Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, December 21, 2016

പിടിച്ചടക്കലിന്റെ രാഷ്ട്രീയം - എസ് ശര്‍മ Read more: http://www.deshabhimani.com/articles/news-articles-21-12-2016/611589



(Courtesy : Deshabhimani - Wednesday Dec 21, 2016)

പൊതുമേഖലാ ബാങ്കുകളില്‍ സംസ്ഥാനത്ത് ആകെയുള്ള നിക്ഷേപത്തിന്റെ മൂന്നിലൊന്നും (33.36 ശതമാനം) അവര്‍ നല്‍കിയ ആകെ വായ്പയുടെ നാലിലൊന്നില്‍ അധികവും (25.62 ശതമാനം) കൈകാര്യം ചെയ്യുന്ന എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന പിടിവാശിയുടെ പിന്നിലെ രാഷ്ട്രീയം പരിശോധനാ വിധേയമാക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ലയനനീക്കം. ട്രാവന്‍കൂര്‍ ബാങ്ക് എന്ന പേരില്‍ 1946ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ബാങ്ക്, 1960ലാണ് എസ്ബിടിയായി മാറുന്നത്. വിവിധ കാലങ്ങളിലായി പ്രവര്‍ത്തനം നിലച്ച ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, കൊച്ചിന്‍ നായര്‍ ബാങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഏറ്റെടുത്താണ് ഇന്നത്തെ നിലയിലേക്ക് എസ്ബിടി വളര്‍ന്നത്. ആകെ 1177 ശാഖയും 1707 എടിഎം സെന്ററുമുള്ള ഈ ബാങ്ക് 1,01,119 കോടി രൂപയുടെ നിക്ഷേപവും 67,004 കോടി രൂപയുടെ വായ്പയുമായി സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നു. എസ്ബിടിക്ക് സംസ്ഥാനത്ത് 852 ശാഖയാണുള്ളത്; എസ്ബിഐക്കാകട്ടെ 500ല്‍ താഴെയും. നിക്ഷേപത്തിന്റെ കാര്യത്തിലും എസ്ബിടിക്ക് നേടാന്‍ കഴിഞ്ഞതിന്റെ പകുതിമാത്രമാണ് എസ്ബിഐയുടെ നിക്ഷേപം. പ്രവാസികളുടെ ഇടയിലും എസ്ബിഐയേക്കാള്‍ ഏറെ വിശ്വാസ്യത നേടിയത് എസ്ബിടിയാണ്. അങ്ങനെയായതുകൊണ്ട് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ ബാങ്ക് ചെറുതില്‍ ലയിപ്പിക്കുന്നുവെന്ന വിരോധാഭാസവുമുണ്ട്. അതുകൊണ്ടുതന്നെ ലയനം എന്നതിലുപരി പിടിച്ചെടുക്കലായി വേണം ഈ നീക്കത്തെ കാണാന്‍.

സംസ്ഥാനത്തിന്റെ പണമിടപാട് ആവശ്യത്തിനായി ബന്ധപ്പെടുത്തിയിരിക്കുന്ന എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കരുതെന്ന സംസ്ഥാനത്തിന്റെ വികാരം ഒരൊറ്റ എംഎല്‍എയുടെമാത്രം എതിര്‍പ്പോടെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതിന് ഫെഡറല്‍ തത്വത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട പരിഗണന ലഭിച്ചില്ല. ലയനത്തിനെതിരായ വികാരം കമ്യൂണിസ്റ്റുകാരുടെ ഗൂഢാലോചനയെന്നും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമെന്നുമുള്ള കോര്‍പറേറ്റ് സേവയായിരുന്നു ബിജെപി അംഗത്തിന്റേത്. സ്വയംഭരണാധികാരം ലഭിച്ചിരുന്ന സബ്സിഡിയറി ബാങ്കെന്ന നിലയില്‍ എസ്ബിടി മാനേജ്മെന്റ് ഈ നീക്കത്തിന് എതിരായിരുന്നു. ചീഫ് ജനറല്‍ മാനേജരെ മാറ്റിക്കൊണ്ട് എതിര്‍പ്പ് ഇല്ലാതാക്കി. എസ്ബിഐയുടെ ചെയര്‍പേഴ്സനായ അരുന്ധതി ഭട്ടാചാര്യ ലയനം മുന്‍ഗണനാ വിഷയം അല്ലെന്ന് 2015 ആഗസ്തില്‍ വ്യക്തമാക്കിയെങ്കിലും കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയെതുടര്‍ന്ന് നിലപാട് മാറ്റി.

