skip to main | skip to sidebar

Vivara Vicharam

Vivara Vicharam is an activity undertaken by Appropriate Technology Promotion Society (ATPS), Kochi, Kerala, India. It is an effort to use Data, information and Intelligence commonly called (In Malayalam) Vivaram, the most powerful tool in the these days of information explosion.

Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, September 29, 2018

ജനകീയാരോഗ്യ വ്യവസ്ഥ - ജോസഫ് തോമസ്


എല്ലാവര്‍ക്കും ആരോഗ്യം

ആധുനിക ആരോഗ്യസംരക്ഷണ വ്യവസ്ഥയേക്കുറിച്ചുള്ള കുറിപ്പു്

"എല്ലാവര്‍ക്കും ആരോഗ്യം" എന്ന ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതും കേരള സമൂഹം ആഗ്രഹിക്കുന്നതുമായ ലക്ഷ്യത്തിലേക്കെത്താന്‍ മനുഷ്യ ശരീരത്തിനു് സ്വാഭാവികമായുള്ള രോഗ പ്രതിരോധ ശേഷിയും രോഗ പരിഹാര ശേഷിയും കൈവരിക്കാനും മെച്ചപ്പെടുത്താനും ഉതകും വിധം അനുയോജ്യമായ ജീവിത ശൈലിയും ആരോഗ്യ പരിചരണ പിന്തുണാ സംവിധാനവും ഉറപ്പാക്കിക്കോണ്ടേ കഴിയൂ. രോഗപ്രതിരോധമെന്നാല്‍, അകസ്മികമായ അപകടങ്ങളില്‍നിന്നോ അണുബാധമൂലമോ നാശോന്മുഖമായ അവസ്ഥ കാരണമോ രോഗാവസ്ഥകള്‍ ഉണ്ടാകുന്നതു് ചെറുക്കുകയും ഉണ്ടായിക്കഴിഞ്ഞ രോഗങ്ങള്‍ക്കു് പരിഹാരം കാണുകയും ചെയ്യുന്ന ജീവികളടെ സ്വാഭാവിക ശേഷിയാണു്. നിലവില്‍ ആരോഗ്യ പരിചരണത്തിന്റെ ഊന്നല്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധവും പിടിപെടുന്ന എല്ലാ രോഗങ്ങളുടേയും ശമനത്തിനും മാത്രമാണു്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെന്ന മഹത്തും ധന്യവും മൂല്യവത്തും ഉപയോഗിക്കാതെ നിരന്തരം നഷ്ടപ്പെട്ടുകോണ്ടിരിക്കുന്നതുമായ അളവില്ലാത്ത വിഭവത്തെ ആധുനിക വൈദ്യശാസ്ത്രം അവഗണിക്കുന്നു.

രോഗ പ്രതിരോധം സമം ഓറ്റപ്പെട്ട രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ എന്നതാണു് ആധുനിക വൈദ്യ ശാസ്ത്രത്തിനു് സ്വീകാര്യമായ സമവാക്യം . സമഗ്രമായ രോഗ പ്രതിരോധവും രോഗ പരിഹാരവും അതിനു് അന്യമാണു്. ആരോഗ്യാനുബന്ധ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വികാസം ജീവികള്‍ക്കു് സഹജമായ രോഗ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും മുമ്പോട്ടു് വെയ്ക്കുന്നുണ്ടു്. ആധുനിക വൈദ്യം പക്ഷെ അവ പ്രയോഗത്തിലാക്കുന്നില്ല. ഈ സമീപനം വിഭവങ്ങളുടെ ധൂര്‍ത്തിനും ജനസമൂഹങ്ങളുടെ ദാരിദ്ര്യാവസ്ഥയ്ക്കും പിന്നോക്കാവസ്ഥയ്ക്കും കാരണമാകുന്നു.


പകര്‍ച്ചവ്യാധികള്‍ക്കു് ഓരോന്നിനും പ്രത്യേകം മരുന്നുകള്‍ നല്‍കിയുള്ള പ്രതിരോധമാണു് നിലവിലുള്ളതു്. ഇതു് പകര്‍ച്ച വ്യാധികള്‍ പോട്ടിപ്പുറപ്പെടുമ്പോള്‍ ആവശ്യമാണു്. അത്തരം രോഗ പ്രതിരോധം വ്യത്യസ്തങ്ങളായ ഓരോ രോഗത്തിനു് ഓരോ സമയത്തു് വ്യത്യസ്തമാണു്. മറുവശത്തു് മനുഷ്യ ശരീരം സമഗ്രമായ ഓരു വ്യവസ്ഥയാണു്. അതു് ഏകതാനമല്ല, അതിന്റെ പ്രവര്‍ത്തനം നേര്‍രേഖയിലുമല്ല. മറിച്ചു്, നിരന്തരം മാറ്റത്തിനു് വിധേയമാണു്, വര്‍ത്തുളമാണു്. (Dynamic and nonlinear). അജൈവ വസ്തുക്കളെ കൈകാര്യം ചെയ്യുന്ന എഞ്ചിനിയറിങ്ങിനു് അനുരൂപമായ ശാസ്ത്ര-സാങ്കേതിക തത്വങ്ങള്‍‍ ജീവനുള്ള ശരീരത്തിനു് മതിയാകില്ല. ചിലപ്പോള്‍ ചിലതു് ഫലിച്ചേക്കാം. പക്ഷെ, പൂര്‍ണ്ണമായും വഴങ്ങില്ല. അവിടെ ജൈവ പ്രക്രിയകള്‍ പ്രോത്സാഹിപ്പിക്കുകയോ ഉപയോഗിക്കുകയോ ആണു് കൂടുതല്‍ ശരിയും യുക്തവും. അതിലേയ്ക്കുതകുന്ന ശാസ്ത്രീയ കണ്ടു് പിടുത്തങ്ങള്‍ ഓട്ടേറെയുണ്ടു്. പക്ഷെ, ഓരു രോഗം ഓരു മരുന്നു് എന്ന സങ്കല്പമാണു് ആധുനിക വൈദ്യ ഇന്നും പ്രയോഗിച്ചുകണ്ടിരിക്കുന്നതു്. അതിന്റെ പരിണിതിയാണു്, ഓരു രോഗത്തിനുള്ള മരുന്നു് പല രോഗങ്ങള്‍ക്കു് കാരണമാകുന്നതും, ആയുര്‍ ദൈര്‍ഘ്യം കൂടുമ്പോഴും രോഗവും രോഗാതുരതയും വര്‍ദ്ധിച്ചു് വരുന്നതും.

മനുഷ്യ ശരീരത്തിനു് അതിനെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കു് പ്രതിരോധം ഏര്‍പ്പെടുത്താനും പരിഹാരം കാണാനുമുള്ള സ്വയം രക്ഷാ ശേഷിയുണ്ടു്. ഇതു് ജീവി വര്‍ഗ്ഗത്തിനു് പതുവെ ബാധകമാണു്. മറ്റു് ജീവികള്‍, ഏറിയപങ്കും അതിന്റെ സ്വാഭാവിക പരിതസ്ഥിതിയില്‍ തുടരുന്നവ, ഈ കഴിവു് ഇന്നും നിലനിര്‍ത്തുന്നു എന്നതു് മനുഷ്യനു് പാഠമാകേണ്ടതാണു്. മനുഷ്യന്‍ ഗുഹാജീവിതത്തിലേയ്ക്കു് തിരിച്ചു് പോകണമെന്നല്ല, മറിച്ചു് പ്രകൃതി നിയമങ്ങള്‍ കണ്ടെത്തി അവയെ പ്രയോഗത്തിലുള്‍പ്പെടുത്താന്‍ ശാസ്ത്ര-സാങ്കേതിക സിദ്ധികളും നാളിതു് വരെ നേടിയ വിജ്ഞാന സമ്പത്തും ഉപയോഗപ്പെടുത്തണമെന്നാണു് അര്‍ത്ഥമാക്കുന്നതു്. മനുഷ്യനാവശ്യവും അനുയോജ്യവുമായ ആഹാര-നീഹാരാദികള്‍ ലഭ്യാമാക്കുകയും അവയ്ക്കാവശ്യമായ പരതോവസ്ഥ നിലനിര്‍ത്തുകയും ചെയ്താല്‍ രോഗങ്ങളെ പ്രതിരോധിക്കാനും അവയെ മറികടന്നു് വരുന്നവയെ അപ്പപ്പോള്‍ പരിഹരിക്കാനും പുതിയതിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാനും മനുഷ്യ ശരീരത്തിനു് കഴിവുണ്ടു്. അതു് കണ്ടെത്തുകയും പ്രയോഗിക്കുകയുമാണു് ശാസ്ത്രീയ സമീപനം. ഇന്നു് നടക്കുന്നതു് ശാസ്ത്രാഭാസമാണു്. അതില്‍ ഓറ്റപ്പെട്ട ചില ശാസ്ത്ര സത്യങ്ങളുടെ അനുകരണങ്ങളും സാങ്കേതിക വിദ്യയുടെ വ്യാപകമായ പ്രയോഗങ്ങളുമുണ്ടെന്നതിന്റെ പേരില്‍ അതു് തികച്ചും ശാസ്ത്രീയമാണെന്നു് അംഗീകരിക്കാനാവില്ല. അത്തരം ഓറ്റപ്പെട്ട ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും അതിന്റെ പേരില്‍ ഉയര്‍ത്തപ്പെടുന്ന ശാസ്ത്രീയമെന്ന വാദമുഖങ്ങളും‍ പ്രാകൃത വൈദ്യ സമ്പ്രദായങ്ങള്‍ക്കെതിരെ വാദിച്ച് നില്കാന്‍‍ ഇന്നത്തെ വികലമായ ശാസ്ത്രാഭാസ പ്രകടനക്കാരേയും ലാഭക്കതി മൂത്തു് രോഗികളേയും സമൂഹത്തേയും കോള്ളയടിക്കുന്നവരേയും സഹായിക്കുന്നുണ്ടെങ്കിലും ശാസ്ത്രത്തിന്റെ വെള്ളി വെളിച്ചത്തില്‍ ഉയര്‍ന്നു് വരുന്ന ആധുനികോത്തര വൈദ്യശാസ്ത്ര ശാഖകളുടെ സമഗ്രമായ ആരോഗ്യ പരിചരണ വ്യവസ്ഥയ്ക്കു് മുമ്പില്‍ പിടിച്ചു് നില്കാനാവില്ല. അത്തരം പുത്തന്‍ വ്യവസ്ഥയുടെ രൂപരേഖ അവതരിപ്പിക്കപ്പെടുകയാണിവിടെ.

