(From FEC discussion by : Harikumar Karunakaran)
കടപ്പാട്
മതം ശോഷിച്ചുപോകുന്ന രാജ്യങ്ങളിലെ-സാമൂഹ്യക്ഷേമ ജീവിതം.
സമധാനപരമായ ജീവിതം നയിക്കാനും ഉന്നത ജീവിത നിലവാരത്തിനും ശക്തമായ സാമൂഹ്യക്ഷേമത്തിനും, നോര്‍വ്വേയെക്കാള്‍ അനുയോജ്യമായ മറ്റൊരു രാജ്യം ഈ ഭൂമുഖത്തില്ലയെന്ന് രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ജനങ്ങളുടെ മതാവബോധം ഇതില്‍ വഹിച്ച പങ്ക് എന്താണെന്ന് ഒരന്വേഷണത്തിനു വിധേയമാക്കാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി, ആയൂര്‍ ആരോഗ്യ ഉയര്‍ച്ച, വിദ്യാഭ്യാസം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഗണിക്കപ്പെടുന്ന ഹ്യുമന്‍ ഡെവലപ്പ്മെന്റ് ഇന്‍റെക്സില്‍, 187 രാജ്യങ്ങളെ പിന്നിലാക്കി നോര്‍വേ ഒന്നാമതായി നിലനില്‍ക്കുന്നു.
ലൂഥറൻസ് സഭയാണ് നോർവ്വേയിലെ പ്രമുഖ മതം. യുറോബാരോ മീറ്റര്‍ പ്രകാരം ജനങ്ങളില്‍ 22 ശതമാനം മാത്രം ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു. അതില്‍ തന്നെ രണ്ടു ശതമാനം മാത്രമേ ചര്‍ച്ചുമായി സമ്പര്‍ക്ക൦ പുലര്‍ത്തുന്നതായിട്ടുള്ള് വെന്ന് 2010 ലെ സര്‍വ്വേകള്‍ കാണിക്കുന്നുണ്ട്.
ഒരു ഭാഗത്ത് മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തില്‍ ദൈവീക മതപരമായ ഇടപാടുകള്‍ അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്ന യൂറോരാജ്യങ്ങള്‍ ശക്തമായ സമ്പല്‍ സമൃദ്ധിയും ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രദാനം ചെയ്ത് മുന്നോട്ട് പോവുന്നു. മറുഭാഗത്ത് നൂറ്റാണ്ടുകള്‍ പിന്നിലുള്ള ഗോത്രീയ ചിന്താഗതികളുമായി മതവും ഭരണവും കൂട്ടിക്കുഴച്ച് അശാന്തിയുടെ സാമൂഹ്യ അന്തരീക്ഷം പിറകോട്ടെടുക്കുന്ന രാജ്യങ്ങളുടെ കണക്കും നമ്മുടെ മുന്‍പിലുണ്ട്.
രണ്ടു ശതമാനം ജനങ്ങള്‍ ചര്‍ച്ചുമായി ബന്ധപ്പെടുന്ന നോര്‍വേയെത്തന്നെയെടുക്കാം.
ഇവിടെ കുറ്റവാളികളും, കുറ്റകൃത്യങ്ങളും വളരെ കുറവ്. വധശിക്ഷയോ, ജീവപര്യന്തം തടവോ ഇല്ല. ലോകത്തിലെ ഏറ്റവും ആധുനീവല്‍ക്കരിച്ച ഇന്റര്‍നെറ്റ്, വൈഫൈ അടക്കമുള്ള ജയിലറകള്‍, ബെസ്ടോ ദ്വീപില്‍ 2.6 സ്ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കുന്ന ജയില്‍വാസ കേന്ദ്രത്തില്‍ ആറു കുറ്റവാളികള്‍ക്ക് ഒന്നിച്ചു താമസിക്കാനുള്ള കുറെയധികം ബെന്ഗ്ലോകള്‍ ആണുള്ളത്, അതില്‍ തന്നെ ഓരോരുത്തര്‍ക്കും ഓരോ മുറികള്‍ സ്വന്തം വീട്ടിലുള്ള സൌകര്യങ്ങളോടെ, സ്വയം ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യങ്ങള്‍.
