ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിളര്‍ത്തിക്കൊണ്ടാണു് ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ (Free Software Movement of India - FSMI)) രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്നു് വളരെ വ്യാപകമായ ദുഷ്‌പ്രചരണം നടക്കുന്നതിനാലാണു് ഇത്തരം ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നതു്. ബാംഗ്ലൂരില്‍ മാര്‍ച്ചു് 20-21 തിയതികളില്‍ ചേര്‍ന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടേയും പ്രവര്‍ത്തകരുടേയും ഉപയോക്താക്കളുടേയും സമ്മേളന വേദിയില്‍ വെച്ചാണു് FSMI രൂപീകരിക്കപ്പെട്ടതു്. ബാംഗ്ലൂരില്‍ നടന്ന FSMI യുടെ രൂപീകരണം തികച്ചും ആസൂത്രിതമോ തികച്ചും യാദൃച്ഛികമോ അല്ല. കഴിഞ്ഞ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ഫലപ്രദമാക്കാമെന്ന കൂട്ടായ ചിന്തയുടെ ഉല്പന്നം തന്നെയാണതു്. എന്നാല്‍, സംഘടന എന്നു്, എങ്ങിനെ, രൂപം എന്തു് എന്നുള്ളതിനെക്കുറിച്ചൊന്നും വ്യക്തമായ ധാരണ സമ്മേളന വേദിയിലെത്തുന്നതു് വരെ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. അവിടെ നടന്ന കൂട്ടായ ചര്‍ച്ചകളുടെ ഫലമായാണതു് ഉരുത്തിരിഞ്ഞതു്. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ സംഘടനയുടെ നിയമാവലി തയ്യാറാക്കാനും ചാര്‍ട്ടര്‍ തയ്യാറാക്കുന്നതിനും സഹായിക്കുന്ന വിധത്തില്‍ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിര്‍വചിക്കുന്ന ഒരു സമ്മേളനം അംഗീകരിക്കുക മാത്രമാണുണ്ടായതു്.
നാലു് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന അനൌപചാരിക ബന്ധമാണു് സംഘടനയുടെ രൂപീകരണത്തിനു് വഴിയൊരുക്കിയതു്. ആന്ധ്രപ്രദേശിലെ സ്വേച്ഛ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുഗു പ്രാദേശികവല്‍ക്കരണത്തിനു് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന മുന്‍കൈയെടുത്തു് 2007 ല്‍ ഹൈദരാബാദില്‍ ഒരു സമ്മേളനം ചേര്‍ന്നു. അതിലേയ്ക്കു്, മറ്റു് സംസ്ഥാനങ്ങളില്‍ നിന്നും അവരുടെ അറിവില്‍ പെട്ട സംഘടനകളേയും വ്യക്തികളേയും ക്ഷണിച്ചിരുന്നു. കേരളത്തില്‍ നിന്നു് ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍, വസുന്ധര, അന്‍വര്‍ സാദത്തു്, അരുണ്‍ എം, ജോസഫ് മാത്യു തുടങ്ങിയവര്‍ അതില്‍ പങ്കെടുത്തു. പലര്‍ക്കും പലകാരണങ്ങള്‍ കൊണ്ടും പോകാന്‍ കഴിഞ്ഞില്ല. എഴുന്നൂറിലധികം ആളുകള്‍ അതില്‍ പല പരിപാടികളിലായി പങ്കാളികളായി. തുടര്‍ന്നു്, സ്വേച്ഛ തന്നെയാണു് അടുത്തൊരു സമ്മേളനം കേരളത്തില്‍ ചേരുന്നതിനെക്കുറിച്ചു് നിര്‍ദ്ദേശം മുന്നോട്ടു് വെച്ചതു്. 2008 ലാണതു്. ഡിസംബറില്‍ തിരുവനന്തപുരത്തു് FSFI യും കേരള സ്റ്റേറ്റു് IT Mission ഉം ചേര്‍ന്നു് സാര്‍വ്വ ദേശീയ സമ്മേളനം പ്രഖ്യാപിച്ച ശേഷമായിരുന്നു അതു്. അതിനാല്‍, സമ്മേളന സ്ഥലം കൊച്ചിയായി നിശ്ചയിക്കപ്പെട്ടു. അതേറ്റെടുത്തു് നടത്താന്‍ കൊച്ചി സാങ്കേതിക സര്‍വ്വകലാശാലയും ഐടി@സ്കൂള്‍ പ്രോജക്ടും അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും (ATPS) ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ സോല്യൂഷന്‍സ് വ്യവസായ സഹകരണ സംഘവും (OSS ICS Ltd No. S. IND E. 245) തയ്യാറായി. സമ്മേളനം വന്‍ വിജയമായി. 1514 ആളുകളുടെ പങ്കാളിത്തമുണ്ടായി. എറണാകുളം ജില്ലയില്‍ നിന്നു് 889 പേരും കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു് 379 പേരും മറ്റു് 9 സംസ്ഥാനങ്ങളില്‍ നിന്നു് 208 പേരും പങ്കെടുത്തു. അവരില്‍ 336 പേര്‍ ഐടി മേഖലയില്‍ നിന്നും 549 വിദ്യാര്‍ത്ഥികളും 108 പേര്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും 142 അദ്ധ്യാപകരും 126 കുസാറ്റു് ഫാക്കല്‍റ്റിയും 55 പേര്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍ നിന്നും 78 പേര്‍ പൊതുമമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 75 പേര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും 45 ഇതര മേഖലകളില്‍ നിന്നും ഉള്ളവരായിരുന്നു. വിഷയം അവതരിപ്പിക്കാന്‍ ക്ഷണിതാക്കളായെത്തിയ മറ്റു് സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 പേരടക്കം 120 വിദഗ്ദ്ധരും വിവിധ ചര്‍ച്ചാ വേദികളും ശില്പശാലകളും കൈകാര്യം ചെയ്ത 66 കുസാറ്റു് അദ്ധ്യാപകരും 300 വൊളണ്ടിയര്‍മാരും സമ്മേളന നടത്തിപ്പില്‍ പങ്കാളികളായി. എക്സിബിഷന്‍ കണ്ടു പോയ സ്കൂള്‍ കോളേജു് വിദ്യാര്‍ത്ഥികളും ജനങ്ങളും മേല്‍ കൊടുത്ത കണക്കുകളില്‍ പെടുന്നില്ല.
ഇങ്ങിനെ നോക്കിയാല്‍, ബാംഗ്ലൂരില്‍ ചേര്‍ന്നതു് മൂന്നാം സമ്മേളനമാണു്. അവിടെ കൂടുതല്‍ പങ്കാളിത്തമുണ്ടായി. 1826 പേര്‍ പങ്കാളികളായി. അതില്‍ കൂടുതലും ബാംഗ്ലൂരിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളായിരുന്നു, 1000. ഇതര 11 സംസ്ഥാനങ്ങളില്‍ നിന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹനവുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിക്കുന്ന 16 സംഘടനകളില്‍ നിന്നായി 286 പേര്‍ പങ്കെടുത്തു. ഈ സമ്മേളനങ്ങളുടെ വൈപുല്യവും പങ്കാളിത്തവും ജനങ്ങളിലേയ്ക്കു് അതു് എത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യമെന്ന ശക്തമായ ആശയവും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെ മാത്രമല്ല, എല്ലാ സ്ഥാപിത താല്പര്യങ്ങളേയും ഭയവിഹ്വലരാക്കിയതിന്റെ ലക്ഷണമാണു് ഈ പുതിയ കൂട്ടായ്മക്കും അതിന്റെ ജനറല്‍ സെക്രട്ടറിക്കുമെതിരെ പച്ചക്കള്ളം വരെ പ്രചരിപ്പിക്കാന്‍ ചില പത്ര മാധ്യമങ്ങള്‍ തയ്യാറായി എന്നതു്. പക്ഷെ, ഇതിനു് അരു നില്‍ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചിലരെങ്കിലും തയ്യാറായി എന്നതു് കൌതുകകരമാണു്. എന്താണവരുടെ ഉദ്ദേശ-ലക്ഷ്യങ്ങളെന്നു് വെളിവാക്കപ്പെടാനിരിക്കുന്നതേയുള്ളു. അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തോടാണു് പ്രതിബദ്ധതയെങ്കില്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല. കാരണം, മറ്റെന്തെല്ലാം കുറവുകളുണ്ടെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുകയും അതിനായി കൂടുതല്‍ ആളുകളെ കൂട്ടുകയുമാണു് ഈ സമ്മേളനങ്ങളും പുതിയ അഖിലേന്ത്യാ കൂട്ടായ്മയും ചെയ്തതു്. അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തോടു് കൂറുള്ളവരെ സന്തോഷിപ്പിക്കുക മാത്രമേയുള്ളു.
ഈ പുതിയ കൂട്ടായ്മ 'നോവല്‍' എന്ന കമ്പനിയുമായി സഹകരിച്ചാണു്, അവരുടെ സാമ്പത്തിക സഹായം സ്വീകരിച്ചാണു് സമ്മേളനങ്ങള്‍ നടത്തിയതെന്നതു് മാത്രമാണു് ഒരു പരിധിവരെയെങ്കിലും ന്യായീകരിക്കാവുന്ന ഒരേ ഒരു ആരോപണം. നോവല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘടനകള്‍ക്കിടയില്‍ കരിങ്കാലി എന്നറിയപ്പെടുന്ന സ്ഥാപനമാണു്. അവര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു് വേണ്ട സേവനങ്ങള്‍ നല്‍കാനായി, മൈക്രോസോഫ്റ്റുമായി സഹകരണ കരാറുണ്ടാക്കി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ക്കു് അവമതിപ്പുണ്ടാക്കി. മൈക്രോസോഫ്റ്റുമായുള്ള 'നോവലി'ന്റെ കരാറിനെ FSMI അണിനിരന്നിട്ടുള്ള സംഘടനകളും അംഗീകരിക്കുന്നില്ല. അപലപിക്കുകയുമാണു് ചെയ്യുന്നതു്. പക്ഷെ, അവര്‍ ഇന്നും ഒട്ടേറെ സേവനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് നല്‍കുന്നുണ്ടെന്നതു് കാണാതെ പോയിക്കൂടാ. കുസാറ്റു് സമ്മേളന സമയത്തു്, അത്യാവശ്യ ചെലവു് നിര്‍വഹിക്കാന്‍ പോലും പണം തികയാതെ വന്നപ്പോള്‍ സമ്മേളനത്തിന്റെ നാലു് ദിവസം മുമ്പു് മാത്രമാണു് നോവല്‍ എന്ന കമ്പനിയില്‍ നിന്നു് സ്പോണ്‍സര്‍ഷിപ്പു് ലഭ്യമാക്കാമെന്നു് സംഘാടക സമിതിയുമായി ബന്ധപ്പെട്ട ചിലര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിനായി ശ്രമിച്ചു തുടങ്ങിയതു്. സമ്മേളന തലേന്നു് മാത്രമാണു് സ്പോണ്‍സര്‍ഷിപ്പു് ഉറപ്പായതു്. അന്നു് തന്നെ പണം കിട്ടുകയും ചെയ്തു. ഈ പണത്തിനു് പിറകില്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി കമ്പനിയുടെ പരസ്യങ്ങളല്ലാതെ യാതൊരു ചരടുകളുമില്ല. അവര്‍ക്കു് പരസ്യം നല്‍കുന്നതേ ശരിയല്ല എന്നതാണു് മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളെടുക്കുന്ന നിലപാടു്. അതു് പക്ഷെ, സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കവശ്യം ആവശ്യമായ പരമാവധി ശക്തി സമാഹരിക്കുക എന്ന ദൌത്യം പരാജയപ്പെടുത്തുകയാണു്. ഇതു് ആരെയാണു് സഹായിക്കുക എന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകള്‍ കാണേണ്ടതുണ്ടു്. FSF നു് നോവലിന്റെ സംഭാവനകള്‍ ലഭിക്കാറുണ്ടു്. ബാംഗ്ലൂര്‍ സമ്മേളനത്തിനു് നോവലിന്റെ സ്പോണ്‍സര്‍ഷിപ്പു് സ്വീകരിച്ചതു് ശ്രീ റിച്ചാര്‍ഡു് മാത്യൂ സ്റ്റാള്‍മാന്‍ അടക്കം അറിഞ്ഞുകൊണ്ടു് തന്നെയാണു്. ഇക്കാര്യത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ FSMI ഒറ്റുകൊടുത്തു എന്നും മറ്റും പറയുന്നതു് കടന്ന കൈയ്യാണു്.
പുതിയ സംഘടനക്കെതിരെ ഉയര്‍ന്നിരിക്കുന്ന മറ്റൊരു വിമര്‍ശനം അതു് സി.പി.ഐ. എം. മുന്‍കൈയെടുത്തു് സ്ഥാപിച്ചതാണു് എന്നതാണു്. സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ഇതിലും ഇതിന്റെ പല ഘടക സംഘടനകളിലും സജീവമാണെന്നതു് യാഥാര്‍ത്ഥ്യമാണു്. അവരുടെ പിന്തുണ ഈ സംഘടനയ്ക്കു് ആവശ്യവുമാണു്. അവരെ തള്ളിപ്പറഞ്ഞു് സംഘടനയുടെ ശക്തി ചോര്‍ത്തുക എന്നതു് അനാവശ്യമായതിനാല്‍ അതിനു് FSMI മുതിരേണ്ടതില്ലല്ലോ. മറ്റു് മിക്ക രാഷ്ട്രീയ പാര്‍ടികളില്‍ വിശ്യസിക്കുന്നവരും ഈ സംഘടനയില്‍ പങ്കാളികളാണു്. മറ്റെല്ലാ രാഷ്ട്രീയ പാര്‍ടികളുടേയും പിന്തുണ ഈ സംഘടനയ്ക്കു് ആവശ്യമുണ്ടു്. FSMI എല്ലാവരുടേയും പിന്തുണയും സഹായവും സഹകരണവും പങ്കാളിത്തവും ആവശ്യപ്പെടുന്നുമുണ്ടു്. രാഷ്ട്രീയ പാര്‍ടികള്‍ മാത്രമല്ല, എല്ലാ മേഖലകളിലേയും കൂട്ടായ്മകളുടെ പിന്തുണയും സഹായവും സഹകരണവും പങ്കാളിത്തവും FSMI അഭ്യര്‍ത്ഥിക്കുന്നു. അവരെയൊക്കെ FSMI സമീപിക്കുകയും ചെയ്യും.
മറ്റൊരു വിമര്‍ശനം പുതിയ സംഘടനയുടെ രൂപീകരണം നിലവിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിളര്‍ത്തുന്നു എന്നതാണു്. ഈയൊരു വിമര്‍ശനത്തില്‍ തെല്ലും കഴമ്പില്ല. കാരണം, ഏതൊരു സംഘടനയും അതില്‍ അണിനിരക്കുന്നവരുടെ കൂട്ടായ്മയും ചേരാത്തവര്‍ക്കു് അന്യവുമായിത്തന്നെയാണു് നിലവില്‍ വരുന്നതു്. അന്യമാണെന്നതു് കൊണ്ടു് അവര്‍ക്കു് എതിരാവണമെന്നില്ല. പലപ്പോഴും സഹായകരമാവുകയും ചെയ്യും. സഹായകരമോ എതിരോ എന്നതു് സംഘടന മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടും ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുമാണു് നിര്‍ണ്ണയിക്കുന്നതു്. അതു് മാത്രമേ ഇവിടെയും സംഭവിച്ചിട്ടുള്ളു. FSMI സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തിനായി നിലകൊള്ളുന്നു എന്നതു് അര്‍ത്ഥ ശങ്കക്കിടമില്ലാതെ പ്രഖ്യാപിച്ചിട്ടുമുണ്ടു്. മാത്രമല്ല, FSMI യില്‍ ചേര്‍ന്ന സംഘടനകള്‍ പോലും അവയുടെ തനതു് വ്യക്തിത്വം നഷ്ടപ്പെടുത്തുന്നില്ല. മറിച്ചു്, സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനവും വിവര വിടവു് നികത്തലും എന്ന പൊതു ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനത്തിനു് മാത്രമാണു് ഈ കൂട്ടായ്മയില്‍ ചേര്‍ന്നിരിക്കുന്നതു്. അപ്പോള്‍ പിന്നെ, മറ്റു് സംഘടനകള്‍, പ്രത്യേകിച്ചും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തിനായി നിലകൊള്ളുന്നവ ആശങ്കപ്പെടേണ്ടതില്ലല്ലോ.