മേല്പറഞ്ഞ ശാസ്ത്രാഭാസക്കാരുടെ പിടിയില്‍ ആധുനിക വൈദ്യം പെട്ടു് പോയതു് മൂലമാണു് പ്രാകൃത സമ്പദായങ്ങള്‍ ഇന്നും അരങ്ങു് വാഴുന്നതും ജനങ്ങളുടെ ആരോഗ്യവും സൌഖ്യവും ഇന്നും മരീചികയായി തുടരുന്നതും.

സസ്യജന്തുജാലങ്ങള്‍ക്കു് പോതുവെ, സ്വയം രോഗങ്ങളെ പ്രതിരോധിച്ചും ഉണ്ടാകുന്നവയെ നീക്കിയും പുതിയ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ വരുത്തിയും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനാവശ്യമായ കിവുണ്ടു്. ആവശ്യമായ വിഭവങ്ങളും പരിതോവസ്ഥയും ഉണ്ടാകണമെന്നു് മാത്രം. സ്വയം, മുറിവുകള്‍ ഉണക്കാനും എല്ലു് മുറികൂട്ടാനും പുറമേനിന്നു് കടന്നു് വരുന്ന രോഗകാരികളായ അണുക്കളേയും പരാദങ്ങളേയും ചെറുക്കാനും അവയെ നശിപ്പിക്കാനും വിഷാംശങ്ങളേയും ആണവ വികിരണത്തേയും നിര്‍വ്വീര്യമാക്കാനും കഴിവുണ്ടെന്നതു് ശാസ്ത്രം എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുമ്പേ കണ്ടെത്തിയതാണു്. കോശങ്ങളുടെ നാശോന്മുഖത വര്‍ദ്ധിക്കുന്നതു് മൂലമുണ്ടാകുന്ന വാര്‍ദ്ധ്യക്യ സഹജമായ പരിക്ഷീണാവസ്ഥയെ പോലും വലിയരളവു് മറികടക്കാനും അതിലൂടെ വാര്‍ദ്ധക്യകാലം കര്‍മ്മ നിരതമാക്കാനും ആയുസ് വര്‍ദ്ധിപ്പിക്കാനും വരെ ശാസ്ത്ര സിദ്ധികളുടെ ശരിയായ വിനിയോഗത്തിലൂടെ കഴിയുമെന്നായിരിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിനാവശ്യമായ വിഭവങ്ങള്‍ മതിയായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനും രോഗപ്രതിരോധവും അവയെ മറിടന്നുണ്ടാകുന്ന രോഗങ്ങള്‍ക്കു് പരിഹാരവും ഉറപ്പാക്കുന്നതിനും ആവശ്യമാത്ര പ്രാണവായു സമ്പുഷ്ടമായ ശുദ്ധമായ വായുവും കുടിവെള്ളവും സമീകൃതാഹാരവും മതിയായ അദ്ധ്വാനവും (വ്യായാമവും) മാനസികോല്ലാസവും വൈകാരിക സ്വാസ്ഥ്യം നല്‍കുന്ന ആരോഗ്യകരമായ സാമൂഹ്യ ജീവിതവും വിശ്രമവും ഇവയെല്ലാം വേണ്ടവിധം ഉറപ്പാക്കാനാവശ്യമായ ആരോഗ്യ പരിചരണ സംവിധാനവുമാണു്.
അവയുടെ മതിയായ ലഭ്യത ഉറപ്പാക്കാനാവശ്യമായ അടിസ്ഥാന ഉപാധി അനുയോജ്യവും സ്വാഭാവികവുമായ പരിസ്ഥിതിയാണു്. ശുദ്ധവായുവിന്റേയും കുടിവെള്ളത്തിന്റേയും പ്രാധാന്യം ഇവിടെ വിശദീകരിക്കേണ്ടതില്ല. അവയേപ്പോലും കച്ചവട ചരക്കാക്കും വിധം മലിനപ്പെടുത്തുന്നതു് കച്ചവട ലക്ഷ്യത്തോടെയാണെന്നതു് മാത്രം പറയാതെ വയ്യ. അദ്ധ്വാനവും അതിന്റെ അഭാവത്തില്‍ കളികളും യോഗവും അടക്കം വ്യായാമത്തിന്റെ പ്രാധാന്യവും ഈ കുറിപ്പില്‍ വിശദീകരിക്കുന്നില്ല. നിരന്തരം നടക്കുന്ന ചയാപചയ പ്രക്രിയകളിലൂടെയും അദ്ധ്വാനത്തിലൂടെയും നഷ്ടപ്പെടുന്ന ഊര്‍ജ്ജം വീണ്ടെടുക്കുന്നതിനും ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കുന്നതിനും ആവശ്യമായ വിശ്രമവും ആരോഗ്യകരമായ വൈകാരിക ജീവിതം ഉറപ്പാക്കുന്ന സാമൂഹ്യ ജീവിതവും പ്രത്യേകം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടു്. മാനസികോല്ലാസവും വൈകാരികാരോഗ്യവും നിലനിര്‍ത്താനുതകുന്ന സാമൂഹ്യ ജീവിതത്തിന്റെ പ്രാധാന്യവും വേറെ പ്രദിപാദ്യം അര്‍ഹിക്കുന്നു. അവയെല്ലാം വിവര സംഗമത്തിന്റെ ഇതര വിഷയമേഖലകളുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടുമെന്നു് വിശ്വസിക്കുന്നു.

അതേപോലെ തന്നെ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള കാര്യങ്ങളും ഇവിടെ പരാമര്‍ശിക്കുന്നില്ല. അവ ഏറിയ കൂറും നിലവിലുള്ള സര്‍ക്കാര്‍ മേഖലയുടെ പ്രാമുഖ്യം ആവശ്യപ്പെടുന്നവയാണു്. നിലവില്‍ അവ ആവശ്യമാണു് താനും. അവയെ അംഗീകരിക്കുന്നു. പക്ഷെ, സര്‍ക്കാര്‍ ഉറപ്പാക്കേണ്ട ആരോഗ്യ പരിചരണ വ്യവസ്ഥയുടെ ഉള്ളടക്കം എന്താകണമെന്നതിനേക്കുറിച്ചാണു് ഈ കുറിപ്പു് ഊന്നുന്നതു്.

സമഗ്രവും സ്വാഭാവികവുമായ രോഗപ്രതിരോധ പരിഹാര വ്യവസ്ഥ നിലനിര്‍ത്തുന്നതിനും പോഷിപ്പിക്കുന്നതിനുമാവശ്യമായ ശാസ്ത്രീയവും സാമൂഹ്യമായി സ്വീകാര്യവുമായ ആരോഗ്യ പരിചരണ പിന്തുണാ വ്യവസ്ഥയാണു് ഈ കുറിപ്പിന്റെ വിഷയം.

ആരോഗ്യം എന്ന വിഷയം ജനാധിപത്യ സര്‍ക്കാരും സമൂഹവും വ്യക്തികളും ആഴത്തില്‍ മനസിലാക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യേണ്ട വിഷയമാണു്. അതു് ഏതെങ്കിലും സ്ഥാപിത താല്പര്യക്കാരെ ഏല്പിച്ചു് നിശ്ചിന്തരായ ഇരകളായി സര്‍ക്കാരും സമൂഹവും വ്യക്തികളും മാറിക്കൂടാ. മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ പരിഹാര ശേഷിയും ആരോഗ്യവും ആരോഗ്യ പരിചരണ പിന്തുണാ സംവിധാനവും അതിന്റെ ഗുഭോക്താക്കളും ഇരകളുമായ ജനങ്ങളും മനസിലാക്കേണ്ടതുണ്ടു്. 


ആരോഗ്യ രംഗത്തെ നയവും പെരുമാറ്റ ചട്ടവും എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം നേടാനുതകുന്നതാകണം. അതില്‍ ഏറ്റവും പ്രധാനം മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ സംരക്ഷിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഓരു മഴകോണ്ടു് ഓരു പ്രദേശംമുഴുവന്‍ ജനസേചനം ചെയ്യപ്പെടുന്നതു് നാം കാണുന്ന കാര്യമാണു്. മവയില്ലാത്തപ്പോള്‍ നാം എത്ര വെള്ളമുപയോഗിച്ചാലും പ്രകൃതി ദത്തമായ മഴയ്ക്കു് സമാനമായി ജലസേചനം നടത്താനാവില്ല തന്നെ. ഇതു് തന്നെയാണു് പ്രകൃതി ദത്തമായ രോഗ പ്രതിരോധ ശേഷി ഉപയോഗപ്പെടുത്തുമ്പോളുണ്ടാകുന്നതു്. അവിടെ പൂര്‍ണ്ണമായ തോതില്‍ സമഗ്രമായ വ്യവസ്ഥയാണു് പ്രയോഗക്ഷമമാകുന്നതു്. ഫലവും സമഗ്രമായിരിക്കും. വിഭവവിനിയോഗം നിലവിലുള്ളതു് മാത്രമോ അതിനുള്ള പിന്തുണാ സംവിധാനം മാത്രമോ ആയതിനാല്‍ വളരെ പരിമിതവുമായിരിക്കും.

