Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, January 30, 2015

ബി എസ് എന്‍ എല്‍ ന്റെ നിലനില്പിനായുള്ള സമരത്തിനു് പിന്തുണ - ജോസഫ് തോമസ്



അവകാശ പത്രികയിലെ ചില പോരായ്മകള്‍ ചര്‍ച്ച ചെയ്യുന്നതു് സമരത്തെ പ്രതികൂലമായി ബാധിക്കാനല്ല, അതിലുപരി, സമരത്തിന്റെ ശക്തിയും ഫലവും ഉയര്‍ത്താനാണു് ഉപകരിക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടത്തിനുകാരണം സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയം തന്നെയാണെന്ന കാര്യത്തില്‍ ഇന്നാര്‍ക്കും തന്നെ സംശയമുണ്ടാകേണ്ടതില്ല. ഇക്കാര്യത്തില്‍ ഞാന്‍ തര്‍ക്കം ഉന്നയിച്ചിട്ടില്ല. അതിനു് കൂടുതല്‍ തെളിവുകള്‍ ഉന്നയിക്കുകയാണു് ഞാന്‍ ചെയ്തതു്. ബിഎസ്എന്‍എല്‍ ന്റെ നഷ്ടത്തിനു് കാരണം തൊഴിലാളി സംഘടനകളുടെ മുദ്രാവാക്യത്തിലെ പിശകാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകള്‍ നവ ഉദാരവല്കരണത്തിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയും നിരന്തരം നടത്തി പോരുന്ന സമരങ്ങള്‍ എന്റെ ചെറിയ കുറിപ്പില്‍ വിശദീകരിച്ചിട്ടില്ലെന്നതു് ശരിയാണു്. അതു് മനപൂര്‍വ്വമല്ല. എന്റെ ഉദ്ദേശം അതായിരുന്നില്ല. മറിച്ചു് കുറഞ്ഞ വാക്കുകളില്‍ അവര്‍ കൂടുതലായി ഏറ്റെടുക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്തതു്. സംഘടനകള്‍ ചെയ്തു് പോന്ന കാര്യങ്ങള്‍ ഇപ്പോള്‍ സ. മോഹനന്‍ വിശദമാക്കിയിട്ടുണ്ടു്. അതിവിടെ ആവര്‍ത്തിക്കുന്നില്ല. അവയോടു് പൂര്‍ണ്ണമായും യോജിക്കുന്നു.

നവഉദാരവല്‍ക്കരണ നയവും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും മാത്രമല്ല, വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബി.എസ്.എന്‍.എല്‍.ന്റെ എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ നേരിട്ടിടപെട്ട് അട്ടിമറിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം എന്ന സ. മോഹനന്‍ പറയുന്നതിനോടു് പൂര്‍ണ്ണമായും യോജിക്കുന്നു. കൂടാതെ ചില കാരണങ്ങള്‍ കൂടിയുണ്ടു് എന്നതായിരുന്നു എന്റെ നിലപാടു്. അതില്‍ പ്രധാനമാണു് വലിയ വില നല്‍കി ഉപകരണങ്ങളും സേവനപ്രാദന വ്യവസ്ഥകളും ഭരണ വ്യവസ്ഥയും പോലും ഇറക്കുമതി ചെയ്യുന്നതു്. ഇതു് പോലും ബിഎസ്എന്‍എല്‍ മാനേജ്മെന്റിന്റെ ഉത്തരവാദിത്വമല്ല, ഇന്ത്യ ഭരിച്ച കോണ്‍ഗ്രസും ബിജെപിയും അവരുടെ ഭരണ കാലങ്ങളിലെടുത്ത ഉദാരവല്കരണ നയത്തിന്റെ ഫലമാണു്. അതിന്റെ ചരിത്രം നാലിലേറെ പതിറ്റാണ്ടു് നീണ്ടതാണു്.

ഐടിഐയും ടെലികോം ഫാക്ടറികളും പുതിയ സാങ്കേതിക വിദ്യ സ്വാംശീകരിച്ചു് സ്വന്തമായി പുതിയ ഉപകരണങ്ങളും വ്യവസ്ഥകളും ഉണ്ടാക്കുന്നതിനു് വെച്ച നിര്‍ദ്ദേശം ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തള്ളിക്കളഞ്ഞതിന്റെ പരിണിതിയാണതു്. 1970 കളുടെ മധ്യത്തില്‍ അന്നത്തെ ഐടിഐ മേധാവി ടൈംസ് ഓഫ് ഇന്ത്യയില്‍ (ബോംബെ എഡീഷന്‍) പേരു് വെച്ചു് ലേഖനമെഴുതിയതു് ഇന്നും ഞാനോര്‍ക്കുന്നു. 15000 കോടി രൂപ അടുത്ത 10 വര്‍ഷക്കാലത്തേയ്ക്കു് (പ്രതി വര്‍ഷം വെറും 1500 കോടി രൂപ) അനുവദിച്ചാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേയ്ക്കുള്ള മാറ്റത്തിനു് ഐടിഐയെ തയ്യാറാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. സര്‍ക്കാര്‍ അതിനു് അനുമതി നല്‍കിയില്ല. അന്നേ വരെ യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു് വന്ന ഇന്ത്യയേക്കൂടി അമേരിക്കന്‍ കമ്പോളത്തിന്റെ അനുബന്ധമാക്കാനുള്ള ബോധപൂര്‍വ്വമായ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇന്ത്യാ ഗവണ്മേണ്ടിന്റെ ഇത്തരം നിലപാടുകള്‍. ഇതു് രാഷ്ട്രീയമായി അന്നത്തെ നിലപാടായിരുന്നില്ല. എങ്കിലും സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശങ്ങളിലൂടെ സാമ്രാജ്യത്വാനുകൂല നിലപാടിലെത്തിയതാകാം. അങ്ങിനെ ക്രമേണ ചേരി ചേരാ നയം ഉപേക്ഷിക്കുന്നതിലേയ്ക്കും തികഞ്ഞ സാമ്രാജ്യത്വ ചേരിയിലേക്കുമുള്ള പാതയില്‍ ഇന്ത്യ എത്തിപ്പെട്ടു എന്നതാകാം സംഭവിച്ചിരിക്കുന്നതു്.

അതിനായി 1980 കളില്‍ സാം പിത്രോദ നിയോഗിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നു് പോയി അമേരിക്കക്കാരനായ അദ്ദേഹം ഇറക്കുമതി ചെയ്യപ്പെട്ടു എന്നു് പറയുകയായിരിക്കും ശരി. അദ്ദേഹം സ്ഥാപിച്ച സീഡോട്ടിനു പിന്നിലും ഇതേ ലക്ഷ്യം ഉണ്ടായിരുന്നു. അമേരിക്കന്‍ സാങ്കേതിക വിദ്യയിലേയ്ക്കുള്ള മാറ്റം. അതു് വിജയകരമായി നടപ്പാക്കപ്പെട്ടു. ഇന്ത്യയില്‍ പുതു തലമുറ കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വ്യാപകമായതു് സാം പിത്രോദയുടെ വരവോടെയാണെന്നും സീഡോട്ടും അതു് കൊണ്ടു് വന്ന അമേരിക്കന്‍ ടെക്നോളജിയുമാണെന്നും മാത്രമല്ല, അവയ്ക്കെല്ലാം വഴിയൊരുക്കിയ സാമ്രാജ്യത്വ ആഗോളവല്കരണവും നവ ഉദാരവല്കരണവുമാണെന്നും വിശ്വസിക്കുന്നവരാണധികവും. അവരങ്ങിനെ ധരിക്കുന്നതാകട്ടെ, കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടേയും വികാസത്തിന്റേയും ചരിത്രം ശരിയായി മനസിലാക്കത്തതു് കൊണ്ടാണു്. അത് നാം കാണുന്ന സേവനങ്ങളുടെ ചരിത്രത്തിന്റെ നേര്‍ ചിത്രമല്ല തരുന്നതു്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ നിന്നു് വ്യത്യസ്തമായ ചരിത്രമാണു് സേവന പ്രദാനത്തിനുള്ളതു്. സാങ്കേതിക വിദ്യയുടെ ചരിത്രം സമൂഹത്തിന്റെ ആവശ്യങ്ങളും ഉപയോഗിക്കുന്ന തൊഴിലാളികളുടെ അദ്ധ്വാന ഭരം ലഘൂകരിക്കുന്നതിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു് രൂപപ്പെടുന്നതാണു്. സേവനങ്ങളുടെ ചരിത്രമാകട്ടെ, മുതലാളിത്തത്തില്‍, സാങ്കേതിക വിദ്യയെ ലാഭത്തിനു് വേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണു്. ഇവ രണ്ടും തമ്മില്‍ ചിലപ്പോള്‍ പൊരുത്തമുണ്ടാകാം. മിക്കപ്പോഴും പൊരുത്തപ്പെടണമെന്നില്ല. ഇതു് ഇവിടെ വിശദീകരിക്കുന്നില്ല.

നിലവിലുള്ള സേവന വൈപുല്യം സാങ്കേതിക പുരോഗതിയുടെ നേര്‍ ഫലമാണു്. അതേ സമയം അവ ഇത്രയേറെ സങ്കീര്‍ണ്ണമാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള ഉപാധിയാക്കിയതു് മൂലധന താല്പര്യത്തിലുള്ള ഉദാരവല്‍ക്കരണമാണു്. ഉദാരവല്‍ക്കരണമില്ലാതെയും മൊബൈല്‍ സേവനങ്ങളും ഡാറ്റാ സേവനങ്ങളും സാധ്യമാകുമായിരുന്നു. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ വളര്‍ന്നു് വികസിച്ചു് ഡാറ്റാ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ സ്വാഭാവിക വികാസമാണു് നിലവിലുള്ള ഇന്റര്‍നെറ്റും വിവിധ ഇ-സേവനങ്ങളും അനുബന്ധ സൌകര്യങ്ങളും. ബഹുമാധ്യമ സാങ്കേതിക വിദ്യയുടെ വികാസ ഫലമാണു് അവ. അതില്‍ ശബ്ദവിചികളോടൊപ്പം ഡാറ്റയും ചിത്രങ്ങളും വിനിമയം ചെയ്യപ്പെടുന്നു അവയെ ഉദാരവല്കരണത്തിന്റെ പേരില്‍ ചാര്‍ത്തിക്കൊടുക്കുന്നതു് യുക്തിസഹമല്ല. അവ സാങ്കേതിക വിദ്യയുടെ വികാസ ഫലമാണു്.

ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രം റേഡിയോ (വയര്‍ലെസ്) കമ്മ്യൂണിക്കേഷനുവെണ്ടി ഒരു നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചു് പോരുന്നതാണു്. ഇലക്ട്രോണിക്സ് രംഗത്തെ സെമികണ്ടക്ടര്‍ സങ്കേതങ്ങളുടെ വികാസ ഫലമായി റേഡിയോ ട്രാന്‍സ്മിഷന്‍ വ്യപകമായി ഉപയോഗിക്കാന്‍ കഴിയുമെന്നായി. പണ്ടു് ഒരു റേഡിയോ ട്രാന്‍സ്മിറ്റര്‍ വലിയ ചെലവേറിയ ഉപകരണമായിരുന്നെങ്കില്‍ ഇന്നു് അതു് ട്രാന്‍സിസ്റ്റര്‍ എന്ന ഒരു ചെറിയ ഉപകരണ ഘടകത്തിന്റെ ധര്‍മ്മമായി ചുരുങ്ങുകയും മിക്ക ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ ഇപ്പോള്‍ ആര്‍ക്കും നടത്താവുന്നത്ര ഈ സങ്കേതം ലളിതമായിരിക്കുന്നു. ടെലിഗ്രാഫ് സേവനം നാടു് നീങ്ങിക്കഴിഞ്ഞു. അതിപ്പോള്‍ എസ്എംഎസ് ആയും ഇ-മെയിലായും ആവശ്യക്കാര്‍ നേരിട്ടു് ചെയ്തു കൊണ്ടിരിക്കുന്നു. ഇതേ പോലെ തന്നെ ശബ്ദവിനിമയവും (ടെലിഫോണ്‍) മാറിക്കൊണ്ടിരിക്കുകയാണു്. പ്രത്യേക ടെലിഫോണ്‍ കമ്പനിയില്ലാതെ ആര്‍ക്കും ടെലിഫോണ്‍ എക്സ്ചേഞ്ചു് സ്ഥാപിച്ചുപയോഗിക്കാവുന്ന സ്ഥിതി സാങ്കേതികമായി രൂപപ്പെട്ടിരിക്കുന്നു. അതു് വ്യവസായ മാതൃകായി രൂപപ്പെടുന്ന അന്തരാള ഘട്ടത്തിലൂടെയാണു് നാമിന്നു് കടന്നു് പോകുന്നതു്. അവ സ്വകാര്യ ഉടാമാവകാശത്തിലാകണോ പൊതു ഉടമസ്ഥതയിലാകണോ എന്നതാണു് പ്രസക്തമായ ചോദ്യം.

ഇന്നു് യഥാര്‍ത്ഥത്തില്‍ പ്രകൃതി വിഭവമായ സ്പെക്ട്രം ഉപയോഗിച്ചു് നാമമാത്രമായ ചെലവില്‍ ധനിക-ദരിദ്ര വ്യത്യാസമില്ലാതെ, സമൂഹത്തിന്റേയാകെ, വിവര വിനിമയാവശ്യങ്ങളെല്ലാം സാധിക്കാമെന്നിരിക്കെ, സ്പെക്ട്രം വിറ്റു് മാത്രമല്ല, അവയുടെ ഉപയോഗത്തിലൂടെയും കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്നതിനായി ജനങ്ങളെ പാപ്പരീകരിക്കുകയാണു്. ഇത്തരത്തില്‍ ഇന്നു് സാങ്കേതിക വികാസം സാദ്ധ്യമാക്കിയ സേവനങ്ങളെല്ലാം സ്വകാര്യ മേഖലയിലേയ്ക്കു് നീക്കപ്പെടുന്നതിനു് യാതൊരു ന്യായീകരണവുമില്ല. ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രാദേശിക സമൂഹങ്ങള്‍ക്കു് തന്നെ സ്ഥാപിച്ചു് നടത്താവുന്നത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിട്ടുണ്ടു്. അവ തമ്മില്‍ കമ്മ്യൂണിക്കേഷന്‍ പ്രോട്ടോകോള്‍ ഉപയോഗിച്ചു് ബന്ധിപ്പിച്ചാല്‍ ആര്‍ക്കും ആരുമായും, ലോകമാകെ, വിവര വിനിമയം നടത്താനാവും. മറ്റൊരു വശത്തു് ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചും ആഗോള ശൃംഖല കെട്ടിപ്പടുക്കാം. ആദ്യത്തേതു് ജനകീയമാണു്, സാമൂഹ്യമാണു്. രണ്ടാമത്തേതു് വലിയതോതില്‍ മൂലധന പ്രധാനമാണു്, അമിത കേന്ദ്രീകൃതമാണു്. അവ രണ്ടും, പക്ഷെ, നിലവില്‍ കോര്‍പ്പറേറ്റു് മൂലധനത്തിന്റേയും മുതലാളിത്ത വ്യവസ്ഥയുടേയും ലാഭ താല്പര്യവുമായി പൊരുത്തപ്പെടുന്നില്ല. ഇന്നു് കാണുന്ന വിധത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന കള്ളക്കച്ചവടം മൂലധനാധിപത്യത്തിന്റെ മാത്രം താല്പര്യമാണു് സംരക്ഷിക്കുന്നതു്.

ഇന്നു് നാം കാണുന്ന സാങ്കേതിക വികാസം മുതലാളിത്ത കാല ഘട്ടത്തിലാണു് ഉണ്ടായതു്. മുതലാളിത്തത്തിന്റെ ലാഭ ത്വര അതിന്റെ വികാസത്തിനു് പ്രേരകമായിട്ടുണ്ടു്. ഇതെല്ലാം അതിനു് നല്കാവുന്ന അഭിനന്ദനങ്ങളാണു്. പക്ഷെ, ഈ സാങ്കേതിക വികാസം ജനകീയമാക്കുന്നതിനു് ലാഭം ലക്ഷ്യം വെച്ചു് നിലകൊള്ളുന്ന ഈ വ്യവസ്ഥ എതിരു് നില്കുന്നു. അതു് ഈ വ്യവസ്ഥിതിയുടെ പ്രതിസന്ധിയുടെ കാരണമായ വൈരുദ്ധ്യമാണു്. ഇതാണു് കാതലായ പ്രശ്നം.

മറ്റൊരു വശത്തു്, മുതലാളിത്തത്തിന്റെ വ്യക്തിവാദവും തന്നെപ്പോറ്റിത്തരവും തട്ടിപ്പുകളും ഇല്ലാതെ സാമൂഹ്യ കാഴ്ചപ്പാടു് വെച്ചുപുലര്‍ത്തുന്നു എന്നു് അവകാശപ്പെടുന്നവര്‍ മുതലാളിത്തം കാട്ടുന്ന മുന്‍കൈകളും ഊര്‍ജ്ജസ്വലതയും അതു്മൂലം ഉണ്ടാകാവുന്ന കോട്ടങ്ങള്‍ (Risks) നേരിടാനുള്ള സന്നദ്ധതയും (പൊതുവെ സംരംഭകത്വം എന്നു് പറയപ്പെടുന്നു) കാണിക്കാതെ, ഉള്ളതു് കൊണ്ടു് തൃപ്തിപ്പെട്ടു് പോകുന്ന സ്ഥിതിയുണ്ടു്. ഇതും പരിമിതി തന്നെയാണു്. ഇതു് മറികടക്കപ്പെടണം. സംരംഭകത്വമെന്നതു് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പൊന്നുമല്ല. അതിനു് മുമ്പും സംരംഭകത്വമുണ്ടായിരുന്നു. ആ പേരു് അങ്ങിനെ ഉപയോഗിച്ചിട്ടുണ്ടാവില്ല. സാമൂഹ്യ പരിഷ്കരണങ്ങളെല്ലാം ഉണ്ടായതങ്ങിനെയാണു്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ തുടക്കവും അങ്ങിനെ തന്നെയാണു്. സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടേയും തുടക്കത്തില്‍ അതു് കാണാം. വിവേകാനന്ദനും മഹാത്മാ ഗാന്ധിയും നാരായമഗുരുവും ഘാട്ടേയും സുന്ദരയ്യയും എകെജിയും ഇഎംഎസും മറ്റും പ്രദര്‍ശിപ്പിച്ച സംരംഭകത്വം ഏതു് മുതലാളിക്കു് അനുകരിക്കാന്‍ കഴിയും. എന്തിനു് കമ്പിത്തപാല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാക്കളിലും അതു് കാണാം. ഹെന്‍ട്രി ബാര്‍ടനും താരാപദയും ദാദാ ഘോഷും കെജിബോസും സംഘടന കെട്ടിപ്പടുത്തതും സംരംഭകത്വം കാട്ടിത്തന്നെയാണു്.

നല്ല നാളയിലേയ്ക്കുള്ള മാറ്റത്തിനും പുരോഗതിക്കുമുള്ള മുന്‍കൈകളെല്ലാം റിസ്കുകള്‍ ഉള്ളവ തന്നെയാണു്. വിജയിക്കാം. പരാജയപ്പെടാം. പക്ഷെ, അവ ആവശ്യമുള്ളവര്‍ അതിനു് മുന്‍കൈ എടുത്തേ തീരൂ. ഇതാണു് അനിവാര്യത. അതല്ല, വരുന്നതെല്ലാം വിധിയാണെന്നു് കരുതി വിധി കൊണ്ടു് വരുന്നതെന്നു് കരുതപ്പെടുന്ന നവ ഉദാരവല്കരണത്തേയും അതു് നടപ്പാക്കുന്ന ഭരണ കൂടത്തേയും അതിന്റെ ദല്ലാളുകളേയും ഈ വ്യവസ്ഥയ്ക്കുള്ളില്‍ തിരുത്തിക്കളയാം എന്ന വിധി കാത്തിരിക്കുക, അവര്‍ക്കു് മുമ്പില്‍ ആവശ്യങ്ങളുന്നയിക്കുക, ആവശ്യങ്ങള്‍ വാങ്ങാന്‍ അധികാരിയില്ലെങ്കില്‍ അവരെ നിയമിക്കണമെന്നാവശ്യപ്പെടുക, അവരുടെ ഒദാര്യങ്ങള്‍ പറ്റി ലാഭത്തില്‍ പങ്കാളികളായി ജനങ്ങളെ കൊള്ളയടിക്കുന്നതിനു് കൂട്ടു് നില്കുക എന്നിങ്ങനെ നിലവിലുള്ള വ്യവസ്ഥ കോട്ടം തട്ടാതെ കൊണ്ടു് പോകാനുള്ള ആവശ്യങ്ങളും അവ ഉന്നയിക്കുന്ന മാനസികാവസ്ഥയും മാറണം എന്നതാണു് എന്റെ കുറിപ്പിന്റെ അടിസ്ഥാന ധാരണ.

