Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, March 30, 2015

സോഷ്യലിസം വിജയിക്കട്ടെ - ഒരു വിപ്ലവകാരിയുടെ ആത്മപ്രകാശനം - ശ്രീജിത് ജി എസ്



ബാംഗളൂരിലെ മുതിര്‍ന്ന ഒരു സഖാവ് ആയിരുന്ന സഖാവ് വര്‍ഗീസിനെ നാല് വര്‍ഷം മുമ്പ് ഞാന്‍ കണ്ടപ്പോള്‍ എടുത്ത ഒരു ഇന്റര്‍വ്യൂ ആണ്. അദേഹം ഈ കഴിഞ്ഞ മാര്‍ച്ച് പന്ത്രണ്ടിന് അന്തരിച്ചു. അവസാനം വരെയും കഴിയുന്ന പോലെ സി പി എമ്മില്‍ സജീവമായിരുന്ന അദ്ദേഹം. അവിഭക്ത കമ്മൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് പാര്‍ട്ടിയുടെ കൊറിയര്‍ ആയി ബോംബെയില്‍ പ്രവര്‍ത്തിച്ചിരുന്ന ആള്‍ ആണ്. ബാംഗളൂരിലെ പാര്‍ടിക്ക് പുറത്തു അദ്ദേഹം അധികം അറിയപ്പെട്ടിട്ടില്ല.

-ശ്രീജിത് ജി എസ്

നമുക്ക് പരിചിതമായ ചരിത്രം പലപ്പോഴും പ്രശസ്ത വ്യക്തികളെ കുറിച്ച് ചരിത്രകാരന്‍ മാര്‍ എഴുതിയതാണ്. അറിയപ്പെടാത്ത മനുഷ്യരുടെ കഥ കൂടി ആണ് ചരിത്രം. ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷി ആകേണ്ടി വന്ന സാധാരണ മനുഷ്യര്‍ക്കും ചരിത്രം പറയാന്‍ ഉണ്ടാകും. അങ്ങിനെ ഒന്നാണിതു്. ഒരു കാല ഘട്ടത്തിന്റെ കഥ കൂടി ആണ് അത്.സ്വാന്തന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട, സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനത്തിനു സാക്ഷിയായ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളുടെ ഉയര്‍ച്ച ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് ആവേശം ആയിരുന്ന ഒരു കാലഘട്ട ത്തിന്റെ കഥ കൂടി ആണ് അത് . കൊച്ചു കേരളത്തില്‍ നിന്ന് തുടങ്ങി ബ്രിട്ടന്‍, സോവിയറ്റ്‌ യുണിയന്‍, പോളണ്ട് എന്നിങ്ങനെ താന്‍ സന്ദര്‍ശിച്ച രാജ്യങ്ങളെ കുറിച്ചും കണ്ടു മുട്ടിയ ഇ.എം.എസ് മുതല്‍ ഛെ ദ്ദി ജഗാന്‍ വരെ ഉള്ള മനുഷ്യരെ കുറിച്ചും എണ്‍പത്തി മൂന്ന് കാരന്‍ ആയ വര്‍ഗീസ് പങ്കു വക്കുന്നു. എണ്‍പത്തി മൂന്നാം വയസിലും ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ടി മെമ്പര്‍ ആയി തന്നെകൊണ്ട് ആകാവുന്ന വിധം സജീവമാണ് അദേഹം.

വിദ്യാഭ്യാസ കാലഘട്ടം, ചെറുപ്പ കാലത്തേ അനുഭവങ്ങള്‍ എന്നിവയില്‍ നിന്ന് തുടങ്ങാം. വിദ്യാഭ്യാസ കാല ഘട്ടം എങ്ങനെ ആയിരുന്നു?