മറിച്ചു്, നിലവിലുള്ള പ്രതിരോധ വ്യവസ്ഥ കാണാതെയും ഉപയോഗിക്കാതെയും ആക്രമണകാരികള്‍ക്കെതിരായ മരുന്നുകള്‍ പ്രയോഗിച്ചു് രോഗശാന്തിയ്ക്കു് ശ്രമിക്കുമ്പോള്‍ മരുന്നുകളുടെ ദോഷ ഫലങ്ങള്‍ പല പല തലങ്ങളിലുണ്ടാകുന്നു. മിത്രാണുക്കള്‍ നശിപ്പിക്കപ്പെടുന്നു. കേടില്ലാത്ത കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. വിഭവങ്ങളുടെ അമിത പ്രയോഗം വേണ്ടിവരുന്നു. അതെല്ലാം അധിക വിഭവ വിനിയോഗമായി പരിണമിക്കുന്നു. ശാസ്ത്രീയമായ സമീപനം, എന്തു് കണ്ടും ജൈവരീതി കണ്ടെത്തി ഉപയോഗിച്ചു് രോഗ പ്രതിരോധവും പരിഹാരവും നിലനിര്‍ത്തി ആരോഗ്യം സംരക്ഷിക്കുകയാണെന്ന കാര്യം ഇവിടെ ബോധ്യപ്പെടുന്നു. മറിച്ചു്, ശരീരത്തിന്റെ തനതു് ജൈവ രീതികളെ കാണാതെയും മനസിലാക്കാതെയും പലപ്പോഴും അവഗണിച്ചും എതിര്‍ത്തും, ശാസ്ത്രത്തിന്റെ കണ്ടു് പിടുത്തമെങ്കിലും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മേല്പറഞ്ഞ കഷ്ടനഷ്ടങ്ങളുണ്ടാക്കുന്നതു് അശാസ്ത്രീയമാണെന്നു് കാണാം. ഇതിനു് പിന്നിലുള്ള ലക്ഷ്യം ലാഭം മാത്രമാണു് താനും. രോഗികളുടെ ആരോഗ്യവും സാമൂഹ്യാരോഗ്യവും ആവശ്യപ്പെടുന്നതു് സ്വാഭാവിക ജൈവ രീതികള്‍ പഠിച്ചു് അവ ഉപയോഗപ്പെടുത്തുക എന്നതു് തന്നെയാണു്. അവ കണ്ടെത്താനാവാത്ത സന്ദര്‍ഭങ്ങളില്‍ നിലിവിലുള്ള കൃത്രിമ രീതികള്‍ക്കു് ന്യായീകരണമുണ്ടു് താനും. ഇതു് ഏതാണ്ടു് കൃത്രിമ കൃഷി രീതികളും ജൈവ കൃഷി രീതികളും തമ്മിലുള്ള വ്യത്യാസത്തിനു് സമാനമാണു്.

ചുരുക്കത്തില്‍ ഓരോ രോഗത്തിന്റേയും ചികിത്സാ ക്രമങ്ങള്‍ സമഗ്ര ചികിത്സാ ക്രമത്തിന്റെ അഭേദ്യഭാഗമായിരിക്കണം. വ്യത്യസ്ത ക്രമങ്ങളും സമീപനങ്ങളുമുണ്ടാകാം. വിവര സാങ്കേതിക വിദ്യയില്‍ ഓരേ പ്രശ്നത്തിനു് പല പരിഹാരങ്ങള്‍ സാധ്യമായതു് പോലെ തന്നെ. തെരഞ്ഞെടുക്കപ്പെടുന്നവയുടെ ക്രമം ആദ്യം സ്വാഭാവികമായതേതോ അതു് എന്നതായിരിക്കണം. അതില്‍ തന്നെ, മുന്‍തൂക്കം സ്വാഭാവിക പ്രതിരോധ വ്യവസ്ഥയുടെ സംരക്ഷണം, തുടര്‍ന്നു് സ്വാഭാവിക പ്രതിരോധ വ്യവസ്ഥയ്ക്കു് അനുയോജ്യം - ജൈവ പ്രക്രിയ, സാധ്യമല്ലാത്തിടത്തു് അജൈവ പ്രക്രിയ എന്ന ക്രമത്തില്‍ - ഓരോന്നിലും തന്നെ പലതുണ്ടെങ്കില്‍ വിഭവ വിനിയോഗ പരിമിതിയായിരിക്കണം മാനദണ്ഡം. തുടര്‍ന്നു്, പുറമേനിന്നുള്ള കൃത്രിമ പരിഹാര ഇടപെടലുകള്‍, മരുന്നു്, ശസ്ത്രക്രിയ എന്നിങ്ങനെ ക്രമത്തില്‍, അവസാനമായി പരിഹാരമില്ലാത്തിടത്തു്, ശമന ചികിത്സയും ആശ്വാസ പരിചരണവുമെന്നതായിരിക്കണം നടപടിക്രമങ്ങളുടെ സ്വഭാവം.

ആഹാരവും പോഷണവും
സ്വാഭാവിക രോഗ പ്രതിരോധ-പരിഹാരത്തിന്റെ അടിസ്ഥാനാവശ്യം, വായുവിനും വെള്ളത്തിനും ശേഷം, സമീകൃതാഹാരമാണു്. അന്നജം, മാംസ്യം, കോഴുപ്പു് എന്നിവയാണു് കൂടുതല്‍ ആവശ്യം. വിവിധ ആന്തരികാവയവങ്ങളില്‍ നടക്കുന്ന ചയാപചയ പ്രക്രിയകളിലൂടെ ഇതിലേതും, കുറവുള്ള പക്ഷം, മറ്റു് രണ്ടിന്റേയും ധര്‍മ്മം നിറവേറ്റാന്‍ പര്യാപ്തമാണു്. പക്ഷെ, ആരോഗ്യകരമായ ചയാപചയ പ്രക്രിയകള്‍ക്കു് മറ്റനേകം പോഷണങ്ങള്‍, മേല്പറഞ്ഞവയേക്കാള്‍ കുറഞ്ഞതെങ്കിലും, വിവിധ അളവില്‍ ലഭ്യമാകേണ്ടതുണ്ടു്. ചിലവ, പുറമേ നിന്നു് കിട്ടേണ്ടവയാണെങ്കില്‍, മറ്റു് ചിലവ ശരീരം തന്നെ നിര്‍മ്മിക്കുന്നവയുമാണു്. ജീവകങ്ങള്‍, ആന്റീ ഓക്സിഡന്റ്സ്, എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, മിനറലുകള്‍ തുടങ്ങിയവയാണവ.




പോഷകങ്ങള്‍ - ജീവകങ്ങള്‍, ആന്റീ ഓക്സിഡന്റുകള്‍, എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, മിനറലുകള്‍
ചില ജീവകങ്ങള്‍, എ, സി, ഇ എന്നിവ, ആന്റീ ഓക്സിഡന്റുകളുമാണു്. മറ്റുള്ളവയ്ക്കു് ആ ധര്‍മ്മമില്ല. ജീവകം സിയാണു് അവയില്‍ ഏറ്റവും പ്രധാനവും ഏറെ അളവില്‍ ആവശ്യമായി വരുന്നതും. മറ്റനേകം ആന്റി ഓക്സിഡന്റുകള്‍ക്കു് ജീവകം സിയുടെ ആന്റി ഓക്സിഡന്റു് ധര്‍മ്മം നിര്‍വ്വഹിക്കാനാവും. എന്നാല്‍, മറ്റു് അനേകം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ജീവകം സി തന്നെ കിട്ടിയേ തീരൂ. വിവിധ കോശങ്ങളുടെ അടിസ്ഥാന സൃഷ്ടി ഘടകമായ കോളേജന്‍ നിര്‍മ്മിതിക്കു്, കോളസ്ട്രോളിനെ കോളേജനാക്കി മാറ്റാന്‍,‍ ജീവികം സി കൂടിയേ തീരൂ. ശരീരത്തിന്റെ രോഗ പ്രതിരോധ വ്യവസ്ഥയില്‍ ജീവകം സിക്കുള്ള പങ്കു് അദ്വിതീയമാണു്. ജീവകങ്ങള്‍, ആന്റീ ഓക്സിഡന്റ്സ്, എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, മിനറലുകള്‍ തുടങ്ങിയവയെല്ലാം പ്രധാനമാണു്. എങ്കിലും അവയില്‍ ചിലവ മറ്റുള്ളവയേക്കാള്‍ പ്രധാനമാണു്.

മേല്പറഞ്ഞവയെല്ലാം ആവശ്യമായ അനുപാതത്തില്‍ ലഭ്യമാകുമ്പോളാണു് സമീകൃതാഹാരമാകുന്നതു്.

പലതും, പ്രത്യേകിച്ചു് ജീവകങ്ങള്‍, ദൈനംദിനം നിശ്ചിത അളവില്‍ ലഭ്യമാവണം. കാരണം, അതതു് സമയത്തെ ആവശ്യം കഴിഞ്ഞു് അധികപ്പറ്റായതു് അപ്പോള്‍ തന്നെ പുറന്തള്ളപ്പെടും. ഇക്കൂട്ടത്തില്‍ പെടുന്നതാണു് ജീവകം സി. അതിന്റെ ആഗിരണ നിരക്കു് ലഭ്യത കൂടുന്നതിനനുസരിച്ചു് കുറഞ്ഞു് വരും. അതേ സമയം ശരിരത്തിന്റെ വ്യത്യസ്ത അവയവങ്ങളിലും ഭാഗങ്ങളിലും വ്യത്യസ്ത അളവിലാണതിന്റെ സാന്നിദ്ധ്യവും ആവശ്യവും. രക്തത്തിലുള്ളതിന്റെ 80 ഇരട്ടിവരെ ശ്വേതാണുക്കളില്‍ കാണപ്പെടുന്നു. ഇതു്, രോഗാണുക്കളെ പ്രതിരോധിക്കാന്‍ അവയുടെ സാന്നിദ്ധ്യമുള്ളിടത്തേക്കു് ശ്വേതാണുക്കളെത്തുന്നതോടപ്പം കൂടിയ അളവില്‍ ജീവകം സി കൂടി എത്തിക്കാനാണു്. ശ്വേതാണുക്കള്‍ രോഗാണുക്കളെ നേരിട്ടു് നശിപ്പിക്കുന്നതോടോപ്പം ജിവകം സി ചില രാസ പ്രവര്‍ത്തനങ്ങളുടെ ശൃംഖലയ്ക്കു് തുടക്കം കുറിക്കുകയും രോഗാണുക്കളെ അവയുടെ സവിശേഷ ഘടന ഉപയോഗപ്പെടുത്തി നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ദൈനന്തിനാവശ്യം നിറവേറ്റപ്പെടേണ്ട ജീവകം സി രോഗാവസ്ഥയില്‍ ഏതു് ഉയര്‍ന്ന അളവിലും പ്രയോഗിക്കാനാവും. ഗുരുതരമായ രോഗാവസ്ഥയില്‍ ജീവകം സിയുടെ നിരന്തരമായ പ്രവാഹം (Dynamic Flow) ശരീരത്തിലൂടെ നടത്തുന്നതിലൂടെ വളരെ എളുപ്പത്തില്‍ രോഗ പരിഹാരം സാധിക്കാനും മേല്പറഞ്ഞ ജൈവ പ്രക്രിയകള്‍ ഉപയോഗപ്പെടുത്താനാവും എന്നതാണതിന്റെ സാധ്യത.