ഇനിയുമൊരു വിമര്‍ശനം ഉയര്‍ന്നിരിക്കുന്നതു്, ഈ പുതിയ കൂട്ടായ്മയില്‍ അണിചേര്‍ന്നിരിക്കുന്നവരില്‍ ആരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസന കൂട്ടായ്മകളില്‍ പെട്ടവരല്ലെന്നതാണു്. അതായതു്, സ്വതന്ത്ര സോഫ്റ്റു്വെയര്‍ വികസിപ്പിക്കുന്നവരുണ്ടെങ്കില്‍ മാത്രമേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘടനയാവൂ പോലും ! FSMI യില്‍ ആരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പാക്കാനറിയുന്നവരായി ഇല്ലെന്നു് തന്നെ ഇരിക്കട്ടെ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരോടു് വിമര്‍ശകരുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളുടെ നിലപാടെന്താണു് ? സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരില്ലാത്ത കമ്യൂണിറ്റികള്‍ അവ ഉപയോഗിക്കരുതെന്നാണോ നിലപാടു് ? നാളിതു് വരെ വികസിപ്പിക്കാത്തവര്‍ ഇനി മേലാല്‍ അതു് പഠിച്ചു് തുടങ്ങാന്‍ പാടില്ലെന്നാണോ പറയുന്നതു് ? എന്തോ ഒരു വല്ലാത്ത പന്തികേടില്ലേ ഈ വാദഗതിയില്‍ ? പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ ആരാധകര്‍ പോലും നാണിച്ചു പോകുന്ന കുത്തകാധിപത്യ സ്വഭാവമാണോ ഇതിലൂടെ വെളിവാക്കപ്പെടുന്നതു് ? അതോ സങ്കുചിത മുന്‍വിധികളോ ? അതോ ബാല ചാപല്യമോ ? ഏറ്റവും കുറഞ്ഞതു്, FSMI യില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍വികസിപ്പിക്കാനറിയുന്നവരില്ലെങ്കില്‍ തീര്‍ച്ചയായും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതലാളുകള്‍ ഉപയോഗിച്ചു് തുടങ്ങുമ്പോള്‍ വിമര്‍ശകരെ തന്നെ ആശ്രയിക്കുമല്ലോ ? അങ്ങിനെയായാലും, FSMI യെ അവര്‍ക്കു് വേണ്ടി പണിയെടുക്കുന്നവരായി കണ്ടാല്‍ പോരേ ? അവഹേളിക്കേണ്ടതുണ്ടോ ?
FSMI യുടെ വിമര്‍ശകര്‍ കാണുന്നതിനേക്കാള്‍ ആദരവോടെയാണു് FSMI സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ നോക്കിക്കാണുന്നതു്. സാമൂഹ്യോടമസ്ഥതയുടെ മേന്മ വെളിപ്പെടുത്തുന്ന മാതൃകയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ലിക് ലൈസന്‍സും (General Public Licence – GPL). ഈ പ്രസ്ഥാനത്തിനു് രൂപം കൊടുക്കുകയും അതിന്റെ നിയമാവലി രൂപപ്പെടുത്തുകയും ചെയ്തു എന്നതു് (1985) ശ്രീ റിച്ചാര്‍ഡ് എം സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും സമൂഹത്തിനു് നല്‍കിയ മഹത്തായ സംഭാവനയാണു്. യുണിക്സിനു് സമാനമായി ലിനക്സിന്റെ മൂല രൂപം സൃഷ്ടിച്ചുകൊണ്ടും (1991) അതു് സമൂഹത്തിനു് സമര്‍പ്പിച്ചുകൊണ്ടും ഫിന്‍ലണ്ടു് കാരനായ തൊഴിലാളിയുടെ മകന്‍ ലിനസ് ടോര്‍വാള്‍ഡ് ഈ പ്രസ്ഥാനത്തിന്റെ പ്രായോഗിക സാദ്ധ്യത തെളിയിച്ചു. വിജയത്തിനു് അടിത്തറയിട്ടു. Gnu Foundation പ്രസ്ഥാനത്തെ വിജയത്തിന്റെ ഉയരങ്ങളിലേക്കു് നയിച്ചു. അറിവിന്റെ ഇതര മേഖലകളിലേയ്ക്കു് ഈ കാഴ്ചപ്പാടു് വ്യാപിച്ചു് വരുന്നു. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍ (Open Hardware), ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്സ് (Open Standards), ഓപ്പണ്‍ അക്സസ് ജേര്‍ണല്‍സ് (Open Access Journals), ക്രീയേറ്റീവ് കോമണ്‍സു് (Creative Commons) തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു് വികാസത്തിന്റെ പല ഘട്ടങ്ങളിലാണിന്നുള്ളതു്.
പൊതു സ്വത്തായിരുന്ന ഭൂമി വളച്ചു് കെട്ടി സ്വകാര്യ സ്വത്താക്കിയതു് പോലെ, മധ്യകാല ഘട്ടത്തിലെ കൈത്തൊഴിലുകാരുടെ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഫാക്ടറി മുതലാളിമാര്‍ കയ്യടക്കിയതു് പോലെ, സോഫ്റ്റ്‌വെയര്‍ കയ്യടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമമാണു് ഇവിടെ പരാജയപ്പെടുത്തപ്പെട്ടതു്. ഈ തിരിച്ചടി മൂതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നു കൂടിയാണു്. ലോക മുതലാളിത്ത സാമ്പത്തിക ക്രമം അതി ഗുരുതരമായ പ്രതിസന്ധി നേരിടുകയാണു്. ഒരു തകര്‍ച്ചയുടെ വക്കിലാണതു്. ഇതു് ഉല്പാദനോപാധികളുടെ സാമൂഹ്യോടമസ്ഥതയിലൂന്നിയുള്ള എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ക്രമം സാധ്യമാണെന്നും അതു് കൂടുതല്‍ കൂടുതല്‍ അടിയന്തിരവും അനിവാര്യവുമായിക്കൊണ്ടിരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ FSMI കാണുന്നതു് ഒരു വൈകാരിക പ്രശ്നമായി മാത്രമല്ല, മറിച്ചു്, മൂര്‍ത്തമായ മാനവ വിമോചനത്തിന്റെ കൈവഴിയായിക്കൂടിയാണു്. അറിവു്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണു്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചു കെട്ടലിനുമുള്ള ശ്രമം ആരംഭിച്ചതു്. അതോടൊപ്പം തന്നെ അറിവിന്റെ സ്വാതന്ത്ര്യത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതു കൊണ്ടു തന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല. ആ പരിമിതിയോടെയെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ സങ്കേതങ്ങള്‍ ഒട്ടേറെ വ്യാപിച്ചു് വരുന്നതും അതിലൂടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പ്രാപ്തരാകുന്നതും ചൂഷക വര്‍ഗ്ഗങ്ങളെ ഒട്ടൊന്നുമല്ല അലട്ടിയതു്.
അപ്പോഴാണു് പുതിയ വിജ്ഞാന വിനിമയ സങ്കേതങ്ങള്‍ അവര്‍ക്കു് കൈവന്നതു്. മൂലധന ശേഷിയുടെ അടിസ്ഥാനത്തില്‍ തന്നെ പുതിയൊരു വിഭജനം സാദ്ധ്യമായി. ആവര്‍ത്തിച്ചുപയോഗിക്കുന്നതില്‍ പരമ്പരാഗത വിവര കൈകാര്യ രീതികളുടെ പരിമിതികള്‍ പുതിയ സങ്കേതങ്ങള്‍ കൊണ്ടു് മറികടക്കാനുമായി. വിവരം എളുപ്പത്തില്‍ ആവര്‍ത്തിച്ചെടുത്തുപയോഗിക്കാനുള്ള പുതിയ സങ്കേതങ്ങളുടെ കഴിവു് വിവര വിസ്ഫോടനത്തിനു് വഴി വെച്ചു. അതാകട്ടെ, പുതിയ സങ്കേതങ്ങളുടെ സ്വീകാര്യത കുത്തനെ ഉയര്‍ത്തി. പുതിയ വിഭജനം ഈ സങ്കേതങ്ങള്‍ ലഭ്യമാകുന്നവരും അവ ലഭ്യമായവരും അല്ലാത്തവരുമെന്ന നിലയിലായി. ചൂഷണ സാധ്യതയും വിഭജനവും നിലനിര്‍ത്താനുള്ള പരിശ്രമം പരമ്പരാഗത അറിവിന്റെ നിഷേധമെന്നപോലെ പുതിയ സങ്കേതങ്ങളുടെ സ്വകാര്യ ഉടമസ്ഥത എന്ന മാര്‍ഗ്ഗത്തിനു് വഴി വെച്ചു. ഇതേ കാലത്തു്, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തില്‍ പുതിയ കമ്പോളങ്ങള്‍ക്കു് വേണ്ടിയുള്ള തിരച്ചില്‍ പുതിയ ചരക്കുകളിലേയ്ക്കും എത്തി. സേവനങ്ങള്‍ ചരക്കുകളാക്കപ്പെട്ടു. അവയില്‍ കുത്തകാവകാശം സ്ഥാപിക്കാന്‍ പുതിയ സ്വത്തുടമസ്ഥതാ നിയമങ്ങളാവശ്യമായി വന്നു. അതാണു്, ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലേയ്ക്കും സോഫ്റ്റ്‌വെയറിന്റെ അടക്കം കുത്തകവല്‍ക്കരണത്തിലേക്കും നയിച്ചതു്.
ഈ പുതിയ സങ്കേതങ്ങള്‍ മൂലധനശക്തികളാണു് വ്യാപകമായി ഉപയോഗിച്ചു് തുടങ്ങിയതു്. അവരതു് തൊഴിലും കൂലിയുമടക്കം ഉല്പാദനച്ചെലവു് കുറയ്ക്കാനാണു് ഉപയോഗപ്പെടുത്തിയതു്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ദ്ധിപ്പിച്ചു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടേയും ഉല്‍പ്പന്നങ്ങളുടേയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തകകളെ സഹായിച്ചു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദന കേന്ദ്രവുമടക്കം സര്‍വ്വ പ്രവര്‍ത്തനങ്ങളും വിവര ശൃംഖലവഴി സമന്വയിപ്പിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റ്റോക്ക് കുറച്ച്, മൂലധന നിക്ഷേപം കുറച്ചും ക്ലാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും, പലപ്പോഴും പുറം പണി നല്കിക്കൊണ്ടും, സ്ഥിരം തൊഴില്‍ ഒഴിവാക്കിയും, പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും, അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിത ശേഷിയും കുറച്ചും, കൂലി കുറച്ചും, തൊഴില്‍ സമയം കൂട്ടിയും, ലാഭം ഉയര്‍ത്താന്‍ മൂലധന ശക്തികളെ അത് പ്രാപ്തമാക്കി. തൊഴില്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും കൂലി കുറയ്ക്കാനും സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തേയും കരാര്‍ തൊഴിലാളികളാക്കി അവരുടെ സംഘാടനശേഷി ക്ഷീണിപ്പിക്കാനും കഴിയുന്നു.
വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും ഈ പുതിയ വിവര സങ്കേതങ്ങള്‍ക്കു് പ്രയോഗ സാധ്യത ഉണ്ടു്. പക്ഷെ, ഈ രംഗം ആഗോള കുത്തകകളുടെ കൈപ്പിടിയിലാണിന്ന്. അവര്‍ക്ക് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ മേഖലയിലേയ്ക്കും അവികസിത-വികസ്വര നാടുകളില്‍ നിന്ന് വികസിത നാടുകളിലേയ്ക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇത് മാറി. സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണത്തിന്റെ ദൂഷ്യ ഫലങ്ങള്‍ എല്ലാ മേഖലകളിലും പ്രകടമാണ്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ്‌വെയറിനു് ഉപയോഗ സാദ്ധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണം, പക്ഷെ, നേരിട്ടു് ബാധിച്ചതു് അതു് നാളതു് വരെ കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളേയാണു്. തങ്ങളുടെ കണ്‍മുമ്പില്‍ തങ്ങളുപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ പിടിച്ചു പറിക്കപ്പെട്ടപ്പോള്‍ സാങ്കേതിക വൈദഗ്ദ്ധ്യത്തില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടെ പ്രതികരണം തീക്ഷ്ണമായതു് സ്വാഭാവികം. അവര്‍ സ്വകാര്യ സ്വത്തിന്റെ പുതിയ രൂപത്തിനെതിരെ പൊതു സ്വത്തിന്റെ പുതിയ രൂപം സൃഷ്ടിച്ചു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാമൂഹ്യ ഉടമസ്ഥതയിലുള്ളവയില്‍ നിന്നു് കവര്‍ന്നെടുക്കപ്പെടുന്നവയും ജയില്‍ സമാനമായ കോര്‍പ്പറേറ്റു് സ്ഥാപനങ്ങളിലെ കൂലിയ്ക്കെടുത്ത പരിമിതമായ തലച്ചോറുകള്‍ മെച്ചപ്പെടുത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നവയോ ആണു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍. ആഗോള വിവര വിനിമയ ശൃഖലയില്‍ കോര്‍ത്തിണക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ സ്വതന്ത്രമായ ചുറ്റുപാടില്‍ സ്വന്തം താല്പര്യത്തില്‍ സ്വന്തം ജീവിത മാര്‍ഗ്ഗത്തിനായി ഉണ്ടാക്കുന്നവയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. അവര്‍ അതിന്റെ ഉടമസ്ഥത സമൂഹത്തിനു് വിട്ടുകൊടുക്കുന്നു. ബൌദ്ധിക സ്വത്തവകാശമല്ല, തങ്ങളുടെ ബൌദ്ധിക സ്വത്താണു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരുടെ വരുമാന മാര്‍ഗ്ഗം.
സമൂഹത്തില്‍ നിന്നു് അവര്‍ വിജ്ഞാനം എടുക്കുന്നു. അതുപയോഗിച്ചു്, അതിനോടു് പുതിയ മൂല്യം കൂട്ടിച്ചേര്‍ത്തു് പുതിയവ ഉല്പാദിപ്പിക്കുന്നു. അവര്‍ ഉല്പാദിപ്പിച്ച പുതിയ സമ്പത്തു്, കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ മൂല്യം, അവര്‍ക്കു് വരുമാനം ഉറപ്പാക്കുന്നു. അവര്‍ പുതിയ ഉല്പന്നത്തിന്റെ നിര്‍മ്മാണ രീതി സമൂഹവുമായി പങ്കുവെയ്ക്കുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെപ്പോലെ അവരതു് രഹസ്യമായി സൂക്ഷിച്ചു് സമൂഹത്തെ തുടര്‍ച്ചയായി കൊള്ളയടിക്കുന്നില്ല. അതുകൊണ്ടു് സമൂഹത്തിന്റെ സഹായം അവര്‍ക്കും കിട്ടുന്നു. കറവുകള്‍ ആദ്യം കാണുന്നതോ, ആദ്യം അറിയുന്നതോ, ആദ്യം കഴിയുന്നതോ ആയ ആള്‍ തന്നെ പരിഹരിക്കുന്നു. അങ്ങിനെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. വൈറസ് ബാധയില്ല. ഉയര്‍ന്ന വിവര സുരക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചതായതില്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ നാളുകള്‍ എണ്ണപ്പെട്ടതില്‍ അതിശയമില്ല. ഒരു പഠനമനുസരിച്ചു് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വര്‍ദ്ധിക്കുകയും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം കുറയുകയും ചെയ്താല്‍ ഈ വര്‍ഷം അവ ഒപ്പമെത്തുകയും 2017 ഓടെ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ രംഗം ഒഴിയുകയും ചെയ്യും.
സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്ക് മാറിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ചെറുകിട സംരംഭകരുടെ ബിസിനസ് സാധ്യതകളും വരുമാന സാധ്യതകളും വര്‍ദ്ധിക്കും. ഇന്ത്യന്‍ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ്‌വെയറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റ്‌വെയറുകളുടെ ഉള്ളറകള്‍ കാണാതെ പുറംമോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റ്‌വെയറിന്റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ കുത്തക FSMI അവകാശപ്പെടുന്നില്ല. ഇന്ത്യയിലെ പ്രസ്ഥാനത്തെ യാഥാര്‍ത്ഥ്യബോധത്തോടെ തന്നെയാണു് FSMI സമീപിക്കുന്നതു്. ഇന്ത്യയില്‍ 1990 കളുടെ അവസാന പാദത്തില്‍ തന്നെ ചെറു ചെറു ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. ബാംഗ്ലൂരില്‍ IISc ല്‍ ശ്രീ ഗോപിനാഥും കൂട്ടുകാരും അദ്യ പഥികരാണു്. കേരളത്തില്‍ ശ്രീ ജ്യോതിജോണിന്റെ മുന്‍കൈയ്യില്‍ IHRD യുടെ കീഴിലുള്ള മോഡല്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ മൊത്തം ലാബു് ലിനക്സിലേക്കു് മാറ്റപ്പെട്ടു. കുസാറ്റില്‍ ശ്രീ ഇഗ്നേഷ്യസ് കുഞ്ഞുമോന്റെ ഇടപെടല്‍ മൂലം ലിനക്സു് ഉപയോഗിച്ചു തുടങ്ങി. തിരുവനന്തപുരത്തു് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്തു് ജനകീയാസൂത്രണ പ്രോജക്ടുമായി ബന്ധപ്പെട്ടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു. എറണാകുളത്തു് 2000 ജൂലൈ മാസത്തില്‍ ഒഎസ്എസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ വ്യവസായ സഹകരണ സംഘം സ്ഥാപിതമായി. 2001 ല്‍ തിരുവനന്തപുരത്തു് റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചു് എഫ്എസ്എഫ് ഇന്ത്യ സ്ഥാപിതമായി. കേരള സര്‍വകലാശാലയില്‍ ആദ്യത്തെ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തിയത് സ്റ്റാള്‍മാന്‍ ആയിരുന്നു. ആന്ധ്രയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുഗു പ്രാദേശികവല്‍ക്കരണ രംഗത്തു് സ്വേച്ഛ എന്ന സ്ഥാപനം നിലവില്‍ വന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് എന്ന കൂട്ടായ്മ കേരളത്തിലും നിലവില്‍ വന്നു. കര്‍ണ്ണാടകത്തില്‍ കര്‍ണ്ണാടക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് സ്ഥാപിതമായി. ബംഗാളിലും മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും രാജസ്ഥാനിലും മറ്റു് പല സംസ്ഥാനങ്ങളിലും കൂട്ടായ്മകള്‍ രൂപപ്പെട്ടു. ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം സജീവമായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഇത്തരത്തില്‍ വികേന്ദ്രീകൃതമായി മുന്നേറുക തന്നെയാണു്. അവയ്ക്കു് ഒരധികാര കേന്ദ്രത്തിന്റെ ആവശ്യമില്ല. പരസ്പര ബന്ധം ഇന്റര്‍നെറ്റിലൂടെ നിലനില്‍ക്കുന്നുണ്ടു്. പല ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും വിവിധ ചെറു ഗ്രൂപ്പുകളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ടു്.
പക്ഷെ, ഇവ ഏറെയും പ്രാദേശിക ചെറുകൂട്ടായ്മകളായോ സൈബര്‍ രംഗത്തു് മാത്രമായോ ഒതുങ്ങുകയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക സാദ്ധ്യതകള്‍ അതുപയോഗിച്ചു തുടങ്ങാത്ത വലിയൊരു ജനവിഭാഗത്തിലേയ്ക്കെത്തിക്കാന്‍ ആവശ്യമായത്ര ഇടപെടല്‍ ശേഷി അവയ്ക്കില്ല. ഇന്നും നമ്മുടെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകിലാണു്. കേരളം മാത്രമാണു് ഐടി@സ്കൂള്‍, വൈദ്യുതി വകുപ്പിലെ ഒരുമ, സ്പേസിന്റെ ഇന്‍സൈറ്റു്, മലയാളം കമ്പ്യൂട്ടിങ്ങു്, സിഡിറ്റിന്റെ മലയാളം പ്രോജക്ടുകള്‍, കാറ്റ്ഫോസ് തുടങ്ങിയവയിലൂടെ മുന്നേറ്റം കുറിച്ചിട്ടുള്ളതു്. ഐടി@സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറ്റപ്പെട്ടതു് സ്കൂള്‍ അദ്ധ്യാപകരുടെ സമര സംഘടനയായ കെ. എസ്. ടി. എ നടത്തിയ സമരത്തിന്റെ ഫലമായാണു്. വൈദ്യുതി വകുപ്പില്‍ തൊഴിലാളി സംഘടനകളുടെ മുന്‍കൈയിലാണു് ഒരുമ രൂപപ്പെട്ടതു്. പ്രാദേശിക പദ്ധതികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുത്തക പ്രീണനത്തിന്റെ ഭാഗമായ ഭിഷണി നിലനില്‍ക്കുകയാണു്. അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍ക്കു് മാത്രമല്ല, ഐകെഎം അടക്കമുള്ളവയ്ക്കും ബാധകമാണു്. JNURM തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെ കോര്‍പ്പറേഷനുകളുടെ ഇ-ഭരണ പദ്ധതികള്‍, പ്രൊപ്രൈറ്ററി പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും സേവനങ്ങളുടെ രഹസ്യം സൂക്ഷിച്ചു് കുത്ത ലാഭം എടുക്കുകയും ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളിലേയ്ക്കു് കൈമാറപ്പെടുകയാണു്. പ്രാദേശിക ശാക്തീകരണം ഉറപ്പാക്കാന്‍ ഐകെഎം അടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറുകയും കേന്ദ്ര ഏജന്‍സികളുടെ കുത്തകാനുകൂല പദ്ധതികള്‍ക്കു് ജനകീയ-പ്രാദേശിക ബദലുകള്‍ ഉയര്‍ത്തപ്പെടുകയുമാണു് വേണ്ടതു്. അതിനാകട്ടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയുകയുമുള്ളു.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്നതു് പ്രാദേശിക-ദേശീയ ശാക്തീകരണത്തിനുള്ള അവസരമാണു്. അതുപയോഗപ്പെടുത്താതെ പോയാല്‍ കുത്തകകളുടെ പിടി മുറുകും. ആഗോളമായി ഇന്നു് ഗൂഗിളും ആമസോണും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടു്. പക്ഷെ, അവ ആഗോള കുത്തകകള്‍ തന്നെയാണു്. കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ വിവരാവശ്യങ്ങള്‍ നിറവേറ്റാന്‍ മൈക്രോസോഫ്റ്റുമായി അപലപനീയമായ കരാറിലേര്‍പ്പെട്ട നോവലിനേക്കാള്‍ അപകടകരമായ പാതയിലാണവര്‍ മുന്നേറുന്നതു്. അവ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ ഹാര്‍ഡ് വെയറും നെറ്റ്‌വര്‍ക്കും മറ്റിതര പശ്ചാത്തല സൌകര്യങ്ങളോടുമടക്കം സോഫ്റ്റ്‌വെയറും കൂടി ചേര്‍ത്തു് സേവനം നല്‍കുന്ന മാതൃകകള്‍ സൃഷ്ടിക്കുകയാണു്. ക്ലൌഡ് കമ്പ്യൂട്ടിങ്ങു് എന്ന ഓമനപ്പേരിലാണതറിയപ്പെടുന്നതു്. സോഫ്റ്റ്‌വെയര്‍ ഒരു സേവനമായി (SaaS), പ്ലാറ്റ്ഫോം ഒരു സേവനമായി (PaaS), പശ്ചാത്തലം ഒരു സേവനമായി (IaaS) എന്നൊക്കെയാണവ അറിയപ്പെടുന്നതു്. ഇവ നിലവിലുള്ള സൌകര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയാണു് എന്നാണു് പറയുന്നതു്. സഹകരണത്തിന്റെ ഉദാത്ത മാതൃകകളായി അവ വിശേഷിപ്പിക്കപ്പെടുന്നു. ചെലവു് കുറയ്ക്കാനാണീ സഹകരണവും പങ്കുവെയ്പും. ചരക്കുകളുടെ കുറഞ്ഞ വില എക്കാലത്തും ആധിപത്യത്തിന്റെ ഉപകരണമായിരുന്നു. ഇവിടെ ഈ സേവനങ്ങളുടെ കുറഞ്ഞ ചെലവു് കമ്പോളം പിടിച്ചെടുക്കാന്‍ ഉപകരിക്കും. പക്ഷെ, ഫലം സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കപ്പെടുന്നു എന്നതാണു്. ഇതാണു്, ഇന്നു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനവും അതു കൊണ്ടു് തന്നെ പൊതു സമൂഹവും നേരിടുന്ന കുത്തകവല്കരണ ഭീഷണി.
ഈ ഭീഷണി മറികടക്കാന്‍, സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം കാണിച്ചു തന്ന മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. എന്നാല്‍, അതു് ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ചെറു ഗ്രൂപ്പുകള്‍ക്കോ മാത്രമായി ചെയ്യാവുന്നതല്ല. പൊതു സമൂഹത്തിന്റെ ഇടപെടലുകള്‍ തന്നെ ആവശ്യമാണു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെന്ന പോലെ സ്വകാര്യ 'ക്ലൌഡുകള്‍ക്കു്' പകരം പൊതു 'ക്ലൌഡുകള്‍' (സാമൂഹ്യ ഉടമസ്ഥതയിലുള്ളവ) നിലവില്‍ വരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്കു് വഹിക്കാന്‍ കഴിയും. അതു് ജനാധിപത്യ വികാസത്തിനു്, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു്, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു്, പൊതു സമൂഹത്തിന്റെ ക്രമാനുഗതവും ചടുലവുമായ പുരോഗതിക്കു് വഴിയൊരുക്കും.
ഇതാണു്, കേരളത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും (Democratic Alliance for Knowledge Freedom) അതടക്കം ചേര്‍ന്നു് രൂപം നല്‍കിയ അഖിലേന്ത്യാ വേദിയായ ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും (Free Software Movement of India) മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ഇവ രണ്ടും കൂട്ടായ്മകളുടെ കൂട്ടായ്മകളാണു്. ഈ വലിയ കൂട്ടായ്മയില്‍ ചേരുന്ന ചെറു കൂട്ടായ്മകള്‍ക്കു് അവയുടെ തനതു് വ്യക്തിത്വം നിലനിര്‍ത്താമെന്നതാണു് വസ്തുത. യാതൊരു വിധ മേധാവിത്വവും കേന്ദ്ര സംഘടന ചെലുത്തുന്നില്ല. വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണു് കൂട്ടായ്മയുടെ ലക്ഷ്യം. അവ മറ്റൊരു ജനകീയ കൂട്ടായ്മക്കും എതിരല്ല. സജീവമായ മറ്റൊരു ജനകീയ കൂട്ടായ്മയേയും അതു് അപ്രസക്തമാക്കില്ല. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം വിജ്ഞാന സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആരുമായും കൂട്ടായ പ്രവര്‍ത്തനത്തിനു് DAKF ഉം FSMI യും എപ്പോഴും തയ്യാറായിരിക്കും
ജോസഫ് തോമസ്, പ്രസിഡണ്ടു്, FSMI.
27-03-2010
Saturday, March 27, 2010
Monday, March 1, 2010
System change has become possible as is inevitable
Democracy envisages a horizontal management system in which any one from any slot in the societal structure can intervene and manage the affairs of the society without being obstructed by others.
The prevailing social system, as also all the earlier ones except the primitive one,
is of vertical pyramidal structure.
In a pyramidal structure those in every layer below are obstructed by those in every
other layer on top.
Horizontal management system is made possible by the modern data communication network. It is capable of reaching out to each and every member of the society. It enables expansion of democracy, infinitely.
Henceforth democracy will only be limited by the extend of information each member of the society can assimilate. That too will be taken care of by Information Technology.

Sunday, February 7, 2010
Representation to the Honourable Minister Shri. Jayaram Rameshji,
Honourable Minister Shri. Jayaram Rameshji,
We would like to invite your kind attention to the proposal for the commercial cultivation of Bt.Brinjal.
From the informations we get, it is seen that the proposal is immature. Because, sufficient preparations are not made yet. We donot know, yet, what shall be in store for us. The economic benefits stated to be available with Bt.Brinjal is disputed by many, including those belonging to scientific community. Sufficient scientific experimentation has not been conducted to prove that Bt.Brinjal is not harm full for human consumption. Precautionary laws, like labelling of the product etc, are yet to be put in place in India.
We are not against use of bio-technology or any other scientific methods for food prouction, which are proved beneficial and harmless. Nor are we against genetically Modified food. Genetic modification is not something confined to the use of Bacillus Thuringiensis, which is connected with TB, a curable but dreaded decease. Apprehension is raised that contamination caused by Bt.Brinjal may cause spread of TB.
Moreover, from what we learn from the press and the media, Bt.Brinjal is a replication of what has been done with Bt.Cotton, by corporate seed traders, the cultivation of which is reported to have been not beneficial to the farmers.
There shall not be a hasty decision on such crucial issues of far reaching consequences.
What is required is scientific study entrusted to our national scientific and agricultural organisations, universities and such other socially responsible organisation and proceed on the basis of their report of scientific study and detailed assessment of various effects on economy, food production, life of the farmers, ecology, culture etc taking the people into confidence to have a democratic consensus along with scientific proof.
Under the circumstances, your good offices is requested to be kind enough not to permit the commercial cultivation of Bt.Brinjal at this stage.
Hope this will find you in good spirit.
Thanking you sir,
Yours Sincerely

Tuesday, January 26, 2010
കേരളത്തിലെ ഗൂഗിള്‍ മാപ്പിങ്ങു് പരിപാടി
കേരളത്തിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ് ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച് യന്ത്രമായ 'ഗൂഗിള്‍' 'കേരള മാപ്പിങ് പാര്‍ട്ടി' നടത്തുന്നതായും റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന് സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ് പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്‌ച സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ഇന്റലിജന്‍സ് മേധാവി ഡോ സിബി മാത്യൂസ് അറിയിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു
ഇക്കാര്യത്തില്‍ മൂന്നു് നിലപാടുകളാണു് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒന്ന്, ഭൂപട മാപ്പിംഗ് നടത്തുന്നതും അതിലെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും, അതിനാല്‍ ഈ വിവരം സര്‍ക്കാരിന്റെ പ്രതിരോധ-രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങള്‍ക്കു് മാത്രമേ ശേഖരിക്കാനും സംഭരിക്കാനും അനുവദനീയമാകാവൂ, സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഭൂപട മാപ്പിങ്ങു് നടത്തുന്നതും വിവരം കൈവശം വെയ്ക്കുന്നതും അനുവദനീയമല്ല എന്നതാണു്. രണ്ട്, ഗൂഗിള്‍ എന്ന ബഹുരാഷ്ട്ര ഭീമനുമായി ചേര്‍ന്നു് സംയുക്ത ഭൂപട മാപ്പിങ്ങു് നടത്തുന്നതിലൂടെ രാജ്യത്തിനു് ഗുണകരമായ വിവരങ്ങള്‍ ലഭ്യമാക്കാനും സാങ്കേതിക ജ്ഞാനം കൈവരിക്കാനും കഴിയുമെന്നതാണു്. മൂന്നാമത്തെ നിലപാടു്, ഭൂപട മാപ്പിങ്ങില്‍ തെറ്റില്ല, വിവരം സാമൂഹ്യ ഉടമസ്ഥതയിലായിരിക്കണമെന്നും അതു് സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമായിരിക്കണം എന്നതുമാണു്.
ഒന്നാമത്തെ വാദഗതി അംഗീകരിച്ചാല്‍, സര്‍ക്കാരിന്റെ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പു് പദ്ധതിയടക്കം അനുവദിക്കാന്‍ പാടില്ലെന്ന് വരും. പഞ്ചായത്തു് തല മാപ്പിങ്ങിനെ പറ്റി നേരത്തെ വിവാദങ്ങള്‍ ഉണ്ടായിട്ടുള്ളതാണു്. വിവരം ശേഖരിച്ചാല്‍ അതു് സാമ്രാജ്യത്വം കൊണ്ടുപോകും അതിനാല്‍ അവ ശേഖരിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും പാടില്ല എന്നതു് വരെയെത്തുന്നു ആ വാദഗതി. വസ്തുതയാകട്ടെ, ഏറ്റവുമേറെ മൂലധനശക്തിയുള്ളതും ലോകത്തിലെ ഏറ്റവും വലിയ ഭികരവാദികളുമായ സാമ്രാജ്യത്വത്തിനു് ഈ വിവരങ്ങള്‍ അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്നതാണു്. ആകാശത്തുനിന്നെടുക്കുന്ന മാപ്പില്‍ ഒരു മീറ്ററിനു് താഴെ കൃത്യതയില്‍ ചിത്രം (വിവരം തന്നെയാണു്) ഇന്നു് ലഭ്യമാണു്. എന്നാല്‍, അവയെ നാമകരണമടക്കം കൃത്യവും സുസംഘടിതവുമായ വിവരമാക്കി മാറ്റുക എന്നതാണു് ഭൂപട മാപ്പിങ്ങിലൂടെ നടക്കുന്നതു്. അത്തരത്തില്‍ വിവരം സ്വന്തമാക്കുന്നതിനും കുത്തക സ്ഥാപിക്കുന്നതിനും ധന സമ്പാദനത്തിനായി ഉപയോഗിക്കുന്നതിനുമാണു് ഗൂഗിളിന്റെ ശ്രമം. അത്രത്തോളം കൃത്യതയില്ലെങ്കിലും പ്രതിരോധ-തന്ത്രപ്രധാന സ്ഥാനങ്ങളുടെ വിവരങ്ങള്‍ ആകാശ മാപ്പില്‍ അടയാളപ്പെടുത്തിയാണു് ഇന്നു് ഉപയോഗിക്കുന്നതു്. സാമ്രാജ്യത്വ രാജ്യങ്ങളിലെ മാത്രമല്ല, മിക്കവാറും വികസിത നാടുകളിലെ ബഹിരാകാശ വിഭാഗവും പ്രതിരോധ-സൂരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങളും ഇപ്പോള്‍ തന്നെ അത്തരം വിവരം ഉപയോഗിച്ചാണു് പ്രവര്‍ത്തിക്കുന്നതു്. സാമ്രാജ്യത്വ ഭീകരവാദത്തിന്റെ മറുപുറവും അവരുടെ തന്നെ സൃഷ്ടികളുമായ ഇതര ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും ഈ വിവരത്തിനു് ഒരു പഞ്ഞവുമില്ല. അമേരിക്കയുടെ അഭിമാനസ്തംഭമായ ലോകവ്യാപാര കേന്ദ്രം തകര്‍ക്കാന്‍ അവര്‍ക്കു് കഴിഞ്ഞു. മുംബെ ആക്രമണവും നമുക്കു് നേരിടേണ്ടി വന്നു. നമ്മുടെ സുരക്ഷാ സംവിധാനത്തേക്കാള്‍ കൃത്യമായ വിവരം ഭീകരന്മാര്‍ക്കു് ലഭ്യമായിരുന്നു എന്നു് കാണാം. ഈ വാദഗതി അംഗീകരിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കും ഇത്തരം വിവരവും അതുപയോഗിച്ചുള്ള സൌകര്യങ്ങളും ലഭിക്കാതെ പോകുമെന്നതു് മാത്രമല്ല, നമ്മുടെ പ്രതിരോധ-സുരക്ഷാ വിഭാഗങ്ങള്‍ക്കും വേണ്ടത്ര കൃത്യതയുള്ള വിവരം വേണ്ട സമയത്തു് ലഭിക്കാതെ പോകുക മാത്രമാണു് ഫലം.