പത്തനം തിട്ട ജില്ലയിലെ മല്ലപ്പള്ളി ആണ് എന്റെ നാട്. അച്ഛന്‍ എ.വി റ്റി കമ്പനിയിലെ ജോലിക്കാരന്‍ ആയിരുന്നു. പക്ഷെ സ്കൂള്‍ വിദ്യാഭ്യാസം അധികവും തൊടുപുഴയിലെ അമ്മയുടെ വീട്ടില്‍ ആയിരുന്നു. അന്ന് ഒരു റബ്ബര്‍ എസ്റ്റെ റ്റില്‍ ജോലി ചെയ്തിരുന്ന അച്ചനു ജോലി നഷ്ടപ്പെട്ടതായിരുന്നു അതിനു ഒരു കാരണം. മുപ്പതുകളില്‍ ആഗോള വ്യാപകമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം റബ്ബറിന്റെ ആവശ്യകത കുറയുകയും കയറ്റുമതിക്ക് ഇടിവ് തട്ടുകയും ചെയ്തു. അന്ന് സ്കൂള്‍ വിദ്യാഭ്യാസം വലിയ ചില വേറിയതാണ്. ഒരു സ്കൂള്‍ അധ്യാപകന് പത്തു രൂപ ആണ് ശം ബ ളം എങ്കില്‍ പ്രൈമറി വിദ്യാഭ്യാസത്തിനു രണ്ടര രൂപ ഫീസ്‌ കൊടുക്കണം ആയിരുന്നു. അത് വളരെ വലിയ തുക ആണ്.അത് കൊണ്ട് തന്നെ സ്കൂളില്‍ പലരും സാമാന്യം ഭേദപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്നോ, ഹിന്ദു പിന്നോക്ക സമുദായങ്ങളില്‍ നിന്നോ ഉള്ളവര്‍ ഒന്നോ രണ്ടോ പേര്‍ ഒഴിച്ച് തീരെ ഉണ്ടായിരുന്നില്ല.അധ്യാപകരില്‍ പലരും തമിഴ് ബ്രാഹ്മണര്‍ ആയിരുന്നു.

എങ്ങനെ ആണ് രാഷ്ട്രീയ മായ ഒരു താത് പര്യം ജനിക്കുന്നത് ?

വളര്‍ന്ന ചുറ്റുപാടുകള്‍ വലിയ ഒരു സ്വാധീനം ആണ്. തൊടുപുഴയിലെ തോട്ടങ്ങളില്‍ പണി എടുക്കാന്‍ വേണ്ടി അന്ന് മലപ്പുറത്ത്‌ നിന്ന് ഒരു പാട് മുസ്ലിം കുടുംബങ്ങള്‍ വന്നിരുന്നു.ഇന്ന് തൊടുപുഴയില്‍ ഉള്ള മുസ്ലിം സമുദായത്തില്‍ വലിയൊരു ഭാഗം ഇങ്ങനെ എത്തിയവര്‍ ആണ്. അന്ന് മലബാര്‍ ലഹള ഉണ്ടായതില്‍ പ്പിന്നെ ബ്രിടീഷു കാര്‍ക്ക് അവരോടു ഒരു അവജ്ഞ ഉണ്ടായിരുന്നു. തൊഴില്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ട് ആയിരുന്നു. അങ്ങനെ എത്തി പ്പെട്ട കൊച്ചു കുട്ടികളില്‍ പോലും തോട്ടങ്ങളില്‍ പണി എടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അവര്‍ക്ക് സ്കൂള്‍ വിദ്യാ ഭ്യാസതിനുള്ള സാഹചര്യങ്ങള്‍ ഇല്ലായിരുന്നു. അവരുടെ കഷ്ടപ്പാടുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഉണ്ട്.സ്ഥിരമായി ലൈ ബ്രറി യില്‍ പോയി നന്നായി വായിച്ചിരുന്നത് കൊണ്ട് ലോക സംഭവങ്ങളെ കുറിച്ചും അറിവ് നേടിയിരുന്നു. പള്ളിയു മായിട്ട് വളരെ ബന്ധം ഉണ്ടായിരുന്നു. വലിയ രീതിയില്‍ തന്നെ അന്ന് പള്ളി സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷെ ചുറ്റു പാടുമുള്ള ഇതര സമുദായ ക്കാരുമായി വളരെ നല്ല ബന്ധം ആയിരുന്നു. പിന്നീടു മതം പറയുന്ന പര ലോകം എന്ന സംകല്‍പ്പം അല്ല ഭൂമിയിലെ ജീവിതമാണ് പ്രധാനം എന്നുള്ള ഒരു നിലപാടില്‍ എത്തി ച്ചേര്‍ന്നു. പള്ളിയില്‍ തന്നെ ദളിത് സമുദായത്തില്‍ നിന്ന് മതം മാറിയവരോടുള്ള വിവേചനം, ഹിന്ദു സമൂഹത്തില്‍ നില നിന്നിരുന്ന ജാതി വിവേചനം എന്നിവ കണ്ടത് അതിനെല്ലാം എതിരായുള്ള ഒരു നിലപാടില്‍ എത്തിച്ചു. നങ്ങളുടെ നാട്ടില്‍ തന്നെ ഉണ്ടായ വേറെ ഒരു സംഭവം ആണ് ഉതുപ്പ് എന്നാ ഒരാള്‍ ഒരു ഹിന്ദു സുഹൃത്തിനൊപ്പം ഉത്സവത്തിനു തിരുനക്കര മഹാ ദേവ ക്ഷേത്രത്തില്‍ പോവുകയും തിരിച്ചറിയ പ്പെടുകയും ചെയ്യപ്പോള്‍ ഉണ്ടായ കോലാഹലം. പിന്നെ ക്ഷേത്ര പ്രവേശന വിളംബരം, സി പി രാമസ്വാമി അയ്യര്‍ക്കെതിരായ പ്രക്ഷോഭം തുടങ്ങിയവ സ്വാധീനിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ്‌ പാര്‍ടി യു മായി ബന്ധപ്പെടുന്നത് എങ്ങനെ ആണ് . കോളേജില്‍ വച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നോ ?