സമീകൃതാഹരം
സമീകൃതാഹരമെന്നാല്‍ മേല്പറഞ്ഞവയുടേയെല്ലാം ആവശ്യമായ അളവിലുള്ള ഉപയോഗമെന്നാണര്‍ത്ഥം. അതില്ലാതെ പോകുന്നു എന്നതാണു് ആധുനിക ജീവിത ശൈലി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നു് പറയുന്നതിനു് കാരണം. ചയാപചയ പ്രക്രിയകള്‍ ശരിയാം വണ്ണം നടക്കും വിധം മേല്പറഞ്ഞ പോഷകങ്ങളും ശുദ്ധവായു, ശുദ്ധജലം, വ്യായാമം, സാമൂഹ്യ ജീവിതം, വിശ്രമം തുടങ്ങിയ ഇതര ഘടകങ്ങളും ആവശ്യമായ അനുപാതത്തില്‍ ഉറപ്പാക്കപ്പെടുമ്പോഴാണു് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ-പരിഹാര വ്യവസ്ഥ പ്രവര്‍ത്തന ക്ഷമമാകുന്നതു്, ഫലപ്രദമാകുന്നതു്. ഇതു് അമൂല്യമായ സമ്പത്താണു്. ഉപയോഗിക്കാതെ നഷ്ടപ്പെട്ടു് പോകുന്ന വിഭവമാണു്. ചെലവു് കുറഞ്ഞു് ലഭായമാകുന്നതാണു്. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യപ്രാപ്തിക്കു് ആങ്ങേയറ്റം അവശ്യം ആവശ്യമാണു്. മറ്റന്നും ഇതിനു് പകരം വെയ്ക്കാനാവില്ല.

സന്തുലിതാഹാരം
ഓരോരുത്തര്‍ക്കും ആവശ്യമായ ആഹാരത്തിന്റെ അളവു് മറ്റോരു പ്രശ്നമാണു്. അതു് തീരുമാനിക്കുന്നതു് അയാള്‍ ചെയ്യേണ്ടിവരുന്ന അദ്ധ്വാനത്തിന്റേയും വ്യായാമത്തിന്റേയും ദീര്‍ഘ കാലയളവിലെ ശരാശരിയെ ആശ്രയിച്ചും കൂടിയിരിക്കുന്നു. ജീവിത ശൈലിയിലെ മാറ്റം, വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളും മുന്‍ഗണനകളും, അദ്ധ്വാനം എന്നിങ്ങനെ പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു ദൈനന്തിന ആവശ്യം. ഇക്കാര്യത്തില്‍, ആധുനിക ചികിത്സാ ക്രമത്തിന്റെ ഭാഗമായുള്ള ഡയറ്റീഷ്യന്മാരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടു്. നിലവില്‍ അവര്‍ ലാഭാധിഷ്ഠിത വ്യവസ്ഥയുടെ അഗണ്യമായ ഘടകമായാണു് കണക്കാക്കപ്പെടുന്നതു്. ഇതു് മാറി ശാസ്ത്രീയാടിത്തറയിലും ശാസ്ത്രീയ പഠനങ്ങളിലൂടെയും പുനര്‍ നിര്‍ണ്ണയം ചെയ്യപ്പെടുന്നതുമായ രോഗ പ്രതിരോധ-പരിഹാര ശേഷി ഉപയോഗപ്പെടുത്തിക്കോണ്ടുള്ള ശരിയായതും ചെലവു് കുറഞ്ഞതുമായ ആരോഗ്യ ക്രമം ഉരുത്തിരിയണം.

പോഷകങ്ങള്‍ - മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥയുടെ അവശ്യ ഘടകങ്ങള്‍
സാധാരണ ആരോഗ്യമുള്ളവര്‍ക്കും ജീവിത ശൈലീപ്രശ്നങ്ങളുള്ളവര്‍ക്കും പോഷണക്കുറവുള്ളവര്‍ക്കും വ്യത്യസ്തമായ അളവില്‍ പോഷകങ്ങള്‍ ആവശ്യമായി വരും. നിലവില്‍, രോഗമില്ലാത്ത സാധാരണ സ്ഥിതിയില്‍ ആവശ്യമുള്ള അളവാണു് RECOMMENDED DAILY ALLOWANCE (RDA) എന്നറിയപ്പെടുന്നതു്. അതു് രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ നിലനിര്‍ത്താനാവശ്യമായ അളവാണു്. വളരെക്കാലമായി ഈട്ടം കൂടിയിട്ടുള്ള കുറവു് നികത്താനും അതിലൂടെ ഉണ്ടയിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കാനും ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ ഉത്തേജിപ്പിക്കാനും രോഗ പരിഹാരത്തിനുമാവശ്യമായ പോഷകങ്ങളുടെ മാത്രകള്‍ (പ്രോട്ടോകോള്‍) ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന തെളിയിക്കപ്പെട്ട ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഇനിയും കണ്ടെത്തേണ്ടതുണ്ടു്.

ആരോഗ്യ പരിചരണ പിന്തുണാ വ്യവസ്ഥ
ഇതു് സമഗ്രമായിരിക്കണം. പാശ്വഫലങ്ങള്‍ ഉണ്ടാവരുതു്. ചെലവു് കുറഞ്ഞതായിരിക്കണം. സമൂഹത്തിനു് ഗ്രഹിക്കാനാവുന്നതും സ്വാംശീകരിക്കാനാവുന്നതുമാകണം. ഏതെങ്കിലും കുത്തകകളുടെ നീരാളി പിടുത്തം ഉണ്ടായിരിക്കാന്‍ പാടില്ല. ആ ഗുണങ്ങളെല്ലാം സമ്മേളിക്കുന്നതും സമഗ്രത കൈവരിക്കാന്‍ ഏറ്റവും അനുയോജ്യവും പ്രകൃതി ദത്തമായ രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ തന്നെയാണു്. അതു് പിന്തുടരുന്നതിനാകണം ആദ്യത്തെ മുന്‍ഗണന. അതു് കണ്ടെത്തി വികസിപ്പിക്കുകയും ആസൂത്രിതമായി പ്രയോഗിക്കുകയും ചെയ്യുക എന്നതാണു് ആധുനിക വൈദ്യശാസ്ത്ര ശാഖ നേരിടുന്ന വെല്ലുവിളി. അതേറ്റെടുക്കാന്‍ പോതുവെ ശാസ്ത്രം സുസജ്ജമാണു്. പക്ഷെ, ലാഭാധിഷ്ഠിത വ്യവസ്ഥ അതിനു് തയ്യാറാകുന്നില്ല. കാരണം, നിലവില്‍ കോടാനുകോടി നിക്ഷേപം നടത്തി അതിലൂടെ കൈവശപ്പെടുത്തിക്കണ്ടിരിക്കുന്ന അമിത ലാഭം അപ്പോള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണു് മൂലധന കുത്തകകളെ അതില്‍ നിന്നു് പിന്തിരിപ്പിക്കുന്നതു്. അഥവാ ഏതെങ്കിലും ഗവേഷകര്‍ അത്തരം കണ്ടു് പിടുത്തം നടത്തി അതു് പ്രയോഗത്തില്‍ കണ്ടുവന്നാല്‍ പോലും മൂലധന കുത്തകകളുടെ പിടിയിലമര്‍ന്ന ഇന്നത്തെ ആരോഗ്യ വ്യവസ്ഥ അവയെ തമസ്കരിക്കാന്‍ പെടാപാടു് പെടുന്നതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ടു്. ഇതേ സ്ഥിതി ശാസ്ത്രീയ നേട്ടങ്ങള്‍ കൈവരിച്ച മറ്റിതര മേഖലകളിലും കാണാം. നിലവിലുള്ള പെട്രോളിയം അധിഷ്ഠിത ഉര്‍ജ്ജം ഉപയോഗിക്കുന്ന വ്യവസ്ഥ മാറ്റി സൌരോര്‍ജ്ജവും മറ്റിതര പാരമ്പര്യേതര ഊര്‍ജ്ജവും ഉപയോഗിക്കാനുള്ള ശേഷി ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിലൂടെ സമൂഹം നേടിക്കഴിഞ്ഞിരിക്കുന്നു. പക്ഷെ, അതിലേയ്ക്കു് മാറുന്നതിനു് പോട്രോളിയം കുത്തകകളും ഓട്ടോമബൈല്‍ കുത്തകകളും മറഞ്ഞും തെളിഞ്ഞും തടസ്സങ്ങള്‍ സൃഷ്ടിച്ചു് പോരുന്നതു് ഇതിനു് സമാനമായതാണു്. ഐടി രംഗത്തും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വിവര-വിജ്ഞാനാര്‍ജ്ജനവും വിനിമയവും സംഭരണവും വിപ്ലവകരമായി വികസിപ്പിക്കാമെന്നിരിക്കെ, അതിനെ നിരന്തരം പരിമിതപ്പെടുത്തുകയാണു് മൂലധന കുത്തകകളും അവ നയിക്കുന്ന ഭരണ കൂടങ്ങളും.

മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ വ്യവസ്ഥയ്ക്കു് പോഷണക്കുറവു് മൂലവും പ്രായാധിക്യം മൂലവുമുണ്ടാകുന്ന ഉണ്ടാകുന്ന രോഗങ്ങളും രോഗാണു ബാധമൂലമുണ്ടാകുന്ന രോഗങ്ങളും അപകടങ്ങള്‍, വിഷാംശങ്ങള്‍, റേഡിയേഷന്‍ മുതലായവയില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും പ്രതിരോധിക്കാനുള്ള ശേഷിയുള്ളതു് പോലെ തന്നെ പ്രതിരോധം മറികടന്നു് പിടിപെടുന്നവ പരിഹരിക്കാനും കഴിയും. അതിനാകട്ടെ, പോഷകങ്ങളുടേയും വ്യായാമത്തിന്റേയും യുക്തമായ അളവിലും അനുപാതത്തിലുമുള്ള പ്രയോഗമാണാവശ്യം. അതില്‍, പതുവെ, പ്രാണവായു, ജീവകം സി, മഗ്നീഷ്യം തുടങ്ങിയവയ്ക്കു് മറ്റുള്ളവയിലുപരിയായ പ്രാധാന്യമുണ്ടു്. വ്യത്യസ്ത രോഗാവസ്ഥകള്‍ക്കു് മറ്റിതര പോഷകങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം കാണാം. ഇത്തരത്തിലുള്ള സമഗ്രമായ രോഗ പരിഹാര ഉപവ്യവസ്ഥയാണു് പോഷണ ചികിത്സ എന്ന പേരില്‍ അടുത്തകാലത്തായി പ്രചാരം നേടിവരുന്നതു്. പക്ഷെ, ഇതു് പരീക്ഷിക്കാനും പ്രയോഗിക്കാനും ലാഭാധിഷ്ഠിത വ്യവസ്ഥ തയ്യാറാകുന്നില്ല. മറിച്ചു്, പരീക്ഷിച്ചു് കുറ്റമറ്റതായി പഠനങ്ങളില്ല എന്ന വാദമാണു് ഉയര്‍ത്തപ്പെടുന്നതു്.