ഗുണഭോക്താക്കളായ സംസ്ഥാനത്തെ ജനങ്ങളുടെയും ബാങ്ക് മാനേജ്മെന്റിന്റെയും താല്‍പ്പര്യത്തിനുവിരുദ്ധമായി ലയനം എന്തിനെന്ന് പരിശോധിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്തിന്റെ കഥ ചുരുളഴിയുന്നത്. പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണ് കുത്തക വ്യവസായി അദാനി ക്യൂന്‍സ് ലാന്‍ഡിലെ കല്‍ക്കരി ഖനന പദ്ധതി നേടിയെടുത്തത്. ഇതിനായി അദാനി ആവശ്യപ്പെട്ട എണ്ണായിരത്തോളം കോടി രൂപ നല്‍കാനായി അരുന്ധതി ഭട്ടാചാര്യയെ ഓസ്ട്രേലിയയിലേക്ക് വിളിച്ചുവരുത്തുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍, എസ്ബിഐ ഡയറക്ടര്‍മാരുടെ പരിശോധനയില്‍ അത്രയും തുക നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. 6000 കോടി രൂപമാത്രമേ നിയമാനുസൃതമായി നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും കണ്ടെത്തി (ബാങ്കിന്റെ മൂലധനത്തിന്റെയും മിച്ച ധനത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ അനുവദിക്കാവുന്ന പരമാവധി വായ്പപരിധി നിശ്ചയിക്കുന്നു). അസോസിയറ്റ് ബാങ്കുകളെക്കൂടി ലയിപ്പിച്ചാല്‍ വായ്പപരിധി 12,000 കോടിയായി ഉയരും. ഇതാണ് ലയനത്തിനുള്ള ധൃതിയുടെ ഒരു കാരണം. നരേന്ദ്ര മോഡി അധികാരത്തിലെത്തിയശേഷം അദാനിയുടെ വരുമാനത്തിലുണ്ടായ വര്‍ധന 85 ശതമാനമാണ്. അദാനിക്ക് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ളത് 72,000 കോടി രൂപ- ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ആകെ കാര്‍ഷികവായ്പയ്ക്ക് തുല്യമായിട്ടുള്ള തുക! മറ്റ് കോര്‍പറേറ്റുകള്‍ക്കും ഇതുപോലുള്ള പരിഗണനതന്നെയാണ് ലഭിക്കുന്നത്.

ബാങ്കുകള്‍ ലയിച്ച് ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി മാറിയാല്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഏതുവിധത്തിലുള്ള നേട്ടമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വിദേശവിപണിയില്‍ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാന്‍ കഴിയുമെന്ന കാര്യം വിസ്മരിക്കുന്നില്ല. അമേരിക്കയിലെ വന്‍കിട ബാങ്കായ ലേമാന്‍ ബ്രദേഴ്സ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞ് പാവപ്പെട്ട നിക്ഷേപകരെ ദുരിതത്തിലാഴ്ത്തിയത് ജനങ്ങളുടെ മുന്നിലുണ്ട്. നോട്ടുനിരോധത്തിന്റെ മറപറ്റി സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. പാവപ്പെട്ടവന്റെ തുച്ഛസമ്പാദ്യമെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കാഴ്ചവയ്ക്കാന്‍ രാഷ്ട്രീയാധികാരം കേന്ദ്രീകരിച്ചാല്‍മാത്രം മതിയാകില്ലെന്ന് മനസ്സിലാക്കിയതിന്റെ ഭാഗമായിത്തന്നെയാണ് ധനനയം നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാ സ്ഥാപനമായ ആര്‍ബിഐയില്‍നിന്ന് കവര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന സാമ്പത്തിക നയരൂപീകരണസമിതിക്ക് (മണിറ്ററി പോളിസി കമ്മിറ്റി) നല്‍കിയത്. അതുവഴി ആര്‍ബിഐയെ ഒരു കേന്ദ്ര സര്‍ക്കാര്‍ വകുപ്പാക്കി ദുര്‍ബലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായിത്തന്നെയാണ് ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്ക് തലവന്മാരെ ഇനി ഈ ബ്യൂറോ നിശ്ചയിക്കും. ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുകയാണത്രേ ലക്ഷ്യം. ബ്യൂറോ ചെയര്‍മാനായി നിയമിച്ച വിനോദ്റായിയുടെ ആദ്യപ്രതികരണങ്ങളിലൊന്ന്, നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നതുസംബന്ധിച്ച് വിവരമില്ലാത്തവര്‍ ഉയര്‍ത്തുന്ന കോലാഹലം ബാങ്ക് ഉദ്യോഗസ്ഥരെ തീരുമാനമെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കരുതെന്നാണ്. 2014ല്‍ മോഡി അധികാരത്തില്‍ എത്തുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ ആകെ നിഷ്ക്രിയ ആസ്തി രണ്ടുലക്ഷം കോടി രൂപയ്ക്ക് അടുത്തായിരുന്നെങ്കില്‍, 2016 മാര്‍ച്ചായപ്പോള്‍ അത് ആറുലക്ഷം കോടി കഴിഞ്ഞു. മൂന്നിരട്ടി വര്‍ധന. സാധാരണക്കാരന് നല്‍കുന്ന വായ്പ സര്‍ഫെയ്സി’നിയമത്തിന്റെ അടിസ്ഥാനത്തിലും റിലയന്‍സിനെ ഉപയോഗിച്ചും പിരിച്ചെടുക്കുന്നവര്‍ വിജയ് മല്യമാരെ സുരക്ഷിതമായ വിദേശവാസത്തിന് അയക്കുന്നു. 2013-15 കാലഘട്ടത്തില്‍മാത്രം എഴുതിത്തള്ളിയ കിട്ടാക്കടം 1.14 ലക്ഷം കോടിയാണ്. എസ്ബിഐമാത്രം എഴുതിത്തള്ളിയത് 40,084 കോടിയാണ്.

