Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, November 11, 2018

നവകേരള നിര്‍മ്മിതിയില്‍ ആരോഗ്യ രംഗത്തെ വികസന പരിപ്രേക്ഷ്യം - ജോസഫ് തോമസ്


പ്രളയാനന്തര കേരളത്തിന്റെ വീണ്ടെടുപ്പിനെ പുതിയോരു സമൂഹ സൃഷ്ടിയുടെ അവസരമായി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തിരിക്കുകയാണു്.
കേരളത്തിലുണ്ടായ അതിതീവ്ര തോതിലുള്ള മഴയുടേയും പ്രളയത്തിന്റേയും കെടുതികളിൽ നിന്ന് കേരളത്തെ കര കയറ്റാൻ കേരള സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് നാം നൽകുന്ന പിന്തുണ, നവകേരള സൃഷ്ടിക്കുള്ള നമ്മുടെ സംഭാവന, പണവും സാധന സാമഗ്രികളും മാത്രമല്ല, സന്നദ്ധാദ്ധ്വാനവും നവീനാശയങ്ങളും പുത്തൻ വഴിത്താരകളും ആകാം.

പ്രതിസന്ധി നേരിടുന്ന നിലവിലുള്ള മുതലാളിത്ത വ്യവസ്ഥ ഈ പ്രകൃതിദുരന്തത്തേയും അത് നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള മാർഗ്ഗമായി, അതിന്റെ കമ്പോളമാന്ദ്യം പരിഹരിക്കാനുള്ള അവസരമായാണ്, ഉപയോഗിക്കുക. നശിച്ച് പോയ വിഭവങ്ങൾക്ക് പകരം മാന്ദ്യം മൂലം കെട്ടിക്കിടക്കുന്ന ചരക്കുകൾ വിറ്റഴിക്കുകയും തുടർന്ന് പുതിയ ഉല്പാദനക്കുതിപ്പ് സൃഷ്ടിക്കപ്പെടുകയുമാണ് അതിന്റെ മാർഗ്ഗം.
നമുക്ക് വേണ്ടത് പുതിയ സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിഭവങ്ങളുടെ സൃഷ്ടി പ്രാദേശികമായി നടത്തുന്നതിലൂടെ, തദ്ദേശീയ സമ്പദ്ഘടനയുടെ ചലനാത്മകത സൃഷ്ടിക്കുകയാണ്. അതാകട്ടെ, പഴയകമ്പോള ശക്തികൾ നമുക്ക് മേൽ കെട്ടിയേല്പിച്ചിരുന്ന അസംബന്ധങ്ങളാകരുത്. പുതിയ സമൂഹം ആവശ്യപ്പെടുന്ന ജീവിതോപാധികളാകണം.

കേരളത്തിന്റെ തനത് സാഹചര്യത്തിൽ, പരിമിതികൾക്കുള്ളിൽ നിന്ന് കോണ്ടു് തന്നെ, പരമാവധി ജനോപകാരപ്രദമാകും വിധം, മൂലധന ചൂഷണം പറ്റുന്നത്ര ചെറുത്തു കൊണ്ട്, ആവുംവിധം അവസരസമത്വത്തിലധിഷ്ഠിതമായ നവകേരളം എങ്ങിനെ സൃഷ്ടിക്കാമെന്ന തുറന്ന അന്വേഷണമാണ് ഓരോ മേഖലയിലും നാം നടത്തേണ്ടത്. ആരോഗ്യ രംഗത്തും നിലവിലുള്ള രോഗപരിചരണ വ്യവസായത്തിന്റെ മുതലെടുപ്പുകള്‍ക്കുള്ള കളമോരുക്കപ്പെട്ടിട്ടുണ്ടു്. അതില്‍ നിന്നു് കുതറി മാറാന്‍ നമുക്കായാല്‍ മാത്രമേ വിഭവ പരിമിതി മറികടക്കാനും പരിമിതമായ വിഭവങ്ങളുപയോഗിച്ചു് പരമാവധി സാമൂഹ്യാരോഗ്യ നേട്ടങ്ങള്‍ കൈവരിക്കാനും കഴിയൂ
 
ഈ കാഴ്ചപ്പാടോടെ ആരോഗ്യ രംഗത്തെ വിലയിരുത്താനും നവകേരള സൃഷ്ടിയില്‍ ഊന്നല്‍ നല്‍കേണ്ട അരോഗ്യ പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കാനുമാണു് ഇവിടെ ശ്രമിക്കുന്നതു്. ആരോഗ്യരംഗത്തിനു് പുറത്തുള്ള വ്യക്തിയെന്ന നിലയില്‍ ആ രംഗവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും വാക്കുകളുടേയും ഭാഷയുടേയും പരിമിതികളുണ്ടു്. പോതുബോധവും ശാസ്ത്രീയ പിന്‍ബലമുള്ള ലോക വീക്ഷണവും മാത്രമാണു് കൈമുതലായുള്ളതു്. അതിനാല്‍ തെറ്റുകളും കുറവുകളും സ്വാഭാവികമാണു്. അവ ആര്‍ക്കും തിരുത്തി പരിഹരിക്കാം.


ആരോഗ്യ രംഗം
ആരോഗ്യരംഗവും ഇന്നു് മറ്റിതര മേഖലകള്‍ പോലെ വെറും കച്ചവട താല്പര്യത്തിനു് അടിപ്പെട്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഇടതു് പക്ഷ ജനാധിപത്യമുന്നണി, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആരോഗ്യ‍ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശ്രമം നടത്തുമ്പോഴും, സാങ്കേതികമായ കാരണങ്ങളാല്‍, കോര്‍പ്പറേറ്റു് മേധാവിത്വത്തിലുള്ള രോഗ ചികിത്സാ വ്യവസായത്തിന്റെ പ്രവണതകളെ പിന്‍പറ്റാന്‍ നിര്‍ബ്ബന്ധിതമാകുന്നു. ചികിത്സാ ക്രമങ്ങളും മരുന്നുകളും നിര്‍ണ്ണയിക്കുന്നതു് കുത്തക മരുന്നു് കമ്പനികളും ഉപകരണ നിര്‍മ്മാതാക്കളും ആശുപത്രി-മെഡിക്കല്‍ വിദ്യാഭ്യാസ വ്യവസായികളുമാണു്. അവരുടെ പിടിയില്‍ നിന്നു് കുതറി മാറാന്‍ ഇടതു് പക്ഷ സര്‍ക്കാരുകളുടെ സോദ്ദേശ നടപടികള്‍ കോണ്ടു് പോലുമാകുന്നില്ല. അതു് സാധ്യമാകണമെങ്കില്‍, ജനോപകാരപ്രദമായ ആരോഗ്യ വ്യവസ്ഥ നിലവില്‍ വരണമെങ്കില്‍, ഫലപ്രദവും ശാസ്ത്രീയവും സമഗ്രവുമായ ബദല്‍ ആരോഗ്യ വ്യവസ്ഥ ഉരുത്തിരിച്ചെടുക്കേണ്ടതുണ്ടു്. ഇതിനു് മുന്‍ മാതൃകകളോന്നുമില്ല. ഗവേഷണ-നിരീക്ഷണ-പഠന പ്രക്രിയകളിലൂടെ അതു് കണ്ടെത്തേണ്ടതുണ്ടു്.

മുതലാളിത്ത നാടുകളില്‍ പോതുവെ, ആരോഗ്യ രംഗം നിലവില്‍ പിന്‍പറ്റുന്നതു് അമേരിക്കന്‍ ഫുഡ് ആന്റു് ഡ്രഗ് അഡ്മിനിസ്ട്രേഷനും (FDA) ആരോഗ്യ രംഗത്തെ വിവിധ സംഘടനകളും‍ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളാണു്. അവ രൂപീകരിക്കപ്പെട്ടതു് അമേരിക്കന്‍ ജനങ്ങളുടെ താല്പര്യത്തിലാണെങ്കിലും ഇന്നവ കുത്തക മരുന്നു് കമ്പനികളുടെ നീരാളി പിടുത്തത്തില്‍ അമര്‍ന്നിരിക്കുകയാണു്. അതിനെതിരെ, ആരോഗ്യ പരിചരണത്തിലും മനുഷ്യന്റെ സ്വാഭാവിക രോഗ പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും ഊന്നുന്ന ബദല്‍ പ്രസ്ഥാനം അമേരിക്കയില്‍ തന്നെ വളര്‍ന്നു് വരുന്നുണ്ടു്. അതു് പരിചയപ്പെടുത്തിക്കോണ്ടു് പുതിയ കേരളത്തിന്റെ നിര്‍മ്മിതിയില്‍ ആരോഗ്യ രംഗം എങ്ങിനെയാകണമെന്ന പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയാണു് അവലംബിക്കുന്ന മാര്‍ഗ്ഗം.

സമൂഹാംഗങ്ങളുടെ ആരോഗ്യ പരിചരണത്തിലുപരി മുലധനത്തിന്റെ താല്പര്യമാണു് ആരോഗ്യ വ്യവസായം ലക്ഷ്യമിടുന്നതു് എന്നതാണു് നിലവിലുള്ള സ്ഥിതി. ജനങ്ങളുടെ ആരോഗ്യം പരിഗണനാവിഷയമാകുന്നതു് മരുന്നുകളേക്കുറിച്ചും ആശുപത്രികളേക്കുറിച്ചുമുള്ള പ്രചരണ കോലാഹലങ്ങളില്‍ മാത്രമാണു്. അതല്ലാതെ, രോഗപ്രതിരോധമോ രോഗ പരിഹാരമോ ആരോഗ്യാവസ്ഥയോ സംബന്ധിച്ച ചര്‍ച്ചകളിലല്ല. ആരോഗ്യ രംഗം ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെ ഫലമായി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടു് എന്ന ഓരു പോതു പ്രസ്താവം ഏറെ കേട്ടു് പോരികയും ചെയ്യുന്നു.

ശാസ്ത്ര-സാങ്കേതിക രംഗത്തെ വമ്പിച്ച മുന്നേറ്റം ആരോഗ്യ രംഗത്തും വളരെയേറെ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടു്. അവ, പക്ഷെ, ആരോഗ്യ കാര്യത്തില്‍ സമൂഹത്തിനു് അനുഭവപ്പെടാതിരിക്കുന്നതിനു് കാരണം ഈ രംഗത്തെ കച്ചവട താല്പര്യമാണെന്നതാണു് വസ്തുത. ആധുനിക വൈദ്യശാസ്ത്രം ഇന്നു് പ്രയോഗിച്ചു് പോരുന്ന പല ചികിത്സാ ക്രമങ്ങളും ഉരുത്തിരിയുന്നതിനു് മുമ്പു് പത്തോമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ തന്നെ, സമഗ്രമായ ശാസ്ത്രീയ ആരോഗ്യ പരിചരണ ക്രമം കണ്ടെത്തിക്കഴിഞ്ഞതാണു്. പക്ഷെ, അവയെ തമസ്കരിച്ചും അവഗണിച്ചും രോഗചികിത്സ എന്ന ഓരോറ്റ അജണ്ടയിലേയ്ക്കു് ആരോഗ്യരംഗത്തെ ഓതുക്കിയെടുത്തതു് അക്കാലത്തു് ലോകമാകെ വളര്‍ന്നു് വികസിച്ചു് വന്ന കമ്പോള വ്യവസ്ഥയാണു്. ശാസ്ത്രീയമായ ആരോഗ്യ പരിചരണം രോഗപ്രതിരോധത്തിലും രോഗ പരിഹാരത്തിലും ഊന്നിയ ഔഷധ വിധികളിലൂടെ സാധിക്കുമ്പോള്‍ കമ്പോള വികാസത്തിലൂടെ ലാഭം കുന്നു് കൂട്ടാന്‍ മൂലധന കുത്തകകളായ മരുന്നു കമ്പനികള്‍ക്കു് കഴിയാതെ വരുന്നു. പ്രിസ്ക്രിപ്ഷന്‍ മരുന്നുകള്‍ പേറ്റന്റു് ചെയ്തു് അമിത വില ഈടാക്കാനുള്ള അവസരം നല്‍കുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ-പരിഹാര വ്യവസ്ഥയ്ക്കാവശ്യമായ പോഷകങ്ങള്‍ സ്വാഭാവിക മേളിക്യൂളുകളായതിനാല്‍ പേറ്റന്റു് ചെയ്യാന്‍ കഴിയുന്നില്ല. അതു് കോണ്ടു്, പോഷകങ്ങളും ആ രംഗത്തുള്ള ഗവേഷണങ്ങളും അവഗണിക്കപ്പെട്ടു. ഓരോ രോഗത്തിനും ഓരോ മരുന്നു് അല്ലെങ്കില്‍ ഓന്നിലേറെ മരുന്നുകള്‍ എന്ന നിലയ്ക്കുള്ള രോഗ പരിചരണ ക്രമം കച്ചവട താല്പര്യത്തില്‍ സ്ഥാപിച്ചെടുത്തതാണു്. അങ്ങിനെ ആ രംഗത്തു് മരുന്നുകളുടേയും പരിചരണ പ്രക്രിയകളുടേയും പ്രളയവും അവയിലെല്ലാം മത്സരവും ലാഭവും വളര്‍ത്തി. അതാണിന്നു് ആരോഗ്യ രംഗത്തു് നാം കാണുന്ന പോലിമയുടെ അടിത്തറ. സാമൂഹ്യാരോഗ്യം ഓരു പരിഗണനാ വിഷയമേ അല്ല.

ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര ശേഷി മെച്ചപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പോഷണങ്ങള്‍ ലഭ്യമാക്കിയാല്‍ അതോടെ പോതുവായ ആരോഗ്യം കൈവരിക്കാനാവും. ഇതു് ബദല്‍ വ്യവസ്ഥ രൂപപ്പെടുത്താനുള്ള പഠന പ്രക്രിയയ്ക്കു് ഉപയോഗിക്കാനാണു് പറയുന്നതു്. അല്ലാതെ, സ്വയം ചികിത്സയ്ക്കുള്ള പ്രേരണയോ അതിന്റെ മാര്‍ഗ്ഗമോ ആയി ഇതിനെ ആരും കാണരുതു്. വ്യവസ്ഥാ മാറ്റത്തിന്റെ ആവശ്യകത കണ്ടെറിയുകയും അതിനായി ഇടപെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുകയുമാണു് ഈ ചര്‍ച്ചയുടെ ലക്ഷ്യം.

അതായത്, ഇതോരു കുത്തക വിരുദ്ധ-സാമ്രാജ്യവിരുദ്ധ ജനകീയ ദൌത്യമാണു്. ഇതിനു് സാമൂഹ്യമാറ്റവുമായി അതിപ്രധാന ബന്ധമുണ്ടു്. വിദ്യാഭ്യാസവും ആരോഗ്യവും പോലെ സാമൂഹ്യ മേഖലകള്‍ പോലും കുത്തക മൂലധനത്തിനു് തികച്ചും അടിപ്പെട്ടു് പോയാല്‍ കുത്തകകളെ മാറ്റി നിര്‍ത്തിക്കോണ്ടുള്ള ഓരു പുതുലോക ക്രമം സ്ഥാപിക്കാന്‍ തോഴിലാളിവര്‍ഗ്ഗ-ജനകീയ പ്രസ്ഥാനങ്ങള്‍ക്കു് കഴിയാതെ പോകും. സാമൂഹ്യമാറ്റത്തിന്റെ മുന്നുപാധിയായി തന്നെ സ്വതന്ത്രവും ശാസ്ത്രീയവുമായ അരോഗ്യ പരിചരണ സംവിധാനം സമൂഹത്തിനു് വഴങ്ങുന്നതാകണം. അത്തരത്തിലോരു വിപ്ലവ ലക്ഷ്യവും ഈ പഠന പ്രക്രിയയ്ക്കുണ്ടു്.

ശാസ്ത്രീയ നേട്ടങ്ങളുടെ ഫലമായി മനുഷ്യന്റെ ശരാശരി ആയുര്‍ ദൈര്‍ഘ്യം കൂടിയിട്ടുണ്ടു്. മരണ നിരക്കു് കുറഞ്ഞിട്ടുണ്ടു്. എന്നിങ്ങിനെ ചില കണക്കുകള്‍ കാണിച്ചു് ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ പറഞ്ഞുറപ്പിക്കപ്പെടുന്നുണ്ടു്. അവ മിക്കവാറും ശരിയാണു് താനും. എന്നാല്‍ ശിശുമരണ നിരക്കു് കുറഞ്ഞതിന്റെ ഫലമായി മോത്തത്തില്‍ ആയൂര്‍ ദൈര്‍ഘ്യം കൂടിയിട്ടുണ്ടെങ്കിലും പ്രായമായവരുടെ ആയൂര്‍ദൈര്‍ഘ്യത്തില്‍ എന്തു് മാറ്റം വന്നു എന്നു് നോക്കിയാല്‍ നിരാശയാണു് ഫലം. പുരുഷന്മാരുടേതു് എണ്‍പതിനടുത്തും സ്ത്രീകളുടേതു് അറുപത്തിയഞ്ചിനടുത്തുമായി നൂറ്റാണ്ടുകളായി തുടരുന്നു. അതേസമയം ശരാശരി ആയൂര്‍ദൈര്‍ഘ്യത്തില്‍ മുപ്പതും നാല്പതും വര്‍ഷം വര്‍ദ്ധനവുണ്ടു്. അതു് ശിശുമരണ നിരക്കിലെ ഇടിവിന്റെ പ്രതിഫലനമാണു്. അതു് നല്ലതു് തന്നെ. ജനന നിരക്കു് കുറയ്ക്കാനും ജനസംഖ്യാ വര്‍ദ്ധന നിയന്ത്രിക്കാനും അതു് സഹായകമായി. പക്ഷെ, ജനിച്ചു് ജീവിച്ചു് പ്രായമായി മരിക്കുന്ന ശരാശരി മനുഷ്യന്റെ ജീവിതത്തില്‍ ആരോഗ്യ രംഗത്തെ വികാസവും അതിനു് വേണ്ടി മുടക്കുന്ന വിഭവവും എന്തു് ഫലം നേടിത്തരുന്നു എന്നതു് പരിഗണിക്കേണ്ട വിഷയമാണു്.

മറ്റോന്നു്, മനുഷ്യരുടെ ജീവിത ഗുണപരത എത്ര കണ്ടു് മെച്ചപ്പെട്ടിട്ടുണ്ടു് എന്നതാണു്. അതു് പരിശോധിക്കുമ്പോള്‍ ഭക്ഷണത്തിലും ജീവിത നിലവാരത്തിലും ഉണ്ടായിട്ടുള്ള മെച്ചം പക്ഷെ, ജീവിതാന്ത്യം സുഖകരമാക്കുന്നതില്‍ സഹായിച്ചിട്ടില്ലെന്നു് കാണാം. സ്വന്തം മക്കളുടേയും ബന്ധുക്കളുടേയും ഇടയില്‍ കിടന്നു് അവര്‍ ഇറ്റിച്ചു് നല്‍കുന്ന സ്നേഹജലം ഇറക്കി ജീവന്‍ വെടിയാനുള്ള ഭാഗ്യം പോലും ഇന്നു് മിക്കവര്‍ക്കും നിഷേധിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ആശുപത്രികളിലെ തീവ്ര പരിചരണ തടവറകളില്‍ കിടന്നു് നരകിച്ചാണു് മിക്കവരുടേയും അന്ത്യം.

ഡോക്ടര്‍മാരുടെ എണ്ണം കൂടി. ആശുപത്രികളുടെ എണ്ണം കൂടി. സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂണു് പോലെ മുളച്ചു് പോന്തുന്നു. പല പല പുതിയ രോഗങ്ങളുടേയും പേരുകള്‍ കേള്‍ക്കുന്നു. പല പല പുതിയ മരുന്നുകളും ലഭ്യമാകുന്നു. ഇതോക്കെ ഉപയോഗിക്കുന്ന ജനങ്ങളുടെ അരോഗ്യം എത്രമാത്രം മെച്ചപ്പെട്ടിരിക്കുന്നു എന്നതു് ഏറെ പഠന വിധേയമാക്കാന്‍ ആരും മുന്നോട്ടു് വരുന്നില്ല. നടന്ന പഠനങ്ങളുടെ ഫലം ആശാവഹവുമല്ല.

മറുവശത്തു്, ആരോഗ്യ രംഗത്തു് നിക്ഷേപകരുടേയും സംരംഭകരുടേയും പണിയെടുക്കുന്നവരുടേയും നില മെച്ചപ്പെട്ടിട്ടുണ്ടെന്നു് കാണാം. ആരംഗത്തേയ്ക്കുള്ള തോഴിലന്വേഷകരുടെ തള്ളിക്കയറ്റവും കൈമാറപ്പെടുന്ന കൈക്കൂലിയും തലവരിപ്പണവും മാത്രം മതി ഇക്കാര്യം തെളിയിക്കാന്‍. അതായതു്, ആരോഗ്യ രംഗത്തേയ്ക്കു് മൂലധനത്തിന്റെ തള്ളിക്കയറ്റം ഉണ്ടായിട്ടുണ്ടു്. ഇതിന്റെ പരിണിതഫലം ജനങ്ങളുടെ ജീവിത ഗുണപരതയില്‍ കാണുന്നുണ്ടോ എന്നതാണു് പ്രസക്തമായ വിഷയം. ഇല്ലെങ്കില്‍ എന്തു് കോണ്ടു് ? എവിടെയാണു് സമൂഹത്തിന്റെ ലക്ഷ്യം പാളിയതു് ? എന്താണു് അതിനു് കാരണം ? എങ്ങിനെ ജനങ്ങളുടെ ആരോഗ്യവും അവരുടെ ജീവിതവും മെച്ചപ്പെടുത്താം എന്നതാണു് ഈ പഠന പ്രക്രിയയിലൂടെ വിലയിരുത്തപ്പെടുന്നതു്.