പഠനത്തിനും ഗവേഷണത്തിനും പരിശോധനയ്ക്കും അംഗീകൃതവും ശാസ്ത്രീയമായി രൂപ കല്പന ചെയ്യപ്പെട്ടിട്ടുള്ളതുമായ Randomised double blind, placebo-controlled study തന്നെ ഉപയോഗപ്പെടുത്തണം. അതുപയോഗിച്ചു് വളരെയധികം പഠനങ്ങള്‍ നടന്നു് കഴിഞ്ഞിട്ടുണ്ടു്. അവ വികസിത നാടുകളില്‍ നടപ്പിലുമുണ്ടു്. അതുപയോഗിച്ചു് നമ്മുടെ ഭരണാധികാരികളും ധനവാന്മാരും രോഗശാന്തി കൈവരിക്കുന്നുമുണ്ടു്. പക്ഷെ, അവയുടെ വ്യാപനം നമ്മുടെ നാട്ടിലേയ്ക്കു് വളരെ മെല്ലെയാണു് നടക്കുന്നതു്. മാത്രമല്ല, കുറഞ്ഞ ഡോസുപയോഗിച്ചും മറ്റു് പലവിധത്തിലും വികലമായ അനേകം പഠന റിപ്പോര്‍ടുകളുണ്ടാക്കി അത്തരം പഠനങ്ങളെ തമസ്കരിക്കാനായി മൂലധന കുത്തകകള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും വഴിമാറി ചിന്തിക്കുന്ന ഭിഷഗ്വരന്മാരെ അന്യായമായ ശിക്ഷാ നടപടികള്‍ക്കു് വിധേയമാക്കുന്നതിന്റേയും അനേകം ദൃഷ്ടാന്തങ്ങള്‍ വികസിത നാടുകളില്‍ തന്നെയുണ്ടു്. ഫാര്‍മക്കോളജിക്കല്‍ പ്രോട്ടോകോളില്‍ മരുന്നിന്റെ അളവു് വളരെ പ്രധാനമാണെന്നതു് ഈ രംഗത്തുള്ള വിദഗ്ദ്ധര്‍ക്കു് ബോധ്യമുള്ള കാര്യമാണു്. പക്ഷെ, പോഷണ ചികിത്സയുടെ കാര്യത്തില്‍ അവരിതു് കണ്ടില്ലെന്നു് നടിക്കുന്നു. ജീവകം സിയുടെ RDA നിലവില്‍ 65-90 mg ആയാണു് നിജപ്പെടുത്തിയിരിക്കുന്നതു്. രോഗാവസ്ഥയില്‍, പരിഹാരം കാണാന്‍ രോഗത്തിനും അവസ്ഥയ്ക്കും അനുസരിച്ചു് നൂറും അതിലധികവും ഗ്രാം കണക്കിനു് പ്രയോഗിക്കേണ്ടി വരുന്നുണ്ടു്. അതിലൂടെ രോഗം മാറുകയും ചെയ്യുന്നു. ഇതു്, ഉദാഹരണം മാത്രം. മഗ്നീഷ്യം ഇതേപോലെ തന്നെ, നിലവിലുള്ള രോഗങ്ങള്‍ക്കു്, പ്രത്യേകിച്ചു് കാത്സ്യം കുറവും കൂടുതലും മൂലമുണ്ടാകുന്ന വളരെയധികം രോഗങ്ങള്‍ക്കു് വളരെ പ്രധാനമാണു്. മതിയായ അളവില്‍ പ്രയോഗിക്കേണ്ടതുണ്ടു്.

പോഷണ ചികിത്സയോടു് കോര്‍പ്പറേറ്റുകള്‍ക്കു് താല്പര്യമില്ല
കാരണം ലളതമാണു്. അവ പേറ്റന്റു് ചെയ്തു് കുത്തക ലാഭം കവരാനാവില്ല. സ്വാഭാവിക മോളിക്യൂളുകളെന്ന നിലയില്‍ അവ പേറ്റന്റു് വ്യവസ്ഥയ്ക്കു് പുറത്താണു്. അവര്‍ കണ്ടെത്തി, അവര്‍ പരീക്ഷിച്ചു്, അവര്‍ റിപ്പോര്‍ടുണ്ടാക്കി, അവര്‍ സെര്‍ടിഫിക്കേഷന്‍ വാങ്ങി കമ്പോളത്തിലിറക്കുന്ന മരുന്നുകള്‍ മാത്രമാണു് ഇന്നു് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു്. മുന്‍കാലത്തു്, സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ജീവകം സിയും ചുവന്നതും പച്ചയുമായ മരുന്നു് മിശ്രിതവും അപ്രത്യക്ഷമായതോടെ കുത്തകകളുടെ നല്ലകാലം പിറന്നു. പ്രായമായവര്‍ക്കറിയാവുന്നതും ഇന്നും സമൂഹത്തോടു് കൂറുള്ള പല ഭിഷഗ്വരന്മാരും പ്രയോഗിക്കുന്നതുമാണവ. പക്ഷെ, ജീവകം സി ഇന്നു് മരുന്നു് കടകളില്‍ നിന്നു് പോലും അപ്രത്യക്ഷമായിക്കോണ്ടിരിക്കുന്നു.

ഇനി അഥവാ ഇതിനു് ഗവേഷണ പിന്‍ബലമില്ലെങ്കില്‍ അതു് പഠിച്ചു് റിപ്പോര്‍ടുണ്ടാക്കണം. അതിനു് ജനാധിപത്യ സര്‍ക്കാരുകളെ നിര്‍ബ്ബന്ധിക്കാന്‍ പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്ന സാമൂഹ്യ ജീവികളായ മനുഷ്യര്‍ക്കു് കഴിയണം. 

 



References and texts referred :



A logical strategy for fighting usual degenerative and pathogenic diseases and conditions created by accidents, ingestion of toxins, poisons and radiation shall be evolved and protocols improved through experiments and clinical study with adequate dosage and testing. Methodology adopted shall be the time tested, scientifically designed experimentation, study and tests, and not hearsay or individual experience. Randomised double blind, placebo-controlled study is the scientifically proved methodology for this. If any theory or thesis is found or held to be not amenable to this methodology, the proponents of such theory or thesis shall come up with methodology suitable for the experimentation and testing, but shall be scientifically designed. This shall be applicable for all except extreme cases, where critical care or operation is required to save the life. Finally, those cases which are beyond the control of the new health care system system adopting and employing only scientifically proven protocols, may be put under palliative care, using and applying which ever methods and protocols are there, evolved or existing, scientific first, then historic or conventional.

In this respect, the suggestions made by KSSP is welcome to start with. The welcome part of those recommendations are that it is meant to save the modern health care system from the strangle hold of corporate profit driven illogic drug and health care industry. But those recommendations shall be supplemented through indepth considerations and study into the details of health care system as a whole to arrive at a modern, scientifically proven, pro-people oriented health care support system as well.

This part of the note attempt to go into few such details of a comprehensive health care support system to begin with.

Degenerative Diseases.

With regard to a logical strategy for fighting degenerative diseases, Dr. Thomas Levy, MD, JD of USA, in his famous book PRIMAL PANACEA (page 86) says :

“The pill-for-every-ill, lessen-the-symptoms-untill-the-patient-dies protocol promoted by medical establishment unshamedly admits defeat from the start. Instead of prevention or cure, we are given a handful of prescriptions for expensive maintenance drugs. These non-nutritive, foreign substances supply their own toxic, disease-promoting effects. It is time for a better approach to medicine. The fact that the causes and promoters of degenerative disease are directly tied to oxidative stress is well-established. It logically follows that these diseases can be more effectively treated and often prevented by maintaining sufficient anti-oxidant levels throughout the body.”

Dr. Thomas Levy is being quoted as follows.

Primal Role of Vit C in preserving the natural immunity of the human body, rather any living organism
“Vitamin C is not only a universal antimicrobial and the ultimate antidote, it is also a particularly important antioxidant. That is because vitamin C …
  • Has double antioxidation power – it can donate not just one, but two electrons per molecule
  • Is the safest antioxidant – no toxic effects even at very high dosage levels
  • Provides universal protection due to universal access – unlike some antioxidants, it can protect the brain because it can cross the blood-brain barrier
  • Can “recharge” (reduce) previousy “spent” (oxidised) antioxidants – including those synthesised by the body.”

The book narrates proof of vitamin C’s power against
  • Viral infections (for which there is virtually no treatment in modern medicine other than immunisation) such as Herpes, AIDS,
  • Non-Viral infections, like Diphtheria, Sysentery, Leprosy, Malara, Pertussis, Pneumonia, Pseudomonas Infections, Rheumatic Fever, Staph Infections, Strep Infections, Tetanus, Trichinosis, Tubrculosis, Typhoid Fever,
  • Heart related problems like atherosclerosis, Hypertension, Diabetes; Degenerative diseases, Ostoporosis, Arthritis, Alzheimer’s Disease etc.
  • Cancer
  • Toxins,
  • Poisons,
  • Radiation and
  • Oxidative stress of all kinds.
The book narrates the conflict of interest between the pharma corporates for whom profit is more important than people and the society. This is the reason why natural immunity of human body and the possibility of boosting it through nutrition supplements are ignored.

"Pharmaceutical companies reap profits that would make anyone, including oil companies, jealous. That’s because they enjoy a monopoly that is unique to the drug industry. Here is how it works :
  1. Find a natural substance that provides health benefits
  2. Chemically alter the substance so that it can qualify for a patent (This is because natural substances canot be patented – and often it is this altering process that makes drugs toxic)
  3. Patent the new drug and get it approved by the FDA
  4. Create demand by advertising your new drug to doctors and patients
  5. Charge whatever price yu feel the market will bear because no one else can sell the newly patented drug for a ful 20 years.

“What do all toxins and infections have in common ?
The answer is as simple as it is elegant :
All infections and al toxins cause their damage by increasing oxidatie stress.
No EXCEPTIONS ! There is not a single infection (viral, bacterial or other), or a single toxin, which does not generate substances known as “reactive oxygen species (ROS)”

“Many ROS are free radicals, which are highly unstable molecules containing one or more npaired electrons, causing them to always seek additional electrons. The addition of electrons “quenches” the free radical, causing it to become much more stable. Biochemical reactions nearly always seek to increase the chemical stability of the reacting molecules.