രണ്ടാമത്തെ വാദഗതി, സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തു് നിന്നു് തന്നെയാണെന്നതു് വിചിത്രമായി തോന്നാം. സര്‍ക്കാരിന്റെ തന്നെ വിവിധ ഘടകങ്ങളായ പ്രതിരോധ-സുരക്ഷാ-രഹസ്യാന്വേഷണ വകുപ്പുകളും സിവിലിയന്‍ വകുപ്പുകളും തമ്മിലുള്ള ഈ വിവര വിടവു് വിവര സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവും അതിലൂടെ വിസ്ഫോടനവും നടന്നു് കഴിഞ്ഞിരിക്കുന്ന ഇക്കാല ഘട്ടത്തിലും നിലനില്‍ക്കുന്നു എന്നതു് പരിതാപകരമായ അവസ്ഥ തന്നെയാണു്. സിവിലിയന്‍ വിവരങ്ങളും പ്രതിരോധ തന്ത്ര പ്രധാനമായ വിവരങ്ങളും പ്രത്യേകം സൂക്ഷിക്കാന്‍ വിവര സാങ്കേതിക വിദ്യയുടെ തന്നെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതു് അവയെ ഇന്നും അലട്ടിയിട്ടില്ലെന്നു് തോന്നുന്നു. അതല്ല, ഇവിടെ പ്രസക്തമായ വിഷയം. ഗൂഗിളുമായി ചേര്‍ന്നുള്ള സംയുക്തമാപ്പിങ്ങു് പ്രോജക്ടിലൂടെമാത്രമേ വിവരവും സാങ്കേതിക പ്രവര്‍ത്തന ജ്ഞാനവും പരിചയവും ലഭിക്കുകയുള്ളു എന്ന നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരമില്ലായ്മയാണു് രണ്ടാം വാദഗതിയില്‍ മുഴച്ചു നില്‍ക്കുന്നതു്. ഗൂഗിളിനു് രണ്ടു് കാര്യങ്ങളാണു് സ്വന്തമായുള്ളതു്. ഒന്നു്, സോഫ്റ്റു്വെയറടക്കം വിവരം കൈകാര്യം ചെയ്യുന്നതിന്റെ സാങ്കേതിക ജ്ഞാനം. രണ്ടു് മൂലധന ശേഷി. ഒന്നാമത്തേതു്, സാങ്കേതിക ജ്ഞാനം, ഗൂഗിളിനേപ്പോലെ തന്നെ ഇന്ത്യയിലും കേരളത്തിലും ലഭ്യമാണു്, പ്രത്യേകിച്ചും സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു്. ഏതെങ്കിലും വിഷയത്തില്‍ പരിചയമില്ലെങ്കില്‍ അതു് പ്രയോഗിച്ചു് പഠിക്കേണ്ടവയാണു്. അതു് ചെയ്താല്‍ മതി. നമ്മുടെ താല്പര്യം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടുണ്ടെങ്കില്‍ ഗൂഗിളിന്റെ മൂലധന ശേഷിക്കു് പുറകേ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും പോകാന്‍ പാടില്ല.
മൂന്നാമത്തെ വാദഗതി, ഭൂപട മാപ്പിങ്ങു് ആരു് നടത്തുന്നതിലും തെറ്റില്ലെന്നും, എന്നാല്‍, വിവരം സാമൂഹ്യ ഉടമസ്ഥതയിലായിരിക്കണം എന്ന വ്യവസ്ഥയോടെ മാത്രമേ പാടുള്ളു എന്നതുമാണു്. നിലവിലുള്ള സാങ്കേതിക സാധ്യതകളും സുതാര്യതാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ താരതമ്യേന ഏറ്റവും സ്വീകാര്യമായ നിലപാടിതായിരിക്കും. എന്നാല്‍ ഗൂഗിളും ഈ പൊതു ഉടമസ്ഥത എന്ന നിബന്ധന അംഗീകരിക്കാം. കാരണം, അവര്‍ക്കു് അതിലൂടെ കൃത്യതയുള്ള, സാങ്കേതികമായും പ്രായോഗികമായും പ്രാദേശിക സമൂഹത്തിന്റേ മാത്രം വകയായ, വിലപിടിച്ച വിവരം കൈവശമാവുകയാണു്. അതവര്‍ക്കു്, അവരുടെ ധന ശേഷി ഉപയോഗിച്ചു് കൂടുതല്‍ ധന സമാഹരണത്തിനു് ഉപയോഗപ്പെടുത്താവുന്നതാണു്. മാത്രമല്ല, അവരുടെ നിയമപരമായ വിധേയത്വം അമേരിക്കന്‍ സര്‍ക്കാരിനോടു് മാത്രമാണെന്ന വസ്തുത കണക്കിലെടുക്കമ്പോള്‍, രാജ്യങ്ങള്‍ തമ്മിലും ജനസമൂഹങ്ങള്‍ തമ്മിലും സാമ്പത്തിക-സാങ്കേതിക-സാമൂഹ്യ രംഗങ്ങളില്‍ ഭീമമായ അന്തരം നിലനില്‍ക്കുന്ന, ഇന്നത്തെ, വര്‍ഗ വിഭജിത സമൂഹത്തില്‍, കേവലമായ സാങ്കേതിക സാധ്യതകളും സുതാര്യതാ മാനദണ്ഡങ്ങളും മാത്രം കണക്കിലെടുത്തുള്ള നിലപാടു് പ്രാദേശിക-ദേശീയ താല്പര്യത്തിനു് അനുയോജ്യമാകില്ല.
നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ശേഖരിക്കുന്ന വിവരം ഒരു കാരണവശാലും ഗൂഗിള്‍ പോലൊരു കുത്തകയുടെ കയ്യിലേയ്ക്കു് പോകുന്നതു് ഉചിതമല്ല. സര്‍ക്കാരിന്റെ വിഭവ ശേഷി ഉപയോഗിച്ചു് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സര്‍ക്കാരിന്റെ സംഭരണിയില്‍ തന്നെയുണ്ടായിരിക്കണം. നമ്മുടെ നാടിനെ കുറിച്ചു് നമ്മളാര്‍ജ്ജിച്ചെടുക്കുന്ന വിവരത്തിന്റെ അവകാശം നമ്മുടെ പൊതുസ്വത്താകണം. സിവില്‍ സമൂഹത്തിനും അതിന്റെ ഗുണം ലഭിക്കുകയും വേണം. സാമ്രാജ്യത്വം കൈക്കലാക്കും എന്ന കാരണം പറഞ്ഞു് വിവരം ശേഖരിക്കുന്നതിനേയും ഉപയോഗിക്കുന്നതിനേയും അപ്പാടെ എതിര്‍ക്കുന്നതും യുക്തിസഹമല്ല. കാരണം, അവര്‍ക്കു് ആവശ്യമുള്ള വിവരം നിലവിലുള്ള സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ചു് തന്നെ നമുക്കുള്ളതിനേക്കാള്‍ കൃത്യതയോടെ കൈവശമാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. ഇന്നത്തെ ചാര ഉപഗ്രഹങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ നല്‍കാന്‍ കഴിയും. ഇതുതടയാന്‍ നമുക്ക് സാധ്യവുമല്ല. GPS ഉപകരണവും കമ്പ്യുട്ടറും ഉണ്ടെങ്കില്‍ പേരു് വിവരവും കൃത്യമായ സ്ഥാനവും അടക്കം പ്രാദേശികമായി മാത്രം ലഭ്യമാകുന്ന ഏതു് വിവരവും ആരുടേയും ശ്രദ്ധയില്‍ പെടാതെ ശേഖരിക്കാനും ഉപഗ്രഹമെടുത്ത മാപ്പില്‍ വിന്യസിക്കാനും കഴിയും. ഇക്കാര്യത്തില്‍, നമ്മുടെ നഗരങ്ങള്‍ക്കും തന്ത്ര പ്രധാനമായ സ്ഥലങ്ങള്‍ക്കും ഒരു സംരക്ഷണവും സാധ്യമല്ല. ഇത്തരം നിയന്ത്രണങ്ങള്‍ സിവില്‍ ഉപയോഗങ്ങള്‍ക്ക് മാത്രമേ തടസ്സമാകു. ഭീകരന്മാര്‍ക്കും മുതലാളിത്ത ശക്തികള്‍ക്കും വിവരം ആവശ്യത്തിനു കിട്ടുകയും ചെയ്യും. ഗൂഗിളിന്റെ അമേരിക്കന്‍ വിധേയത്വം അമേരിക്കയോടും മറ്റു് രാഷ്ട്രങ്ങളോടും അവര്‍ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടില്‍ നിന്നും വ്യക്തമാണു്. വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന അസ്വീകാര്യമായ നിലപാടു്, ഗൂഗിള്‍ മാപ്പിന്റെ അവകാശപ്രഖ്യാപനത്തില്‍ നിന്നും മനസ്സിലാക്കാം.
സാധ്യമായ, ഏറ്റവും സ്വീകാര്യമായ നിലപാടു്, അപകടമുള്ളതിനാല്‍ വിവരം ശേഖരിക്കാതെയും ഉപയോഗിക്കാതെയും ഇരിക്കുക എന്നതല്ല, മറിച്ചു്, നാം തന്നെ നമ്മുടെ വിവരങ്ങള്‍ ശേഖരിക്കുകയും സംഭരിക്കുകയും ആവശ്യക്കാര്‍ക്കു് ആവശ്യമുള്ള വിവരം ക്രമീകൃതമായും നിയന്ത്രിതമായും എടുത്തുപയോഗിക്കാന്‍ പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ടു്, ലഭ്യമാക്കുക എന്നതുമാണു്. ഇതിനു്, ഏറ്റവും യുക്തമായ സംവിധാനം വിവരങ്ങള്‍ അവയുടെ യഥാര്‍ത്ഥ ഉടമകളായ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ശേഖരിച്ചു് സംഭരിച്ചു് സൂക്ഷിക്കുകയും നിരന്തരം ഉപയോഗത്തിലൂടെ കാലാനുസൃതമാക്കി സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണു്. വ്യത്യസ്ഥ ആവശ്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ അതതു് രംഗത്തുള്ളവര്‍ക്കു് ലഭ്യമാകത്തക്ക തരത്തിലുള്ള ഉപഭോക്തൃമാനദണ്ഡങ്ങളോടെ (user rights) വിവരം എടുത്തുപയോഗിക്കാനുള്ള ക്രമീകരണം ഉണ്ടായിരിക്കണം. വിവര ഘടനയും, മാനദണ്ഡങ്ങളും, ക്രമീകരണങ്ങളും കേന്ദ്രീകൃതമായി തീരുമാനിക്കുകയും എല്ലാ സംഭരണികള്‍ക്കും അതു് ബാധകമാക്കുകയും വേണം. എന്നാല്‍ പ്രാഥമിക വിവരം തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ മാത്രം സൂക്ഷിക്കുകയും മറ്റിതര വകുപ്പുകളും സര്‍ക്കാര്‍ തലങ്ങളുമടക്കം ഉപയോക്താക്കളെല്ലാം അവിടെ നിന്നു് ശൃംഖലയിലൂടെ എടുത്തുപയോഗിക്കുകയും ചെയ്യുന്ന തരത്തിലുള്ള വികേന്ദ്രീകൃത വിവര വ്യവസ്ഥയായിരിക്കണം (Distributed data system) നിലവില്‍ വരുത്തേണ്ടതു്. ഇതിനായി സാമൂഹ്യ ഉടമസ്ഥതയിലുള്ള സ്വതന്ത്ര സോഫ്റ്റു്വെയറുകളും ഓപ്പണ്‍ ഡോക്യൂമെന്റു് ഫോര്‍മാറ്റുകളും മാത്രം ഉപയോഗിക്കുകയും വേണം. ഇതിനായി പ്രാദേശിക-ദേശീയ വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യണം. അത്തരം ഒരു വിവര സംഭരണി ശൃംഖല, നിലവില്‍ ഉയര്‍ത്തപ്പെടുന്ന മിക്കവാറും എല്ലാ ആശങ്കകളും പരിഹരിക്കും, എല്ലാ സാധ്യതകളും തുറന്നു് തരികയും ചെയ്യും. പുതുതായി ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാനും സാധ്യതകള്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനും കഴിയും.
യാത്രയുമായും ടൂറിസവുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പു് പ്രൊജക്ടിനു് ലഭ്യമാകണം. വൈദ്യൂതി വിതരണ ശൃംഖലയ്ക്കു് വേണ്ടതു് അവര്‍ക്കു് കിട്ടണം. റെയില്‍വേയ്ക്കുള്ളതു് അവര്‍ക്കും. സര്‍വെ വകുപ്പിനു് ആവശ്യമായ വിവരം അവര്‍ക്കും രജിസ്ട്രേഷന്‍ വകുപ്പിനു് വേണ്ടതു് അവര്‍ക്കും കിട്ടണം. പ്രതിരോധ-സുരക്ഷാ-തന്ത്രപ്രധാന സ്ഥാപനങ്ങളുടേയും സ്ഥാനങ്ങളുടേയും വിവരങ്ങള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കു് മാത്രമായി ലഭിക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നു് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നാഷണല്‍ യുണിക്കു് ഐഡി പ്രോജക്ടിനും ബാധകമാണു്. കേന്ദ്രീകൃത വിവര വ്യവസ്ഥ അതീവ ഗുരുതരമായ പ്രശ്നങ്ങളായിരിക്കും സൃഷ്ടിക്കുക.
പ്രാദേശികവും ദേശീയവുമായ, ഇത്തരത്തിലുള്ള, എത് സംരംഭങ്ങളെയും സാമ്രാജ്യത്വ ഭീഷണി ഉയര്‍ത്തി തടയുന്ന രീതിയും അതേസമയം തുറന്ന സമീപനത്തിന്റേയും സുതാര്യതയുടേയും സാങ്കേതിക സാധ്യതകളുടേയും പേരില്‍ എല്ലാ രംഗത്തും മേധാവിത്വം നിലനിര്‍ത്തുന്ന സാമ്രാജ്യത്വ താല്പര്യം സംരക്ഷിക്കുക എന്ന രീതിയും ശരിയല്ല. മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ചു് യുക്തമായ നിലപാടുകളായിരിക്കണം ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതു്. ഇന്റര്‍നെറ്റ് ഭുപടം ഉണ്ടാക്കുന്നതില്‍ പേടിച്ചിട്ടു് കാര്യമില്ല. കേവലാര്‍ത്ഥത്തില്‍ എതിര്‍ക്കേണ്ടതുമില്ല. കാരണം, അതിന്നൊരു യാഥാര്‍ത്ഥ്യമാണു്. എന്നാല്‍, ഗൂഗിള്‍ നടത്തുന്ന അറിവിന്റെ കുത്തകവല്‍ക്കരണം വിജ്ഞാന സ്വാതന്ത്ര്യത്തിനു് വിലങ്ങിടലാണു്. നമ്മുടെ സര്‍ക്കാര്‍ വിഭവശേഷിയും പ്രാദേശികമായി മാത്രം ലഭ്യമായ സാധ്യതകളും അതിനായി ഉപയോഗിക്കുന്നതിനുള്ള ശ്രമത്തോടാണു് ഇവിടെ എതിര്‍പ്പു് പ്രകടിപ്പിക്കേണ്ടതു്. അത്തരം പരിശ്രമങ്ങള്‍ ഒഴിവാക്കപ്പെടുക തന്നെ വേണം. പ്രാദേശിക-ദേശീയ താല്പര്യത്തിലുള്ള ബദല്‍ പരിശ്രമങ്ങള്‍ ഉണ്ടാകുകയും വേണം.