അല്പം ചരിത്രം
ലോകമാകെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രാദേശിക വൈവിദ്ധ്യങ്ങളോടെ പ്രകൃതി ദത്തമായ അരോഗ്യ പരിപാലന ക്രമം ഉരുത്തിരിഞ്ഞു് വന്നിട്ടുണ്ടു്. ഇന്നു് ആധുനിക വൈദ്യശാസ്ത്രമെന്നു് പറയപ്പെടുന്ന ക്രമത്തിന്റെ മുന്നോടിയായിരുന്നതു് യൂറോപ്പില്‍ രൂപപ്പെട്ട അലോപ്പതി സമ്പദായമാണു്. പ്രാദേശിക വ്യതിയാനങ്ങളോടെ ചൈനയിലും ഇന്ത്യയിലും മദ്ധ്യപൂര്‍വേഷ്യയിലും അവരുടേതായ ആരോഗ്യ പരിപാലന ക്രമങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടു്. ആയൂര്‍വ്വേദവും യൂനാനിയും സിദ്ധയും അത്തരത്തില്‍ പെടുന്നവയാണു്. യുറോപ്പില്‍ തന്നെ അന്നു് നിലവിലിരുന്ന ക്രമങ്ങളുടെ പരിമിതികള്‍ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജര്‍മ്മനിയില്‍ ഹോമിയോപ്പതി രംഗത്തു് വന്നു. എന്നാല്‍ പത്തോമ്പതാം നൂറ്റാണ്ടോടെ ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെ തേരിലേറി ലോകത്തുള്ള എല്ലാ രോഗചികിത്സാ ക്രമങ്ങളേയും സമന്വയിപ്പിച്ച് ഉരുത്തിരിഞ്ഞതാണു് ആധുനിക രോഗ ചികിത്സാ പദ്ധതി. ഏതു് പുതിയ ക്രമത്തേയും അതു് ഉള്‍ക്കോള്ളുകയും അതില്‍ ലയിപ്പിക്കുകയും ചെയ്യും. അതേ സമയം അതു് മൂലധനാധിപത്യത്തിന്റെ ഉപകരണം മാത്രമായി പരിണമിച്ചിരിക്കുന്നു. അതിന്റെ വ്യവസായാടിസ്ഥാനത്തിലുള്ള തേരോട്ടമാണു് നാമിന്നു് കാണുന്നതു്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍, മുതലാളിത്തം നേരിട്ട വലിയ സാമ്പത്തിക വെല്ലുവിളികളും കമ്പോള തകര്‍ച്ചയും പിന്നോട്ടടിയും അതിജീവിച്ചതു് അതിന്റെ കമ്പോളം വികസിപ്പിക്കുന്നതിനായി നാളതു് വരെ അനുവര്‍ത്തിച്ചു് പോന്നതില്‍ നിന്നു് വ്യത്യസ്തമായ ഓട്ടേറെ പുതു വഴികള്‍ തേടിക്കോണ്ടാണു്. രണ്ടു് ആഗോള യുദ്ധങ്ങളിലൂടെ അതു് വരെ നിലനിന്ന ഉല്പാദന ശേഷിയും ഉല്പന്നങ്ങളും വിഭവങ്ങളും നശിപ്പിച്ചു് പുതിയ ഉല്പാദനക്കുതിപ്പിനു് തുടക്കമിടുകയും അവയുടെ കമ്പോളം വികസിപ്പിക്കുകയും ചെയ്തതു് നമുക്കറിയാം. അതേ പോലെ തന്നെ, ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കുതിച്ചു് ചാട്ടത്തെ ഓരോ രംഗത്തും പ്രയോജനപ്പെടുത്തി പുതിയ ചരക്കുകള്‍ കമ്പോളത്തിലിറക്കി മുതലാളിത്തം അതിന്റെ കമ്പോള മാന്ദ്യത്തിനു് പ്രതിവിധി കണ്ടു് പോന്നു. അതില്‍ പ്രധാനപ്പെട്ട ഓന്നാണു് ആരോഗ്യ രംഗം.

ശാസ്ത്ര-സാങ്കേതിക വികാസം സാമൂഹ്യ നന്മയ്ക്കായി ഉപയോഗിച്ചിരുന്നെങ്കില്‍ മനുഷ്യസമൂഹം എത്രയോ മെച്ചപ്പെട്ട ആരോഗ്യ സൌഭാഗ്യം എത്രയോ മുമ്പേ നേടുമായിരുന്നു. അതിനു് പകരം കമ്പോള വികാസം ലക്ഷ്യമിട്ടു് ആരോഗ്യ പരിചരണം പോലും വെറും കമ്പോളതാല്പര്യത്തില്‍ പരുവപ്പെടുത്തി. രോഗികളെ ഉപഭോക്താക്കളായും മരുന്നുകളും ആതുര സേവനവും വൈദ്യ വിദ്യാഭ്യാസവും പരിശോധനയും ചരക്കുകളായും രോഗവര്‍ദ്ധന കമ്പോള വര്‍ദ്ധനയ്ക്കുള്ള മാര്‍ഗ്ഗമായും അതു് ഉപയോഗപ്പെടുത്തിപ്പോരുന്നു. രോഗം സൃഷ്ടിച്ചും കമ്പോളം വികസിപ്പിക്കുക, ലാഭം കുന്നു് കൂട്ടുക എന്നതു് നിലവില്‍ മുതലാളിത്ത തന്ത്രമാണെന്നു് പറഞ്ഞാല്‍ അതു് തീരെ അധികപറ്റാവില്ല. ഇതെല്ലാം ന്യായീകരിക്കാന്‍ ശാസ്ത്രീയാടിത്തറ എന്ന പുതിയ യുക്തിയും അതിനു് കൈവന്നു.

എന്നാല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളെ അതു് വേണ്ട വിധത്തിലല്ല ഉള്‍ക്കോണ്ടിട്ടുള്ളതു്. ആരോഗ്യം മെച്ചപ്പെടുത്താനോ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനോ രോഗം പൂര്‍ണ്ണമായി മാറ്റാനോ ഉള്ള ശാസ്ത്ര സാങ്കേതിക ശേഷി കണ്ടെത്തി വികസിപ്പിക്കാന്‍ നാളിതു് വരെ മൂലധനാധിഷ്ഠിത സാമൂഹ്യ ക്രമം ശ്രദ്ധിച്ചിട്ടില്ല. അഥവാ ഏതെങ്കിലും സത്യ സന്ധരായ ഭിഷഗ്വരന്മാരോ ശാസ്ത്ര സാങ്കേതിക വിദഗദ്ധരോ അത്തരത്തിലുള്ള ഏതെങ്കിലും കണ്ടു് പിടുത്തം നടത്തിയാല്‍ അവയെ മറച്ചു് പിടിക്കുകയോ അതു് സാധ്യമല്ലാതെ വന്നാല്‍ അവയെ എതിരായ ഫലം നല്‍കുന്ന കൃത്രിമ ഗവേഷണങ്ങളുടെ പ്രളയത്തില്‍ മുക്കുകയോ ചെയ്യാന്‍ മൂലധനാധിപത്യം പ്രത്യേകം ശ്രദ്ധിച്ചു് പോന്നിട്ടുണ്ടു്. പല വിഷയങ്ങളിലുമുള്ള ഗവേഷണ പ്രോജക്ടുകളുടെ പ്രളയം ഇക്കാര്യം തെളിയിക്കുന്നു.

പുതിയ ചിന്തകളും സത്യങ്ങളും മൂന്നു് ഘട്ടങ്ങളിലൂടെ കടന്നു് പോകുന്നു. ആദ്യം അവ പുച്ഛിക്കപ്പെടുന്നു. പിന്നെ, വീറും വാശിയോടും കൂടെ എതിര്‍ക്കപ്പെടുന്നു. അവസാനം, വളരെ സ്പഷ്ടമായ, ഓഴിച്ചുകൂടാന്‍ വയ്യാത്ത, കാര്യങ്ങളായി അവ ഏവരാലും അംഗീകരിക്കപ്പെടുന്നു - ആര്‍തര്‍ ഷോപ്പന്‍ഹോവര്‍.


വിറ്റാമിന്‍ സിയുടെ രോഗ പ്രതിരോധ-പരിഹാര ശേഷിയേക്കുറിച്ചു് നടന്നിട്ടുള്ള പതിനായിരക്കണക്കിനു് ഗവേഷണങ്ങള്‍ ഇതിനുദാഹരണമാണു്. ശരിയായ ഗവേഷണം നടത്തി നിഗമനങ്ങളിലെത്തിയിരുന്നെങ്കില്‍ മനുഷ്യന്റെ സ്വാഭാവിക രോഗ പ്രതിരോധം ശക്തിപ്പെടുത്തി രോഗങ്ങള്‍ കുറച്ചും വരുന്നവ മാറ്റിയും ആരോഗ്യജീവിതം ഉറപ്പാക്കിയും ജീവിത ഗുണപരത ഉയര്‍ത്താനാവുമായിരുന്നു. ആരോഗ്യകരമായ വാര്‍ദ്ധക്യ ജീവിതവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ‍ നേടാന്‍ അതുപകരിക്കുമായിരുന്നു. ചുരുക്കത്തില്‍, മൂലധന താല്പര്യസംരക്ഷണം ലക്ഷ്യം വെച്ചാണു് ആധുനിക വൈദ്യ ശാസ്ത്രം ശാസ്ത്ര-സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുന്നതു്. ആരോഗ്യ രംഗം മോത്തത്തില്‍ വഴിതെറ്റി പോയിരിക്കുന്നതിന്റെ എല്ലാ കാരണങ്ങളും ഈ മൂലധന താല്പര്യ സംരക്ഷണം എന്ന ഓറ്റ അജണ്ടയില്‍ ഓതുങ്ങുന്നു. ഓട്ടേറെ പരിമിതികളാണു് അതു് മൂലം ആരോഗ്യ രംഗം നേരിടുന്നതു്.

പരിമിതികളേറെ
ആധുനികമെന്നവകാശപ്പെടുന്ന വൈദ്യശാസ്ത്ര ശാഖയുടെ പരിമിതികളുടെ നേര്‍ ചിത്രമാണു് ഹൃദ്രോഗവുമായി ബന്ധപ്പെട്ടു് നാം കാണുന്നതു്. രക്താതിമര്‍ദ്ദത്തിന്റേയും കോളസ്ട്രോളിന്റേയും അനുവദനീയ നിരക്കുകള്‍ നിലവില്‍ നിര്‍ണ്ണയിക്കുന്നതു് ആ രംഗത്തു് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സംഘടനകളാണു്. അവയിന്മേല്‍ മരുന്നു് കുത്തകകള്‍ക്കുള്ള സ്വാധീനം ഇന്നു് പരക്കെ അറിയപ്പെടുന്നതാണു്. ഹൃദ്രോഹങ്ങള്‍ക്കു് കാരണം ഉയര്‍ന്ന കോള‍സ്ട്രോളാണെന്ന കണ്ടെത്തല്‍ അവ അടിച്ചേല്പിച്ചതാണു്. പതിറ്റാണ്ടുകളായി നിലനിന്ന ആ ധാരണയുടെ അടിസ്ഥാനത്തില്‍ ടണ്‍ കണക്കിനു് സ്റ്റാറ്റിന്‍ മരുന്നുകള്‍ ലോകമാകെ വിറ്റഴിക്കാന്‍ മരുന്നു് കുത്തകകള്‍ക്കു് കഴിഞ്ഞു. അവയുടെ ലാഭം എണ്ണക്കമ്പനികളുടേതിനേക്കാളും അധികമാണു്. ഉയര്‍ന്ന കോളര്‍സ്ട്രോള്‍ നില രോഗകാരണമല്ലെന്നും രോഗ ലക്ഷണം മാത്രമാണെന്നും അമേരിക്കന്‍ ഔദ്യോഗിക ആരോഗ്യവ്യവസ്ഥ മൂന്നു് വര്‍ങ്ങള്‍ക്കു് മുമ്പു് (2015ല്‍) അംഗീകരിച്ചിട്ടും നമ്മുടെ നാട്ടില്‍ 2018 ആയിട്ടും, ഇന്നും കോളസ്ട്രോള്‍ നിയന്ത്രിണത്തിനുള്ള മരുന്നുകള്‍ നല്‍കിവരികയാണു്. രോഗ കാരണം മാറാതെ തുടരുന്നതിനാല്‍ കോളസ്ട്രോള്‍ ഉയര്‍ത്തുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയും അതു് നശിപ്പിച്ചു് കുറയ്ക്കുന്ന വൈദ്യശാസ്ത്ര ഇടപെടലിന്റെ കൃത്രിമ പ്രക്രിയയും സമാന്തരമായി തുടരുന്നതു് മൂലം കരളിന്റേയും വൃക്കകളുടേയും അമിത പ്രയത്നം അവയ്ക്കു് കേടു് വരുത്തുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പുതിയ രോഗങ്ങള്‍ക്കു് വഴിവെയ്ക്കുകയുമാണു്. നേട്ടം അമേരിക്കയിലെ വാള്‍സ്ട്രീറ്റു് കമ്പനികള്‍ക്കു്. കോട്ടം സമൂഹത്തിനാകെയും. നിലവില്‍ ആധുനികമെന്നവകാശപ്പെടുന്ന വൈദ്യശാസ്ത്ര ശാഖ അനുവര്‍ത്തിച്ചു് പോരുന്ന മിക്ക രോഗ ചികിത്സാ ക്രമങ്ങളുടേയും സ്വഭാവം മേല്പറഞ്ഞതാണു്. അത്തിത്തില്‍, ഓറ്റപ്പെട്ട രോഗ ലക്ഷണങ്ങള്‍ക്കു് (കാരണങ്ങള്‍ക്കല്ല) പ്രത്യേകം പ്രത്യേകം മരുന്നുകള്‍ കണ്ടെത്തി ചരക്കുകളും കമ്പോളവും വികസിപ്പിക്കുകയും ലാഭം കുന്നു് കൂട്ടുകയും ചെയ്യുന്നു. രോഗ ശാന്തിയും ആരോഗ്യവും മരീചികയായി മാറിയിരിക്കുന്നു.

ഇക്കാര്യം തെളിയിക്കുന്ന മറ്റോരു ഉദാഹരണമാണു് നിലവിലുള്ള കാന്‍സര്‍ ചികിത്സ. നൂറു് കണക്കിനു് രോഗങ്ങളുടെ സംഘാതമാണു് കാന്‍സറെന്നാണു് വൈദ്യ വിശാരദന്മാര്‍ പറയുന്നതു്. അതിലൂടെ കാരണം പറയാനുള്ള ബാധ്യതയില്‍ നിന്നോഴിഞ്ഞു് മാറുന്നു. ഓരോന്നിനും മരുന്നുകള്‍ കണ്ടെത്താനുള്ള പരിശ്രമം നടക്കുന്നു. ഓട്ടേറെ മരുന്നുകള്‍ പരീക്ഷിച്ചു കോണ്ടിരിക്കുന്നു. അമിതമായ വിലയാണു് അവയ്ക്കീടാക്കുന്നതു്. പക്ഷെ, രോഗ നിയന്ത്രണം സാധിക്കുന്നില്ല. ചെലവാക്കുന്ന വിഭവത്തിനും കണക്കില്ല. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധത്തെക്കുറിച്ചുള്ള ധാരണയുണ്ടായാല്‍ രോഗ പരിഹാരത്തിനുള്ള മാര്‍ഗ്ഗവും തുറന്നു് കിട്ടുമെന്നതു് സ്വാഭാവിക യുക്തിയാണു്. പക്ഷെ, ആ വഴിക്കു് ഗവേഷണം നടത്താന്‍ മരുന്നു് കമ്പനികള്‍ക്കു് താല്പര്യമില്ല. കാരണം, രോഗകാരണം കണ്ടെത്തി നീക്കിയാല്‍ അവരുടെ കമ്പോളം ചുരുങ്ങും.

ഇതേ പോലെ തന്നെ അണുബാധ മൂലമുള്ള രോഗങ്ങളുടേയും വാര്‍ദ്ധക്യകാല പ്രശ്നങ്ങളുടേയും പരിഹാരവും മരീചികയാണു് രോഗ പ്രതിരോധമോ പരിഹാരമോ വിജയിക്കുന്നില്ല. ആശ്വാസ മാര്‍ഗ്ഗങ്ങള്‍ മാത്രമാണു് ലഭ്യമാക്കപ്പെടുന്നതു്. അവ തന്നെ പുതിയപ്രശ്നങ്ങള്‍ക്കു് കാരണമായി മാറുകയും ചെയ്യുന്നു.

മറ്റു് ആതുര സേവന ശാഖകള്‍
ആധുനിക വൈദ്യശാസ്ത്രം ശാസ്ത്ര-സാങ്കേതിക സിദ്ധികള്‍ ഉപയോഗപ്പെടുത്തുന്നതു് മൂലം ശാസ്ത്രീയമെന്നവകാശപ്പെടുകയും മറ്റിതര വൈദ്യ ശാഖകളെ അശാസ്ത്രീയമെന്ന പേരില്‍ അപകീര്‍ത്തിപ്പെടുത്തുകയും പിന്തള്ളുകയും ചെയ്യുന്നുണ്ടു്. അതേ സമയം ശരിയായ ആരോഗ്യ പരിപാലനത്തിന്റെ ഉപാധിയായി മാറാന്‍ തയ്യാറാകാത്തതു് മൂലം അതിന്റെ ശേഷി വേണ്ടവിധം ഉപയോഗിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. ഇതര അരോഗ്യ പരിചരണ ശാഖകളാകട്ടെ, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വേണ്ട അളവില്‍ ഉല്‍ക്കോള്ളാന്‍ ശ്രമിക്കുന്നുമില്ല. ശാസ്ത്ര-സാങ്കേതിക ശേഷികള്‍ ഉപയോഗപ്പെടുത്തി സ്വന്തം അരോഗ്യ സംരക്ഷണ പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്ന കാര്യം അവ ശ്രദ്ധിക്കുന്നില്ല. അവയെല്ലാം, മിക്കപ്പോഴും ശരിയായ ദാര്‍ശിനികാടിത്തറയുള്ളതെങ്കിലും, പാരമ്പര്യവാദത്തിന്റെ തടവറയില്‍ പെട്ടു്, അവയുടെ ആരോഗ്യ പരിപാലന ക്രമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്ന കാര്യത്തില്‍ പിന്നോക്കം നില്കുന്നു. ആധുനിക വൈദ്യ ശാസ്ത്ര ശാഖമാത്രമാണു് അതിന്റെ കണ്ടെത്തലുകളും രീതി ശാസ്ത്രവും പ്രയോഗവും പരസ്യപ്പെടുത്തുന്നതു്. ആ തുറന്ന സമീപനമാണു് ആധുനിക വൈദ്യശാസ്ത്ര ശാഖയുടെ മെച്ചപ്പെടലിന്റെ ഉപാധി. അതിന്റെ ജന പ്രീയതയ്ക്കു് കാരണവും. മറ്റുള്ളവയെല്ലാം അവയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ക്രമേണ അപ്രസക്തമായി നിഷ്ക്രമിക്കുകയുമാണു്. അതു് മൂലം ആധുനിക വൈദ്യശാസ്ത്രവുമായി അവ മുഖം തിരിഞ്ഞു് നില്കുന്നു. പരിമിതമെങ്കിലും, നടത്തുന്ന മത്സരം മൂലധന താല്പര്യത്തില്‍ മാത്രമായി ഓതുങ്ങുന്നു. അതിലൂടെ സ്വയം കമ്പോളവല്കരിക്കുന്നതിനു് വഴങ്ങുന്നതു് വഴി സ്വയം തരം താഴുകയും ചെയ്യുന്നു. അതാകട്ടെ, അവയുടെ ദാര്‍ശനികാടിത്തറ തന്നെ ഇകഴ്ത്തപ്പെടുന്നതിനു് മാത്രമാണു് ഉപകരിക്കപ്പെടുന്നതു്. ആരോഗ്യ രംഗത്തിനു് പോതുവെ നേട്ടമുണ്ടാകുന്നില്ല.

രോഗ പ്രതിരോധവും രോഗപരിഹാരവും പ്രധാനം
ആരോഗ്യം നിലനിര്‍ത്തുന്നതില്‍ രോഗം വരാതിരിക്കുന്നതും വന്നാല്‍ പരിഹരിക്കുന്നതും പ്രധാനമാണു്. എന്നാല്‍ അവ അവഗണിക്കുകയും രോഗ പരിചരണത്തില്‍ ഊന്നല്‍ നല്‍കുകയും ചെയ്യുന്നു എന്നതാണു് ആരോഗ്യ രംഗത്തെ ഇന്നത്തെ പ്രവണത. ഇതു് കമ്പോള താല്പര്യം സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമാണു്. ആരോഗ്യം നിലനിര്‍ത്തുന്നതിനു് എതിരുമാണു്.

ഏറ്റവും ചെലവു് കുറഞ്ഞതും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതും രോഗ പ്രതിരോധത്തിലും രോഗ പരിഹാരത്തിലും ഊന്നിയ ആരോഗ്യ പരിപാലന ക്രമമാണു്. അതാണു്, അലോപ്പതിയടക്കം, പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളെല്ലാം ഊന്നിപ്പോന്നിരുന്നതു്. എന്നാല്‍, മുതലാളിത്ത കമ്പോള വികാസത്തിന്റെ യുക്തിയാണിന്നു് രോഗ പരിചരണം എന്ന ഘടകത്തിനു് പ്രാധാന്യം നല്‍കി പ്രതിരോധത്തേയും പരിഹാരത്തേയും പിന്നോട്ടടിപ്പിച്ചതു്.

രോഗ പ്രതിരോധം
ജീവികളുടെ സ്വാഭാവിക രോഗ പ്രതിരോധ വ്യവസ്ഥ പഠിക്കാന്‍ ആവശ്യമായത്ര മുന്നേറ്റം വിവിധ ശാസ്ത്ര ശാഖകള്‍ നേടിക്കഴിഞ്ഞിട്ടുണ്ടു്. എന്നാല്‍ ആ രംഗത്തേയ്ക്കു് ഗവേഷണം വേണ്ടത്ര തിരിയുന്നില്ല. കാരണം, പണം മുടക്കുന്നതു് മരുന്നു് കമ്പനികളാണു്. രോഗ പ്രതിരോധത്തില്‍ അവയ്ക്കു് താല്പര്യമില്ല. മൂലധന താല്പര്യം ആധിപത്യം വഹിക്കുവോളം അതു് പ്രതീക്ഷിക്കുകയും വേണ്ട. ഈ ഓരു വിഷമ വൃത്തത്തില്‍ നിന്നു് കര കയറാതെ സമൂഹത്തിനു് മുന്നേറാനാവില്ല. അത്രമേല്‍ ഭാരമാണു് കച്ചവട താല്പര്യം പേറുന്ന ആരോഗ്യ വ്യവസ്ഥ സമൂഹത്തിനു് മേല്‍ അടിച്ചേല്പിക്കുന്നതു്.