കോളേജില്‍ വച്ച് സ്റ്റേറ്റ് കോണ്‍ഗ്രെസ്സുമായിട്ടും, സ്റ്റു ടെന്റ്സ്‌ ഫെഡ റെ ഷനുമായും നല്ല ബന്ധം ആണ് ഉണ്ടായിരുന്നത്. യുദ്ധത്തില്‍ ഇറ്റലി എതോപ്പിയ യെ ആക്രമിച്ചത് , സോവിയറ്റ്‌ റഷ്യയുടെ രംഗ പ്രവേശം എന്നിവ സ്വാധീനിച്ചിട്ടുണ്ട്.

അങ്ങനെ ആണ് ഇടതു പക്ഷ ചിന്താഗതി യിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനം അന്ന് ഇല്ലായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി യു മായി ബന്ധ പ്പെടുന്നത് പഠനം പൂര്‍ത്തി ആക്കിയതിന് ശേഷം ബോംബയില്‍ ജോലിക്ക് കയറിയതിനു ശേഷമാണ്. അന്ന് ചന്ദ്രന്‍ (ശരിക്ക് ഉള്ള പേര്‍ അല്ല. ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടി മെമ്പര്‍ മാര്‍ ശരിയായ പേരില്‍ അറിയപ്പെട്ടിരുന്നില്ല ) എന്ന പേരില്‍ ഉണ്ടായിരുന്ന എന്റെ നാട്ടുകാരന്‍ ആയിരുന്ന ആള്‍ വഴി ആണ് അത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി നിരോധിച്ചിരുന്ന കാല ഘട്ടം ആയിരുന്നു അത്. ഒളിവില്‍ താമസിച്ചിരുന്ന ബി ടി രണദിവെ, ഇ.എം എസ് എന്നിവരുടെ കൊറിയര്‍ ആയി പ്രവര്‍ത്തി ക്കുകയായിരുന്നു ചന്ദ്രന്‍ . പുസ്തകങ്ങള്‍ വാങ്ങി ചന്ദ്രനെ ഏല്‍പ്പിക്കുന്ന ചുമതല പലപ്പോഴും എനിക്ക് ആയിരുന്നു. എങ്കിലും അപ്പോള്‍ ഇ. എം.എസ്, ബി ടി. ആര്‍ തുടങ്ങിയവരെ ഒന്നും നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല. കാരണം അത്ര രഹസ്യമായിട്ടു ആയിരുന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പ്രവര്‍ത്തനം. അങ്ങനെ ഇരിക്കെ ആണ് സ്കോളര്‍ ഷിപ്പ് കിട്ടി ഉപരി പഠനാ ര്‍ ത്ഥം വിദേശത്ത് പോയത്. അത് കൊണ്ട് പാര്‍ടി യും ആയുള്ള ബന്ധം തുടരാന്‍ കഴിഞ്ഞില്ല.