ജോസഫു് തോമസു്
കണ്‍വീനര്‍, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി.

Saturday, September 26, 2009
Should we oppose or Welcome Unique ID (UID) ? - Asokan Narakkal
A new discussion thread on UID ( i.e. on the Unique ID project headed by Mr.Nandan Nilekani ) is being opened here. The aim is to evolve a coherent approach to this very important issue through wide discussions. Until recently UID and related questions were largely a philosophical issue. Nevertheless it did generate huge passions. History says that attempts to collect finger print details from the population led to widespread riots in some countries in the late nineteenth century. But back then people could agree to disagree and postpone decision making on ID to the future. Unfortunately it is no longer possible. The issue of UID has suddenly turned very critical and urgent. Hence this attempt. Welcome to the debate. To start with we will list arguments from different angles on UID.
Should we oppose or Welcome Unique ID (UID)?
1. In more than one way the question of the need for UID and the question of the need for the widespread use of computers in society, economy and government or what is commonly called IT and e-Governance are related. UID is essentially an IT and e-Governance project at its core and has to be analysed as such. Hence this analysis has to go beyond the UID to IT and e-Governance too..
Mr.Nilekani has come up with many points justifying UID. He has conceded some problems too. Now coming to the opposition to UID the major objections being raised against IT& e-Governance in general and UID in particular are:
A) It is unhealthy to propose technological fixes to what are complex sociological problems. B) Expansion of IT and e-Governance further concentrates power in the hands of the already powerful minority including the digital haves. C) Functionality creep – The use of computers , even if restricted now to some specific sector for which it is deemed essential, will expand rapidly to other areas. Apart from these there is also the fear that expansion of IT, e-governance including UID will erode civil liberties and freedom. Libertarians are strongly suspicious of UID.
When viewed in isolation most of these objections have merit. But in spite of all such objections, a wide spectrum of governments ranging from the monarchy in Saudi Arabia to the erstwhile Maoist government in Nepal did go for widespread use of IT including some form of national ID. All evidence point to the acceleration of this trend. Apart from this many political parties, organizations and intellectuals who were vehement in their opposition to IT and to creation of big databases including by governments have gone silent. In fact the Republican Party in US, ideologically committed as they were to small government and decentralization, was dead set against any form of national ID and big broad based government databases. They were also against tracking of funds flow in banks, lest such information be used for regulation. But in the end the Republican administration headed by Mr.George.W. Bush was forced by the logic of circumstances to introduce the RealID Act. He also institutionalized tracking of funds flow in banks. Now the G-20 leaders are for regulation and tracking of funds flow at global level. There is also a proposal to introduce ID globally, i.e. Universal ID, may be by merging together national level ID databases. In some ways this is operational now itself for frequent international travelers.
So this movement towards some form of ID based database and related tracking and surveillance systems is happening globally in spite of spirited opposition from a broad spectrum of libertarian intellectuals. Libertarians as well as liberals are unable to explain this glaring divergence between theory and practice.
2 The great scientist philosopher of twentieth century, Prof. Albert Einstein, once said ‘Man is a social animal’. He was referring to the essential interdependence of the individual and the society and the strains introduced in this relation by the excesses committed by the state as well as various individuals. He was arguing for a healthy interdependence of society and individual unlike the antagonistic attitudes prevalent then (and even now).
Indeed the dynamics of the relation between man and his surroundings (including nature well as other human beings) had fascinated people throughout the ages. Modern environmentalism is clearly an expression of this concern. But back then technologies were primitive and people were closer to nature. The environmental issues did not arouse the passion as they do now. And the fascination of people by and large was on the relation between man and his fellow beings or society, with environmental issues always being there in the background. With the emergence of class society, the society in this equation was represented by the state and the focus shifted to the relation between the individual and the state.
Throughout the history, the question of how to structure and restructure the relation between the individual and the state remained the major question and it still is. (Incidentally UID is an example of state’s attempt in restructuring this relation). Meanwhile throughout the ages the philosophically inclined speculated on this question endlessly. The wonderful ideas and insights generated by this speculation, at least some parts of it, have reached the present generation through epics, popular culture, religious teachings and literature. However most of these wonderful ideas had only limited impact on society’s progress. They remained largely utopian. Meanwhile the society progressed in spite of the great Utopians. The fundamental questions of the relation between the individual and the state (How much surplus to be extracted by way of taxes and how to use that surplus etc.) was largely decided by a complex interaction of various factors. One of the most important among these factors was the growth of productive forces and technology or the material basis of production. The other was of course class struggle. This story (history) continues even today.
From this very brief historical overview of the evolving relation between the individual and the state, we can now go to examine the question of UID.
3. The main reason why the issue of ID (Unique / National / Citizen) aroused massive passions in the past was because it kills privacy and anonymity of individuals through the interilinking of massive data bases. And by killing privacy and anonymity the introduction of UID amplifies the power of the state (and society) over the individual. Viewed this way UID is really a project addressing the same age old quest of how to restructure the relation between the individual and the state in a class society based on the changed material basis of production, the change being caused by the accelerating technological revolution.
In the present case also the initiative for restructuring the relation between the state and the individual is being taken by the state. The state claims that it needs to implement UID and related databases to better protect society and itself against the numerous anarchists and anti state elements (including terrorists, tax dodgers, criminals, cyber criminals, spies, corrupt bureaucrats and what not). In fact the growth of technology has amplified the capability of criminal and anarchist elements to overwhelm the usually lethargic state machinery. This was very evident during the 2008 Nov 26 terrorist attack in Mumbai. A small band of terrorists using the latest tech gadgets available off the shelf was able to overwhelm the state machinery. This happened in spite of the heroism of many members of the security forces who laid their lives fighting the terrorists with very primitive weapons and technology. This contrast enraged the public opinion and forced the state to go for a massive up gradation of the system. UID project is part of this up gradation. In fact similar changes are underway in most major countries of the world. There are many reasons being advanced for this massive effort to restructure the relation between the individual and the state. These include increase in terrorism, cyber terrorism, tax evasion and many others. But the real underlying reason is the chain of massive changes in various sectors of the economy and society caused by changes in the material basis of production induced by the ongoing technological revolution. The massive blind social forces generated by these changes are causing degeneration of the old superstructure. This degeneration is accelerated by random attacks on key pillars of the state and economy by rogue elements who feel empowered by the new technology. The ensuing crises evidently forces sudden and massive changes.
4 The arguments given above do not by any means imply that we should wholeheartedly support and welcome the UID project as it is being implemented. Neither does it imply that we should totally oppose it. Rather the need is for a more nuanced and precise approach.
In fact there is an urgent need for a more realistic and precise approach towards, the effect of the so called IT or Knowledge Revolution. It is clear that driven by blind yet powerful social forces the Knowledge Revolution has already caused too deep a change in human society. We are witnessing a new stage in the development of human society. Deep structural changes are unfolding in front of our eyes. We should also add that just as evolution of man from ape like creatures cannot be reversed, this new stage in the evolution of human society, also cannot be reversed, however much unhappy we are with its results now. The need evidently is to progress from this unhappy stage.
Let me point out that historical materialism can make better sense of this situation by explaining it as an ongoing transformation from the stage of oligopolistic capitalism to some type of state monopoly capitalism. This may take still more time but is being driven by the strong yet blind social forces generated by interaction of class struggle and by the effects of the growth of science and technology.

Sunday, September 6, 2009
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും തൊഴിലാളികളും
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ആധുനിക വിവരസാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയായാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്നു സോഫ്റ്റ്വെയര്‍. അതവരുടെ പണിയായുധമായിരുന്നു. വന്‍കിട സോഫ്റ്റ് വെയര്‍ കമ്പനികള്‍ രംഗത്ത് വന്നപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ടത് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തമായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യമായിരുന്നു. മധ്യകാലത്തിലെ കൈത്തൊഴിലുകാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചുപറിച്ച് ആധുനിക മുതലാളിത്തം ഉരുത്തിരിഞ്ഞതുപോലെ മൂലധന രൂപീകരണത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു സവിശേഷ ഘട്ടത്തെയാണിത് സൂചിപ്പിക്കുന്നത്. ചിതറിക്കിടന്നിരുന്ന കൈത്തൊഴിലുകാരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആധുനിക വിവര സാങ്കേതികരംഗത്തെ തൊഴിലാളികളുടെ സ്ഥിതി. അവര്‍ തങ്ങള്‍ കൈ കാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ സമയദൂര പരിമിതികളില്ലാതെ സ്വാഭാവികമായിത്തന്നെ സംഘടിതരായിരുന്നു. തങ്ങളുടെ സ്വന്തമായിരുന്ന സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ തങ്ങളുടെ കണ്‍മുന്നില്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ അവരുടെ പ്രതികരണവും ഉടനുണ്ടായി. ചെറുത്തുനില്‍പ്പിന്റെ ഉപകരണമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം രൂപപ്പെട്ടു. കോര്‍പ്പറേറ്റ് മൂലധന ശേഷിയെ അവരുടെ തന്നെ സൃഷ്ടിയായ വിവരവിനിമയ ശൃംഖല ഒരുക്കിത്തരുന്ന തങ്ങളുടെ സംഘടിത ശേഷി കൊണ്ട് വെല്ലുവിളിക്കാന്‍ വിവര സാങ്കേതിക തൊഴിലാളികള്‍ക്ക് കഴിഞ്ഞു. അതിലവര്‍ വിജയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിവിനെ കുത്തകയാക്കി കൊള്ളലാഭം തട്ടാനുള്ള കുത്തക മൂലധനത്തിന്റെ ശ്രമത്തിനെതിരായ പ്രസ്ഥാനമായി അത് വളരുകയാണ്. അറിവ് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അതുതന്നെ സ്ഥിതി. പക്ഷേ, പലതും രഹസ്യമാക്കി കയ്യടക്കിവച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ്വെയര്‍ അത്തരമൊന്നാണ്. കമ്പ്യൂട്ടര്‍ മെഷീന്‍ ഭാഷയായ ബൈനറിയോ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം ഭാഷകളോ ഒന്നും പ്രൊപ്രൈറ്ററി ആയിരുന്നില്ല. പൊതുസ്വത്തായാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ അതായിരുന്നു സ്ഥിതി. തുടര്‍ന്നാണ് സോഫ്റ്റ്വെയര്‍ പേറ്റന്റിങ് ആരംഭിച്ചത്. സ്വത്തുടമസ്ഥതയുടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത പ്രക്രിയയുടെ ഭാഗമായാണ് അതുണ്ടായത്.
വിവര വിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗം സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹത്തില്‍ വിവരത്തിന്റെ ഉപയോഗം സാര്‍വത്രികമാണ്. വിവരം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകളുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വികാസം നടന്നുകൊണ്ടിരിക്കുന്നു. ഉപകരണങ്ങളുടെ ഓര്‍മശക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സോഫ്റ്റ്വെയറുകളുടെ കഴിവ് കൂടുന്നു. അവയുടെ പ്രവര്‍ത്തനമേഖല വ്യാപിക്കുന്നു. ഉപകരണങ്ങള്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധമാനമായ തോതില്‍ സോഫ്റ്റ്വെയറുകള്‍ ഏറ്റെടുക്കുന്നു.
വിവരസാങ്കേതിക വിദ്യയുടെ പ്രയോഗം വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും ഉല്ലാസ-വര്‍ത്താ മാധ്യമങ്ങളും സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം മാറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും വിവര വിനിമയ ശൃംഖലകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന വകുപ്പുകളുടെ ഏകീകരണ - ഉല്‍ഗ്രഥന സാധ്യതകള്‍ അവയെ ഘടനാപരമായി മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതര സാങ്കേതിക വിദ്യകളിലും വിവര സാങ്കേതികവിദ്യയുടെ പങ്ക് വര്‍ധിച്ചുവരുന്നു. യന്ത്രങ്ങളുടെയെല്ലാം നിയന്ത്രണ സംവിധാനങ്ങളില്‍ വിവര സാങ്കേതിക വിദ്യക്ക് സ്ഥാനമുണ്ട്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദന-വിപണന-വിതരണ - വിനിമയ - ആസൂത്രണ - നിര്‍വഹണങ്ങള്‍ അടക്കം ഒട്ടെല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മക്കും പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാരരംഗം തന്നെ, ഇന്റര്‍നെറ്റ് അടക്കം, കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാനായി വിവിധ ജനസമൂഹങ്ങളുടെ കൂട്ടായ്മ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള സാധ്യത ഒരുക്കിയിട്ടുണ്ട്.
പക്ഷെ, ഇന്ന് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് മൂലധനശക്തികള്‍ മാത്രമാണ്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ധിപ്പിച്ചിരിക്കുന്നു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചിരിക്കുന്നു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തക മൂലധനത്തെ സഹായിക്കുന്നു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദന കേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവരശൃംഖല വഴി ഉല്‍ഗ്രഥിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനാവശ്യം കുറയ്ക്കുക, ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും, പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും ടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘടനാ സാധ്യതയും സംഘടിത ശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ അത് പ്രാപ്തമാക്കി. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും മൊത്തം കൂലി കുറയ്ക്കാനും സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തെയും കരാര്‍ തൊഴിലാളികളാക്കി ട്രേഡ് തലത്തിലുള്ള സംഘടനകളെ അംഗസംഖ്യയിലും സംഘടിത ശേഷിയിലും വിലപേശല്‍ കഴിവിലും ക്ഷീണിപ്പിക്കാനും കഴിയുന്നു. ചുരുക്കത്തില്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അവയുടെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന മേധാവിത്വം തിരിച്ചുപിടിക്കാനും തൊഴിലാളിവര്‍ഗത്തേയും തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളെയും പിന്നോട്ടടിപ്പിക്കാനും വിവര വിനിമയശൃംഖലയുടെ വ്യാപാര സാധ്യതകള്‍ കൊണ്ടും അതുമൂലം സാധ്യമാകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സമഗ്രവും ചടുലവും വ്യാപകവുമായ പുനഃസംഘടനാ ശേഷി കൊണ്ടും, താല്‍ക്കാലികമായെങ്കിലും കഴിഞ്ഞിരിക്കുന്നു.
മേല്‍ സ്ഥിതിവിശേഷം, നാളിതു വരെ ബന്ധപ്പെട്ട സ്ഥാപന മുതലാളിയേയും പ്രാദേശിക മൂലധനത്തെയും പരമാവധി ദേശീയ മൂലധനത്തേയും മാത്രം നേരിട്ടുകൊണ്ടിരുന്ന സ്ഥിതി മാറി ആഗോള മൂലധന ശക്തികളെക്കൂടി നേര്‍ക്കുനേര്‍ നേരിടേണ്ട സ്ഥിതിയിലേക്ക് തൊഴിലാളിവര്‍ഗത്തെ എത്തിച്ചിരിക്കുന്നു. ഈ സ്ഥിതി സൃഷ്ടിക്കുന്നതിന് മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതും അതിനായി മുതലാളിത്തം തന്നെ നിലവില്‍ വരുത്തിയതുമായ ആഗോള വിവര വിനിമയ ശൃംഖല ആ വ്യവസ്ഥിതി മാറ്റി പുതിയൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരുത്താന്‍ തൊഴിലാളിവര്‍ഗത്തിനും ആയുധമാക്കാന്‍ കഴിയും. മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാശേഷി ഉയര്‍ത്താനും ഇതേ വിവരവിനിമയ ശൃംഖല ഉപയോഗപ്പെടുത്താവുന്നതാണ്.