കോടീശ്വരന്മാരും വ്യവസായികളുമാണ് ബിജെപി എംപിമാരില്‍ മഹാഭൂരിപക്ഷവും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനനയങ്ങള്‍ സ്വാഭാവികമായും സമ്പന്നാനുകൂലമായി മാറുന്നു. കേരളത്തിലെ ബിജെപിക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയും മനസ്സിലാക്കാതെയും അവര്‍ക്കായി കര്‍സേവ നടത്തുകയാണ്. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്ക് ഇല്ലാതാകുന്നത് വായ്പനയങ്ങളിലും തന്ത്രങ്ങളിലും സംസ്ഥാനതാല്‍പ്പര്യം ഹനിക്കാന്‍ ഇടയാക്കും. കോര്‍പറേറ്റുകള്‍ക്കായി സംസ്ഥാനത്തെ മുഖ്യബാങ്കായ എസ്ബിടിയെ അടിയറവയ്ക്കുന്ന കേന്ദ്രനയം തിരുത്തിക്കുന്നതിന് ആവശ്യമായ ജനകീയ പോരാട്ടം ഉയര്‍ന്നുവരേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയാണ്

Read more: http://www.deshabhimani.com/articles/news-articles-21-12-2016/611589

Sunday, December 4, 2016

It is time to create a new participatory democratic society - Joseph Thomas



Demonetisation by GoI created a hitherto unknown chaotic situation. People are suffering. Corporates and the communal outfits who divide the people for the benefit of corporates are happy with it. It is a deliberate attempt by the sinking finance capital system governed by corporates to solve the crisis it faces at the cost of the mass of the people. Unless it is effectively countered by moving over to a new crisis free system through a well planned creative intervention by the people, they will be subjected to unprecedented sufferings in the days to come.

== The declared objectives of demonetisation of 500 & 1000 rupee currencies are laudable.

..... If they could be attained people would have been benefited too.

..... But, due to lack of proper preparation and erraneous implementation strategy both of which due to malicious intensions, the measure created havoc in the lives of the people.



== Declared objectives are not achieved.

== The parameters for assessing any administrative measure are not the declared objectives, but, the the gains and losses that are practically available.

The real effects :

..... Bank chests are full with the money that otherwise would have remained with the people helping them transacting their daily necessities. .....10 lakh crores rupees worth currency out of the total 14.27 lakhs are now in the banks. Only around 2 lakhs crores are given out in exchange. ..... People are forced to manage their daily affairs, initially with just 1/8th and now after three weeks with just 1/4th of the currency that existed before the demonetisation.

.... People are running short of cash even when they hold adequate bank balance.

.... The corporate entities are not facing shortage of cash and they are not in the queue for exchanging note or for withdrawing cash.

.... The corporates are in queue for availing loan from the massive deposits of the demonitised currency made by the people.

.... The bad debts of banks due from corporates are being written off.

.... Banks got back their lending capacity to service the corporates with further round of 'Bad Debts'

.... The corporates gets another round of credit through the fresh loans that could well be not returned.

.... Those corporates who gain out of this measure, siphon such loans to tax havens along with the wealth they looted from the people and the public assets.

.... The corporates thus invest the outflown wealth of the nation in global projects and share markets strengthening their position with respect to the global finance capital that is being accumulated.

.... The common people, the middle class and even the govt servants (except few who are corrupt) struggle to meet their daily needs without adequate currency.

..... Trading and distribution of commodities of all sorts are considerably reduced.

..... Production of goods including the essential ones are disrupted.

..... Workers are not getting their due wages

..... No takers for the products of farmers and self employed petty producers and even MSMEs.

..... No sales at small retail trading outlets.

..... Only super-hyper markets and malls are surviving with their online banking facilities

..... The economy is in shambles

.... People lost the confidence in the Monetary System prevailing in the country due to their sufferings due to the failure to exchange the withdrawn currencies with valid ones.

.... People lost their faith in the Banking System due to the inability of the banks to meet their demand in withdrawing their own deposits.

.... Reserve bank lost its credibility through its failure to honour its commitment to the people that it undertakes to pay the bearer the declared sum on the currency.

.... The Govt of India stand discredited due to its failure to honour the guarantee given by it to the people in respect of the currencies.

..... The already deprived people are advised by the GoI to cut down their consumption for the benefit of the economy and the nation at large.

..... The people are advised to bear with the ill effects for a pretty long period, still being extended in every subsequent delaration.

..... The now anticipated three months suffering, as declared by the GoI, though actually limited to it, itself will create havoc for the economy for many more years to come due to loss of production, distribution and consumption, happening due to this illogical demonetisation measure.

..... The life of the people will be miserable due to the attendant repercussions.

..... No problem for the corporates ..... They are not toched by the Govt. ..... No advice of austerity for them too.

..... The corporates are given fresh round of loans (The Rs. 6000 Crores loan for Adani for opening Mines in Australia is only an example)

..... Just on completion of one week from the day of demonetisation Rs. 7016 Crores of bad debts were written off by the banks to clear their NPA accounts. (This Rs. 7016 crores included Rs. 1600 crores of Vijay Mallya too)

..... The GoI failed to honour its commitment to bring back the swiss bank deposits of black money owned by Indians

..... The maximum limit of Rs. 75,000 for Liberalised Remittance Scheme (LRS) abroad at the end of UPA II was increased to Rs.1,25,000 by the BJP regime immediately after its taking over in June, 2014 and to Rs.2,50,000 in the next year ie. 2015. This is clearly a facilitation for siphoning of national wealth abroad that leads to creation of black money.

..... Increase of counterfeit notes and growth of extremism, terrorism and their nefarious activities using the counterfeit note brought across the border are the result of lethargy and failure on the part of the Govt machinery and often policy deviations, like privatisation of currency printing, especially abroad.

..... Corruption, black money, swindling and loot of public assets are aided by the Governmental policies, lethargy of the concerned monitoring machinery and often abetment of the political leadership. Failure of the banks to recover the loans given to the corporates is a clear case of siphoning the public money to the corporates. Tax concessions to the tune of Rs 5 Lakhs crores per year by the Govt is another case of appeasement of corporates. The handing over of PSUs, mines, oil fields, coal fields, spectrum and such other assets owned by the people to the corporates are few of the other examples.