നോര്‍വേ, പൌരാവകാശത്തിനു൦ സ്വാതന്ത്ര്യത്തിനും പകരംവെക്കാന്‍ മുഖമില്ലാത്ത ഒരു വ്യത്യസ്ഥ രാജ്യമാണ്. സാമ്പത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനം. ജീവിത നിലവാരത്തില്‍ ലോകത്തില്‍ ഒന്നാമത്.
പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ന് നാലാം സ്ഥാനത്ത് നില്‍ക്കുന്നു ഈ രാജ്യം. പ്രായമായവരെ സംരക്ഷിക്കുന്ന വയോജന സൌഹൃദപരമായ മറ്റൊരു രാജ്യം നോര്‍വ്വേയെപ്പോലെ മാതൃകയാവുന്നതും കുറവ്, അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണവും പെന്‍ഷനും ലഭിക്കുന്നു. അത് കൊണ്ട് തന്നെ അതും ലോകനിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതെ പോലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നല്‍കിപ്പോരുന്ന പരിരക്ഷണം എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്.
ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിനു ജോലിചെയ്യുന്ന സാഹചര്യം കൊണ്ടുണ്ടാകുന്ന പ്രതികൂല കാരണങ്ങള്‍ കണക്കിലെടുത്ത് പ്രസവ സമയം വരെ ജോലി ചെയ്യാതെ തന്നെ ശമ്പളം നല്‍കുക, പ്രസവാനന്തരം 49 ആഴ്ചകളോളം അവധിയിലും നൂര്‍ ശതമാനം ശമ്പളം നല്‍കിപ്പോരുന്നുണ്ട്.
യുനിവേര്‍സിറ്റി വിദ്യഭ്യാസത്തിനു മറ്റേതു രാജ്യത്തിലുമുള്ള ഒരു വിദ്യാര്‍ത്ഥി നോര്‍വേയുടെ പ്രവേശനകടമ്പകള്‍ ജയിച്ചു ചെന്നാല്‍ അതും സൌജന്യമായി ലഭിക്കും. പുസ്തകങ്ങള്‍ മാത്രമേ നമ്മള്‍ വാങ്ങേണ്ടതുള്ളൂ.
അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് മതബോധം ഒരു വലിയ അളവ് വരെ മാറ്റിവെച്ചത് കൊണ്ട്, കുറ്റകൃത്യങ്ങളും, സംഘര്‍ഷങ്ങളും, സാംസ്കാരിക ജീര്‍ണ്ണതയോ, സാമ്പത്തിക പരാധീനതയോ ഒന്നും ലോകത്തിനു മുന്‍പില്‍ മാതൃകയാവുന്ന ഒരു രാജ്യത്തിന്‍റെ മുന്നോട്ടെടുപ്പില്‍ നിന്നും അവരെ പിന്തിരിപ്പിച്ചില്ല.
സ്വീഡനന്‍, ഡെന്മാര്‍ക്ക്, എസ്തോനിയ, ജെര്‍മനി, ഫ്രാന്‍സ്,ഹോല്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മതപരമായ ജീവിതത്തില്‍ നിന്ന് ഓരോ വര്‍ഷവും ജനം പിന്മാറുന്നതായാണ് സര്‍വ്വേകള്‍ കാണിക്കുന്നത്. സ്വീഡനിലും,ഡെന്‍മാര്‍ക്കിലും പതിനെട്ട് ശതമാനം ജനങ്ങളെ മതത്തിന് പ്രാധാന്യം കൊടുക്കുന്നുള്ളൂ. ഫിന്‍ലന്‍ഡ്‌ല്‍ 33% ദൈവമുണ്ടെന്നു വിശ്വസിക്കുന്നു.2005ല്‍ അത് 41% ആയിരുന്നു. ഐസ്ലാന്‍ഡില്‍ വെറും 19% ദൈവം ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ പത്തു ശതമനത്തോള്‍ പേര്‍ മാത്രം ചര്‍ച്ച് സേവനം ഉപയോഗപ്പെടുത്തുന്നുള്ള്. ഫ്രാന്‍സ്, ജപ്പാന്‍, ചെക്ക് റിപ്പബ്ലിക്
തുടങ്ങിയ രാജ്യങ്ങളില്‍ മുപ്പത് ശതമാനത്തോളം ജനങ്ങള്‍ വിശ്വാസികളെയല്ല. യൂറോപ്പില്‍ നോര്‍ഡിക് നിലവാരത്തില്‍ ഉയരുന്ന മറ്റൊരു രാജ്യമായ എസ്തോനിയയില്‍ പതിനാലു ശതമാനം പേര്‍ മാത്രമേ മതത്തിന്‍റെ പ്രാധാന്യം ദൈനംദിന ജീവിതത്തില്‍ പകര്‍ത്തുന്നുള്ളു.