ഇത്തരത്തില്‍ മുതലാളിത്ത ചൂഷണത്തിനു് വിധേയമായി പോകാനുള്ള മാനസികാവസ്ഥ തൊഴിലാളി വര്‍ഗ്ഗത്തെ എല്ലാക്കാലത്തേയ്ക്കും മൂലധനത്തിന്റെ അടിമകളായി തുടരാന്‍ ഇടയാക്കും. അത്തരം നിലപാടു് മൂലം വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ എച്ചില്‍ക്കഷണങ്ങള്‍ എറിഞ്ഞു് കിട്ടിയേക്കാമെങ്കിലും മുതലാളിത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴില്‍ നിഷേധിക്കപ്പെടുകയും തൊഴില്‍ സാഹചര്യങ്ങള്‍ അസഹനീയമാക്കപ്പെടുകയും ജീവിതവും വഴിമുട്ടുകയും ചെയ്യും. മുതലാളിത്തത്തെ അത്തരത്തില്‍ ആശ്രയിക്കുകയല്ല, മാറ്റിത്തീര്‍ക്കുകയാണു് വേണ്ടതെന്ന ഈ നിലപാടു് തൊഴിലാളി സമരത്തെ ചോദ്യം ചെയ്യുന്നില്ല. മറിച്ചു്, സമരത്തിനു് അടിയന്തിരമെന്നതു് പോലെ ദീര്‍ഘകാല പരിപ്രേക്ഷ്യവും ഉണ്ടാകണം എന്ന കാര്യം അടിവരയിടുക മാത്രമാണു് ചെയ്യുന്നതു്.

മാറ്റം എന്നു് പറയുന്നതു് മറ്റാരോ കൊണ്ടു് വരേണ്ടതാണെന്ന ധാരണ തൊഴിലാളി വര്‍ഗ്ഗത്തിനെങ്കിലും ഉണ്ടാകാന്‍ പാടില്ല. കാരണം, ആ വര്‍ഗ്ഗമാണു് സാമൂഹ്യ മാറ്റം കൊണ്ടുവരാന്‍ ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട വര്‍ഗ്ഗം. ആ വര്‍ഗ്ഗത്തിലെ ഏതെങ്കിലും വിഭാഗമോ സംഘടനയോ അവയുടെ ചരിത്രപരമായ കടമകളില്‍ നിന്നു് വ്യതിചലിച്ചാല്‍ അവ അപ്രസക്തമാകുകയും ആ വര്‍ഗ്ഗത്തിന്റേ തന്നെ മറ്റൊരു കൈവഴിയോ മറ്റൊരു വിഭാഗമോ മറ്റൊരു പ്രദേശത്തോ ആ കടമ ഏറ്റെടുത്തു് മുന്നേറുകയും ചെയ്യും. അതാകട്ടെ, നിലവിലുള്ള മേധാവി വര്‍ഗ്ഗത്തെ, മുതലാളിത്തത്തെ എല്ലാ തലങ്ങളിലും മേഖലകളിലും കഴിവും അറിവും നേടി നിര്‍ണ്ണായകമായി മറി കടന്നുകൊണ്ടായിരിക്കും.

അതായതു്, നവ ഉദാരവല്കരണത്തിന്റെ കാലഘട്ടത്തിനു് ചേരുന്ന ബദലുകള്‍ മുന്നോട്ടു് വെച്ചു് അതു് തൊഴിലാളി വര്‍ഗ്ഗത്തേയും സഖ്യ ശക്തികളേയും ജനങ്ങളേയും ബോധ്യപ്പെടുത്തി മുതലാളിത്തത്തിനെതിരെ സമരത്തിനു് അവരെ അണിനിരത്തുന്നതില്‍ വിജയിക്കുന്നതിലൂടെയാണു് മാറ്റം സംഭവിക്കുക.

ആ ബദലുകള്‍ എത്തരത്തിലുള്ളവയായിരിക്കണം ?

തൊഴിലും കൂലിയും ഉയര്‍ത്തുന്നതിലൂടെ അദ്ധ്വാന ശേഷിയുടെ മൂല്യം കൂട്ടുന്നവയായിരിക്കണം, മുതലാളിയുടെ ചൂഷണം കുറയ്ക്കുന്നതിലൂടെ ലാഭത്തിന്റെ തോതു് കുറയ്ക്കുന്നവയായിരിക്കണം. (ഇന്നതു് തിരിച്ചാണു്. മൂലധനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച തന്നെ തെളിവു്.) തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശേഷിയും അറിവും തൊഴിലും വര്‍ദ്ധിപ്പിക്കുന്നതായിരിക്കണം, മൂലധനത്തിന്റെ പങ്കും മേധാവിത്വവും കുറയ്ക്കുന്നവയായിരിക്കണം.

പൊതു സ്വത്തും പൊതു മേഖലകളും പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കാനുതകുന്നതാകണം.

സ്ഥാപന ഭരണത്തില്‍ ഇരുത്തേണ്ടതു് സ്ഥാപനത്തോടു് കൂറുള്ളവരെയാകണം.

തൊഴിലാളികള്‍ക്കും ജന പ്രതിനിധികള്‍ക്കും പ്രാദേശിക സമൂഹത്തിനും സ്ഥാപന ഭരണത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാകണം.

കോര്‍പ്പറേറ്റുകള്‍ക്കല്ല, പൊതു മേഖലയ്ക്കാണു് നികുതി ഇളവുകളും സാമ്പത്തിക സഹായങ്ങളും നല്കപ്പെടേണ്ടതു്. (കോര്‍പ്പറേറ്റുകള്‍ക്കു് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിവര്‍ഷം 5 ലക്ഷം കോടി രൂപയുടെ ആനുകൂല്യം നല്കുന്ന സര്‍ക്കാരുകളാണു് ബിഎസ്എന്‍എല്‍ ന്റെ 50000 കോടിയോളം വരുന്ന കരുതല്‍ ധനമത്രയും ചോര്‍ത്തിയെടുത്തതു്)

അഴിമതി രാഷ്ട്രീയക്കാരുടെ നീരാളി പിടുത്തം സ്ഥാപനത്തിനു് മേലുണ്ടാകരുതു്, സ്ഥാപന മാനേജ്മെന്റിനു് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണം. ഉപകരണങ്ങളും സേവന പ്രദാന സംവിധാനവും ഭരണ നിര്‍വ്വഹണ സംവിധാനവും നവീകരിക്കുന്നതും പുതിയവ സൃഷ്ടിക്കുന്നതും തദ്ദേശീയമായി തന്നെ വേണം.

ഇറക്കുമതി അത്യാവശ്യത്തിനു് മാത്രമാകണം. (ഇറക്കുമതിയും കയറ്റുമതിയും പരസ്പര സഹകരണത്തിന്റേയും ധാരണയുടേയും ആവശ്യത്തിന്റേയും ലഭ്യതയുടേയും അടിസ്ഥാനത്തിലാകണം. മറിച്ചു് മേധാവിത്വ-ആശ്രതത്വ ബന്ധത്തിലാവരുതു്)

അതിനു് സാമൂഹ്യമായും സ്വതന്ത്രമായും ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടണം. (അതിനു് പകരം സാമൂഹ്യവും സ്വതന്ത്രവുമായിരുന്ന സങ്കേതങ്ങളെ 'വര്‍ണ്ണക്കടലാസില്‍' പൊതിഞ്ഞു് കമ്പനി നല്‍കുന്ന പേരുകളില്‍ വില്ക്കപ്പെടുന്ന പ്രൊപ്രൈറ്ററി ഉപകരണങ്ങളും സേവന സംവിധാനങ്ങളും മാത്രമാണു് ഇന്നു് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു്. അതാണു് നല്ലെതെന്നു് തൊഴിലാളികളും സംഘടനകളും അടക്കം വിശ്വസിക്കുന്നു. അവിടെയാണു് അറിയാതെ വന്നു് കേറുന്ന നവ ഉദാരവല്കരണത്തോടുള്ള വിധേയത്വം. അതു് മാറണം.)

ഇതിനെല്ലാം, ഇതെല്ലാം മനസിലാക്കാനും സാധ്യമാകാനും, തൊഴിലാളികള്‍ മാനേജ്മെന്റിലും നടത്തിപ്പിലും താല്പര്യമെടുക്കണം. പങ്കാളിത്തമുണ്ടാകണം. അതിനു് ശേഷി വര്‍ദ്ധിക്കണം. വൈദഗ്ദ്ധ്യം പോഷിപ്പിക്കപ്പെടണം. തൊഴിലാളി സംഘടനകള്‍ ഇക്കാര്യങ്ങള്‍ കൂടി ഏറ്റെടുക്കണം. അങ്ങിനെ നിലവില്‍ നവ ഉദാരവല്കരണത്തിന്റെ ആരാധകര്‍ നടത്തുന്ന ഭരണത്തിനും നടത്തിപ്പിനും പകരം ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ തന്നെ അവരുള്‍പ്പെടുന്ന ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്ന സ്ഥിതി ഉണ്ടാകണം. പ്രാദേശിക സ്വിച്ചുകളുടെ വിതരിതമായ സമഗ്ര ശൃംഖല ഉപയോഗിച്ചു് സാമൂഹ്യമായി കമ്മ്യൂണിക്കേഷന്‍ സാധ്യമാകും വിധം സാങ്കേതിക വിദ്യ പരിപക്വമാണു്. അതുപയോഗിക്കാന്‍ സമൂഹം തയ്യാറാകുകയാണു് വേണ്ടതു്. അതിനു് ടെലികോം തൊഴിലാളികളുടെ മുന്‍കൈ സമൂഹത്തിനു് ആവശ്യമാണു്.

മേല്പറഞ്ഞവ, സാധ്യമാകണമെങ്കില്‍, തൊഴിലാളികളും സംഘടനകളും അവരവരുടെ മേഖലകളുടെ ഭരണപരവും സാങ്കേതികവും ധന പരവും അടക്കം എല്ലാ കാര്യങ്ങളിലും ധാരണയും അറിവും വ്യക്തതയും കാര്യ നിര്‍വ്വഹണ ശേഷിയും നേടണം.

ഇപ്പറഞ്ഞവയെല്ലാം പ്രായോഗിക സമര മാര്‍ഗ്ഗങ്ങളാണു്. വലിയൊരു പൊതു സമരത്തിന്റെ ഭാഗവുമാണു്.

ഇക്കാര്യങ്ങള്‍ക്കനുസൃതമല്ല, ബിഎസ്എന്‍എല്‍ അവകാശ പത്രികയിലെ ചില ഇനങ്ങള്‍ എന്നു് മാത്രമാണു് ഞാന്‍ ചൂണ്ടിക്കാട്ടിയതു്. എല്ലാം മോശമാണെന്നോ യൂണിയന്‍ നേതൃത്വം കുറ്റക്കാരാണെന്നോ അവര്‍ അറിഞ്ഞു് കൊണ്ടു് സര്‍ക്കാരിനു് ഒത്താശ ചെയ്യുകയാണെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. മറിച്ചു്, അവകാശ പത്രിക തയ്യാറാക്കുമ്പോള്‍ വേണ്ടത്ര അവധാനതയോടെ കാര്യങ്ങള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യാതിരുന്നതു് മൂലവും കാണാതിരുന്നതു് മൂലവും കടന്നു് കൂടിയ ചില വ്യതിയാനങ്ങള്‍ തൊഴിലാളികളേക്കുറിച്ചും സംഘടനകളേക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുമെന്നു് മാത്രമാണു് എന്റെ നിരീക്ഷണത്തിലുണ്ടായിരുന്നതു്.

ഓരോ വിഷയവും കൂടുതല്‍ വിശദമാക്കാന്‍ ശ്രമിക്കാം.

ടെലികോം ആസ്തികള്‍ കമ്പനിക്കു് കൈമാറുന്നതുമായി ബന്ധപ്പെട്ടചില വസ്തുതകള്‍

പൊതു ആസ്തികള്‍ കമ്പനിക്കു് കൈമാറരുതെന്നു് ആവശ്യപ്പെട്ടു് കേരള ഹൈക്കോടതിയില്‍ നടന്ന ഒരു കേസില്‍ കേന്ദ്ര സര്‍ക്കാരിനു് വേണ്ടി സമര്‍പ്പിച്ച അഫിഡാവിറ്റില്‍ സര്‍ക്കാരിന്റെ പക്കലുള്ള ടെലികോം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഉടമാവകാശം കമ്പനിക്കു് കൈമാറില്ലെന്നു് പറഞ്ഞിരുന്നു.

സാം പിത്രോദ കമ്മിറ്റി ടെലികോം ആസ്തികള്‍ കമ്പനിക്കു് കൈമാറണമെന്നു് പറയുന്നു.

കേരളത്തിലെ ഒരു നിയമ വിദഗ്ദ്ധന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭൂസ്വത്തിന്റെ ഉടമാവകാശം കേരള സര്‍ക്കാരിനെ സമീപിച്ചു് കമ്പനിയുടെ പേരിലാക്കാനുള്ള ശ്രമമാണു് നടക്കുന്നതെന്നു് താഴെപ്പറയുന്ന ലിങ്കില്‍ കിട്ടുന്ന രേഖ പറയുന്നു. തണ്ടപ്പേര്‍ മാറ്റുന്നതിനായി നിയമോപദേശ പ്രകാരം സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെടുന്ന കോര്‍പ്പറേറ്റു് ഓഫീസിന്റെ കത്തും നിയമോപദേശവും ഇവിടെ കാണാം.

ഇപ്പോഴത്തെ അവകാശ പത്രികയില്‍ ആസ്തി കൈമാറ്റവുമായി ബന്ധപ്പെട്ട ആവശ്യം

“””5. Transfer of Assets to BSNL : The assets transferred to BSNL at the time of Corporitation on 01-10-2000 is not yet transferred in the name of BSNL. BSNL is maintaining the assets for the last 14 years and even paying taxes for the same. Sam Pitroda Committee recommended to complete the transfer of the land and other assets in the name of BSNL and create a land bank for its commercial utilization which makes a business case for BSNL for its revival. Since the land and assets are not transferred in the name of BSNL, effective monetization is not possible for the same. The process of transfer of assets has to be completed in time bound manner.”””

പൊതു മേഖലാ സ്വകാര്യവല്കരണത്തിന്റെ പ്രേരക ഘടകങ്ങള്‍ പ്രധാനമായി രണ്ടാണു്. ഒന്നു്, പൊതു മേഖലയുടെ പ്രവര്‍ത്തന മേഖലകയ്യേറി കോര്‍പ്പറേറ്റുകളുടെ മേച്ചില്‍പ്പുറങ്ങള്‍ വികസിപ്പിക്കുക. രണ്ടാമത്തേതു്, പൊതു ആസ്തികള്‍ കയ്യടക്കുകയും അതിലൂടെ മൂലധനം കുന്നു് കൂട്ടുകയും ലാഭവും ആസ്തിയും വര്‍ദ്ധിപ്പിച്ചു് ഓഹരി കമ്പോളത്തില്‍ കുതിപ്പു് സൃഷ്ടിക്കുകയും ചെയ്യുക.

ഒന്നാമത്തേതു്, കടുത്ത ചൂഷണം മൂലം സ്വകാര്യ മേഖല നാളതു് വരെ യഥേഷ്ഠം വിഹരിച്ചിരുന്ന കമ്പോളം ചുരുങ്ങുന്നതു് മൂലം ഉണ്ടാകുന്ന പ്രതിസന്ധിക്കു് പരിഹാരം കാണാന്‍ പുതിയ കമ്പോളം കണ്ടെത്തുക എന്നതാണു്. അതിന്നു് നടന്നു് കഴിഞ്ഞിരിക്കുന്നു. ദശലക്ഷക്കണക്കിനു് കോടി രൂപയുടെ കമ്പോളം പുതുതായി സ്വകാര്യ മേഖലയ്ക്കു് കിട്ടിയിരിക്കുന്നു. ബിഎസ്എന്‍എല്‍ ന്റെ കമ്പോള പങ്കാളിത്തം വെറും പത്തു് ശതമാനത്തില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ക്കു് കമ്പോളത്തിന്റെ നിയന്ത്രണം കയ്കലായിരിക്കുന്നു. പക്ഷെ, നിരക്കുകള്‍ തന്നിഷ്ടം പോലെ ഉയര്‍ത്താന്‍ ബിഎസ്എന്‍എല്‍ ന്റെ കമ്പോള സാന്നിദ്ധ്യം തുടരുന്നതു് മൂലം സ്വകാര്യ കമ്പനികള്‍ക്കു് കഴിയുന്നില്ല. ഇതു് സാദ്ധ്യമാകാന്‍ ബിഎസ്എന്‍എല്‍ പൂട്ടിപ്പോകണം. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കപ്പെട്ടിരിക്കുന്നു. കേരളവും മറ്റൊരു സര്‍ക്കിളും ഒഴിച്ചു് ബാക്കിയെല്ലാം നഷ്ടത്തിലാണു്. വാര്‍ഷിക നഷ്ടം 8000 കോടി. സഞ്ചിത നഷ്ടം അതിന്റെ മൂന്നിരട്ടിയോളം. അവ കുറയ്ക്കാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റേയോ സര്‍ക്കാര്‍ കമ്പനിയുടേയോ ഭാഗത്തു് നിന്നില്ല. ബിഎസ്എന്‍എല്‍ രംഗം ഒഴിയാന്‍ പരുവപ്പെട്ടിരിക്കുന്നു. എന്നാല്‍ വലിയതായതു് കൊണ്ടു്, ബിഎസ്എന്‍എല്‍ ന്റെ പൂട്ടല്‍ ഉണ്ടാക്കുന്ന ആഘാതം വലിയതായിരിക്കുമെന്നതു് കൊണ്ടു് അതിനു് പച്ചക്കൊടി കാട്ടാന്‍ സര്‍ക്കാരിനു് നിലവില്‍ കഴിയുന്നില്ല. അതിനുള്ള പല നടപടികളും വിവിധ ശുപാര്‍ശകളിലൂടെ വാങ്ങി നടപ്പാക്കാന്‍ നോക്കുകയാണു്. സാം പിത്രോദ കമ്മിറ്റി, ഡിലോയിറ്റ് കമ്മിറ്റി തുടങ്ങി അകത്തും പുറത്തുമുള്ള പലതും. സേവന മേഖലകളും ആസ്തി കയ്യാളുന്ന മേഖലകളുമായി വിഭജിച്ചു് സേവന മേഖലയില്‍ നിന്ന് പിന്മാറുക എന്നതാണു് ഒരു മാര്‍ഗ്ഗം. സേവന മേഖലകളെ തന്നെ ലാഭം ഉണ്ടാക്കാവുന്നവയും അല്ലാത്തവയുമായി വിഭജിച്ചു് നഷ്ടത്തിന്റെ പേരില്‍ ഓരോന്നു് പൂട്ടുക എന്ന നിലയ്ക്കുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകുന്നുണ്ടു്. രണ്ടായാലും ക്രമേണ സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്നു് പിന്മാറുക തന്നെയാണു്. ഇന്നു് തന്നെ 90% ലേറെ പിന്മാറിക്കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍ക്കു് കമ്പോളം വിട്ടു് കൊടുത്തിടത്തോളം അതു് നടന്നു് കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ ഇന്നു് കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ഉടമാവകാശം അതിന്റെ കൈയ്യിലേയ്ക്കു് കൈമാറ്റം ചെയ്യപ്പെട്ടാല്‍ അവയുടെ മൂലം കൂടി ആസ്തികളില്‍ പെടുത്തി ലാഭം കാണിക്കാനാകും. അങ്ങിനെ ബിഎസ്എന്‍എല്‍ നിലനിര്‍ത്താമെന്നതു് വ്യാമോഹം മാത്രമാണു്. അപ്പോഴും നവ ഉദാരവല്കരണ നയ സമീപനങ്ങളും പരിപാടികളും തുടരുക തന്നെയാണു് ചെയ്യുക. അവ തുടരുവോളം എത്ര ആസ്തികള്‍ പൊതു മേഖലയില്‍ കൂടുതലുണ്ടോ അത്രമേല്‍ അവയ്ക്കുള്ള ഭീഷണിയും വര്‍ദ്ധിച്ചിരിക്കും.