== In order to solve the problems arising out of the bankruptcy of the banking system, depletion of the treasury etc through the above measures, people are put to untold sufferings.

== Clearly the beneficiaries of these gamut of policies are the corporates.

== The real objectives of demonetisation is, thus established, not curbing the menace of counterfeit notes, extremism, terrorism, black money or corruption but is solving the crisis in the financial system and helping the corporates.

..... Even on the face of the demonetisation drive, conterfeit notes of Rs.2000 currency is surfacing across the country. Black money in the form of new currency is also surfacing massively across the country. Terrorist activities and attacks are also happening repeatedly.

== People are advised to adjust to the inconveniences in the larger interest of the economy and the nation. This is something the people of India are used to expereience right from the days of independence. Nothing new in it, especially coming from a discredited GoI, Reserve Bank and Banking System.

..... Indian economy is landed in a chaotic situation by the demonetisation move of the GoI

..... The words of an economist comparing the demonetisation to the tyre of a fast moving automobile being blasted by firing at it is factual..

..... Plight of the people can seldom be worse than this

..... None other than the Hon. PM Mr. Modi could harm the people than this.

..... More over his advise to solve the problems and the chaotic situation by sharing the difficulties and available resources and the available currency till the problems are over with the changeover to a cashless economy is wrose than the problem itself. Cash less economy is impractical in a back ward economy like that of India for a pretty long time.

== Are there no way out for the people, other than what is advised by the Hon. PM ?

Sure, there is the peoples alternative policy frame work and the peoples' interventions.

..... The following peoples' alternative policy frame work will benefit the people, the economy and the nation in the short, medium and long run.

..... The people, if they take the initiative to create a new society, can find the solution to the chaotic situation with lesser troubles.

..... The ways and means for creating a new society is given below. (Sufferings on account of these initiatives to create the new sociey is lesser than the measures advised by Mr. Modi in his 'Man Ki Baat' discourse for November, 2016 and most of which are already created by the demonetisation measures)

== Program for creating a new Peoples' Democratic Society.

..... People shall organise themselves into Self Governing Communities.

..... People in each SGC shall produce maximum amount of daily necessities locally.

..... They shall put to use all the local resources to the maximum extent.

..... Workers, earning elsewhere, shall purchase their daily needs by paying the farmers and self entrepreneurs and other petty producers

..... Farmers, self entrepreneurs and other petty producers shall exchange their products within the SGS to the maximum extent possible

..... Establish the network of such Self Governing Communities online.

.... Essentials of life that are not available locally may be sourced direct from producing SGC over the network

.... Surplus produces of SGCs may be exchanged among the SGCs for own necessities or in absence sold to the other SGCs online.

.... Boycot super markets, hyper markets and malls which are financial capital outfits

..... Avoid purchasing durables and other articles or luxury consumption till the establishment of new society.

..... Avoid travel till the chaotic situation is over and normalcy restored.

..... Practice austerity. Practice barter system. Avoid trade using cash till normalcy is restored.

..... Whatever money is available shall be used maximum within the SGC through a co-operative system.

== Effects and Repercussions :

== Unlike the effect of measures advised by the Hon PM .....

.... Lives of the people shall improve in all aspects

.... Unity of labouring classes, the workers, the farmers, the self entrepreneurs and such other petty producers shall materialise.

..... Corporate market shall shrink to the extent of expansion of network of SGCs.

..... Even a marginal fall in trade will worsen the already crisis ridden corporate market

..... Tax receipts by the state shall come down, with the result, it shall not be able to help the corporates as before.

..... Share market shall crumble, with the fall in trade in the corporate driven market

..... Banks shall become bankrupt, with the collapse of corporate trade and the share market.

..... Monetary system and the Reserve Bank will be in crisis

..... The state that is controlled by finance capital will be in crisis



The tasks that shall be taken up by the SGCs

..... Re-engineer the management system and establish a new system of participatory democratic societal management under the joint initiative of working class, farmers and self entrepreneurs.

..... The crumbling Public Sector and Corporate Enterprises shall be taken over by the co-operatives of respective workers.

..... Assimilate technology in all areas.

..... For technology assimilation, use only Free Software and Free Technologies built on them.

..... Use the available hardware and substitute the use of hardware with software and network functions to the maximum extent possible and gradually acquire hardware production capability.

..... Establish free information communication network with the use of own network resources using Free Software

..... Develop language communication techniques and improve the interaction between different language communities.

..... Make available knowledge for every one freely.

..... Re-engineer the education system based on vernacular and interaction with other languages.

..... Every able bodied, irrespective of gender, to share manual and mental labour of all sorts including farming, cleaning and cooking, through joint farming, joint kitchens, joint restaurants etc, thereby relieving the rigours of labour making it a pleasure and entertainment

..... Improve health of every body through appropriate life styles

..... Strengthen the network of SGCs

..... Encode the new rules for the SGCs and their network management in the lines of General Public License (GPL) created by the Free Software Community

..... Re-engineer the society and establish a new progressive one with democracy and equality of opportunity at all levels and for every one.



Summary :

== People, understanding the fraudulent objectives of the GoI in demonetising, have to intervene massively to with stand the onslaught of the GoI and in the creation of the new society under the joint initiative of working class, farmers and self entrepreneurs.

== The chaos created by the corporates' state shall be utilised as opportunity to establish a peoples' democratic societal management system based on freedom, democracy and equality of opportunity.

== Such intervention shall be fruitful in creating a new free society weathering all sorts of chaotic situations created by the corporates' state in pursuit of its corporate interest.