പ്രകൃതി ദത്തവും സ്വാഭാവികവുമായ രോഗ പ്രതിരോധ ശേഷിയും രോഗ പരിഹാര ശേഷിയും ഉപയോഗപ്പെടുത്തിയാല്‍ വിഭവ പരിമിതി പരിഹരിക്കുന്നതില്‍ വലിയോരളവു് നേട്ടമുണ്ടാക്കാം. മറിച്ചു് കച്ചവട താല്പര്യത്തില്‍ രൂപപ്പെടുത്തപ്പെട്ട രോഗശമന വ്യവസ്ഥയും കൃത്രിമ രോഗ പ്രതിരോധ സമ്പ്രദായങ്ങളും തുടര്‍ന്നാല്‍ വിഭവ ധൂര്‍ത്താണു് ഫലം. മാത്രമല്ല, ആരോഗ്യം മോശമാകുകയും രോഗം പെരുകുകയും വര്‍ദ്ധിച്ച വിഭവ വിനിയോഗം ആവശ്യമായിത്തീരുകയും ചെയ്യും. നേട്ടം മൂലധന കുത്തകകള്‍ക്കു് മാത്രമായിരിക്കും.

വിഭവ പരിമിതി മറികടക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗ്ഗം ലഭ്യമായ സ്വാഭാവിക രോഗ പ്രതിരോധ ശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണു്. അതിന്റെ നേട്ടം കൃത്രിമ രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളേക്കാള്‍ എത്രയോ മടങ്ങാണു്. കൃഷിയിടത്തില്‍ എത്ര വെള്ളം കോരിയോഴിച്ചാലും ഓരു മഴയില്‍ നിന്നു് കിട്ടുന്ന ജലസമൃദ്ധി ഉണ്ടാക്കാനാവില്ലെന്നതു് നമ്മുടെ അനുഭവം. അതേപോലെ തന്നെയാണു് രോഗ പ്രതിരോധവും. മനുഷ്യ ശരീരത്തിന്റെ അനന്തമായ രോഗ പ്രതിരോധ ശേഷിയുടേയും പ്രയോഗം മഴ ലഭിക്കും പോലെയാണു്. കൃത്രിമ രോഗ പ്രതിരോധം വെള്ളം കോരിയോഴിച്ചു് നനയ്ക്കുന്നതു് പോലെയും. അതു് സ്വാഭാവിക പ്രതിരോധത്തിന്റെ ഏഴയലത്തു് എത്തില്ലെന്നു് മാത്രമല്ല, അവ സ്വാഭാവിക പ്രതിരോധത്തെ ക്ഷീണിപ്പിക്കുകയുമാണു്. കാരണം, ഇന്നത്തെ രോഗ ചികിത്സ രോഗ പ്രതിരോധത്തിനു് അനുരോധമായ രീതിയിലല്ല തന്നെ.

ഇന്നു്, മരുന്നു് ഗവേഷണങ്ങള്‍ക്കു് ചെലവാക്കുന്നതിന്റെ ചെറിയോരംശം സ്വാഭാവിക രോഗ പ്രതിരോധം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗം കണ്ടെത്താനായി ചെലവഴിച്ചിരുന്നെങ്കില്‍ മനുഷ്യ സമൂഹം ഇതിലുമെത്രയോ മെച്ചപ്പെട്ട ആരോഗ്യ സൌഭാഗ്യം കൈവരിക്കുമായിരുന്നു. അതില്ലാതെ, ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെ നേട്ടം സമൂഹത്തിനു് അനുഭവവേദ്യമാവില്ല.

ബദല്‍ മാര്‍ഗ്ഗം - സാധ്യതകള്‍
നാളിതു് വരെ നടന്ന ശാസ്ത്രീയ ഗവേഷണ പ്രോജക്ടുകളുടെ പുനര്‍ പഠങ്ങളിലൂടെ പല സത്യങ്ങളും വെളിച്ചത്തു് കോണ്ടു് വരാനാവും എന്ന ഓരു സാധ്യതയുണ്ടു്. മറ്റോന്നു്, നിലവില്‍ വളര്‍ന്നു് വികസിച്ചു് വരുന്ന സാമൂഹ്യ മാധ്യമങ്ങളുടെ സിദ്ധികളുപയോഗിച്ചു് ലോകമാകെ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചും ശരിയായ ദിശയില്‍ വിലയിരുത്തിയും ഓട്ടേറെ മുന്നേറാനാവും എന്നതാണു്. ഗവേഷണ പ്രബന്ധങ്ങളുടെ അവിഭാജ്യ ഘടകമാണു് ആ രംഗത്തു് ഉണ്ടായിട്ടുള്ള സാഹിത്യ പരിശോധന (Literature Review). അത്തരം പല ഗ്രന്ഥങ്ങളും ലോക സാഹിത്യത്തില്‍ ലഭ്യമാണു്. അതിലോന്നാണു് ഇര്‍വിന്‍ സ്റ്റോണ്‍ എഴുതിയ ''ദി ഹീലിങ്ങ് ഫാക്ടര്‍ വിറ്റാമിന്‍ സി എഗന്‍സ്റ്റു് ഡിസീസ്" എന്ന ഗവേഷണ പ്രബന്ധം. ഡോ ലിനസ് പൌളിങ്ങു്, ഡോ. ഫ്രെഡറിക് ക്ലെന്നര്‍, ഡോ കാത്ത്കാര്‍ട്ടു്, ഡോ. തോമസ് ഇ ലെവി, ഡോ. സെബാസ്റ്റ്യന്‍ ജെ പടയാട്ടി (കോടകരക്കാരന്‍) തുടങ്ങിയവരുടെ കൃതികളും ഗവേഷണ പ്രബന്ധങ്ങളും ഈ പഠനത്തിനു് ആധാരമാക്കുകയാണു്.

''ദി ഹീലിങ്ങ് ഫാക്ടര്‍ വിറ്റാമിന്‍ സി എഗന്‍സ്റ്റു് ഡിസീസ്" എന്ന ഗവേഷണ പ്രബന്ധത്തിന്റെ ആമുഖം പറയുന്നതിതാണു്.

"ജന്തുലോകത്തില്‍ പ്രൈമേറ്റ്സിനെ (മനുഷ്യനടങ്ങുന്ന ജന്തുവിഭാഗം) മാത്രം സ്വന്തം ശരീരത്തില്‍ അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി) ഉല്പാദിപ്പിക്കാനുള്ള കഴിവില്ലാതാക്കിയതു് പണ്ടെന്നോ നടന്ന ജനറ്റിക് മ്യൂട്ടേഷനാണെന്നാണു്, നാല്പതു് വര്‍ഷത്തെ ഗവേഷണ പഠനത്തിനു് ശേഷം ഇര്‍വിന്‍ സ്റ്റോണ്‍ നടത്തുന്ന ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അതിനെ ചെറിയ അളവു് മാത്രം ആവശ്യമുള്ള വിറ്റാമിന്‍ ഗണത്തില്‍ പെടുത്തി അതിന്റെ നിര്‍ണ്ണായക പ്രാധാന്യം അവഗണിച്ചതിലൂടെ അതിന്റെ ലക്ഷണങ്ങളെ മറ്റു് രോഗങ്ങളായി എണ്ണി നമ്മള്‍ ചികിത്സ ചെയ്യാത്ത സ്കര്‍വിയുമായി (Subclinical Scurvy) കഴിയുകയാണു്. ഇതിനുള്ള പരിഹാരം വിറ്റാമിന്‍ സിയെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തിരുത്തുകയും എന്നോ നഷ്ടപ്പെട്ട ഈ രോഗപരിഹാര ഘടകം ആവശ്യമായ അളവില്‍ കഴിക്കുകയുമാണു്. എളുപ്പത്തിലും കുറഞ്ഞ ചെലവിലും രോഗം മാറ്റാനും (രോഗാണുക്കളെ നിര്‍വ്വീര്യമാക്കാനും) മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെ പ്രതിരോധിക്കാനും ആരോഗ്യകരമായ ദീര്‍ഘായുസ് ഉറപ്പാക്കാനുമുള്ള വിറ്റാമിന്‍ സിയുടെ കഴിവു് അളവറ്റ രേഖകളുടെ പിന്‍ബലത്തില്‍ ഇര്‍വിന്‍ സ്റ്റോണ്‍ വരച്ചു് കാട്ടുന്നു."

ദീര്‍ഘകാലത്തേയ്ക്കു് ജീവകം സിയുടെ ലഭ്യത കുറവു് മൂലമുണ്ടാകുന്ന ചികിത്സ ആവശ്യമില്ലാത്തത്ര കുറഞ്ഞ തോതിലുള്ള സ്കര്‍വ്വി (Subclinical Scurvy) കാണാതിരിക്കുകയും അവ ഈട്ടം കൂടി കാലാന്തരത്തില്‍ പോട്ടിപ്പുറപ്പെടുന്ന രോഗലക്ഷണങ്ങളെ മറ്റു് രോഗങ്ങളായി പേരിട്ടു് വിളിച്ചു് ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിനു് ആരോഗ്യകരമായ ജീവിതം നിഷേധിക്കുക മാത്രമല്ല, ജനങ്ങളുടെ സമ്പത്താകെ കോള്ളയടിച്ചു് പാപ്പരാക്കി ലാഭവും മൂലധനവും കുന്നു് കൂട്ടുകയുമാണു് മൂലധന കുത്തകകള്‍ ചെയ്യുന്നതു്.

മറ്റോട്ടേറെ മഹാന്മാരായ ശാസ്ത്രകാരന്മാരും ഭിഷഗ്വരന്മാരും തങ്ങളുടെ ഗവേഷണം ഈ വഴിക്കു് തിരിച്ചു് വിടുകയും വിലപ്പെട്ട കണ്ടെത്തലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടു്. അവരില്‍ പലരും നോബല്‍ സമ്മാനിതരാകുകയും ചെയ്തിട്ടുണ്ടു്. ഇര്‍വിന്‍ സ്റ്റോണിന്റെ മേല്‍ പ്രബന്ധത്തിനു് അവതാരിക എഴുതിയ രണ്ട് പേരും നോബല്‍ സമ്മാനിതരാണു്. അതിലോരാളാണു് ലിനസ് പൌളിങ്ങു്. അദ്ദേഹവും ജീവകം സിയുടെ രോഗപ്രതിരോധ-പരിഹാര സിദ്ധകളുടെ ശാസ്ത്രീയ വശങ്ങള്‍ കണ്ടെത്തി വിശദീകരിക്കുകയുണ്ടായി.

പോഷണ ചികിത്സ
പോഷണ ചികിത്സ (Nutrition Therapy) എന്നോരു പുതിയ ശാഖ തന്നെ രൂപപ്പെട്ടു് കഴിഞ്ഞു. Dr. Ray D Strand M D “What Your Doctor Doesn’t Know About Nutritional Medicine May Be Killing You” എന്ന തലക്കെട്ടിലുള്ള പുസ്തകത്തില്‍ അദ്ദേഹം പറയുന്നതു് മെഡിക്കല്‍ കോളേജില്‍ കാര്യമായിട്ടോന്നും പോഷണത്തേക്കുറിച്ചു് ഡോക്ടര്‍മാര്‍ പഠിക്കുന്നില്ലെന്നാണു്. Orthomolecular Medicine എന്ന പേരില്‍ അതു് നിലവില്‍ അതിവേഗം മുന്നേറിക്കോണ്ടിരിക്കുന്നു. The Text Book of Nutritional Medicine (Melvyn R Werbach, MD with Jeffrey Moss, D.D.S., C.N.S., C.C.N) പരമ്പരാഗതത്വത്തിന്റെ തടവറയില്‍ കിടക്കുന്ന ആധുനിക വൈദ്യവിദഗ്ദ്ധരാരും പഠിക്കുന്നില്ല.

പരമ്പരാഗത ഇംഗ്ലീഷ് ചികിത്സയില്‍, ഹൃദ്രോഗ വിദഗ്ദ്ധര്‍ രോഗ ലക്ഷണങ്ങളെ, അപായ സൂചനകളെ, അമര്‍ച്ച ചെയ്യാന്‍ പാടുപെടുന്നു. കാരണം കണ്ടെത്താനവര്‍ക്കു് കഴിയുന്നില്ല, അതിനവര്‍ ശ്രമിക്കുന്നുമില്ല. എന്നാല്‍ ഡോ. ലിനസ് പൌളിങ്ങു് ഹൃദ്രഗങ്ങളുടെ കാരണം കണ്ടെത്തുകയും ഓപ്പറേഷനും മരുന്നും ഇല്ലാത്ത പുത്തന്‍ ഹൃദ്രോഗ പരിഹാരം കണ്ടെത്തുകയും നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേ വരെ കേട്ടിരുന്ന കോളസ്ട്രോള്‍ സിദ്ധാന്തം, കോഴുപ്പു് സിദ്ധാന്തം, ഹോമോസിസ്റ്റീന്‍ സിദ്ധാന്തം, ഓക്സീകരിക്കപ്പെട്ട കോളസ്ട്രോള്‍ സിദ്ധാന്തം, ഫ്രീ റാഡിക്കല്‍ സിദ്ധാന്തം, ഹെവി മെറ്റല്‍ സിദ്ധാന്തം, സൂക്ഷ്മാണുസിദ്ധാന്തം തുടങ്ങി പലതും കൈകാര്യം ചെയ്തിരുന്നതു് ഹൃദ്രോഗത്തിന്റെ കാരണമെന്തെന്നായിരുന്നില്ല. മറിച്ചു് അപായ സൂചനകള്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ കാരണമായ ഹൃദയ ധമനീ ഭിത്തികളിലെ ക്ഷതം എങ്ങിനെ ഉണ്ടാവുന്നു എന്നു് വ്യാഖ്യാനിക്കാന്‍ പക്ഷെ, അവയ്ക്കോന്നും കഴഞ്ഞിരുന്നില്ല. അതിനു് കാരണം ജീവകം സിയുടെ കുറവാണെന്ന ഏകീകൃത സിദ്ധാന്തമാണു് ഡോ. ലിനസ് പൌളിങ്ങു് മുന്നോട്ടു് വെച്ചതു്.

ശരീരത്തിന്റെ ഏതു് ഭാഗത്തു് കടന്നു കൂടുന്നതായാലും എല്ലാ അണുബാധയും വിഷാംശങ്ങളും ഫ്രീ റാഡിക്കലുകളും രക്ത പ്രവാഹത്തിലൂടെ ഹൃദയത്തിലാണു് ആദ്യം എത്തിച്ചേരുക. അവിടെ നിന്നാണു് അവ പരക്കുന്നതു്. ഹൃദയം പമ്പു് ചെയ്യുന്ന രക്തം ഹൃദയ ധമനികളുടെ ഭിത്തിയില്‍ വലിയ ആഘാതമാണു് ഏല്പിക്കുന്നതു്. രോഗാണുക്കളെ കൈകാര്യം ചെയ്യുന്ന ദൌത്യമുള്ള ജീവകം സി ഹൃദയത്തില്‍ തന്നെ അതിന്റെ ദൌത്യം ആരംഭിക്കുന്നു. അതോടെ ഹൃദയത്തില്‍ ജീവകം സി യുടെ അളവു് കുറയുന്നു. മാത്രമല്ല, ജീവകം സിയുടെ കുറവു് മൂലം കോളേജന്‍ (രക്തക്കുഴലുകളടക്കം കോശ നിര്‍മ്മിതിയുടെ അടിസ്ഥാന ഘടകം) സൃഷ്ടി മാന്ദ്യത്തിലാകുന്നു. കോളേജന്‍ കിട്ടാത്തതു് മൂലം വളരെ ഉയര്‍ന്ന മര്‍ദ്ദത്തിലും വേഗതയിലും രക്തം പ്രവഹിക്കുന്ന ഹൃദയ ധമനീഭിത്തികള്‍ ക്ഷയിക്കുന്നു. അവിടെ കേടുപാടുകള്‍ ഉണ്ടാകുന്നു. ഭിത്തിയുടെ ലൈനിങ്ങിന്റെ സാന്ദ്രത നഷ്ടപ്പെടുന്നു. പോട്ടിപ്പോകാതെ അതു് പരിഹരിക്കാന്‍ കരള്‍ വര്‍ദ്ധിച്ച തോതില്‍ ലിപോ പ്രോട്ടീന്‍ () സൃഷ്ടിക്കുന്നു. അതാണു് കോളേജന്‍ സൃഷ്ടിയുടെ അസംസ്കൃത വസ്തു. ജീവകം സിയുടെ അഭാവത്തില്‍ കോളേജനുണ്ടാക്കാനാവാതെ വരുന്നു. പക്ഷെ, കേടു്പാടു് വന്ന ധമനീ ഭിത്തി സംരക്ഷിക്കാനായി ശരീരം ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. കരള്‍ വര്‍ദ്ധിച്ച തോതില്‍ സൃഷ്ടിക്കുന്ന ലിപോ പ്രോട്ടീന്‍ () യും കാത്സിയവും കോഴുപ്പും എല്ലാം ചേര്‍ന്നു് അവിടം ബലപ്പെടുത്തുന്നു. ഇതാണു് ധമനികളില്‍ പുറ്റുകളുണ്ടാകുന്നതിനു് കാരണം. തകരാര്‍ പരിഹരിക്കാതെ വരുമ്പോള്‍ കരള്‍ ലിപോ പ്രോട്ടീന്‍ () വീണ്ടും വര്‍ദ്ധിച്ച തോതില്‍ സൃഷ്ടിക്കുന്നു. പുറ്റുകള്‍ വളരുന്നു. ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുന്നു. ഉയര്‍ന്ന കോളസ്ട്രോള്‍ നില, രക്താതിമര്‍ദ്ദം, തടസ്സങ്ങള്‍ തുടങ്ങി മറ്റെല്ലാ അപായ സൂചനകളും പ്രകടമാകുന്നു. കാരണം ജിവകം സിയുടെ കുറവും കോളേജന്‍ സൃഷ്ടിയിലെ മാന്ദ്യവുമാണു്. ഈ തത്വം, ഈ വിശകലനം പത്തോമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ കണ്ടു് പിടിച്ചിരുന്നതാണു്.

ഇവയോന്നും വൈദ്യ പഠനത്തിന്റെ ഭാഗമാക്കാന്‍ ധന മൂലധന കുത്തകാധിപത്യത്തിന്റെ ഭാഗമായ മരുന്നു് മാഫിയകളുടെ സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണ കൂടങ്ങളും അതിന്റെ പങ്കു് പറ്റി വികസിക്കുന്ന ആതുര ശുശ്രുഷാ വിദഗ്ദ്ധരും തയ്യാറായില്ല. അതിനാല്‍ ഈ ചിന്താ സരണി ഇന്നും വൈദ്യവിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടില്ല. മനപൂര്‍വ്വം അതോഴിവാക്കാനുള്ള ശ്രമം തന്നെ അധികാരിവര്‍ഗ്ഗത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടു്. പകരം, രോഗ ലക്ഷണങ്ങള്‍ മാത്രമായവയെ കാരണങ്ങളായി കണ്ടു് ചികിത്സിച്ചു് രോഗം വഷളാക്കുകയും കോളസ്ട്രോള്‍ നശിപ്പിക്കാനുള്ള പരിശ്രമത്തില്‍ അധിക ഭാരം അടിച്ചേല്പിച്ചു് കരളും ക്രമേണ വൃക്കകളും തകരാറിലാക്കി ആരോഗ്യം നശിപ്പിക്കുകയും രോഗികളെ നിത്യദുരിതത്തിലാക്കുകയും അതിലൂടെ കമ്പോളം വികസിപ്പിക്കുകയും കച്ചവടം പോടി പോടിക്കുകയും ചെയ്യുന്നു.

തെറ്റായ രീതികളില്‍ നടത്തപ്പെട്ട ഗവേഷണ പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ ലിനസ് പൌളിങ്ങിന്റെ കണ്ടെത്തല്‍ തെറ്റാണെന്നു് വിധിയെഴുതുകയാണു് യുഎസ് സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടു് ഓഫ് ഹെല്‍ത്തു് ചെയ്തതു്. വൈദ്യശാസ്ത്രത്തില്‍ താല്പര്യമുള്ളവരും മനുഷ്യസ്നേഹികളുമായ ഭിഷഗ്വരന്മാര്‍ തന്നെ, ലിനസ് പൌളിങ്ങിന്റെ നിലപാടുകളെ പിന്തുണച്ചു് കോണ്ടും എന്‍ഐഎഛിന്റെ കണ്ടെത്തലിനെ തുറന്നു് കാട്ടിക്കോണ്ടും അടുത്ത കാലത്തായി രംഗത്തു് വന്നിട്ടുണ്ടു്. അടുത്ത രണ്ടു് പതിറ്റാണ്ടിനുള്ളില്‍ ആരോഗ്യ രംഗം ലിനസ് പൌളിങ്ങിന്റെ ഏകീകൃത രോഗ സിദ്ധാന്തം അംഗീകരിക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളതു്.

ശാസ്ത്ര വാദികളെന്നു് അഭിമാനിക്കുന്നവരില്‍ പലരും, പക്ഷെ, ഇന്നും യഥാര്‍ത്ഥ ശാസ്ത്ര സത്യം കണ്ടെത്താനോ ഉയര്‍ത്തിപ്പിടിക്കാനോ കഴിയാത്ത കേവല ശാസ്ത്രവാദികളായി തുടരുകയാണു്. ശരിയായ ശാസ്ത്രം ഓരിക്കലും കേവലമായ ചിന്തയ്ക്കു് വഴങ്ങുന്നതല്ല. അതു് വൈരുദ്ധ്യാത്മകമാണു്. ശാസ്ത്രത്തിന്റെ ഏതു് ശാഖയെടുത്താലും ഇതു് കാണാം. ഭാഷയായാലും കണക്കായാലും ബലതന്ത്രമായാലും രസതന്ത്രമായാലും സാമൂഹ്യശാസ്ത്രമായാലും അതാണു് സത്യം.

