പോഷണ ചികിത്സ - ചില പുതു കണ്ടെത്തലുകള്‍
മഗ്നീഷ്യം
(ആധാരം
-
ഇതേ പേരിലുള്ള
ഡോ.
ജി എ മാത്യുവിന്റെ
പുസ്തകം)
സസ്യജാലങ്ങളില്‍
ഹരിതകം നിര്‍മ്മിക്കുന്നതിനു്
സഹായിക്കുന്ന പ്രധാനപ്പെട്ട
ഘടകം.
പണ്ടു് മണ്ണില്‍
ധാരാളമായി കണ്ടിരുന്നതു്.
ഇന്നു്
നഷ്ടപ്പെട്ടിരിക്കുന്നു.
ഇതു് പ്രയോഗിച്ചാല്‍
യൂറിയ പോലെ സസ്യങ്ങളുടെ
വളര്‍ച്ചയും പച്ചനിറവും
വീണ്ടെടുക്കാനും കൃഷിയില്‍
നിന്നുള്ള വിളവു് ഉയര്‍ത്താനും
ആഹാരത്തില്‍ വര്‍ദ്ധിച്ച
തോതില്‍ മഗ്നീഷ്യം ലഭ്യമാക്കാനുമാകും.
ഇന്നു്,
ധാന്യങ്ങളുടെ
തവിടിലും കുരുക്കളിലും
മാത്രമാണു് മഗ്നീഷ്യം ധാരാളമായി
കണ്ടു് വരുന്നതു്.
മഗ്നീഷ്യത്തിന്റെ
പ്രാധാന്യം ഇന്നു് ആധുനിക
വൈദ്യം വ്യാപകമായി ഉപയോഗിക്കുന്ന
കാത്സിയത്തിനുപരിയാണു്.
അളവു് വേണ്ടതു്
കാത്സിയത്തിനു് തുല്യമാണെങ്കിലും
കാത്സ്യം അധികവും മഗ്നീഷ്യം
കുറവുമായി ഏറെക്കാലം
തുടര്‍ന്നാലാണു് ഹൃദ്രോഹത്തിനു്
കാരണമാകുന്ന,
രക്തക്കുഴലുകളിലെ
പുറ്റുകളും ()
അതിലൂടെ
രക്തപ്രവാഹത്തിന്റെ തടസ്സങ്ങളും
കുറവും രക്താതി സമ്മര്‍ദ്ദം,
പ്രമേഹം തുടങ്ങി
പല അനുബന്ധ രോഗങ്ങളും
ഉണ്ടാകുന്നതു്.
ഇതു് കാണാതെ,
കോളസ്ട്രോളില്‍
ഹൃദ്രോഹത്തിന്റെ പാപ ഭാരം
ചുമത്തി ആധുനിക വൈദ്യശാസ്ത്ര
വിശാരദന്മാര്‍ പതിറ്റാണ്ടുകള്‍
കാലം കഴിക്കുകയും ലാഭ പ്രചോദിതമായ
കോര്‍പ്പറേറ്റു് തിട്ടൂരങ്ങള്‍ക്കു്
കൂട്ടു് നില്കുകയും ചെയ്യുന്നു.
മാത്രമല്ല,
കാത്സിയം
ലഭ്യമാണെങ്കിലും അതു്
ഉപയോഗിക്കാന്‍ ശരീരത്തിനു്
മഗ്നീഷ്യത്തിന്റെ സാന്നിദ്ധ്യം
അവശ്യം ആവശ്യമാണു്.
കാത്സിയത്തെ
നിയന്ത്രിക്കാനുള്ള കടമയും
ശേഷിയും മഗ്നീഷ്യത്തിനുണ്ടു്.
എല്ലു സംബന്ധമായതും
വാത സംബന്ധമായതുമായ രോഗങ്ങള്‍ക്കു്
മഗ്നീഷ്യത്തിന്റെ കുറവു്
കാരണമാകുന്നുണ്ടു്.
ഇതിനു് കിട്ടേണ്ട
പ്രാധാന്യം ആധുനിക ചികിത്സയില്‍
കിട്ടാതെ പോകുന്നു.
കാരണം,
ലാഭേച്ഛയെന്ന
മൂലധന താല്പര്യം തന്നെ.
സര്‍ക്കാരിന്റേയും
ആരോഗ്യവകുപ്പിന്റേയും
അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണം.