ബിഎസ്എന്‍എല്‍ ന്റെ ആസ്തികളുടെ ഉടമാവകാശം സര്‍ക്കാരിന്റെ കയ്യിലിരുന്നാല്‍ സുരക്ഷിതമല്ലെന്ന വാദമാണു് അവകാശ പത്രികയ്ക്കു് പിന്നില്‍. അതു് ശരിയാണു്. പക്ഷെ, അവ കമ്പനിയുടെ പക്കലായാല്‍ എന്തു് വ്യത്യാസമാണുണ്ടാകുക. അപ്പോഴും അതു് സര്‍ക്കാരിനു് വിധേയമായി മാത്രം പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ സുരക്ഷിതമാകില്ല. അതായതു്, ഉടമാവകാശമല്ല, അവ ആര്‍ക്കു് വേണ്ടി എങ്ങിനെ ഉപയോഗിക്കപ്പെടുന്നു എന്നതാണു് പ്രധാനം. അതായതു്, നവ ഉദാര നയം തന്നെയാണു് പ്രധാന പ്രശ്നം. ആസ്തികളുടെ ഉടമാവകാശ മാറ്റം അതിന്റെ സുരക്ഷിതത്വത്തിനുള്ള ഉറപ്പല്ല. മാത്രമല്ല, മാറ്റം യൂണിയനുകള്‍ കൂടി ആവശ്യപ്പെട്ടു് നടത്തി അവ ഇല്ലാതാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം കൂടി തൊഴിലാളികളുടെ തലയില്‍ വരികയും ചെയ്യും. നവ ഉദാരവല്കരണത്തിനെതിരായ സമരത്തിനിടയില്‍ ആസ്തി മാറ്റം എന്ന അജണ്ട കൊണ്ടുവരുന്നതു് ബന്ധപ്പെട്ടവരുടേയെല്ലാം ശ്രദ്ധ തെറ്റിക്കുന്ന നടപടിയാണു്. തൊഴിലാളികളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കുന്ന നടപടിയാണു്. പ്രത്യേകിച്ചും കമ്പനിക്കണക്കുകളുടെ പൊള്ളത്തരം മനസിലാക്കാതിരിക്കുമ്പോള്‍. (ആസ്തി മൂല്യം പെരുപ്പിച്ചു് കണക്കില്‍ കാട്ടി ലാഭം കൂട്ടുന്നതിന്റെ പൊള്ളത്തരം തുടര്‍ന്നുള്ള ഭാഗത്തു് കൂടുതല്‍ വിശദീകരിക്കുന്നുണ്ടു്.)

രണ്ടാമത്തെ പരാമര്‍ശ വിഷയം ഐടിഐയുടെ ഉപകരണം തന്നെ വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവു് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടാണു്. ഈ ആവശ്യത്തിന്റെ തൊട്ടു് മുമ്പുള്ള ആവശ്യം ബിഎസ്എന്‍എല്‍ സേവനം തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടാകണമെന്നാണു്. ഇവ തമ്മിലുള്ള പൊരുത്തക്കേടാണു് എന്റെ പരാമര്‍ശത്തിനിടയാക്കിയതു്. ഐടിഐയേക്കുറിച്ചുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പരാതിക്കു് സമാനമായ പരാതി തന്നെയാണു് അവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കുമുള്ളതു്. അതു് കൊണ്ടു് ആ ആവശ്യം മറ്റു് രീതിയില്‍ കൈകാര്യം ചെയ്യപ്പെടണം എന്നു് മാത്രമാണു് ഞാന്‍ ചൂണ്ടിക്കാട്ടിയതു്.

മൂന്നാമത്തെ പരാമര്‍ശ വിഷയം അവകാശ പത്രികയിലെ ഒന്നാമത്തെ ആവശ്യമായി ഉന്നയിക്കപ്പെട്ടിട്ടുള്ള സിഎംഡിയുടേയും ഡയറക്ടര്‍മാരുടേയും നിയമനം നടത്തണമെന്നതിനേക്കുറിച്ചാണു്. എന്റെ നിര്‍ദ്ദേശം മാനേജ്മെന്റില്‍ തൊഴിലാളി പങ്കാളിത്തം കൂടി ആവശ്യപ്പെടണമെന്നാണു്. കാരണം, ഓപ്പറേറ്റിങു് വകുപ്പായിരുന്ന കമ്പിത്തപാലും ടെലികോം വകുപ്പും ഉദ്യോഗസ്ഥരുടെ ഒഴിവിന്റെ പേരില്‍ പണി നടക്കാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഒരാള്‍ ലീവില്‍ പോകുകയോ തസ്തിക ഒഴിഞ്ഞു് കിടക്കുകയോ ചെയ്താല്‍ അതിനടുത്തയാള്‍ ആ പണി ചെയ്യുന്നതാണു് ഓപ്പറേറ്റിങ്ങു് വകുപ്പിന്റെ സ്വഭാവം. അതു് നഷ്ടപ്പെട്ടതു് കൊണ്ടായിരിക്കാം ഇത്തരം ആവശ്യം സംഘടനകള്‍ ഉന്നയിച്ചതു്. എന്തായാലും ഇതിനു് പരിഹാരം മാത്രമല്ല, തൊഴിലാളികള്‍ക്കു് മാനേജ്മെന്റു് പഠിക്കാനും മാനേജ്മെന്റ് പ്രശ്നങ്ങളും മാനേജ്മെന്റിന്റെ വിഴ്ചകളും മനസിലാക്കാനും ബോര്‍ഡില്‍ തൊഴിലാളി പ്രതിനിധികള്‍ ആവശ്യമാണു്. അത്തരം ഒരു ആവശ്യം ഉന്നയിക്കണമെന്നു് പറഞ്ഞതിനു് എന്നെ പഴിക്കേണ്ടതില്ല എന്നു് തന്നെയാണു് എന്റെ നിലപാടു്. ചുരുക്കത്തില്‍ നിലവിലുള്ള നവ ഉദാര നടപടികള്‍ക്കും അതനുസരിച്ചു് മുന്നേറുന്ന ഭരണത്തിനും ബദലായി തൊഴിലാളികളുടേയും ജനങ്ങളുടേയും രാജ്യത്തിന്റേയും താല്പര്യത്തില്‍ ഈ മേഖലയുടെ ഭാവി സുരക്ഷിതമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിക്കണമെന്നു് മാത്രമാണു് ഞാന്‍ മുന്നോട്ടു് വെച്ച അഭിപ്രായം. അവ ഉന്നയിച്ചു് ശക്തമായ സമര പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികള്‍ തയ്യാറാകുമ്പോള്‍ ജനങ്ങളുടെ പിന്തുണയും ഉണ്ടാകും. അതല്ലാതെ, തൊഴിലാളികളുടെ സ്വാര്‍ത്ഥ താല്പര്യം മാത്രം നോക്കി അവകാശ പത്രിക തയ്യാറാക്കിയാല്‍ ജനങ്ങള്‍ക്കു് അവ ഏറ്റെടുക്കാനാവില്ല. അവ ഏറ്റെടുക്കാനുള്ള പ്രേരണ അവര്‍ക്കുണ്ടാവില്ല. തൊഴിലാളികള്‍ ഉത്തരവാദിത്വം എടുക്കുന്നില്ല എന്ന വിമര്‍ശനം ഉണ്ടാകുകയും ചെയ്യും.

എന്താണു് ബിഎസ്എന്‍എല്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം ?

കോര്‍പ്പറേറ്റുകള്‍, കോര്‍പ്പറേറ്റുകള്‍ക്കു് വേണ്ടി നടത്തുന്ന കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരിന്റെ ഘട്ടത്തില്‍ നാലു് മാര്‍ഗ്ഗങ്ങളുണ്ടു്. അതിലൊന്നു് തെരഞ്ഞെടുക്കാന്‍ യൂണിയനുകളും സമ്മര്‍ദ്ദത്തിലാക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണു് ബദല്‍ നിര്‍ദ്ദേശങ്ങളുടെ പ്രസക്തി. മാര്‍ഗ്ഗങ്ങള്‍ ഇവയാണു്.

*** ഒന്നുകില്‍ ബിഎസ്എന്‍എല്‍ പൊതു മേഖലയായി ജനങ്ങളെ സേവിച്ചു് കൊണ്ടു് ലാഭത്തില്‍ നടത്തുക. (ഇതു് കോര്‍പ്പറേറ്റുകളുടെ ലാഭ സാധ്യത ഇടിക്കുന്നതാണു്)

*** അല്ലെങ്കില്‍, ബിഎസ്എന്‍എല്‍ പൂട്ടുക – ആഘാതം വലുതായിരിക്കും.

*** അതുമല്ലെങ്കില്‍ ബിഎസ്എന്‍എല്‍ സ്വകാര്യ മേഖലയ്ക്കു് കൈമാറുക. വിഎസ്എന്‍എല്‍ ന്റെ കാര്യത്തില്‍ ചെയ്തതു് ഇതാണു്.

*** ഇതൊന്നുമല്ലെങ്കില്‍ ബിഎസ്എന്‍എല്‍ ഉം കോര്‍പ്പറേറ്റു് ശൈലിയില്‍ നടത്തുക.

ഒന്നാമത്തേതും നവ ഉദാരവല്‍ക്കരണവും ഒത്തു് പോകില്ല. അതു് കൊണ്ടു് തന്നെ അതു് നവഉദാരവല്കരണത്തിനെതിരായ സമരത്തിന്റെ രൂപമാണു്.

രണ്ടും മൂന്നും നാലും പരിഹാരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു് സന്തോഷമാകും. അവര്‍ക്കു് തന്നിഷ്ടം പോലെ നിരക്കു് കൂട്ടാം. ജനങ്ങളെ കൊള്ളയടിക്കാം. മൂന്നാമത്തേതു് സ്വകാര്യ മേഖലയ്ക്കു് കൂടുതല്‍ സന്തോഷമാകും. ആസ്തികള്‍ കൂടി കിട്ടും.

രണ്ടും മൂന്നും യൂണിയനുകള്‍ക്കു് ഒരു തരത്തിലും സമ്മതിക്കാന്‍ പറ്റില്ല. അവരുടെ എതിര്‍പ്പു് അവഗണിക്കാനാവാത്തതാണു്. രാഷ്ട്രീയമായി ഭരണത്തിനു് അതു് താങ്ങാനാവാത്തതായിരിക്കും. പക്ഷെ, ഇടതു് പക്ഷത്തിന്റെ ക്ഷീണം മുതലെടുത്തും വര്‍ഗ്ഗയത കയ്യാളി ജനങ്ങളെ കൂടെ നിര്‍ത്തിയും അതു് ചെയ്യാമോ എന്നു് മോഡി സര്‍ക്കാര്‍ ശ്രമിക്കും. പക്ഷെ, ബിജെപിക്കാരടക്കം ബിഎസ്എന്‍എല്‍ തൊഴിലാളികളുടെ ഐക്യം ഊട്ടി ഉറപ്പിക്കപ്പെടും.

ജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്താല്‍ യൂണിയനുകള്‍ക്കു് അംഗീകരിക്കാവുന്ന വഴി ബിഎസ്എന്‍എല്‍ പൊതു മേഖല എന്ന നിലയില്‍ ജനസേവനം നടത്തിക്കൊണ്ടു് ലാഭത്തില്‍ നടത്തുക എന്നതാണു്. അതസാധ്യമല്ല. പക്ഷെ, ഇന്നത്തെ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ കോര്‍പ്പറേറ്റു് പ്രീണന-നവഉദാര നയ ചട്ടക്കൂടില്‍, അതു് ബുദ്ധിമുട്ടാണു്. ബുദ്ധിമുട്ടാണെങ്കിലും ഇതു് മാത്രമാണു് തൊഴിലാളികളുടേയും ജനങ്ങളുടേയും താല്പര്യം സംരക്ഷിക്കാനുതകുന്നതു്. കാരണം, ഉദാരവല്‍ക്കരണത്തിന്റെ മാര്‍ഗ്ഗം സ്വകാര്യ കോര്‍പ്പറേറ്റുകളെ എല്ലാ ഉല്പാദന-സേവന-വിനിമയ-വിതരണ പ്രവര്‍ത്തനങ്ങളും ഏല്പിച്ചു് കൊടുക്കുക എന്നതാണു്. കമ്പോളം സ്വതന്ത്രമായിരിക്കുമെന്നു് പറയുന്നുണ്ടെങ്കിലും അതു് നടക്കില്ല. കമ്പോളത്തില്‍ കോര്‍പ്പറേറ്റു് ആധിപത്യം നിലനില്കും. മാത്രമല്ല, സാങ്കേതിക വിദ്യയ്ക്കും ഉപകരണങ്ങള്‍ക്കും അമിത വില നല്‍കി ആഗോള ധനമൂലധനാധിപത്യത്തെ നിലനിര്‍ത്തുക എന്നതാണു് നവ ഉദാരവല്കരണത്തിന്റെ ഏറ്റവും കേന്ദ്ര ലക്ഷ്യം. അതാകട്ടെ ബിഎസ്എന്‍എല്‍ ന്റെ ചെലവു് വലിയ തോതില്‍ ഉയര്‍ത്തി നിര്‍ത്തിക്കൊണ്ടുമിരിക്കുന്നു.

സേവനങ്ങളുടെ നിലവിലുള്ള നിരക്കു് ഉയര്‍ത്തിയും ചെലവു് കുറച്ചും ലാഭം കൂട്ടാം. ഇതാണു് സാധാരണ മാര്‍ഗ്ഗം. പക്ഷെ, ഇവ രണ്ടും ഇന്നത്തെ സാഹചര്യത്തില്‍ നടക്കില്ല. ഒന്നാമത്തേതിന്റെ ഭാരം ഉപഭോക്താക്കളുടെ മേലായിരിക്കും പതിക്കുക. കമ്പോള മത്സരത്തിന്റെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ മാറിപ്പോകും. ഇതിനു് പരിഹാരം കമ്പനികള്‍ കൂട്ടു്കെട്ടുണ്ടാക്കി എല്ലാവരും ചേര്‍ന്നു് നിക്കുകള്‍ കൂട്ടുകയും ഉപഭോക്താക്കളെ, അതായതു് ജനങ്ങളേയാകെ, കൊള്ളയടിക്കുകയും ചെയ്യുക എന്നതാണു്. അതിനു് ബിഎസ്എന്‍എല്‍ കൂടി കൂട്ടു് നിന്നാല്‍ പൊതു മേഖലയുടെ പ്രസക്തി അതോടെ ഇല്ലാതാകും. നവ ഉദാരവല്കരണത്തില്‍ പൊതു മേഖല വേണ്ടെന്ന നിലാപടാണുള്ളതു്. കമ്പോളത്തിനു് സ്വാതന്ത്ര്യം എന്നതു് കൊണ്ടു് ഉദാരവല്കരണം ഇവിടെ അര്‍ത്ഥമാക്കുന്നതു് സ്വകാര്യ മൂലധനത്തിന്റെ സ്വാതന്ത്ര്യം എന്നു് മാത്രമാണു്. ഇതാണു് പൊതു മേഖല നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലം. ബിഎസ്എന്‍എല്‍ പൂട്ടപ്പെട്ടാല്‍ ഉണ്ടാകാന്‍ പോകുന്ന സ്ഥിതിയും ഇതാണു്. നിക്കു് വര്‍ദ്ധന. ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കൂട്ടു് കെട്ടു്. ഇതനുവദിക്കാന്‍ ജനങ്ങള്‍ക്കു് കഴിയില്ല.

രണ്ടാമത്തേതു് ചെലവു് ചുരുക്കല്‍. നവ ഉദാരവല്കരണത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ഭാരം ജീവനക്കാരുടെ മേലായിരിക്കും ഏറ്റവുമേറെ ഉണ്ടാകുക. കൂലി കുറയ്ക്കുക. ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക. പിരിച്ചു് വിട്ടു് ജീവനക്കാരുടെ എണ്ണം കുറയ്ക്കുക. എന്നിങ്ങനെ പരമ്പരാഗത ചികിത്സാ വിധികളായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തു് നിന്നുണ്ടാവുക. അവയിലൂടെ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടും. ജനങ്ങള്‍ക്കു് മെച്ചപ്പെട്ട സേവനം കിട്ടാതാകും. അവയെ എതിര്‍പ്പു് കൂടാതെ അംഗീകരിക്കാന്‍ തൊഴിലാളികള്‍ക്കു് കഴിയില്ല തന്നെ. ഉപഭോക്താക്കള്‍ക്കും കഴിയില്ല. ഈ സ്ഥിതി ഇന്നു് ബിഎസ്എന്‍എല്‍ തൊഴിലാളികളും ഉപഭോക്താക്കളും അനുഭവിക്കുകയാണു്. ഇതാണു് ഇന്നു് തൊഴിലാളി സമരത്തിന്റെ പശ്ചാത്തലം. സമരത്തിനാധാരമായ അവകാശ പത്രികയിലൂടെ അവര്‍ മുന്നോട്ടു് വെയ്ക്കുന്ന ആവശ്യങ്ങളുടെ ദിശ ആദ്യം പറഞ്ഞ പൊതു മേഖലയുടെ ജനോപകാരപ്രദമാകുക എന്ന ദൌത്യം ഏറ്റെടുത്തു് കൊണ്ടു് ബിഎസ്എന്‍എല്‍ നിലനിര്‍ത്തുകയാണോ അതോ നാലാമത്തേതു് പോലെ കോര്‍പ്പറേറ്റു് ശൈലിയില്‍ നടത്തുകയാണോ എന്നതാണു് ഇവിടത്തെ ചര്‍ച്ചാ വിഷയം.

ഒന്നാമത്തെ മാര്‍ഗ്ഗം പ്രായോഗികമല്ലെന്ന നിഗമനത്തില്‍ നാലാമത്തെ മാര്‍ഗ്ഗത്തിലേയ്ക്കു് സംഘടനകള്‍ അറിയാതെയോ ഗതികേടുകൊണ്ടോ എത്തിപ്പെടുകയാണോ ? ഇക്കാര്യത്തില്‍ സ്വകാര്യ കമ്പനികള്‍ക്കും താല്പര്യമുണ്ടു്. കാരണം, അവരും ഇന്നു് സേവനങ്ങളില്‍ നിന്നു് ലാഭം ഉണ്ടാക്കുന്നില്ല. മിക്ക കോര്‍പ്പറേറ്റുകളുടേയും മിക്ക വ്യവസായ മേഖലകളുടേയും സ്ഥിതി അതാണു്. ഓപ്പറേറ്റിങ്ങു് ലാഭം ഇല്ല. എന്തിനു് ഇന്ത്യന്‍ പൊതു മേഖലാ ബാങ്കുകള്‍ പോലും ഇക്കൂട്ടത്തില്‍ പെടുന്നു. ഇതിനപവാദം ഉപഭോഗോല്പന്നങ്ങളും അവയുടെ ചില്ലറ വ്യാപാരവുമാണു്. പെട്രോളിയം ഉല്പന്നങ്ങള്‍ തുടങ്ങി ഏതാനും മേഖലകളും അക്കൂട്ടത്തിലുണ്ടു്.

മിക്ക മേഖലകളിലും നിലവില്‍ കോര്‍പ്പറേറ്റുകളുടെ തന്ത്രം ചെലവു് ചുരുക്കിയും വരവു് കൂട്ടിയും വ്യവസായം വളര്‍ത്തുക എന്നതല്ല. കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ലാഭം ഉയര്‍ത്തിക്കാണിക്കുകയാണു്. ലാഭം കണക്കില്‍ മാത്രമാണുണ്ടാവുക. ആസ്തികളുടെ മൂല്യം ഉയര്‍ത്തി ലാഭം കാണിക്കുകയാണവര്‍ ചെയ്യുന്നതു്. ഓഹരി കമ്പോളത്തില്‍ കമ്പനികളുടെ ഓഹരി വില കൂട്ടി നിര്‍ത്താന്‍ അധികമധികം ലാഭം ഓരോ വര്‍ഷവും കാണിക്കണം. അതാണവര്‍ ചെയ്യുന്നതു്. ഇതു് നിലവില്‍ ധന മൂലധന കാലഘട്ടിത്തിലെ മുതലാളിത്തം നേരിടുന്ന ഒരു പൊതു പ്രതിസന്ധിയാണു്. അതിനര്‍ത്ഥം മുതലാളിത്തം കടുത്ത തൊഴില്‍ ചൂഷണത്തിലൂടെ സൃഷ്ടിക്കുന്ന ഉയര്‍ന്ന മിച്ചമൂല്യം പോലും അവര്‍ കുന്നു് കൂട്ടുന്ന മൂലധനത്തിന്റെ അനുപാതമായി കണക്കാക്കിയാല്‍ വളരെ കുറവാണെന്നാണു്. കാരണം അവര്‍ തൊഴില്‍ നല്‍കുന്നില്ല. തൊഴില്‍ രഹിത വളര്‍ച്ചയാണവര്‍ കാണിക്കുന്നതു്. മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളികളുടെ അദ്ധ്വാനമാണു്. ജനങ്ങളിലേറെയും പണിയില്ലാതെ അലയുന്നു. എങ്കിലും വികസനം നക്കുന്നു എന്നു് മുതലാളിത്തം പറയുന്നു. അവരുടെ വികസനം ഒരു പിടി ആളുകളുടെ ആഡംഭര ഉപഭോഗത്തിന്റെ കാര്യത്തിലും കണക്കിലെ ലാഭത്തിലുമാണു്. ഇതു് കള്ളക്കണക്കാണു്. സ്ഥലത്തിന്റെ വില ഒരു കാരണവശാലും സ്ഥാപനത്തിന്റെ ലാഭ നഷ്ടക്കണക്കിലെ ഘടകമാകാന്‍ പാടില്ല. അതു് പൊതു സ്വത്താണു്. അതു് കണക്കില്‍ മൂല്യം കൂട്ടി ചേര്‍ക്കാന്‍ ഉപയോഗിക്കാന്‍ അനുവദിച്ചതിന്റെ ഫലമാണു് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു് വഴി വെയ്ക്കും വിധം റിയല്‍ എസ്റ്റേറ്റു് കച്ചവടത്തിലൂടെ ഭൂമി വില ഉയര്‍ത്തപ്പെടുന്നതു്. ചുരുക്കത്തില്‍ ഇതെല്ലാം ധന മൂലധന കാലഘട്ടത്തില്‍ ഇല്ലാത്ത വികാസം ഉണ്ടെന്നു് കാണിക്കാനായി കണക്കിലെ കള്ളക്കളികളാണു്. ഓഹരി ഉടമകളെ കബളിപ്പിക്കുകയാണു്. ഈ പെരുപ്പിക്കപ്പെട്ട കണക്കുകളാണു് വികസന കുമിളകളുടെ അടിത്തറ. അതു് ഏതു് സമയവും പൊട്ടിത്തകരും. കമ്പോളം ആകെ കുഴപ്പത്തിലാകും.