പഠനം കഴിഞ്ഞു ഡല്‍ഹിയില്‍ തിരിച്ചെത്തി മാഗസിനുകളിലും മറ്റും കുറച്ചു നാള്‍ ജോലി ചെയ്തു. അതിനു ശേഷം ആണ് ലണ്ടനിലേക്ക് പോകുന്നത്.

ഓര്‍ത്തിരിക്കാവുന്ന വണ്ണം ഏതെങ്കിലും സന്ദര്ഭ ങ്ങ ള്‍ ഉണ്ടായിട്ടുണ്ടോ അക്കാലത്ത് ?

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലൂടെ മോര്‍ട്ടന്‍ എന്ന ഇംഗ്ലീഷ് കാരന്‍ സുഹൃത്തിനോടൊപ്പം ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ വരെ നടത്തിയ യാത്രയാണ് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒന്ന്. ട്രക്കുകളിലും ട്രെയിനിലും മറ്റും ഒക്കെ ആയിട്ടാണ് കാബൂള്‍ വരെ പോയത്. വഴിയില്‍ രസകരമായ ഒരു പാട് അനുഭവങ്ങള്‍ ഉണ്ടായി.പാകിസ്ഥാനില്‍ വളരെ ഹൃദ്യമായ സ്വീകരണം ആണ് അവിടത്തെ സാധാരണക്കാര്‍ നല്‍കിയത്. ഒരിക്കല്‍ തിങ്ങി നിറഞ്ഞ ട്രെയിനില്‍ രാത്രി സമയത്ത് സഞ്ചരിക്കുമ്പോള്‍ ഇന്ത്യക്കാരന്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വേണ്ടി പഠാന്‍ കാരനായ ഒരാള്‍ തന്റെ ബെര്‍ത്ത്‌ ഒഴിഞ്ഞു തന്നു. കുറച്ചു സമയം കഴിഞ്ഞാണ് അയാളുടെ കൈ വശം ഉണ്ടായിരുന്ന റി വോ ള്‍ വര്‍ കണ്ടത്. ഇന്ത്യ ക്കാരന്‍ എന്നറിഞ്ഞപ്പോള്‍ തോന്നിയ സ്നേഹം കൊണ്ടാണ് ബെര്‍ത്ത് ഒഴിഞ്ഞു തന്നത്. കൂടെ ഉണ്ടായിരുന്ന ഇംഗ്ലീഷ് കാരനോട് അത്തരം ഒരു പരിഗണ ന യും യാത്രക്കാര്‍ കാണിച്ചില്ല. ഈ പ്രത്യേക പരിഗണന അഫഗാനിലും പലയിടങ്ങളിലും ആവര്‍ത്തിച്ചു. അഫ്ഗാന്‍ കാര്‍ക്ക് ഇന്ത്യക്കാരോടുള്ള സ്നേഹം എത്ര യു ണ്ട് എന്ന് അനുഭവിച്ച് അറിഞ്ഞു. ഇന്ത്യാക്കാരനെ കാണാന്‍ ഗ്രാമങ്ങളിലും മറ്റും സ്ത്രീകളുടെ വന്‍ കൂട്ടങ്ങള്‍ തന്നെ എത്തി. അവിടെ നിന്ന് ടെഹരാനിലെക്കും പിന്നീട് ലണ്ടനിലേക്കും പോയി.

ബ്രിട്ടനിലെ അനുഭവം എങ്ങനെ ആയിരുന്നു ?

ശ്രദ്ധ യില്‍ പ്പെട്ട ഒരു കാര്യം അമേരിക്കയില്‍ പ്രത്യേകിച്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍ വച്ച് കണ്ട രീതിയില്‍ ഉള്ള വര്‍ണ വിവേചനം ബ്രിട്ടനില്‍ കണ്ടില്ല എന്നുള്ളതായിരുന്നു.

