Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, August 30, 2011

കോണ്‍ഗ്രസിനുണ്ടായ അപചയത്തിന്റെ ആഴം വെളിവാക്കിയ സമരം

അണ്ണാ ഹസാരെ സമരം കോണ്‍ഗ്രസിന്റെ അഴിമതി പ്രേമം മാത്രമല്ല, എതിരാളികളെ ഒതുക്കി തങ്ങളുടെ അഴിമതി നിര്‍ബാധം തുടരാനുള്ള കുതന്ത്രങ്ങളും ഇക്കാര്യത്തില്‍ ഭരണ സംവിധാനത്തിന്റെ നഗ്നമായ ദുരുപയോഗവും തുറന്നു് കാട്ടപ്പെട്ടു. മാത്രമല്ല,സമരക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു് സമരം തളര്‍ത്താനുള്ള ശ്രമം അഴിമതി തടയാനല്ല, തുടരാനാണു് കോണ്‍ഗ്രസിന്റെ ശ്രമമെന്നും തെളിയിച്ചു. അഴിമതിയോടുള്ള വിരോധം കൊണ്ടാണു് അണ്ണാഹസാരേയ്ക്കെതിരേയും ശാന്തിഭൂഷണെതിരേയും അരോപണം ഉന്നയിച്ചതെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതു് അവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. എന്നാല്‍, അതല്ല ഉണ്ടായതു്. മറിച്ചു് അരോപണം ഉന്നയിച്ചതു് സമരത്തെ തളര്‍ത്താന്‍ മാത്രമാണെന്നു് അണ്ണാഹസാരെയുടെ കാര്യത്തില്‍ മന്ത്രിമാരുടേയും പ്രധാന മന്ത്രിയുടേയും മാപ്പപേക്ഷകള്‍ തെളിയിച്ചു. ശാന്തി ഭൂഷന്റെ കാര്യത്തില്‍ വസ്തുതകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. ഏതായാലും കോണ്‍ഗ്രസിന്റെ കപട മുഖം അണ്ണാ ഹസാരേയുടെ കാര്യത്തിലെങ്കിലും ജനങ്ങള്‍ക്കു് ബോധ്യപ്പെടാന്‍ സമരം ഇടയാക്കി.

അഴിമതിക്കെതിരായി മൂമ്പെങ്ങും കണ്ടിട്ടില്ലാത്ത ശക്തമായ ഒരു സമരത്തിനു് ഇന്ത്യ സാക്ഷ്യം വഹിച്ചിരിക്കുന്നു.ആ സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വ്യാപകമായ സമരമായിരുന്നു.

നിരാഹാരം അവസാനിപ്പിക്കാനായി അന്നാ ഹസാരെ ഉന്നയിച്ച മൂന്നു് നിര്‍ദ്ദേശങ്ങളിലും പാര്‍ലമെന്റില്‍ പൊതു സമ്മതി ഉണ്ടായിരിക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്നാണു് അന്നാ ഹസാരെയുടെ നിരാഹാരം അവസാനിപ്പിച്ചതു്. സമരത്തിനാധാരമായി ഉന്നയിച്ച ജന ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളും കൂടി പരിഗണിക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും പാര്‍ലമെണ്ടും സര്‍ക്കാരും നിര്‍ബ്ബന്ധിക്കപ്പെടുകയാണുണ്ടായതു്. പ്രതിപക്ഷത്തുള്ള ബിജെപിയാകട്ടെ അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കിലും പ്രതിപക്ഷമെന്ന നിലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ തയ്യാറാകേണ്ടി വന്നു. അഴിമതി രഹിത ഇന്ത്യയ്ക്കായുള്ള സമരം തുടരും എന്നു് അണ്ണാ ഹസാരെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കര്‍ശനമായ അഴിമതി വിരുദ്ധ സംവിധാനം ഒഴിവാക്കാന്‍ ഇനിയും പല കളികളും ഭരണാധികാരികളുടെ ഭാഗത്തു് നിന്നുണ്ടാകും. അതിനെ നേരിട്ടു് ഈ സമരം മുന്നേറുമെന്നുള്ളതിനുള്ള ഉറപ്പു് ജനങ്ങളുടെ ജാഗ്രത തന്നെയാണു്. ഈ സമരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള പ്രശ്നങ്ങളുടെ ആഴത്തിലുള്ള വിശകലനം ആവശ്യവും അടിയന്തിരവുമാണു്. കാരണം, സമരം ഇനിയും മുന്നോട്ടു് പോകേണ്ടി വരും. ഇനി വരും നാളുകളില്‍ സമരത്തിലെ അനാവശ്യ പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതെ അഴിമതി വിരുദ്ധ സമരം മുന്നേറണം. നേട്ടങ്ങള്‍ ഉറപ്പിക്കപ്പെടുകയും കോട്ടങ്ങള്‍ ഒഴിവാക്കപ്പെടുകയും വേണം. ഇക്കാര്യത്തില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും സമരത്തിലണിനിരന്നവര്‍ക്കും ജനങ്ങള്‍ക്കും ഒട്ടേറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടു്.

ഈ സമരത്തിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള സ്വാഗതാര്‍ഹമായ ജനാധിപത്യ സങ്കല്പങ്ങള്‍ ഉറപ്പിക്കുകയും ജനാധിപത്യ വിരുദ്ധമായ പ്രവണതകള്‍ ഒഴിവാക്കപ്പെടുകയും വേണം. അതിനാവശ്യമായ ചര്‍ച്ചയാണു് ഇന്ത്യന്‍ സമൂഹം ഏറ്റെടുക്കേണ്ടതു്. അതിനു് ഈ സമര മുന്നേറ്റം സാദ്ധ്യമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സിദ്ധികളൊരുക്കുന്ന ജനകീയ-ബഹുജന മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടു്. കോര്‍പ്പറേറ്റു് മാധ്യമങ്ങള്‍ താനേ പിന്തുടര്‍ന്നു് കൊള്ളും.

അഴിമതി പൊറുക്കാനാവാത്ത തരത്തില്‍ വ്യാപിച്ചു

സമരത്തിലേക്കു് നയിച്ച ഘടകങ്ങള്‍ പരിശോധിച്ചാല്‍ അഴിമതി എന്ന ദുര്‍ഭൂതത്തിന്റെ ഇരകളായി ജനതയാകെ മാറി എന്നതു് തന്നെയാണു് ഏറ്റവും പ്രധാനപ്പെട്ടതു്. അഴിമതി സമൂഹത്തിനു് ദ്രോഹകരമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള ധാരണ പുലര്‍ത്തിയിരുന്ന മുന്‍കാല മൂല്യ വ്യവസ്ഥ തന്നെ പുതിയ ഭരണ വര്‍ഗ്ഗം അതിന്റെ സ്വാര്‍ത്ഥ താല്പര്യത്തിനായി തകര്‍ത്തു എന്നതു് അഴിമതിയുടെ ക്രമാതീതമായ വ്യാപനത്തിനു് കളമൊരുക്കി. പുതിയ വ്യവസ്ഥ (മുതലാളിത്തം) നേരിട്ടുള്ള കൊള്ളയ്ക്കും ചൂഷണത്തിനും പകരം പരോക്ഷമായ കൊള്ളയും ചൂഷണവും കൂടി നടത്താന്‍ അഴിമതിയുടെ വിവിധ രൂപങ്ങള്‍ ഉപയോഗിച്ചു എന്നതാണു്, അഴഇമതിയുടെ വ്യാപനത്തിനുള്ള പ്രധാനപ്പെട്ട കാരണം. അതിനായി പുതിയ മൂല്യ വ്യവസ്ഥ തന്നെ മുതലാളിത്തം സൃഷ്ടിച്ചു.