ദക്ഷിണ ധ്രുവത്തില്‍ ഏറ്റവും സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് അനുയോജ്യമായ ന്യുസിലാന്‍ഡ് Global peace indexല്‍ രണ്ടാം സ്ഥാനത്താണ്. അതെ സമയം നല്ല ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അഞ്ചാം സ്ഥാനത്തും ഈ രാജ്യം തന്നെ. എന്നാല്‍ ഒരു മതവുമായി സമ്പര്‍ക്കമില്ലാത്തവരുടെ എണ്ണം 42 ശതമാനമായി ഉയര്‍ന്നെന്നാണ് 2013 ലെ സെന്‍സസ് കാണിക്കുന്നത്. അതെ സമയം പള്ളിയുമായി അഫിലിയേഷന്‍ ഉള്ളവര്‍ വെറും പതിനഞ്ച് ശതമാനത്തില്‍ കൂടുതലാവുന്നുമില്ല. ഇപ്പോഴത്തെ പ്രധാനമന്ത്രി ജോണ്കീ യും മുന്‍പത്തെ പ്രധാനമന്ത്രി ഹെലെന്‍ ക്ലാര്‍കും അഗ്നോസ്ടിക് ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ധാര്‍മ്മികനീതി, ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം, ഉയര്‍ന്ന ജീവിത നിലവാരം – ഈ ഗണത്തില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍, നോര്‍വേ ,ഐസ്ലാന്‍ഡ് ഡെന്മാര്‍ക്ക്, സ്വീഡന്‍,ന്യുസിലാണ്ട്, ഫിന്‍ലന്‍ഡ്, തുടങ്ങിയവതന്നെ. Overall Life Satisfaction 2011 സര്‍വ്വെകളിലും ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, നെദര്‍ലാന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ യുറോപ്പ്യന്‍ രാജ്യങ്ങള്‍ ലോകനിലവാരത്തില്‍ ഉയര്‍ന്നു നില്പുണ്ട്.
190 രാജ്യങ്ങളുടെ കണക്കെടുപ്പില്‍ ജീവിത നിലവാരത്തിന്‍റെ സ്ഥാനനിര്‍ണ്ണയം നോക്കിയാല്‍ അമേരിക്ക 55, ഇസ്രയേല്‍ 59, ഈജിപ്ത്, 102, ലിബിയ 104, സിറിയ 148 സൌദി 163 ഇന്ത്യ 174, പാകിസ്താന്‍ 178, മാലി 179, ഇറാക്ക് 182 , യെമന്‍ 183, അഫ്ഗാനിസ്ഥാന്‍ 190 ഈ സ്ഥാനങ്ങളില്‍ കാണാം. ഈ ഒരു സ്ഥാനനിര്‍ണ്ണയത്തിനു അവര്‍ ഉപയോഗിച്ച മാനദണ്ഡം Human Development Index, Life Expectancy, Overall Life satisfaction, Economical freedom, Environmental Performance, Global peace index, Fertility rate, Immunization deficiencies, Human rights, Slavery, Religion importance തുടങ്ങിയ കാര്യങ്ങളാണ്.
എന്ത് കൊണ്ട് മതവിശ്വാസം ശോഷിച്ചു വരുന്ന യുറോപ്പ്യന്‍ രാജ്യങ്ങള്‍ സമാധാന ജീവിതത്തിനു അനുയോജ്യമാവുകയും തീവ്രമായ മതബോധമുള്ള രാജ്യങ്ങളില്‍ ജനജീവിതം സംഘര്‍ഷപൂരിതമാവുകയും ചെയ്യുന്നു?. എല്ലാ ചോദ്യങ്ങള്‍ക്കും മതങ്ങളില്‍ നിന്ന് ഉത്തരം ലഭിക്കില്ല എന്ന തിരിച്ചറിവ് നേരത്തെയുണ്ടായ രാജ്യങ്ങളെല്ലാം പാകത്തില്‍ മുന്നോട്ട് പോയി.
അതറിയാത്തവര്‍ ഈ അഭിവൃദ്ധി നേടിയ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ സൃഷ്ടിച്ച് പിറകോട്ട് പോവുന്നു.