അമേരിക്കയില്‍ ഒരു വിദ്യാ ര്‍ ത്ഥി ആയി ചെന്നപ്പോള്‍ ഹോട്ടെലുകള്‍ തുടങ്ങി പലയിടത്തും കണ്ട രൂക്ഷമായ രീതിയില്‍ ഉള്ള വര്‍ണ വിവേചനം നടുക്കുന്നത് ആയിരുന്നു. വെളുത്ത വര്‍ക്കും കറുത്തവര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളും, ടോ യി ലറ്റുകളും ആണ് അവിടെ പലയിടത്തും അന്ന് ഉണ്ടായിരുന്നത്. അത് പോലെ വിദ്യാര്‍ ത്ഥി കളുടെ ഇടയില്‍ തന്നെ ഇരു വിഭാഗക്കാരും തമ്മില്‍ ഉള്ള ഇട പെടലുകള്‍ ചുരുക്കമായിരുന്നു. ലണ്ടനില്‍ ചെറിയ ജോലികള്‍ ചെയ്തു കുറച്ചു നാള്‍ കഴിഞ്ഞതിനു ശേഷം ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസില്‍ ജോലി കിട്ടി . പല ഇന്ത്യന്‍ നേതാക്കളും ആയിട്ട് പരിചയപ്പെടാന്‍ അവിടെ വച്ച് സാധിച്ചു. അവിടെ വച്ചാണ് വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏ ര്‍ പ്പെടുന്നത്. അന്ന് കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍ പലരും ലേ ബര്‍ പാര്‍ടി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടു വര്‍ഷങ്ങള്‍ കഴിഞ്ഞു ആണ് ആണ് ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ അംഗ ത്വം എടുക്കുന്നത്.ഇ ക്കാലത്താണ് ഇ.എം എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭ അധികാരത്തില്‍ എത്തുന്നത്‌. അതിനെ കുറിച്ച് ലേബര്‍ പാര്‍ടി യുടെ ദ്വൈ മാസിക യില്‍ ലേഖനം എഴുതി. അത് ഇ.എം.എസ് ന്റെ ശ്രദ്ധയില്‍ പെടുക ഉണ്ടായി. അദേഹ വുമായി അങ്ങനെ ഉണ്ടായ ഊഷ്മളമായ ബന്ധം അവസാനം വരെ തുടര്‍ന്നിരുന്നു. അത് പറഞ്ഞപ്പോള്‍ ആണ് മറ്റൊരു കാര്യം ഓര്‍മ വരുന്നത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയത് കേരളത്തില്‍ ആണ് എന്ന് മാധ്യമങ്ങള്‍ എഴുതി. സ്വത സിദ്ധമായ ശൈലിയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ആദ്യമായി അധികാരത്തില്‍ എത്തിയത് ഛെ ദ്ദി ജഗാന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ ഗയാന യില്‍ ആണ് എന്നും കേരളത്തില്‍ അല്ല എന്നും പറഞ്ഞു ഇ .എം .എസ് അതിനെ നിഷേധിച്ചു. പക്ഷെ ഛെ ദ്ദി ജഗാനെ നേരിട്ട് കാണാന്‍ ലണ്ടനില്‍ വച്ച് ഒരിക്കല്‍ അവസരം കിട്ടു ക ഉണ്ടായി. അദേഹം പറഞ്ഞത് പീപ്പിള്‍ പ്രോഗ്രെസ്സി വ് പാര്‍ടി എന്ന തങ്ങളുടെ പാര്‍ടി ശരി ആയ അര്‍ത്ഥ ത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ആയിരുന്നില്ല എന്നും ഇ .എം എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ തന്നെ ആണ് ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭ ആദ്യമായി അധികാരത്തില്‍ എത്തുന്നത്‌ എന്നുമാണ്.അക്കാലത്താണ് സോവിയറ്റ്‌ യൂനിയനില്‍ വച്ച് നടന്ന ആഗോള യുവ ജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നത്.ഇടയ്ക്കു വച്ച് ഫ്ലൂ ബാധിച്ചത് കൊണ്ട് സജീവമായി പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സോവിയറ്റ്‌ യുനിയനിലെ പൊതു ജനാരോഗ്യ സംവിധാന ത്തെ കുറിച്ച് അറിയാന്‍ അങ്ങനെ അവസരം കിട്ടി. ലോകോത്തര നിലവാരം തന്നെ ഉള്ള ചികിത്സാ സൌകര്യങ്ങള്‍ ജങ്ങള്‍ക്ക് സൌജന്യമായി ലഭ്യമായിരുന്നു . കൂടാതെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ സാര്‍വത്രികമായി ഉണ്ടായിരുന്നു. വായിക്കുകയും കേട്ടറിയുകയും മാത്രം ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ്‌ ലോകത്തിന്റെ ആദ്യത്തെ നേര്‍ കാഴ്ച ആയിരുന്നു അത്.