അതിന്റെ ഭാഗമായാണു് അണ്ണാ ഹസാരെ സമര രംഗത്തു് വന്നപ്പോള്‍ തന്നെ അദ്ദേഹവും അഴിമതിക്കാരനാണെന്ന ആരോപണവുമായി മന്ത്രിമാരടക്കം രംഗത്തു് വന്നതു്. അണ്ണാഹസാരെ താന്‍ അഴിമതിക്കാരനാണെന്ന അരോപണത്തെ നേര്‍ക്കു് നേര്‍ ചോദ്യം ചെയ്തു. അഴിമതി ആരോപണം പിന്‍വലിക്കുന്നില്ലെങ്കില്‍ അതിനെതിരെ നിരാഹാരം ആരംഭിക്കുമെന്നു് സമരത്തിനിടയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. അഴിമതിയാരോപണം ഉന്നയിച്ചു് അവമതിച്ചു് പോലീസ് നടപടിയിലൂടെ സമരം തളര്‍ത്താനുള്ള ശ്രമമാണു് സര്‍ക്കാരിന്റെ ഭാഗത്തു് നിന്നും ഉണ്ടായതു്. അതു് ജനാധിപത്യത്തിന്മേലുള്ള കടന്നാക്രമാണമായി കണ്ടു് ഭരണക്കാരൊഴിച്ചു് മറ്റു് രാഷ്ട്രീയ പാര്‍ടികളെല്ലാം രംഗത്തു് വന്നു. എന്നാല്‍ കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നവരെയെല്ലാം അഴിമതിക്കാരാണെന്ന എതിര്‍ ആരോപണത്തിലൂടെയും നിയമപാലകരെ ഉപയോഗിച്ചുണ്ടാക്കുന്ന കള്ളക്കേസുകളിലൂടെയും നടത്തിയതിന്റെ ആവര്‍ത്തനമാണു് അണ്ണാ ഹസാരേക്കെതിരായ അരോപണമെന്ന കാര്യം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

ഇവിടെ, ഇന്ത്യയില്‍ ഭരണത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടാല്‍ അതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്കു് ബോദ്ധ്യപ്പെടും വിധം തുറന്നു് കാട്ടാനല്ല ഭരണാധികാരികള്‍ ശ്രദ്ധിച്ചതു്. മറിച്ചു് ഭരണത്തിനെതിരായ വിമര്‍ശനമെന്നു് കണ്ടു് അതു് മറച്ചു് പിടിക്കാനാണു്. തുടര്‍ന്നു്, ഒരു പടി കൂടി കടന്നു്, ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ഉള്ളതും ഇല്ലാത്തതും പറഞ്ഞു് എതിര്‍ ആരോപണം ഉന്നയിക്കുന്നതിലേക്കും 'എല്ലാവരും അഴിമതിക്കാരാണു്', 'ആരും മാലാഖാമാരല്ല', 'കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നിത്യാതി വാദങ്ങള്‍ ഉയര്‍ത്തി അഴിമതിക്കനുകൂലമായി മൂല്യ വ്യവസ്ഥയെ വികലമാക്കുകയും നിയമ പാലന വ്യവസ്ഥയെ തന്നെ നിഷ്ക്രിയമാക്കുകയുമാണുണ്ടായതു്. നവ ഉദാരവല്കരണ പരിപാടികളുടെ തുടക്കക്കാരനായ പി വി നരസിംഹറാവുവു വിപി സിങ്ങിനെതിരെ സെറ്റു് കിറ്റ്സ് കള്ള രേഖക്കേസ് കൃത്രിമമായി സൃഷ്ടിച്ചതായിരിക്കാം ഇത്തരത്തിലെ ആദ്യ സംഭവം. കേന്ദ്ര പോലീസു്-അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു് രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യുന്ന രീതി അറുപതുകളില്‍ തുടങ്ങിയിരുന്നതും ഉദാരവല്കരണ ഘട്ടത്തില്‍ വ്യാപകമായി. പല പ്രതിപക്ഷ-പ്രാദേശിക പാര്‍ടികളുടേയും നേതാക്കളും മത ജാതി സംഘടനാ നേതാക്കളും കോണ്‍ഗ്രസ് കൂടാരത്തില്‍ ഒതുങ്ങിക്കൂടാന്‍ ഇടവരുത്തിയതു് ഇത്തരം ഇടപെടലുകളിലൂടെയാണെന്നതിനു് കേരളത്തില്‍ തന്നെ ഉദാഹരണങ്ങള്‍ ഏറെ. എന്തിനേറെ കൃസ്ത്യന്‍ സഭകള്‍ അതിലും പ്രത്യേകിച്ചു് കത്തോലിക്കാ സഭകള്‍ വിദേശ പണം കൊണ്ടു് വരുന്നതും മറ്റുമായി ബന്ധപ്പെടുത്തി മിക്ക സഭാധികാരികളേയും മെരിക്കാന്‍ ഈ തന്ത്രം ഉപയോഗിക്കപ്പെടുന്നുണ്ടു്. ജാതി സംഘടനാ നേതാക്കളെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുന്നതും ഇതേ വഴിയിലാടെ തന്നെ. ഇതിലൂടെ കിട്ടിയ നേട്ടം അഴിമതിക്കാരല്ലാത്തവരെ അഴിമതി ആരോപണത്തിനു് വിധേയമാക്കി അഴിമതിവിരുദ്ധ സമരം ക്ഷീണിപ്പിക്കാനുള്ള പ്രേരണയുമായി. ആയിരക്കണക്കിനു് ഉദാഹരണങ്ങള്‍ കേരളത്തിലെ പഞ്ചായത്തു്-നഗരപാലികാ സ്ഥാപനങ്ങളിലും ജില്ലാ ഭരണത്തിലും സംസ്ഥാന ഭരണത്തിലും പട്ടികപ്പെടുത്താം.

അക്കൂട്ടത്തില്‍ ഇഎംഎസിനെതിരെ അരി കുംഭകോണക്കേസും കരുണാകരനെതിരെ ചാരക്കേസും പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസും വി എസ് അച്ചുതാനന്ദനെതിരെ ഏതോ ഒരു ബന്ധുവായ പട്ടാളക്കാരനു് സ്ഥലം കൊടുത്തുവെന്ന ആരോപണവും പെടും. ഇവയെല്ലാം അഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ തന്നെ ഉയര്‍ത്തിയതാണെന്ന കാര്യം ശ്രദ്ധാര്‍ഹമാണു്. ഇവയെല്ലാം കോണ്‍ഗ്രസുകാരുടെ കാപട്യം തുറന്നു് കാട്ടുന്നവയാണു്. ഈ പ്രവണതയുടെ സ്വാഭാവിക പരിണിതിയാണു് നിയമ വ്യവസ്ഥക്കും മൂല്യ വ്യവസ്ഥക്കും പുറത്തു് നടന്ന ഈ സമരം. നാളിതു് വരെ അഴിമതിക്കെതിരെ സമര രംഗത്തുണ്ടായിരുന്നതു് ഇടതു് പക്ഷമാണു്. സാമൂഹ്യ പുരോഗതിക്കു് വേണ്ടി നിലകൊള്ളുന്ന ഇന്ത്യന്‍ ഇടതു് പക്ഷം നയിക്കുന്ന പുരോഗമന പ്രസ്ഥാനം അഴിമതിക്കെതിരെ നടത്തി പോന്ന സമരവും അഴിമതി രഹിത ഭരണവും അഴിമതി രഹിത ഭരണ മാതൃകകളഉം മുന്നോട്ടു് പോകാതെ നോക്കാന്‍ മേധാവി വര്‍ഗ്ഗത്തിനു് കഴിഞ്ഞതിന്റെ അനന്തര ഫലം കൂടിയായിരുന്നു ഈ സമരം.

ഇടതു് പക്ഷത്തിനെതിരെ കേരളത്തില്‍ പരീക്ഷിച്ചു് വിജയിച്ചിരുന്ന മറു അഴിമതി ആരോപണം എന്ന തന്ത്രം അണ്ണാ ഹസാരേക്കെതിരെ പ്രയോഗിച്ചതു് പക്ഷെ, കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു് കുത്തിയിരിക്കുന്നു. അണ്ണാ ഹസാരെ ഇത്തരം ആരോപണത്തെ നേരിട്ട കാര്യത്തിലും നേരിട്ട മാര്‍ഗ്ഗത്തിന്റെ കാര്യത്തിലും അങ്ങേയറ്റത്തെ അഭിനന്ദനം അര്‍ഹിക്കുന്നു.