ROS can only do one thing (and they do it well), and that is damage biological molecules by the process of “oxidation”(the process of a substance losing electrons)…….. Once biomolecule is oxidised, its ability to do its job is compromised or eliminated completely, until it is chemicaly reduced (the reverse of oxidation) and thereby restred to its normal structure. So, the more oxidation (the process of a substance gaining electrons, or having them restored) or “oxidative stress” is present in the tissues, the more abnormal that tissue will become over time.

All toxins are pro-oxidants, meaning they oxidise (or cause to be oxidised by ROS they generate) biomolecules, taking away enough of their electrons to impair or completely prevent their normal function.

All anti-oxidants reduce previously oxidised biomolecules, restoring electron content to the normal state, or they prevent normal biomolecules from becoming oxidised in the first place. When enough oxidised biomolecules are reduced ack to their normal state, the tissue (or cell) involved can nce again resume its normal functions.

“In short :
  • Electrons are the fuel of life. The “combustion” of this fuel is simply the flow (exchang) of electrons by biomolecules
  • All excess oxidative stress causes electron depletion and inhibits optimal electron flow
  • All toxic effects are caused by excess oxidative stress.
There is no other way the toxins can be toxic beyond the impairment of electron supply and flow in the biomolecules of the affected tissues.”

“And this is precisely why properly-dosed vitamin C, before the point of irreversible tissue damage, will neutralise the toxicity of any toxin exposure or poisoning encountered. It doesnot matter what chemical structure or molecular type the toxin is. Big, small, water-soluble, fat-soluble, ionic, neutral – it doesn’t matter.” Ofcourse, it is the molecular structure of the toxin that determines its other known characterstics, which defer from substance to substance. Whatever it be, any clinical poisoning or toxin exposure can be rapidly remedied by getting enough vitamin C (and other anti-oxidants as well).

“Now, What about infections ?
In order to cure infections, an agent is needed to neutralize ongoing oxidative stress, repair oxidised molecultes, and kill the pathogens, or at least render them more susceptible to eradication by a healthy immune system. Vitamin C does all of these things.

Nearly all pathogens require large amounts of iron to thrive and multiply. Many effective antibiotics are actually iron chelators, removing readily accessible iron from the environment of the pathogens, slowing or stopping the growth, and then allowing the immune system to kick in and finish the job.

Much of this iron inside the pathogens is in an unbound, or reactive state. This prsence of large amounts of reactive iron effectively places a bullseye on these microbes. Vitain C helps load the arrows into the bow, as will be described below.

Iron facilitate not only the growth of pathogens but also their death

Iron is essential for life and is an essential requirement for death of cells. Even the healthiest body or organism needs many cells to die on demand during the course of normal overall growth or ust for the maintenance of healthy state. Otherwise, a body would have no precise physical form or recognisable shape. A variatio of the same mechanism that causes physiologically required cell death can also cause the death of a pathogen. It all depends upon the interrelationships among a few important factors, that define fenton reaction which involves transfer of an electron from ferrous ion (Fe2+) to hydrogen peroxide, generating a free radical known as the hydroxyl radical, which is the most toxic substance known to science and is used to ensure programmed cell death. Atlease, with regards to this Fenton reaction, the cell destined for programmed cell death and the rapidly dividing pathogen are very similar. Whenever the Fenton reaction is sufficiently activated by the presence of enough hydrogen peroxide and enough ferrous ions, cell (or pathogens) death will inevitably result.

How Does Vitamin C Fit into All of This ?
The role vitamin C in stimulating the Fenon reaction, also very well documented, occurs because the available unbound, or free, iron normally present inside the cell or pathogen is ferrid ion (Fe3++). Ferric ion doesnot have an electron to donate to hydrogen peroxide, and no generation of hydroxyl radical occurs when nly it ad hydrogen peroxide are present. However, when vitamin C gets together with ferric ions, it readily converts (reduces) th fe3+ to Fe2+ by the donation of an electron. The electron is then passed along to the hydrogen peroxide – producing the super-oxidising hydroxy radical. Note : it is still an antioxidant role (electron donation) by vitamin C that ultimatey results in a very pro-oxidant effect. It is just a matter of location and concentration of the vitamin C, along with presence of enough ferric ions and hydrogen peroxide. (This phenomena is quoted for assailing vitamin C damaging biomolecules, causing genetic damage or even promote the growth of cancer, in certain expermental situations, in many studies.)

Tin doses of vitamin C, in the presence of enough ferric ion and hydrogen peroxide, will always result in the production of the hydroxyl radical and result in a great deal of oxidative stress. However, large doses of vitamin C, thanks to the masterful design of Mother Nature, will always result in a net antioxidant, never a pro-oxidant, effect in the tissues. Even when a small part of the vitamin C (milligrams) might be stimuating the Fenton reaction, the rest of the vitamin C (grams) “mops up” the oxidative stress generated very readily.

Even though excess oxidative stress is always undesirable and highly toxic, lesser amounts of it are absolutely necessary for the physiology of the cell to function normally. Non-lethal amounts of intracellular oxidative stress often perform signaling functions : turning different enzymes and biochemical pathways on or off, as well as the reading of genes and the production of the molecules for which they are coded. As with much else in nature, things are rarely just on or off, black or white. Shades of gray make biology what it is.

To recap , nearly all pathogens contain large amounts of iron and a significant amount of this iron is in the unbound reactive state. When vitamin C is administered to individuals with infections, the vitamin C entrs the pathogens, converts the ferric ion to a ferrous ion, and the ferrous ion proceeds to break down the hydrogen peroxide present in the cell. Then, the resulting hydroxyl radicals literally oxidise the pathogen to death.

Thus here is a cure for most of the pathogenic diseases without any known side effects. That too a food supplement.

In case of cancer, again, the same Fenton reaction is utilised for the cure by high dose vitamin C therapy. But, the organisation of components in the cells and details are different. They are left to the qualified medical professionals of modern medicine to learn and practise.

To conclude :

20 ways vitamin C boosts the immune system :
  1. Vitamin C enhances production of interferons. They are an important part of the body’s immune system
  2. Vitamin C enhances the function of phagocytes (a type of white blood cells)
  3. Vitamin C selectively concentrates in white blood cells, in some cases as much as 80 times higher than the level in plasma, enabling delivery of vitamin C to the sites of infection by their migration.
  4. Vitamin C enhances the cell-mediated immune response (Other being anti-body mediated immune response)
  5. Vitamin C enhances cytokine production by white blood cells, promoting the immune respnse
  6. Vitamin C inhibits various forms of t-lymphocyte death to bolster the cell mediated immune response
  7. Vitamin C enhances nitric oxide production by phagocytes enabling them to kill pathogens
  8. Vitamin C enhances T-lymphocyte proliferation
  9. Vitamin C enhances B-lymphocye proliferation to strengthen anti-body mediated immune system in case of re-introduction of the same pathogen
  10. Vitamin C inhibits neuraminidase production by the pathogens to make the mucus trapping effective, yet another natural defense line
  11. Vitamin C enhances antibody production and complements their activity
  12. Vitamin C enhances natural kller cell activity of small lymphocytes that kills tumor cells by directly attacking them
  13. Vitamin C enhances prostaglandin formation (Hormone that control a variety of physiologic proess including regulation of T-lymphocyte function)
  14. Vitamin C enhances cyclc GMP levels in lymphocytes (GMP plays central role in regulation of difference physiologic responses including modulatio of immune responses, normal cell reproduction and differentiation, controls the action of many hormones and it appears to mediate the relaxation of smooth muscle
  15. Vitamin C enhances localised generation of and/or interaction with hydrogen peroxide killing microorganisms and dissolving the protective capsules of some bacteria such as pneumococci.
  16. Vitamin C detoxifies histamine, supporting local immune factors
  17. Vitamin C neutralises oxidative stress. Infections produce free radicals locally that further promote the infective process.
  18. Vitamin C improves and enhances the immune response achieved with vaccination
  19. Vitamin C enhances the muucolytic effect. This property helps liquefy thick scretions, increasing immune access to infection.
  20. Vitamin C may make bacterial membranes more permeable to some antibiotics.

The most important role of vitamin C is collagen synthesis. Collagen comprises about 25% to 35% of the total protein conent in the body. Its strong connective, elongated fibrils are found in skin, ligaments, tendons, cartlage, bone, blood vessels, the intestines and the discs betweeen spinal vertebrae, cornea and muscle tissue. 19 types are identified. Type 1 accounts for about 90%.

Other roles of Vitamin C are :
Basement membrane synthesised
Facilitates wound healing
carnitine synthesis
Neurotransmitter synthesised
Promotes Calcium incorporation into bone tissue
Natural antihistamine


The “ORTHOMOLECULAR MEDICINE” is a latest addition to the many streams of modern medicine. It is the advanced form of “NUTRITIONAL MEDICINE”.

"TEXT BOOK ON NUTRITIONAL MEDICINE” (Melvyn R. Werbach, MD, with Jeffrey Moss, D.D.S., C.N.S., C.C.N. is an authoritative text in this respect.
(To be completed and linked to the discussion. Notes on other nutrients to follow.)

കീലേഷന്‍- ആധുനിക ചികിത്സയിലെ പുതിയോരു ചികിത്സാ ക്രമം. EDTA (Ethylene Diamine Tetraacetic Acid) എന്ന മരുന്നു് (സിന്തറ്റിക് അമിനോ ആസിഡു്) രക്തത്തിലേയ്ക്കു് നേരിട്ടു് നല്‍കപ്പെടുന്നു. ഈ മരുന്നു് രക്തത്തിലുള്ള കാന്‍സര്‍കാരികളായ ഘനലോഹാംശങ്ങളേയും (രസം, പാഷാണം, ഈയം തുടങ്ങിയവ) നിര്‍വ്വീര്യമാക്കി മൂത്രത്തിലൂടെ പുറന്തള്ളുന്നു. കാത്സ്യവും

മഗ്നീഷ്യം (ആധാരം - ഇതേ പേരിലുള്ള ഡോ. ജി എ മാത്യുവിന്റെ പുസ്തകം)
സസ്യജാലങ്ങളില്‍ ഹരിതകം നിര്‍മ്മിക്കുന്നതിനു് സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകം. പണ്ടു് മണ്ണില്‍ ധാരാളമായി കണ്ടിരുന്നതു്. ഇന്നു് നഷ്ടപ്പെട്ടിരിക്കുന്നു. ഇതു് പ്രയോഗിച്ചാല്‍ യൂറിയ പോലെ സസ്യങ്ങളുടെ വളര്‍ച്ചയും പച്ചനിറവും വീണ്ടെടുക്കാനും കൃഷിയില്‍ നിന്നുള്ള വിളവു് ഉയര്‍ത്താനും ആഹാരത്തില്‍ വര്‍ദ്ധിച്ച തോതില്‍ മഗ്നീഷ്യം വര്‍ദ്ധിച്ച തോതില്‍ ലഭ്യമാക്കാനുമാകും. ഇന്നു്, ധാന്യങ്ങളുടെ തവിടിലും കുരുക്കളിലും മാത്രമാണു് മഗ്നീഷ്യം ധാരാളമായി കണ്ടു് വരുന്നതു്.