സോവിയറ്റ്‌ യൂണി യനിലും മറ്റും അന്ന് വിദ്യാര്‍ഥി ആയി പോല മലയാളികളില്‍ പലരും വിസ്മയത്തോടെ ആണ് അവിടത്തെ സൌകര്യങ്ങളെ കുറിച്ച് വിവരിച്ചിട്ടുള്ളത്. അന്നത്തെ സോവിയറ്റ്‌ യാത്ര വ്യക്തി ജീവിതത്തില്‍ എത്ര മാത്രം സ്വാധീനം ചെലുത്തി ?

തിരിച്ചു ലണ്ടനില്‍ എത്തിയ ശേഷം ജോലിയില്‍ തുടരുന്നതിന് പകരം സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആണ് തിരുമാനിച്ചത്. ഇന്ത്യക്കാരന്‍ ആയിരുന്ന ഒരു സുഹൃത്ത്‌ പോളണ്ടില്‍ ഉണ്ടായിരുന്നു. അദേഹത്തിന്റെ സുഹൃത്ത്‌ ആയ ഒരു പോളിഷ് വനിത ഒരു മാഗസിന്‍ നടത്തിയിരുന്നു. ആ മാഗസിനില്‍ കുറച്ചു നാള്‍ ജോലി ചെയ്തു. അക്കാലത്താണ് എ .കെ .ജി പോളണ്ടില്‍ എത്തുന്നത്‌. ബോംബെ യില്‍ വച്ച് അറിയാമായിരുന്ന ചന്ദ്രന്‍ എ കെ .ജി യോട് ഞാന്‍ പോളണ്ടില്‍ ഉണ്ട് എന്ന് സൂചിപ്പിച്ചിരുന്നു. എ .കെ .ജി യെ ചെന്ന് കണ്ടിരുന്നു . അന്നത്തെ പോളിഷ് വൈസ് പ്രസിടെന്റിനോട് എ. കെ . ജി എന്റെ കാര്യം പറയുകയുണ്ടായി . അങ്ങനെ അവിടെ യൂനിവേര്‍സിറ്റിയില്‍ ഗവേഷണത്തിനായി അവസരം ലഭിച്ചു . ഒരു സോഷ്യലിസ്റ്റ്‌ രാജ്യത്തെ ശരിക്ക് അറിയുന്നതിനുള്ള ഒരു അവസരം കൂടി ആയിരുന്നു അത്. എല്ലവര്‍ക്കും അവരവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴിലുകള്‍ ഭരണ കൂടം ഉറപ്പു വരുത്തിയിരുന്നു. സോവിയറ്റ്‌ യൂനിയിനിലെ പോലെ തന്നെ ജനങ്ങള്‍ക്ക്‌ സാര്‍വത്രികമായി മികച്ച ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം സൗജന്യമായിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം വസ്ത്രം എന്നിവ ഗവണ്മെന്റ് തന്നെ ആയിരുന്നു വിതരണം ചെയ്തിരുന്നത്. ഒരു ഇന്ത്യക്കാരനെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആയിരുന്നു ഇതെല്ലാം. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഏതാണ്ട് തകര്‍ന്നു പോയ പോളണ്ടില്‍ പാര്‍പ്പിട സൌകര്യങ്ങള്‍ക്ക് ബുദ്ധി മുട്ട് ഉണ്ടായിരുന്നു എന്നുള്ളതാണ് ഒരു പ്രശ്നം ആയി തോന്നിയത്. ഇതിനിടയിലും ചില പ്രവണതകള്‍ വ്യക്തമായി കണ്ടിരുന്നു. എല്ലാവര്‍ക്കും ഏതാണ്ട് ഒരേ രീതിയിലുള്ള വസ്ത്രങ്ങളും മറ്റും ആണ് വിതരണം ചെയ്തിരുന്നത് എന്ന് കൊണ്ട് തന്നെ ജനങ്ങള്‍ക്ക്‌ മറ്റു പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വസ്തുക്കളോട് വലിയ ഭ്രമം ഉണ്ടായിരുന്നു. പോളണ്ടിലെ വലിയ ഒരു വിഭാഗം ജനങ്ങള്‍ക്ക്‌ അമേരിക്കയില്‍ ബന്ധുക്കളോ സുഹൃത്ത് ക്ക ളോ ഉണ്ടായിരുന്നു എന്നതും ഇതിനു ഒരു കാരണം ആയിരുന്നു. ചെക്കോ സ്ലാവിക്യ കൂടി സന്ദര്‍ശിച്ച ശേഷം ആണ് അവിടെ നിന്ന് മടങ്ങിയത്.