അഴിമതി വ്യാപകമാക്കേണ്ടതു് ആഗോളവല്കരണമെന്നറിയപ്പെടുന്ന ആഗോള ധന മൂലധനത്തിന്റെ വ്യാപനത്തിനായി മുന്നോട്ടു് വെയ്ക്കപ്പെട്ട നവ ഉദാരവല്കരണത്തിന്റെ ആവശ്യവുമായിരുന്നു. ധന മൂലധനത്തിന്റെ വളര്‍ച്ചക്കാനുപാതികമായി അതു് സൃഷ്ടിക്കുന്ന മിച്ചം വളരുന്നില്ല. ഈ മിച്ചം കൊണ്ടാണു് ഓഹരി ഉടമകള്‍ക്കു് ലാഭം നല്‍കേണ്ടതു്. ലാഭമില്ലെങ്കില്‍ ഓഹരിക്കമ്പോളം നിലനില്‍ക്കില്ല. അതിന്റെ നിലനില്പിനു് ലാഭം ഉണ്ടെന്നു് വരുത്തണം. ലാഭമില്ലെന്ന സത്യം മറച്ചു് വെച്ചു് ലാഭം കാണിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കപ്പെട്ടു. അവയെല്ലാം അഴിമതികളാണു്. പൊതു മുതലിന്റെ കൊള്ള, പൊതു മേഖല സ്വകാര്യ മൂലധനത്തിനു് കൈമാറല്‍, കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു്, നഗ്നമായ ഖജനാവു് കൊള്ള, അഴിമതി കോണ്‍ട്രാക്ടുകള്‍ തുടങ്ങി അഴിമതിയുടെ വിവിധ രൂപങ്ങള്‍ ന്യായീകരിക്കപ്പെട്ടു. ഇതിലൂടെ കൈവശപ്പെടുത്തിയ ആസ്തികള്‍ ലാഭമായിക്കാണിക്കപ്പെട്ടു. ഓഹരി കമ്പോളം അടിവെച്ചടിവെച്ചു് മൂന്നേറി. അതിലൂടെയും മൂലധന പെരുപ്പിച്ചു. വിവര സാങ്കേതിക വിദ്യാമേഖല മറ്റിതര മേഖലകളില്‍ നിന്നു് സമ്പത്തു് ചോര്‍ത്തി. ഈ കൊള്ളകളിലെല്ലാം കൂടി സമാഹരിക്കപ്പെടുന്ന ആസ്തികല്‍ ധന മൂലധനം അഭൂത പൂര്‍വ്വമായി പെരുപ്പിക്കുകയാണു്. അതുണ്ടാക്കുന്ന മിച്ചത്തിന്റെ നിരക്കു് വീണ്ടും ഇടിയുന്നതിനാണു് ഇതു് ഇടവരുത്തുന്നതു്. അതൊരു വിഷമ വൃത്തം സൃഷ്ടിക്കുകയാണു്. 'കക്കും തോറും മുടിയും മുടിയും തോറും കക്കു'മെന്ന പഴഞ്ചൊല്ലു് അന്വര്‍ത്ഥമാക്കുന്നു.

ഉദാരവല്കരണത്തില്‍ നടക്കുന്ന കൊള്ളകളെ ന്യായീകരിക്കാനായി നാളതു് വരെ സര്‍ക്കാരില്‍ നിലനിന്നിരുന്ന കോഴക്കും കൈക്കൂലിക്കും എതിരായ ശിക്ഷാ നടപടികള്‍ എല്ലാം ഒഴിവാക്കപ്പെട്ടു. അറുപതുകളിലും എഴുപതു കളിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തപ്പെട്ട അന്വേഷണങ്ങളുടേയും കുറ്റവിചാരണയുടേയും ശിക്ഷകളുടേയും ഇന്നു് നടക്കുന്നവയുടേയും എണ്ണം താരതമ്യം ചെയ്താല്‍ അധികാരികള്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം വരുത്തിയ അയവു് പ്രകടമായി കാണാം. ഇതാണു് അഴിമതി താഴേത്തട്ടില്‍ വരെ വ്യാപിക്കാനുണ്ടായ കാരണം. അതു് സാധാരണക്കാരെ വരെ അസ്വസ്ഥരാക്കി. ആഗോളവല്‍ക്കരണത്തേയും അതു് വ്യാപകമാക്കിയ അഴിമതിയേയും അവര്‍ നേരിട്ടു് കാണുന്നില്ല.

അവരില്‍ 'മധ്യവര്‍ഗ്ഗമെന്നു്' ആരോപിക്കപ്പെടുന്നവര്‍ ആഗോളവല്കരണത്തിന്റെ ഗുണഭോക്താക്കളുമാണു്. അവര്‍ക്കു് തൊഴില്‍ ലഭിച്ചതു് പൊതു മേഖലാ സ്ഥാപനങ്ങളിലല്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്ല. 1984 മുതല്‍ നിയമന നിരോധനം നിലനില്‍ക്കുന്നു. അക്കാലം മുതല്‍ തന്നെ പൊതു മേഖലാ വികസനവും ഉണ്ടായിട്ടില്ല. അതിനാല്‍ എണ്‍പതുകള്‍ക്കു് ശേഷം തൊഴില്‍ ലഭിച്ചതു് നവ ഉദാരവല്കരണം കൊണ്ടുവന്ന പുതു തലമുറ സ്ഥാപനങ്ങളിലോ വിവര സാങ്കേതിക വിദ്യാ വ്യവസായത്തിലോ ആണെന്നതു് സ്വാഭാവികം. അവിടങ്ങളില്‍ തൊഴില്‍ ലഭിച്ചവര്‍ ഉദാരവല്കരണത്തിനു് അനുകൂലമായി ചിന്തിക്കുന്നതു് സ്വാഭാവികം. പൊതു മേഖലയില്‍ സൃഷ്ടിക്കപ്പെടേണ്ട തൊഴിലുകള്‍ക്കു് പകരമാണു് അവിടെ തൊഴില്‍ സൃഷ്ടിക്കപ്പെട്ടതെന്നു് അവര്‍ കാണാതെ പോയി എന്നതിനാലാണതു്. എന്നാല്‍, അത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ചൂഷണവും പീഢനവും സഹിക്കാനാവാത്തതാണെന്നു് അവര്‍ അനുഭവിച്ചു് തുടങ്ങിയിട്ടുണ്ടു്. ക്രമേണ അവര്‍ മുതലാളിത്ത ചൂഷണത്തില്‍ എതിര്‍പ്പു് പ്രകടിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാകുകയും തൊഴിലാളി വര്‍ഗ്ഗ ചേരിയില്‍ അണിനിരക്കുകയും ചെയ്യേണ്ടവരാണു്. തൊഴിലാളി വര്‍ഗ്ഗത്തില്‍ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നവരെന്ന നിലയിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നവരാണവര്‍. അവര്‍ ഈ സമരത്തിനു് മൂന്‍കൈ എടുത്തതു് അവര്‍ കൊണ്ടു വരുന്ന സമ്പത്തു് തട്ടിമാറ്റുന്ന അഴിമതിക്കാരെ നേരില്‍ കണ്ടാണു്. അതു് സ്വാഭാവികമാണു്. തൊഴില്‍ സ്ഥിരതക്കും സാമൂഹ്യ സുരക്ഷയ്ക്കും വേണ്ടിയും ചൂഷണത്തിനെതിരായും അവരില്‍ വളരുന്ന രോഷത്തിന്റെ പരോക്ഷമായ പ്രകടനം കൂടിയായിരുന്നു സര്‍ക്കാരിനെതിരായ ഈ സമരം.