വൈരുദ്ധ്യങ്ങള്‍ കാണാതെ പോയാല്‍ സമഗ്രമായ ധാരണ രൂപപ്പെടില്ല. സമഗ്ര സമീപനമില്ലാതെ, സമഗ്രമായ ഓരു ദര്‍ശനത്തിന്റെ പിന്‍ബലമില്ലാതെ വൈരുദ്ധ്യങ്ങള്‍ മനസിലാക്കാനുമാവില്ല. വൈജ്ഞാനിക വളര്‍ച്ചയ്ക്കും ശാസ്ത്ര പുരോഗതിക്കും പോലും എതിരാണു് കേവല വാദം. അതേ സമയം, കേവല യുക്തിയിലാണു് എല്ലാ വിജ്ഞാനാര്‍ജ്ജന സരണികളുടേയും തുടക്കം. വിരുദ്ധങ്ങളായ കേവല യുക്തികളോടുള്ള സമഗ്രസമീപനം വൈരുദ്ധ്യാത്മക യുക്തിയിലേയ്ക്കു് നയിക്കുമ്പോഴാണു് വിജ്ഞാനവും ശാസ്ത്രവും വളര്‍ന്നു് വികസിക്കുന്നതു്.

കേവല യുക്തിവാദമാണു് പ്രശ്നം. കേവല യുക്തിയല്ല. നിരീശ്വരവാദവും ഈശ്വരവാദവും ഭൌതികവാദവും ആത്മീയവാദവും തമ്മിലുള്ള പാരസ്പര്യം പോലെ തന്നെയാണിതു്. ഈശ്വരനുണ്ടോ ഇല്ലയോ എന്നതല്ല, ആത്മീയവാദവും ഭൌതികവാദവുമാണു് പ്രശ്നം. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമാണു് പ്രശ്നം. ഭൌതികവും ആത്മീയവുമായ തലങ്ങള്‍ സാമൂഹ്യ ജീവിതത്തിനുണ്ടു്. കേവലമായ ഭൌതികവാദവും കേവലമായ ആത്മീയവാദവുമാണു് പ്രശ്നം. പകരം, ഭൌതികാടിത്തറയില്‍ ആത്മീയപ്രപഞ്ചം വളരുന്നതും അതു് തിരിച്ചു് ഭൌതിക പ്രപഞ്ചത്തെ സ്വാധീനിക്കുന്നതും മാറ്റിമറിക്കുന്നതും വൈരുദ്ധ്യാത്മകതയുടെ സമീപനത്തിലൂടെ മാത്രമേ കാണാനും പഠിക്കാനുമാകു.

മുതലാളിത്തം കാലഹരണപ്പെട്ടു
മുതലാളിത്തം, കേവല യുക്തിവാദത്തിലധിഷ്ഠിതവും അതിനാല്‍ കേവല ഭൌതികവാദപരവുമാണു്. ആത്മീയതയെ അതു് കണക്കിലെടുക്കുന്നില്ല. അതിനാല്‍, വീണ്ടുവിചാരവുമില്ലാതെ, പ്രത്യാഘാതങ്ങളേക്കുറിച്ചു് ചിന്തിക്കാതെ, ഭൌതിക പുരോഗതിക്കു് പുറകെ പോകുന്നു. വ്യക്തി തലത്തില്‍ ആത്മീയവാദികളായി തുടരുകയും ചെയ്യുന്നു. വ്യവസ്ഥയുടെ നിലനില്പു് ചോദ്യം ചെയ്യപ്പെടുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനായി വര്‍ഗ്ഗീയവാദവും തീവ്രവാദവും ഭീകരവാദവും വരെ പ്രോത്സാഹിപ്പിക്കപ്പെടുന്നതു് നാമിന്നു് കാണുന്നു. ഇവിടെയും പ്രത്യാഘാതം പ്രശ്നമാടെയുക്കുന്നില്ല. ഇത്തരം ഭിന്നിപ്പിക്കലിനെ അതേ നാണയത്തിലോ ആ വിഷയത്തിന്റെ പുറത്തുള്ള ചര്‍ച്ചയിലൂടെയോ നേരിടാനാവില്ല. വേണ്ടതു്, മുതലാളിത്തത്തിന്റെ അടിസ്ഥാനമായ കേവല യുക്തിയിലൂന്നിയ സാമ്പത്തികവും വ്യാവസായികവും സേവനപരവും ഭരണപരവുമായ പ്രക്രിയകള്‍ക്കെല്ലാം വൈരുദ്ധ്യാത്മകമായ പ്രകൃതി നിയമങ്ങളിലൂന്നിയുള്ള ബദലുകള്‍ ഉരുത്തിരിച്ചെടുക്കുകയാണു്. യാഥാര്‍ത്ഥ്യത്തിലും സാമൂഹ്യ നന്മയിലും ഊന്നിയവയും നിലവിലുള്ള വൈരുദ്ധ്യങ്ങളെ പരിഗണിച്ചു് അവയുടെ പരിഹാരം സാധിക്കുന്നതുമായ ബദലുകളാണു് ഉയര്‍ത്തേണ്ടതു്. നിലവിലുള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാനാവാത്ത പുതിയ ക്രമങ്ങള്‍ക്കു് വേരോടാനാവില്ല. ഈ വൈരുദ്ധ്യമാണു് മുതലാളിത്തത്തിന്റെ തുടര്‍ച്ചയുടേയും പതനത്തിന്റേയും കാതല്‍.

ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലും പ്രായോഗിക രംഗത്തു് ശാസ്ത്രം മുന്നോട്ടു് പോയി. അതിനെ വളരാനും വികസിക്കാനും അനുവദിക്കാതെ തടയുന്ന മുതലാളിത്ത താല്പര്യങ്ങള്‍ക്കെതിരെ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധര്‍ തന്നെ മുന്‍കൈയ്യെടുത്തു് ശാസ്ത്ര സാങ്കേതിക വളര്‍ച്ച ഉറപ്പാക്കുന്ന വൈരുദ്ധ്യവും നമുക്കു് കാണാം.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മനുഷ്യസ്നേഹികളായ ഓട്ടേറെ ശാസ്ത്രജ്ഞര്‍ മുതലാളിത്ത താല്പര്യം നോക്കാതെയും വ്യക്തി താല്പര്യം അവഗണിച്ചും ശാസ്ത്രപുരോഗതിയ്ക്കു് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണിന്നു് നാം കാണുന്ന പുതിയ സരണികളും ബദല്‍ പ്രസ്ഥാനങ്ങളും.

അതില്‍ പെടുന്നതാണു് ശ്രീ. ലിനസ് ടോര്‍വാള്‍ഡ്സും റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സ്ഥാപിച്ചു് പടര്‍ന്നു് പന്തലിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും മറ്റോട്ടേറെ മനുഷ്യസ്നേഹികള്‍ മുന്നോട്ടു് കോണ്ടു് പോകുന്ന സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനവും. അതിനു് സമാനവും അതിലേറെ സാമൂഹ്യജീവിതത്തെ നേരിട്ടു് ബാധിക്കുന്നതുമാണു് ബദല്‍ ആരോഗ്യ പ്രസ്ഥാനം. അതിനെ പക്ഷെ, പ്രാചീന വൈദ്യശാസ്ത്ര സരണികളോടു് താരമ്യം ചെയ്തു് ഇകഴ്ത്തിക്കാട്ടാന്‍ ആധുനിക (മുതലാളിത്ത) വൈദ്യശാസ്ത്രസരണിയുടെ വക്താക്കള്‍ ശ്രമിക്കുന്നുണ്ടു്. അതിനാല്‍ തന്നെ, ഈ ശാസ്ത്രീയ ബദല്‍ പ്രസ്ഥാനം പ്രാചീന രീതികളോടും കേവലശാസ്ത്രവാദ രീതികളോടും വൈരുദ്ധ്യാത്മക സമീപനം സ്വീകരിക്കുകയും ശരിയായവയെല്ലാം ഉള്‍ക്കോള്ളുകയും സമൂഹദ്രോഹകരമായവ തള്ളിക്കളയുകയും ചെയ്യേണ്ടതുണ്ടു്. അങ്ങിനെതന്നെയാണു്, ലിനസ് പൌളിങ്ങും ഡോ. ളൂയിസ് ജെ ഇഗ്നാരോയും അവരുടെ കണ്ടു് പിടുത്തങ്ങള്‍ ആരോഗ്യ പരിപാലനത്തില്‍ പ്രയോഗിച്ചു് വിജയിച്ച അനേകം മനുഷ്യസ്നേഹികളായ ഭിഷഗ്വരന്മാരും ആരോഗ്യ രംഗത്തും ഈ ആധുനിക സരണി വെട്ടിത്തുറന്നതു്. ഇതാണു് ആധുനികം. ആധുനികമെന്നു് പെരുമ്പറയടിച്ചു് ശാസ്ത്രത്തേയും സമൂഹത്തേയും മൂലധന താല്പര്യത്തില്‍ തളച്ചിടുന്ന നിലവിലുള്ള വൈദ്യശാസ്ത്ര സരണിയെ പരമ്പരാഗതത്തിന്റെ പട്ടികയിലേയ്ക്കു് നീക്കേണ്ടിയിരിക്കുന്നു.

ആധുനിക വൈദ്യശാസ്ത്ര സരണി - അന്വേഷണം
നാളിതു് വരെ സമൂഹം ആര്‍ജ്ജിച്ച അറിവുകളുടെ ക്രോഡീകരണത്തിലൂടെ ആരോഗ്യ സംരക്ഷണത്തിനു് പരമാവധി ശരിയായ നിലപാടുകള്‍ രൂപപ്പെടുത്തുകയാണു് വേണ്ടതു്. ആരോഗ്യകരമായ ജീവിതത്തിനായി രോഗ പ്രതിരോധം, രോഗ പരിഹാരം, പറ്റാത്തവയ്ക്കു് ശമനം, അവസാനം സാന്ത്വന ശുശ്രുഷ എന്നിവയ്ക്കു് ഏറ്റവും ചെലവു് കുറഞ്ഞതും ഏറ്റവും കാര്യക്ഷമവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതു് പ്രധാനമാണു്. എല്ലാറ്റിനും ശാസ്ത്രീയ പിന്‍ബലം ഉണ്ടാവണം. അതില്‍ പ്രകൃതി നിയമങ്ങളോടു് ഇണങ്ങി പോന്നവയാണു് ഏറ്റവും ശാസ്ത്രീയമായവ. കാരണം എല്ലാ ശാസ്ത്ര സത്യങ്ങളുടേയും അടിസ്ഥാനം പ്രപഞ്ചവും പ്രകൃതിയും അവയുടെ അടിസ്ഥാന നിയമങ്ങളും തന്നെയാണു്. പോതു വിജ്ഞാനവും പുതിയ വൈദ്യശാസ്ത്ര സരണിയുമായി ബന്ധപ്പെട്ട ചില വിദഗ്ദ്ധരുടെ രചനകളുമാണു് ഈ പ്രബന്ധത്തിനാധാരം. അതില്‍, ഇര്‍വിന്‍ സ്റ്റോണ്‍, ലിനസ് പൌളിങ്ങു്, ഡോ ളൂയിസ് ജെ ഇഗ്നാരോ, ഡോ. മത്യാസ് രത്തു്, ഡോ. തോമസ് ഇ ലെവി തുടങ്ങിയവരുടെ പേരുകള്‍ എടുത്തു് പറയുന്നു.

വിവിധ സരണികള്‍
ശാസ്ത്രാനുസാരിയെന്നു് അവകാശപ്പെടുന്ന ആധുനിക വൈദ്യശാസ്ത്ര രംഗത്തു് രോഗങ്ങള്‍ക്കു് ആശ്വാസം നല്‍കുന്നതിനുള്ള ചികിത്സാക്രമത്തിനാണു് പ്രാമുഖ്യം. അതില്‍ രോഗ ലക്ഷണങ്ങള്‍ക്കു് രോഗിയുടെ അതതവസരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു് ശമനം എന്നതാണു് യുക്തി. ഇതിനെ ഓറ്റപ്പെട്ട രോഗമുക്തി വ്യവസ്ഥ എന്നു് പറയാം. അതിനു് യഥാര്‍ത്ഥത്തില്‍ ദാര്‍ശനികാടിത്തറയില്ല. അതേ സമയം രോഗങ്ങളുടെ അടിസ്ഥാന കാരണം അന്വേഷിച്ചു് കണ്ടെത്തി അവയ്ക്കു് പരിഹാരം കാണുന്നതിലൂടെ രോഗമുക്തി ലക്ഷ്യമിടുന്നതിന്റെ അടിസ്ഥാനമായി സമഗ്ര രോഗ ദര്‍ശനം തന്നെ പല വൈദ്യശാസ്ത്ര സരണികള്‍ക്കുമുണ്ടു്. അവയ്ക്കു് ശാസ്ത്രീയാടിത്തറ ഇല്ലാതെ പോയതാണു് അവയുടെ പിന്നോട്ടടിക്കു് കാരണം.

സമഗ്ര രോഗ ദര്‍ശനം
ഓരു രോഗം എന്തു് കോണ്ടു് ? മറ്റോന്നു് എന്തു് കോണ്ടു് ? എല്ലാ രോഗങ്ങളും എന്തു് കോണ്ടു് ? ഇതിനുള്ള ശാസ്ത്രീയമായ ഉത്തരം കിട്ടാതെയാണിന്നു് ചികിത്സാ രീതികളെല്ലാം അനുവര്‍ത്തിക്കപ്പെടുന്നതു്. പരമ്പരാഗതമായി അനുഭവ വേദ്യമായ അറിവുകളെ ആശ്രയിച്ചാണു് അവ രൂപപ്പെട്ടിട്ടുള്ളതു്. ചിലവയ്ക്കു് ശാസ്ത്രീയാടിത്തറ ഉള്ളവയാകാം. മറ്റു് ചിലവയ്ക്കു് അതില്ലാതെയും പോകാം. ആധുനിക വൈദ്യശാഖ പക്ഷെ, മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിച്ചു് രേഖപ്പെടുത്തി അവയുടെ മേന്മയില്‍ അഭിമാനിക്കുന്നു. അത്ര കണ്ടു് ശരിയുമാണതു്. പക്ഷെ, പരിശോധനയ്ക്കു് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുപയോഗിക്കുന്നു എന്നതു് കോണ്ടും ആ പരിശോധനയില്‍ കണ്ടെത്തപ്പെടുന്ന മെച്ചപ്പെട്ടവ മാത്രം ഉപയോഗിക്കുന്നു എന്നതു് കോണ്ടും അവയോന്നും അവസാന വാക്കാകുന്നില്ല. മേല്‍പ്പറഞ്ഞ അടിസ്ഥാന ചോദ്യങ്ങള്‍ക്കു് ഉത്തരം കണ്ടെത്തുന്നതിലൂടെയാണു് ശരിയായ പരിഹാരമാര്‍ഗ്ഗം ഉരുത്തിരിയുക. അതിനു് കഴിയും വിധം ശാസ്ത്രം ഇന്നു് വളര്‍ന്നിട്ടുണ്ടു്. അത്തരം ദാര്‍ശനിക നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ വേണ്ടത്ര ശ്രമം ഉണ്ടാകുന്നില്ലെന്നതു് മാത്രമാണു് പരിമിതി. ആധുനിക വൈദ്യശാസ്ത്രമടക്കം വിവിധ ശാസ്ത്ര ശാഖകളില്‍ വിദഗ്ദ്ധരായ പലരും തങ്ങളുടേതായ നിലപാടുകള്‍ രൂപപ്പെടുത്തിയിട്ടുണ്ടു്. മുന്നോട്ടു് വെച്ചിട്ടുണ്ടു്. അവ വിലയിരുത്തി ആവശ്യമായ പരിശോധന നടത്തി വേണ്ടത്ര ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു് നിഗമനങ്ങളിലെത്തുകയാണു് വേണ്ടതു്.

അതിലോന്നാണു് സമഗ്ര രോഗ ദര്‍ശനം. എല്ലാ രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം ശരീരത്തില്‍ നടക്കുന്ന ജൈവ പ്രക്രിയകളിലെ അസന്തുലിതാവസ്ഥയാണെന്നതാണു് ഏറ്റവും സമഗ്രമായ കാഴ്ചപ്പാടു്.

ജീവന്‍ - ജീവിതവും മരണവും
മോളിക്യൂള്‍ തലത്തില്‍ പരിശോധിച്ചാല്‍ ജീവന്റെ അടിസ്ഥാന പ്രക്രിയ ജൈവ കോശങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ക്രമീകൃതമായ ഇലക്ട്രോണ്‍ പ്രവാഹവും‍ കൈമാറ്റവുമാണു്.. അതാണു്, മോളിക്യൂള്‍ തലത്തില്‍, ജീവന്റെ ഏറ്റവും ലളിതവും സ്വീകാര്യവും യുക്തിസഹവുമായ നിര്‍വ്വചനം. ജനനവും മരണവും അതിലൂടെ നിര്‍വ്വചിക്കാനാവും. പ്രജനനവും വളര്‍ച്ചയും തളര്‍ച്ചയും അതിലൂടെ നിര്‍വ്വചിക്കാം. ഇതോന്നും ഈ പ്രബന്ധത്തിന്റെ പരിധിയില്‍ വരുന്നില്ല. ആ ദര്‍ശനം മുന്‍നിര്‍ത്തി രോഗാവസ്ഥയും ആരോഗ്യാവസ്ഥയും വിശദീകരിക്കുന്നതിനുള്ള പരിശ്രമമാണിവിടെ നടത്തുന്നതു്.

ജീവന്‍ നിര്‍വ്വചിക്കപ്പെടുന്നതു് ഓരു വൈരുദ്ധ്യാത്മക പ്രക്രിയയാണു്. ജനിച്ചു് വളര്‍ന്നു് തളര്‍ന്നു് മരിക്കുകയാണു് ജൈവ പ്രക്രിയ. ഇതില്‍ സൃഷ്ടിയും സംഹാരവും നിരന്തര പ്രക്രിയകളാണു്. എല്ലാ ജീവികളിലും ജൈവ കോശങ്ങള്‍ സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കോശങ്ങളുടെ സൃഷ്ടിക്കു് മുന്‍തൂക്കമുള്ളപ്പോള്‍ വളര്‍ച്ചയും നാശത്തിനു് മുന്‍തൂക്കമുള്ളപ്പോള്‍ തളര്‍ച്ചയും അവയുടെ സൃഷ്ടി നിലയ്ക്കുമ്പോള്‍ മരണവും നടക്കുന്നു.

അരോഗ്യാവസ്ഥയും രോഗാവസ്ഥയും
രോഗമില്ലാത്ത അവസ്ഥയാണു് ആരോഗ്യം. രോഗമെന്നാല്‍ ശരീരത്തില്‍ നടക്കുന്ന ഇലക്ട്രോണ്‍ പ്രവാഹത്തിന്റേയും കൈമാറ്റത്തിന്റേയും ക്രമത്തില്‍ വരുന്ന അനഭിലഷണീയമായ വ്യതിയാനങ്ങളാണു്. മനുഷ്യ കോശങ്ങളില്‍ നടക്കുന്ന അടിസ്ഥാന പ്രക്രിയ കോശ വിഭജനവും (സൃഷ്ടിയും) ഊര്‍ജ്ജ നിര്‍മ്മാണവും കോശ നിര്‍മ്മാര്‍ജ്ജനവുമാണു്. കോശങ്ങളിലെ മൈറ്റോകോണ്ട്രിയയില്‍ (Mitochondria) നടക്കുന്ന ഊര്‍ജ്ജ നിര്‍മ്മാണത്തിന്റെ ഉപോല്പന്നമാണു് താന്തോന്നി തന്മാത്രകള്‍ (Free Radicals). അവ അതീവ രാസമാറ്റാഭിമുഖ്യമുള്ളവയാണു് (Reactive). കാരണം അവയില്‍, സാധാരണ ഗതിയില്‍ തന്മാത്രകളില്‍ ഇരട്ടയായി മാത്രം നില്കേണ്ടതെങ്കിലും ഓറ്റപ്പെട്ടു് നില്കുന്ന ഇലക്ട്രോണുണ്ടു്. അത്തരം തന്മാത്രകള്‍ ഓക്സീകാരികളാണു് (Pro-Oxidants). ഇലക്ട്രോണുകള്‍ ഇരട്ടയായി മാറുമ്പോള്‍ ആ തന്മാത്രയുടെ രാസാസക്തിയില്ലാതാകും. ഇത്തരം താന്തോന്നി തന്മാത്രമകളെ നിര്‍വ്വീര്യമാക്കുന്നതിനു് ശരീരം തന്നെ നിര്‍മ്മിക്കുന്നതോ പുറമേ നിന്നു് ഭക്ഷണത്തില്‍ നിന്നു് ലഭിക്കുന്നതോ ആയ നീരോക്സീകാരികള്‍ (Anti Oxidants) ആവശ്യാനുസരണം ലഭ്യമാകണം. അവ താന്തോന്നി തന്മാത്രകളെ ഇലക്ട്രോണ്‍ നല്‍കി നിര്‍വ്വീര്യമാക്കും. അവയെ റെഡ്യൂസ് (Reduction) ചെയ്യും. നീരോക്സീകാരികള്‍ തല്‍സ്ഥാനത്തു് ലഭ്യമല്ലാതായാല്‍ ഓക്സീകാരികളായ താന്തോന്നി തന്മാത്രകള്‍ അടുത്തുള്ള ജൈവകോശങ്ങളില്‍ നിന്നു് ഓരു ഇലക്ട്രോണെ ആകര്‍ഷിച്ചെടുത്തു് അവ സ്വയം നിര്‍വ്വീര്യമാകും. റെഡ്യൂസ് ചെയ്യപ്പെടും. അതിലൂടെ ജൈവ കോശത്തിന്റെ ഓക്സീകരണം (Oxidation) നടക്കും. അതിലൂടെ ജൈവകോശം നാശം നേരിടും. ഓക്സീകാരികളായ തന്മാത്രകള്‍ ശരീരത്തിലുണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് (Oxidative Stress) എന്നു് വിളിക്കുന്നു. അതാണു് എല്ലാ രോഗങ്ങളുടേയും മൂല കാരണം. ഇത്തരത്തില്‍ ശരീരത്തില്‍ നടക്കുന്ന താന്തോന്നി തന്മാത്രകളുടെ റിഡക്ഷനാണു് ആരോഗ്യാവസ്ഥയുടെ അടിസ്ഥാനം. ജൈവ കോശങ്ങളുടെ ഓക്സീകരണമാണു് രോഗങ്ങള്‍ക്കു് കാരണമായ അടിസ്ഥാന പ്രക്രിയ.