ഇക്കാര്യത്തില്‍, ആസ്തികളുടെ മൂല്യം ഉയര്‍ത്തി കാട്ടി ലാഭം കാണിക്കുന്ന കാര്യത്തിലും സ്വകാര്യ കമ്പനികളോടു് മത്സരിക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറാകുക എന്നതാണു് അതിനു് മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം. ബിഎസ്എന്‍എല്‍ ഓഹരികമ്പോളത്തിലിറങ്ങുക. പക്ഷെ, അതിന്റെ ഇന്നത്തെ നഷ്ടക്കണക്കു് ഓഹരി വില ഇടിക്കുന്ന ഘടകമാണു്. അതു് കൂട്ടാനുള്ള മാര്‍ഗ്ഗമാണു് ആസ്തികളുടെ കമ്പോള വില കണക്കില്‍ പെടുത്തുക എന്നതു്. റിയല്‍ എസ്റ്റേറ്റു് കച്ചവട പെരുപ്പത്തിന്റെ തോതില്‍ ആസ്തി വില കൂട്ടി കാണിച്ചാല്‍ തീര്‍ച്ചയായും ബിഎസ്എന്‍എല്‍ ഇപ്പോഴും ലാഭത്തിലാണു്. അതാണു് ആസ്തികള്‍ കമ്പനി കണക്കില്‍ വരണമെന്ന മാനേജ്മെന്റിന്റേയും തൊഴിലാളി സംഘടനകളുടേയും പൊതു താല്പര്യത്തിനു് പിന്നിലുള്ളതു്. സമരാവശ്യമായി ഉന്നയിച്ചിരിക്കുന്ന 5-ആം ഇനത്തില്‍ "Since the land and assets are not transferred in the name of BSNL, effective monetization is not possible for the same" എന്നതിന്റെ അര്‍ത്ഥം മറ്റൊന്നല്ല. ആസ്തി കമ്പനിയുടെ പേരിലല്ലാത്തതിനാല്‍ ഫലപ്രദമായ മോണിട്ടൈസേഷന്‍ നടക്കുന്നില്ലെന്നാണു് സംഘടനകളുടെ കണ്ടെത്തല്‍. ആസ്തികളുടെ വിലയിടാന്‍ ആരുടെ കയ്യിലിരുന്നാലും പറ്റും. പക്ഷെ ബിഎസ്എന്‍എല്‍ ന്റെ കണക്കില്‍ ആസ്തിയുടെ വില കാണിക്കാന്‍ കഴിയുന്നില്ലെന്നതാണു് പരാതി. അതു് കാണിക്കാന്‍ കഴിയും വിധം ബിഎസ്എന്‍എല്‍ ഇന്നു് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്ഥലവും കെട്ടിടങ്ങളുമെല്ലാം അതിന്റെ പേരിലാകണം. അങ്ങിനെ വന്നാല്‍ ബിഎസ്എന്‍എല്‍ ന്റെ ആസ്തി ബാധ്യതാ കണക്കില്‍ ആസ്തികളുടെ കൂടെ കയറാന്‍ പോകുന്നതു് ലക്ഷക്കണക്കിനു് കോടി രൂപയായിരിക്കും. എറണാകുളത്തു് മാത്രം പുസ്തകവില 1500 കോടിയോളം വരും. സ്ഥലത്തിന്റെ കമ്പോള വില കണക്കാക്കിയാല്‍ അതു് മാത്രം മറ്റൊരു 500 കോടിയില്‍ കുറയില്ല.എറണാകുളം താരതമ്യേന വലിയതാണു് യൂണിറ്റാണു്. മറ്റു് ചെറിയ യൂണിറ്റുകള്‍ കണക്കാക്കുമ്പോള്‍ ശരാശരി ആസ്തി മൂല്യം അതിലും കുറവാകാം. 330 എസ്എസ്എകളില്‍ ഓരോന്നിന്റേയും ശരാശരി ആസ്തി മൂല്യം 1000 കോടി രൂപയായി കണക്കാക്കിയാല്‍ പോലും 330x1000 = 330000. മൂന്നു് ലക്ഷത്തി മുപ്പതിനായിരം കോടി രൂപ. ഇതത്രയും ആസ്തിയായി ചേര്‍ത്താല്‍ ബിഎസ്എന്‍എലിന്റെ സഞ്ചിത ലാഭം അത്രകണ്ടുയരും. ഇതു് കണക്കാക്കി ബിഎസ്എന്‍എല്‍ ലാഭം കാണിക്കണമെന്നാണു് മാനേജ്മെന്റും യൂണിയനുകളും ആവശ്യപ്പെടുന്നതെന്നാണു് ഞാന്‍ പറഞ്ഞതു്. സമര നോട്ടീസിന്റെ 5-ആം ഇനം എന്റെ അഭിപ്രായം ശരിയെന്നു് സ്ഥാപിക്കുന്നു. മോണിട്ടൈസേഷനാണു് ലക്ഷ്യം. കോര്‍പ്പറേറ്റു് സര്‍ക്കാരും അവരുടെ ദല്ലാളുകളായി പണിയെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരും സാം പിത്രോദയും കോര്‍പ്പറേറ്റു് സാങ്കേതികോപദേശ സ്ഥാപനങ്ങളും എല്ലാം ആവശ്യപ്പെടുന്നതു് ആസ്തികളുടെ മൂല്യ നിര്‍ണ്ണയം നടത്തി കണക്കില്‍ വരണമെന്നാണു്. അതിനു് യൂണിയനുകളും ആവശ്യപ്പെടുന്നു. ഇതിലൂടെ ആരുടെ താല്പര്യമാണു് സംരക്ഷിക്കപ്പെടുക ? ഇതാണു് ഇവിടെ ചര്‍ച്ചാ വിഷയമായതു്. അതല്ലാതെ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമരത്തിന്റെ പ്രസക്തിയോ ആവശ്യകതയോ ശരി തെറ്റുകളോ അല്ല. ബിഎസ്എന്‍എല്‍ മാനേജ്മെന്റിന്റെ പിടിപ്പു് കേടിനും സര്‍ക്കാരിന്റെ നവ ഉദാര നയത്തിനും എതിരായ സമരം നടക്കണം. അതു് വിജയിക്കുകയും വേണം. അതിനായി സര്‍ക്കാരിന്റേയും ധന മൂലധന വ്യവസ്ഥയുടേയും കള്ളക്കളികള്‍ പൂര്‍ണ്ണമായും തുറന്നു് കാട്ടപ്പെടണം.

ആസ്തികളുടെ മൂല്യം പെരുപ്പിച്ചാല്‍ ലാഭം കാണിക്കാം. ലാഭത്തിനനുസരിച്ചു് സ്വാഭാവികമായും സര്‍ക്കാരിനു് നികുതി കൊടുക്കേണ്ടിവരും. അതനുസരിച്ചു് ചെലവുകള്‍ പെരുകും. ജീവനക്കാര്‍ക്കു് കൂടുതല്‍ വേതനം. ഉദ്യോഗസ്ഥരുടെ ധൂര്‍ത്തു്. ചെലവില്‍ നിയന്ത്രണം ഉണ്ടാവില്ല. അതിനുള്ള സമ്മര്‍ദ്ദം ഇല്ലാതാവും. വരവു് ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാനുള്ള പ്രേരണയുണ്ടാവില്ല. ഈ ധനമൂലധന വികാസ പ്രവണത ബിഎസ്എന്‍എല്‍ നെ വീണ്ടും ഇന്നത്തെ പ്രതിസന്ധിയില്‍ തന്നെ തിരിച്ചെത്തിക്കും. അതിനിടയില്‍ പരിഹരിക്കപ്പെടേണ്ട എല്ലാ ദുഷ്പ്രവണതകളും വര്‍ദ്ധിച്ചിരിക്കും. ഭാവി അപകടപ്പെട്ടിരിക്കും.

പൊതു മേഖലയുടെ പ്രസക്തി തിരിയെ പിടിക്കുക

പകരം, ബിഎസ്എന്‍എല്‍ തിരിയേണ്ടതു് ഒന്നാമത്തെ മാര്‍ഗ്ഗത്തിലേയ്ക്കാണു്. യഥാര്‍ത്ഥ പൊതു മേഖലയുടെ ദൌത്യം മുന്നോട്ടു് കൊണ്ടു് പോകുക. ജനസേവനം എന്ന ലക്ഷ്യം മുറുകെ പിടിക്കുക. അതില്‍ സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും തൊഴിലാളികളുടേയും ഉപഭോക്താക്കളുടേയും അടക്കം ജനങ്ങളുടേയാകെ താല്പര്യം സംരക്ഷിക്കപ്പെടും. സ്വാഭാവികമായും ബിഎസ്എന്‍എലിന്റെ വരവും ചെലവും പൊരുത്തപ്പെടുത്തി തന്നെ പോകണം. അതിനായി ചെലവു് കുറയ്ക്കുകയും വരുമാനം കൂട്ടുകയും വേണം. സാങ്കേതിക നവീകരണം മൂലം സേവനങ്ങളില്‍ മാറ്റം വരുന്നുണ്ടു്. ചിലവ ടെലിഗ്രാം, പബ്ളിക് കോള്‍ സേവനം തുടങ്ങിയവ അപ്രസക്തമായിക്കഴിഞ്ഞു. അടുത്തു് തന്നെ ടെലിഫോണ്‍-ബ്രോഡ്ബാന്റു് സേവനങ്ങള്‍ക്കായി നിലവിലുള്ളതു് പോലെ കേന്ദ്രീകൃത സംവിധാനവും ആവശ്യമില്ലാതാകും. അപ്പോഴും ചെലവു് കുറയ്ക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയല്ല വേണ്ടതു്. ജീവനക്കാര്‍ക്കു് നിലവിലുള്ള പണികളില്ലാതാകുന്നെങ്കില്‍ പുതിയ വികസന സാദ്ധ്യതകളുണ്ടു്. അവ ധാരാളം പണി ഉണ്ടാക്കും. കൂടുതല്‍ തൊഴിലാളികളെ നിയമിക്കേണ്ടിയും വരും. ചെലവുചുരുക്കാന്‍ ചെയ്യേണ്ടതു് ദുര്‍ച്ചെലവുകള്‍ ഒഴിവാക്കപ്പെടുകയാണു്. ധൂര്‍ത്തു് ഒഴിവാക്കപ്പെടണം. വരവു് കൂട്ടാന്‍ ജനങ്ങള്‍ക്കു്, സമൂഹത്തിനു് പ്രസക്തമായ സേവനങ്ങള്‍ നല്‍കണം. അപ്പോള്‍ അതില്‍ നിന്നു് വരുമാനം കൂടും. അതു് ഉപഭോഗ സംസ്കാരം പ്രോത്സാഹിപ്പിക്കലാകേണ്ടതില്ല. സമൂഹത്തിന്റെ പൊതു താല്പര്യത്തില്‍ തന്നെ ബിഎസ്എന്‍എല്‍ സമൂഹത്തിനു് കൊടുക്കേണ്ട ഒട്ടേറെ സേവനങ്ങളുണ്ടു്. ഇ-ഭരണം, ഇ-സ്ഥാപന ഭരണം, ഇ-ട്രേഡ്, ഇ-കോമേഴ്സ്, ഇ-ബാങ്കിങ്ങു്, ഇ-വിദ്യാഭ്യാസം, ഇ-വൈദ്യം, അവയ്ക്കെല്ലാം ആവശ്യമായ ഡാറ്റാ സെന്ററുകള്‍ എന്നിങ്ങിനെ ഒട്ടേറെ മേഖലകളില്‍ ബിഎസ്എന്‍എല്‍ നു് സാമൂഹ്യ പ്രസക്തിയുള്ള ഒട്ടേറെ കടമകള്‍ നിര്‍വ്വഹിക്കാനുണ്ടു്. സാങ്കേതിക വികാസത്തിന്റേയും മാറ്റത്തിന്റേയും കാല ഘട്ടത്തില്‍ ബിഎസ്എന്‍എല്‍ അതിനു് തയ്യാറാകണം. അതാകട്ടെ ബിഎസ്എന്‍എല്‍ ന്റം നിലവിലുള്ള ആസ്തികളുടേയും പശ്ചാത്തല സൌകര്യങ്ങളുടേയും ഫലപ്രദമായി വിനിയോഗം നടത്താനുപകരിക്കുന്നവയുമാണു്. അവയുടെ യഥാര്‍ത്ഥ മൂല്യ വര്‍ദ്ധന സാധ്യമാക്കുന്നതാണു്. അവയില്‍ നിന്നു് കിട്ടുന്ന വരുമാനം മറുവശത്തു് ചെലവു് വര്‍ദ്ധിപ്പിക്കാതെ തന്നെ കിട്ടുന്നവയാണു്. അവ മൂല്യവര്‍ദ്ധിത സേവനങ്ങളാണു്. ആ രംഗങ്ങളില്‍ സമൂഹം ആഗോള ധനമൂലധന ശക്തികളുടെ കടുത്ത ചൂഷണത്തിനു് വിധേയമാക്കപ്പെടുകയാണു്. അത്തരം മേഖലകളില്‍ ബിഎസ്എന്‍എലിനു് വലിയ പങ്കു് വഹിക്കാനുണ്ടു്. അതോടൊപ്പം സമൂഹത്തിന്റേയും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുടേയും തന്നെ അടിയന്തിരവും ഭാവിയിലുമുള്ള താല്പര്യം മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ ഉണ്ടാവുകയും വേണം. ഇവയെല്ലാമാണു് പൊതു മേഖല എന്ന നിലയില്‍ ബിഎസ്എന്‍എലിന്റെ പ്രസക്തി ഉറപ്പിക്കുന്നതു്.

ചെലവു് ചുരുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

ടെലികോം ഉപകരണങ്ങള്‍ തദ്ദേശീയമായി സൃഷ്ടിച്ചുപയോഗിക്കുക. ഘട്ടം ഘട്ടമായി ഇതു് നടപ്പാക്കണം. ആദ്യം കമ്പ്യൂട്ടര്‍ ഘടകങ്ങള്‍ വാങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് എക്സ്ചേഞ്ചുകളും (സ്വിച്ചുകളും) ഇതര ഉപകരണങ്ങളും വികസിപ്പിച്ചുപയോഗിക്കുക.ആദ്യം പൊതു കമ്പോളത്തില്‍ നിന്നു് ഉപകരണങ്ങള്‍ വാങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു് സ്വിച്ചുകളും അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കുക. തുടര്‍ന്നു് ഉപകരണങ്ങള്‍ തന്നെ ഘടകങ്ങള്‍ വാങ്ങി കൂട്ടിയിണക്കി ഉപയോഗിക്കുക. തുടര്‍ന്നു് ഉപകരണ ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിച്ചുപയോഗിക്കുക.അതിനായി ഐടിഐയും ടെലികോം ഫാക്ടറികളും പുന സംഘടിപ്പിക്കപ്പെടണം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സങ്കേതങ്ങളും അവ ഉപയോഗിക്കാനും വികസിപ്പിക്കാനുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും ഇന്നു് കേരളത്തില്‍ തന്നെ ലഭ്യമാണു്. ബിഎസ്എന്‍എല്‍ സേവനത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചു് ലഭ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു് തുടങ്ങുകയോ വേണ്ടൂ. പദ്ധതി അംഗീകരിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ എക്സ്ചേഞ്ചു് സ്ഥാപിക്കാം.രണ്ടാം വര്‍ഷം മുതല്‍ പുതിയ എക്സ്ടേഞ്ചുകള്‍ ആഭ്യന്തരമായി തന്നെ ഉണ്ടാക്കി സ്ഥാപിക്കാം. ഇതിലൂടെ മൂന്നാം വര്‍ഷം മുതല്‍ തന്നെ നഷ്ടത്തില്‍ നിന്നു് കരകയറാം. അടുത്ത അഞ്ചു് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള നഷ്ടം പാടെ നികത്താം. ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ആസൂത്രിതമായ പരിപാടികള്‍ ഇതേ കാലയളവില്‍ ആരംഭിച്ചു് ഫലപ്രാപ്തിയിലെത്തിക്കണം. തുടര്‍ന്നു് ആ രംഗത്തും ചെലവു് കുറയ്ക്കാം. നിലവില്‍ ഈ രണ്ടു് രംഗങ്ങളിലും പല മടങ്ങു് വിലയാണു് പ്രൊപ്രൈറ്ററി സംവിധാനങ്ങളുടെ പേരില്‍ വിദേശത്തേയ്ക്കൊഴുകുന്നതു്. ഇതാണു് ആഗോള ധന മൂലധന താല്പര്യ സംരക്ഷിക്കപ്പെടുന്നതിന്റെ പ്രധാന കൈവഴി. ഇതാണു് നിലവില്‍ ബിഎസ്എന്‍എല്‍ നഷ്ടത്തിലാകാനുള്ള പ്രധാന കാരണവും

അതേപോലെ തന്നെ, സേവനം നല്‍കുക, ഉപഭോക്തൃപരാതികള്‍ പരിഹരിക്കുക, ദൈനന്തിന ഭരണ നടപടികള്‍ നടത്തുക എന്നിവ ചടുലവും ഉപഭോക്തൃ സൌഹൃദപരവുമാക്കുന്നതിനു് ഓണ്‍ലൈന്‍ സംവിധാനം (ERP) ബിഎസ്എന്‍എല്‍ ആഭ്യന്തരമായി വികസിപ്പിക്കുക. അതിനുള്ള മാതൃകകളും പ്രോട്ടോടൈപ്പുകളും സമൂഹ ഉടമസ്ഥതയില്‍ ലഭ്യമാണു്. അവ ഉപയോഗിച്ചു് ബിഎസ്എന്‍എലിനു് ആവശ്യമായ സംവിധാനങ്ങള്‍ ആദ്യം ഒരു എസ്എസ്എയില്‍ വികസിപ്പിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്രമായ ഈആര്‍പി വ്യവസ്ഥ വികസിപ്പിച്ചു് വിവര ശേഖരം സൃഷ്ടിച്ചു് പ്രവര്‍ത്തന ക്ഷമമാക്കാം. അടുത്ത ഒരു വര്‍ഷം കൊണ്ടു് അതു് അഖിലേന്ത്യാ തലത്തില്‍ നടപ്പാക്കാം. നിലവില്‍ 6000 കോടി രൂപ മുടക്കി SAP അധിഷ്ഠിതമായി ഈ സംവിധാനം രൂപപ്പെടുത്തി വരികയാണു്. 90% പണവും നല്‍കി കഴിഞ്ഞു. പക്ഷെ, പ്രവര്‍ത്തനത്തില്‍ യാതൊരു മെച്ചവും ഇന്നും ഉണ്ടായിട്ടില്ല. എക്സ്ചേഞ്ചിനു് കഴിവും ഉപഭോക്താവിന്റെ സ്ഥലത്തേയ്ക്കു് കോബിളും ഉണ്ടെങ്കില്‍ തത്സമയം കണക്ഷന്‍ കൊടുക്കാന്‍ ഈ വിവരങ്ങള്‍ കൊമേഴ്സ്യല്‍ ഓഫീസില്‍ ലഭ്യമാക്കിയാല്‍ സാധിക്കേണ്ടതാണു്. ആറായിരം കോടി മുടക്കി പദ്ധതി പൂര്‍ത്തിയാക്കി 650 കോടി രൂപയുടെ വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ടു് കാലം ആരംഭിച്ചിട്ടും പുതിയ ലാന്റു് ലൈന്‍ കണക്ഷന്‍ തത്സമയം കൊടുക്കാന്‍ കഴിയുന്നില്ല. ഇന്നും ബിഎസ്എന്‍എല്‍ പതിറ്റാണ്ടുകളായി സ്ഥാപിച്ച ഒറ്റപ്പെട്ട ഓണ്‍ലൈന്‍ വ്യവസ്ഥകളില്‍ നിന്നു് വിവരങ്ങള്‍ മറ്റു് വ്യവസ്ഥകളിലേയ്ക്കു് പകര്‍ത്തുന്ന അനാവശ്യ പണികളിലാണു് ബിഎസ്എന്‍എല്‍ ലെ നല്ലൊരു വിഭാഗം ജീവനക്കാരും ഓഫീസര്‍മാരും ചെയ്തു് കൊണ്ടിരിക്കുന്നതു്. അവരുടെ അദ്ധ്വാനം പുതിയ കണക്ഷന്‍ കൊടുക്കാനും ഉള്ളവ നന്നായി പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കേണ്ട സ്ഥാനത്താണു് ഇതു് നടക്കുന്നതു്.