അഴിമതി നിയന്ത്രിക്കുന്നതില്‍ നിലവിലുള്ള ഭരണം പരാജയപ്പെട്ടു

അഴിമതിയുടെ വ്യാപനം കേവലമായ ഭരണ പരാജയമല്ല, മറിച്ചു് കരുതിക്കൂട്ടിയുള്ള നിലപാടിന്റെ ഫലമാണെന്നു് മുകളില്‍ കണ്ടു. പക്ഷെ, ഭരണക്കാര്‍ തന്നെ പരാജയത്തിനു് കാരണം നിയമ വ്യവസ്ഥയാണെന്നും ഭരണ വ്യവസ്ഥയാണെന്നും പറഞ്ഞു് തുടങ്ങി. അടിയന്തിരാവസ്ഥ സൃഷ്ടിച്ചു് ജനാധിപത്യം അട്ടിമറിച്ചതു് കോണ്‍ഗ്രസു് തന്നെയാണു്. അന്നു് അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ഭരണ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതു് ഓര്‍മ്മിക്കുക. വ്യവസ്ഥാ മാറ്റം എന്ന അജണ്ട, പാര്‍ലമെണ്ടറി വ്യവസ്ഥയ്ക്കു് പകരം പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥ ഉയര്‍ത്തിയതു് ബിജെപിയും. രണ്ടിന്റേയും പിന്നില്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം തന്നെ. മാത്രമല്ല, നാലു് പതിറ്റാണ്ടു് മുമ്പു് അഴിമതി നിയന്ത്രണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ലോക് പാല്‍ ബില്‍ നാളിതു് വരെ നിയമമാക്കാന്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങള്‍ തയ്യാറായില്ല. അതില്‍ കോണ്‍ഗ്രസും ബിജെപിയും നയിച്ചവയാണു് കൂടുതലും. അവരുടെ പിന്തുണയോടെ നിലവില്‍ വന്നവയുമുണ്ടു്. അവയെല്ലാം ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടു്.

യഥാര്‍ത്ഥത്തില്‍ പാര്‍ലമെണ്ടറി ജനാധിപത്യ വ്യവസ്ഥയക്കെതിരെ വാളോങ്ങിയതും ജനാധിപത്യ സ്ഥാപനങ്ങളെ നാളിതു് വരെ അവമതിച്ചിട്ടുള്ളതും ഭരണ വര്‍ഗ്ഗവും അവരുടെ വൈതാളികരായി അധപ്പതിച്ച ഭരണ കൂടവും ജനപ്രതിനിധികളും തന്നെയാണു്. അക്കാര്യത്തിലും അണ്ണാസമരത്തേയും അതിന്റെ ഭാഗമായി നേതാക്കള്‍ പറഞ്ഞ വാക്കുകളേയും വ്യാഖ്യാനിച്ചു് അവയെല്ലാം ജനാധിപത്യ വ്യവസ്ഥയെ അവമതിക്കുന്നതാണെന്നു് വരുത്താനുള്ള ശ്രമം പല കോണുകളില്‍ നിന്നും നടക്കുന്നുണ്ടു്. ഇക്കാര്യങ്ങളിലും ഇനി വരുന്ന ദിനങ്ങളില്‍ അണ്ണാഹസാരേയും സംഘവും സര്‍ക്കാരിന്റെ വൃത്തികെട്ട മുഖം തുറന്നു് കാട്ടേണ്ടി വരും. അതുകളും യുപിഎയുടേയും കോണ്‍ഗ്രസിന്റേയും ഉറക്കം കെടുത്തുക തന്നെ ചെയ്യും.

മാത്രമല്ല, അഴിമതി വിരുദ്ധ സമരത്തിനും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പു് പരിഷ്കാരത്തിനു് വേണ്ടിയുള്ള സമരത്തിനും അണ്ണാ ഹസാരെ രംഗത്തിറങ്ങുമ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും കൂടുതല്‍ മുഖം മൂടികള്‍ അഴിഞ്ഞു് വീഴുകതന്നെ ചെയ്യും.

അതിന്റെ തുടക്കം മാത്രമാണു് അണ്ണാ ഹസാരേയ്ക്കെതിരായ അരോപണം വിഴുങ്ങേണ്ടി വന്നതും മന്ത്രിമാര്‍ പലരും മാപ്പു് പറയേണ്ടി വന്നതും സമരം ഒത്തു തീര്‍പ്പാക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടതും.

ജോസഫ് തോമസ് - 30-08-2011

Monday, August 29, 2011

No socialism without Democracy & No democracy without Socialism



Democracy and Socialism are so interdependent that one cannot be there without the other.


Pyramidal, an undemocratic Societal structure !

This image fairly represent pyramidal structure of our society. Actually, this belongs to the pre-industrial society, the feudal one. But the same structure continues to be retained in the industrial society too, where the real democratic structure could be possible. In this pyramidal structure, the bottom layer will have no voice, no freedom, no liberation, untill and unless all the top layers are thrown off.

That is the case with all relatively upper layers too.

The upper most layers are cut off from the real life problems of the society.

No amount of effective communication is possible in the normal course.

Struggles like that of 'India Against Corruption' led by Team Anna is required for such communication in such pyramidal structures. The supremacy of Parliament is a myth used so far by the vested interest to bluff the people. What is supreme, even within the Indian democratic structure is the constitution and not Parliament.

But, Parliament is definitely having pre-eminent role in legislation, guiding the executive as also enabling the people to wield and exercise their authority as citizen through providing proper and timely information to their voters. All these responsibilities are ignored by the parliamentarians and hence the need for such struggles. Even during the struggle, the parliamentarians failed to hear the voice of the people. How many of the MPs, usually so fond of being with the people, did attend the celebration of the people whether in New Delhi or in their respective constituencies ? On the contrary they entered into a conflict with the people, trying, in vain, to establish their personal supremacy, through their flimsy arguments, in the name of defending the non-existent supremacy of parliament and democratic institutions.The prestige, authority, and eminent role of parliament and other democratic institutions were curtailed by the executive abetted by the parliamentarians who misused their authority for serving the interest of capital as against the people.

In fact the struggle waged by the people happened to be in real defence of the democratic institutions including parliament. Through assertion of the peoples' supremacy provided by the constitution, they defended the parliament and restored its authority to enact pro-people laws. Any sincere representative of the people shall be jubilant over the victory of the struggle that restored, enhanced and established their prestige and right for unrestricted legislation which was so far curtailed by the executive.

What could be the alternative ?

A reversal of the order of different levels ?


.....Could reversal of the layers of the structure solve the problems ?

A notion that is deep rooted among the society with changed aspiration for more freedom for all, as a reflection of the present societal structure, is that this pyramidal societal structure could be reversed. Most of the organisations aspiring for a democratic society, still, adhere to the pyramidal organisational structure for themselves. They are aspiring for a reversal of the roles of different levels of the hierarchy by taking up the role of the ruling class. Such a change of role will not end exploitation and class struggle. Reference is not to any of the revolutionary party of the proletariat that needs to have democratic centralism to face the extremely centralised, pyramidal, feudal war machinery of the capitalism. Reference is to all other organisations whether TUs, Mass organisations etc or NGOs of any sort which could be run democratically. Widespread practicing of democracy providing equal opportunities for all concerned alone will ensure expansion of democracy as also ushering in socialism. There can be no democratic expansion without socialism nor socialism achieved without democracy. Social organisations are yet to acquire a democratic and socialist culture.

IAC movement happened to be one contributing to democratic expansion. Yet, anti-democratic tendencies and behind the curtain conspiracies were witnessed during the Team Anna struggle too which exposed it to allegations of undemocratic acts and words. It was the reflection of the existing concept of pyramidal structure and the notion that the alternative is the inverted pyramidal structure. Such lack of democracy and transparency lead to playing into the hands of vested interests. At the same time, the Team Anna cannot be blamed for such lapses as they were, for the first time, facing the centralised machinery of the ruling class. People have to be vigilant over the forces that tried to take advantage of the noble struggle for their petty party interests.

It is clear that the inverted structure cannot stand even for a moment. The thin base cannot support the huge overhead.


