Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, December 2, 2016

പുതിയ സമൂഹം സൃഷ്ടിക്കുക - നാണയം പിന്‍വലിക്കല്‍ നടപടിയിലൂടെ ഭരണകൂടം സൃഷ്ടിച്ച അരാജകത്വം മറികടക്കാന്‍



പുതിയ ജനകീയ ജനാധിപത്യ സമൂഹ സൃഷ്ടിയുടെ പരിപാടി --

ജോസഫ് തോമസ്



== 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നല്ലവതന്നെ. അവ നേടാനായാല്‍ ജനങ്ങൾക്ക് ഗുണകരവുമാണു്. എങ്കിലും, ആവശ്യമായ മുന്നൊരുക്കത്തിന്റെ കുറവും നടത്തിപ്പിലെ പാളിച്ചകളും കൊണ്ടു് ആ നടപടി ജനങ്ങള്‍ക്കു് ദ്രോഹകരമായി മാറി.

== പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാനാവുന്നുമില്ല.

== യഥാര്‍ത്ഥ ലക്ഷ്യം മറ്റെന്തോ ആണെന്ന സംശയം ബലപ്പെടുന്നു.

== പ്രഖ്യാപനങ്ങളല്ല, ലഭിക്കുന്ന ഫലങ്ങളും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണു് ഏതു് നടപടിയുടേയും വിജയ പരാജയങ്ങളുടെ പരിശോധനാ മാനദണ്ഡങ്ങളാകേണ്ടതു്.

യഥാർത്ഥത്തിൽ, ഉണ്ടായ ഫലങ്ങളും പ്രത്യാഘാതങ്ങളും :

.... ജനങ്ങളുടെ പണം ബാങ്കുകളിൽ കുമിഞ്ഞു് കൂടി.

.... കയ്യിലുള്ള നോട്ടുകള്‍ക്കു് പകരം നോട്ടു് മാറി കിട്ടാത്തതു് മൂലം ജനങ്ങള്‍ക്കു് ഇന്ത്യന്‍ നാണയ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

.... ജനങ്ങളുടെ നിക്ഷേപം തിരിച്ചു് നല്‍കാത്തതു് മൂലം ബാങ്കുകളിലുള്ള ജനങ്ങളുടെ വിശ്വാസം ഇടിഞ്ഞു.

.... റിസര്‍വ്വു് ബാങ്കു് 500, 1000 നോട്ടുകളുടെ തത്തുല്യ മൂല്യം നല്‍കുമെന്ന അതിന്റെ വാക്കു് പാലിക്കാത്തതു് മൂലം അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.

.... കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകളുടെ മൂല്യത്തിനു് നല്‍കിയിരിക്കുന്ന ഉറപ്പു് ലംഘിക്കപ്പെട്ടതു് മൂലം ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു

.... ബാങ്കില്‍ നിക്ഷേപം കിടക്കുമ്പോഴും കയ്യില്‍ പണമില്ലാതെ ജനങ്ങള്‍ വലയുന്നു

.... കോര്‍പ്പറേറ്റുകള്‍ക്കു് പണത്തിനു് പഞ്ഞമില്ല, അവര്‍ നോട്ടു് മാറാന്‍ ക്യൂ നില്കുന്നില്ല.

.... കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്ന പണം വായ്പ വാങ്ങാനുള്ള ക്യൂവിലാണുള്ളതു്

.... കോർപ്പറേറ്റുകളുടെ കിട്ടാ കടം എഴുതി തള്ളപ്പെടുന്നു

.... കോര്‍പ്പറേറ്റുകള്‍ക്കു് വീണ്ടും 'കിട്ടാക്കടം' നല്‍കാന്‍ ബാങ്കുകളുടെ ശേഷി തിരിച്ചു് കിട്ടി.

.... കോര്‍പ്പറേറ്റുകള്‍ക്കു് വീണ്ടും 'തിരിച്ചു് കൊടുക്കേണ്ടതില്ലാത്ത' കടം കിട്ടുന്നു.

.... കിട്ടിയ കടവും കൊള്ളയടിച്ച പൊതു സ്വത്തുമടക്കം രാഷ്ട്ര സമ്പത്ത് പുറത്തേക്ക് കടത്തി സ്വിസ് ബാങ്കുകളിലും മറ്റു് നികുതിരഹിത പറുദീസകളിലെ ബാങ്കുകളിലും നിറയ്ക്കുന്നു.

.... ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്തു് വിദേശ നിക്ഷേപമായി പുറത്തേയ്ക്കൊഴുക്കപ്പെടുന്നു.

.... പാവപ്പെട്ടവരും ഇടത്തരക്കാരും ഉദ്യോഗസ്ഥരും (ചുരുക്കം ചില അഴിമതിക്കാരൊഴിച്ചു്) അവരുടെ നിക്ഷേപം തിരിച്ചെടുക്കാനാവാതെ ജീവിതം വഴിമുട്ടി കഴിയുന്നു.

..... അവശ്യ വസ്തുക്കളുടെ അടക്കം ഉല്പാദനം താറുമാറായി

..... തൊഴിലാളികള്‍ക്കു് കൂലികിട്ടാതായി

..... കര്‍ഷകരുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും ഉല്പന്നങ്ങള്‍ വാങ്ങാനാളില്ലാതായി

..... വിനിമയവും വിതരണവും താറുമാറായി

..... സമ്പദ്ഘനട തകരാറിലായി

..... 'മൂന്നു് മാസത്തിനുള്ളില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന' നല്‍കപ്പെടുന്ന ഉറപ്പു് പാലിക്കപ്പെട്ടാല്‍ പോലും മൂന്നു് മാസക്കാലം സമ്പദ്ഘടനയിലുണ്ടായ പിന്നോട്ടടിയും ഉല്പാദന നഷ്ടവും വരുമാന നഷ്ടവും വരും കാലത്തെല്ലാം സമ്പദ്ഘടനയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കും.

..... വരുംകാലം ഇതിന്റെയെല്ലാം അനുരണനങ്ങള്‍ മൂലം ജീവിതം ദുരിതപൂര്‍ണ്ണമാകും.

..... കോർപ്പറേറ്റുകൾക്ക് ബുദ്ധിമുട്ടില്ല....... അവരെ ഭരണാധികാരികള്‍ തൊടുന്നില്ല, ഉപദേശിക്കുന്നുമില്ല.

..... അവര്‍ക്കു് കൂടുതല്‍ കടം കൊടുക്കുന്നു (അദാനിക്കു് വിദേശത്തു് ഖനി തുറക്കാന്‍ കൊടുക്കുന്ന 6000 കോടി രൂപ ഉദാഹരണം മാത്രം)

..... നോട്ടു് പിന്‍വലിച്ചു് ഒരാഴ്ച കഴിഞ്ഞു് 7016 കോടി രൂപ ബാങ്കുകള്‍ കിട്ടാകടം എഴുതി തള്ളി (ഇതില്‍ 9000 കോടി തിരിച്ചടയ്ക്കേണ്ട കിങ്ങ്ഫി‍ഷറുടമ വിജയ് മല്യയുടെ 1600 കോടി രൂപയും പെടും)

..... സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു് കൊണ്ടുവരുമെന്നു് പറഞ്ഞതു് ചെയ്തില്ല.

..... ഇന്ത്യയില്‍ നിന്നു് വിദേശത്തേക്കു് കൊണ്ടുപോകാവുന്ന തുക (യുപിഎ ഭരണം വിട്ടപ്പോള്‍) ഓരോ തവണയും 75,000 ഡോളര്‍ മാത്രമായിരുന്നതു് മോദി അധികാരത്തിലേറി ഉടനെ 2014 ജൂണില്‍ 1,25,000 ഡോളറായും തുടര്‍ന്നു് 2015 ല്‍ 2,50,000 ഡോളറായും മോദി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. കള്ളപ്പണം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരിന്റെ ഒത്താശയാണതു്.

..... കള്ളനോട്ടുകളും തീവ്രവാദികളുടേയും ഭീകരവാദികളുടേയും വളര്‍ച്ചയും അവരുടെ ഭീകര പ്രവര്‍ത്തനങ്ങളും ഭരണകൂടത്തിന്റേയും ഭരണാധികാരികളുടേയും വീഴ്ചയുടേയും പിടിപ്പു് കേടിന്റേയും മിക്കപ്പോഴും നയ വൈകല്യങ്ങളുടേയും ഫലമാണു്

..... അഴിമതിയും കള്ളപ്പണവും പൊതു മുതല്‍ ധൂര്‍ത്തും പൊതുമുതല്‍ കൊള്ളയും ഭരണകൂടത്തിന്റേയും ഭരണാധികാരികളുടേയും ഒത്താശയോടെ മാത്രം ഉണ്ടാകുന്നതാണു്

== ഭരണാധികാരികളുടെ മേല്പറഞ്ഞ വീഴ്ചകള്‍ക്കു് പരിഹാരം കാണാനെന്ന പേരില്‍ ആതേ നയപരിപാടികള്‍ കാണാന്‍ ജനങ്ങളെ ശിക്ഷിക്കുകയാണു് ഈ നടപടികളിലൂടെ നടക്കുന്നതു്.