മഗ്നീഷ്യത്തിന്റെ പ്രാധാന്യം ഇന്നു് ആധുനിക വൈദ്യം വ്യാപകമായി ഉപയോഗിക്കുന്ന കാത്സിയത്തിനുപരിയാണു്. അളവു് വേണ്ടതു് കാത്സിയത്തിനു് തുല്യമാണെങ്കിലും കാത്സ്യം അധികവും മഗ്നീഷ്യം കുറവുമായി ഏറെക്കാലം തുടര്‍ന്നാലാണു് ഹൃദ്രോഹത്തിനു് കാരണമാകുന്ന, രക്തക്കുഴലുകളിലെ പുറ്റുകളും () അതിലൂടെ രക്തപ്രവാഹത്തിന്റെ തടസ്സങ്ങളും കുറവും രക്താതി സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി പല അനുബന്ധ രോഗങ്ങളും ഉണ്ടാകുന്നതു്. ഇതു് കാണാതെ, കോളസ്ട്രോളില്‍ ഹൃദ്രോഹത്തിന്റെ പാപ ഭാരം ചുമത്തി ആധുനിക വൈദ്യശാസ്ത്ര വിശാരദന്മാര്‍ പതിറ്റാണ്ടുകള്‍ കാലം കഴിക്കുകയും ലാഭ പ്രചോദിതമായ കോര്‍പ്പറേറ്റു് തിട്ടൂരങ്ങള്‍ക്കു് കൂട്ടു് നില്കുകയും ചെയ്യുന്നു. മാത്രമല്ല, കാത്സിയം ലഭ്യമാണെങ്കിലും അതു് ഉപയോഗിക്കാന്‍ ശരീരത്തിനു് മഗ്നീഷ്യത്തിന്റെ സാന്നിദ്ധ്യം അവശ്യം ആവശ്യമാണു്. കാത്സിയത്തെ നിയന്ത്രിക്കാനുള്ള കടമയും ശേഷിയും മഗ്നീഷ്യത്തിനുണ്ടു്. എല്ലു സംബന്ധമായതും വാത സംബന്ധമായതുമായ രോഗങ്ങള്‍ക്കു് മഗ്നീഷ്യത്തിന്റെ കുറവു് കാരണമാകുന്നുണ്ടു്. ഇതിനു് കിട്ടേണ്ട പ്രാധാന്യം ആധുനിക ചികിത്സയില്‍ കിട്ടാതെ പോകുന്നു. കാരണം, ലാഭേച്ഛയെന്ന മൂലധന താല്പര്യം തന്നെ. സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണം.

L-Arginine (ആധാരം - ഇതേ പേരിലുള്ള ഡോ. ജി എ മാത്യുവിന്റെ പുസ്തകം)
പെറുക്കി തിന്നും നായാടി തിന്നും നാടോടിയായി ജീവിച്ചു് വന്ന മനുഷ്യന്‍, സ്ഥിര വാസം തുടങ്ങിയതു് കൃഷി ആരംഭിച്ചതോടെയാണെന്നു് ചരിത്രം പഠിപ്പിക്കുന്നു. കൃഷി ആരംഭിച്ചിട്ടു് ഏതാണ്ടു് പതിനായിരം വര്‍ങ്ങളേ ആയിട്ടുള്ളു. ധാന്യം വേവിക്കാനുള്ള മണ്‍പാത്രങ്ങളുടെ സാന്നിദ്ധ്യത്തില്‍ നിന്നാണീ നിഗമനം. അതിനു് മുമ്പു് വരെ മാംസ്യ പ്രധാനമായിരുന്ന ഭക്ഷണ രീതിയില്‍ നിന്നു് അന്നജ പ്രധാനമായ ഭക്ഷണ രീതിയിലേയ്ക്കുള്ള മാറ്റം ഇക്കാലത്തുണ്ടായി. അതിനു് മുമ്പു് ലക്ഷോപലക്ഷം വര്‍ഷങ്ങളായി നിലനിന്നിരുന്ന മനുഷ്യ പ്രകൃതിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്കു് അതു് തിരികളുത്തിയിരിക്കുന്നു. മനുഷ്യനു് മറ്റു് ബഹുഭൂരിപക്ഷം ജീവികളേപ്പോലെ സ്വന്തം ശരീരത്തില്‍ വിറ്റാമിന്‍ സി ഉല്പാദിപ്പിക്കാനുള്ള കഴിവു് നഷ്ടപ്പെട്ടതു് അതിലോന്നു്. അപ്പന്റിസൈറ്റിസിന്റെ നിഷ്ക്രിയത്വം നാം കേട്ടിട്ടുണ്ടു്. ഇന്നിപ്പോള്‍, തൈറോയിഡിന്റെ പ്രവര്‍ത്തനശേഷി നഷ്ടപ്പെടുന്നതും അതുമായി ബന്ധപ്പെട്ട തൈറോയിഡിന്റെ കുറഞ്ഞതും കൂടിയതുമായ പ്രവര്‍ത്തനം മൂലമുള്ള രോഗാവസ്ഥകളും അത്തരത്തിലുള്ള ഇനിയുമോരു പരിണാമത്തിന്റെ നാന്ദിയാണോ എന്ന സംശയം ഉദിക്കുന്നു. ഇതാകട്ടെ, എല്ലാവരേയും അയഡിന്‍ ചേര്‍ത്ത ഉപ്പു് കഴിപ്പിച്ച രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഉത്തരവിന്റെ ഫലമാണോ എന്നതും പരിശോധനാര്‍ഹമാണു്. കേവല ശാസ്ത്ര വാദത്തിന്റേയും വൈരുദ്ധ്യാത്മക ശാസ്ത്രം മനസിലാകാതെ പോകുന്നതിന്റേയും മറ്റോരു ഫലമാണോ ഇതും ?

മാംസാഹാര പ്രധാനമായ ജീവിതം നയിച്ചിരുന്ന മനുഷ്യര്‍ക്കില്ലാതിരുന്ന ജീവിത ശൈലീ രോഗങ്ങള്‍ മാംസാഹാരികളെന്നോ സസ്യാഹാരികളെന്നോ വ്യത്യാസമില്ലാതെ, ഇന്നത്തെ മനുഷ്യര്‍ക്കെങ്ങിനെ ഉണ്ടാകുന്നു എന്നതു് ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണു്. ഏതായാലും പരിണാമത്തിന്റെ ദൃഷ്ടാന്തം ഏതാനും തലമുറകളില്‍ തന്നെ കാണാനാവുന്ന അവസ്ഥയിലൂടെയാണു് മനുഷ്യ സമൂഹം കടന്നു് പോകുന്നതെന്നു് തോന്നിപ്പിക്കും വിധം ശരീര ഘടനയിലും ചയാപചയ പ്രക്രിയകളിലും അതിദൃത മാറ്റങ്ങള്‍ ഉണ്ടായിക്കണ്ടിരിക്കുന്ന ഘട്ടത്തിലാണു് നാമിന്നു് ആരോഗ്യ പ്രശ്നങ്ങള്‍ ജനകീയമായി കൈകാര്യം ചെയ്യേണ്ടി വന്നിരിക്കുന്നതു്. വൈദ്യശാസ്ത്രത്തെയും ശാസ്ത്രജ്ഞരേയും മാത്രമായി അക്കാര്യം ഏല്പിച്ചു് മൌഢ്യത്തിലാണ്ടിരുന്നാല്‍, രോഗാവസ്ഥയും രോഗാതുരതയും കൂടുകയും ധന നഷ്ടം മാത്രമല്ല, ജീവനും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതു്.

മാംസാഹാരവുമായി ബന്ധപ്പെട്ട ഇത്തരം ഗവേഷണ പഠനങ്ങള്‍ ധാരാളമായി നടന്ന കാലഘട്ടമാണു് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദം. 22 അമിനോ ആസിഡുകളില്‍ പെടുന്ന അര്‍ജിനൈന്‍ എന്ന അത്ഭുത തന്മാത്രയ്ക്കു് ശരീരത്തിന്റെ സകല പ്രക്രിയകളും നിയന്ത്രിക്കുന്ന നൈട്രിക് ഓക്സൈഡുണ്ടാക്കാന്‍ കഴിയുമെന്നു് 1998 ല്‍ ഡോ ലൂയിസ് ജെ ഇഗ്നാരോയും കൂട്ടരും കൂടി കണ്ടെത്തി. ഹാര്‍ടു് അറ്റാക്കു്, സ്ട്രോക്കു്, അമിത രക്തസമ്മര്‍ദ്ദം, ലൈംഗിക ക്ഷീണം തുടങ്ങിയ രോഗങ്ങള്‍ പഴങ്കഥയാവാന്‍ പോകുന്നു. ആധുനിക ചികിത്സാ വ്യവസ്ഥയുടെ ധന മോഹത്തിനു് ഇരയായി കുടുംബം കുളം തോണ്ടാതെ ഇനി അവയെ നേരിടാന്‍ കഴിയുന്ന അത്ഭുത പോഷകമാണു്, അമിനോ ആസിഡ് ആയ അര്‍ജിനൈന്‍.

മനുഷ്യ പുരോഗതിക്കു് വഴി തെളിക്കുന്ന സംഭാവനകള്‍ നല്‍കിയ നോബല്‍ സമ്മാനാര്‍ഹമായ കണ്ടു് പിടുത്തങ്ങള്‍ നിരവധിയുണ്ടു്. ആദ്യ നോബല്‍ സമ്മാനമായ ഇത്തരത്തില്‍ പെടുന്ന കണ്ടു് പിടുത്തം എക്സ-റേ ആണു്. ശരീരത്തിനകത്തെ രോഗ നിര്‍ണ്ണയത്തില്‍ അതു് ഏറെ സഹായകമായി. 1923 ല്‍ ഇന്‍സുലിന്‍ കോടിക്കണക്കിനു് പ്രമേഹ രോഗികള്‍ക്കു് നവ ജീവന്‍ നല്‍കുന്നു. 1945 ലെ പെനിസിലിന്‍ കണ്ടു് പിടുത്തം പകര്‍ച്ച വ്യാധികള്‍ക്കെതിരായ മനുഷ്യ വംശത്തിന്റെ ആദ്യ ഘട്ടം വിജയമായി. അവയിലുപരി പ്രാധാന്യമര്‍ഹിക്കുന്നവയാണു്, വൈറ്റമിന്‍ സിയുമായി ബന്ധപ്പെട്ട ലിനസ് പോളിങ്ങിന്റേയും അര്‍ജിനൈനുമായി ബന്ധപ്പെട്ട ലൂയിസ് ജെ ഇഗ്നാരോയും കൂട്ടരുടേയും കണ്ടു് പിടുത്തം. അവ എന്തു് കണ്ടു് കേവല ശാസ്ത്ര വാദികളും കോര്‍പ്പറേറ്റു് മൂലധനാധിഷ്ഠിത ആധുനിക ചികിത്സാ സമ്പ്രദായവും തമസ്കരിക്കുന്നു എന്നതു് പഠനാര്‍ഹമാണു്.