..........Real Democratic Structure

The real possible alternative, that is the best that could be comprehended, is a horizontal structure. It is the real world replication. This is the real structure seen every where in the mother nature. The society has been such in the past. The structure of the society could be such in future. The means for communication is available today for effective interaction, consultation, policy making, act enactment, administration, management, operation, production, distribution, services, entertainment, education, culture and every thing else. The possibilities of the modern communication means were amply tested in the new struggle. Transition from the existing outdated structure has become possible as also imminent, with the coming into existence of the modern communication system.

Any delay in transition will be crucial for the society, because society could be thrown into chaos, anarchy, or even barbarian one, due to the class contradictions that are deepening.

Joseph Thomas
(Free Software Movement of India/DAKF/29-08-2011)


Significant victory - The Hindu

Parliament's unanimous adoption of a resolution agreeing “in principle” with Team Anna's position on the three sticking points that prolonged the standoff on the Lokpal legislation is a triumph for the anti-corruption mood in the country — and for the Gandhian technique of non-violent mass agitation on issues of vital concern to the people. Anna Hazare and his team deserve full credit for recognising and riding this popular mood, which showed plenty of signs of becoming a wave; for giving concrete shape to the inchoate aspirations of the movement against corruption through the provisions of the Jan Lokpal Bill; and for working out a strategy and tactics that refused to compromise on the core issues but knew when to raise the stakes and when to settle. As for the political players, the major opposition parties did well to recognise the soundness of the core demands of Team Anna and keep up the pressure on the government. Prime Minister Manmohan Singh and the politically savvy elements in the United Progressive Alliance regime can also take some credit for the way they finally acted to resolve this crisis.

What is clear to everyone — except the unreconstructed elements within the political system who have long been opposed to a strong, independent, and effective statutory authority to go after corruption at all levels — is that the Lokpal Bill that was introduced in Parliament by the government and is now before a Standing Committee lies thoroughly discredited. The government must not be guided by those in its ranks who advocate some kind of rearguard action in committee or on the floor of the House to go back on commitments made. The fact is that in sum, that is, in the parliamentary resolution and during the preceding rounds of discussion with Team Anna, the government conceded the following key demands. In addition to Ministers, Members of Parliament (subject to Article 105 of the Constitution), and Group ‘A' officers, the Prime Minister at one end and the lower bureaucracy at the other will be brought under the jurisdiction of the Lokpal. Secondly, under the same statute, strong and effective Lokayuktas on the same model as the Lokpal will be established in all States. Team Anna contends that no constitutional problem is involved here since the Lokpal legislation deals with substantive and procedural criminal law, which is covered by Entries 1 and 2 of the Concurrent List in the Constitution. The bottom-line is that it makes no sense to have a strong and effective Lokpal to investigate and prosecute central public servants for corruption while having defunct or no Lokayuktas in States. Thirdly, the Lokpal legislation will provide for a grievance redressal system, requiring all public authorities to prepare a citizen's charter and make commitments to be met within a specified time frame. Constitutionally speaking, these arrangements are covered by Entry 8 of the Concurrent List dealing with actionable wrongs. Whether the Lokpal or another authority established under the same law will oversee this grievance redressal system remains an open question. For its part, Team Anna has agreed that judges need not come under the Lokpal provided a credible and independent Judicial Conduct Commission, free from conflict of interest and empowered to investigate and prosecute charges of corruption against judges, is established by law. Unfortunately, the contentious issue of a selection committee for the Lokpal could not be resolved. But considering that virtually everyone outside the UPA seems opposed to the official Lokpal Bill's provision that the government will nominate five of the nine members of the selection committee, this can probably be regarded as a dead letter.

There are some excellent provisions in the Jan Lokpal Bill that have gone mostly unnoticed. For instance, Section 6(o) provides that the Lokpal can recommend the cancellation or modification of a lease, licence, permission, contract or agreement obtained from a public authority by corrupt means; if the public authority rejects the recommendation, the Lokpal can “approach [the] appropriate High Court for seeking appropriate directions to be given to the public authority.” It can also press for the blacklisting of those involved in acts of corruption. Then there is Section 31(1), which stipulates that “no government official shall be eligible to take up jobs, assignments, consultancies, etc. with any person, company, or organisation that he had dealt with in his official capacity.” Section 31(2) provides that “all contracts, public-private partnerships, transfer by way of sale, lease, and any form of largesse by any public authority shall be done with complete transparency and by calling for public tender/auction/bids unless it is an emergency measure or where it is not possible to do so for reasons to be recorded in writing.” And Section 31(3) requires that “all contracts, agreements or MOUs known by any name related to transfer of natural resources, including land and mines to any private entity by any method like public-private partnerships, sale, lease or any form of largesse by any public authority shall be put on the website within a week of being signed.”

In appraising what has happened over the past fortnight, a red herring needs to be got out of the way — the idea of the ‘supremacy of Parliament' versus everyone who comes up against it. Parliamentarians who assert this need to learn their Constitution. In India, unlike Britain, Parliament is not supreme; the Constitution is. Nor is law-making “the sole prerogative” of Parliament. The significant victory of the anti-corruption campaigners gives political India a rare opportunity to translate fine anti-corruption sentiments into a potent law that can be a game-changer. The challenge before the people of India is to ensure, by keeping up the pressure, that in the tricky business of law making in committee and on the floor of the Houses of Parliament a potentially powerful instrument is not blunted.

(Courtesy : The Hindu/Editorial/29-08-2011)

ഹസാരെ സമരം വിജയിക്കുമ്പോള്‍ - ദേശാഭിമാനി

പതിമൂന്നു ദിവസത്തെ നിരാഹാരസമരം അണ്ണ ഹസാരെ അവസാനിപ്പിച്ചപ്പോള്‍ , അഴിമതിക്കെതിരായ ഒരു സുപ്രധാന മുന്നേറ്റം കൈവരിച്ചു എന്ന പ്രതീതിയാണ് രാജ്യത്താകെയുള്ളത്. ഈ സമരത്തില്‍ ആര് ജയിച്ചു; ആര് തോറ്റു എന്ന ചര്‍ച്ച സജീവമായി നടക്കുന്നു. ജനങ്ങളുടെ വിജയമാണ്; തന്റെ സമരം ഭരണഘടനയെ രക്ഷിക്കാനാണ് എന്ന് ഹസാരെ പറയുന്നു. ഹസാരെ സംഘത്തിന്റെ വിജയാഘോഷത്തേക്കാള്‍ പ്രകടമാകുന്നത് യുപിഎ സര്‍ക്കാരിന്റെ ദയനീയ മുഖവും ഒപ്പം ആശ്വാസനിശ്വാസവുമാണ്. ഹസാരെ മുന്നോട്ടുവച്ച മൂന്നു നിര്‍ദേശവും ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭയും അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. പ്രമേയമനുസരിച്ച് താഴെത്തട്ടുവരെയുള്ള സര്‍ക്കാര്‍ജീവനക്കാര്‍ ലോക്പാല്‍ പരിധിയില്‍വരും. സംസ്ഥാനങ്ങളില്‍ ഭരണഘടനയ്ക്കനുസൃതമായി ലോകായുക്ത രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസിലും പൗരാവകാശരേഖ പ്രദര്‍ശിപ്പിക്കും.



സമരത്തോട് അപക്വമായിമാത്രം പ്രതികരിച്ച യുപിഎ നേതൃത്വത്തിന് മറ്റു വഴികളില്ലാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തേണ്ടിവന്നത് എന്നതില്‍ തര്‍ക്കമില്ല. ഹസാരെ സംഘമാകട്ടെ, ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അഴിമതി വിരുദ്ധ വികാരത്തെ സമരരൂപത്തില്‍ തെരുവിലേക്കെത്തിക്കുന്നതില്‍ ഗണ്യമായ അളവില്‍ വിജയിച്ചു. രാഷ്ട്രീയത്തോടോ പൊതുകാര്യങ്ങളോടോ ഒട്ടും താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന ഒട്ടനവധിപ്പേര്‍ അഴിമതിവിരുദ്ധ മുദ്രാവാക്യവുമായി തെരുവിലേക്കിറങ്ങാന്‍ കാരണമായി എന്ന അര്‍ഥത്തില്‍ ഹസാരെ സമരം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിനെ പൊതുജനമധ്യത്തില്‍ വിചാരണചെയ്യുന്നതുകൂടിയായി ഈ സമരനാളുകള്‍ . അഴിമതിക്കാരെ സംരക്ഷിച്ചേ അടങ്ങൂ എന്ന കോണ്‍ഗ്രസിന്റെയും ഏറ്റവുമൊടുവില്‍ നിലവിലുള്ള യുപിഎ നേതൃത്വത്തിന്റെയും പിടിവാശിയാണ് ലോക്പാല്‍ ബില്‍ നിയമമാകുന്നതിന് ഇത്രയും കാലം തടസ്സമായത്.