പോളണ്ടിനു ശേഷം ലണ്ടനില്‍ തിരിച്ചെത്തി എന്ന് പറഞ്ഞല്ലോ. പില്‍ക്കാലത്തെ ജീവിതം എങ്ങനെ ആയിരുന്നു ?

പോളണ്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഏതാണ്ട് 1961 മുതല്‍ 1969 വരെ ലണ്ടനില്‍ ആയിരുന്നു. ലണ്ടനില്‍ പ്രവിശ്യാ കൌണ്സിലില്‍ കുറച്ചു നാള്‍ ജോലി ചെയ്തു. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി യു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും കുറച്ചു നാള്‍ കഴിഞ്ഞു ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി യില്‍ അംഗത്വം എടുക്കുകയും ചെയ്തു. അന്ന് ലണ്ടനില്‍ സജീവമായിരുന്നു ആണവ നിരായുധീകരണം, സൌത്ത് ആഫ്രിക്കയിലെ വംശീയ വിവേചന ത്തിനെതിരായ പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. പിന്നീടു ആണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ ഇ .എം എസ് നെ ചെന്ന് കാണുകയുണ്ടായി. അദേഹം അന്ന് എറണാകുളത്തു നിന്ന് കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍ ആയ കുറച്ചു പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ഇംഗ്ലീഷ് മാഗസിനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു. പല കാരണങ്ങളാല്‍ ആ മാഗസിന്‍ അധികം നാള്‍ നീണ്ടു നിന്നില്ല.

അങ്ങനെ ഡല്‍ഹിയില്‍ സി പി എം പുറത്തിറക്കിയിരുന്ന സോഷ്യല്‍ സയന്റിസ്റ്റ് എന്ന മാഗസിനില്‍ എഡി റ്റൊറിയാല്‍ വിഭാഗത്തില്‍ ചേര്‍ന്നു

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചക്ക് ശേഷം സോഷ്യ ലിസത്തിനു ലോക വ്യാപകമായി തന്നെ തിരിച്ചടി ഉണ്ടായി. പല സോഷ്യലിസ്റ്റ്‌ രാജ്യങ്ങളും ഇല്ലാതായി. അങ്ങനെ ഉള്ള ഒരു ലോക സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു ?