L-Arginine
(ആധാരം -
ഇതേ പേരിലുള്ള
ഡോ.
ജി എ മാത്യുവിന്റെ
പുസ്തകം)
പെറുക്കി തിന്നും
നായാടി തിന്നും നാടോടിയായി
ജീവിച്ചു് വന്ന മനുഷ്യന്‍,
സ്ഥിര വാസം
തുടങ്ങിയതു് കൃഷി ആരംഭിച്ചതോടെയാണെന്നു്
ചരിത്രം പഠിപ്പിക്കുന്നു.
കൃഷി ആരംഭിച്ചിട്ടു്
ഏതാണ്ടു് പതിനായിരം വര്‍ങ്ങളേ
ആയിട്ടുള്ളു.
ധാന്യം വേവിക്കാനുള്ള
മണ്‍പാത്രങ്ങളുടെ സാന്നിദ്ധ്യത്തില്‍
നിന്നാണീ നിഗമനം.
അതിനു് മുമ്പു്
വരെ മാംസ്യ പ്രധാനമായിരുന്ന
ഭക്ഷണ രീതിയില്‍ നിന്നു്
അന്നജ പ്രധാനമായ ഭക്ഷണ
രീതിയിലേയ്ക്കുള്ള മാറ്റം
ഇക്കാലത്തുണ്ടായി.
അതിനു് മുമ്പു്
ലക്ഷോപലക്ഷം വര്‍ഷങ്ങളായി
നിലനിന്നിരുന്ന മനുഷ്യ
പ്രകൃതിയില്‍ നിര്‍ണ്ണായകമായ
മാറ്റങ്ങള്‍ക്കു് അതു്
തിരികളുത്തിയിരിക്കുന്നു.
മനുഷ്യനു് മറ്റു്
ബഹുഭൂരിപക്ഷം ജീവികളേപ്പോലെ
സ്വന്തം ശരീരത്തില്‍ വിറ്റാമിന്‍
സി ഉല്പാദിപ്പിക്കാനുള്ള
കഴിവു് നഷ്ടപ്പെട്ടതു്
അതിലോന്നു്.
അപ്പന്റിസൈറ്റിസിന്റെ
നിഷ്ക്രിയത്വം നാം കേട്ടിട്ടുണ്ടു്.
ഇന്നിപ്പോള്‍,
തൈറോയിഡിന്റെ
പ്രവര്‍ത്തനശേഷി നഷ്ടപ്പെടുന്നതും
അതുമായി ബന്ധപ്പെട്ട തൈറോയിഡിന്റെ
കുറഞ്ഞതും കൂടിയതുമായ
പ്രവര്‍ത്തനം മൂലമുള്ള
രോഗാവസ്ഥകളും അത്തരത്തിലുള്ള
ഇനിയുമോരു പരിണാമത്തിന്റെ
നാന്ദിയാണോ എന്ന സംശയം
ഉദിക്കുന്നു.
ഇതാകട്ടെ,
എല്ലാവരേയും
അയഡിന്‍ ചേര്‍ത്ത ഉപ്പു്
കഴിപ്പിച്ച രാജീവ് ഗാന്ധി
സര്‍ക്കാരിന്റെ ഉത്തരവിന്റെ
ഫലമാണോ എന്നതും പരിശോധനാര്‍ഹമാണു്.
കേവല ശാസ്ത്ര
വാദത്തിന്റേയും വൈരുദ്ധ്യാത്മക
ശാസ്ത്രം മനസിലാകാതെ
പോകുന്നതിന്റേയും മറ്റോരു
ഫലമാണോ ഇതും ?
മാംസാഹാര പ്രധാനമായ
ജീവിതം നയിച്ചിരുന്ന
മനുഷ്യര്‍ക്കില്ലാതിരുന്ന
ജീവിത ശൈലീ രോഗങ്ങള്‍
മാംസാഹാരികളെന്നോ സസ്യാഹാരികളെന്നോ
വ്യത്യാസമില്ലാതെ,
ഇന്നത്തെ
മനുഷ്യര്‍ക്കെങ്ങിനെ ഉണ്ടാകുന്നു
എന്നതു് ഉത്തരം കണ്ടെത്തേണ്ട
ചോദ്യമാണു്.