1968ല്‍ ആദ്യലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നതാണ്. ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ അന്നത് പാസാക്കിയില്ല. അതുകഴിഞ്ഞ് നാലു പതിറ്റാണ്ട് പിന്നിട്ടു. ഇന്നുവരെ ലോക്പാല്‍ നിയമം വന്നിട്ടില്ല. ഇപ്പോഴാകട്ടെ, തീര്‍ത്തും ദുര്‍ബലമായ ബില്ലാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ അടക്കം ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ വേണമെന്ന നിലപാടിന് യുപിഎ സര്‍ക്കാര്‍ ചെവികൊടുത്തില്ല. അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ജന്‍ലോക്പാലിനുവേണ്ടി സമരമാരംഭിച്ചപ്പോഴും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം തുടര്‍ന്നു. ബാബാ രാംദേവ് നിരാഹാരം നടത്തിയപ്പോള്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ സംഘത്തെ അയച്ച് ആദരിച്ച സര്‍ക്കാര്‍ ഹസാരെയെ തുടക്കത്തില്‍ അവഗണിക്കുകയായിരുന്നു. ഹസാരെയുടെ സമരരീതികളോടും സാമൂഹ്യപ്രശ്നങ്ങളിലെ ഒട്ടുമിക്ക കാഴ്ചപ്പാടുകളോടും വിയോജിച്ചുകൊണ്ടുതന്നെ, സമഗ്രവും ശക്തവുമായ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം നിലകൊണ്ടത്. ഹസാരെ സമരം അരാഷ്ട്രീയതയുടെ പ്രചാരണമായി മാറിയെങ്കിലും അതിനുപിന്നിലെ സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ ഇന്ന് രഹസ്യമല്ല. ജീവിതത്തില്‍ കടുത്ത പിന്തിരിപ്പന്‍ ആശയങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മതമൗലിക വാദത്തിന്റെയും പ്രചാരകര്‍ ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. അഴിമതിക്കെതിരായ അടങ്ങാത്ത രോഷത്തോടെ ജനങ്ങള്‍ ഇളകിവന്നപ്പോള്‍ അതില്‍ ആവേശംമൂത്ത് നാടകം കളിച്ചവരും പരിഹാസ്യരായവരും അക്കൂട്ടത്തിലുണ്ട്. പാര്‍ലമെന്റും ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളും ഭരണഘടനയും അവരാല്‍ പരിഹസിക്കപ്പെട്ടു; അവമതിക്കപ്പെട്ടു. അഴിമതി കണ്ട് അക്ഷമരായ ജനങ്ങളുടെ പ്രതികരണമാണ് തങ്ങളുടെ സമരത്തിനു ലഭിക്കുന്ന പ്രാധാന്യത്തിന്റെ അടിത്തറ എന്നു മനസിലാക്കാതെ അത്തരക്കാര്‍ നടത്തിയ പ്രകടനങ്ങള്‍ ഹസാരെ സംഘത്തില്‍ കടുത്ത ഭിന്നത ഉടലെടുക്കാന്‍ ഇടയാക്കി. ജന്‍ലോക്പാല്‍ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്ന് തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗവും ഈ സമരത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അഴിമതിക്കാരെ സൃഷ്ടിക്കുകയും അഴിമതിക്ക് വളംവയ്ക്കുകയുംചെയ്യുന്ന നയങ്ങളെ തൊടാതെ ഒരു നിയമത്തിന്റെ കാര്യംമാത്രം ചര്‍ച്ചചെയ്യപ്പെട്ടതും ബില്‍ എന്ന ഏക വിഷയത്തില്‍ സമരത്തിന് പരിസമാപ്തിയായതും ഇന്ന് രാജ്യത്ത് നടക്കുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ശക്തി കുറയ്ക്കുമോ എന്ന ആശങ്ക അര്‍ഥവത്താണ്. ഹസാരെസമരം തീരുമ്പോള്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ആശ്വാസം ആ അര്‍ഥത്തിലുമാണ്. പുതിയ ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളാകെയും വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ലോക്പാലില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം, അതിന്റെ പരിധിയില്‍ ചില മാനദണ്ഡങ്ങളോടെ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം, അഴിമതിയുടെ നിര്‍വചനം മാറ്റി അഴിമതിക്ക് വഴിയൊരുക്കുംവിധം തീരുമാനമെടുക്കുന്നതിനെയും അതില്‍ കൊണ്ടുവരണം, ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം, പാര്‍ലമെന്റിനുള്ളിലെ എംപിമാരുടെ നടപടികള്‍ ലോക്പാല്‍ പരിധിയില്‍ വരണമോയെന്ന കാര്യത്തില്‍ വിശദചര്‍ച്ച നടത്തണം, സംസ്ഥാനങ്ങളിലെ ലോകായുക്തയ്ക്ക് കേന്ദ്രം മാതൃകാനിയമമുണ്ടാക്കണം, അഴിമതി പുറത്തുകൊണ്ടു വരുന്നവര്‍ക്ക് ശക്തമായ സംരക്ഷണം നല്‍കുന്നതിന് നിയമഭേദഗതിവേണം, പരാതി സ്വീകരിക്കാന്‍ നിയമപരമായ സംവിധാനമുണ്ടാക്കണം, കോര്‍പറേറ്റുകളെയും കോര്‍പറേറ്റ് മാധ്യമങ്ങളെയും ലോക്പാലിന് കീഴില്‍ കൊണ്ടുവരണം എന്നിങ്ങനെയുള്ള സുപ്രധാന ആവശ്യങ്ങളാണ് പാര്‍ലമെന്റില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. ഇത്തരം നിര്‍ദേശങ്ങള്‍ ഇനി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിക്കേണ്ടതുണ്ട്.



ഹസാരെയുടെ നിരാഹാരസമരംമാത്രമേ അവസാനിച്ചിട്ടുള്ളൂ. അഴിമതിക്കെതിരായ പോരാട്ടം രാജ്യത്ത് ഇനിയും ശക്തമായി തുടരേണ്ടിയിരിക്കുന്നു. അതാകട്ടെ, തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ്. രാജ്യം അഴിമതിയുടെ കൊടുമുടിയിലാണ്; അതിനു കാരണം ഭരണവര്‍ഗത്തിന്റെ ജനവിരുദ്ധ നയങ്ങളാണ്; ആഗോളവല്‍ക്കരണ പാതയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ സമരത്തിലൂടെയേ രാജ്യത്തെ രക്ഷപ്പെടുത്താനാവൂ. ആ സമരത്തിന് ജനങ്ങളെ സജ്ജരാക്കാനുള്ള പ്രചാരണപരമായ ദൗത്യം ഹസാരെയുടെ നിരാഹാരസമരത്തിലൂടെ അറിഞ്ഞുകൊണ്ടല്ലെങ്കിലും ഒരു പരിധിവരെ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ ഭീകരത ജനങ്ങള്‍ക്ക് ബോധ്യപ്പെടാനും അത് കാരണമായിട്ടുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മറയില്ലാതെ നിലകൊണ്ട യുപിഎ സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഹസാരെയ്ക്ക് അഭിമാനിക്കാം. അഴിമതി മാത്രമല്ല, ഹസാരെ സംഘം ശ്രദ്ധിക്കാത്ത വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കമുള്ള പ്രശ്നങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുനില്‍പ്പുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ വിപല്‍ക്കരമായി രാജ്യത്തെ ബാധിച്ചിരിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങളെല്ലാം കണ്ടുകൊണ്ടുള്ള യോജിച്ച പോരാട്ടമാണ് ഇന്ത്യന്‍ ജനതയ്ക്കു മുന്നിലുള്ള വഴി.