== യഥാര്‍ത്ഥ ലക്ഷ്യം കള്ളനോട്ടുകളോ കള്ളപ്പണമോ തീവ്രവാദമോ ഭീകരവാദമോ അവയുടെ അതിക്രമങ്ങളോ തടയുകയല്ല, മറിച്ചു് കോര്‍പ്പറേറ്റുകളുടെ പ്രതിസന്ധി പരിഹരിക്കുകയാണു് എന്ന കാര്യം ഇതിലൂടെ വ്യക്തമാകുന്നു.

..... ഈ നടപടികള്‍ക്കു് ശേഷവും പുതിയ 2000‍ ന്റെ കള്ള നോട്ടുകള്‍ പോലും പ്രത്യക്ഷപ്പെടുന്നു, ഭീകരാക്രമണവും തുടരെ ഉണ്ടാകുന്നു

== ജനങ്ങള്‍ക്കു് ഇത്തരം ഉപദേശങ്ങൾ കേൾക്കുകയല്ലാതെ എന്ത് വഴി എന്ന ആശങ്കയില്‍ അവര്‍ നിരാശയിലേയ്ക്ക് എത്തിപ്പെടുന്നു.

ജനകീയ പരിഹാരം ഉണ്ടു്.

..... താഴെ പറയുന്ന പരിപാടി ജനങ്ങള്‍ കൂട്ടായി നടപ്പാക്കിയാൽ തങ്ങള്‍ക്കും സമൂഹത്തിനും തല്ക്കാലവും മധ്യകാലത്തിലും ദീര്‍ഘകാലത്തിലും ഗുണം ചെയ്യും.

..... സര്‍ക്കാരിന്റെ നടപടി യുടെ ഫലമായി ഇന്ത്യൻ സമ്പദ്ഘടന അരാജകത്വത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്.

..... ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയര്‍ വെടിവെച്ചു് പൊട്ടിച്ചതു് പോലുള്ള അവസ്ഥയാണുണ്ടായിരിക്കുന്നതു് എന്നു് പറഞ്ഞ സാമ്പത്തിക വിദഗ്ദ്ധന്റെ പ്രസ്ഥാവന വളരെ സാര്‍ത്ഥകമാണു്.

..... ജനങ്ങളുടെ സ്ഥിതി ഇതിലേറെ മോശമാകാനില്ല.

..... ഇത്രയേറെ ജനങ്ങളെ ദ്രോഹിക്കാന്‍ മറ്റൊരു ഭരണത്തിനും കഴിയുമെന്നു് തോന്നുന്നില്ല.

..... ഈ അരാജകത്വം ഉണ്ടാക്കിരിക്കുന്ന അവസ്ഥയ്ക്കു് പരിഹാരം കാണാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയാൽ പുതിയൊരു സമത്വ സമൂഹം കെട്ടിപ്പടുക്കാം.

..... അതിനുള്ള വഴികള്‍ താഴെ പറയുന്നു. (സാധാരണ ഗതിയില്‍ ഈ പറയുന്ന വഴികള്‍ സമ്പദ്ഘടനയ്ക്കു് പൊതുവെ താല്കാലികമായി ആഘാതം ഏല്പിക്കുന്നവയാണു്. ഇവിടെ ഭരണകൂടം തന്നെ അതു് ഏറെയും ചെയ്തു് കഴിഞ്ഞിരിക്കുന്നു. ഏതാണ്ടു് ഇതേ കാര്യങ്ങള്‍ അവര്‍ നമ്മോടു് ഉപദേശിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ നവമ്പര്‍ മാസത്തെ മന്‍കീബാത് നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക. അതായതു് സര്‍ക്കാരിന്റെ നയനടപടികള്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണു്. ഇതിലേറെ ഒന്നും വരാനില്ല.)