ചിതറിക്കിടക്കുന്നതിനാല്‍ കര്‍ഷക തൊഴിലാളികളും കൈത്തൊഴിലെടുക്കുന്നവരും അടക്കം പരമ്പരാഗതമായി അസംഘടിതരായി മാറ്റപ്പെടുന്ന ആധുനിക കരാര്‍ തൊഴിലാളികളുടെയും മാത്രമല്ല, ഈ സാങ്കേതികവിദ്യ കൈ കാര്യം ചെയ്യുന്ന വിവര സാങ്കേതിക തൊഴിലാളികളുടെയും അടക്കം മുഴുവന്‍ തൊഴിലാളികളുടെയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതുകൂട്ടായ്മകളെ ട്രേഡ് അടിസ്ഥാനത്തിലും പ്രാദേശികമായും ദേശീയമായും സാര്‍വദേശീയമായും കേന്ദ്രീകരിച്ച് ശക്തവും ഫലപ്രദവുമായ സംഘടനാരൂപം സൃഷ്ടിക്കാന്‍ വിവര സാങ്കേതിക ശൃംഖല ഉപകരിക്കും. സംഘടനയുടെ പ്രവര്‍ത്തനശേഷിയും ചലനാത്മകതയും വര്‍ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും. സാങ്കേതിക പ്രധാനമായ ഈ ആയുധമാകട്ടെ, മുതലാളിത്തത്തേക്കാള്‍ തൊഴിലാളി വര്‍ഗത്തിന് വഴങ്ങും. കാരണം, വര്‍ഗപരമായിട്ടല്ലെങ്കിലും സാങ്കേതികമായി തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ ഏറ്റവും സുസംഘടിതരായ വിവര സാങ്കേതിക തൊഴിലാളികള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമാണെന്നത് തന്നെ.
പക്ഷെ, ഇന്ന് വിവര സാങ്കേതികവിദ്യ, അതിന്റെ ഘടകങ്ങളായ ഹാര്‍ഡ്‌വെയറും സോഫ്റ്റ്വെയറും, ബഹുരാഷ്ട്ര കുത്തകകളുടെ കയ്യിലെ ഏറ്റവും കരുത്തുറ്റ ചൂഷണോപാധിയായാണ് നിലനില്‍ക്കുന്നത്. അവര്‍ക്കത് ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ള ഉപകരണവുമാണ്. വിവര വിനിമയ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ചെലവ് ഉയര്‍ന്നിരിക്കുന്നതിനാല്‍ കുത്തകകള്‍ക്ക് മാത്രമേ അത് താങ്ങാനാവൂ. പിന്നോക്ക നാടുകളിലെ പൊതുമേഖലയ്ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവ അപ്രാപ്യമാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുന്നു. അവയിലെ തൊഴിലാളികളും ദുരിതം പേറേണ്ടിവരുന്നു.
ആഗോള കുത്തകകള്‍ക്ക് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടുമിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്വെയര്‍ മേഖലയിലേക്കും അവികസിത-വികസ്വര നാടുകളില്‍ നിന്നും വികസിത നാടുകളിലേക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇത് മാറിയിരിക്കുന്നു. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും വിവര സാങ്കേതിക രംഗത്തെ കുത്തകാധിപത്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവയാണിന്ന്. വിവര സാങ്കേതിക വിദ്യയുടെ വിവിധ ഘടകങ്ങളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ശൃംഖല എന്നിവകളില്‍, അറിവ് മാത്രമാണെന്നതുകൊണ്ട് കുറഞ്ഞ മൂലധനമുടക്കില്‍ സാധാരണക്കാര്‍ക്ക് അടക്കം കൂടുതല്‍ ഇടപെടാനും സ്വാധീനിക്കാനും സ്വായത്തമാക്കാനും അതിലൂടെ ഇതര ഘടകങ്ങളിലും ഇടപെടാനുള്ള കഴിവാര്‍ജിക്കാനും പശ്ചാത്തലമൊരുക്കുന്ന ഒന്നാണ് സോഫ്റ്റ്വെയര്‍ രംഗം. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും വിവര സാങ്കേതികവിദ്യക്കും സോഫ്റ്റ് വെയറിനും ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ അവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ വിവരസാങ്കേതിക വിദ്യ പഠിക്കുകയും അവരുടെ സംഘടനകളും അത് പ്രയോഗിക്കുകയും മാത്രമല്ല, കുറേക്കൂടി ഗൌരവപൂര്‍വം ഈ മേഖലയുടെ പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യുകയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. തൊഴിലാളികളെയും അവരുടെ സംഘടിത പ്രസ്ഥാനങ്ങളെയും ഇതിന് സഹായിക്കുക എന്നത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയും ദൌത്യവുമാണ്.
പക്ഷേ ഇന്ന് സോഫ്റ്റ് വെയറും വിവരസാങ്കേതിക വിദ്യയും വിദഗ്ധര്‍ക്കുള്ള സംരക്ഷിത മേഖലയായി വിട്ടുകൊടുത്ത് ഉത്തരവാദിത്തത്തില്‍ നിന്നൊഴിവാകുകയാണ് തൊഴിലാളികളും സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിലൂടെ തൊഴിലാളികള്‍ക്കും സംഘടനകള്‍ക്കും വിവരസാങ്കേതിക വിദ്യ സ്വായത്തമാക്കാനും തങ്ങളുടെ വിവര വിനിമയാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലവും കാര്യക്ഷമവുമാക്കാനും വര്‍ഗപരമായ കടമകള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള അവസരം സൃഷ്ടിക്കപ്പെടും.
*
ജോസഫ് തോമസ് കടപ്പാട് സി.ഐ.ടി.യു സന്ദേശം

Saturday, March 14, 2009
രണ്ടാം ആഗോള തകര്‍ച്ചയെ മുതലാളിത്തം മറികടക്കുമോ?
-------------- --അശോകന്‍ ഞാറയ്ക്കല്‍.---------------
ആധുനിക സാങ്കേതികവിദ്യകളുടെ അതിദ്രുതവ്യാപനം കെട്ടഴിച്ചുവിടുന്ന സാമൂഹ്യശക്തികള്‍ തകര്‍ച്ചയ്ക്ക് ശേഷമുള്ള മുതലാളിത്ത പുനഃസ്ഥാപനത്തിന് ശക്തമായ തടസ്സമാകും പക്ഷേ...
ആഗോളതകര്‍ച്ച II അതിവേഗം യാഥാര്‍ത്ഥ്യമാകുകയാണ്.
നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ലോകമെമ്പാടും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് പിരിച്ചുവിടലും, വരുമാനശോഷണവും കടന്നുചെല്ലുകയാണ്. സത്യം, ഐബിഎം, മൈക്രോസോഫ്‌റ്റ്, സോണി, പാനസോണിക്, എല്‍.ജി., സിറ്റിബാങ്ക്. അമ്പുകൊള്ളാത്തവരില്ല കോര്‍പ്പറേറ്റ് ലോകത്തില്‍. ഇതു തുടക്കം മാത്രം. തകര്‍ച്ച രണ്ടുമൂന്നുകൊല്ലം എങ്കിലും നീണ്ടുനില്‍ക്കുമെന്നും അതിനിടയില്‍ ഇനിയും അനേകം ഇടത്ത് പിരിച്ചുവിടലുകള്‍ നടക്കുമെന്നും വിദഗ്ധന്മാര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും അനേകം തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലിലാണ്.
അതേസമയം ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്. പലര്‍ക്കും ഓര്‍ഡറുകള്‍ തീരെ നിലച്ചിരിക്കുന്നു. ബാങ്കുകള്‍ വായ്‌പ നിഷേധിക്കുന്നു. മുതലാളിയും തൊഴിലാളികളും അടക്കം എല്ലാവരും എന്നുവേണമെങ്കിലും കുത്തുപാളയെടുക്കാം എന്ന സ്ഥിതിയിലാണ് പലസ്ഥാപനങ്ങളും. കൈത്തറിയും, കയറും, കശുവണ്ടിയും അടക്കമുള്ള കേരളത്തിലെ പരമ്പരാഗതവ്യവസായങ്ങളുടെയും സ്ഥിതി മോശമാണ്. പുതിയ തൊഴില്‍ മേഖലകളായ കെട്ടിടനിര്‍മ്മാണവും, ടൂറിസവും ഐടിയും, ഭീഷണിയുടെ നിഴലിലാണ്. ഒറ്റപ്പെട്ട ചില മേഖലകളില്‍ ചില രജതരേഖകള്‍ കാണുന്നുവെങ്കിലും.
തകര്‍ച്ചയ്ക്കപ്പുറമുള്ള മുതലാളിത്തത്തിന്റെ ഭാവി
സാമ്പത്തിക തകര്‍ച്ച കുറേനാളത്തേക്കെങ്കിലും ഉറപ്പാണെന്ന് വന്നതോടെ, ആലോചനകള്‍ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച് ആയിമാറിയിരിക്കുന്നു. അമേരിക്കയിലെ പുതിയ ഒബാമ ഭരണകൂടവും അദ്ദേഹത്തിനെ സോഷ്യലിസ്‌റ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ റിപ്പബ്ളിക്കന്‍ എതിരാളികളും, യൂറോപ്യന്‍ നേതാക്കളും എല്ലാം മുതലാളിത്തം ഭാവിയില്‍ എങ്ങനെയാണ് വീണ്ടും കെട്ടിപ്പടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
ഒരു കാര്യം മാത്രം ഉറപ്പാണ്. സമ്പദ്‌വ്യവസ്ഥയില്‍ സ്‌റ്റേറ്റ് ഇടപെടേണ്ടതില്ല, കമ്പോളം എല്ലാം സ്വയം നിയന്ത്രിച്ചുകൊള്ളും എന്നു വാദിച്ചിരുന്ന ശുദ്ധകമ്പോളമൌലികവാദം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. പ്രസിദ്ധ സാമ്പത്തികശാസ്‌ത്രജ്ഞര്‍ മിക്കവാറും എല്ലാവരും ഇത് അംഗീകരിച്ചുകഴിഞ്ഞു. ശുദ്ധകമ്പോളമൌലികവാദത്തിന്റെ അസംബന്ധജല്പനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറ്റിബാങ്കും, ബാങ്ക് ഓഫ് അമേരിക്കയും പോലുള്ള കൂറ്റന്‍ ബാങ്കുകള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കരുത്, അവ പൊളിയണമെങ്കില്‍ പൊളിഞ്ഞോട്ടെ എന്ന വാദം. ഒബാമയുടെ റിപ്പബ്ളിക്കന്‍ എതിരാളികളില്‍ ചിലരാണ് ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്.
കേവലയുക്തിയുടെ അടിസ്ഥാനത്തില്‍ ശരിയാണെന്ന് തോന്നിയേക്കാവുന്ന ഈ കമ്പോളമൌലികവാദ ചിന്ത ആഴത്തില്‍ നോക്കിയാല്‍ തികഞ്ഞ അസംബന്ധമാണെന്നു ബോദ്ധ്യമാകും. ആസ്‌തിയേക്കാള്‍ വളരെക്കൂടുതല്‍ ബാധ്യതകളുള്ള ഈ ബാങ്കുകള്‍ക്ക് ഇന്നുള്ള സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കുന്നനിമിഷം നിക്ഷേപകര്‍ ഇന്റര്‍നെറ്റുവഴി നിക്ഷേപം പിന്‍വലിക്കാന്‍ പരക്കം പായുമെന്നും, നിക്ഷേപങ്ങള്‍ മടക്കിനല്‍കാനാകാതെ ഇവ നിലംപൊത്തുമെന്നും ഈ ബാങ്കുകളുടെ കണക്കുകള്‍ നോക്കിയവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നുണ്ട്. പൊളിഞ്ഞോട്ടെ എന്നായിരിക്കാം. കോടിക്കണക്കിന് നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെടുകയും, ഇൻസ്‌റ്റാള്‍മെന്റുകള്‍ മുടങ്ങുകയും ചെയ്‌താല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതം ഭയാനകമായിരിക്കും എന്നുമാത്രം പറയാം. വിശേഷിച്ചും ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും, മൊട്ടുസൂചി തൊട്ട് മോട്ടോര്‍കാര്‍വരെയും ഉള്ള സര്‍വ്വവിധ നിത്യോപയോഗവസ്‌തുക്കളും ക്രെഡിറ്റ് കാര്‍ഡ് വഴിമാത്രം വാങ്ങുന്ന, കറന്‍സി നോട്ടുകളും നാണയങ്ങളും അപൂര്‍വ്വമായി മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു സാമ്പത്തികവ്യവസ്ഥയില്‍ ബാങ്ക് തകര്‍ച്ച (സര്‍ക്കാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ബാങ്ക് അവ ഏറ്റെടുത്തില്ലെങ്കില്‍) സകല കൊടുക്കല്‍ വാങ്ങലുകളെയും ബാധിക്കും. ആവശ്യക്കാരുടെ കയ്യില്‍ കറന്‍സിയോ, പ്രവര്‍ത്തനക്ഷമമായ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാത്തതുകൊണ്ട് പെട്രോള്‍ പമ്പുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും റെസ്‌റ്റോറന്റുകളും മറ്റു കടകളും കച്ചവടമില്ലാതെ അടച്ചിടേണ്ടിവരും. നിരത്തുകളില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളും വന്‍സ്ഥാപനങ്ങളുടെ വാഹനങ്ങളും ഒഴിച്ചുള്ളവ അപ്രത്യക്ഷമാകും.
അത്തരമൊരു അവസ്ഥ വന്നാല്‍ മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിലെ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങി ഇതാണ് മുതലാളിത്തമെങ്കില്‍ ഇത്തരമൊന്ന് തങ്ങള്‍ക്കു വേണ്ട എന്ന് പറയാതിരിക്കില്ല. അതായത് വന്‍കിട ബാങ്കുകള്‍ തകരാന്‍ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കമ്പോളമൌലികവാദികളുടെ കേവലയുക്തിയില്‍ ഒതുങ്ങുന്നതാവില്ല. മുതലാളിത്തത്തിന്റെ അടിത്തറ തന്നെ അത് തോണ്ടും. അതുകൊണ്ടാണ് മുതലാളിത്തവ്യവസ്ഥിതിയെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പണ്ഡിതന്മാര്‍ ഏതാണ്ട് എല്ലാവരും ഒബാമ സര്‍ക്കാര്‍ ബാങ്കുകളെ ദേശസാല്‍ക്കരിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത്.
ഒബാമ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമല്ല.
പൊളിയാറായ വന്‍കിടബാങ്കുകള്‍ അമേരിക്ക താല്‍ക്കാലികമായെങ്കിലും ദേശസാല്‍ക്കരിക്കണം എന്ന വാദം പലഭാഗങ്ങളില്‍ നിന്നും ഉയരുകയാണെങ്കിലും ഒബാമ ഭരണകൂടം ആ ദിശയിലേക്ക് പോകാന്‍ മടികാണിക്കുകയാണ്. പ്രധാനകാരണം രാഷ്‌ട്രീയം തന്നെ.
പൊളിയാറായ ഈ സ്വകാര്യബാങ്കുകള്‍ക്ക് ശതബില്യണ്‍ കണക്കിന് ഡോളറുകള്‍ (ദശലക്ഷകണക്കിന് കോടിരൂപ) ഈടൊന്നും നോക്കാതെ കൈവായ്‌പ നല്‍കികൊണ്ട് അവയെ പിടിച്ചുനിര്‍ത്താനാണ് ഒബാമ ഭരണകൂടം (ഇതെഴുതുന്നതുവരെയും) ശ്രമിക്കുന്നത്. ഇതിനൊരു രാഷ്‌ട്രീയകാരണവും കൂടിയുണ്ട്. ഇത് തുടങ്ങിയത് ബുഷിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ളിക്കന്‍ ഭരണകൂടമാണ്. കമ്പോളമൌലികവാദികളുടെ എതിര്‍പ്പു നേരിട്ടാണ് ബുഷ് അത് ചെയ്യാന്‍ നിര്‍ബന്ധിതമായത്. അത് തുടരുക ഒബാമയ്ക്ക് രാഷ്‌ട്രീയമായി എളുപ്പമാണ്. അതേസമയം ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചാല്‍ ആ നിമിഷം മുതല്‍ ദേശസാല്‍കൃതബാങ്കിംഗ് സംവിധാനത്തിന്റെ കുറവുകളുടെ ഉത്തരവാദിത്തം മുഴുവന്‍ ഒബാമ ഭരണകൂടത്തിന്റെ തലയില്‍വരും. ഒബാമ സോഷ്യലിസം നടപ്പാക്കുകയാണെന്നുള്ള ആരോപണവുമായി എതിരാളികള്‍ രംഗത്തെത്തും. ഇന്നത്തെ അമേരിക്കന്‍ രാഷ്‌ട്രീയകാലാവസ്ഥയില്‍ ഒബാമ ഭരണകൂടം ഒട്ടും ഇഷ്ടപ്പെടാത്ത ബിരുദമാണ് സോഷ്യലിസം. അതുമാത്രമല്ല ഒബാമ ഭരണത്തിന്റെ ഉടമസ്ഥതയില്‍ ഈ വന്‍കിടബാങ്കുകള്‍ സുഖംപ്രാപിച്ചാല്‍ തന്നെ ഉടന്‍ "സോഷ്യലിസം ഉപേക്ഷിക്കാം, ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കണം'' എന്ന വാദവുമായി പണ്ഡിതന്മാര്‍ തന്നെ വീണ്ടും രംഗത്തെത്തുകയും ചെയ്യും.