(Courtesy : Deshabhimani/Editorial/29-08-2011)

Saturday, August 27, 2011

അഴിമതി വിരുദ്ധ സമരം, ഒരു വിപ്ലവം തന്നെയാണു്, അതു് ജനങ്ങളുടെ ഉത്സവമാണു്, ശരിയാണു് എന്നെല്ലാം തെളിയിക്കുന്നു.

ഇവിടെ ഒരു വലിയ സമരം, ഒരു ചെറിയ വിപ്ലവം തന്നെ നടക്കുകയാണു്.

സമര സമിതിക്കുള്ളിലുള്ള വ്യക്തികളും സമര സമിതിയും മറ്റിതര സംഘടനകളും വ്യക്തികളും തമ്മിലും കൂടി സമരം നടക്കുക തന്നെയാണു്.

അതു് നടക്കുമ്പോള്‍ സമര സമിതിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ചിലര്‍ വിട്ടു് പോകാം. ചിലര്‍ മറുപക്ഷം ചേരാം. അതെല്ലാം സമരം ഉന്നയിക്കുന്ന വിഷയങ്ങളോടു് അവര്‍ക്കുള്ള പ്രതിബദ്ധതയും അവരുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും പ്രായോഗിക താല്പര്യങ്ങളും അനുസരിച്ചിരിക്കും.

ഈ സമരത്തേക്കുറിച്ചു് കേവലമായ നിരീക്ഷണം നടത്തുന്നവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍, ഈ സമരം ശരിയായ ഉദ്ദേശ ശുദ്ധിയുള്ളവരല്ല നടത്തുന്നതു്, ഇവര്‍ക്കു് പിന്നില്‍ സാമ്രാജ്യത്വമുണ്ടു്, ഇവര്‍ക്കു് പിന്നില്‍ മാധ്യമ സിണ്ടിക്കേറ്റുണ്ടു്, ഇവര്‍ക്കു് പിന്നില്‍ ബിജെപിയുണ്ടു്, ഇവര്‍ക്കു് ഭൂരിപക്ഷ പിന്തുണയില്ല, ഭൂരിപക്ഷം നിഷ്ക്രിയമാണു് തുടങ്ങിയ വിമര്‍ശനങ്ങള്‍ ഭാഗികമായി മാത്രം ശരിയും തെറ്റുമാണെന്നു് കൂടി കാണിക്കുന്ന സംഭവ വികാസങ്ങളില്‍ ഒന്നു് മാത്രമാണു് സമരസമിതിയില്‍ തന്നെ ഇപ്പോളുണ്ടായിരിക്കുന്നു എന്നു് പറയപ്പെടുന്ന അഭിപ്രായ വ്യത്യാസവും അഗ്നിവേശിന്റെ പിന്‍വലിയലും.

സമരത്തില്‍ ഇതു് സ്വാഭാവികമാണു്. സമരം മുന്നേറുന്നതും സമരഫലം ഉരുത്തിരിയുന്നതും അതുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും കരണ പ്രതികരണങ്ങളുടെ ആകെത്തുകയായിട്ടാണെന്നതു് ഉറപ്പാക്കപ്പെടുന്നതു് ഇത്തരം ആഭ്യന്തരവും ബാഹ്യവുമായ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലിലൂടെ തന്നെയാണു്. അതു് കൊണ്ടാണു് വിപ്ലവം ആത്യന്തികമായി ശരിയാണെന്നു് പറയുന്നതു്. ശരി എന്നതു് വസ്തു നിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമാണു്.

സമര സമിതി മുന്നോട്ടു് വെച്ചിട്ടുള്ള ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെടുക എന്നതല്ല സമരത്തിന്റെ ഫലമായുണ്ടാകുന്നതു്.

സമര സംഘടനയുടെ ശക്തി, അതിനുള്ള ജന പിന്തുണ, അവരുന്നയിക്കുന്ന ആവശ്യങ്ങളുടെ ശരി, അവയുടെ ജനങ്ങള്‍ക്കുള്ള സ്വീകാര്യത, എതിര്‍ക്കുന്നവരുടെ ശക്തി, അവരുടെ ജനപിന്തുണ, അവരെടുക്കുന്ന നിലപാടുകളുടെ ശരി, അവയുടെ ജനങ്ങള്‍ക്കുള്ള സ്വീകാര്യത തുടങ്ങി ഒട്ടേറെ ഘടകങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയുടെ ഫലമാണു് സമരത്തിന്റെ അവസാനം ഉണ്ടാകുക.

സമരം തുടങ്ങിയാല്‍ പിന്നെ നടക്കുന്ന ചലനങ്ങള്‍ അതിനു് വഴിയൊരുക്കുന്ന മുന്‍കാലത്തുണ്ടായതിനേക്കാള്‍ വേഗത്തിലും അളവിലും അവയുടെ ഫലത്തിലും വലിയ മാറ്റങ്ങളാണുണ്ടാവുക.

ഇവിടെ നടക്കുന്ന സമരത്തില്‍ അണ്ണാഹസാരെ സംഘം ഉണ്ടാക്കിയ ലോക്പാല്‍ ബില്ലില്‍ അവര്‍ കൊണ്ടുവന്ന വകുപ്പുകളില്‍ വളരെയേറെ മാറ്റങ്ങള്‍ക്കു് പുറമേ നിന്നുള്ള തിരുത്തലുകള്‍ നിര്‍ദ്ദേശിക്കപ്പെടുകയും (അവയില്‍ മിക്കവയും ഇടതു് പക്ഷത്തിന്റെ സംഭാവനയാണു് !) അവ സമര സമിതി തന്നെ അംഗീകരിക്കുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്തിരിക്കുന്നു. 

ഇന്നലെ രാഹുലിന്റെ ലോകസഭാ പ്രസംഗം നാടകീയമായി അവതരിപ്പിച്ചു് കോണ്‍ഗ്രസ് മുന്‍കൈ എടുക്കാനുള്ള ശ്രമം ഉണ്ടായതു് ശ്രദ്ധിക്കുക. അതു് സ്വാഭാവികമാണു്. യുപിഎ ഇന്നു് ഭരണത്തിലാണു്. അവരാണു് ആത്യന്തികമായി സമര സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതും സമരം ഒത്തു തീര്‍പ്പാക്കേണ്ടതും. അല്ലാത്തപക്ഷം, ഒന്നുകില്‍ അടിച്ചമര്‍ത്തപ്പെടണം അല്ലെങ്കില്‍ യുപിഎ പുറത്തു് പോകണം. ഇതിലേതെങ്കിലും ഒന്നു് ഉണ്ടായേ തീരൂ. ഏതായാലും സമരം ശരിയും വിജയവും ജനങ്ങളുടെ ഉത്സവവും മാറ്റത്തിന്റെ നാന്ദിയും ആയിക്കഴിഞ്ഞിരിക്കുന്നു.