ഏതായാലും
പരിണാമത്തിന്റെ ദൃഷ്ടാന്തം
ഏതാനും തലമുറകളില്‍ തന്നെ
കാണാനാവുന്ന അവസ്ഥയിലൂടെയാണു്
മനുഷ്യ സമൂഹം കടന്നു്
പോകുന്നതെന്നു് തോന്നിപ്പിക്കും
വിധം ശരീര ഘടനയിലും ചയാപചയ
പ്രക്രിയകളിലും അതിദൃത
മാറ്റങ്ങള്‍ ഉണ്ടായിക്കണ്ടിരിക്കുന്ന
ഘട്ടത്തിലാണു് നാമിന്നു്
ആരോഗ്യ പ്രശ്നങ്ങള്‍ ജനകീയമായി
കൈകാര്യം ചെയ്യേണ്ടി
വന്നിരിക്കുന്നതു്.
വൈദ്യശാസ്ത്രത്തെയും
ശാസ്ത്രജ്ഞരേയും മാത്രമായി
അക്കാര്യം ഏല്പിച്ചു്
മൌഢ്യത്തിലാണ്ടിരുന്നാല്‍,
രോഗാവസ്ഥയും
രോഗാതുരതയും കൂടുകയും ധന
നഷ്ടം മാത്രമല്ല,
ജീവനും നഷ്ടപ്പെടുന്ന
അവസ്ഥയാണുള്ളതു്.
മാംസാഹാരവുമായി
ബന്ധപ്പെട്ട ഇത്തരം ഗവേഷണ
പഠനങ്ങള്‍ ധാരാളമായി നടന്ന
കാലഘട്ടമാണു് ഇരുപതാം
നൂറ്റാണ്ടിന്റെ അവസാന പാദം.
22 അമിനോ ആസിഡുകളില്‍
പെടുന്ന അര്‍ജിനൈന്‍ എന്ന
അത്ഭുത തന്മാത്രയ്ക്കു്
ശരീരത്തിന്റെ സകല പ്രക്രിയകളും
നിയന്ത്രിക്കുന്ന നൈട്രിക്
ഓക്സൈഡുണ്ടാക്കാന്‍ കഴിയുമെന്നു്
1998
ല്‍ ഡോ ലൂയിസ്
ജെ ഇഗ്നാരോയും കൂട്ടരും കൂടി
കണ്ടെത്തി.
ഹാര്‍ടു് അറ്റാക്കു്,
സ്ട്രോക്കു്,
അമിത രക്തസമ്മര്‍ദ്ദം,
ലൈംഗിക ക്ഷീണം
തുടങ്ങിയ രോഗങ്ങള്‍ പഴങ്കഥയാവാന്‍
പോകുന്നു.
ആധുനിക ചികിത്സാ
വ്യവസ്ഥയുടെ ധന മോഹത്തിനു്
ഇരയായി കുടുംബം കുളം തോണ്ടാതെ
ഇനി അവയെ നേരിടാന്‍ കഴിയുന്ന
അത്ഭുത പോഷകമാണു്,
അമിനോ ആസിഡ് ആയ
അര്‍ജിനൈന്‍.
മനുഷ്യ പുരോഗതിക്കു്
വഴി തെളിക്കുന്ന സംഭാവനകള്‍
നല്‍കിയ നോബല്‍ സമ്മാനാര്‍ഹമായ
കണ്ടു് പിടുത്തങ്ങള്‍
നിരവധിയുണ്ടു്.
ആദ്യ നോബല്‍
സമ്മാനമായ ഇത്തരത്തില്‍
പെടുന്ന കണ്ടു് പിടുത്തം
എക്സ-റേ
ആണു്.
ശരീരത്തിനകത്തെ
രോഗ നിര്‍ണ്ണയത്തില്‍ അതു്
ഏറെ സഹായകമായി.
1923 ല്‍ ഇന്‍സുലിന്‍
കോടിക്കണക്കിനു് പ്രമേഹ
രോഗികള്‍ക്കു് നവ ജീവന്‍
നല്‍കുന്നു.
1945 ലെ പെനിസിലിന്‍
കണ്ടു് പിടുത്തം പകര്‍ച്ച
വ്യാധികള്‍ക്കെതിരായ മനുഷ്യ
വംശത്തിന്റെ ആദ്യ ഘട്ടം
വിജയമായി.