എന്തിനേറെ, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്കും കേടു് വന്ന കേബിള്‍ പെയറുകള്‍ മാറ്റാനും നിലവില്‍ കുഴിച്ചിട്ട കേബിളുകളില്‍ തന്നെ മിക്കയിടങ്ങളിലും സ്പെയര്‍ കേബിളുകള്‍ കണ്ടെത്താവുന്നതാണു്. അതിനുള്ള മനുഷ്യവിഭവ ശേഷി വിനിയോഗിച്ചാല്‍ മതി. അതും നടക്കുന്നില്ല. കുഴിച്ചിട്ട കേബിളുകളുടെ ശരിയായ വിവര ശേഖരം (പെയര്‍ തലത്തില്‍) SAP വന്നിട്ടും ലഭ്യമല്ല. ഇതു് കാണിക്കുന്നതു് ഇറക്കുമതി ചെയ്ത പരിഹാരമല്ല, ബിഎസ്എന്‍എല്‍ സ്വന്തമായി സ്ഥാപിക്കുന്ന പരിഹാരമാണു് അതിനാവശ്യമെന്നാണു്. 6000 കോടി മുടക്കി പോയി എന്നതിന്റെ പേരില്‍ സ്വന്തം ഓണ്‍ലൈന്‍ മാനേജ്മെന്റു് സംവിധാനം സ്ഥാപിക്കുന്നതു് നീട്ടി വെയ്ക്കേണ്ടതില്ല. അതിനു് ആവശ്യമായതു് ബിഎസ്എന്‍എല്‍ വിദഗ്ദ്ധരുടെ ഒരു സംഘം പ്രവര്‍ത്തിച്ചു് തുടങ്ങുകയും അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സാങ്കേതികോപദേശം ലഭ്യമാക്കുകയുമാണു്.

മൂന്നാമതായി, ആഢംബരവും ധൂര്‍ത്തും ഒഴിവാക്കുക. ഇതോടെ ജീവനക്കാര്‍ക്കു് മതിയായ വേതനവും അര്‍ഹമായ ആനുകൂല്യങ്ങളും പുനസ്ഥാപിക്കാനാകും. ഇതു് വാഹനങ്ങളുടെ ഉപയോഗത്തിലും അവയ്ക്കും ജനറേറ്ററുകള്‍ക്കും ഇന്ധനം വാങ്ങുന്നതിലും ഉപകരണങ്ങളും ഇന്‍വെന്ററിയും കേടു് പാടു് വന്ന ഉപകരണങ്ങളുടെ പുനരുപയോഗത്തിലും സ്ക്രാപ്പു് തത്സമയം വിറ്റു് പണവും നികുതിയും ലാഭിക്കുന്നതിലുമെല്ലാം ഉണ്ടു്. ജീവനക്കാരെ ഫലപ്രദമായി ആവശ്യമായ ജോലികളില്‍ വിനിയോഗിക്കുന്നതിലും ശ്രദ്ധ ആവശ്യമാണു്.

ഇതേ സമയം, നിലവിലുള്ള ലാന്റു് ലൈന്‍, ബ്രോഡ്ബാന്റു്, മൊബൈല്‍ അധിഷ്ഠിത ഫോണ്‍-ഡാറ്റാ സേവനങ്ങള്‍ ഏറ്റവും ആധുനികമാക്കപ്പെടണം. അതിനാവശ്യമായ പശ്ചാത്തലം ഒരുക്കപ്പെടണം. ഇതില്‍ സ്പെക്ട്രവും ഓപ്ടികു് ഫൈബറും കോപ്പറും എല്ലാം ആവശ്യാനുസരണം കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ വിന്യസിക്കപ്പെടണം. ഇതിനാവശ്യമായ പണം സര്‍ക്കാര്‍ ഗാരന്റിയോടെ ബാങ്കുകളില്‍ നിന്നോ എല്‍ഐസിയുടെ സാമൂഹ്യ നിക്ഷേപ പദ്ധതിയില്‍ നിന്നു് മറ്റു് പൊതു മേഖലകളുടെ അധിക ഫണ്ടില്‍ നിന്നോ ലഭ്യമാക്കപ്പെടണം.

പുതിയ വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങള്‍

അതേ സമയം തന്നെ, പുതിയ സേവന മേഖലകളിലേയ്ക്കു് കടക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുള്ള ഡാറ്റാ സെന്ററുകള്‍ അതതു് സ്ഥലങ്ങളിലെ എക്സ്ചേഞ്ചുകളില്‍ സ്ഥാപിച്ചു് നല്‍കുക. അവയ്ക്കുള്ള സാങ്കേതികോപദേശം നല്‍കുക. ഇ-ഗവേണന്‍സ് പ്രോജക്ടുകളുടെ നിര്‍വ്വഹണം തന്നെ ഏറ്റെടുക്കുക. ഇവയെല്ലാം ബാറ്ററി, യുപിഎസ്, കണക്ടിവിറ്റി, സ്ഥലം എന്നിങ്ങനെ നിലവിലുള്ള പശ്ചാത്തല സൌകര്യങ്ങളുടെ മൂല്യ വര്‍ദ്ധിത സേവനങ്ങളായി മാറും. ശേഷി വര്‍ദ്ധനവു് ആവശ്യാനുസരണം ആസൂത്രണം ചെയ്താല്‍ മതിയാകും. ഇതു് മൊത്തത്തില്‍ ടെലികോം മേഖലയുടെ വികാസത്തിന്റെ മാര്‍ഗ്ഗമാണു്. ഇന്നു് നാം പുറത്തു് കാണുന്ന ഡാറ്റാ സേവനങ്ങളെല്ലാം കമ്മ്യൂണിക്കേഷന്‍ മേഖലയുടെ വികാസ ഫലമായി ഉരുത്തിരിഞ്ഞതാണു്. അവ ബിഎസ്എന്‍എലിനു് വഴങ്ങുന്നതാണു്. നിലവില്‍ തന്നെ ബിഎസ്എന്‍എലിനുള്ളില്‍ സാങ്കേതിക വിദഗ്ദ്ധരുടെ ഒരു നല്ല ശേഷിയുണ്ടു്. കൂടുതലായി ആവശ്യമായ സാങ്കേതികോപദേശവും സാങ്കേതിക വിദഗ്ദ്ധരേയും ലഭ്യമാക്കുകയും വേണം. അതും ഇന്ത്യയില്‍ തന്നെ ഉണ്ടു്.

ഉപകരണ നിര്‍മ്മാണ രംഗത്തു് ഐടിഐയും ടെലികോം ഫാക്ടറികളും പുനരുദ്ധരിക്കപ്പെടണം. അവയ്ക്കാവശ്യമായ ഫണ്ടു് സര്‍ക്കാരിന്റെ സാങ്കേതിക വികസന നിധികളില്‍ നിന്നു് ലഭ്യമാക്കണം. അവ സൃഷ്ടിക്ഷമമാകുന്നതോടെ തികഞ്ഞ സാങ്കേതിക സ്വാശ്രയത്വം കൈവരിക്കാനുമാകും. ഇതു് ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതാണു്. ആദ്യം ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുക. സാങ്കേതിക സഹകരണ കരാറുകളുണ്ടാക്കുക. ഇന്ത്യന്‍ കമ്പോളത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇക്കാര്യം നമുക്കു് നേടാവുന്നതാണു്. അതിനാവശ്യമായ ന്യായമായ വിഭവ വിനിയോഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

മേല്പറഞ്ഞ പരിപാടി അംഗീകരിച്ചാല്‍, അതനുസരിച്ചു് അവകാശ പത്രികയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. സമരത്തിനു് ജനങ്ങളുടെ വര്‍ദ്ധിച്ച പിന്തുണ നേടാന്‍ ഇത്തരം ക്രീയാത്മക സമീപനം കൂടി ഉണ്ടാകണം. ബിഎസ്എന്‍എല്‍ തൊഴിലാളികളുടെ സമരത്തിനു് എല്ലാ വിജയവും ആശംസിക്കുന്നു.

ജോസഫ് തോമസിന്റെ വാദഗതികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ചില വസ്തുതകള്‍ - കെ മോഹനന്‍



ബി.എസ്.എന്‍.എല്‍. തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികളെ തുറന്ന് കാണിച്ചുകൊണ്ട് മുന്‍ കേരള ധനകാര്യ മന്ത്രിയും, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ സ:ടി.എം. തോമസ് ഐസക് എഴുതിയ മാതൃഭൂമിയിലെ ലേഖനത്തിന്റെ പ്രതികരണമായി ജോസഫ് തോമസിന്റെ കുറിപ്പ് വായിക്കാനിടയായി. ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ നടത്തുന്ന പണിമുടക്ക് സമരത്തിന്റെ പ്രചരണത്തിന് സ: തോമസ് ഐസകിന്റെ ലേഖനം ആവേശം പകരുമെങ്കില്‍ ജോസഫ് തോമസിന്റെ വാദഗതികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ചില വസ്തുതകള്‍ രേഖപ്പെടുത്തട്ടെ.

ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ സത്തയും ഉള്ളടക്കവും കേന്ദ്രസര്‍ക്കാറിന്റെ നവ ഉദാരവല്‍ക്കരണ നയത്തിനെതിരാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.

ജോസഫ് തോമസിന്റെ വാദഗതികള്‍ എന്തൊക്കയാണെന്ന് പരിശോധിക്കാം. ശേഷി വര്‍ദ്ധന ആവശ്യമാണ്, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണം, സ്ഥാപനത്തോട് കൂറുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണം, ഗ്രാമീണ സേവന നഷ്ടം നികത്തണം, സ്‌പെക്ട്രം ലൈസന്‍സ് ഫീസ് ഇളവ് ആവശ്യമാണ്, സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയം തിരുത്തണം, ഇതെല്ലാമായാലും കമ്പനി ലാഭത്തിലാകില്ലെന്ന് ജോസഫ് തോമസ് തറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തിന് വസ്തുതകളുടെ യാതൊരു പിന്‍ബലവും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടത്തിനുകാരണം സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് തൊഴിലാളി സംഘടനകളുടെ മുദ്രാവാക്യത്തിലെ പിശകാണെന്ന കണ്ടെത്തല്‍ വസ്തുതാപരമല്ല. നവഉദാരവല്‍ക്കരണ നയവും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും മാത്രമല്ല, വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബി.എസ്.എന്‍.എല്‍.ന്റെ എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ നേരിട്ടിടപെട്ട് അട്ടിമറിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം.

ബി.എസ്.എന്‍.എല്‍.ന്റെ വികസനത്തിന് ആവശ്യമായ മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയും, ആധുനിക സേവനങ്ങള്‍ (ഹൈസ്പീഡ് ഡാറ്റാ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ) ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്താല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നതിന് യാതൊരു സംശയവുമില്ല. അതായത് പണിമുടക്കിലുന്നയിച്ച ഡിമാന്റുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതുകൊണ്ട് സ്ഥാപനത്തെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും സംരക്ഷിക്കുവാനുമാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക്.

മറ്റൊരു വാദം പരിശോധിക്കാം - ഉന്നത ഉദ്ദ്യോഗസ്ഥനെ നിയമിക്കുക, എന്ന ഡിമാന്റ് സ്ഥാപനത്തെ നശിപ്പിക്കാന്‍ മറ്റൊരാളെ കൂടി നിയോഗിക്കുകയാണെന്ന വിചിത്രമായ കണ്ടെത്തലാണ് ജോസഫ് തോമസ് നടത്തുന്നത്. ഏതൊരു സ്ഥാപനമായാലും, അതിന്റെ തലപ്പത്ത് ആരും വേണ്ടെന്ന വാദമുന്നയിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

ബി.എസ്.എന്‍.എല്‍.നെ സംബന്ധിച്ചിടത്തേളം ബി.എസ്.എന്‍.എല്‍ ല്‍ സി.എം.ഡി.യും, ഡയറക്ടര്‍ ഫിനാന്‍സും, ഡയറക്ടര്‍ ഹ്യൂമന്‍ റിസോഴ്‌സസും ഇല്ലാതെ കമ്പനി എങ്ങനെ മുന്നോട്ടുനീങ്ങും എന്ന വസ്തുത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. സി.എം.ഡി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം നമ്മുടെ വികസന പ്രക്രിയയെ സംബന്ധിച്ചും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വലിയ വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു ഡിമാന്‍ഡ് ഉന്നയിച്ചത്. മറ്റൊരു വാദഗതി ആസ്തിയുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കമ്പനിക്ക് കൈമാറണം എന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജോസഫ് തോമസിന്റെ അഭിപ്രായം. ഇതിന് പിന്‍ബലമായി തെറ്റിദ്ധാരണാജനകമായ ഒട്ടേറെ കാര്യങ്ങളും കൂട്ടത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍.ന് ഈട് വെച്ച് കടം വാങ്ങാനാണ് ആസ്തികൈമാറുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് ഈ ഡിമാന്റിന്റെ പിന്നിലെ വസ്തുത.

സര്‍ക്കാറിന്റെ കൈയ്യില്‍ ബി.എസ്.എന്‍.എല്‍ ന്റെ ആസ്തികള്‍ സുരക്ഷിതമാകുമോ? ഇല്ലാ എന്നതിന് നിരവധി ഉദാഹരണങ്ങളും അനുഭവങ്ങളും ഉണ്ട്. 2006 ല്‍ ബി.എസ്.എന്‍.എല്‍. സംഘടനകള്‍ ഒരു പണിമുക്കിന് നോട്ടീസ് നല്കിയത് ഓര്‍ക്കുമല്ലോ? ബി.എസ്.എന്‍.എല്‍ ഓഹരി വില്പനയ്ക്കും കേബിള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനെതിരെയും, വി.ആര്‍. എസ് പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു പണിമുടക്ക്. കേബിളുകള്‍ സര്‍ക്കാറിന്റെ സ്വന്തമാണെന്ന വാദമുയര്‍ത്തിയാണ് ഡി.ഒ.ടി സ്വകാര്യകമ്പനികള്‍ക്ക് കോപ്പര്‍ കേബിള്‍ ശൃംഖല തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്.

ശക്തമായ പണിമുടക്ക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കാരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്. അത് ഇന്നേവരെ ലംഘിക്കപ്പെട്ടിട്ടില്ല. ലംഘിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ഓരോ തവണയും സര്‍ക്കാറിന് പിന്മാറേണ്ടിവന്നു. എന്നാല്‍ മറ്റൊരു ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍. ഈ കാലഘട്ടത്തില്‍ മൂന്നുതവണ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയും, 45 ശതമാനം ഓഹരിവില്പനയും നടത്തി എന്നത് ശ്രദ്ധേയമാണ്. ബി.എസ്.എന്‍.എല്‍. ഇന്നും നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്.

നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ കയ്യില്‍ ബി.എസ്.എന്‍.എല്‍. ആയാലും, സര്‍ക്കാര്‍ വകുപ്പായാലും മറ്റ് പൊതുമേഖലകളായാലും ആസ്തികള്‍ സുരക്ഷിതമല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റെയില്‍വേ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. റെയില്‍വേയുടെ ഭൂമികള്‍ വന്‍കിട കമ്പനികള്‍ക്ക് വിലപ്ന നടത്താനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. മാത്രമല്ല അംബാനിമാര്‍ക്കും അദാനിമാര്‍ക്കും സര്‍ക്കാര്‍ ഭൂമി നാമമാത്രവിലക്ക് കൈമാറ്റം ചെയ്യാനും നടപടി സ്വീകരിച്ചുവരുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന. കമ്പനിക്ക് ആസ്തികള്‍ കൈമാറിയാല്‍ സ്വകാര്യ കൈമാറ്റവും ഓഹരി വില്‍പ്പനയും എളുപ്പമാകും. എന്നാല്‍ ബി.എസ്.എന്‍.എല്‍. ന്റെ ആസ്തികള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലായാല്‍ എല്ലാം ഭദ്രമായി; ഇനിമേലില്‍ ഓഹരിവില്പനയുണ്ടാകില്ല; പെന്‍ഷന്‍ വിതരണം തടസ്സപ്പെടില്ല - എന്ന വാദഗതി അംഗീകരിക്കാന്‍ കഴിയില്ല. ഓഹരി വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ആസ്തി ആരുടെ പക്കല്‍ എന്നത് ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാറില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

ആസ്തികളുടെ വില്പനയുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവം പരിശോധിക്കാം. ഈയിടെ മാത്രമാണ് ദല്‍ഹിയിലെ ബി.എസ്.എന്‍.എല്‍, എം.ടി.എല്‍.എല്‍. പോസ്റ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ നിലനില്‍ക്കുന്ന ടെലിഗ്രാഫ് പ്ലെയിസിലെ ഭൂമിയും ക്വാര്‍ട്ടറുകളും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍. ലെ സംഘടനകളും ബി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍. മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതുകൊണ്ട് മാത്രണ് ഇത് കൈമാറാന്‍ കഴിയാതിരുന്നത്. നാളെ ഈ ഭൂമി അംബാനിക്കോ അദാനിക്കോ പോകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? ബി.എസ്.എന്‍.എല്‍ ന്റെ എല്ലാ ആസ്തികളുടെയും നികുതിയടക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. നികുതിയടക്കാന്‍ ബി.എസ്.എന്‍.എല്‍., വില്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതനുവദിക്കണമെന്നാണോ?

മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ടെലികോം വകുപ്പിന്റെ അധീനയിലുള്ള ഏഴ് ടെലികോം ഫാക്ടറികള്‍ അടച്ചുപൂട്ടുകയോ വില്പന നടത്തുകയോ ചെയ്യാന്‍ ഒരു ഘട്ടത്തില്‍ തീരുമാനമെടുത്തു. ജീവനക്കാരുടെ ശക്തമായ പണിമുടക്കിന്റെ ഫലമായി ആ തീരുമാനം മാറ്റിവെക്കേണ്ടി വരികയും, യൂണിയനുകള്‍ ആവശ്യപ്പെട്ട രീതിയില്‍ ടെലികോം ടവറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. അതുവരെ ടവറുകള്‍ പുറമെ നിന്നായിരുന്നു വാങ്ങിയിരുന്നത്. വി.എസ്.എന്‍.എല്‍. ന്റെ 26 ശതമാനം ഓഹരി ടാറ്റയ്ക്ക് കൈമാറിയപ്പോള്‍, സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്ന വി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ ടാറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അനുവാദം നല്കിയതിലൂടെ 700 കോടി സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും അന്നത്തെ ടെലികോം മന്ത്രി അരുണ്‍ ഷുറിക്ക് പങ്കുണ്ടായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. എം.ടി.എന്‍.എല്‍. ന്റെ ആസ്തി സര്‍ക്കാറില്‍ നിലനില്ക്കുമ്പോള്‍ തന്നെയാണ് 46.5 ശതമാനം ഓഹരി വില്പന നടത്തിയത്.

ബി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യില്‍ ഉള്ള ഘട്ടത്തില്‍ തന്നെയാണ് അന്നത്തെ കേന്ദ്രസര്‍ക്കാറും മന്ത്രി രാജയും ബി.എസ്.എന്‍.എല്‍. ഓഹരി വില്ക്കുമെന്ന പ്രഖ്യാപനം തുടര്‍ച്ചായയി നടത്തിയത്. ആസ്തികള്‍ സര്‍ക്കാറിന്റെ കൈവശം നില്ക്കുമ്പോഴും ഷെയര്‍ വില്പനക്കും സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാറിന് തടസ്സമല്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള ആസ്തികള്‍ ബി.എസ്.എന്‍.എല്‍. ന് കൈമാറിയാല്‍ ബി.എസ്.എന്‍.എല്‍. ന്റെ നിയന്ത്രണത്തില്‍ കൈകാര്യം ചെയ്യാം. വില്പനയ്ക്കുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കാം . ബി.എസ്.എന്‍.എന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഉപയുക്തമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സംഘടനകള്‍ക്ക് ആവശ്യമുന്നയിക്കാം.

മറ്റൊരു വാദഗതി പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. കമ്പനി രൂപീകരണ ഘട്ടത്തില്‍, ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്കുന്നതിനുള്ള റൂള്‍ 37 വകുപ്പ് എഴുതിച്ചേര്‍ത്തതെന്നും, ആസ്തികള്‍ കൈമാറ്റം ചെയ്തില്ലെങ്കില്‍ മാത്രം റൂള്‍ 37 എ നിലനില്‍ക്കുകയും ചെയ്യുകയുള്ളു എന്ന വാദം അപ്രസക്തമാണ്. സര്‍ക്കാറിന്റെ ആസ്തികള്‍ക്ക്, പെന്‍ഷനുമായി ബന്ധമുണ്ടെന്ന വാദത്തിന് യാതൊരുടിസ്ഥാനവുമില്ല. കമ്പനിരൂപീകരണ ഘട്ടത്തില്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റൂള്‍ 37 എ പെന്‍ഷന്‍ നിയമത്തില്‍ എഴുതി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.

കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള വ്യവസ്ഥയാണ് റൂള്‍ 37.എ. എന്നാല്‍ മുഴുവന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരുടേയും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് പ്രതിമാസം കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിക്ഷേപിച്ചുവരികയാണ്. മാത്രമല്ല, പ്രതിവര്‍ഷം ഉണ്ടാകുന്ന മറ്റ് പെന്‍ഷന്‍ ബാദ്ധ്യതകളുടെ 40 ശതമാനവും ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് സര്‍ക്കാരിന് നല്‍കിവരികയുമാണ്. ഇങ്ങനെയാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സഞ്ചിത നിധിയില്‍ നിന്ന് നല്‍കുന്നത്. ആസ്തിയുടെ ഉടമസ്ഥാവകാശവുമായി ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന് യാതൊരു ബന്ധവുമില്ല. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പി.എഫ്.ആര്‍.ഡി.എ. നിയമം ഇതിനെയെല്ലാം വിഴുങ്ങാന്‍ പാകത്തിലാണ് രൂപപ്പെടുത്തിയതെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടാണ് പി.എഫ്.ആര്‍.ഡി.എ. നിയമം തന്നെ പിന്‍വലിക്കണമെന്നയാവശ്യം സംഘടനകള്‍ ഉയര്‍ത്തുന്നത്. ആസ്തികള്‍ ഈട് നല്കിവായ്പയെടുക്കാനാണ്, ബി.എസ്.എന്‍.എല്‍. ആസ്തികള്‍ കൈമാറണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നതെന്നും ഇതിന് സര്‍ക്കാര്‍ ഗ്യാരണ്ടി വേണമെന്നുമാണ് ജോസഫ് തോമസ് ഉന്നയിക്കുന്ന വാദം. ഒറ്റനോട്ടത്തില്‍ വലിയ ശരിയാണവതരിപ്പിച്ചതെന്ന് തോന്നാം. ബി.എസ്.എന്‍.എല്‍.ന്റെ 100 ശതമാനം ഓഹരികളും സര്‍ക്കാരിനായതിനാല്‍ ബാങ്ക് വായ്പക്ക് ആസ്തികള്‍ കൈമാറിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കണം. ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതും വായ്പയെടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തം. സര്‍ക്കാരിന്റെ പൊതു നയത്തെ ആശ്രയിച്ചാണ് വായ്പ ലഭ്യമാകുമോ ഇല്ലയോ എന്ന പ്രശ്‌നം പരിശോധിക്കേണ്ടത്.

സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കിയാല്‍ വായ്പയുടെ പ്രശ്‌നമോ, ഈട് വെക്കലോ ഉദിക്കുന്നതേയില്ല.

ഐ.ടി.ഐ.ക്ക് എതിരെ പണിമുടക്കില്‍ ഡിമാന്റ് ഉന്നയിച്ചു എന്ന് ചിലര്‍ ആക്ഷേപിക്കുന്നത് വസ്തുതകള്‍ മനസ്സിലാക്കാതേയാണ്. ഐ.ടി.ഐ സംരക്ഷിക്കുന്നതിന് വേണ്ടി നിരന്തരം ഇടപെട്ടത് ബി.എസ്.എന്‍.എല്‍. സംഘടനകളാണ്. ഐ.ടി.ഐ.ക്ക് സാമ്പത്തിക സഹായം നല്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓര്‍ഡറുകള്‍ നല്കുന്നതിനും സ്വകാര്യകമ്പനികളിലേതിനേക്കാള്‍ കൂടുതല്‍ വിലകൊടുത്താലും ഐ.റ്റി.ഐ.യില്‍ നിന്ന് ടെലിഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങണമെന്ന് ശക്തമായ നിലപാടാണ് യൂണിയന്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്.

പൊതുമേഖലകള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന്‍ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. ജീവനക്കാര്‍ക്ക് വാച്ച് നല്കാന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് തീരൂമാനിച്ചപ്പോള്‍, സ്വകാര്യകമ്പനികളുമായി ഇടപാട് നടത്തണമെന്നായിരുന്നു ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റിന്റെ നിലപാട്, എന്നാല്‍ യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. യില്‍ നിന്ന് വാച്ച് വാങ്ങാന്‍ തയ്യാറായത്. ജീവനക്കാര്‍ക്കുള്‍പ്പെടെ വായ്പയെടുക്കുന്നതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍, അത് പൊതുമേഖലാ ബാങ്കുകളായിരിക്കണം എന്ന് ശഠിച്ചതും, മാനേജ്‌മെന്റിനെക്കൊണ്ട് അത്തരം തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലാണ്.

ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ തയ്യാറായപ്പോഴും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി (എല്‍.ഐ.സി)യുമായി കരാറുണ്ടാക്കണമെന്ന് വാദിച്ചതും തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. അത്തരം ഒരു യൂണിയനെയാണ് ഇപ്പോള്‍ ഐ.ടി.ഐ. വിരുദ്ധര്‍ എന്നാക്ഷേപിക്കുന്നത്.

എന്നാല്‍ ഇന്ന് ഇത്തരം ഒരാവശ്യം ഇപ്പോള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനമെന്താണ്? ബി.എസ്.എന്‍.എല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ 30 ശതമാനം ഐ.ടി.ഐ.ക്ക് സംവരണമുണ്ട്. മഹാരാഷ്ട്രാ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള പശ്ചിമമേഖലയുടെ വികസനത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയത് ഐടിഐക്കാണ്. എന്നാല്‍ ഇവ നല്‍കുന്നതിന് ഐടിഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപകരണങ്ങള്‍ മിക്കതും ഐടിഐ സ്വന്തമായി നിര്‍മ്മിക്കുന്നില്ല. സ്വകാര്യകമ്പനികളില്‍ നിന്ന് വാങ്ങി നല്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കാത്തത് ഈ മേഖലയുടെ വികസനത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുകയും ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ വികസനത്തിന് വേണ്ടി, ഐ.ടി.ഐ.യില്‍ നിന്ന് വാങ്ങണമെന്ന നിര്‍ബ്ബന്ധം ഒഴിവാക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടത്.

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും കരാര്‍വല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് നവ ഉദാരവല്‍ക്കരണ നയത്തിന്റെ കൂടപ്പിറപ്പാണ്. അതുതന്നെയാണ് ബി.എസ്.എന്‍.എല്‍. മേഖലയിലും സംഭവിക്കുന്നത്. അതിനായി ഡെലോയിറ്റി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയണമെന്നയാവശ്യം പണിമുടക്കില്‍ ഉന്നയിച്ചിട്ടുണ്ട് മാത്രമല്ല ജീവനക്കാരെ നിയമിക്കണമെന്നതും പ്രധാന ആവശ്യമായിട്ടുണ്ട്.

ഏത് സ്ഥാപനത്തിലും തലപ്പത്തുള്ളവരുടെ അഴിമതിയും ധൂര്‍ത്തും സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ബി.എസ്.എന്‍.എല്‍ ലെ ഇത്തരം അഴിമതിയും ധൂര്‍ത്തു സംഘടനകള്‍ നിരന്തരമായി ചോദ്യം ചെയ്തിട്ടുണ്ട്. വിവിധമേഖലകളില്‍ വരവ് വര്‍ദ്ധിപ്പിക്കാനും, ചെലവ് ചുരുക്കാനും, മാനേജ്‌മെന്റിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാനും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍, സംഘടനകള്‍ നല്കുകയും അവയില്‍പലതും നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബ്ബന്ധിതമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സംഘടനകള്‍ എന്നും മുന്‍പന്തിയിലാണെന്ന് ഏവരും സമ്മതിക്കുന്ന ഒരു വസ്തുതയാണ്.

തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം ശക്തിപ്പെടുത്തണമെന്നും റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തി തദ്ദേശീയമായ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നും സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. സിഡോട്ടുള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിപുലപ്പെടുത്തണമെന്ന യൂണിയന്റെ ആവശ്യം അംഗീകരിക്കാതെ ഇവ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇന്ത്യന്‍ ടെലികോം കമ്പനികള്‍ വിദേശ ഉപകരണ നിര്‍മ്മാണ കമ്പനികളില്‍ നിന്നാണ് ഇന്നും ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇറക്കുമതി ചെലവ് കൂടുന്നു എന്ന് മാത്രമല്ല വിദേശ കമ്പനികളുടെ നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യുന്നു. ഇവ ആഭ്യന്തര സുരക്ഷിതത്വത്തിന് പോലും വലിയ ഭീഷണിയുയര്‍ത്തുകയാണ്. അതുകൊണ്ടാണ് തദ്ദേശീയമായ ഗവേഷണ വികസനരംഗം ശക്തിപ്പെടുത്തി, തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നത്.

ജീവനക്കാരുടെ ബോണസ്, മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചപ്പോള്‍ സംഘടനകള്‍ ഈ അവകാശ നിഷേധം ചേദ്യം ചെയ്തില്ലെന്ന വാദം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടന്നകാര്യം ബോധപൂര്‍വം മറച്ചുവെച്ചാണ് ആരെയോ തൃപ്തിപ്പെടുത്താന്‍ സഖാവ് ഈ വാദം ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ സന്ദര്‍ഭങ്ങളിലും അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന്റെ നിരവധി അനുഭവങ്ങളുണ്ട്. അതൊന്നും വിശദീകരിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ഥാപനം നഷ്ടത്തിലായ സന്ദര്‍ഭത്തില്‍ തന്നെയാണ് പണിമുടക്കിലൂടെ 30 ശതമാനം ശമ്പളവര്‍ദ്ധനവും പ്രൊമോഷന്‍ പദ്ധതിയും നേടിയെടുത്തത്. സാമ്പത്തിക നഷ്ടത്തിന്റെപേരില്‍ അവകാശങ്ങള്‍ അടിയറവെക്കില്ലെന്നതിന്റെ കൃത്യമായ സൂചനയാണ് 78.2 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടുള്ള ശമ്പള പരിഷ്‌കരണത്തിനുവേണ്ടിയുള്ള പോരാട്ടവും അത് നേടിയെടുത്തതും. ബോണസുള്‍പ്പെടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുനല്കണ മെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങളുംസമരങ്ങളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. 2013 ഒക്‌ടോബര്‍ 25 ന്റെ പണിമുടക്ക് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ ബോണസ് ഫോര്‍മുല കണ്ടെത്താനുള്ള, സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ അംഗങ്ങളായ കമ്മിറ്റിക്ക് രൂപം നല്കിയത്. മാത്രമല്ല മറ്റ് നിരവധി കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതും. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് 2014 നവംബര്‍ 27 ന് ഒരു ദിവസത്തെ പണിമുടക്ക് സമരം സംഘടിപ്പിച്ചത്. എന്നിട്ടും ബോണസ് നിഷേധിച്ചതിനെതിരെ പ്രതികരിച്ചില്ലെന്ന് എന്തടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നത്. പണിമുടക്കില്‍ അണിനിരക്കുന്ന തൊഴിലാളികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനല്ലെ ഇത് കാരണമാവൂ. അവകാശങ്ങള്‍ നേടിയതിന്റെ പിന്നിലെല്ലാം ഒട്ടേറെ ത്യാഗങ്ങളുണ്ടെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അവകാശ നിഷേധത്തിന്റെ ഈ ആധുനിക കാലഘട്ടം കൂടി ശരിയായി വിലയിരുത്തപ്പെടണം. പഴയകാല പ്രതാപത്തില്‍ ഊറ്റം കൊളളുന്നതോടൊപ്പം പുതിയ കാലത്തെ ശാസ്ത്രീയമായി പരിശോധിക്കുകയും അതില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ബി.എസ്.എന്‍.എല്‍. മേഖലയില്‍ ഐക്യത്തിന്റെയും യോജിച്ച പോരാട്ടത്തിന്റെയും സാഹചര്യം സൃഷ്ടിച്ചതില്‍ നമുക്കുള്ള പങ്ക് വലുതാണ്. അത് തുടര്‍ന്നുകൊണ്ടുപോവുകയാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്കിലൂടെ നാം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയത്തിനും, മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനുമെതിരെയാണ് ഈ പണിമുടക്ക്.

ജീവനക്കാര്‍ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയബോധം ശക്തിപ്പെടുത്തു കയും ചെയ്യുകയാണ് ഇന്നത്തെ കടമ.

സ്ഥാപനത്തെ സംരക്ഷിക്കാനും ഓഹരി വില്പനയ്ക്കുമെതിരെ നിരന്തരമായി നടത്തിയ പ്രതിരോധങ്ങളാണ് നഷ്ടത്തിലെങ്കിലും ബി.എസ്.എന്‍.എല്‍. പൊതുമേഖലയില്‍ തുടരുന്നതിന് ഇടയാക്കിയത്. സ്ഥാപനം ലാഭകരമാക്കാനുള്ള നിര്‍ദ്ദേശത്തോടൊപ്പം സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവില്പനയ്ക്കുമെതിരെ പ്രതികരിക്കുകയാണ് നമ്മുടെ ലക്ഷ്യം.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് വിമുഖതയില്ലെന്ന് ഇന്‍ഷുറന്‍സ് മേഖലയുള്‍പ്പെടെയുള്ള വിവിധ മേഖലകളെ പരാമര്‍ശിച്ച് തോമസ് ഐസക് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക് സമരം വന്‍ വിജയമാക്കാനും ഉന്നയിച്ച ആവശ്യങ്ങളുടെ പ്രാധാന്യം ജീവനക്കാരുടെയും ജനങ്ങളുടെയും മുന്നിലെത്തിക്കാനുമുള്ള ഉത്തരവാദിത്വത്തിന് മുമ്പില്‍ ബാലിശമായ എല്ലാ വാദങ്ങളെയും നമുക്ക് തള്ളിക്കളയാം. സ: ടി.എം.തോമസ് ഐസക്കിന്റെ മാതൃഭൂമിയിലെ (13-1-2015) ലേഖനം ആവേശകരമാണെങ്കില്‍ ജോസഫ് തോമസിന്റെ പ്രതികരണം വിപരീതദിശയിലുള്ള സന്ദേശമാണ് നല്‍കുന്നത്.

ബിഎസ്എന്‍എല്‍ സമരത്തിനാധാരമായ അവകാശ പത്രികയോടുള്ള ഒരു പ്രതികരണം - ജോസഫ് തോമസ്



സഖാവു് തോമസ് ഐസക്കിനയച്ച ഇ-മെയില്‍

സഖാവിന്റെ മാതൃഭൂമി ലേഖനം വളരെ പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിക്കുന്നു. പറഞ്ഞിരിക്കുന്ന വസ്തുതകളത്രയും ശരിയാണു്. ബിഎസ്എന്‍എല്‍ എന്ന പൊതു മേഖലാ സ്ഥാപനം തകര്‍ക്കാനുള്ള നീക്കം മൂന്നു് പതിറ്റാണ്ടിലേറെയായി നടക്കുന്നു. സര്‍ക്കാരിന്റെ രാഷ്ട്രീയ നയ-നടപടികളെ തുറന്നു് കാണിക്കുന്നതിനായി മേല്പറഞ്ഞ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ തൊഴിലാളി സംഘടനകള്‍ നിരന്തരം ഉന്നയിച്ചു് പോരുന്നുണ്ടു്. അവയില്‍ പുതുമയൊന്നുമില്ല. പക്ഷെ, ബിഎസ്എന്‍എല്‍ നഷ്ടത്തില്‍ നിന്നു് നഷ്ടത്തിലേയ്ക്കു് കൂപ്പു് കുത്തുന്നു. ശേഷി വര്‍ദ്ധന ആവശ്യമാണു്. പഴകിയ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടു്. സ്ഥാപനത്തോടു് കൂറുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണം. ഗ്രാമീണ സേവന ബാധ്യതമൂലം ഉണ്ടാകുന്ന നഷ്ടം നികത്തപ്പെടണം. സ്പെക്ട്രം ലൈസന്‍സ് ഫീസില്‍ ഇളവു് ആവശ്യമാണു്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ നിഷേധാത്മക പ്രവണത മാറണം. സര്‍ക്കാരിന്റെ സ്വകാര്യ കോര്‍പ്പറേറ്റ് പ്രീണന നയം തിരുത്തപ്പെടണം. ഇതെല്ലാമായാലും ഇന്നത്തെ സ്ഥിതിയില്‍ കമ്പനി ലാഭത്തിലാക്കാന്‍ കഴിയാത്ത വിധം അതിന്റെ കമ്പോള പങ്കാളിത്തം കുറഞ്ഞിരിക്കുന്നു. വരുമാനം ഗണ്യമായി ഇടിഞ്ഞിരിക്കുന്നു. കേരളവും മറ്റൊരു സംസ്ഥാനവും മാത്രമാണു് ലാഭം കാട്ടുന്നതു്. ബാക്കിയിടങ്ങളിലെല്ലാം ബിഎസ്എന്‍എല്‍ നു് അപ്രസക്തമായ പങ്ക് മാത്രമേ ഇന്നുള്ളു. അതായതു്, വരുമാനം കൂട്ടാനുള്ള സാധ്യത അടച്ചു് കൊണ്ടു് കമ്പോള പങ്കാളിത്തം വളരെ ശുഷ്ടകമായിരിക്കുന്നു. കേരളം മാത്രം ലാഭം കാണിക്കുന്നതു് കേന്ദ്ര ഭരണാധികാരികള്‍ക്കു് നാണക്കേടുണ്ടാക്കുന്നുണ്ടു്. അതിനാല്‍ കേരളത്തേയും നഷ്ടത്തിലേയ്ക്കു് നയിക്കാനായി ബോധ പൂര്‍വ്വമായ ശ്രമവും നടക്കുന്നുണ്ടു്. കേരളത്തിനാവശ്യമായി ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തിലും കേരളത്തിലെ മാനേജ്മെന്റു് ഇടപെടലുകളിലും അതു് പ്രകടമാണു്. കേരള സര്‍ക്കിള്‍ തലവന്‍ തന്നെ അഴിമതി കാട്ടിയിട്ടും അതു് ചോദ്യം ചെയ്യപ്പെടാതെ പോകുന്ന സ്ഥിതിയുമുണ്ടു്. ഇക്കാര്യത്തില്‍ സംഘടനകളുടെ പങ്കു് സംശയാസ്പദമാണെന്നു് ബന്ധപ്പെട്ടവര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടു്. ജവനക്കാരുടെ സംഘടനകള്‍ സമരത്തിനാധാരമായി ഉന്നയിച്ച ആവശ്യങ്ങളില്‍ ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങലെല്ലാമുണ്ടു്. അവ വേണ്ടതുമാണു്. എന്നാല്‍ അതു് കൂടാതെ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കുക, ബിഎസ്എന്‍എല്‍ ന്റെ ആസ്തികള്‍ നിലവില്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പേരിലുള്ളതു് കമ്പനിയ്ക്കു് കൈമാറുക, ഐടിഐയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതിലെ എതിര്‍പ്പു് തുടങ്ങിയ ചില ആവശ്യങ്ങളും കാണുന്നു. അതില്‍ മാനേജ്മെന്റില്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ ഇല്ലാത്തതാണു് കമ്പനി നഷ്ടത്തിലായിരിക്കുന്നതിനു് കാരണമെന്നു് ആര്‍ക്കെങ്കിലും പറയാനാകുമോ ? ഉള്ളവര്‍ തന്നെ നശിപ്പിക്കാന്‍ നോക്കുന്നതാണു് പ്രശ്നം. അതിലൊരാള്‍ കൂടി കൂടിയാല്‍ നാശത്തിന്റെ തോതു് കൂടുകയല്ലേ ഉള്ളു ? ഇതിനു് പകരം ആദ്യത്തെ ആവശ്യം മാനേജ്മെന്റില്‍ 50% തൊഴിലാളി പങ്കാളിത്തം ആയിരുന്നെങ്കില്‍ എന്നു് ആശിച്ചു് പോകുന്നു.

