സര്‍ക്കാരിനു്, നിയമ നിര്‍മ്മാണം, കാര്യ നിര്‍വ്വഹണം, നീതി നിര്‍വ്വഹണം എന്നീ മൂന്നു് ഘടകങ്ങളുണ്ടു്. അതില്‍ ഓരോന്നിനും മേല്പറഞ്ഞ മൂന്നു് വിഭാഗങ്ങളുടേയും അധികാരാവകാശങ്ങളുമുണ്ടു്.
നിയമ നിര്‍മ്മാണ സഭയ്ക്കു് അതിനുള്ളില്‍ നീതി നിര്‍വ്വണാധികാരമുണ്ടു്, കാര്യ നിര്‍വ്വഹണാധികാരവുമുണ്ടു്. ഇതേ പോലെ കോടതികള്‍ക്കും അതിന്റെ പരിധിക്കുള്ളില്‍ നിയമ നിര്‍മ്മാണാധികാരവും കാര്യ നിര്‍വ്വണാധികാരവുമുണ്ടു്. അവസാനമായി, കാര്യ നിര്‍വ്വഹണ വിഭാഗത്തിനു്, മന്ത്രി സഭയുടെ നേതൃത്വത്തിലുള്ള ഭരണ നിര്‍വ്വഹണ വിഭാഗത്തിനു്, അതിന്റേതായ പരിധിക്കുള്ളില്‍ നിയമ നിര്‍മ്മാണാധികാരവും നീതി നിര്‍വ്വണാധികാരവും ഉണ്ടു്. ഇവിടെയെല്ലാം അധികാരമെന്നാല്‍ അധികാരവും ഉത്തരവാദിത്വവും ചേര്‍ന്നതാണു്.
കാര്യ നിര്‍വ്വഹണ വിഭാഗത്തേയാണു് സര്‍ക്കാരെന്നു് പൊതുവെ വിളിക്കുന്നതു്. ഇനി ആ പദം ഉപയോഗിക്കുന്നു. സര്‍ക്കാരിനു് മുമ്പില്‍ അഴിമതി ആരോപണം വന്നാല്‍ അതു് അന്വേഷിക്കാനുള്ള വകുപ്പിനു് കൈമാറി അന്വേഷണം പൂര്‍ത്തിയാക്കി നീതി നിര്‍വ്വഹണ സംവിധാനത്തിനു് മുമ്പില്‍ അവതരിപ്പിച്ചു് തീരുമാനം തേടേണ്ടതുണ്ടു്. ഈ ഓരോ പ്രക്രിയയിലും കാര്യ നിര്‍വ്വഹണമെന്നതു് പോലെ തന്നെ നിയമ നിര്‍മ്മാണത്തിന്റേയും നീതി നിര്‍വ്വഹണത്തിന്റേതുമായ അധികാരവും ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതുണ്ടു്. അതിനാല്‍, പരാതി മുഴുവന്‍ കോടതിയില്‍ പറഞ്ഞാല്‍ മതി എന്ന ഈ കുറ്റാരോപിതരായ മന്ത്രിമാരുടെ വാദം അംഗീകരിക്കാനാവില്ല. മാത്രമല്ല, പരാതി കേള്‍ക്കുന്ന അധികാരി വിചാരണ കോടതിയുടെ അധികാരം ആ പരാതി കൈകാര്യം ചെയ്യുന്നതില്‍ കയ്യാളേണ്ടതുണ്ടു്. പരാതി ന്യായമാണെങ്കില്‍ നിഷ്പക്ഷമായി അതു് വിലയിരുത്തുകയും വിശദമായ അന്വേഷണത്തിനു് വിടുകയും അന്തിമ തീരുമാനം ഉണ്ടാകും വരെ മുന്‍വിധികളില്ലാതെ നീതിനിര്‍വ്വഹണാധികാരം ഉപയോഗിച്ചു് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടു്. അന്യായമാണെങ്കില്‍ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയാനുള്ള നിതി നിര്‍വ്വഹണാധികാരം അതിനുണ്ടു്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ടു്.
മന്ത്രിമാര്‍ക്കു് മുകളില്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമുണ്ടു്. അവര്‍ അവരുടെ കടമകള്‍ നിര്‍വ്വഹിക്കണം. അതില്‍ അപാകതകളുണ്ടെങ്കില്‍, തര്‍ക്കമുണ്ടായാല്‍, മാത്രമാണു് കോടതിയിലേയ്ക്കു് വിഷയം പോകേണ്ടതു്.
ഇതേ പോലെ ഇതര വിഭാഗങ്ങള്‍ക്കും.
No comments:
Post a Comment