== Incase the working class fails to intervene urgently, incase this opportunity is not taken advantage of, the labouring classes, the workers, farmers and self entrepreneurs shall be liable to suffer for indefinite further spells out of the ill effects of mad measures of corporates' state in its pursuit of corporate interest, including subjecting the society to communal, nationalist and such other barbaric passions inorder to subjugate the people to class exploitation of the corporates.

Friday, December 2, 2016

പുതിയ സമൂഹം സൃഷ്ടിക്കുക - നാണയം പിന്‍വലിക്കല്‍ നടപടിയിലൂടെ ഭരണകൂടം സൃഷ്ടിച്ച അരാജകത്വം മറികടക്കാന്‍



പുതിയ ജനകീയ ജനാധിപത്യ സമൂഹ സൃഷ്ടിയുടെ പരിപാടി --

ജോസഫ് തോമസ്



== 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നല്ലവതന്നെ. അവ നേടാനായാല്‍ ജനങ്ങൾക്ക് ഗുണകരവുമാണു്. എങ്കിലും, ആവശ്യമായ മുന്നൊരുക്കത്തിന്റെ കുറവും നടത്തിപ്പിലെ പാളിച്ചകളും കൊണ്ടു് ആ നടപടി ജനങ്ങള്‍ക്കു് ദ്രോഹകരമായി മാറി.

== പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാനാവുന്നുമില്ല.

== യഥാര്‍ത്ഥ ലക്ഷ്യം മറ്റെന്തോ ആണെന്ന സംശയം ബലപ്പെടുന്നു.

== പ്രഖ്യാപനങ്ങളല്ല, ലഭിക്കുന്ന ഫലങ്ങളും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണു് ഏതു് നടപടിയുടേയും വിജയ പരാജയങ്ങളുടെ പരിശോധനാ മാനദണ്ഡങ്ങളാകേണ്ടതു്.

യഥാർത്ഥത്തിൽ, ഉണ്ടായ ഫലങ്ങളും പ്രത്യാഘാതങ്ങളും :

.... ജനങ്ങളുടെ പണം ബാങ്കുകളിൽ കുമിഞ്ഞു് കൂടി.

.... കയ്യിലുള്ള നോട്ടുകള്‍ക്കു് പകരം നോട്ടു് മാറി കിട്ടാത്തതു് മൂലം ജനങ്ങള്‍ക്കു് ഇന്ത്യന്‍ നാണയ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

.... ജനങ്ങളുടെ നിക്ഷേപം തിരിച്ചു് നല്‍കാത്തതു് മൂലം ബാങ്കുകളിലുള്ള ജനങ്ങളുടെ വിശ്വാസം ഇടിഞ്ഞു.

.... റിസര്‍വ്വു് ബാങ്കു് 500, 1000 നോട്ടുകളുടെ തത്തുല്യ മൂല്യം നല്‍കുമെന്ന അതിന്റെ വാക്കു് പാലിക്കാത്തതു് മൂലം അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.

.... കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകളുടെ മൂല്യത്തിനു് നല്‍കിയിരിക്കുന്ന ഉറപ്പു് ലംഘിക്കപ്പെട്ടതു് മൂലം ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു

.... ബാങ്കില്‍ നിക്ഷേപം കിടക്കുമ്പോഴും കയ്യില്‍ പണമില്ലാതെ ജനങ്ങള്‍ വലയുന്നു

.... കോര്‍പ്പറേറ്റുകള്‍ക്കു് പണത്തിനു് പഞ്ഞമില്ല, അവര്‍ നോട്ടു് മാറാന്‍ ക്യൂ നില്കുന്നില്ല.

.... കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്ന പണം വായ്പ വാങ്ങാനുള്ള ക്യൂവിലാണുള്ളതു്

.... കോർപ്പറേറ്റുകളുടെ കിട്ടാ കടം എഴുതി തള്ളപ്പെടുന്നു

.... കോര്‍പ്പറേറ്റുകള്‍ക്കു് വീണ്ടും 'കിട്ടാക്കടം' നല്‍കാന്‍ ബാങ്കുകളുടെ ശേഷി തിരിച്ചു് കിട്ടി.

.... കോര്‍പ്പറേറ്റുകള്‍ക്കു് വീണ്ടും 'തിരിച്ചു് കൊടുക്കേണ്ടതില്ലാത്ത' കടം കിട്ടുന്നു.

.... കിട്ടിയ കടവും കൊള്ളയടിച്ച പൊതു സ്വത്തുമടക്കം രാഷ്ട്ര സമ്പത്ത് പുറത്തേക്ക് കടത്തി സ്വിസ് ബാങ്കുകളിലും മറ്റു് നികുതിരഹിത പറുദീസകളിലെ ബാങ്കുകളിലും നിറയ്ക്കുന്നു.

.... ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്തു് വിദേശ നിക്ഷേപമായി പുറത്തേയ്ക്കൊഴുക്കപ്പെടുന്നു.

.... പാവപ്പെട്ടവരും ഇടത്തരക്കാരും ഉദ്യോഗസ്ഥരും (ചുരുക്കം ചില അഴിമതിക്കാരൊഴിച്ചു്) അവരുടെ നിക്ഷേപം തിരിച്ചെടുക്കാനാവാതെ ജീവിതം വഴിമുട്ടി കഴിയുന്നു.