== പുതിയൊരു ജനകീയ ജനാധിപത്യ സമൂഹ നിര്‍മ്മാണ പരിപാടി

..... പ്രദേശവാസികൾ സ്വയംഭരണ സമൂഹമായി സംഘടിക്കുക

..... പ്രാദേശികമായി പരമാവധി അവശ്യവസ്തുക്കള്‍ കൂട്ടായി ഉല്പാദിപ്പിക്കുക

..... അതിനായി പ്രാദേശിക വിഭവങ്ങള്‍ പരമാവധി കൂട്ടായി ഉപയോഗിക്കുക.

..... തൊഴിലാളികള്‍ അവർക്ക് പണമായി കിട്ടുന്ന കൂലി കൊടുത്ത് അതതു് പ്രദേശത്തുള്ള കർഷകരിൽ നിന്നും സ്വയം തൊഴിൽ സംരംഭകരിൽ നിന്നും സാധനങ്ങൾ നേരിട്ടു് വാങ്ങുക.

..... കർഷകരും സ്വയം തൊഴിൽ സംരംഭകരും സാധനങ്ങൾ പരസ്പരം കൈമാറുക.

.....ഇത്തരത്തിലുള്ള സ്വയംഭരണ സമൂഹങ്ങളുടെ ശൃംഖല സൃഷ്ടിക്കുക.

.... പ്രാദേശികമായി ലഭ്യമല്ലാത്ത അവശ്യവസ്തുക്കൾ മാത്രം സമാന സ്വയംഭരണ സമൂഹങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുക

.... മിച്ചൊല്പന്നങ്ങൾ മറ്റുള്ള സ്വയം ഭരണ സമൂഹങ്ങളുമായി പരസ്പരം കൈമാറുക.

.... സൂപ്പർ -ഹൈപ്പർ മാർക്കറ്റുകളും മാളുകളും ബഹിഷ്കരിക്കുക.

..... പുതിയ വ്യവസ്ഥ നിലവിൽ വരും വരെ നിത്യോപയോഗ സാധനങ്ങളൊഴിച്ചുള്ള സാധനങ്ങൾ വാങ്ങാതിരിക്കുക.

..... പ്രതിസന്ധി തീരും വരെ യാത്ര പരമാവധി ഒഴിവാക്കുക.

..... ചെലവ് ചുരുക്കി, പണമുപയോഗിച്ചുള്ള ക്രയവിക്രയം പരമാവധി ഒഴിവാക്കി ജീവിക്കുക.

..... ഉള്ള പണം സ്വയംഭരണ സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി സഹകരണസംഘങ്ങള്‍ വഴി വിനിയോഗിക്കുക

== ഫലങ്ങൾ പ്രത്യാഘാതങ്ങൾ :

.... ജനങ്ങളുടെ ജീവിതം മെച്ചപ്പെടും.

.... തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരുമടങ്ങുന്ന സാധാരണക്കാരുടെ ഐക്യം രൂപപ്പെടും.

..... കോർപ്പറേറ്റ് കച്ചവടം ഇടിയും

..... സർക്കാരിന് നികുതി കിട്ടാതാകും.

..... ഓഹരി കമ്പോളം തകർന്നടിയും

..... ബാങ്കുകൾ പാപ്പരാകും.

..... സർക്കാരും റിസർവ്വ് ബാങ്കും കുഴപ്പത്തിലാകും

..... ധന മൂലധന കുത്തകകള്‍ നിയന്ത്രിക്കുന്ന നിലവിലുള്ള ഭരണകൂടം തകരും

ഏറ്റെടുക്കേണ്ട കടമകൾ

..... തകര്‍ന്നടിയുന്ന ഭരണ സംവിധാനത്തിന്റെ സ്ഥാനത്തു് പുതിയ രീതിയിലുള്ള പങ്കാളിത്ത ജനാധിപത്യ സാമൂഹ്യ മാനേജ്മെന്റു് സംവിധാനം തൊഴിലാളികളുടേയും കര്‍ഷകരുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും കൂട്ടായ്മയുടെ മുന്‍കൈയ്യില്‍ പുന സൃഷ്ടിക്കുക

..... തകര്‍ന്നടിയുന്ന പൊതുമേഖലയിലേയും കോർപ്പറേറ്റ് മേഖലയിലെയും സ്ഥാപനങ്ങൾ അതാതിടങ്ങളിലെ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ ഏറ്റെടുക്കുക.