ചുരുക്കത്തില്‍ പൊളിയാറായ വന്‍ബഹുരാഷ്‌ട്ര ഭീമന്‍ബാങ്കുകള്‍ ഒബാമ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പുലിവാലാണ്. വ്യവസ്ഥിതിയില്‍ ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
ഇതിലെല്ലാമുപരി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക്, വിശേഷിച്ചും അമേരിക്കക്കാര്‍ക്ക് മുതലാളിത്തവ്യവസ്ഥയുടെ പ്രായോഗികതയില്‍ വിശ്വാസം നശിച്ചുതുടങ്ങിയിരിക്കുന്നു. ഒരു ഭാഗത്ത് ഉല്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനാവാതെ ബിസിനസുകള്‍ പൊളിയുമ്പോള്‍ മറുഭാഗത്ത് സേവനങ്ങളും ഉല്പന്നങ്ങളും ആവശ്യമായിട്ടും വാങ്ങാന്‍ പണമില്ലാതെ, തൊഴിലെടുക്കാന്‍ സന്നദ്ധമായിട്ടും തൊഴിലും മാന്യമായ വരുമാനവും ലഭിക്കാതെ ജനങ്ങള്‍ വലയുന്ന വ്യവസ്ഥിതിയില്‍ സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെടുക സ്വാഭാവികം. ഒബാമയുടെ മാസ്‌മരിക കഴിവിലുള്ള അമിതവിശ്വാസം മാത്രമാണ് ഇപ്പോള്‍ ജനങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. ഒരു "സാധാരണ'' മനുഷ്യനെന്ന നിലയില്‍ ഒബാമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ.
മുതലാളിത്തവ്യവസ്ഥയെ രക്ഷിക്കാന്‍ ബരാക് ഒബാമയ്ക്കാവില്ല
ബരാക് ഒബാമ, കറുത്ത നിറക്കാരനാണ്, ബുദ്ധിമാനാണ്, സംഭാഷണചതുരനാണ്, പ്രഭാഷകനാണ്, ജനങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബുഷ് ഇതൊന്നുമല്ലായിരുന്നു എന്ന അനുകൂലഘടകവും ഒബാമയ്‌ക്കുണ്ട്. ഇതൊക്കെയാണെങ്കിലും ബുദ്ധിമാനായ ഒബാമയ്‌ക്കുപോലും മുതലാളിത്തത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ അതിവേഗം നീങ്ങുകയാണ്. ഇന്നത്തെ കുഴപ്പം തകര്‍ച്ചയുടെ തുടക്കമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ അതിദ്രുതവ്യാപനം വഴി ഉണ്ടാകുന്ന സാമൂഹ്യശക്തികള്‍ ഉല്പാദനവും വിതരണവും അടക്കമുള്ള അടിസ്ഥാനസാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഈ സ്ഥിതി ഉണ്ടാക്കുന്നത്. ഈ മാറ്റങ്ങള്‍ വഴി നടക്കുന്ന സമൂഹത്തിന്റെ അടിത്തറയുടെ സാമൂഹ്യവല്‍ക്കരണം മുതലാളിത്ത മേല്‍പ്പുരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതിലും അധികം ഇപ്പോള്‍ തന്നെ മുന്നോട്ടുപോയി കഴിഞ്ഞിരിക്കുന്നു. അതേസമയം ആധുനികസാങ്കേതികവിദ്യകളുടെ വ്യാപനത്തിന്റെ ശൈശവം മാത്രമേ നാം കണ്ടിട്ടുള്ളു. ഏതാനും ചില ഉദാഹരണങ്ങള്‍ ഉപയോഗിച്ച് വഴിയേ അവ വിശദമാക്കാം.
ഉദ്യോഗസ്ഥ സംവിധാനത്തിന്റെ സാമൂഹ്യമേല്‍നോട്ടം.
പൊതു ഉടമയ്‌ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമെതിരെ ഇതുവരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും ശക്തമായ വിമര്‍ശനം അവ സാമൂഹ്യമേല്‍നോട്ടത്തിന്, സാമൂഹ്യഇച്ഛയ്ക്ക് വിധേയമല്ല എന്നതാണല്ലോ. കസേരയില്‍ കയറിയിരുന്ന് സര്‍ സര്‍ വിളി അടുപ്പിച്ച് പത്തുപ്രാവശ്യം കേട്ടുകഴിയുമ്പോള്‍ വന്നവഴി മുഴുവന്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന കസേരമാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ നിത്യജീവിതത്തില്‍ തന്നെ നമുക്ക് സുപരിചിതമാണല്ലോ. ഉദ്യോഗസ്ഥമേധാവിത്ത സംവിധാനങ്ങളേക്കാളും മെച്ചമാണ് മത്സരാധിഷ്ഠിത കമ്പോളസംവിധാനം എന്ന വാദമാണ് മുതലാളിത്തത്തിനനുകൂലമായി ഉന്നയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ വാദം. തിരഞ്ഞെടുക്കാന്‍ ഉള്ളത് ഉദ്യോഗസ്ഥമേധാവിത്ത സംവിധാനവും മത്സരാധിഷ്ഠിത കമ്പോളസംവിധാനവും മാത്രമാണ് എന്നാണ് മുതലാളിത്തത്തിന്റെ അനുകൂലികള്‍ ജനങ്ങളോട് എക്കാലവും പറഞ്ഞത്.
ഇന്നത്തെ കമ്പോളത്തില്‍ യഥാര്‍ത്ഥ മത്സരമില്ല, മിക്കവാറും ഉല്പന്നങ്ങളില്‍ കുത്തകാധിപത്യമാണ്. സമൂഹത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് നിയമപരമായി വിടുതല്‍ നേടി സ്വേഛാപ്രമത്തരായി അരങ്ങുവാഴുന്ന ഈ കുത്തകാധിപത്യം സമൂഹത്തിന് അപകടമാണ് എന്ന യാഥാര്‍ത്ഥ്യം സൌകര്യപൂര്‍വ്വം മറച്ചുവെയ്ക്കപ്പെടുകയും ചെയ്തു.
എന്നാല്‍ മാന്ദ്യം ശക്തിപ്പെട്ടു തുടങ്ങിയതോടെ, സാമ്പത്തികപ്രയാസങ്ങള്‍ എല്ലാവരിലേക്കും എത്തിത്തുടങ്ങിയതോടെ കുത്തകമേധാവികളും പൊതുഉടമാസംവിധാനത്തില്‍ വിമര്‍ശനവിധേയമായിരുന്ന ഉദ്യോഗസ്ഥദുഷ്പ്രഭുത്വസംവിധാനത്തിന് സമാനമായാണ് പെരുമാറുന്നതെന്നും, അവരുടെ നിരുത്തരവാദപരമായ നടപടികളാണ് മൂര്‍ഛിക്കുന്ന സാമ്പത്തികകുഴപ്പത്തിന് പ്രധാനകാരണമെന്നും കൂടുതല്‍ കൂടുതലായി വെളിപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ഇതോടെ പൊതുമേഖലയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും എന്നപോലെ സ്വകാര്യകുത്തകകളുടെ ഉദ്യോഗസ്ഥസംവിധാനങ്ങളുടെ മേലും ശക്തമായ സാമൂഹ്യമേല്‍നോട്ടം വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങുകയാണ്. സാമൂഹ്യമേല്‍നോട്ടം എന്ന ആവശ്യത്തെ പിന്‍വാതില്‍ സോഷ്യലിസമെന്നു ആക്ഷേപിച്ചു താറടിക്കാന്‍ സ്ഥാപിതതാല്പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാന്ദ്യം ഉളവാക്കിയ പ്രതിസന്ധിയുടെ മുന്നില്‍ അത്തരം വിതണ്ഡവാദങ്ങള്‍ അമേരിക്കയില്‍പ്പോലും വിലപ്പോവുന്നില്ല.
അതേസമയം സാമൂഹ്യമേല്‍നോട്ടം ശക്തവും ഫലപ്രദവും ആക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയ അതേ അവസരത്തില്‍ തന്നെ അതു നടപ്പാക്കാനുള്ള കരുക്കള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രതിസന്ധിയെ സവിശേഷമാക്കുന്നത്. എന്തെല്ലാമാണ് ആ കരുക്കള്‍ എന്ന് നമുക്ക് പരിശോധിക്കാം.
ഏറ്റവും സാധാരണ കുശിനിക്കാരിയും ഭരണചക്രം തിരിക്കാന്‍ തുടങ്ങുമ്പോള്‍ സോഷ്യലിസം അപ്രായോഗികമാണെന്നും അത് ഉദ്യോഗസ്ഥമേധാവിത്തത്തിലേക്കും മുരടിപ്പിലേക്കും നയിക്കും എന്നുമുള്ള വിമര്‍ശനങ്ങളെ മാർൿസും ഏംഗല്‍സും ലെനിനും എല്ലാം നേരിട്ടത് സാധാരണക്കാരില്‍ സാധാരണക്കാരിയായ കുശിനിക്കാരിയെപ്പോലും ഭരണചക്രം തിരിക്കാന്‍ കഴിവുള്ളവിധം ശാക്തീകരിച്ചുകൊണ്ട് പണിയെടുക്കുന്ന ബഹുഭൂരിപക്ഷത്തിന്റേതായ ഒരു ഭരണകൂടം സ്ഥാപിക്കുമെന്നും സാമൂഹ്യവിരുദ്ധനടപടികളെയും അരാജകത്വപ്രവണതകളെയും അതിശക്തമായി നിരുത്സാഹപ്പെടുത്തികൊണ്ട് ആ ഭരണകൂടം കാലക്രമേണ ഭരണകൂടമില്ലാതെതന്നെ സ്വമേധയാ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന നിലയിലേക്ക് എത്തിക്കുമെന്നും വാദിച്ചുകൊണ്ടാണ്. സമൂഹം സ്വമേധയാ ചലനാത്മകമാവുന്നതോടെ ഭരണകൂടം അലിഞ്ഞില്ലാതാവുമെന്നും അവര്‍ ദീര്‍ഘദര്‍ശനം ചെയ്തു. തീര്‍ച്ചയായും ദീര്‍ഘമായ ഒരു കാലയളവ് വേണ്ടുന്ന പ്രവര്‍ത്തിയായാണ് അവരതിനെ കണ്ടത്. മാത്രമല്ല അതിനു പ്രാപ്തമാകുംവിധം ഉല്പാദനത്തിന്റെയും വിതരണത്തിന്റേയും എല്ലാം സാങ്കേതികഅടിത്തറ പ്രാപ്തമാകുകയും വേണം എന്നുകൂടി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാമൂഹ്യമേല്‍നോട്ടം പൂര്‍ണ്ണമാകുക ഏറ്റവും സാധാരണക്കാരിയായ കുശിനിക്കാരിക്കുപോലും ഭരണചക്രം തിരിക്കാന്‍ പറ്റുമ്പോഴാണ് എന്നതു വ്യക്തമാണ്. ഇതുവരെ അത് നടന്നിട്ടില്ല എന്നതു സത്യം തന്നെ. പക്ഷേ ഒരിക്കലും അത് നടക്കില്ലെന്ന മുതലാളിത്ത പക്ഷപാതികളുടെ വാദത്തെ മുതലാളിത്ത വ്യവസ്ഥിതിയുടെ വളര്‍ച്ചതന്നെ പൊളിച്ചുകഴിഞ്ഞിരിക്കുന്നു. ഉദാഹരണങ്ങള്‍, ഇതാ....
മൊബൈല്‍ ക്യാമറ.
ഇതുവരെ ഉദ്യോഗസ്ഥന്മാരുടെ പീഡനങ്ങള്‍ക്കും കൈക്കൂലിക്കും ഇരയാകുന്ന സാധാരണജനങ്ങള്‍ പരാതിപരിഹാരത്തിനായി അതേ ഉദ്യോഗസ്ഥസംവിധാനത്തെ തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു. ഉദ്യോഗസ്ഥപീഢനത്തിനെതിരായി അതേ ഉദ്യോഗസ്ഥസംവിധാനത്തെക്കൊണ്ടുതന്നെ നടപടി എടുപ്പിക്കല്‍, ബലാത്സംഗത്തിന് പുരുഷന്മാരായ നാല് ദൃൿസാക്ഷികളെ കണ്ടെത്തുന്നതുപോലെ തന്നെ ബുദ്ധിമുട്ടുള്ളതായിരുന്നു. തീര്‍ച്ചയായും ജനാധിപത്യവും എം.എല്‍.എ.യും കൌണ്‍സിലറും പാര്‍ട്ടിയും ബഹുജനസംഘടനകളും എല്ലാം കാര്യങ്ങള്‍ പഴയരാജഭരണകാലത്തേതിലും മെച്ചമാക്കിയിട്ടുണ്ട്. എങ്കിലും എല്ലാ അടവും അറിയാവുന്ന, ഫയലുകളെ വേണമെങ്കില്‍ മുക്കാന്‍ തന്നെ കഴിവുള്ള ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന് മുമ്പില്‍ തെളിവുകള്‍ ഹാജരാക്കി നടപടി എടുപ്പിക്കുക എളുപ്പമല്ല.
പക്ഷേ പൊടുന്നനെ മൊബൈല്‍ ഫോണിന്റെ വ്യാപനം കാര്യങ്ങളെ അപ്പാടെ മാറ്റിയിരിക്കുന്നു. റോഡിലും ഓഫീസിലും ലോറിയുടെ മറവിലും എല്ലാംനിന്ന് പരമരഹസ്യമായി കൈക്കൂലി കൈപ്പറ്റുന്നവരും ഏജന്റുവഴി കൈപ്പറ്റുന്നവരും എല്ലാം ഇനി മൊബൈല്‍ ഫോണ്‍ ക്യാമറയെ സൂക്ഷിക്കണം എന്നായിരിക്കുന്നു. ഇതുവരെ ജനക്ഷേമതല്പരരായ ഭരണാധികാരികള്‍ ഒന്നൊഴിയാതെ തലപുകച്ചിട്ടും നടക്കാത്ത കാര്യം നിസ്സാരമായ മൊബൈല്‍ ക്യാമറ പരിഹരിച്ചിരിക്കുന്നു.
മൊബൈല്‍ ക്യാമറയെ നിസ്സാരമായി കാണുന്നവര്‍ ഓര്‍ക്കുക. ശ്രീനാരായണ ഗുരുദേവന്‍ അരുവിക്കരയിലെ ആറ്റില്‍ മുങ്ങിത്തപ്പി ഒരു കല്ലുമായി പൊങ്ങി വന്നു അതിനെ ഈഴവശ്ശിവനായി പ്രതിഷ്ഠിച്ചപ്പോള്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മനസ്സിലാക്കിയവര്‍ അപൂര്‍വ്വമായിരുന്നു. തീണ്ടലും തൊടീലും ചേര്‍ന്ന് ഭ്രാന്താലയമാക്കി മാറ്റിയിരുന്ന കേരളത്തെ പാടെ മാറ്റിത്തീര്‍ത്തതിൽ വലിയൊരുപങ്ക് നിസ്സാരമായ ആ കല്ലിനായിരുന്നു എന്ന് ഇന്ന് ചരിത്രം അംഗീകരിക്കുന്നു. തീര്‍ച്ചയായും ഒരു കല്ലല്ല, ആ കല്ല് ഉയര്‍ത്തിവിട്ട ആശയവും ആ ആശയത്തെ നെഞ്ചേറ്റിയ ലക്ഷകണക്കിന് മനുഷ്യരുമടങ്ങുന്ന സാമൂഹ്യശക്തിയാണ് ഈ മാറ്റമുണ്ടാക്കിയത്.
അതുപോലെ സാമൂഹ്യമേല്‍നോട്ടത്തെ ശക്തിപ്പെടുത്താന്‍ പോകുന്നത് വെറും ഒരു മൊബൈല്‍ ക്യാമറയല്ല (അത് നോക്കിയയോ, സാംസംഗോ, ചൈനയോ ആയിക്കൊള്ളട്ടെ) മറിച്ച് മൊബൈല്‍ ക്യാമറയുടെ സാധ്യത തിരിച്ചറിഞ്ഞ് ആ ആശയത്തെ നെഞ്ചേറ്റാന്‍ തുടങ്ങിയിട്ടുള്ള കോടിക്കണക്കിന് മനുഷ്യരടങ്ങിയ സാമൂഹ്യശക്തിയാണ്. വരാന്‍ പോകുന്ന മാന്ദ്യകാലം ഈ സാമൂഹ്യശക്തിക്ക് കൂടുതല്‍ കരുത്തേകാനാണ് പോകുന്നത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് മാന്ദ്യം മൊബൈല്‍ ഫോണ്‍ വില്പനയെ തെല്ലും ബാധിച്ചിട്ടില്ല എന്നാണ്. മാന്ദ്യം വഴി തല്‍ക്കാലമെങ്കിലും തൊഴിലില്ലാതാകാന്‍ പോകുന്ന ദശകോടികളില്‍ ഒരു പത്ത് ശതമാനമെങ്കിലും ഈ സാമൂഹ്യശക്തിയെ പരിപോഷിപ്പിക്കാനായി തങ്ങളുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തി തുടങ്ങുമ്പോള്‍ വമ്പിച്ച മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.