..... അവശ്യ വസ്തുക്കളുടെ അടക്കം ഉല്പാദനം താറുമാറായി

..... തൊഴിലാളികള്‍ക്കു് കൂലികിട്ടാതായി

..... കര്‍ഷകരുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും ഉല്പന്നങ്ങള്‍ വാങ്ങാനാളില്ലാതായി

..... വിനിമയവും വിതരണവും താറുമാറായി

..... സമ്പദ്ഘനട തകരാറിലായി

..... 'മൂന്നു് മാസത്തിനുള്ളില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന' നല്‍കപ്പെടുന്ന ഉറപ്പു് പാലിക്കപ്പെട്ടാല്‍ പോലും മൂന്നു് മാസക്കാലം സമ്പദ്ഘടനയിലുണ്ടായ പിന്നോട്ടടിയും ഉല്പാദന നഷ്ടവും വരുമാന നഷ്ടവും വരും കാലത്തെല്ലാം സമ്പദ്ഘടനയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കും.

..... വരുംകാലം ഇതിന്റെയെല്ലാം അനുരണനങ്ങള്‍ മൂലം ജീവിതം ദുരിതപൂര്‍ണ്ണമാകും.

..... കോർപ്പറേറ്റുകൾക്ക് ബുദ്ധിമുട്ടില്ല....... അവരെ ഭരണാധികാരികള്‍ തൊടുന്നില്ല, ഉപദേശിക്കുന്നുമില്ല.

..... അവര്‍ക്കു് കൂടുതല്‍ കടം കൊടുക്കുന്നു (അദാനിക്കു് വിദേശത്തു് ഖനി തുറക്കാന്‍ കൊടുക്കുന്ന 6000 കോടി രൂപ ഉദാഹരണം മാത്രം)

..... നോട്ടു് പിന്‍വലിച്ചു് ഒരാഴ്ച കഴിഞ്ഞു് 7016 കോടി രൂപ ബാങ്കുകള്‍ കിട്ടാകടം എഴുതി തള്ളി (ഇതില്‍ 9000 കോടി തിരിച്ചടയ്ക്കേണ്ട കിങ്ങ്ഫി‍ഷറുടമ വിജയ് മല്യയുടെ 1600 കോടി രൂപയും പെടും)

..... സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു് കൊണ്ടുവരുമെന്നു് പറഞ്ഞതു് ചെയ്തില്ല.

..... ഇന്ത്യയില്‍ നിന്നു് വിദേശത്തേക്കു് കൊണ്ടുപോകാവുന്ന തുക (യുപിഎ ഭരണം വിട്ടപ്പോള്‍) ഓരോ തവണയും 75,000 ഡോളര്‍ മാത്രമായിരുന്നതു് മോദി അധികാരത്തിലേറി ഉടനെ 2014 ജൂണില്‍ 1,25,000 ഡോളറായും തുടര്‍ന്നു് 2015 ല്‍ 2,50,000 ഡോളറായും മോദി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. കള്ളപ്പണം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരിന്റെ ഒത്താശയാണതു്.

..... കള്ളനോട്ടുകളും തീവ്രവാദികളുടേയും ഭീകരവാദികളുടേയും വളര്‍ച്ചയും അവരുടെ ഭീകര പ്രവര്‍ത്തനങ്ങളും ഭരണകൂടത്തിന്റേയും ഭരണാധികാരികളുടേയും വീഴ്ചയുടേയും പിടിപ്പു് കേടിന്റേയും മിക്കപ്പോഴും നയ വൈകല്യങ്ങളുടേയും ഫലമാണു്

..... അഴിമതിയും കള്ളപ്പണവും പൊതു മുതല്‍ ധൂര്‍ത്തും പൊതുമുതല്‍ കൊള്ളയും ഭരണകൂടത്തിന്റേയും ഭരണാധികാരികളുടേയും ഒത്താശയോടെ മാത്രം ഉണ്ടാകുന്നതാണു്

== ഭരണാധികാരികളുടെ മേല്പറഞ്ഞ വീഴ്ചകള്‍ക്കു് പരിഹാരം കാണാനെന്ന പേരില്‍ ആതേ നയപരിപാടികള്‍ കാണാന്‍ ജനങ്ങളെ ശിക്ഷിക്കുകയാണു് ഈ നടപടികളിലൂടെ നടക്കുന്നതു്.

== യഥാര്‍ത്ഥ ലക്ഷ്യം കള്ളനോട്ടുകളോ കള്ളപ്പണമോ തീവ്രവാദമോ ഭീകരവാദമോ അവയുടെ അതിക്രമങ്ങളോ തടയുകയല്ല, മറിച്ചു് കോര്‍പ്പറേറ്റുകളുടെ പ്രതിസന്ധി പരിഹരിക്കുകയാണു് എന്ന കാര്യം ഇതിലൂടെ വ്യക്തമാകുന്നു.

..... ഈ നടപടികള്‍ക്കു് ശേഷവും പുതിയ 2000‍ ന്റെ കള്ള നോട്ടുകള്‍ പോലും പ്രത്യക്ഷപ്പെടുന്നു, ഭീകരാക്രമണവും തുടരെ ഉണ്ടാകുന്നു

== ജനങ്ങള്‍ക്കു് ഇത്തരം ഉപദേശങ്ങൾ കേൾക്കുകയല്ലാതെ എന്ത് വഴി എന്ന ആശങ്കയില്‍ അവര്‍ നിരാശയിലേയ്ക്ക് എത്തിപ്പെടുന്നു.

ജനകീയ പരിഹാരം ഉണ്ടു്.

..... താഴെ പറയുന്ന പരിപാടി ജനങ്ങള്‍ കൂട്ടായി നടപ്പാക്കിയാൽ തങ്ങള്‍ക്കും സമൂഹത്തിനും തല്ക്കാലവും മധ്യകാലത്തിലും ദീര്‍ഘകാലത്തിലും ഗുണം ചെയ്യും.