..... എല്ലാ രംഗങ്ങളിലും സാങ്കേതിക വിദ്യ സ്വാംശീകരിക്കുക

..... അതിനായി സ്വതന്ത്ര സോഫ്റ്റ് വെയർ മാത്രം ഉപയോഗിക്കുക

..... ഹാർഡ് വെയർ ഉള്ളവ മാത്രം ഉപയോഗി ക്കുക, ക്രമേണ സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ഉല്പാദനശേഷി നേടുക.

..... വിവര വിനിമയ ശൃംഖല സ്വതന്ത്രമാക്കുക, സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കുക

..... ഭാഷാ വിനിമയ സങ്കേതങ്ങൾ വികസിപ്പിച്ച് ഇതര ഭാഷക്കാരുമായുള്ള വിജ്ഞാന-സാംസകാരിക വിനിമയം മെച്ചപ്പെടുത്തുക

..... അറിവ് സ്വതന്ത്രമായി എല്ലാവര്‍ക്കും ലഭ്യമാക്കുക.

..... മാതൃഭാഷാധിഷ്ഠിതവും അതേ സമയം അന്യഭാഷാ വിനിമയത്തിലൂന്നിയതുമായി വിദ്യാഭ്യാസം പുനസംഘടിപ്പിക്കുക

..... എല്ലാവരും ശാരീരികവും മാനസികവുമായ അദ്ധ്വാനം പങ്ക് വെയ്ക്കുക.

..... ജീവിതചര്യകളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുക.

..... പ്രാദേശിക സ്വയംഭരണ സമൂഹങ്ങളെയും അവയുടെ ശൃംഖലയെയും ശക്തിപ്പെടുത്തുക.

..... സ്വയംഭരണ സമൂഹങ്ങള്‍ അവയ്ക്കാവശ്യമായ പുതിയ നിയമങ്ങൾ നിര്‍മ്മിച്ചു്, സ്വയം നടപ്പാക്കുക (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം സ്വയം സൃഷ്ടിച്ചു് നടപ്പാക്കുന്ന പൊതു ജനോപയോഗ നിയമാവലി - General Public License - മാതൃകയാക്കാവുന്നതാണു്)

..... എല്ലാ തലങ്ങളിലും ജനാധിപത്യപരവും അവസര സമത്വത്തിലൂന്നിയതും പുരോഗമനോന്മുഖവുമായ പുതിയ സമൂഹം സൃഷ്ടിക്കുക.

ചുരുക്കത്തിൽ :

== കേന്ദ്ര ഭരണത്തിന്റെ തട്ടിപ്പു് മനസിലാക്കി അതിനെ നേരിടാന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്‍കൈയ്യോടെ ജനങ്ങളാകെ തയ്യാറാകുക

== ഭരണകൂടം തന്നെ സൃഷ്ടിച്ച പ്രതിസന്ധിയും അരാജകത്വവും പുതിയ സമൂഹ സൃഷ്ടിയ്ക്കുള്ള അവസരമായി തൊഴിലാളിവര്‍ഗ്ഗവും സമൂഹമാകെയും ഉപയോഗിക്കുക.

== ഇത്തരത്തില്‍ ഇടപെട്ടാല്‍ നിലവിലുള്ള സമൂഹത്തിന്റെ തകര്‍ച്ചയില്‍ നിന്നു്, അതുണ്ടാക്കിയിരിക്കുന്ന അരാജകത്വം മറികടന്നു്, പുതിയൊരു സമൂഹം സൃഷ്ടിക്കാനാകും.

== അടിയന്തിരമായി ക്രീയാത്മകമായി ഇടപെടാതിരുന്നാല്‍, ഈ അവസരം നഷ്ടപ്പെടുത്തിയാല്‍, മൂലധന സേവകരായ ഭരണ കൂടം ഏര്‍പ്പെടുത്തിയ ഈ ഭ്രാന്തന്‍ പരിപാടി കൊണ്ടുണ്ടാകുന്ന തകര്‍ച്ചയുടെ പരിണിതമായുണ്ടാക്കുന്ന കയ്പേറിയ ഫലങ്ങൾ തൊഴിലാളി വര്‍ഗ്ഗവും കൃഷിക്കാരും സ്വയംതൊഴില്‍ സംരംഭകരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും സമൂഹമാകെയും വരും കാലങ്ങളില്‍ ദീർഘകാലം അനുഭവിക്കേണ്ടി വരും.

No comments:

Blog Archive