അവയിലുപരി
പ്രാധാന്യമര്‍ഹിക്കുന്നവയാണു്,
വൈറ്റമിന്‍
സിയുമായി ബന്ധപ്പെട്ട ലിനസ്
പോളിങ്ങിന്റേയും അര്‍ജിനൈനുമായി
ബന്ധപ്പെട്ട ലൂയിസ് ജെ
ഇഗ്നാരോയും കൂട്ടരുടേയും
കണ്ടു് പിടുത്തം.
അവ എന്തു് കണ്ടു്
കേവല ശാസ്ത്ര വാദികളും
കോര്‍പ്പറേറ്റു് മൂലധനാധിഷ്ഠിത
ആധുനിക ചികിത്സാ സമ്പ്രദായവും
തമസ്കരിക്കുന്നു എന്നതു്
പഠനാര്‍ഹമാണു്.
ഗവേഷണ ഫലങ്ങളെ
ആധാരമാക്കിയുള്ള എത്രയോ
പുസ്തകങ്ങള്‍ ഇറങ്ങിക്കഴിഞ്ഞിട്ടു്
പതിറ്റാണ്ടുകളായി.
എന്നിട്ടും അവ
നമ്മുടെ മെഡിക്കല്‍
വിദ്യാഭ്യാസത്തിന്റെ
ഭാഗമായിട്ടില്ല.
“NO MORE HEART DISEASE”, LOUIS J IGNARRO തന്നെ
എഴുതിയ പുസ്തകമാണു്.
“THE CARDIO VASCULAR CURE” എന്ന
പുസ്തകത്തിലൂടെ മേല്പറഞ്ഞ
കണ്ടു് പിടുത്തം പ്രയോഗിച്ചു്
നടന്ന പ്രായോഗിക ഗവേഷണ
നിരീക്ഷണങ്ങളവതരിപ്പിച്ചു്
ഹൃദ്രോഹം തീര്‍ത്തും
മാറ്റപ്പെടാവുന്നതാണെന്നു്
(CURABLE)
പ്രഖ്യാപിക്കുകയാണു്
അമേരിക്കയിലെ മയോ ക്ലിനിക്കില്‍
നിന്നു് Head
of Stanford Medical Schol Vascular Unit ആയി
ചാര്‍ജ്ജെടുത്ത Dr.
John P Cook ചെയ്യുന്നതു്.
"THE
TRUTH ABOUT THE DRUG COMPANIES : HOW THEY DECEIVE US AND WHAT TO DO
ABOUT IT” എന്ന പുസ്തകം
എഴുതിയ ഹാര്‍വാഡ് മെഡിക്കല്‍
സ്കൂളിലെ സീനിയര്‍ ലെക്ചററും,
ന്യൂ ഇംഗ്ലണ്ടു്
ഓഫ് മെഡിസിന്റെ എഡിറ്റര്‍
ഇന്‍ ചീഫുമായിരുന്ന മാര്‍സ്യ
ഏഞ്ചല്‍ വിവരിക്കുന്നതു്
ലോകത്തിലെ അതി സമ്പന്നമായ
FORTUNE-500
കമ്പനികളില്‍
മുന്തിയ 10
മരുന്നു് കമ്പനികളുടെ
ലാഭം മാത്രം മറ്റു് 490
കമ്പനികളുടെ
ലാഭത്തേക്കാള്‍ കൂടുതലാണെന്നാണു്.
കോര്‍പ്പറേറ്റു്
മൂലധനം,
അതിന്റെ ലാഭേച്ഛ
മൂലം,
അര്‍ജിനൈന്റെ
പ്രയോഗവും,
മേല്പറഞ്ഞ
വിറ്റാമിന്‍ സി പോലെ,
പ്രോത്സഹിപ്പിക്കുന്നില്ല.
കേവല ശാസ്ത്ര
വാദികളായ ഡോക്ടര്‍മാര്‍ ഇതു്
കാണാതെ മൂലധന സേവ തുടരുന്നു.
ജന സ്നേഹികളായവര്‍
അതുപയോഗിച്ചു് അവരെ സമീപിക്കുന്ന
രോഗികള്‍ക്കു് രോഗ മുക്തിയും
രോഗ സൌഖ്യവും നല്‍കുകയും
ചെയ്യുന്നു.
സര്‍ക്കാരിന്റേയും
പോതു ജനാരോഗ്യ വ്യവസ്ഥയുടേയും
ശ്രദ്ധ ഈ രംഗത്തും ഉണ്ടാകണം.
No comments:
Post a Comment