രോഗവും പോഷണവും
രോഗകാരികളെല്ലാം ഓക്സീകാരികളാണു്. ശരീരത്തിനുള്ളിലുണ്ടാകുന്നവ (താന്തോന്നി തന്മാത്രകള്‍), രോഗാണുക്കള്‍ നിര്‍മ്മിക്കുന്നവ, പുറമേ നിന്നു് പ്രവേശിക്കുന്നവ (വായുമലിനീകരണം, ജല മലിനീകരണം, ഭക്ഷ്യ മലീനീകരണം, മരുന്നുകള്‍ തുടങ്ങിയവ വഴി) തുടങ്ങി ഏതുമാകാം. പോഷണങ്ങളെല്ലാം നീരോക്സീകാരികളാകണം. ഉപാപചയ പ്രക്രിയയിലൂടെ വിഘടിപ്പിക്കപ്പെട്ടും രൂപാന്തരം വരുത്തപ്പെട്ടും അവസാനം അവ നീരോക്സീകാരികള്‍ ലഭ്യമാക്കണം. അല്ലാത്തവ ആരോഗ്യത്തിനു് ഹാനികരമാണു്.

നീരോക്സീകാരികള്‍ക്കു് മുന്‍തൂക്കമുണ്ടാകണം
ചുരുക്കത്തില്‍, ആരോഗ്യാവസ്ഥ എന്നതു് ഓക്സീകാരികളായ താന്തോന്നി തന്മാത്രകളേയും ഉള്‍വിഷങ്ങളേയും ബാഹ്യ വിഷങ്ങളേയും അപ്പപ്പോള്‍ നിര്‍വ്വീര്യമാക്കാനാവശ്യമായത്ര നീരോക്സീകാരികള്‍ ലഭ്യമാകുന്ന അവസ്ഥയെന്നു് നിര്‍വ്വചിക്കാം. രോഗത്തെ, ഓക്സീകാരികള്‍ നീരോക്സീകാരികളേക്കാള്‍ അധികരിക്കുന്ന അവസ്ഥയായും കണക്കാക്കാം. ക്രമാതീതമായി വര്‍ദ്ധിക്കുന്ന താന്തോന്നി തന്മാത്രകളും ഉള്‍വിഷങ്ങളും ബാഹ്യവിഷങ്ങളും രോഗകാരണവും അവയെ നിര്‍വ്വീര്യമാക്കുന്ന നീരോക്സീകാരികളുടെ ലഭ്യത ആരോഗ്യകരവുമാണു്. ഏതെങ്കിലും ഓന്നോ രണ്ടോ കോശങ്ങളുടെ നാശം കോണ്ടല്ല, രോഗം പ്രത്യക്ഷപ്പെടുന്നതു്. അനേകം കോശങ്ങള്‍ ഇത്തരത്തില്‍ നാശം നേരിടുമ്പോള്‍ അതിന്റെ സ്ഥാനവും എണ്ണവും വ്യപ്തിയും അവ തമ്മിലുള്ള പാരസ്പര്യവും അനുസരിച്ചു് വിവിധങ്ങളായ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു് തുടങ്ങും. ഇതു് തന്മാത്ര തലത്തിലുള്ള വളരെ ലളിതമായ അടിസ്ഥാന നിര്‍വ്വചനമാണു്.

യാഥാര്‍ത്ഥ്യം വളരെ സങ്കീര്‍ണ്ണമാണു്
കാര്യം അത്ര ലളിതമല്ല. വളരെ സങ്കീര്‍ണ്ണവും വളവു് തിരിവുകള്‍ ഉള്ളതുമാണു്. കാരണം, ഓക്സീകാരികളായ ഉള്‍വിഷാംശങ്ങളുടെ വര്‍‍ദ്ധനവും നീരോക്സീകാരികളുടെ ലഭ്യതയും വളരെ സങ്കീര്‍ണ്ണമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഓട്ടേറെ പ്രക്രിയകളുടെ ആകെത്തുകയാണു്. മറ്റെല്ലാ വസ്തുക്കളും പ്രതിഭാസങ്ങളുമെന്ന പോലെ ആരോഗ്യവും മറ്റെല്ലാ ബന്ധപ്പെട്ട ഘടകങ്ങളും തമ്മിലുള്ള പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണു്. ജൈവ ശരീരം, അതിന്റെ പ്രായം, ശ്വസനം, ഭക്ഷണം, ദഹനം, ഉപാപചയ പ്രക്രിയകള്‍, മാലിന്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം, രോഗാണുക്കള്‍, വിഷങ്ങള്‍, രോഗ പ്രതിരോധം, ജോലി, ഉല്ലാസം, വിശ്രമം, സാമൂഹ്യ ജീവിതം തുടങ്ങി ഓട്ടേറെ ഘടകങ്ങളുമായി ബന്ധപ്പെട്ടും അവ തമ്മില്‍ പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചുമാണു് ആരോഗ്യം നിര്‍ണ്ണയിക്കപ്പെടുന്നതു്. പക്ഷെ, അവയ്ക്കെല്ലാമടിയില്‍ കേന്ദ്ര സ്ഥാനത്തു് കോശങ്ങളെ ഓക്സീകരിക്കുന്ന (Oxidation) വിഷാംശങ്ങളും (Toxins or Pro-Oxidants)) അവയെ നിരോക്സീകരിക്കുന്ന (Reduction) നീരോക്സീകാരികളും (Anti-Oxidants) അവയുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളും അവ തമ്മിലുള്ള സന്തുലനവുമാണു്. ഓക്സീകാരികള്‍ക്കു് മേല്‍ക്കൈ കിട്ടിയാല്‍ രോഗാവസ്ഥയും നീരോക്സീകാരികള്‍ക്കു് മുന്‍തൂക്കം കിട്ടിയാല്‍ അരോഗ്യാവസ്ഥയും എന്നതാണു് ഫലം.

താന്തോന്നി തന്മാത്രകള്‍ ശരീരത്തിനുള്ളിലുണ്ടാകുന്ന ഉള്‍വിഷമാണെങ്കില്‍, രോഗാണുക്കള്‍ സൃഷ്ടിക്കുന്ന ഉള്‍വിഷങ്ങള്‍ വേറെയുണ്ടു്. പുറമേ നിന്നു് കടന്നു് വരുന്ന വിഷാംശങ്ങള്‍ അതിനു് പുറമേയാണു്. ഘനലോഹ തന്മാത്രകള്‍ അത്തരത്തില്‍ പെടുന്നവയാണു്. വാഹന പുകയിലൂടെ എത്തുന്ന ഈയത്തിന്റെ തന്മാത്രകള്‍ താന്തോന്നി മാത്രകള്‍ പോലെ ഓറ്റപ്പെട്ട ഇലക്ടോണ്‍ മാത്രമുള്ളവയും രാസമാറ്റാഭിമുഖ്യമുള്ളവയുമാണു്. അവയും ശരീരത്തില്‍ തുടരാനനുവദിച്ചാല്‍ അടുത്തുള്ള കോശങ്ങളില്‍ നിന്നു് ഇലക്ട്രോണെടുക്കുകയും അവയെ നാശത്തിലേക്കു് തള്ളിവിടുകയും ചെയ്യും. എല്ലാ വിഷാംശങ്ങളും ഇതേ സ്വഭാവമുള്ളവയാണു്. രോഗകാരികളായ ബാക്ടീരിയകളും വൈറസുകളുമെല്ലാം ഇതേ സ്വാഭാവം കാണിക്കുന്ന താന്തോന്നി മാത്രകളാണു്. ബഹിരാകാശത്തില്‍ നിന്നു് വരുന്ന അള്‍ട്രാ വയലറ്റു് രശ്മികളില്‍ നിന്നും വ്യാവസായങ്ങളില്‍ നിന്നും രോഗപരിശോധനാ ഉപകരണങ്ങളില്‍ നിന്നും എന്തിനേറെ മോബൈല്‍ ഫോണുകളില്‍ നിന്നും ഉത്ഭവിക്കുന്ന റേഡിയേഷനും ശരീരത്തിലുണ്ടാക്കുന്ന അണുവികിരണശേഷിയുള്ള തന്മാത്രകളും മേല്പറഞ്ഞതു് പോലെ താന്തോന്നികളാണു്. അവയേയും നിര്‍വ്വീര്യമാക്കാന്‍ ശരീരത്തിനു് നീരോക്സീകാരികള്‍ ആവശ്യമുണ്ടു്. അവ ആവശ്യമായത്ര കിട്ടാതായാല്‍ രോഗമാണു് ഫലം.

ആരോഗ്യകരമായ ജീവിതത്തിനുള്ള അവശ്യ മുന്നുപാധികള്‍ :
മേല്പറഞ്ഞ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ആരോഗ്യത്തിന്റെ മുന്നുപാധികള്‍ സ്വച്ഛമായ പരിസ്ഥിതി, വൃത്തിയുള്ള ചുറ്റുപാടുകള്‍, ശുദ്ധവായു, ശുദ്ധജലം, മിതവും സമീകൃതവുമായ ഭക്ഷണം, മതിയായ അദ്ധ്വാനം അല്ലെങ്കില്‍ വ്യായാമം (കളികളും നടത്തവും യോഗയും ആകാം), മാനസികോല്ലാസം, സന്തോഷപ്രദമായ കുടുംബ ജീവിതം, ആരോഗ്യകരമായ സാമൂഹ്യചുറ്റുപാടുകള്‍ തുടങ്ങിയവയാണു്. ഇതില്‍ എല്ലാം പ്രധാനമാണു്. പക്ഷെ, അവയെല്ലാം ഈ പ്രബന്ധത്തില്‍ വിശദമായി കൈകാര്യം ചെയ്യുന്നില്ല. മറിച്ചു്, നിലവിലെ വൈദ്യശാസ്ത്ര രംഗവുമായി ബന്ധപ്പെട്ടു് രോഗവും പ്രതിരോധവും പരിഹാരവും ആരോഗ്യ പരിപാലനവും മാത്രമായി പരിമിതപ്പെടുത്തുകയാണു്. മറ്റിതര വിഷയങ്ങള്‍ ആവശ്യാനുസരണം വിശദമായി പഠിക്കേണ്ടതുണ്ടെന്നു് മാത്രം പറഞ്ഞു് വെയ്ക്കുന്നു.

സ്വച്ഛമായ പരിസ്ഥിതി :
പ്രകൃതി ദത്തമായ ചുറ്റുപാടു് ആരോഗ്യത്തിനു് വളരെ ആവശ്യമായ ഘടകമാണു്.. സസ്യങ്ങളില്‍ നിന്നും പക്ഷി-മൃഗാദികളില്‍ നിന്നുമാണു് മനുഷ്യനു് പോഷണം ലഭിക്കേണ്ടതു്. സന്തുലിതമായ പോഷണം ലഭ്യമാകാന്‍ പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനമാണു്. മണ്ണു് സംരക്ഷണം, വന സംരക്ഷണം, ജല സംരക്ഷണം, എന്നിവ പ്രധാന ഘടകങ്ങളാണു്. മണ്ണിന്റെ വളക്കൂറും അതിനാല്‍ മേല്‍മണ്ണിന്റെ സംരക്ഷണവും മണ്ണിന്റെ പോഷക ഗുണം നിലനിര്‍ത്താന്‍ അവശ്യം ആവശ്യമാണു്. മേല്‍ മണ്ണിന്റെ നഷ്ടത്തിലൂടെ മണ്ണിലെ പല ഘടകങ്ങളും നഷ്ടപ്പെടുന്നു. അവര്‍ത്തിച്ചുള്ള കൃഷിയിലൂടെയും പല ഘടകങ്ങളും ശോഷിക്കുന്നു. ഉദാഹരണമാണു് മനുഷ്യ ശരീരത്തിനു് അവശ്യം ആവശ്യമായ പോഷണമായ മഗ്നീഷ്യത്തിന്റെ ലഭ്യത കുറയുന്ന അവസ്ഥ. കാത്സ്യവും മഗ്നീഷ്യവും തുല്യ അനുപാതത്തിലാണു് ശരീരത്തിനു് ആവശ്യമായിട്ടുള്ളതു്. മഗ്നീഷ്യം കുറവും കാത്സ്യം കൂടുതലുമായാല്‍ കാത്സ്യം ആഗിരണവും പുറന്തള്ളലും കുറയുകയും കാത്സ്യത്തിന്റെ അഭാവം മൂലവും ആധിക്യം മൂലവുമുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യാം. അതാണിന്നു് കണ്ടു് വരുന്ന ചില രോഗങ്ങളുടെ കാരണം. ഇതിനോക്കെ പരിഹാരം പ്രകൃതി സന്തുലനം നിലനിര്‍ത്തുകയാണു്.



വൃത്തിയുള്ള ചുറ്റുപാടുകള്‍ :
ചുറ്റുപാടുകള്‍ വൃത്തിഹീനമായാല്‍ രോഗ-കീട വളര്‍ച്ചയ്ക്കു് കാരണമാകുകയും സാംക്രമിക രോഗം വര്‍ദ്ധിക്കുകയും ചെയ്യും. വായു-ജല മലിനീകരണവും രോഗകാരണമാകാം. വൃത്തിയുള്ള ചുറ്റുപാടു് ജീവിതം ആരോഗ്യപൂര്‍ണ്ണവും സന്തോഷപൂര്‍ണ്ണവുമാക്കാന്‍ അവശ്യം ആവശ്യമാണെന്ന കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.

ശുദ്ധവായു :
വായു മലിനീകരണം മൂലമുള്ള രോഗാവസ്ഥകള്‍ നഗരങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും ജീവിക്കുന്നവര്‍ അനുഭവിച്ചുകോണ്ടിരിക്കുന്നു. പോടിപടലവും വാഹന പുകയും വ്യവസായങ്ങള്‍ പുറന്തള്ളുന്ന പുകയും മറ്റു് വാതകങ്ങളും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. ഇതു് പല ഘന ലോഹാംശങ്ങളും ശ്വാസ വായുവിലൂടെ ശരീരത്തിലും രക്തത്തിലും കടന്നു് വിഷാവസ്ഥ സൃഷ്ടിക്കുന്നുണ്ടു്. അവ ഓക്സീകാരികളുടെ അളവു് വര്‍ദ്ധിപ്പിക്കുകയും രോഗ കാരണമായി തീരുകയും ചെയ്യുന്നു. വായു മലിനീകരണം ഓഴിവാക്കേണ്ടതു് ആരോഗ്യ ജീവിതത്തിനും രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും അവശ്യോപാധിയാണു്.
ശുദ്ധജലം :
വായു പോലെ തന്നെ ശുദ്ധ ജലവും. ജല ജന്യ രോഗങ്ങളും രോഗവിഷവും തടയുന്നതിനു് ശുദ്ധ ജല ലഭ്യത ഉറപ്പാക്കേണ്ടതുണ്ടു്. പക്ഷെ, നഗര വല്‍ക്കരണവും വ്യവസായവല്കരണവും കാര്‍ഷികവ‍ത്തിയില്‍ നിന്നുള്ള പിന്മാറ്റവും ജല സ്രോതസുകളുടെ മലിനീകരണത്തിനു് ഇടയാക്കുന്നുണ്ടു്. ശുദ്ധ ജല ലഭ്യത ഉറപ്പാക്കിക്കോണ്ടേ ആരോഗ്യ സംരക്ഷണവും രോഗ പ്രതിരോധവും ഉറപ്പാക്കാനാവൂ.

മിതവും സമീകൃതവുമായ ഭക്ഷണം :
മനുഷ്യരുടെ ഭക്ഷണത്തിന്റെ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ താഴെ പറയുന്നവ പ്രധാനമാണെന്നു് കാണാം.

അന്നജം - പ്രധാനമായും ഊര്‍ജ്ജ സ്രോതസായി ഉപയോഗിക്കപ്പെടുന്നു
മാംസ്യം - പ്രധാനമായും ശരീര വളര്‍ച്ചയ്ക്കു് ഉപയോഗിക്കപ്പെടുന്നു.
കോഴുപ്പു് - പ്രധാനമായും ശരീര കലകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു. ഭാവി വറുതിക്കാലത്തു് ഉപയോഗിക്കാനുള്ള ശേഖരം സൃഷ്ടിക്കാനും ഉപയോഗിക്കുന്നു.

ശരീരം ഉപാപചയ പ്രക്രിയകളിലൂടെ (Metabolism) ഇവ മൂന്നും പരസ്പരം രൂപാന്തരം വരുത്തുന്നുണ്ടു്. ‍അന്നജമാണു് ഊര്‍ജ്ജം നല്‍കുന്നതു്. കൂടുതല്‍ ലഭിക്കുന്ന അന്നജത്തെ പ്രോട്ടീനായി മാറ്റി ശരീര നിര്‍മ്മിതിക്കുപയോഗിക്കാനും കോഴുപ്പാക്കി മാറ്റി ഭാവി ആവശ്യങ്ങള്‍ക്കായി സംഭരിച്ചു് വെയ്ക്കാനും ശരീരത്തിനു് കഴിയും. പ്രോട്ടീനാണു് ശരീര നിര്‍മ്മിതിക്കുതകുന്നതെങ്കിലും കൂടുതലായി ലഭിച്ചാല്‍ അതിനെ അന്നജമാക്കി മാറ്റി ഊര്‍ജ്ജസ്രോതസായി ഉപയോഗിക്കാനും കോഴുപ്പാക്കി മാറ്റി സംഭരിക്കാനും കഴിയുന്നു. കോഴുപ്പു് ഊര്‍ജ്ജാവശ്യത്തിനും മാംസ്യമാക്കിമാറ്റി ശരീര നിര്‍മ്മിതിക്കും ഉപയോഗിച്ച ശേഷം അധികമുള്ളതു് സംഭരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ സംഭരിക്കപ്പെടുന്ന കോഴുപ്പു് പ്രധാനമായും രണ്ടു് വിഭാഗത്തിലാണു്. ഓന്നു്, രക്തത്തിലുള്ള കോളസ്ട്രോള്‍. ഇതു് ഏതു് സമയത്തും എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനാവും വിധം ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തചംക്രമണത്തിലൂടെ ലഭ്യമാക്കുന്നു. രണ്ടു് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോഴുപ്പു് കലകള്‍. വറുതിക്കാലത്തേയ്ക്കുള്ള ദീര്‍ഘകാലാവശ്യത്തിനു് മാത്രം എടുത്തുപയോഗിക്കുന്ന ശേഖരമാണതു്. ഇവയുടെ പരസ്പര രൂപാന്തരണം വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചു് ശരീരം സ്വയം നിര്‍വ്വഹിക്കുന്നു. കരളാണു് ഫാക്ടറി. മറ്റു് ഗ്രന്ഥികള്‍ ആ പ്രക്രിയകളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്നു.

ഇവ മൂന്നും കഴിഞ്ഞാല്‍ ശരീരത്തിനു് ആവശ്യമുള്ള മറ്റോട്ടേറെ ഘടകളുണ്ടു്. അവ ചെറിയ അളവില്‍ മാത്രമാണാവശ്യമുള്ളതു്.

അവയില്‍ പ്രധാനപ്പെട്ടവ ...
വിറ്റാമിനുകള്‍
അമിനോ ആസിഡുകള്‍
മിനറലുകള്‍
ആന്റി ഓക്സിഡന്റുകള്‍
എന്‍സൈമുകള്‍

അവയില്‍ വിറ്റാമിനുകള്‍ വളരെ ചെറിയ അളവില്‍ മാത്രം ആവശ്യമായി വരുന്നതും അതേ സമയം ദൈനംദിനം ഓഴിച്ചു് കൂടാനാവാത്തവയുമാണെന്നാണു് കണ്ടെത്തിയിട്ടുള്ളതു്. എന്നാല്‍ ജീവകങ്ങളും മറ്റിതര പോഷകങ്ങളുമായുള്ള വേര്‍തിരിവുകള്‍ കൃത്യമാണെന്നു് പറയാനാവില്ല. ഇത്തരം വേര്‍തിരിവുകള്‍ കണ്ടു് പിടിച്ച സമയത്തുള്ള പോതു ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തപ്പെട്ടവയാണു്. ഇന്നു്, അവയേക്കുറിച്ചും അവയുടെ ധര്‍മ്മങ്ങളേക്കുറിച്ചും വര്‍ദ്ധിച്ച അറിവു് ലഭിച്ചിരിക്കുമ്പോള്‍ അവയുടെ ശാസ്ത്രീയമായ പുനക്രമീകരണം ആവശ്യമായിരിക്കുന്നു.

വിറ്റാമിനുകളില്‍ താര സ്ഥാനത്തുള്ളതു് സി തന്നെയാണു് . ഇരുപതാം നൂറ്റാണ്ടിലാണു് അതു് കണ്ടു് പിടിക്കുന്നതും വിറ്റാമിന്‍ സി എന്ന പേരില്‍ അതിനെ പരിഗണിച്ചു് തുടങ്ങിയതും. എന്നാല്‍ അതിന്റെ കുറവു് മൂലമുള്ള രോഗങ്ങള്‍ പതിനാലാം നൂറ്റാണ്ടു് മുതല്‍ വൈദ്യശാസ്ത്രത്തിന്റെ സജീവ പരിഗണനാ വിഷയമായിരുന്നു. അതിനും മുമ്പു് അതിന്റെ കുറവു് മൂലമുള്ള രോഗങ്ങളുണ്ടായിരുന്നു. പക്ഷെ, അതിന്റെ കുറവു് മൂലമായിരുന്നു എന്നറിയാതെ അതടങ്ങുന്ന പല ഭക്ഷണങ്ങളും മരുന്നുകളായി പ്രയോഗിക്കപ്പെട്ടിരുന്നു. അതാണു് "ഭക്ഷണമാണു് ഔഷധം, ഔഷധമാണു് ഭക്ഷണം" എന്ന ധാരണയുടെ അടിത്തറ. പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളിലെല്ലാം ഈ ധാരണ നിലനിന്നിരുന്നു. പ്രകൃതി ദത്തമായ ഓട്ടെല്ലാ ഭക്ഷ്യയോഗ്യമായ പദാര്‍ത്ഥങ്ങളിലും ജീവകം സി അടങ്ങിയിരിക്കുന്നു. അവ പാകം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നു. പാകം ചെയ്യാതെ കഴിച്ചാല്‍ മരുന്നിന്റെ ഫലം ചെയ്യുന്നു. ഇതു് ഇന്നും ശാസ്ത്ര സത്യം തന്നെയാണു്. ഇതാണു് പ്രകൃതി ജീവനത്തിന്റെ അടിസ്ഥാന തത്വം.