തീര്‍ച്ചയായും മൊബൈല്‍ ക്യാമറ മാത്രമല്ല പുതിയ സാധ്യതകള്‍ ഉളവാക്കുന്നത്.
ഇ-ഭരണം.
ഇന്നു് ഇ-ഭരണമെന്നാല്‍ കുറെ വിവരങ്ങള്‍ നെറ്റിലൂടെ ജനങ്ങള്‍ക്കു് കാണാറാക്കുക എന്നതാണെന്ന നിലയില്‍ ചില ചെപ്പടി വിദ്യകളാണു് യഥാര്‍ത്ഥ ഇ-ഭരണത്തെ ഭയക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതു് ഇ-ഭരണത്തിന്റെ ചെറിയൊരു സാധ്യത മാത്രമാണു്. അതു് പോലും ഫലപ്രദമാകണമെങ്കില്‍ മുഴുവന്‍ വിവരങ്ങളും (സ്ഥലം, കെട്ടിടം, റോഡു്, തുടങ്ങിയ മനുഷ്യ നിര്‍മ്മിത ആസ്തികള്‍, പുഴ, കുളങ്ങള്‍ തുടങ്ങിയ പ്രകൃതി ദത്ത ആസ്തികള്‍, ജനങ്ങള്‍, അവരുടെ വാഹനം തുടങ്ങിയ ജംഗമ ആസ്തികള്‍ തുടങ്ങിയവ) സമാഹരിച്ചുകൊണ്ടു് ഭരണം മുഴുവന്‍ ഓണ്‍ ലൈനായി നടക്കണം. അപ്പോള്‍ ഇന്നു് ചെയ്യുന്ന പല പണികളും അപ്രസക്തവും അനാവശ്യവുമാകും. ഇത്രയേറെ സര്‍ക്കാര്‍ വകുപ്പുകള്‍ വെള്ളം കടക്കാത്ത അറകളായി നിലനിര്‍ത്തേണ്ട ആവശ്യമില്ലാതാകും. ആവശ്യമായ വകുപ്പുകള്‍ക്കു തന്നെ, പ്രാഥമിക വിവരങ്ങള്‍ ഒരിടത്തു് നിന്നു് എടുത്തു് ഉപയോഗിക്കാന്‍ കഴിയും. അനുബന്ധ വിവരങ്ങളോ ക്രോഡികരണങ്ങളോ മാത്രം അതാതു് വകുപ്പുകള്‍ സൂക്ഷിച്ചാല്‍ മതിയാകും. ഇത്ര വലിയ സെക്രട്ടറിയേറ്റും കളക്ട്രേറ്റുകളും താലൂക്കാഫീസുകളും ആവശ്യമില്ലാതാകും. ഭരണം കാര്യക്ഷമമാകും. വിവരങ്ങള്‍ അതതു് നിമിഷം എവിടെയും ലഭ്യമാകും. ഭരിക്കുന്നവര്‍ക്കും ഭരണീയര്‍ക്കും. അനാവശ്യമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ല. കാരണം മുഴുവന്‍ വിവരങ്ങളും എല്ലാ വകുപ്പുകള്‍ക്കും എപ്പോഴും ലഭ്യമായിരിക്കും. ജനങ്ങള്‍ക്കു് ഭരണസംവിധാനവുമായി താഴെത്തട്ടില്‍ തന്നെ നേരിട്ടു് ഇടപെടാം. ഭരണം ജനങ്ങള്‍ക്കടുത്താകും. ഭരണക്കാരെ അന്വേഷിച്ചു് ആരും ഭരണ തലസ്ഥാനങ്ങളിലേയ്ക്കു് യാത്ര ചെയ്യേണ്ട ആവശ്യമുണ്ടാവില്ല. നിലവിലുള്ള സംവിധാനങ്ങളില്‍ നിന്നു് അധികപ്പറ്റാകുന്ന ജീവനക്കാരെ ജനങ്ങള്‍ക്കാവശ്യമായ സൌകര്യങ്ങള്‍ എത്തിച്ചു് കൊടുക്കുന്നതിനായി, ജനങ്ങളെ ഭരണത്തിലിടപെടുന്നതിനു് സഹായിക്കുന്നതിനായി, അവരുടെ ജനാധിപത്യാധികാരാവകാശങ്ങള്‍ ഉപയോഗിക്കുന്നതില്‍ സഹായികളായി, പ്രാദേശികാസൂത്രണം വിപുലീകരിക്കുന്നതിനായി, ഉല്പാദന മേഖല ശക്തിപ്പെടുത്തുന്നതിനായി താഴെത്തട്ടില്‍ ഉപയോഗിക്കാം. അഴിമതിയില്ലാതാക്കാം. ഭരണം കാര്യക്ഷമമാക്കാം. അനാവശ്യമായ വിഭവ വിനിയോഗം ഒഴിവാക്കാം.
കറന്‍സിരഹിത പണക്കൈമാറ്റം
ബാങ്കുകളിലെ കമ്പ്യൂട്ടല്‍വല്‍ക്കരണത്തെ ഏറ്റവും കൂടുതല്‍ ജനപ്രിയമാക്കിയത് എടിഎമ്മുകളാണ്. കണ്ണടച്ചു തുറക്കും മുമ്പേയാണ് എടിഎമ്മുകള്‍ പ്രചാരത്തിലായത്. അതോടെ എടിഎമ്മും കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇല്ലാതെ ബാങ്കുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്ന സ്ഥിതിയായി. അത് കറന്‍സി രഹിത പണക്കൈമാറ്റമെന്ന അടുത്തഘട്ടത്തിലേക്ക് അതിവേഗം കടക്കുകയാണ്. ദൂരയാത്രക്കും മറ്റും പണമായി കൊണ്ടുപോകേണ്ട എടിഎം കാര്‍ഡ് മതി എന്ന സ്ഥിതി ഇന്ത്യയില്‍തന്നെ വ്യാപകമായി കഴിഞ്ഞു. അതോടൊപ്പം നോട്ടുകെട്ടുകള്‍ കൈമാറുന്നതിനുള്ള അസൌകര്യവും വ്യാജകറന്‍സിയെക്കുറിച്ചുള്ള പേടിയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം കറന്‍സിയെക്കാളും സ്വീകാര്യം ക്രെഡിറ്റ് കാര്‍ഡാണെന്നതുള്ളതും വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ കറന്‍സിനോട്ടിന്റെ ഉപയോഗം കുറച്ചുകഴിഞ്ഞിരിക്കുന്നു. സാര്‍സ് മുതലായ രോഗങ്ങള്‍ കറന്‍സി വഴി അതിവേഗം പകരാം എന്നതും കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ വ്യാപനത്തിന് അനുകൂലഘടകമാണ്.
അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും മേല്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താനായി കറന്‍സിയുടെ ഉപയോഗം വലിയതോതില്‍ കുറയ്ക്കാന്‍ ഭാവിയിലെ ഭരണകൂടങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ ഈ വ്യാപനം എന്നത് വ്യക്തമാണ്.ജനങ്ങളുടെ വ്യാപകമായ പിന്തുണ പിന്‍പറ്റിക്കൊണ്ട് ഭാവിയില്‍ ഈ ആവശ്യം ഒരു സാമൂഹ്യശക്തിയായി മാറും എന്നതും ഉറപ്പാണ്.
ഇന്റര്‍നെറ്റ്
അതിരുകളില്ലാത്ത ഇന്റര്‍നെറ്റിന്റെ വ്യാപനം ഇപ്പോള്‍തന്നെ പലതരം സാമൂഹ്യശക്തികളെ രംഗത്തെത്തിച്ചിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ആദ്യം ഡെമോക്രാറ്റിക് പ്രൈമറിയിലും, പിന്നീട് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബരാക് ഒബാമയെ മുന്നിലെത്തിച്ചത് ഇത്തരമൊരു സാമൂഹ്യശക്തിയാണല്ലോ. അടുത്തകാലത്തായി കള്ളപ്പണക്കാരുടെയും അവര്‍ പണം നിക്ഷേപിക്കുന്ന സ്വിസ് ബാങ്കുകളുടെയും ഉറക്കം കെടുത്തിത്തുടങ്ങിയിട്ടുള്ള ഒരു പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിക്കാം. ഇത്തരം ബാങ്കുകളിലൊന്നിലെ ഒരു ജോലിക്കാരനില്‍ നിന്ന് കള്ളപ്പണക്കാരുടെ ലിസ്‌റ്റ് പണം കൊടുത്ത് വാങ്ങി ഒരു കൂട്ടര്‍ ഇന്റര്‍നെറ്റില്‍ വിക്കിലീക്ക്സ് എന്ന വെബ്‌സൈറ്റിലിട്ടു. ഇതറിഞ്ഞ ഉടന്‍തന്നെ ഇതിനെതിരെ ബാങ്ക് നിയമനടപടി എടുത്തുവെങ്കിലും അത് നടപ്പാക്കല്‍ അപ്രായോഗികവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധവും ആയതുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു. മാന്ദ്യം വ്യാപകമായതോടെ ഇത്തരം കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നുള്ള ആവശ്യം എല്ലാ രാജ്യങ്ങളിലും ശക്തമായി വരികയാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് സ്വിസ് ബാങ്കുകളും സുതാര്യമാവണം എന്ന ആവശ്യം ജനങ്ങളില്‍ നിന്നുയര്‍ന്നാല്‍, അത് ഒരു സാമൂഹ്യശക്തിയായാല്‍ ആര്‍ക്കാണ് അത് പ്രതിരോധിക്കാനാവുക.
സാങ്കേതിക വിദ്യാരംഗത്തുണ്ടാകുന്ന വളര്‍ച്ച ഉയര്‍ത്തിവിടുന്ന സാമൂഹ്യശക്തികളുടെ പ്രവര്‍ത്തനം ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളുടെ വളരെ ചെറിയ ഒരു പരിഛേദം മാത്രമാണ് ഇവിടെ വിവരിച്ചത്. വന്നതു തന്നെ ഗംഭീരം. വരാന്‍ പോകുന്നത് ഇതിലും എത്രയോ ഗംഭീരമായിരിക്കും. സമൂഹത്തിന്റെ സാമ്പത്തികമായ അടിത്തറ അതിവേഗം സോഷ്യലിസത്തിന് അനുയോജ്യമായിക്കൊണ്ടിരിക്കുകയാണ്; മേല്‍പ്പുരയും വൈകാതെ തന്നെ മാറും
മാര്‍ക്സിസത്തിന്റെ ഏറ്റവും പ്രധാന നിഗമനമാണ് മുതലാളിത്തം ചരിത്രത്തിന്റെ ആദ്യവും, അന്ത്യവുമല്ല എന്നത്. സമത്വസുന്ദരമായിരുന്ന, എന്നാല്‍ തികച്ചും പ്രാകൃതാവസ്ഥയിലായിരുന്ന പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്ന് ഉല്പാദനശക്തികളുടെയും, സാങ്കേതികവിദ്യയുടെയും വളര്‍ച്ചവഴി വര്‍ഗ്ഗസമുദായം ഉത്ഭവിച്ചുവെന്നും ആ വര്‍ഗ്ഗസമുദായം സാങ്കേതികവിദ്യയുടെ വികാസനത്തിനനുസൃതമായി അടിമയുടമസമുദായവും, ഫ്യൂഡല്‍ സമുദായവും മുതലാളിത്തവുമായി കാലക്രമേണ പുരോഗമിച്ചുവെന്നും, മുതലാളിത്ത സമുദായം തന്നെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെയും, ഉല്പാദനശക്തികളുടെയും വളര്‍ച്ചയുടെ ഫലമായി വീണ്ടും പല ഘട്ടങ്ങള്‍ കടന്ന് വര്‍ഗ്ഗരഹിതസമുദായത്തിലേക്ക് പുരോഗമിക്കുമെന്നും ആണ് മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് രൂപപ്പെടുത്തിയ ചരിത്രപരമായ ഭൌതികവാദം സിദ്ധാന്തിക്കുന്നത്.
സമൂഹത്തിന്റെ പുരോഗതിയില്‍ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കിനെയും അതുപോലെ വലിയൊരു വിഭാഗം തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുന്നതുകൊണ്ട് സാങ്കേതികവിദ്യക്കെതിരെ തൊഴിലാളികളില്‍ ഉണ്ടാകുന്ന ദ്വേഷത്തിനേയും വൈരുധ്യാത്മകമായികണ്ട അവര്‍ - സാങ്കേതികവിദ്യക്കും യന്ത്രങ്ങള്‍ക്കും എതിരെ പോരാടിയ ലുഡ്ഡൈറ്റ് തൊഴിലാളികളോട് വിയോജിച്ചു. വ്യവസ്ഥയെ മാറ്റാന്‍ പരിശ്രമിക്കാതെ, യന്ത്രങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന ലുഡൈറ്റുകള്‍ (Luddites-http://en.wikipedia.org/wiki/Luddite)ചരിത്രത്തെ പുറകോട്ടുതിരിക്കാനുള്ള വിഫലശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു. മുതലാളിത്ത സമുദായം അതിന്റെ ചരിത്രപരമായ സാധ്യതകള്‍ അവസാനിക്കുംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമെന്നും അതുവരെ വര്‍ഗ്ഗസമരം ഒളിഞ്ഞും തെളിഞ്ഞും നടക്കുമെന്നും അവര്‍ പറഞ്ഞു. ഇടക്കാലത്ത് തണുത്തുപോയി എന്ന് കരുതപ്പെട്ട വര്‍ഗ്ഗസമരം മാന്ദ്യം മൂര്‍ഛിച്ചതോടെ വീണ്ടുംപൂര്‍വ്വാധികം ശക്തിയോടെ ആളിക്കത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനുമുമ്പ് വിശദീകരിച്ചതുപോലെ മുതലാളിത്ത മേല്‍പ്പുര മാറാതെ വയ്യെന്ന സാഹചര്യമൊരുക്കിക്കൊണ്ടിരിക്കുകയാണ്.
പക്ഷേ...
ഇന്ന് സോഷ്യലിസത്തിനുള്ള അടിത്തറ, ഭൌതികമായ സാഹചര്യം പാകമായിക്കൊണ്ടിരിക്കുമ്പോഴും, മാറ്റങ്ങള്‍ സംഭവിക്കാത്തതിനു പ്രധാനകാരണം ഒരുപരിധി വരെ ആശയപരമാണെന്നു തോന്നുന്നു. ഭൌതിക ഘടകങ്ങള്‍ പരിപക്വമായിട്ടുണ്ടു്. ആത്മനിഷ്ഠ ഘടകങ്ങള്‍ പാകമായിട്ടില്ല. എന്നു് പറഞ്ഞാവിപ്ളവ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. പക്ഷെ, വിപ്ളവം നടത്തേണ്ട ജനങ്ങള്‍ അതിനു് തയ്യാറായിട്ടില്ല. തയ്യാറാക്കേണ്ടവരും - തൊഴിലാളി വര്‍ഗ പാര്‍ടി - തയ്യാറായിട്ടില്ല. ആ തയ്യാറെടുപ്പിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായിക്കും. അതെടുത്തുപയോഗിക്കുകയേ വേണ്ടൂ. പ്രൊഫസര്‍ സമീര്‍ അമീനെപോലുള്ള മാർൿസിസ്‌റ്റു ചിന്തകര്‍ ചൂണ്ടിക്കാണിക്കുംപോലെ ലിബറലിസ്‌റ്റ് മുന്‍വിധികള്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ച സൃഷ്‌ടിക്കുവാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ചുള്ള ഭയാശങ്കകള്‍ എല്ലാം സമകാലിക മാര്‍ക്സിയന്‍ ചിന്തകളെ വികലമാക്കിയിരിക്കുന്നു എന്നു പറയാമെന്നു തോന്നുന്നു. ആശയവാദാധിഷ്‌ഠിതമായ ഈ ലിബറലിസ്‌റ്റ് മുന്‍വിധികളെ തോല്പിച്ച വൈരുധ്യാത്മകഭൌതികചരിത്രവാദാധിഷ്‌ഠിതമായ പാത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ താല്‍ക്കാലികമായ ഇന്നത്തെ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതിലേക്കുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഈ വിശകലനം.

Subscribe to:
Posts (Atom)