ഗവേഷണ ഫലങ്ങളെ ആധാരമാക്കിയുള്ള എത്രയോ പുസ്തകങ്ങള്‍ ഇറങ്ങിക്കഴിഞ്ഞിട്ടു് പതിറ്റാണ്ടുകളായി. എന്നിട്ടും അവ നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടില്ല. “NO MORE HEART DISEASE”, LOUIS J IGNARRO തന്നെ എഴുതിയ പുസ്തകമാണു്. “THE CARDIO VASCULAR CURE” എന്ന പുസ്തകത്തിലൂടെ മേല്പറഞ്ഞ കണ്ടു് പിടുത്തം പ്രയോഗിച്ചു് നടന്ന പ്രായോഗിക ഗവേഷണ നിരീക്ഷണങ്ങളവതരിപ്പിച്ചു് ഹൃദ്രോഹം തീര്‍ത്തും മാറ്റപ്പെടാവുന്നതാണെന്നു് (CURABLE) പ്രഖ്യാപിക്കുകയാണു് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ നിന്നു് Head of Stanford Medical Schol Vascular Unit ആയി ചാര്‍ജ്ജെടുത്ത Dr. John P Cook ചെയ്യുന്നതു്.

"THE TRUTH ABOUT THE DRUG COMPANIES : HOW THEY DECEIVE US AND WHAT TO DO ABOUT IT” എന്ന പുസ്തകം എഴുതിയ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ സീനിയര്‍ ലെക്ചററും, ന്യൂ ഇംഗ്ലണ്ടു് ഓഫ് മെഡിസിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന മാര്‍സ്യ ഏഞ്ചല്‍ വിവരിക്കുന്നതു് ലോകത്തിലെ അതി സമ്പന്നമായ FORTUNE-500 കമ്പനികളില്‍ മുന്തിയ 10 മരുന്നു് കമ്പനികളുടെ ലാഭം മാത്രം മറ്റു് 490 കമ്പനികളുടെ ലാഭത്തേക്കാള്‍ കൂടുതലാണെന്നാണു്.

കോര്‍പ്പറേറ്റു് മൂലധനം, അതിന്റെ ലാഭേച്ഛ മൂലം, അര്‍ജിനൈന്റെ പ്രയോഗവും, മേല്പറഞ്ഞ വിറ്റാമിന്‍ സി പോലെ, പ്രോത്സഹിപ്പിക്കുന്നില്ല. കേവല ശാസ്ത്ര വാദികളായ ഡോക്ടര്‍മാര്‍ ഇതു് കാണാതെ മൂലധന സേവ തുടരുന്നു. ജന സ്നേഹികളായവര്‍ അതുപയോഗിച്ചു് അവരെ സമീപിക്കുന്ന രോഗികള്‍ക്കു് രോഗ മുക്തിയും രോഗ സൌഖ്യവും നല്‍കുകയും ചെയ്യുന്നു. സര്‍ക്കാരിന്റേയും പോതു ജനാരോഗ്യ വ്യവസ്ഥയുടേയും ശ്രദ്ധ ഈ രംഗത്തും ഉണ്ടാകണം.



Posted by Vivara Vicharam at 8:58 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ►  2019 (5)
    • ►  December (2)
    • ►  May (1)
    • ►  April (2)
  • ▼  2018 (7)
    • ►  November (1)
    • ▼  September (3)
      • ജനകീയാരോഗ്യ വ്യവസ്ഥ - ജോസഫ് തോമസ്
      • ആധുനിക വൈദ്യത്തിലെ പ്രതീക്ഷാ നിര്‍ഭരമായ ചില നൂതന സ...
      • HEALTH FOR ALL - A Note to VIVARASANGAMAM (20th to...
    • ►  August (1)
    • ►  June (1)
    • ►  April (1)
  • ►  2017 (2)
    • ►  December (1)
    • ►  January (1)
  • ►  2016 (19)
    • ►  December (3)
    • ►  November (7)
    • ►  July (2)
    • ►  May (1)
    • ►  March (4)
    • ►  February (1)
    • ►  January (1)
  • ►  2015 (20)
    • ►  December (5)
    • ►  November (3)
    • ►  October (3)
    • ►  September (1)
    • ►  August (1)
    • ►  April (1)
    • ►  March (1)
    • ►  January (5)
  • ►  2014 (25)
    • ►  December (1)
    • ►  November (1)
    • ►  August (1)
    • ►  July (7)
    • ►  June (2)
    • ►  April (2)
    • ►  March (1)
    • ►  January (10)
  • ►  2013 (22)
    • ►  December (3)
    • ►  November (1)
    • ►  October (2)
    • ►  September (6)
    • ►  August (1)
    • ►  July (2)
    • ►  June (3)
    • ►  February (1)
    • ►  January (3)
  • ►  2012 (24)
    • ►  November (2)
    • ►  October (4)
    • ►  September (4)
    • ►  July (3)
    • ►  June (2)
    • ►  May (4)
    • ►  April (2)
    • ►  March (1)
    • ►  February (1)
    • ►  January (1)
  • ►  2011 (75)
    • ►  December (2)
    • ►  November (5)
    • ►  October (26)
    • ►  September (14)
    • ►  August (12)
    • ►  July (1)
    • ►  June (1)
    • ►  May (2)
    • ►  April (2)
    • ►  January (10)
  • ►  2010 (22)
    • ►  November (1)
    • ►  July (3)
    • ►  June (9)
    • ►  April (3)
    • ►  March (4)
    • ►  February (1)
    • ►  January (1)
  • ►  2009 (3)
    • ►  September (2)
    • ►  March (1)
  • ►  2008 (8)
    • ►  December (1)
    • ►  October (1)
    • ►  August (4)
    • ►  July (1)
    • ►  April (1)
  • ►  2007 (2)
    • ►  July (2)
Creative Commons - Share Alike - NC. Powered by Blogger.

Translate

TweetButton

Tweet

About Me

Vivara Vicharam
Cochin, Kerala, India
Appropriate Technology Promotion Society (ATPS in short) is a society registered under Travancore-Kochi Scientific, Literary and Charitable Societies Registration Act 1960 (Act XII of 1960), in the year 2001 under No ER.419/2001. ATPS identifies and promotes the use of appropriate technology in various fields. The thrust area of intervention are Information Technology with the use of Free Software, Solar Energy, Health Care, Education, rural development, environment protection etc. In the past, it has been engaged in promotion of Free Software in the use of Information Technology for the people and has come up with viable alternatives in almost all areas of social life including E-Governance, ERP, Online Banking, Accounting, Asset Management, Publishing etc. In the process it was instrumental in the formation of many social ventures including OSS ICS, DAKF, FSIA, FSMI etc. Arogyasree is the latest project it launched to identify, formulate and consolidate a set of viable alternative health care practices for ensuring cheap and effective health care for the society as against the finance capital lead medical business looting the people of their earnings and well being.
View my complete profile

Followers

 

Popular Posts

  • വിവര വിനിമയ സാങ്കേതിക വിദ്യ
    സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗം അതി വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണു്. ആധുനിക സമൂഹത്തില്‍ വിവര...
  • സാമൂഹ്യ വികാസത്തില്‍ വിവര സാങ്കേതിക വിദ്യയുടെ പങ്കും പ്രയോഗ സാദ്ധ്യതകളും
    - ജോസഫ് തോമസ് - കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്...
  • നവമാധ്യമ ശൃംഖലയുടെ സാധ്യതകളും പരിമിതികളും പരിഹാര നിര്‍ദ്ദേശങ്ങളും
    അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ശബ്ദ-ചിത്ര പ്രസരണങ്ങളും ബഹുജനങ്ങളിലേയ്ക്കു്, ഒരേ ദിശയില്‍ മാത്രം വിവരവും വിജ്ഞാനവും എത്തിക്കുന്ന പരമ്പരാഗത...
  • വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമ ചരിത്രം
    വിവര വിനിമയം പ്രകൃതിയിലും സമൂഹത്തിലും എല്ലാക്കാലത്തും നടന്നു് പോന്നിട്ടുണ്ടു്. പ്രകൃതി പ്രതിഭാസങ്ങളിലെല്ലാം വിവര വിനിമയം നടക്കുന്നുണ്ടു്. സ...
  • വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യവല്‍ക്കരണം
    വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു...
  • വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും - സ്വയം ശാക്തീകരണത്തിനും പ്രാദേശിക-ദേശീയ ശാക്തീകരണത്തിനും
    വിവര സാങ്കേതിക രംഗത്തു് നടക്കുന്ന കുതിച്ചു് ചാട്ടം, അഭൂതപൂര്‍വ്വമാണു്. വിവര വിസ്ഫോടനം നടക്കുന്നു. വിവര വിടവു് വര്‍ദ്ധിപ്പിക്കുന്നു. സമ്പത്തു...
  • Memorandum submitted to the Hon. Minister for Water Resources, Govt of Kerala on behalf of Democratic Alliance for Knowledge Freedom and Free Software Movement of India.
    Respected Sir, Sub : Use of Swathanthra Software for institution stregnthening program in Kerala Water Authority as part of JICA and e-gov...
  • കോടതി ഭാഷ മലയാളം ആക്കുക
    കേരളത്തിലെ കോടതി നടപടികളും ഭരണനിര്‍വ്വഹണവും മലയാളത്തിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വിജ്ഞാന വ്യാപനത്ത...
  • എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്
    (ജോബി ജോണിന്റെ മെയില്‍ വഴി കിട്ടിയതു്) എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു ...
  • CITU All India Conference Resolution on IT Sector
    This Conference requests the Government to ensure social security in Information Technology (IT) sector by implementing various measures inc...