..... സര്‍ക്കാരിന്റെ നടപടി യുടെ ഫലമായി ഇന്ത്യൻ സമ്പദ്ഘടന അരാജകത്വത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്.

..... ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയര്‍ വെടിവെച്ചു് പൊട്ടിച്ചതു് പോലുള്ള അവസ്ഥയാണുണ്ടായിരിക്കുന്നതു് എന്നു് പറഞ്ഞ സാമ്പത്തിക വിദഗ്ദ്ധന്റെ പ്രസ്ഥാവന വളരെ സാര്‍ത്ഥകമാണു്.

..... ജനങ്ങളുടെ സ്ഥിതി ഇതിലേറെ മോശമാകാനില്ല.

..... ഇത്രയേറെ ജനങ്ങളെ ദ്രോഹിക്കാന്‍ മറ്റൊരു ഭരണത്തിനും കഴിയുമെന്നു് തോന്നുന്നില്ല.

..... ഈ അരാജകത്വം ഉണ്ടാക്കിരിക്കുന്ന അവസ്ഥയ്ക്കു് പരിഹാരം കാണാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയാൽ പുതിയൊരു സമത്വ സമൂഹം കെട്ടിപ്പടുക്കാം.

..... അതിനുള്ള വഴികള്‍ താഴെ പറയുന്നു. (സാധാരണ ഗതിയില്‍ ഈ പറയുന്ന വഴികള്‍ സമ്പദ്ഘടനയ്ക്കു് പൊതുവെ താല്കാലികമായി ആഘാതം ഏല്പിക്കുന്നവയാണു്. ഇവിടെ ഭരണകൂടം തന്നെ അതു് ഏറെയും ചെയ്തു് കഴിഞ്ഞിരിക്കുന്നു. ഏതാണ്ടു് ഇതേ കാര്യങ്ങള്‍ അവര്‍ നമ്മോടു് ഉപദേശിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ നവമ്പര്‍ മാസത്തെ മന്‍കീബാത് നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക. അതായതു് സര്‍ക്കാരിന്റെ നയനടപടികള്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണു്. ഇതിലേറെ ഒന്നും വരാനില്ല.)

== പുതിയൊരു ജനകീയ ജനാധിപത്യ സമൂഹ നിര്‍മ്മാണ പരിപാടി

..... പ്രദേശവാസികൾ സ്വയംഭരണ സമൂഹമായി സംഘടിക്കുക

..... പ്രാദേശികമായി പരമാവധി അവശ്യവസ്തുക്കള്‍ കൂട്ടായി ഉല്പാദിപ്പിക്കുക

..... അതിനായി പ്രാദേശിക വിഭവങ്ങള്‍ പരമാവധി കൂട്ടായി ഉപയോഗിക്കുക.

..... തൊഴിലാളികള്‍ അവർക്ക് പണമായി കിട്ടുന്ന കൂലി കൊടുത്ത് അതതു് പ്രദേശത്തുള്ള കർഷകരിൽ നിന്നും സ്വയം തൊഴിൽ സംരംഭകരിൽ നിന്നും സാധനങ്ങൾ നേരിട്ടു് വാങ്ങുക.

..... കർഷകരും സ്വയം തൊഴിൽ സംരംഭകരും സാധനങ്ങൾ പരസ്പരം കൈമാറുക.

.....ഇത്തരത്തിലുള്ള സ്വയംഭരണ സമൂഹങ്ങളുടെ ശൃംഖല സൃഷ്ടിക്കുക.

.... പ്രാദേശികമായി ലഭ്യമല്ലാത്ത അവശ്യവസ്തുക്കൾ മാത്രം സമാന സ്വയംഭരണ സമൂഹങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുക

.... മിച്ചൊല്പന്നങ്ങൾ മറ്റുള്ള സ്വയം ഭരണ സമൂഹങ്ങളുമായി പരസ്പരം കൈമാറുക.

.... സൂപ്പർ -ഹൈപ്പർ മാർക്കറ്റുകളും മാളുകളും ബഹിഷ്കരിക്കുക.

..... പുതിയ വ്യവസ്ഥ നിലവിൽ വരും വരെ നിത്യോപയോഗ സാധനങ്ങളൊഴിച്ചുള്ള സാധനങ്ങൾ വാങ്ങാതിരിക്കുക.

..... പ്രതിസന്ധി തീരും വരെ യാത്ര പരമാവധി ഒഴിവാക്കുക.

..... ചെലവ് ചുരുക്കി, പണമുപയോഗിച്ചുള്ള ക്രയവിക്രയം പരമാവധി ഒഴിവാക്കി ജീവിക്കുക.

..... ഉള്ള പണം സ്വയംഭരണ സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി സഹകരണസംഘങ്ങള്‍ വഴി വിനിയോഗിക്കുക

== ഫലങ്ങൾ പ്രത്യാഘാതങ്ങൾ :

.... ജനങ്ങളുടെ ജീവിതം മെച്ചപ്പെടും.

.... തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരുമടങ്ങുന്ന സാധാരണക്കാരുടെ ഐക്യം രൂപപ്പെടും.

..... കോർപ്പറേറ്റ് കച്ചവടം ഇടിയും

..... സർക്കാരിന് നികുതി കിട്ടാതാകും.

..... ഓഹരി കമ്പോളം തകർന്നടിയും

..... ബാങ്കുകൾ പാപ്പരാകും.