പതിനാലാം നൂറ്റാണ്ടില്‍ കപ്പലോട്ടം വ്യാപകമായപ്പോള്‍ കപ്പലോട്ടക്കാര്‍ക്കിടയില്‍ വ്യാപകമായി കണ്ടിരുന്ന സ്കര്‍വിയുടെ കാരണം എന്തെന്ന പരിശോധനയില്‍ നിന്നാണു് കപ്പല്‍ യാത്രയില്‍ ലഭ്യമാകാത്ത എന്തോ ഘടകമാണു് അതെന്ന നിരീക്ഷണം ഉണ്ടായതു്. അതു് സംസ്കരിക്കാത്ത പ്രകൃതി ഭക്ഷണമാണെന്ന കാര്യം കപ്പിത്താന്മാര്‍ തങ്ങളുടെ അനുഭവത്തിലൂടെ കണ്ടെത്തി. അങ്ങിനെ അവര്‍ കപ്പല്‍ യാത്രയില്‍ സാധ്യമായേടത്തോളം സംസ്കരിക്കാത്ത പഴങ്ങളും പച്ചക്കറികളും കോണ്ടു് പോയിത്തുടങ്ങി. അതില്‍ പ്രധാനം നാരങ്ങയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഈ ഘടകം വിറ്റാമിന്‍ സി എന്നു് നാമകരണം ചെയ്യപ്പെട്ടു. അതു് അസ്കോര്‍ബിക് ആസിഡെന്ന സ്വാഭാവിക മോളിക്യൂളാണെന്നു് പിന്നീടു് തിരിച്ചറിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ മാത്രമാണു് അതു് രാസപ്രക്രിയയിലൂടെ വേര്‍തിരിച്ചെടുത്തു് അതിന്റെ ഉല്പാദനം സാധ്യമായതു്. മനുഷ്യനു് പ്രതിദിനം ആവശ്യമായ അളവു് 65 മുതല്‍ 90 വരെ മില്ലീഗ്രാം മാത്രമാണെന്ന അമേരിക്കന്‍ ഏജന്‍സികളുടെ തീരുമാനമാണു് ലോകമാകെ ആധുനിക വൈദ്യശാസ്ത്ര ശാഖ അംഗീകരിച്ചു് പോരുന്നതു്. ചെറിയ അളവില്‍ മാത്രം ആവശ്യമുള്ള വിറ്റാമിന്‍ ഗണത്തില്‍ പെട്ടിരിക്കുന്നതിനാല്‍ പോതുവെ ആ തീരുമാനം ചോദ്യം ചെയ്യാന്‍ ആധുനിക വൈദ്യശാസ്ത്രവിശാരദന്മാര്‍ തയ്യാറാകുന്നുമില്ല. മനുഷ്യ സ്നേഹികളും തങ്ങളുടെ രോഗികളോടു് കൂറുള്ളവരുമായ വളരെയേറെ ഭിഷഗ്വരന്മാര്‍ അതിനെ ചോദ്യ ചെയ്യുകയും ഉയര്‍ന്ന അളവില്‍ അതു് നല്‍കി കുറഞ്ഞ ചെലവില്‍ രോഗപ്രതിരോധ ശേഷി ഉയര്‍ത്തുകയും ആരോഗ്യം പരിരക്ഷിക്കുകയും ദീര്‍ഘായുസ് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടു്. പക്ഷെ, അവര്‍ക്കെതിരെ കള്ളക്കേസെടുക്കാനും അവരെ ശിക്ഷിക്കാനും മൂലധന കുത്തകകളും മരുന്നു് കുത്തകകളും അവയുടെ അമേരിക്കല്‍ ഏജന്‍സികളെ ഉപയോഗിക്കുന്നതിന്റെ ചിത്രമാണു് നമുക്കിന്നു് കാണാന്‍ കഴിയുന്നതു്. അതായതു്, കുറഞ്ഞ ചെലവില്‍ ആരോഗ്യമെന്നതല്ല, മറിച്ചു് തങ്ങളുടെ ലാഭം എന്നതാണു് മരുന്നു് കമ്പനികളുടേയും മൂലധന കുത്തകകളുടേയും കാഴ്ചപ്പാടു്.

ഇന്നു് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം ജീവകം സി യോടു് കാണിക്കുന്ന അവഗണന മൂലം ഉരുത്തിരിയുന്നതാണെന്ന അഭിപ്രായമുണ്ടു്. ജീവകം സി യുടെ ദൈനംദിനം ആവശ്യമായ അളവു് സ്ത്രീകള്‍ക്കു് 65 മില്ലീഗ്രാമും പുരുഷന്മാര്‍ക്കു് 90 മില്ലീഗ്രാമും ആയി നിശ്ചയിക്കപ്പെട്ടിട്ടുള്ളതു് ശരിയായ പഠനം നടത്തിയിട്ടല്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. ജീവകം ഗണത്തില്‍ പെടുന്നതാണെന്നതും സ്കര്‍വിയുടെ മരുന്നാണെന്നതും മാത്രം കണക്കിലെടുത്താണു് നിലവിലുള്ള അളവു് നിശ്ചയിക്കപ്പെട്ടിട്ടുള്ളതു്. സ്കര്‍വിയുടെ നിര്‍ദ്ദിഷ്ട ലക്ഷണങ്ങള്‍ മാറിക്കിട്ടാന്‍ ചെറിയ അളവിലുള്ള ജീവകം സി മതിയെങ്കിലും ശരിയായ അളവില്‍ അതു് കിട്ടാത്തതു് മൂലം ദീര്‍ഘകാലത്തില്‍ മറ്റു് പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്നു എന്നതാണു് ജീവികം സി ഉയര്‍ന്ന തോതില്‍ ആവശ്യമാണെന്ന വാദത്തിനു് ഉപോല്‍ബലകമായിട്ടുള്ളതു്. ഈ വിഷയം വളരെ വിശദമായി ഇര്‍വിന്‍ സ്റ്റോണ്‍ പ്രതിപാദിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദൈനംദിനാവശ്യം 3.5 ഗ്രാം മുതല്‍ 20 ഗ്രാം വരെയാണു്. ജീവകം സി യിലുള്ള പല ഗവേഷണഫലങ്ങളും വിശകലനം ചെയ്താണു് അദ്ദേഹം ആ നിഗമനത്തിലെത്തുന്നതു്.

ഇരട്ട നോബല്‍ സമ്മാന ജേതാവായ (1954 ല്‍ രസതന്ത്രത്തിലും 1962 ല്‍ സമാധാനത്തിനും) ഡോ. ലിനസ് പൌളിങ്ങും ജീവകം സി യുടെ പങ്കു് എടുത്തു് പറയുന്നുണ്ടു്. ഓരേ സമയം ഭിഷഗ്വരനും നിയമജ്ഞനും അമേരിക്കന്‍ ബോര്‍ഡ് സെര്‍ടിഫൈഡ് കാര്‍ഡിയോളജിസ്റ്റു് ഡോ.തോമസ് ഇ ലെവി എംഡി, ജെഡി, ഉയര്‍ന്ന അളവില്‍ ജീവകം സിയുടെ മേന്മ പ്രയോഗത്തില്‍ തെളിയിച്ചുകോണ്ടിരിക്കുന്നു. ലോകമാകെ, മറ്റു് പല ഭിഷഗ്വരന്മാരും അവരുടെ പാത പിന്തുടരുന്നുണ്ടു്.



മതിയായ അദ്ധ്വാനം അല്ലെങ്കില്‍ വ്യായാമം : (കളികളും നടത്തവും യോഗയും ആകാം) മാനസികോല്ലാസം :
സന്തോഷപ്രദമായ കുടുംബ ജീവിതം :
ആരോഗ്യകരമായ സാമൂഹ്യചുറ്റുപാടുകള്‍ :

രോഗ പ്രതിരോധം
രോഗ പ്രതിരോധമാണു് ചികിത്സയേക്കാള്‍ മെച്ചമെന്നു് ആരും സമ്മതിക്കും. എന്നിട്ടും രോഗ പ്രതിരോധത്തിന്റെ മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെടുന്നില്ല. മറുവശത്തു് രോഗ പ്രതിരോധത്തെ തന്നെ ഓരോ രോഗത്തിനുമുള്ള പ്രതിരോധ മരുന്നുകളായി മാത്രം പരിമിതപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിരോധ മരുന്നുകള്‍ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര ശേഷിയെ മെച്ചപ്പെടുത്തുകയല്ല, മറിച്ചു് രോഗ പ്രതിരോധശേഷിയെ തകര്‍ക്കുകയും കൃത്രിമമായി ഓരോ രോഗകാരണത്തേയും നേരിടാന്‍ ശരീരത്തെ പ്രാപ്തമാക്കുകയുമാണു് ചെയ്യുന്നതു്. അവയെല്ലാം ശാസ്ത്രീയ വിശകലനങ്ങള്‍ക്കു് വഴങ്ങുന്നതാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, അവയേക്കാള്‍ ചെലവു് കുറഞ്ഞതും ഫലപ്രാപ്തി ഉയര്‍ന്നതും ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കുന്നതുമാണു് ശരീരത്തിന്റെ തനതു് രോഗ പ്രതിരോധ ശേഷി. അതു് മെച്ചപ്പെടുത്തുന്നതിനാണു് ആദ്യ മുന്‍ഗണന നല്‍കേണ്ടതു്.

ഇന്നിതാ പ്രതിരോധത്തേയും കമ്പോളവല്കരിച്ചു് കോണ്ടു് അതും ലാഭാര്‍ത്തി തീര്‍ക്കുന്നതിനുള്ള അവസരമാക്കുന്നു. നിരന്തരം നാം കാണുന്ന പ്രതിരോധ മരുന്നു് പ്രയോഗം ഇതാണു് കാണിക്കുന്നതു്.

ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി പ്രകൃതി സന്തുലനത്തിന്റെ ഭാഗം
പ്രകൃതിയില്‍ കോടാനുകോടി അണുക്കളുണ്ടു്. അവ പലതും ഇതര ജീവികള്‍ക്കു് ഗുണം ചെയ്യുന്നവയാണു്. മറ്റു് പലതും രോഗകാരികളുമാണു്. അവയെ മോത്തത്തില്‍ നശിപ്പിക്കുന്ന രോഗാണുനാശിനികള്‍ ജൈവ വ്യവസ്ഥയ്ക്കു് ദ്രോഹകരമായി മാറുന്നു. പ്രകൃതിയിലെ മിക്ക ജൈവ പ്രതിഭാസങ്ങളിലും സൂക്ഷ്മാണുക്കള്‍ക്കും സസ്യജന്തുജാലങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ടു്. അവയെ അടച്ചു് നശിപ്പിക്കുന്ന മരുന്നു് പ്രയോഗം പ്രകൃതി വിരുദ്ധവും അതു് മൂലം തന്നെ സമൂഹദ്രോഹകരവുമാണു്. ഓരോരുത്തരുടേയും വയറ്റിലും ഇതര ശരീര ഭാഗങ്ങളിലും എത്രയോ ബാക്ടീരിയകളും വൈറസുകളും ഉണ്ടു്. എന്നാല്‍ അവയോന്നും രോഗകാരണമായി മാറുന്നില്ല. രോഗവാഹികളെ കൈകാര്യം ചെയ്യാന്‍ ശരീരത്തിനു് അതിന്റേതായ വ്യവസ്ഥയുണ്ടു്. അതുകോണ്ടാണു് രോഗകാരികളുണ്ടായിട്ടും എല്ലാവര്‍ക്കും രോഗം വരാത്തതു്. ശരീരത്തിന്റെ പ്രത്യേകതകള്‍ മൂലം ഓരേ സാഹചര്യത്തിലുള്ളവരെങ്കിലും രണ്ടു് പേര്‍ക്കു് ഓരേ രോഗാണുക്കള്‍ അതേ രോഗം വരുത്തുന്നില്ലെന്നതു് അനുഭവമാണു്. എന്താണാ പ്രത്യേകതകളെന്നു് കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണു് രോഗ പ്രതിരോധത്തിന്റെ അടിത്തറയായി മാറേണ്ടതു്. അതു് മെച്ചപ്പെട്ടാല്‍ പോതുവെ ആരോഗ്യം മെച്ചപ്പെടും. രോഗം വന്നശേഷമുള്ള ചികിത്സ ചികിത്സാ ചെലവേറുന്നതു് മൂലം മാത്രമല്ല, അദ്ധ്വാന നഷ്ടവും മാനസിക പീഢനവും കൂടിയാണു്.

മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധത്തില്‍ ഏറെ പങ്കു് വഹിക്കുന്ന ഘടകങ്ങളാണു് പോഷണ ശൃംഖലയിലെ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ആവശ്യമെന്നു് പറയപ്പെടുന്ന ജീവകങ്ങളും (Vitamins) നിരോക്സീകാരികളും (Anti Oxidents). അവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു് അന്നജവും (Carbo Hydrate) മാംസ്യവും (Protein) കോഴുപ്പും (Fat) മാത്രമല്ല, ഇതര പോഷകങ്ങളായ അമിനാമ്ലങ്ങളും (Amino Acids) ദീപന രസങ്ങളും (Enzymes) ധാതു ലവണങ്ങളും (Minerals) മതിയായ അളവില്‍ ആവശ്യമാണു്.

ഓരോന്നും പരിശോധനാ വിധേയമാക്കേണ്ടതുണ്ടു്.

ജീവകങ്ങള്‍
ജീവകങ്ങള്‍ എ, ബി, സി, ഡി, , കെ എന്നിങ്ങനെ പലതുണ്ടു്. ഇവയില്‍ ജീവകം എ, സി, ഇ എന്നിവ നീരോക്സീകാരികളുമാണു്. പലതിനും ഉപവിഭാഗങ്ങളുമുണ്ടു്. ഉദാഹരണത്തിനു് ജീവകം ബി 1, 2, 3, 4, 5, 6 ….. 12, 17 എന്നിങ്ങനെ. പോതുവെ അവ നമ്മുടെ ആഹാരത്തില്‍ നിന്നു് ലഭിക്കുന്നു. മിക്ക ജീവകങ്ങളുടേയും കുറവു് രോഗകാരണമായി ഭവിക്കുന്നു. അതിനാലാണു് സമീകൃതാഹാരം ആവശ്യമാണെന്നു് പറയുന്നതു്. മിക്ക ജീവകങ്ങളും പച്ചക്കറികള്‍, പഴങ്ങള്‍, മുട്ട, മത്സ്യം, മാംസം എന്നിവയില്‍ നിന്നു് ലഭിക്കുന്നു. ചിലവ ജലത്തില്‍ ലയിച്ചും മറ്റു് ചിലവ കോഴുപ്പില്‍ മാത്രം ലയിച്ചും ലഭ്യമാകുന്നു. മാംസാഹാരികളും സസ്യാഹാരികളും അവരവരുടെ രീതിക്കനുസരിച്ചു് എല്ലാ പോഷകങ്ങളും ലഭ്യമാകും വിധം ആഹാരം ക്രമീകരിക്കേണ്ടതുണ്ടു്. ഇതില്‍ പ്രധാനം സസ്യാഹാരികള്‍ പയറുവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഉപയോഗിക്കണമെന്നതാണു്. പാലുല്പന്നങ്ങളും മാംസ്യം നല്‍കും. മാംസാഹാരികളും സസ്യാഹാരികളും ഓരേ പോലെ പച്ചക്കറികളും പഴങ്ങളും വേവിക്കാതെ ധാരാളം ഉപയോഗിക്കണമെന്നതും പ്രധാനമാണു്. കാരണം, ജീവകം സി ആഹാരം പാകം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതാണു്. ചൂടു് തട്ടിയാല്‍ നഷ്ടപ്പെടുന്നതാണു് ജീവകം സി എന്ന സ്കൂള്‍ പാഠം ഓരു മാര്‍ക്കിന്റെ ഉത്തരമെന്ന നിലയ്ക്കു് മാത്രമാണു് നാം കണ്ടു് പോരുന്നതു്. എന്നാല്‍ ഇക്കാര്യം നമ്മുടെ ആരോഗ്യത്തേയും രോഗ പ്രതിരോധ വ്യവസ്ഥയേയും നിര്‍ണ്ണായകമായി ബാധിക്കുന്ന കാര്യമാണു്.

ജീവകം സി, മഗ്നീഷ്യം, പുറമേനിന്നു് കിട്ടേണ്ട ദഹനരസങ്ങള്‍ (Enzymes) തുടങ്ങിയവയോഴിച്ചു് മറ്റു് മിക്ക പോഷകങ്ങളും നമ്മുടെ സാധാരണ ഭക്ഷണത്തിലൂടെ ലഭിക്കുന്നു. വേവിച്ചു് ഭക്ഷിച്ചാലും പച്ചയ്ക്കു് ഭക്ഷിച്ചാലും അവ ലഭ്യമാകും. അതിനാല്‍, സസ്യാഹാരമാണോ മാംസാഹാരമാണോ ആരോഗ്യകരം എന്ന ചര്‍ച്ചയിലുപരി ഭക്ഷണത്തില്‍ ഗണ്യമായ ഭാഗം പച്ചക്കറികളും പഴങ്ങളും പച്ചയ്ക്കു് കഴിക്കുക എന്നതാണു് പ്രധാനമായിട്ടുള്ളതു്. ആവശ്യമായ അളവില്‍ ജീവകം സി, മഗ്നീഷ്യം, വിവിധ ദീപനരസങ്ങള്‍ തുടങ്ങി പാചകം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന പോഷണങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വേവിക്കാതെ ഭക്ഷണം കഴിക്കേണ്ടതാവശ്യമാണു്.

ജീവകം സി വെറും ജീവകം മാത്രമല്ല, മറിച്ചു് ജീവന്റെ അടിസ്ഥാന സംരക്ഷണോപാധിയാണു്
അസ്കോര്‍ബിക് ആസിഡ് എന്ന മോളിക്യൂളാണിതു്. സസ്യലോകത്തും ജന്തു ലോകത്തും ഇതിന്റെ സാന്നിദ്ധ്യം ധാരാളമുണ്ടു്. പരക്കെ, ആവശ്യവുമാണു്. സസ്യങ്ങളും ജന്തുക്കളും അസ്കോര്‍ബിക് ആസിഡ് സ്വന്തമായി ഉല്പാദിപ്പിച്ചുപയോഗിക്കുന്നു. മനുഷ്യനു് പക്ഷെ, മറ്റു് ചുരുക്കം ചില ജീവികള്‍ക്കോപ്പം, അതു് സൃഷ്ടിക്കാനുള്ള കഴിവു് പരിണാമത്തിന്റെ ശൃംഖലയില്‍ ഏതോ ഘട്ടത്തില്‍ നഷ്ടപ്പെട്ടു് പോയതായാണു് ഗവേഷകര്‍ വിലയിരുത്തുന്നതു്‍. ഇന്നും മറ്റു് സസ്തനികളുടെ കരളില്‍ ഗ്ലൂക്കോസില്‍ (C6H12O6) നിന്നു് പല ഘട്ടങ്ങളായുള്ള പരിവര്‍ത്തനങ്ങളിലൂടെ ആവശ്യാനുസരണം അസ്കോര്‍ബിക് ആസിഡ് (C6H8O6) നിര്‍മ്മിച്ചു് ഉപയോഗിക്കുന്നുണ്ടു്. രണ്ടും കാര്‍ബോഹൈഡ്രേറ്റു് കുടുംബത്തില്‍ പെട്ട ഓര്‍ഗാനിക് സംയുക്തങ്ങളാണു്. ഹൈഡ്രജന്‍ കണങ്ങളുടെ എണ്ണം ഗ്ലൂക്കോസില്‍ 12 ഉള്ളപ്പോള്‍ അസ്കോര്‍ബിക് ആസിഡില്‍ 8 ആണു് എന്നതു് മാത്രമാണു് വ്യത്യാസം. പക്ഷെ, മനുഷ്യരിലും മറ്റേതാനും മൃഗങ്ങളിലും അതിനാവശ്യമായ എന്‍സൈം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം നല്‍കേണ്ട ജീന്‍ പ്രവര്‍ത്തനക്ഷമല്ലാതായിരിക്കുന്നു എന്നതാണു് പ്രശ്നം. മനുഷ്യരില്‍ തന്നെ, ചിലരിലെങ്കിലും അമിതമായ ഓക്സീകരണ സമ്മര്‍ദ്ദം (Increased Oxidative Stress) മൂലം അസ്കോര്‍ബിക് ആസിഡ് ഉല്പാദനം ഇന്നും നടക്കുന്നുണ്ടോ എന്ന സംശയം ഗവേഷകര്‍ വെച്ചു പുലര്‍ത്തുന്നുണ്ടു്.

ദൈനംദിനം മനുഷ്യനാവശ്യമായ അസ്കോര്‍ബിക് ആസിഡ് പഴങ്ങളിലും പച്ചക്കറികളിയും മാംസത്തിലും പാലിലും മുട്ടയിലും നിന്നു് ധാരാളമായി ലഭിക്കും. നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ചു് എന്നിവയില്‍ കൂടുതലായി ലഭ്യമാണു്. പക്ഷെ, ഭക്ഷണമായി പാകം ചെയ്യുമ്പോള്‍ ജീവകം സി നഷ്ടപ്പെടുന്നു. ഇതു് മൂലം പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ ഇതിന്റെ ലഭ്യത തീരെ കുറയുന്നു. ഇതു് വിവിധ രോഗങ്ങള്‍ക്കു് കാരണമാകുന്നു. മതിയായ അളവില്‍ ജിവകം സിയുടെ ലഭ്യതയ്ക്കു് ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ ഉള്‍പ്പെടുത്തേണ്ടതു് അവശ്യം ആവശ്യമാണു്.