ആസ്തികള്‍ കമ്പനിക്കു് കൈമാറിയാല്‍ കമ്പനിക്കും ജീവനക്കാര്‍ക്കും ഗുണമാണെന്ന ധാരണയോടെയാണു് ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നു് വ്യക്തം. ഈടു് വെച്ചു് കടമെടുക്കാം. പക്ഷെ, അതിനു് സര്‍ക്കാര്‍ അംഗീകാരം അപ്പോഴും വേണം. പിന്നെന്തിനു് ഇതു് ചെയ്യണം. പ്രസിഡണ്ടിന്റെ പേരില്‍ തന്നെ ആസ്തികള്‍ കിടക്കട്ടെ. കടത്തിനു് സര്‍ക്കാര്‍ ജാമ്യം (ഗാരണ്ടി) നിന്നാല്‍ മതിയല്ലോ ? അതിനു് പകരം ആസ്തികള്‍ കമ്പനിയുടെ പേരിലായാല്‍ ഷെയര്‍ വില്പനയും കമ്പനിയുടെ സ്വകാര്യ കൈമാറ്റവും എത്രയും വേഗം നടക്കാനുള്ള വഴിയൊരുക്കപ്പെടുകാണു് ചെയ്യുക. അതിനുള്ള നീക്കം ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടു്. വില്ലേജു് ഓഫീസുകളില്‍ തണ്ടപ്പെര്‍ മാറ്റാനുളള ഉത്തരവുമായി അവര്‍ കയറി ഇറങ്ങുന്നുണ്ടു്. അപ്പോഴാണു് യൂണിയനുകള്‍ ആ ആവശ്യം ഉന്നയിച്ചു് സമരം ചെയ്യുന്നതു്. ഇതിനര്‍ത്ഥം ബിഎസ്എന്‍എല്‍ ന്റെ ആസ്തി വില്കാനുള്ള കൂട്ടായ ശ്രമത്തില്‍ സംഘടനകളും പങ്കാളികളാണെന്നാണോ ?

സര്‍ക്കാരിന്റെ കയ്യില്‍ നിന്നു് ആസ്തികള്‍ കൈവശപ്പെടുത്താന്‍ കമ്പനി മാനേജ്മെന്റും തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി നീങ്ങുന്നതു് ജനങ്ങളോടുള്ള വെല്ലുവിളിയാണു്. ബിഎസ്എന്‍എല്‍ ന്റെ ആസ്തികള്‍ ജനങ്ങളുടേതാണു് അതു് പൊതു മേഖലയുടെ കേവലമായ അര്‍ത്ഥത്തില്‍ മാത്രമല്ല. പഴയ സര്‍ക്കാര്‍ വകുപ്പെന്ന നിലയിലും സേവന സ്ഥാപനമെന്ന നിലയിലും സ്ഥലത്തില്‍ നല്ലൊരു പങ്ക് രാജാക്കന്മാരും ഭൂ ഉടമകളും സാധാരണക്കാരും വരെ യാതൊരു പ്രതിഫലവും വാങ്ങാതെ സേവനം കിട്ടാനായി കൈമാറിയതാണു്. എറണാകുളം ബോട്ടു് ജെട്ടി എക്സ്ചേഞ്ചു്, തിരുവനന്തപുരം സ്റ്റാച്യു കമ്പിയാപ്പീസ് തുടങ്ങി ആയിരക്കണക്കിനു്ഏക്കര്‍ സ്ഥലം അത്തരത്തിലുണ്ടു്. അതു് കമ്പനിക്കു് കൊടുക്കുന്നതു് ജനങ്ങളുടെ സമ്പത്തു് സ്വകാര്യ കമ്പനികളുടെ കൈകളിലേയ്ക്കെത്തിക്കുന്ന മാര്‍ഗ്ഗമാണു്

നിലവില്‍ ബിഎസ്എന്‍എല്‍ ഓഹരി വില്പനയും സ്വകാര്യവല്കരണവും തടയപ്പെട്ടിരിക്കുന്നതു് ആസ്തികള്‍ കമ്പനിയുടെ പേരിലല്ല എന്നതു് കൊണ്ടാണു്. ഈ കൈമാറ്റം നടന്നാല്‍ അതോടെ ഓഹരി വില്പനയും മാനേജ്മെന്റു് കൈമാറ്റവും വിഎസ്എന്‍എല്‍ വിറ്റതു് പോലെ വില്പനയും നടക്കും. ഇതാണോ ജീവനക്കാരുടെ താല്പര്യം ? അല്ല തന്നെ. ജീവനക്കാര്‍ അവരുടെ അവകാശ പട്ടിക പുനപരിശോധിക്കണം.

ജീവനക്കാരുടെ താല്പര്യം സര്‍ക്കാരിന്റെ പക്കല്‍ ആസ്തികള്‍ നില്കുക എന്നതു് തന്നെയാണു്. ബിഎസ്എന്‍എല്‍ കമ്പനിയാക്കിയപ്പോള്‍ അന്നത്തെ സംഘടനാ നേതൃത്വവുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചു് ജീവനക്കാരുടെ പെന്‍ഷന്‍ സര്‍ക്കാര്‍ നല്കും എന്ന തീരുമാനം സര്‍ക്കാര്‍ നിയമത്തില്‍ എഴുതി ചേര്‍ത്തിരുന്നു. പെന്‍ഷന്‍ റൂള്‍ 37A വകുപ്പു് ഇതിനായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആസ്തി സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും സര്‍ക്കാര്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കുകയും എന്നതാണു് ഈ വകുപ്പു് നിലനില്കാനും അര്‍ത്ഥ പൂര്‍ണ്ണമാകാനും നല്ലതു്. ആസ്തി സര്‍ക്കാരിന്റെ പേരിലാണെങ്കിലും കമ്പനിക്കു് ഉപയോഗ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല. അന്യാധീനപ്പെടുത്താനവകാശമില്ലെന്നു് മാത്രം. കടമെടുക്കാന്‍ സ്ഥലം ഈടു് നല്‍കേണ്ടതില്ല. സര്‍ക്കാര്‍ ഗാരണ്ടി മതി. അതില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തൊഴിലാളി താല്പര്യവും രാജ്യ താല്പര്യവും സമൂഹ താല്പര്യവും വര്‍ഗ്ഗ താല്പര്യവും മറന്നവരുടേതായിപോയി എന്നു് പറയേണ്ടി വന്നിരിക്കുന്നു.

ഐടിഐയുടെ ഉപകരണങ്ങളുടെ ഗുണമേന്മ മോശമാണെങ്കില്‍ അക്കാര്യം പറയണം. അതു് മെച്ചപ്പെടുത്താന്‍ മാര്‍ഗ്ഗം കണ്ടെത്താന്‍ സര്‍ക്കാരിനു് ബാധ്യതയുണ്ടു് അതാണു് ഉന്നയിക്കപ്പെടേണ്ടതു്. അതല്ലാതെ പൊതു മേഖലയില്‍ നിന്നുള്ള ഉപകരണം പാടില്ലെന്നും മറ്റും അവകാശ പത്രികയില്‍ ഇടം പിടിക്കുന്നതു് പൊതു മേഖലാ സംരക്ഷണത്തിനു് യോജിച്ചതല്ല.

ചെലവു് ചുരുക്കാന്‍ ജീവനക്കാരെ പിടിച്ചു് വിടുക എന്നതല്ലാതെ മറ്റൊട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്. ഉദ്യോഗസ്ഥരുടെ ധൂര്‍ത്തും ആസ്തികളുടേയും വിഭവങ്ങളുടേയും ദുര്‍വ്വിനിയോഗവും ചോദ്യം ചെയ്യപ്പെടണം. അതിന്നു് തീരെ ഉണ്ടാകുന്നില്ല ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി ചോദ്യം ചെയ്യപ്പെടുന്നില്ല. മാനേജ്മെന്റില്‍ തൊഴിലാളിളുടെ ശേഷി വളര്‍ത്തുന്നില്ല. ഇടപെടല്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. സാങ്കേതിക വൈദഗ്ദ്ധ്യ പോഷണം നടക്കുന്നില്ല. അതിനാല്‍ മാനേജ്മെന്റിന്റെ നടപടികലെ ചോദ്യം ചെയ്യാനാവുന്നില്ല. നയനടപടികളേയും ചോദ്യം ചെയ്യുന്നില്ല. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കേവലമായി ഉരുവിടുക മാത്രമാണിന്നു് നടക്കുന്നതു്. അവയെ മേഖലാതല പ്രശ്നങ്ങളുമായി കൂട്ടിയിണക്കി മാനേജ്മെന്റിനെ നേരെ വഴിക്കു് നയിക്കാനുള്ള ശ്രമം ഉണ്ടാകണം. അതു് തന്നെയാണു് ഈമേഖലയില്‍ ബൂര്‍ഷ്വാ രാഷ്ട്രീയം തുറന്നു് കാണിക്കുന്നതിനുള്ള മാര്‍ഗ്ഗം. നിലവില്‍ അഞ്ചു് വര്‍ഷത്തോളമായി ബോണസ് നിഷേധിച്ചു് വരുന്നു. മെഡിക്കല്‍ സഹായം നിര്‍ത്തലാക്കി. ശമ്പളം കൂട്ടി കിട്ടിയതിനാല്‍ അവ വേണ്ടെന്ന മാനസികാവസ്ഥയിലാണോ നേതാക്കള്‍ ? അല്ലായിരുന്നെങ്കില്‍, എന്തു് കൊണ്ടു് ഈ അവകാശ നിഷേധം ചോദ്യം ചെയ്യപ്പെടാതെ പോകുന്നു ? ഇപ്പോള്‍ 8000 കോടി രൂപയുടെ നഷ്ടക്കണക്കു് കേട്ടിട്ടാണോ നേതാക്കള്‍ ഇത്തരം അവകാശ നിഷേധത്തിനു് വഴങ്ങുന്നതു് ? ഈ അവകാശ നിഷേധം അംഗീകരിച്ചു് കൊടുക്കാമോ ? ബോണസും മെഡിക്കല്‍ അലവന്‍സും നേടിയതിനു് പിന്നില്‍ വലിയ ത്യാഗം മുന്‍ തലമുറ അനുഭവിച്ചിട്ടുണ്ടു്. എല്ലാം പട്ടിക പെടുത്തി അതു് കാട്ടി സ്ഥാനം നേടാന്‍ അന്നത്തെ നേതാക്കളാരും തയ്യാറാകാതെ പോയതു് മൂലം അവ ഇന്നത്തെ നേതാക്കളും അറിയാതെ പോകുന്നുണ്ടോ ?

ഇന്നു് ഇന്ത്യയില്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്നില്ല. ഐടിഐയും ടെലികോം ഫാക്ടറികളും ഈ രംഗത്തു് നിന്നു് പുറത്തായി. 85% യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യുന്നു. ഇതു് ട്രായിയുടെ കണക്കാണു്. ഇന്ത്യന്‍ വ്യവസായികള്‍ പോലും ഇതിനെതിരെ പ്രതികരിക്കുന്നു. എന്നിട്ടും തൊഴിലാളി സംഘടനകള്‍ ഇതേക്കുറിച്ചു് ഒന്നും പറഞ്ഞു് കേള്‍ക്കുന്നില്ല. ഇപ്പോള്‍ ഡിജിറ്റല്‍ സ്വിച്ചുകളും (എക്സ്ചേഞ്ചുകള്‍) മറ്റിതര ഉപകരണങ്ങളും സോഫ്റ്റ്‌വെയര്‍ അധിഷ്ടിതമാണു്. സോഫ്റ്റു് സ്വിച്ചുകള്‍ എന്നാണു് എക്സ്ചേഞ്ചുകള്‍ അറിയപ്പെടുന്നതു് തന്നെ. അവ ഇറക്കുമതി ചെയ്യുന്നതു് ഏതാണ്ടു് നൂറിരട്ടു്യോളം വില അധികം നല്‍കിയാണു്. ആഭ്യന്തര കമ്പോളത്തിലേയ്ക്കു് സാധാരണ മാര്‍ഗ്ഗത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ടെത്തുന്ന കമ്പ്യൂട്ടറുകള്‍ വാങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു് ചുരുക്കം ചില മൂല്യ വര്‍ദ്ധന വരുത്തിയാല്‍ എക്സ്ചേഞ്ചുകലും ഇതര ഉപകരണങ്ങളും ആഭ്യന്തരമായി സൃഷ്ടിക്കാവുന്നതാണു്. ഇറക്കുമതി ഏതാണ്ടു് 15% മാത്രമായി ആദ്യ ഘട്ടത്തില്‍ തന്നെ കുറയ്ക്കാം. ഇത്തരത്തില്‍ സാങ്കേതിക സ്വാംശീകരണം വേണമെന്നാവശ്യപ്പെടാന്‍ എന്തു് കൊണ്ടു് യൂണിയനുകള്‍ തയ്യാറാകുന്നില്ല ? ഈ ഒരൊറ്റ മാര്‍ഗ്ഗത്തിലൂടെ തന്നെ നഷ്ടം നികത്തപ്പെടാം.

മാനേജ്മെന്റു് സിസ്റ്റം 'ഇആര്‍പി' ഏര്‍പ്പെടുത്തുന്നിനു് ഇസ്രയേല്‍ കമ്പനിയുടെ നേതൃത്വത്തിലുള്ള ആഗോള കുത്തകയായ 'സാപ്പി'ന്റെ (SAP) വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിലെ അപകടം സംഘടനകള്‍ ഉന്നയിക്കാത്തതെന്തു് ? ഇതിനായി ആദ്യ ചെലവു് 6000 കോടി രൂപ. വാര്‍ഷിക സേവന പിന്തുണയ്ക്കു് 650 കോടി രൂപ. ഇതൊന്നും സംഘടനാ നേതാക്കള്‍ അറിയുന്നില്ലേ ? ഇആര്‍പി എന്നു് പറയുന്നതു് ബിഎസ്എന്‍എല്‍ വിവരങ്ങള്‍ ഓണ്‍ലൈനായി മാനേജ് ചെയ്യുന്ന വ്യവസ്ഥയാണു്. അതു് ഏറ്റവും നന്നായി ചെയ്യാനാവുന്നതു് ബിഎസ്എന്‍എല്‍ വിദഗ്ദ്ധന്മാര്‍ക്കു് തന്നെയാണു്.

മേല്പറഞ്ഞ പ്രകാരം വിവിധ മേഖലകളില്‍ ചെലവു് ചുരുക്കിയും വരവു് വര്‍ദ്ധിപ്പിച്ചും മാത്രമേ ബിഎസ്എന്‍എല്‍ നിലനിര്‍ത്താന്‍ കഴിയൂ. അതിനുള്ള ശ്രമം സംഘടനകളുടെ ഭാഗത്തു് നിന്നുണ്ടാകണം.

കേവലമായ പാര്‍ലമെണ്ടറി രാഷ്ട്രീയം പറഞ്ഞു് തൊഴിലാളി സംഘടനയും സ്ഥാപനവും കൊണ്ടു് നടത്താന്‍ ദീര്‍ഘകാലത്തില്‍ കഴിയില്ല. അതിനു് വര്‍ഗ്ഗ രാഷ്ട്രീയവും സ്ഥാപനത്തിന്റെ നടത്തിപ്പും സ്വായത്തമാക്കാന്‍ നേതൃത്വം ശ്രമിക്കണം. അങ്ങിനെ മുതലാളിത്തത്തിന്റെ എല്ലാ ഘടകങ്ങളേയും എല്ലാ വിഭാഗങ്ങളേയും അവയുടെ കഴിവുകളും മറികടക്കാനുള്ള ശേഷി തൊഴിലാളി വര്‍ഗ്ഗ നേതൃത്വം ആര്‍ജ്ജിക്കണം. അതിനുള്ള സമ്മര്‍ദ്ദം തൊഴിലാളി വര്‍ഗ്ഗത്തിനു് മേലും നേതൃത്വത്തിനു് മേലും ഉണ്ടാകുന്നു എന്നിടത്താണു് മാറ്റത്തിന്റെ അനിവാര്യത. അതാണിന്നു് പുരോഗമന പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളുടേയും പിന്നോട്ടടിയുടേയും അടിസ്ഥാനം.