..... സർക്കാരും റിസർവ്വ് ബാങ്കും കുഴപ്പത്തിലാകും

..... ധന മൂലധന കുത്തകകള്‍ നിയന്ത്രിക്കുന്ന നിലവിലുള്ള ഭരണകൂടം തകരും

ഏറ്റെടുക്കേണ്ട കടമകൾ

..... തകര്‍ന്നടിയുന്ന ഭരണ സംവിധാനത്തിന്റെ സ്ഥാനത്തു് പുതിയ രീതിയിലുള്ള പങ്കാളിത്ത ജനാധിപത്യ സാമൂഹ്യ മാനേജ്മെന്റു് സംവിധാനം തൊഴിലാളികളുടേയും കര്‍ഷകരുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും കൂട്ടായ്മയുടെ മുന്‍കൈയ്യില്‍ പുന സൃഷ്ടിക്കുക

..... തകര്‍ന്നടിയുന്ന പൊതുമേഖലയിലേയും കോർപ്പറേറ്റ് മേഖലയിലെയും സ്ഥാപനങ്ങൾ അതാതിടങ്ങളിലെ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ ഏറ്റെടുക്കുക.

..... എല്ലാ രംഗങ്ങളിലും സാങ്കേതിക വിദ്യ സ്വാംശീകരിക്കുക

..... അതിനായി സ്വതന്ത്ര സോഫ്റ്റ് വെയർ മാത്രം ഉപയോഗിക്കുക

..... ഹാർഡ് വെയർ ഉള്ളവ മാത്രം ഉപയോഗി ക്കുക, ക്രമേണ സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ഉല്പാദനശേഷി നേടുക.

..... വിവര വിനിമയ ശൃംഖല സ്വതന്ത്രമാക്കുക, സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കുക

..... ഭാഷാ വിനിമയ സങ്കേതങ്ങൾ വികസിപ്പിച്ച് ഇതര ഭാഷക്കാരുമായുള്ള വിജ്ഞാന-സാംസകാരിക വിനിമയം മെച്ചപ്പെടുത്തുക

..... അറിവ് സ്വതന്ത്രമായി എല്ലാവര്‍ക്കും ലഭ്യമാക്കുക.

..... മാതൃഭാഷാധിഷ്ഠിതവും അതേ സമയം അന്യഭാഷാ വിനിമയത്തിലൂന്നിയതുമായി വിദ്യാഭ്യാസം പുനസംഘടിപ്പിക്കുക

..... എല്ലാവരും ശാരീരികവും മാനസികവുമായ അദ്ധ്വാനം പങ്ക് വെയ്ക്കുക.

..... ജീവിതചര്യകളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുക.

..... പ്രാദേശിക സ്വയംഭരണ സമൂഹങ്ങളെയും അവയുടെ ശൃംഖലയെയും ശക്തിപ്പെടുത്തുക.

..... സ്വയംഭരണ സമൂഹങ്ങള്‍ അവയ്ക്കാവശ്യമായ പുതിയ നിയമങ്ങൾ നിര്‍മ്മിച്ചു്, സ്വയം നടപ്പാക്കുക (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം സ്വയം സൃഷ്ടിച്ചു് നടപ്പാക്കുന്ന പൊതു ജനോപയോഗ നിയമാവലി - General Public License - മാതൃകയാക്കാവുന്നതാണു്)

..... എല്ലാ തലങ്ങളിലും ജനാധിപത്യപരവും അവസര സമത്വത്തിലൂന്നിയതും പുരോഗമനോന്മുഖവുമായ പുതിയ സമൂഹം സൃഷ്ടിക്കുക.

ചുരുക്കത്തിൽ :

== കേന്ദ്ര ഭരണത്തിന്റെ തട്ടിപ്പു് മനസിലാക്കി അതിനെ നേരിടാന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്‍കൈയ്യോടെ ജനങ്ങളാകെ തയ്യാറാകുക

== ഭരണകൂടം തന്നെ സൃഷ്ടിച്ച പ്രതിസന്ധിയും അരാജകത്വവും പുതിയ സമൂഹ സൃഷ്ടിയ്ക്കുള്ള അവസരമായി തൊഴിലാളിവര്‍ഗ്ഗവും സമൂഹമാകെയും ഉപയോഗിക്കുക.

== ഇത്തരത്തില്‍ ഇടപെട്ടാല്‍ നിലവിലുള്ള സമൂഹത്തിന്റെ തകര്‍ച്ചയില്‍ നിന്നു്, അതുണ്ടാക്കിയിരിക്കുന്ന അരാജകത്വം മറികടന്നു്, പുതിയൊരു സമൂഹം സൃഷ്ടിക്കാനാകും.

== അടിയന്തിരമായി ക്രീയാത്മകമായി ഇടപെടാതിരുന്നാല്‍, ഈ അവസരം നഷ്ടപ്പെടുത്തിയാല്‍, മൂലധന സേവകരായ ഭരണ കൂടം ഏര്‍പ്പെടുത്തിയ ഈ ഭ്രാന്തന്‍ പരിപാടി കൊണ്ടുണ്ടാകുന്ന തകര്‍ച്ചയുടെ പരിണിതമായുണ്ടാക്കുന്ന കയ്പേറിയ ഫലങ്ങൾ തൊഴിലാളി വര്‍ഗ്ഗവും കൃഷിക്കാരും സ്വയംതൊഴില്‍ സംരംഭകരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും സമൂഹമാകെയും വരും കാലങ്ങളില്‍ ദീർഘകാലം അനുഭവിക്കേണ്ടി വരും.

Blog Archive