മുതലാളിത്തത്തിന് ഉണ്ടായ വളര്‍ച്ച ആണ് സോഷ്യലിസത്തിനേറ്റ തിരിച്ചടിക്ക് ഒരു കാരണം. മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം എന്ന് പറയുന്ന സാമ്രാജ്യത്വം തന്നെ സൌമ്യമായ ഉദാരവല്‍ക്കരണത്തിന്റെ ഒരു രൂപം കൈ വരിച്ചു എന്നുള്ളതാണ് അതിന്റെ വളര്‍ച്ച യെ സഹായിച്ച ഒരു കാര്യം. അത് ചില മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഗുണകരമായി ഭവി ച്ചു. പക്ഷെ ആ വളര്‍ച്ചാ നിരക്ക് നില നിര്‍ത്താന്‍ മുതലാളിത്തത്തിന് കഴിയുമോ എന്നുള്ളതാണ് പ്രസക്തമായ കാര്യം. മുതലാളിത്ത രാജ്യങ്ങള്‍ അവക്കുള്ളില്‍ നിന്ന് തന്നെ വലിയ ഭീഷണികളെ നേരിടുകയാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലും മറ്റും ബാങ്കിംഗ് മേഖല രൂക്ഷമായ പ്രതിസന്ധി യിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. ഗ്രീസിലെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നു. ഇറ്റലി, സ്പയിന്‍ തുടങ്ങിയ രാജ്യങ്ങളും വന്‍ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയിലും വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം മുതലായ വ ശക്തി പ്പെടുകയാണ്. എങ്കിലും ഈ രാജ്യങ്ങളില്‍ എല്ലാം വിപ്ലവാത്മകമായി മാറ്റുന്നതിനുള്ള ശക്തി ഇന്ന് സോ ഷ്യ ലിസത്തിനില്ല. അതുണ്ടാവുന്ന ഒരു സാഹര്യത്തിലെ വലിയ മാറ്റം സാധ്യമാവുകയുള്ളൂ.

പണ്ട് ഫ്രാന്‍സിലും ഇറ്റലിയിലും മറ്റും പോയപ്പോള്‍ അവിടത്തെ പാര്‍ലമെന്റില്‍ നല്ലൊരു ശതമാനം കമ്മ്യൂണിസ്റ്റ്‌ കാരായിരുന്നു. ഇന്ന് ഇവിടങ്ങളില്‍ വളരെ ദുര്‍ബലമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍.

ഞങ്ങളെ പ്പോലെ യുവതല മുറയിലുള്ള പലര്‍ക്കും സോഷ്യലിസ്റ്റ്‌ സമൂഹം ഒരു കേട്ട് കേള്‍വി മാത്രമാണ്. പല രാജ്യങ്ങളിലും സഞ്ചരിച്ചു സോഷ്യലിസ്റ്റ് സമൂഹത്തെ അടുത്ത റിഞ്ഞിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ സോഷ്യലിസത്തിനു ഭാവി ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

മറ്റെന്താണ് ഒരു പ്രതീക്ഷ. ബദല്‍ ആകും എന്ന് പറഞ്ഞിരുന്ന മുതലാളിത്ത വ്യവസ്ഥിതി രൂക്ഷമായ പ്രതിസന്ധി നേരിടുക ആണ്. ഒരു സോഷ്യലിസ്റ്റ്‌ സമൂഹത്തിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുക എന്നുള്ളത് തന്നെ ആണ് നമുക്ക് ചെയ്യാനുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പണ്ട് എന്റെ ജീവിത കാലത്ത് തന്നെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതി വരണം എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്റെ ജീവിത കാലത്ത് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടണം എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അത് നിലവില്‍ വന്നു. അത് പോലെ സോ ഷ്യ ലിസ്റ്റ് വ്യവസ്ഥ എന്റെ ജീവിത കാലത്ത് തന്നെ വരണം എന്നുള്ള രീതിയിലാണ് കാര്യങ്ങളെ കണ്ടിരുന്നത്‌. പിന്നീട് ആണ് അത് യാ ഥാ ര്‍ ത്യ ബോധത്തോടെ ഉള്ള നിലപാട് അല്ല എന്ന് ബോധ്യപ്പെടുന്നത്. സോഷ്യലിസ്റ്റ്‌ സമൂഹം ഒരു പക്ഷെ വരിക ഒന്നോ രണ്ടോ തല മുറ കഴിഞ്ഞിട്ടാവാം അത് നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുക എന്നുള്ളതാണ് ഞാന്‍ ഉള്‍പ്പെടെ ഉള്ള കമ്മ്യൂണിസ്റ്റ്‌ കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

No comments:

Blog Archive