Charter of Demands for BSNL Struggle March. 2015


FORUM OF BSNL UNIONS / ASSOCIATIONS D-7, Telegraph Place, Gole Market, New Delhi – 110 001. FORUM/BSNL 18th November, 2014 To 1. Sri. Rakesh Garg, Secretary, DoT, Sanchar Bhavan, New Delhi – 110001. 2. Sri A. N. Rai, Chairman & Mg. Director, BSNL, Bharat Sanchar Bhawan, Janpath, New Delhi – 110001. Sub: Notice for indefinite Strike from 3rd February 2015 by BSNL Executive and Non-Executives. Sir, The Forum of BSNL Unions/Associations, the umbrella organization of the Unions/Associations of Non-Executives and Executives in BSNL, has been making sustained efforts for the last few years for the revival and strengthening of BSNL and improving its services to the customers. Various suggestions and proposals for the same have been continuously presented to the Government and the BSNL Management, but unfortunately, no serious decision or action is taken, resulting in reduction of revenue, loss of market share and posting of loss for the last consecutive four years. Despite the best efforts of the Unions/Associations to improve the BSNL services to the customers, much could not be done due to the extreme crunch of various equipment, store materials and cash. On the plea of incurring loss, existing benefits of the employees like Medical Allowance, LTC etc. are either discontinued or restricted. At the same time, proposals are being mooted by the government for retrenching of staff through implementation of VRS, disinvestment, forming companies by bifurcation of BSNL, outsourcing services to private companies etc. which will result in further deterioration, both in revenue as well in service. The meeting of the Forum of BSNL Unions/Associations of Non-Executives and Executives after serious discussion on all these issues has decided to call for Indefinite Strike with effect from 3rd February 2015 by both the Executives and Non-Executive employees. In preparation for the strike, the following programmes will also be organised: Programme of Action: 1. 2. 3. 4. 5. “Demands Day” on 11th December 2014 with Lunch Hour Demonstrations. 10 Days Campaign from 11th to 20th December 2014. “March to Parliament” on 19th December 2014. 3 Days Dharna at SSA/Circle/BSNL CO from 6th to 8th January 2015 Indefinite Strike from 3rd February 2015. Charter of Demands: 1. Filling up the posts of CMD/BSNL and Director(Finance) and DIR(HR) of BSNL Board: BSNL is not having a regular CMD since July, 2014. Director(HR) post is vacant for the last three years from December, 2011 where 2.4 lakh employees are working and Director(Finance) post for the last about one year in a company having a turnover of more than 28,000 Crores. DIR(EB) is holding the additional charge of DIR(HR) and looking after the charge of CMD/BSNL also. DIR(CM) is holding the additional charge of DIR(Finance). The Forum demands that this Strategic and key positions of BSNL, CMD/BSNL, DIR(Finance) and DIR(HR) to fill up on war footing as the first step towards the revival of BSNL. 2. Formation of subsidiary companies of BSNL. The Forum expresses its strong protest against the decision of the Government / DOT / BSNL Board on the formation of a subsidiary company from BSNL by hiving off the tower assets. BSNL has got more than 62,000 towers, which is one of its biggest assets, like Optical Fibre /Copper Cable network and land /buildings. Taking away these huge tower assets from BSNL will weaken BSNL and its huge business prospects. We are quite convinced that the eventual move of the government is to privatize the potential tower business segment of the Company. BSNL cannot and will not survive without its Tower/Optical Fibre/land assets. The Forum demands that this proposal/decision for formation of a Tower Company be rescinded immediately and the tower assets be retained with BSNL and monetized effectively. 3. Compensation for Loss on landlines for rural / remote area service. One of the main reasons for the loss of BSNL is that it is providing rural land-line services, which are loss-making, but is part of the social commitment of the government for universal service. The private companies seldom provide services in these isolated and remote areas. Services in the naxal-affected and border areas of the country are fully provided by BSNL, which are loss making and risky. At the time of disasters like landslides in Uttarakhand, cyclone in Odisha/A.P. or floods in J&K, it was BSNL alone which restored its services immediately and which was appreciated by all. The loss for BSNL for these rural services comes to about Rs.12,000 - 13,000 crores per annum. Even the support of Rs 1250 crores from USO Fund recommended by the TRAI is not paid to BSNL. The Forum demands that the loss caused to BSNL for implementing the social commitment of the government is fully compensated. 4. Procurement of equipment for development, expansion and better service, more focus on laying OF cable to strengthen the transmission network. The main reason for the decline of the expansion and the service is the cancellation of the 45 million, 93 million and 5 million tenders for the mobile equipment in the 2007 – 2010 period. This resulted in acute equipment crunch and consequent inability on the part of BSNL to expand services. Comparing to other operators, number of BSNL BTSs is very less which makes BSNL out of competition because of congestion in the network, coverage etc. Expansion of Mobile network by adding more and more 2G/3G BTSs etc in comparison with other operators should be taken up urgently. More focus should be given to the western region having more potential where the development is hampered due delay in supply by M/s ITI Ltd. Further, procurement of sufficient quantity of cables, broadband modem, drop wire etc. is not made. Though the supply has started coming slowly, it is completely insufficient. The quality of the stores procured especially that of EPBT and Type II BB modem etc are very poor. Of late we are witnessing that BSNL is not giving much focus on laying Optical Fibre Cable and strengthening the transmission network. At the same time, other operators are laying large quantity of OF Cable. BSNL is not able to provide uninterrupted services at various parts of the country especially in the Eastern Region due to the poor transmission network. Practically no concrete action is taken to improve the OFC network in Eastern region. Simultaneously, immediate action is to be taken to replace the aged OF Cables and strengthening the OFC network. Availability of OFC is another issue to be addressed. Forum demands that Mobile network to be expanded, sufficient and adequate equipments are to be purchased and supplied to enable fast development and maintenance. Special focus should be given for laying OF cable and strengthening the transmission network. 5. Transfer of Assets to BSNL The assets transferred to BSNL at the time of Corporitation on 01-10-2000 is not yet transferred in the name of BSNL. BSNL is maintaining the assets for the last 14 years and even paying taxes for the same. Sam Pitroda Committee recommended to complete the transfer of the land and other assets in the name of BSNL and create a land bank for its commercial utilization which makes a business case for BSNL for its revival. Since the land and assets are not transferred in the name of BSNL, effective monetization is not possible for the same. The process of transfer of assets has to be completed in time bound manner. 6. Proposal for Merger of BSNL and MTNL. The employees/unions were completely against the trifurcation of the Department of Telecom into three corporations viz. VSNL, MTNL and BSNL, which process was completed by 2000. VSNL is already privatised. MTNL is disinvested above 46%. Due to the strong resistance by the employees and their unions/associations, BSNL could not be disinvested. The market liability of MTNL is huge, to the tune of Rs.11,000 crore now, even after adjustments. Different pay scales and service conditions exist in BSNL and MTNL. The transfer liability and other service conditions also differ. The Forum is of the strong opinion that without sorting out comprehensively the contentious and complex HR issues, govt. fully owning up all the existing market liabilities of MTNL and also purchasing back the shares from the share market, any merger of BSNL and MTNL will be counterproductive. The bitter experience of the merger of Air India- Indian Airlines is before us, which has resulted in continued agitations and negative growth. Such a merger will be disastrous for both BSNL and MTNL. 7. Spectrum Liberalisation and Trading. According to Govt decision, the telecom companies who have been allotted spectrum through auction after 2010 can liberalise as also trade their airwaves. BSNL, whose license is valid up to 2017, was allotted spectrum before 2010 and without auction. Hence, BSNL cannot liberalise or trade its spectrum like the private operators without making payment. BSNL should not be disqualified from trading and sharing of spectrum. While TRAI, completely unmindful of the fact that government also owns telecom companies, is in every manner protecting the interests (legitimate/illegitimate) of private sector, DOT has got a fundamental responsibility to protect the legitimate interest of its company, BSNL. Without spectrum liberalizaion, BSNL cannot start 4G services. While the private operators Airtel, Vodafone and Idea are allowed to provide 3G services even in the circles where they do not have 3G spectrum by intracircle roaming agreements among them, the BSNL was compelled to purchase 3G spectrum for all the circles irrespective of commercial considerations, at a huge cost of Rs 10500 crores. Thus BSNL was robbed of its reserve funds in a discriminating manner. Forum demands that this amount unduly collected from BSNL be refunded to it Considering the financial condition of BSNL and the Govt’s resolve to revive BSNL, the Forum demands that BSNL also be allowed to liberalise and trade its spectrum for upgrading its services and enhancing revenue without paying extra charges. 8. Pension contribution on actual basic instead of maximum of the pay scale for the employees absorbed from DoT to BSNL. Pension and all issues related to pension for employees absorbed from DOT into BSNL is to be strictly regulated vide provisions contained Rule-37 A. Accordingly, Pension contribution from employees of BSNL is to be regulated in accordance with the orders of DOP&T OM dated 19.11.2009 on the basis of recommendations of 6th CPC, thus superseding DOP & T OM dated 15.05.2000. As per DOP&T order No. 2/34/2008-Estt. (Pay II) dated 19.11.2009 and in supersession of the order dated 15th May, 2000, pension contribution payable w.e.f 01.01.2006 in respect of employees on foreign service/deputation, is to be paid on the existing basic pay (pay band plus grade pay) and not on the maximum of the pay scale. BSNL is mandatorily to pay pension contribution on the existing basic pay according to DOP&T order dated 19.11.2009, not on the maximum of the scale as envisaged in the superseded order of DOP&T which is redundant, both for Central Government employees as well as BSNL. This has been reiterated by DoPT on 24.04.2014. However, DoT is arbitrarily coercing BSNL to pay pension contribution on maximum of scale in contravention of decision of the Union Cabinet mandating Government to pay pension in terms of 1972 CCS pension Rules. The payment of pension contribution by BSNL in contravention of DOP&T orders resulting in huge overpayment to the tune of 300 crores of rupees per annum for the last more than seven years since 01.01.2007. This in fact is almost double the amount actually due to be paid by BSNL on this account and that too at a time when BSNL is under huge loss and is on the brink of financial collapse. Forum demands that the pension contribution to be paid by the BSNL to Government for the BSNL absorbed DOT employees should be on the basis of actual basic salary and not on the basis of the maximum of the pay scale, which is a grave injustice. 9. Reject the recommendation of TRAI to force BSNL to surrender 1.2 MHz spectrum in premium 900 MHz band. TRAI has recommended, BSNL to surrender 1.2 MHz of spectrum in the premium 900 MHz band in 16 Circles to ensure that wider bandwidth is made available to private operators in the upcoming auction and their vested interests are well protected. BSNL is the strategic telecom company of the country which has to and continues to meet social obligations of telecom policy and security concerns of the country in an exemplary manner, latest instance being the commendable role of BSNL alone in providing services in AP, Odisha, Uttarakhand, J&K, TN etc. during natural calamities like tsunami, landslides, floods etc. while private operators ran away from such calamites. 80% of Mobile network of BSNL is in the 900 MHz. Surrender of 1.2 MHz of spectrum in premium 900 MHz band will create huge congestion in the network to the tune of 10% to 50%. In addition, huge cost is involved in re-engineering. W e are afraid BSNL may be yet again a victim of vicious and never ending nexus of private operators and TRAI. At present BSNL is holding 6.2 MHz of 900 MHz band spectrum in a very fragmented form. Forum demands that without reducing the quantum of this band of spectrum available with BSNL, it should be made contiguous, so that it can effectively provide 4G services using it. The Forum demands that the recommendations of TRAI asking BSNL to surrender 1.2 MHz in 900 MHz band should be rejected outright. 10. Reject M/s Deloittee Consultant recommendations The recommendations of the consultants M/s Deloittee are only intended to gradually disinvest and privatise the BSNL as also to implement VRS / retrenchment. The retrograde recommendations to outsource the work, hiring the employees even at Executive level, reducing the Non Executive staff strength by 2/3 and Executive by 1/3 etc to be out rightly rejected. Reducing the SSAs also will result in deterioration of the service. The recommendations are counter productive. The Forum demands that the recommendations of the Deloittee Committee be outright rejected. 11. Allotment of spectrum free to BSNL BSNL, being a fully owned government company, the Spectrum should be supplied free to the telecom PSU, BSNL, in future also. This is as per the policy commitments at the time of formation of BSNL which has to meet the social commitment of the Govt. 12. Provide financial assistance to BSNL to expand the network. BSNL is not having sufficient funds for purchase of required equipments for development, expansion etc. Urgent expansion of network is required to avoid congestion and for providing new connections and efficient functioning. In this situation, the government has to make arrangements for financial assistance to the company, like soft loan for developmental purposes, as is being provided elsewhere. 13. BBNL should be merged with BSNL According to the Forum, there is no need for a separate company like BBNL for providing BB services to the rural areas. BSNL is already having large OF network and connectivity to the remote areas, minimum up to block level. Govt need not have two service providers, BSNL and BBNL to provide Broadband services. BBNL should be merged with BSNL and the broadband development should be part of BSNL activities. 14. 4G Services should be started by BSNL. Like 3G and BWA spectrum, government should provide free spectrum to BSNL for 4G services in advance. 15. Refund of BWA spectrum charges by the Government for the spectrum surrendered by BSNL earlier. BSNL surrendered spectrum in various Circles and an amount of Rs 6724 crores is to be refunded to BSNL. Due to financial crisis, BSNL is not able to invest for developmental activities to expand its network which further weakened the company. BSNL is forced to take loan from financial institutions to fund the capital expenditure when its own money is held up in the hands of the Govt. Forum demands that the present decision of the Govt to adjust the amount of Rs 6724 Crores in the payments from BSNL is to be reconsidered and the entire amount is to be refunded to BSNL to expand its network. 16. 78.2% IDA merger fixation for pre-2007 and post-2007 Pensioners. BSNL employees have been granted 78.2% IDA merger fixation notionally w.e.f. 01-01- 2007 and actually from 10-06-2013, the date on which DOT issued orders for the same ( DOT 64-01/2012-SU dated 10-06-2013). But the pensioners who retired before 10-06- 2013 have not received the same in their pension, since separate orders are required, which are yet to be issued. To settle the issue, the Presidential Directive issued by the DOT has to be revised to extend the benefit of merger of 50% IDA with basic pay w.e.f. 01-01-2007, effectively amounting to 78.2% for the purpose of fitment and pay fixation on actual basis, instead of notional pay fixation keeping the arrear payment deferred as per agreement. This fixation is based on the government orders on the VI Central Pay Commission and is implemented in all Departments and PSUs. But the BSNL Pensioners are denied the benefit of the same. This issue is pending with DOT. It is understood that a Cabinet Note is being prepared in this connection for submitting to the Cabinet. The Forum demands that the Cabinet Note be prepared and submitted to the Cabinet early as suggested in the earlier para, so that justice is got done to the Pensioners. 17. Pension Revision of BSNL Pensioners BSNL retirees are being paid pension by the government, as per Rule 37 A of the CCS Pension Rules 1972. While the Central Government pensioners are getting periodical pension revision, there is no such system for the BSNL pensioners. For example, the BSNL employees got wage revision from 01.01.2007. But the BSNL pensioners did not get pension revision. Due to the pressure created by the Forum of BSNL Unions and Associations, decision for revising pension of BSNL retirees was taken much belatedly by the Cabinet. Hence, a mechanism should be put in place, as in the case of pensioners of the Central Government, for the periodical revision of pension of the BSNL retirees. The Forum Demands that whenever wage revision is due, the Pension revision also should take place. Without this, the pension of the retired employees will stagnate and will lose all benefit for the pensioner. 18. Fresh Recruitment of Staff required More than 1,30,000 staff have retired since BSNL was formed. But no new recruitment has taken place to fill up these vacancies. At the lowest level, there is acute shortage of staff resulting in deterioration of service. Fresh blood is required for any organization. New recruitment should take place in BSNL. 19. BSNL service to be mandatory to Central Government, State Government and PSUs: As in the case of Air India, all the central, state and PSUs should be mandated to take the services of BSNL, which is a PSU. This will give a chance to BSNL to provide a good number of connections. 20. Condition of mandatory purchase of equipments from ITI to be scrapped. BSNL is mandated to purchase 30% of equipments from ITI. There is much delay in supply of equipment from ITI, which has resulted in extreme delay for the expansion of services in the Western part of the country and loss of revenue. ITI has failed to supply equipments in time. Further it is understood that ITI is functioning only as an agent by purchase and supply of equipment, instead of a manufacturer, resulting in the present unhappy situation. The Forum demands that the decision of mandatory purchase from ITI be rescinded to enable BSNL to purchase from open market according to requirement.

നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തായതെങ്ങനെ ? - ഡോ. ടി.എം. തോമസ് ഐസക്‌



ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം?

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയ നാള്‍മുതല്‍ ബി.എസ്.എന്‍.എല്ലിന്റെ വരിക്കാരനാണ് ഞാന്‍. മറ്റ് മൊബൈല്‍ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിലും മോഹനവാഗ്ദാനങ്ങളിലും വീഴാതെ ഇപ്പോഴും ഈ പൊതുമേഖലാസ്ഥാപനത്തെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ വേറെയുമുണ്ട്. ഞങ്ങളെല്ലാവരും കഴിഞ്ഞ രണ്ടുവര്‍ഷമായി അസംതൃപ്തരാണ്. പലരെയും വിളിച്ചാല്‍ കിട്ടുന്നില്ല. നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌െ്രെകബര്‍ പരിധിക്ക് പുറത്താണെന്ന മറുപടികേട്ട് മടുത്തു. ആളെ കിട്ടിയാല്‍ത്തന്നെ പലപ്പോഴും സംഭാഷണം മുറിഞ്ഞ് നിന്നുപോകുന്നു. ഡല്‍ഹിയിലെ കേരളാഹൗസിലും ആലപ്പുഴ റെസ്റ്റ്ഹൗസിലും ഒരേ അനുഭവം. മറ്റ് സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വരിക്കാര്‍ ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ചപ്പോഴും കേരളം വേറിട്ടുനിന്നു. കഴിഞ്ഞവര്‍ഷവും കേരളത്തിലെ ബി.എസ്.എന്‍.എല്‍. 432 കോടി രൂപ ലാഭമുണ്ടാക്കി. പക്ഷേ, സ്ഥിതി അത്ര ഭദ്രമല്ല. ഡിസംബറില്‍ 1408 വരിക്കാര്‍ കുറഞ്ഞു എന്നൊരു വാര്‍ത്തകണ്ടു.

ബി.എസ്.എന്‍.എല്ലിന്റെ സ്വകാര്യവത്കരണത്തെക്കുറിച്ചും സ്വത്തുക്കള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ടവറുകളും എക്‌സ്‌ചേഞ്ചുകളും ഔട്ട്‌സോഴ്‌സ് ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെന്ന് യൂണിയനുകള്‍ ആക്ഷേപിക്കുന്നു. കമ്പനി രക്ഷപ്പെടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായവുമായി ഒരു വിദേശ കണ്‍സള്‍ട്ടന്റും രംഗപ്രവേശം ചെയ്തുകഴിഞ്ഞു.

ജീവനക്കാരുടെ എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന് വാദിക്കുന്നവര്‍ ഒരുകാര്യം മറക്കുന്നു. മറ്റ് ടെലിഫോണ്‍ കമ്പനികളെ അപേക്ഷിച്ച് അതിവിപുലമായ ലാന്‍ഡ്‌ലൈന്‍ നെറ്റ്വര്‍ക്ക് പരിപാലിക്കേണ്ട ചുമതല ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കുണ്ട്. കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഇത്രയും ജീവനക്കാരുണ്ടായിരുന്നു. മാത്രമല്ല, സമീപകാലത്തൊന്നും ശമ്പളച്ചെലവില്‍ വലിയ വര്‍ധനയൊന്നും ഉണ്ടായിട്ടുമില്ല. 2009'10ല്‍ 13,500 കോടി രൂപയായിരുന്ന ശമ്പളച്ചെലവ് 2012'13ല്‍ 13,700 കോടി രൂപയായി. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 2007'08ല്‍ 32,800 കോടി രൂപയായിരുന്ന വരുമാനം 2012'13ല്‍ 25,600 കോടി രൂപയായി താണു. കമ്പനി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം വരുമാനത്തിലുണ്ടായ ഇടിവാണ്.

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം? 2008ല്‍ വരിക്കാരുടെ എണ്ണത്തില്‍ ബി.എസ്.എന്‍.എല്ലിന് രണ്ടാംസ്ഥാനമായിരുന്നു. ഇന്നത് അഞ്ചാംസ്ഥാനമായി. താരതമ്യേന മെച്ചപ്പെട്ട റെക്കോഡുള്ള കേരളത്തില്‍പ്പോലും ബി.എസ്.എന്‍.എല്‍. വിഹിതം 2005ല്‍ 47 ശതമാനമായിരുന്നത് 11 ശതമാനമായി താഴ്ന്നിരിക്കുന്നു.

ഉപഭോക്താക്കളുടെ അസംതൃപ്തിക്ക് കാരണം ജീവനക്കാരുടെ കാര്യശേഷിയുടെ കുറവും അര്‍പ്പണബോധമില്ലായ്മയുമാണെന്ന് ഞാന്‍ പറയില്ല. പഴഞ്ചന്‍ സാമഗ്രികളും സാങ്കേതികവിദ്യയുടെ നവീകരണത്തിന്റെ അഭാവവുമാണ് വില്ലന്‍വേഷത്തിലുള്ളത്. ഇന്നത്തെ വമ്പന്‍ സ്വകാര്യകമ്പനികളുടെയെല്ലാം നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് റാഞ്ചിയതാണ്. സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബി.എസ്.എന്‍.എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എം.ടി.എന്‍.എല്‍., മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബി.എസ്.എന്‍.എല്‍., വിദേശ സംവേദനത്തിനുള്ള വി.എസ്.എന്‍.എല്‍. എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍. വി.എസ്.എന്‍.എല്ലിനെ ചുളുവിലയ്ക്ക് ടാറ്റ തട്ടിയെടുത്തു. ഇന്ത്യയിലെ ടെലികോം കുംഭകോണങ്ങളുടെ ചരിത്രവും പൊതുമേഖലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയും ഇവിടെ തുടങ്ങുന്നു. മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ.

2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.

അക്കാലത്ത് ബി.എസ്.എന്‍.എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008'09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ കാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു. റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം.

വീണ്ടും ടെന്‍ഡര്‍ വിളിച്ച ബി.എസ്.എന്‍.എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ആദ്യത്ത ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം. ചുരുക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്.

ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബി.എസ്.എന്‍.എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡി.യില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബി.എസ്.എന്‍.എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ഇതുകൊണ്ടുമാത്രം 8,000 കോടി രൂപയുടെ നഷ്ടം ബി.എസ്.എന്‍.എല്ലിന് ഉണ്ടായി. ഇതുപോലെ മറ്റ് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. ലാന്‍ഡ് ലൈനുകള്‍ 2013'14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബി.എസ്.എന്‍.എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബി.എസ്.എന്‍.എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല.

ബി.എസ്.എന്‍.എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബി.എസ്.എന്‍.എല്‍. നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബി.എസ്.എന്‍.എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല.

അതിഭയങ്കരമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ടാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ കൈമാറുന്നതുവഴി റിലയന്‍സിനെ പൊതുമേഖലാ ആശ്രിതത്വത്തില്‍ നിര്‍ത്താമെന്നാണ് ആ സിദ്ധാന്തം. 2002'08 കാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അഭൂതപൂര്‍വമായി വികസിച്ചപ്പോള്‍ പല സ്വകാര്യകമ്പനികളും ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണത്രേ തനതായ സൗകര്യങ്ങള്‍ സൃഷ്ടിച്ച് സ്വകാര്യകമ്പനികള്‍ പൊതുമേഖലയ്ക്ക് വെല്ലുവിളിയായത്. ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് പാട്ടത്തിനുകൊടുക്കുകവഴി പഴയ തന്ത്രപരമായ വീഴ്ച പരിഹരിക്കുകയാണുപോലും. കോഴികള്‍ നേരിടുന്ന പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കാനുള്ള എളുപ്പവഴി, കോഴിക്കൂടിന്റെ പൂട്ടും താക്കോലും കുറുക്കന് കൈമാറുകയാണല്ലോ!

എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും 3,000 ഓഫീസുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ്വര്‍ക്കാണ് ബി.എസ്.എന്‍.എല്‍. നാലുലക്ഷം കോടി രൂപ മതിപ്പുവിലയുള്ള പതിനായിരക്കണക്കിന് ഏക്കറോളം ഭൂമി ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. മുംബൈയിലെ ഭൂമി മറിച്ചുവിറ്റുകൊണ്ടാണ് വി.എസ്.എന്‍.എല്ലിനെ വിഴുങ്ങിയ ടാറ്റ നേട്ടമുണ്ടാക്കിയത്. ഭൂമിയുടെ വിലകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാറിനോടുള്ള ബാധ്യതതീര്‍ക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു.

ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. കമ്പനിക്ക് പൂര്‍ണസമയ ചെയര്‍മാനെ നിയമിക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ടെലികോം സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന, ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയില്‍ സ്ഥായിയായ താത്പര്യമില്ലെന്നും സ്വകാര്യവത്കരണത്തിന്റെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂണിയനുകള്‍ ആക്ഷേപിക്കുന്നു. ബി.എസ്.എന്‍.എല്‍. ഒറ്റപ്പെട്ട അനുഭവമല്ല. എല്‍.ഐ.സി.യെ തകര്‍ക്കാനും ഇതേ അടവുകളാണ് പയറ്റുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവന്ന സ്വകാര്യകുത്തകകള്‍ക്ക് എല്‍.ഐ.സി.യോട് മത്സരിച്ച് മുന്നേറാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് എല്‍.ഐ.സി.യുടെ ഏറ്റവും ജനപ്രിയമായ തനത് പ്ലാനുകളെല്ലാം നിര്‍ത്തലാക്കി. മത്സരയോട്ടത്തില്‍ പിന്നിലായിപ്പോയവരെ സഹായിക്കാന്‍ മുന്നേറിയവരുടെ കൈയും കാലും അടിച്ചൊടിക്കുക എന്ന ഒറ്റമൂലിയേ കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളൂ. പൊതുമേഖലയുടെ കൈയും കാലും വരിഞ്ഞുകെട്ടി സ്വകാര്യകുത്തകകള്‍ക്ക് മത്സരത്തിനുള്ള തുല്യ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. ഇങ്ങനെ കളിനിയമങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിച്ചുകൊണ്ടാണ് സ്വതന്ത്രകമ്പോളം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തുതന്നെ നില്‍ക്കുന്നത്.

Dr. Thomas Isaac

Blog Archive