ഉത്തരേന്ത്യക്കാര്‍ ധാരാളം പഴങ്ങളും പച്ചക്കറികളും പച്ചയ്ക്കു് കഴിക്കുകയും ചെറുനാങ്ങ പച്ചയ്ക്കു് ഭക്ഷണത്തോടോപ്പം കഴിക്കുകയും ചെയ്യുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോതുവെ ചട്ണി ധാരളമായി ഉപയോഗിക്കുന്നു. അറബികള്‍ ധാരാളം പച്ചിലകള്‍ ഭക്ഷണത്തോടോപ്പം കഴിക്കുന്നു. യൂറോപ്യന്മാരും അമേരിക്കക്കാരുമാകട്ടെ, സലാഡുകളും പഴങ്ങളും കഴിക്കുന്നു. മലയാളികളാണു് ഇക്കാലത്തു് പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുന്നതില്‍ മുമ്പില്‍. പണ്ടോക്കെ നാട്ടില്‍ കിട്ടിയിരുന്ന പലതും പച്ചയ്ക്കു് ഭക്ഷിച്ചിരുന്നെങ്കില്‍ ഇന്നു് പരിഷ്കാരം മൂത്തു് എല്ലാം പാകം ചെയ്തു് മാത്രം ഭക്ഷിക്കുന്ന ശീലമാണുള്ളതു്. മാത്രമല്ല, നഗരവല്കരണവും കാര്‍ഷിക വൃത്തിയില്‍ നിന്നുള്ള പിന്മാറ്റവും നല്ല പച്ചക്കറികളുടേയും പഴങ്ങളുടേയും ലഭ്യത കുറയ്ക്കുന്നുണ്ടു്. ഇതാണു് മലയാളികള്‍ക്കിടയില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു് വരുന്ന ജീവിത ശൈലീ രോഗങ്ങളുടെ പ്രധാന കാരണം. സമാനമായ സ്ഥിതി, ഭക്ഷണശീലത്തിലെ മാറ്റം മൂലം പോഷണ ലഭ്യതക്കുറവു്, മഗ്നീഷ്യത്തിന്റെ കാര്യത്തിലുമുണ്ടു്. തവിടു് കളഞ്ഞ അരിയും ഗോതമ്പും തോലി കളഞ്ഞ പയറുവര്‍ഗ്ഗങ്ങളും വിത്തുകളും മഗ്നീഷ്യത്തിന്റെ ലഭ്യതയും കുറയ്ക്കുന്നു. അവ തോലിയോടെ കഴിക്കുകയാണു് മഗ്നീഷ്യം ലഭ്യത ഉയര്‍ത്താന്‍ വേണ്ടതു്.

ജീവകം സിയ്ക്കു് താന്തോന്നി തന്മാത്രകളുടേയും വിഷാംശങ്ങളുടേയും അടക്കം ഓക്സീകാരികളുടെ നീരോക്സീകരണത്തിലൂടെ രോഗ പ്രതിരോധത്തിലും ശരീരത്തിലെ ബന്ധകലകളുടെ (Connective tissues) സൃഷ്ടിയിലും വിവിധങ്ങളായ ധര്‍മ്മങ്ങള്‍ പലതുമുള്ളതിനാല്‍ അതിന്റെ ആവശ്യകതയും കൂടുതലാണു്. ജീവകം എന്ന ഗണത്തില്‍ മാത്രം പെടുന്നതല്ലതു്. കോളേജന്‍ നിര്‍മ്മാണത്തിനും നീരോക്സീകാരിയായും വിഷഹാരിയായും അതിനു് വിവധങ്ങളായ ധര്‍മ്മങ്ങളുണ്ടു്. അന്നജവും മാംസ്യവും കോഴുപ്പും കഴിഞ്ഞാല്‍ അളവില്‍ ഏറെ കൂടുതലാവശ്യമുള്ള പോഷകം അസ്കോര്‍ബിക് ആസിഡാണ്.

ജീവകം സിയുടെ അളവു് ശരീരത്തില്‍ എത്ര കൂടിയാലും കുഴപ്പവുമില്ല. കാരണം, വിവിധ ശരീര ഭാഗങ്ങളില്‍ സ്വാംശീകരിക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികമുള്ള ജീവകം സി അപ്പപ്പോള്‍ തന്നെ പുറന്തള്ളപ്പെടും. അതേ സമയം, ദീര്‍ഘകാലമായി ജീവകം സിയുടെ ലഭ്യതക്കുറവു് മൂലം സൃഷ്ടിക്കപ്പെടുന്ന രോഗാവസ്ഥകള്‍ പരിഹരിക്കാന്‍ കൂടിയ തോതില്‍ ജീവകം സി നിരന്തരം നല്കപ്പെട്ടേ തീരൂ താനും. രോഗികളെല്ലാം തന്നെ, ഇത്തരത്തില്‍ ജീവകം സിയുടേയോ മറ്റു് നീരോക്സീകാരികളുടേയോ ദൌര്‍ലഭ്യം അനുഭവിക്കുന്നവരാണു്.

ജീവിത ചുറ്റുപാടുകള്‍ ആവശ്യപ്പെടുന്ന അളവില്‍ ജീവകം സിയും മറ്റു് നീരോക്സീകാരികളും കിട്ടാതെ വന്നാല്‍ രോഗ പ്രതിരോധ ശേഷി കുറയുകയും രോഗങ്ങള്‍ പിടിപെടുകയും ചെയ്യും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത അളവിലാണു് ജീവകം സി വേണ്ടതു്. രക്തത്തിലെ പ്ലാസ്മയിലുള്ളതിന്റെ 80 ഇരട്ടി വരെ ശ്വേത രക്താണുക്കളില്‍ കാണപ്പെടുന്നു. പേശികളിലും കോശങ്ങളിലും വ്യത്യസ്ത അളവിലാണു് കാണപ്പെടുക. അന്തരീക്ഷ മലിനീകരണം, അണുപ്രസരണം, രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടേയും വിഷാംശങ്ങളുടേയും സാന്നിദ്ധ്യം തുടങ്ങിയ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചു് നീരോക്സീകാരികളുടെ ആവശ്യകത മാറിക്കോണ്ടിരിക്കും. പ്രായം, ഫ്രീ റാഡിക്കലുകളുടെ വര്‍ദ്ധന തുടങ്ങിയ വ്യക്തിഗത കാരണങ്ങളാലും അവയുടെ ആവശ്യകതയില്‍ മാറ്റം വരും. ഫ്രീ റാഡിക്കലുകളുടെ വര്‍ദ്ധന, ധമനികളുടെ കേടു് പാടുകള്‍, ശരീരകലകളുടെ ശോഷണം, കോളസ്ട്രോളിന്റെ ഉയര്‍ന്ന നില തുടങ്ങിയവയും രോഗാവസ്ഥയും പ്രായാധിക്യവും നോക്കി ജീവകം സിയുടെ മതിയായ ലഭ്യത ഉറപ്പാക്കപ്പെടണം.

രോഗാണുക്കളെ നശിപ്പിക്കുന്നു - ഓട്ടുമിക്ക രോഗകാരികളായ ബാക്ടീരിയകളേയും മിക്ക വൈറസുകളേയും നിഷ്ക്രിയമാക്കാനും ഫംഗസുകളെ നശിപ്പിക്കാനും അസ്കോര്‍ബിക് ആസിഡിനു് കഴിയുന്നു. വൈറല്‍ രോഗങ്ങള്‍ക്കു് കുത്തിവെപ്പല്ലാതെ മരുന്നു് ഇതേവരെ കണ്ടു് പിടിച്ചിട്ടില്ലെന്നു് ഓര്‍മ്മിക്കുക. ജീവകം സി പക്ഷെ പ്രയോഗിക്കുന്നുമില്ല.

നീരോക്സീകാരിയാണു് - ശരീരകലകളില്‍ ഊര്‍ജ്ജം നിര്‍മ്മിക്കപ്പെടുമ്പോള്‍ അതിന്റെ ഉപോല്പന്നമായി ഉണ്ടാകുന്ന ഫ്രീറാഡിക്കലുകളെ നിര്‍വ്വീര്യമാക്കുന്ന ധര്‍മ്മവും മറ്റിതര നീരോക്സീകാരികളെന്ന പോലെ അസ്കോര്‍ബിക് ആസിഡ് നിര്‍വ്വഹിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ചു് ഇരട്ടി ശേഷിയാണിതിനുള്ളതു്. കാരണം മറ്റുള്ളവയുടെ മോളിക്യൂള്‍ ഓരു ഇലക്ട്രോണ്‍ പ്രദാനം ചെയ്യുമ്പോള്‍ രണ്ടെണ്ണം നല്‍കാന്‍ ഇതിനു് കഴിയുന്നു.

വിഷങ്ങളെ നിര്‍വ്വീര്യമാക്കുന്നു - ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളും ഏതിനം പാമ്പെന്നതു് അറിയാതെയും, പാമ്പിന്‍ വിഷമടക്കം, പുറത്തു് നിന്നു് ശരീരത്തിലെത്തുന്ന ഓട്ടെല്ലാ വിഷങ്ങളും വിഷജന്യമായ പദാര്‍ത്ഥങ്ങളും നിര്‍വ്വീര്യമാക്കാന്‍ അസ്കോര്‍ബിക് ആസിഡിനു് കഴിയും.

ആണവ വികിരണം നിര്‍വ്വീര്യമാക്കുന്നു - ബാഹ്യ പ്രപഞ്ചത്തില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നും പരിശോധനോപകരണങ്ങളില്‍ നിന്നും മോബൈല്‍ ഫോണ്‍ ഉപകരണങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആണവ വികിരണം മൂലം ശരീരത്തിലുണ്ടാകുന്ന ആണവ വികിരണകാരികളായ കണികകളെ നിര്‍വ്വീര്യമാക്കാനും അസ്കോര്‍ബിക് ആസിഡിനു് കഴിയും.

ബന്ധകലകളുടെ നിര്‍മ്മിതിയില്‍ ഗണ്യമായ പങ്കുണ്ടു് - ശരീര ഭാരത്തില്‍ 30% വരുന്ന കോളേജന്റെ നിര്‍മ്മാണത്തില്‍ അസ്കോര്‍ബിക് ആസിഡിനു് ഗണ്യമായ പങ്കുണ്ടു്. രക്തത്തില്‍ കാണുന്ന കോളസ്ട്രോളിനെ അതു് കോളേജനാക്കി മാറ്റുന്നു. കോളേജനാണു് ശരീരത്തിലെ വിവിധ ബന്ധകലകളുടെ അടിസ്ഥാന ഘടകം. ന്യൂറോണ്‍, അസ്ഥി, ബന്ധകലകള്‍ (Connective Tissues)‍, രക്തക്കുഴലുകള്‍, നഖം, രോമം എന്നിങ്ങനെ എല്ലാറ്റിന്റേയും നിര്‍മ്മിതിക്കു് കോളേജനാണു് പ്രധാന ഘടകം. കോളേജന്‍ സൃഷ്ടിക്കാവശ്യമായ ദീപന രസം ഉണ്ടാക്കാന്‍ അസ്കോര്‍ബിക് ആസിഡ് കൂടിയേ തീരൂ.

പ്രമേഹ പ്രതിരോധത്തിലും ജീവകം സിയ്ക്കു് പങ്കു് - ഇന്‍സുലിന്‍ നിര്‍മ്മാണത്തിലും ഇന്‍സുലിന്‍ പ്രവാഹത്തിലും ജീവകം സിയ്ക്കു് പങ്കുണ്ടു്. പ്രമേഹം ജിവകം സിയുടെ ആഗിരണത്തെ തടയുന്നു. ജീവകം സി നില താഴുന്നു.

മേല്പറഞ്ഞ ധര്‍മ്മങ്ങള്‍ ഏറ്റെടുക്കുന്ന ജീവകം സീ പോലെ തന്നെ മറ്റോട്ടേറെ ജീവകങ്ങളും നീരോക്സീകാരികളും ധാതു ലവണങ്ങളും ആമിനോ ആസിഡുകളും ശരീര നിര്‍മ്മിതിയിലും രോഗ പ്രതിരോധത്തിലും അതേ പോലെ രോഗ പരിഹാരത്തിലും പങ്കു് വഹിക്കുന്നുണ്ടു്. ഇവയോന്നും ഓറ്റപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതു്. എല്ലാം പരസ്പരം ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചുമാണു് ജീവന്‍ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും സംഹരിക്കുന്നതും. നിലനില്പിന്റെ ഭാഗമാണു് രോഗ പ്രതിരോധവും രോഗ പരിഹാരവും. ഓട്ടേറെ ഘടകങ്ങള്‍ സമാന്തരമായി ഓരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതു് പോലെ തന്നെ, ഓട്ടേറെ ഘടകങ്ങള്‍ കൂട്ടായാണു് ഓരോ പ്രക്രിയകളും പൂര്‍ത്തിയാക്കുന്നതു്. ഇത്തരത്തില്‍ വിവിധ ജൈവ പ്രക്രിയകളില്‍ നിര്‍ണ്ണീതമാകുന്ന പ്രകൃതിയുടെ യുക്തിയും നിയമങ്ങളും കണ്ടറിഞ്ഞാല്‍ ജൈവ ജീവിതം മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്താനാവും. ഇത്തരം പ്രാകൃതിക നിയമങ്ങള്‍ പഠിച്ചെടുക്കാനുള്ള പരിശ്രമം ശാസ്ത്രസമൂഹം എല്ലാക്കാലത്തും നടത്തിപ്പോരുന്നുണ്ടു്. മൂലധന താല്പര്യം പക്ഷെ, അതിന്റെ ലാഭ താല്പര്യത്തില്‍ ആ വഴിക്കു് തിരിയാറില്ല എന്നതാണു് സമൂഹമിന്നു് നേരിടുന്ന മിക്ക പ്രശ്നങ്ങളുടേയും കാരണം.



ഏകീകൃത രോഗ സിദ്ധാന്തം
പ്രകൃതിനിയമങ്ങള്‍ പഠിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി കണ്ടെത്തപ്പെട്ടിട്ടുള്ള ലഭ്യമായേടത്തോളം ശാസ്ത്ര സത്യങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തുകയും അവയുടെ വിടവുകള്‍ നികത്തുകയും ചെയ്യാനുള്ള പരിശ്രമം തുടരുകയാണു് ആരോഗ്യ രംഗം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗം. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാല്‍ കിട്ടുന്ന പരിഹാരമാര്‍ഗ്ഗം തന്നെ, നിലവില്‍ കച്ചവട താല്പര്യത്തില്‍ അനുവര്‍ത്തിച്ചു് വരുന്ന ആരോഗ്യ പരിചരണ ക്രമങ്ങളേക്കാള്‍ എത്രയോ മെച്ചപ്പെട്ട മാര്‍ഗ്ഗം കണ്ടെത്താനാവും. വിവിധ ശാസ്ത്രജ്ഞര്‍ കണ്ടെത്തി അവതരിപ്പിച്ചിട്ടുള്ള വിവരങ്ങള്‍ കോര്‍ത്തിണക്കുകയാണു് ഏകീകൃത രോഗ സിദ്ധാന്തം ചെയ്യുന്നതു്.
മിക്ക രോഗങ്ങളുടേയും അടിസ്ഥാന കാരണം എന്തെന്നറിയാതെ അവയുടെ കാര്യങ്ങളെ ചികിത്സിക്കുന്ന നടപ്പു് സമ്പ്രദായത്തിനു് പകരം കാരണം കണ്ടെത്തി രോഗ പരിഹാരം സാധ്യമാണെന്ന തിരിച്ചറിവിലേയ്ക്കാണു് മേല്പറഞ്ഞ വസ്തുതകള്‍ സമൂഹത്തെ കോണ്ടെത്തിക്കുന്നതു്. അതു് മറ്റോന്നുമല്ല, അവശ്യം ആവശ്യമായ പോഷകങ്ങളുടെ ലഭ്യതക്കുറവാണു് രോഗകാരണമെന്നതു് തന്നെ. പോഷണങ്ങളെല്ലാം അവസാന വിശകലനത്തില്‍ താന്തോന്നി തന്മാത്രകളേയും ആഭ്യന്തരമായുണ്ടാകുന്ന ടോക്സിനുകളേയും പുറമേനിന്നു് വരുന്ന വിഷാംശങ്ങളേയും നിര്‍വ്വീര്യമാക്കാന്‍ കഴിവുള്ള നീരോക്സീകാരികളുടെ അളവു് ഓക്സീകാരികളേക്കാള്‍ ഉയര്‍ത്തുന്നതാവണം. അങ്ങിനെയല്ലാത്തവയോന്നും യഥാര്‍ത്ഥ പോഷകങ്ങളല്ല. അതായതു് പോഷണക്കുറവു് മൂലം ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി തകരാറിലാകുന്നു. പോഷണത്തിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കുകയാണു് രോഗ പ്രതിരോധം മെച്ചപ്പെടുത്താനുള്ള മുറ. അതിലൂടെ രോഗ പരിഹാരം തന്നെ സാധിക്കുകയും ചെയ്യും. ഇന്നത്തെ ആശ്വാസ നടപടിക്രമങ്ങളില്‍ നിന്നു് മുന്നോട്ടു് പോകാനും രോഗ പരിഹാരത്തിനും മെച്ചപ്പെട്ട ആരോഗ്യത്തിനും ദീര്‍ഘായുസിനുമുള്ള മാര്‍ഗ്ഗമാണതു്.

അങ്ങിനെ നോക്കിയാല്‍ ഇന്നു് ജീവിത ശൈലീ രോഗങ്ങള്‍, അണുബാധമൂലമുള്ള പകര്‍ച്ച വ്യാധികള്‍, പ്രായാധിക്യം മൂലമുള്ള വിഷമതകള്‍ ഇവയ്ക്കെല്ലാം ഏകീകൃത സ്വഭാവവും പരിഹാരവും കണ്ടെത്താനാവും. വിശദമായ പഠനം ഇവിടെ സാധ്യമല്ല. പക്ഷെ, ഈ കാഴ്ചപ്പാടു് മനസിലാക്കാനുതകുന്ന ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം നല്കാം.

ബാക്ടീരിയകള്‍ വഴിയും വൈറസുകള്‍ വഴിയും ഫങ്കസുകള്‍ വഴിയും പകരുന്ന രോഗങ്ങളുടെ രോഗലക്ഷണങ്ങള്‍ പലതാണെങ്കിലും അവ വ്യത്യസ്ത സൂക്ഷ്മാണുക്കള്‍ വരുത്തുന്നതാണെങ്കിലും അണുക്കള്‍ക്കെല്ലാം ചില പോതു സ്വഭാവങ്ങളുണ്ടു്. അവയുടെ വളര്‍ച്ചയ്ക്കു് വേണ്ട ചുറ്റുപാടു്, മാധ്യമം, അവയുടെ രാസഘടന തുടങ്ങിയവയില്‍ പോതുവെ കാണുന്ന കാര്യങ്ങളിലൂടെ അവയെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്താം. ശരീരത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടുന്നതും (Toxins like Free Radicals) പുറമേനിന്നു് ഏല്കുന്നതുമായ വിഷങ്ങള്‍ക്കും (ചിലന്തി, പാമ്പു് തുടങ്ങിയവയുടെ വിഷങ്ങള്‍, വാഹന പുകയിലൂടെ എത്തുന്ന നാകം, പല്ലടയ്ക്കുന്ന വസ്തുക്കളിലൂടെ എത്തുന്ന രസം, പാത്രങ്ങളിലുണ്ടാക്കുന്ന ഭക്ഷണത്തിലൂടെ എത്തുന്ന അലൂമിനിയം തുടങ്ങിയവയുടെ കണങ്ങള്‍) ഇതേ പോലെ രോഗകാരികള്‍ക്കുള്ള പോതു സ്വഭാവം കാണാം. കാന്‍സര്‍ സെല്ലുകള്‍ക്കും സമാന സ്വഭാവമുണ്ടു്. എല്ലാറ്റിന്റേയും രാസ ഘടനയില്‍ ഇരുമ്പിന്റെ ആധിക്യം, അതു് തന്നെ, രാസാസക്തിയുള്ള, പെട്ടെന്നുള്ള രാസമാറ്റത്തിനു് വിധേയമാകുന്ന ഘടനയുള്ളതു്, തുടങ്ങിയ കാര്യങ്ങളിലും സമാനതകളുണ്ടു്. അവയെല്ലാം ഓക്സീകാരികളാണു്. അതായതു്, അവയ്ക്കെല്ലാം ഇണയില്ലാത്ത ഇലക്ടോണുകളുണ്ടു്. അവ ഇണചേര്‍ന്നു് രാസനിരപേക്ഷമാകാനുള്ള പ്രവണതയുള്ളവയാണു്. അവയെ നിര്‍വ്വീര്യമാക്കാന്‍ നീരോക്സീകാരികള്‍ക്കു് ഇലക്ടോണ്‍ പ്രദാനം ചെയ്യുന്നതിലൂടെ കഴിയും. മാത്രമല്ല, ഈ സ്വഭാവം കാരണമാണു് അവ ശരീര കലകളെ നശിപ്പിക്കുന്നതും രോഗം വരുത്തുന്നതും. ഓക്സീകാരികളായ വിഷകണങ്ങളും രോഗാണുക്കളും നിര്‍വ്വീര്യമാക്കപ്പെടുന്നില്ലെങ്കില്‍ അവ എത്തിപ്പെടുന്ന ഭാഗത്തെ ശരീര കലകളില്‍ നിന്നു് ഇലക്ട്രോണ്‍ വലിച്ചെടുക്കുന്നതു് മൂലമാണു് ശരീര കലകള്‍ക്കു് കേടു് വരുന്നതും രോഗകാരണമാകുന്നതും നശിക്കുന്നതും. അത്തരത്തിലുള്ള കണങ്ങള്‍ക്കു് ഇലക്ട്രോണ്‍ നല്‍കി അവയുടെ രാസാസക്തി നശിപ്പിക്കുന്നതിലൂടെയാണു് ജീവകം സിയും മറ്റു് നീരോക്സീകാരികളും ഇത്തരം രോഗകാരികളേയും രോഗകാരണങ്ങളേയും നിര്‍വ്വീര്യമാക്കുന്നതു്. ജീവകം സി നീരോക്സീകാരിയാണെന്ന കാര്യം പറഞ്ഞു് കഴിഞ്ഞു. അതിനു് രണ്ടു് ഇലക്ട്രോണ്‍ സംഭാവന ചെയ്യാന്‍ കഴിയും. മറ്റു് നീരോക്സീകാരികള്‍ക്കു് ഓരു ഇലക്ട്രോണേ നല്‍കാന്‍ കഴിവുള്ളു. ജിവകം സി നല്‍കുന്ന ഇലക്ട്രോണുകളാണു് അതിന്റെ രോഗ പ്രതിരോധ, രോഗ പരിഹാര ശേഷിയുടെ അടിസ്ഥാനം.

മറ്റോരു വിഭാഗം ഹൃദ്രോഗങ്ങളടക്കം ജീവിത ശൈലീ രോഗങ്ങളെന്നു് വിളിക്കപ്പെടുന്നവയാണു്. വര്‍ദ്ധിച്ച കോളസ്ട്രോള്‍ നില, ധമനികളിലെ (ഹൃദയം, കാരോട്ടിഡ് ) തടസ്സം, ധമനികളിലെ പുറ്റുകള്‍, ഹൃദയ വാല്‍വുകള്‍ കാത്സിയം അടിഞ്ഞു് കട്ടി പിടിക്കല്‍, വേരിക്കോസ് വെയിന്‍ തുടങ്ങിയവയെല്ലാം കോളേജന്‍ നിര്‍മ്മാണം തടയപ്പെടുന്നതുകോണ്ടുണ്ടാകുന്നതാണു്. ധമനികള്‍ക്കു് കോളേജന്‍ കിട്ടാതെ അവയ്ക്കു് കേടുപാടുകളുണ്ടാകുന്നു. അവ പരിഹരിക്കാന്‍ വര്‍ദ്ധിച്ച കോളേജന്‍ സൃഷ്ടിക്കായി കരള്‍ കൂടുതലായി കോളസ്ട്രോള്‍ നിര്‍മ്മിക്കുന്നു. കോളസ്ട്രോളില്‍ നിന്നു് കോളേജന്‍ സൃഷ്ടിക്കുന്നതിനു് ആവശ്യമായ ദീപന രസം നിര്‍മ്മിക്കുന്നതിനു് ജീവകം സി ആവശ്യമാണു്. പക്ഷെ, ജീവകം സി യുടെ അഭാവത്തില്‍ കോളേജന്‍ സൃഷ്ടിക്കാവശ്യമായ ദീപന രസം ലഭ്യമാകാതെ പോകുന്നു. കോളേജന്‍ ആവശ്യമായത്ര സൃഷ്ടിക്കപ്പെടാതെ പോകുന്നു. രോഗം മൂര്‍ച്ഛിക്കുന്നു. കോളസ്ട്രോള്‍ നില ഉയര്‍ന്നുകോണ്ടേയിരിക്കുന്നു. അതും കാത്സ്യവും മറ്റു് രക്തഘടകങ്ങളും ചേര്‍ന്നു് രക്തക്കുഴലുകളുടെ ഉള്‍വശത്തു് പറ്റിപ്പിടിച്ചു് കേടുപാടുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്നു. അത്തരത്തില്‍ രക്തക്കുഴലുകളുടെ അകം പാളിയുടെ കട്ടി കൂടിവരുന്നതു് മൂലം അവയുടെ സങ്കോച-വികാസ ശേഷി നഷ്ടപ്പെടുന്നു. അതു് മൂലം രക്താതിമര്‍ദ്ദം ഉണ്ടാകുന്നു. കൂടുതലായി അവ കട്ടിവെച്ചുണ്ടാകുന്ന ധമനികളിലെ രക്ത തടസ്സം മൂലം ഹൃദയാഘാതം, മസ്തിഷ്കാഘാതം, രക്തയോട്ടം കുറയുന്നതു് മൂലം വിവിധ ശരീരാവയവങ്ങളുടെ പ്രവര്‍ത്തന മാന്ദ്യം, അതിലൂടെ പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, കിഡ്നി തകരാര്‍ തുടങ്ങി പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്നു.

മറ്റോരു വിഭാഗം അസ്ഥിരോഗങ്ങളും വാതരോഗങ്ങളുമാണു്. അവ കാത്സിയം ആഗിരണവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അംഗങ്ങളിലേയ്ക്കുമുള്ള വിതരണവും അധികമുള്ളവയും ആവശ്യമില്ലാത്തവയും അലിയിച്ചു് പുറന്തള്ളലും അടക്കമുള്ള കാത്സിയം ഉപാപചയ പ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാത്സിയം നിയന്ത്രിക്കുന്നതിലും മഗ്നീഷ്യമെന്ന പോലെ ജീവകം സിയ്ക്കു് പങ്കുണ്ടു്. മേല്പറഞ്ഞ രോഗങ്ങളെല്ലാം പ്രതിരോധിക്കുന്നതില്‍ ജീവകം സി പങ്കു് വഹിക്കുന്നു. അതായതു് മേല്പറഞ്ഞ രോഗങ്ങളുടെ പ്രധാന കാരണം ജിവകം സി അടക്കമുള്ള നീരോക്സീകാരികളുടെ കുറവു് തന്നെ. മറുവശത്തു്, രോഗാവസ്ഥയും രോഗാണുക്കളുടേയും താന്തോന്നി സെല്ലുകളുടേയും വിഷകണങ്ങളുടേയും വര്‍ദ്ധിച്ച സാന്നിദ്ധ്യം മൂലം അവയ്ക്കായി ജീവകം സി ഉപയോഗിച്ചു് തീരുന്നതിലൂടെ ജീവകം സിയുടെ നില താഴുന്നു. ജീവകം സി മതിയായ അളവില്‍ ലഭ്യമായിരുന്നാല്‍ അവയെല്ലാം തുടര്‍ന്നും പ്രതിരോധിക്കപ്പെടുന്നു. ലഭ്യമാകാതെ പോകുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുന്നു.

ജീവകം സി യുടെ മതിയായ അളവു്
ഓരോ വ്യക്തിയിലും അതു് വ്യത്യസ്തമായിരിക്കും. ശരീര ഭാരം, ചുറ്റുപാടുകള്‍, ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന ജീവകം സിയുടെ അളവു്, ശരീരത്തിലെ ജീവകം സി യുടെ നില, രോഗാണുക്കളുടേയും വിഷാണുക്കളുടേയും സാന്നിധ്യവും അവയുടെ അളവും, രോഗാവസ്ഥ തുടങ്ങി ഓട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണു് ജീവകം സിയുടെ ആവശ്യകത നിര്‍ണ്ണയിക്കപ്പെടുക. ഏതായാലും അതു് ഇന്നു് ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധര്‍ നല്‍കുന്ന 65-90 മില്ലീഗ്രാം അല്ലതന്നെ. മേല്‍സൂചിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ വ്യക്തിക്കു് ജീവകം സി യുടെ ദൈനംദിന ആവശ്യകത 3.5 ഗ്രാം മുതല്‍ 20 ഗ്രാം വരെയായി കണക്കാക്കപ്പെട്ടിരിക്കുന്നു.

രോഗാവസ്ഥയില്‍ ഉയര്‍ന്ന അളവു്
സങ്കീര്‍ണ്ണവും ഗുരുതരവുമായ രോഗാവസ്ഥയില്‍ അതിനു് പരിഹാരം കാണാന്‍ പ്രതിദിനം ഇരുപതിനു് മുകളില്‍ നൂറും ഇരുന്നൂറും ഗ്രാം വരെ പ്രയോഗിക്കേണ്ടിവരാം. അത്തരം ഉയര്‍ന്ന അളവില്‍ ജീവകം സി നല്‍കുന്നതു് മൂലം പാര്‍ശ്വഫലങ്ങളോന്നുമില്ലെന്നു് ഈ രംഗത്തു് നടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

"ഉയര്‍ന്ന അളവിലുള്ള ജീവകം സിയുടെ പാര്‍ശ്വഫലം വര്‍ദ്ധിച്ച ആരോഗ്യം മാത്രമാണു്" എന്നാണു് ഡോ. തോമസ് ഇ ലെവി തന്റെ "പ്രൈമല്‍ പനേഷ്യ" (Primal Panacea) എന്ന ഗ്രന്ഥത്തില്‍ പറയുന്നതു്.

ഓരോരുത്തര്‍ക്കും ആവശ്യമായ അളവു് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡവും ഉരുത്തിരിച്ചിട്ടുണ്ടു്. അതാകട്ടെ, ഓരോരുത്തരുടേയും ആമാശയ പ്രതികരണത്തെ ആശ്രയിച്ചിരിക്കും. ഓരോരുത്തര്‍ക്കും ആവശ്യമായ അളവിനനുസരിച്ചു് ആമാശയം ജീവകം സി സ്വീകരിക്കും. അതിലധികമായാല്‍ വയറോഴിയും. അതു് മൂലം മറ്റു് പ്രശ്നങ്ങളോന്നുമില്ല. വയറോഴിയുന്ന അളവിനു് താഴെയാണു് ഓരോരുത്തരുടേയും ആവശ്യവും സാധ്യവുമായ അളവും.

ഗുരുതരമായ രോഗാവസ്ഥയിലും അടിയന്തിര പരിഹാരം ആവശ്യമായ ഘട്ടങ്ങളിലും ജീവകം സി രക്തത്തിലേയ്ക്കു് നേരെ കടത്തിവിടാവുന്നതാണു്. കൂടാതെ നാനോ ടെക്നോളജി ഉപയോഗിച്ചു് പ്രോട്ടീനില്‍ പോതിഞ്ഞുള്ള ജീവകം സിയും ലഭ്യമാണു്. സാധാരണ അളവുകള്‍ക്കു് ജീവകം സി ഗുളികയായോ പോടിയായോ ഉപയോഗിക്കാവുന്നതാണു്.

രോഗമോചനം
രോഗപ്രതിരോധ സംവിധാനം എന്താണെന്ന ശരിയായ അറിവില്‍ നിന്നു് രോഗമോചനത്തിനുള്ള മാര്‍ഗ്ഗവും തെളിഞ്ഞു് കിട്ടും. നിലവിലുള്ള ഓരോ രോഗ ലക്ഷണത്തിനും മരുന്നു് എന്ന ഓറ്റപ്പെട്ട മരുന്നു് പ്രയോഗ ക്രമത്തില്‍ രോഗ കാരണങ്ങള്‍ കാണാതെ രോഗ ലക്ഷണങ്ങള്‍ക്കു് ചികിത്സ വിധിക്കുകയാണു് ചെയ്യുന്നതു്. അതാണു് സമഗ്ര ആരോഗ്യ സംരക്ഷണത്തിലേക്കു് നയിക്കാതെ കൂടുതല്‍ രോഗ വര്‍ദ്ധനവിനും സ്ഥിരം രോഗാവസ്ഥയ്ക്കും വഴിവെയ്ക്കുന്നതു്.

പകരം, സമഗ്ര രോഗപ്രതിരോധ വ്യവസ്ഥയുടെ തുടര്‍ച്ചയെന്ന നിലയില്‍ രോഗമോചനം വളരെ എളുപ്പമാകുന്നു. ശരിയായ രോഗ കാരണം കണ്ടെത്തിക്കഴിഞ്ഞാല്‍ അതിന്റെ പ്രതിരോധ മാര്‍ഗ്ഗത്തിന്റെ തുടര്‍ച്ചയായി അതോഴിവാക്കാനുള്ള മാര്‍ഗ്ഗവും ഉരുത്തിരിയുന്നു.

ഏകീകൃത രോഗ സിദ്ധാന്തം അനുസരിച്ചു് വര്‍ദ്ധിച്ച ഓക്സിഡേറ്റീവു് സമ്മര്‍ദ്ദമാണു് (Increased Oxidative Stress - IOS) രോഗ കാരണമെങ്കില്‍ പ്രതിരോധം ഓക്സീകാരികളുടെ നിലയേക്കാള്‍ ഉയര്‍ന്ന തോതില്‍ നീരോക്സീകാരികളുടെ ലഭ്യത ഉറപ്പാക്കുകയാണു്. സ്വാഭാവികമായും ദീര്‍ഘകാലമായി നിലനില്കുന്ന ഓക്സീഡേറ്റീവ് സമ്മര്‍ദ്ദം വളരെക്കാലമായുള്ള നീരോക്സീകാരികളുടെ കുറവാണു് ഉണ്ടാക്കിയിരിക്കുക. അതു് പരിഹരിക്കാന്‍ തുടര്‍ച്ചയായി ഉയര്‍ന്ന അളവിലുള്ള നീരോക്സീകാരികളുടെ പ്രയോഗത്തിലൂടെ കഴിയുമെന്നു് കാണാം. അതു് ദീര്‍ഘകാലം പ്രയോഗിക്കേണ്ടിയും വരും. തിരിച്ചു് പോകാനാവാത്തത്ര നാശങ്ങളാണു് രോഗകാരണങ്ങളുണ്ടാക്കിയിട്ടുള്ളതെങ്കില്‍, സ്വാഭാവികമായും, തുടര്‍ന്നങ്ങോട്ടുള്ള നാശനഷ്ടങ്ങള്‍ മാത്രമേ ഓഴിവാക്കാനാവൂ. ഉണ്ടായ നാശത്തിനു് ആശ്വാസനടപടികള്‍ കൈക്കോള്ളുക മാത്രമാണു് പരിഹാരം.
ആശ്വാസം
പൂര്‍വ്വ സ്ഥിതി കൈവരിക്കാനാവാത്ത രോഗാവസ്ഥയില്‍ ആശ്വാസ നടപടികള്‍ മാത്രമാണു് സാധ്യമായതെങ്കില്‍ അതു് ഉറപ്പാക്കുകയാണു് വേണ്ടതു്. അതിനായി ഏതു് മാര്‍ഗ്ഗവും അനുവര്‍ത്തിക്കാം. പ്രതിരോധ-മോചന മാര്‍ഗ്ഗങ്ങള്‍ മതിയാകാതെ വന്നാല്‍ രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ വേണ്ടിവരും. അതു് നല്‍കുക തന്നെ വേണം. ചില മോശപ്പെട്ട അവസ്ഥകളില്‍ രോഗപരിഹാരമല്ലെങ്കില്‍ പോലും രോഗ കാരണങ്ങള്‍ തടയുകയും വേദന സംഹാരികളുടെ പ്രയോഗവും മറ്റുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വരാം. ഓപ്പം തന്നെ, രോഗത്തിനും രോഗിക്കും ആശ്വാസ പകരുന്ന ജീവിത ശൈലികളും ജീവിത സാഹചര്യങ്ങളും ഓരുക്കുകയും വേണം. രോഗാവസ്ഥ, ഓരു സാമൂഹ്യ പ്രശ്നമായി കണ്ടു് അതിനു് സമൂഹം പരിഹാരം കണ്ടെത്തുകയും രോഗിക്കു് ആശ്വാസ നടപടികള്‍ കൈക്കോള്ളുകയും വേണം.

അതോടോപ്പം, ഇനിയങ്ങോട്ടു്, ഇനിയാര്‍ക്കും, ഇത്തരം രോഗങ്ങള്‍ വരാതെ പ്രതിരോധത്തിനും മോചനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കിക്കോണ്ടുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയുമാണു് വേണ്ടതു്.

സാന്ത്വനപരിചരണം
സ്ഥിര രോഗാവസ്ഥയില്‍, അവ മാറ്റാനാവില്ലെന്ന സ്ഥിതി സംജാതമാകുമ്പോള്‍ രോഗിക്കു് സാന്ത്വന പരിചരണത്തിനു് ഏതു് മാര്‍ഗ്ഗവും ഉപയോഗിക്കേണ്ടി വരും. സ്വാഭാവികമായും ഇത്തരം അവസരങ്ങളില്‍ സമൂഹത്തിന്റെ വര്‍ദ്ധിച്ച പരിഗണനയും ഇടെപെടലുകളും ഉണ്ടാകണം.

ആരോഗ്യ രംഗത്തെ അനക്ഷിതാവസ്ഥ ഓറ്റപ്പെട്ടതല്ല
മേല്പറഞ്ഞ കാര്യങ്ങളില്‍ നിന്നു് മനസിലാക്കാവുന്നതു് വിവര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, വായു മലിനീകരണമുണ്ടാക്കുന്ന പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം, പുക തുപ്പുന്ന വാഹനങ്ങള്‍, പരമ്പരാഗത വൈദ്യുതോല്പാദനം, ആഢംബര ചരക്കുകള്‍ തുടങ്ങി മറ്റിതര മേഖലകളിലെന്ന പോലെ‍ ആരോഗ്യ രംഗവും നിലവില്‍ മൂലധന കുത്തകകളുടെ കൈപ്പിടിയിലാണെന്നതാണു്. മോത്തത്തില്‍ വിഭവ ധൂര്‍ത്തിനോപ്പം, ഇതു് ലോകമാകെ മനുഷ്യരെ അതി ഗുരുതരമായ രോഗങ്ങളുടെ പിടിയിലേയ്ക്കു് കോണ്ടെത്തിച്ചിരിക്കുന്നു. ഇക്കാര്യം കാണാതെയും പരിഹാരം കാണാതെയും മൂലധന കുത്തകാധിപത്യത്തിനു് അന്ത്യം വരുത്താനാകാത്ത ഓരു ഊരാക്കുടുക്കിലാണു് സമൂഹം ഇന്നെത്തിപ്പെട്ടിട്ടുള്ളതു്. സാമൂഹ്യമാറ്റത്തിന്റെ രൂപരേഖ അവതരിപ്പിക്കപ്പെടുകയും അതിന്റെ ആവശ്യം ബോദ്ധ്യപ്പെടുകയും ഭാവി വ്യവസ്ഥയേക്കുറിച്ചു് വ്യക്തമായ ധാരണ ലഭ്യമാകുകയും ചെയ്തിട്ടും (മാര്‍ക്സിസവും തോഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രവും) മാറ്റം സാധ്യമാകുന്നതെന്നു് തോന്നിപ്പിക്കുന്ന ഓട്ടേറെ ഉദ്ദിഗ്ന ദശാസന്ധികളും വിപ്ലവഘട്ടങ്ങളുമുണ്ടായിട്ടും അതില്‍ നിന്നെല്ലാം മുതലാളിത്തം കരകയറുന്നതു് സമൂഹത്തിനു് മേല്‍ അതിനു് സ്ഥാപിക്കാനായിരിക്കുന്ന ഇത്തരം മേധാവിത്വം കോണ്ടാണു്.

മുതലാളിത്തം പെരുപ്പിച്ചു് പതപ്പിച്ചു് നിലനിര്‍ത്തിയിരിക്കുന്ന ഓരോ വ്യവസായ മേഖലയും അതിലൂടെ ഗണ്യമായ വിഭാഗം സമൂഹാംഗങ്ങളുടെ ജീവിതത്തെ നേരിട്ടു് ബാധിക്കുന്നതും നിര്‍ണ്ണായകമായി സ്വാധീനിക്കുന്നതുമാണു്. അതേ സമയം, അവയും കാലഹരണപ്പെട്ട മുതലാളിത്ത വ്യവസ്ഥയും പോതുവെ സമൂഹത്തേയാകെ തീരാ ദുരിതത്തിന്റെ കയത്തിലാഴ്ത്തുന്നതുമാണു്. മുതലാളിത്ത അതിജീവനത്തിന്റെ മാര്‍ഗ്ഗമാണിത്തരം ദുരിതം വിതയ്ക്കുന്ന ചൂഷണ മേഖലകള്‍. ചൂഷണത്തിന്റെ അടിത്തറയിന്നു് അദ്ധ്വാനശേഷിയുടെ ചൂഷണത്തിലുപരി (അതുണ്ടു്, അതു് തുടരുന്നതോടോപ്പം) വിഭവ ധൂര്‍ത്തു്, പ്രകൃതി ചൂഷണം, പരിസ്ഥിതി നാശം, വിവര-വിജ്ഞാന വിടവു്, വര്‍ദ്ധിച്ച രോഗങ്ങളും രോഗാതുരതയും മറ്റുമായി മാറിക്കോണ്ടിരിക്കുന്നു. അതിനാല്‍, ഈ മേഖലകളില്‍ സ്വീകാര്യമായ ബദലുകള്‍ രൂപപ്പെടുത്തി സമൂഹത്തെ ബോധ്യപ്പെടുത്താതെ സാമൂഹ്യ മാറ്റം സാധ്യമാവില്ല.

നിലവില്‍ സാമൂഹ്യമാറ്റം തടയപ്പെട്ടിരിക്കുന്നതു് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അഭാവമോ അതിലുള്ള വ്യക്തതയില്ലായ്മയോ മുലമല്ല, മറിച്ചു് അവയുടെ പ്രയോഗത്തിനെതിരെ വിവിധ മൂലധന മേഖലകള്‍ ചെലുത്തുന്ന പ്രതികൂല പ്രഭാവങ്ങളാണു്. വിവര സാങ്കേതിക വിദ്യയുടേയും സോഫ്റ്റ്‌വെയറിന്റേയും രംഗത്തു് സ്വതന്ത്ര സോഫ്റ്റ്‌വെയറും വിദ്യാഭ്യാസ രംഗത്തു് സ്വതന്ത്ര വിജ്ഞാനവുമെന്നപോലെ ആരോഗ്യ രംഗത്തും ബദല്‍ രൂപപ്പെട്ടിരിക്കുന്നു. അതേ പോലെ, നിര്‍മ്മാണ രംഗത്തു് നാനോ ടെക്നോളജിയും 3D പ്രിന്റിങ്ങും നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്സും ഊര്‍ജ്ജ രംഗത്തു് സൌരോര്‍ജ്ജവും സേവന രംഗങ്ങളില്‍ വിതരിത ശൃംഖലയും മറ്റും പുതിയ ബദലുകള്‍ക്കു് രൂപം നല്‍കാന്‍ പര്യാപ്തമായവയാണു്. അവയെല്ലാം സ്വാംശീകരിച്ചു് മൂര്‍ത്തമായ ബദലുകള്‍ മുന്നോട്ടു് വെയ്ക്കാന്‍‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകുമ്പോള്‍‍ മാത്രമേ സാമൂഹ്യ മാറ്റത്തിന്റെ അജണ്ട സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയുള്ളു.

ആ ദിശയിലുള്ള മാതൃക സൃഷ്ടിക്കാനുള്ള അവസരമാണു് പ്രളയ ദുരന്തത്തെത്തുടര്‍ന്നു് ആവശ്യമായി വന്നിരിക്കുന്ന നവ കേരള നിര്‍മ്മിതിയില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു് കൈവന്നിരിക്കുന്നതു്. ആ അവസരം, മൂലധനാധിപത്യത്തിന്റെ കടുത്ത സാമ്പത്തിക-വ്യാവസായിക-കമ്പോള പ്രതിസന്ധിക്കു് പരിഹാരം കാണാന്‍ ഉപയോഗിക്കപ്പെടാനിടയായാല്‍, മുതലാളിത്തത്തിന്റെ നാളുകള്‍ നീട്ടിക്കോടുക്കാനിടയാക്കുകയും സാമൂഹ്യ മാറ്റത്തിന്റെ അജണ്ട വീണ്ടും പിന്നോട്ടടിക്കപ്പെടുകയും ചെയ്യും.

Blog Archive