യുപിഎയ്ക്കു് നാളിതു് വരെ പിടിപ്പുകേടും സ്ഥാപിത താല്പര്യങ്ങളും മൂലം ഇക്കാര്യത്തിലുണ്ടായിട്ടുള്ള വീഴ്ചകളും നാണക്കേടും പിന്നോട്ടടിയും മറച്ചു് പിടിച്ചു് അവരുടെ പിന്തുണക്കാരെ പിടിച്ചു് നിര്‍ത്താനായി ശ്രമിക്കുക എന്നതു് സ്വാഭാവികമാണു്. അതിനുള്ള ശ്രമമാണു് രാഹുലിന്റെ നാടകീയ പ്രസംഗം. അതിനുള്ള പ്രാപ്തിയോ കഴിവോ ഇല്ലാത്തയാളെക്കൊണ്ടു് നിര്‍ബ്ബന്ധിച്ചു് ചെയ്യിപ്പിച്ചതിന്റെ എല്ലാ പോരായ്മകളുമുണ്ടായെങ്കിലും കോണ്‍ഗ്രസിന്റേയും യുപിഎ യുടേയും സ്വാഭാവികമായ ഇടപെടലായിരുന്നു അതു്. അതു് രാഹുലിനെക്കൊണ്ടു് ചെയ്യിച്ചതു് തന്നെ യുപിഎ യുടെ പിടിപ്പുകേടും അതിലുള്ള ആഭ്യന്തരക്കുഴപ്പങ്ങളും ഭിന്നതകളും തന്നെയാണു് വെളിച്ചത്തു് കൊണ്ടുവരുന്നതു്. രാഹുലിനെ നേതാവായി അവതരിപ്പിക്കാനാണു് ശ്രമമെങ്കില്‍ ഇതിലും എത്രയോ മെച്ചപ്പെട്ട രീതിയില്‍ കഴിയുമായിരുന്നു. ഇതിലും മെച്ചപ്പെട്ട ഇടപെടല്‍ സാദ്ധ്യമായിരുന്നുവെന്നു് നമുക്കു് തോന്നാമെങ്കിലും കോണ്‍ഗ്രസിന്റെ സംഘടനാ ദൌര്‍ബ്ബല്യം പ്രകടമായതു് സ്വാഭാവികം മാത്രം.

അതിലൂടെ യുപിഎ ശ്രമിക്കുന്നതു് സമര സമിതി പറയുന്നതിനപ്പുറം, ഇടതു് പക്ഷം മുന്നോട്ടു് വെച്ച നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പൊതുവെ സ്വീകാര്യമാകാവുന്നതും എന്നാല്‍ യുപിഎയുടെ വ്യക്തിത്വത്തിന്റെ സ്റ്റാമ്പു് ഉണ്ടെന്നു് പറയാവുന്നതുമായ ഒരു നിര്‍ദ്ദേശം ഉരുത്തിരിക്കാനും അതിലൂടെ അവസാന തീരുമാനത്തിലേക്കെത്താനും സമര സമതിയല്ല, യുപിഎ ആണു് ജയിച്ചതെന്നു് വരുത്താനുമാണു്.

ആ പ്രസംഗത്തില്‍ ലോക്പാല്‍ ബില്ലിനെ മറ്റൊരു തലത്തിലേക്കു് ഉയര്‍ത്തുക മാത്രമല്ല, സമരക്കാരെ ജനാധിപത്യ സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും അവമതിക്കുന്നതിന്റെ പേരില്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ശ്രമിക്കുക കൂടി ചെയ്തു. അതു് സ്വാഭാവികവും ആവശ്യവും കൂടിയാണു്.

നോക്കൂ, രാഹുലിന്റെ ലോക്പാല്‍ നിര്‍ദ്ദേശം മെച്ചപ്പെട്ടതാണു്. അതിനു് നിയമപരമായ (Statutory) പരിരക്ഷമാത്രമല്ല, അതിലുപരി ഭരണഘടനാ പരിരക്ഷ കൊടുക്കാമെന്നാണു് ആ നിര്‍ദ്ദേശം. ശേഷന്‍ അപ്പോള്‍ തന്നെ അത്തരമൊരു രോഖയുടെ കരടുമായി രംഗത്തെത്തിക്കഴിഞ്ഞു. പക്ഷെ, ഇതെല്ലാമായാലും യുപിഎയുടെ (കോണ്‍ഗ്രസിന്റേയും) ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും ചോദ്യ ചിഹ്നങ്ങളാണു്. അവ നടപ്പാക്കപ്പെടുമോ എന്നതു് വലിയ ചോദ്യം തന്നെയാണു്.

അതാണു് ഹസാരെ ഉറപ്പിനായി ബലം പിടിക്കുന്നതിനു് കാരണവും.

ലോക്പാല്‍ നിയമ നിര്‍മ്മാണത്തിന്റെ കഴിഞ്ഞ 42 വര്‍ഷക്കാലത്തെ ചരിത്രത്തിലുടനീളം ഉണ്ടാകാത്ത മാറ്റങ്ങളും വൈപുല്യവും ആഴവും കരുത്തും ഈ സമരത്തിന്റെ 11 ദിവസങ്ങളില്‍ അതു് കൈവരിച്ചിരിക്കുന്നു. ഇതാണു് വിപ്ലവത്തിന്റെ (സാമൂഹ്യ മാറ്റം നടക്കുന്ന വലിയ വിപ്ലവമൊന്നുമല്ലെങ്കിലും ഒരു വിപ്ലവത്തിന്റെ എല്ലാ പാഠങ്ങളും കിട്ടുന്ന ചെറിയ ഒന്നു്) നേട്ടം.

ഏതൊരു വിപ്ലവവും അതില്‍ പങ്കെടുക്കുന്നവരേയും നയിക്കുന്നവരേയും എതിര്‍ക്കുന്നവരേയും കാഴ്ചക്കാരേയും എല്ലാം പങ്കെടുപ്പിക്കുന്നതും മാറ്റിത്തീര്‍ക്കുന്നതുമാണു്.

സമരമെന്നതു്, വിപ്ലവമെന്നതു് ഏക പക്ഷീയമല്ല. കേവലമായ മാറ്റത്തിന്റെ ഒരു പ്രക്രിയയല്ല. മാറ്റത്തിന്റെ എല്ലാ നിയമങ്ങളും ബാധകമായതും അവ വെളിപ്പെടുത്തുന്നതുമായ വൈരുദ്ധ്യാത്മക പ്രക്രിയയാണു്. 

നമ്മുടെ യുവ വിപ്ലവ ബുദ്ധി ജീവികള്‍ക്കു് ഇത്തരം വിപ്ലവങ്ങള്‍ക്കു് സാക്ഷ്യം വഹിക്കാനുള്ള ആദ്യ അവസരം കിട്ടി എന്നതും അണ്ണാ ഹസാരെ സമരത്തിന്റെ ഗുണഫലമാണു്. 

അതു് കൊണ്ടു് മാധ്യമങ്ങളുടെ ഇടങ്കോലിടലുകള്‍ക്കുള്ള ലക്ഷ്യങ്ങളും മാനങ്ങളും കാണുന്നതോടൊപ്പം അവയാല്‍ നയിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകാതെ നോക്കേണ്ടതും സമരത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ പഠിക്കേണ്ടതുമുണ്ടു്.

സമരം ആരു് തുടങ്ങിയെന്നതോ, ആരു് നേതൃത്വത്തിലിരിക്കുന്നു എന്നതോ ആരു് പിന്നില്‍ കളിക്കുന്നു എന്നതോ മാത്രമല്ല അന്തിമ ഫലം നിര്‍ണ്ണയിക്കുന്നതു്. അതെല്ലാത്തിനും പങ്കുണ്ടാവാം. അവസാന ഫലം നിര്‍ണ്ണയിക്കുന്നതു് സമരത്തിലണിനിരന്നിരിക്കുന്നതും തുടര്‍ന്നു് അണിനിരിക്കുന്നതുമായ വര്‍ഗ്ഗ ശക്തികളുടെ ബലാബലം തന്നെയാണു്.

ഇവിടെ മുതലാളിത്തത്തിനു് ഉള്ളില്‍ തിരുത്തല്‍ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതും കാണാതെ പോയിക്കൂടാ. സാമൂഹ്യ മാറ്റം തടയുക തന്നെയാണു് അത്തരം തിരുത്തലുകളുടെ യുക്തി. അത്തരം പ്രവര്‍ത്തനങ്ങളും ഇടപെടലുകളും അവരെ സംബന്ധിച്ചിടത്തോളമെങ്കിലും ശരിയും സമൂഹത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന മെച്ചവുമാണു്.

ഒന്നും നടക്കാതിരിക്കുന്നതിനേക്കാള്‍ മെച്ചമാണു്, നിലവിലുള്ള ഗതികേടില്‍ നിന്നുള്ള എത്രമാത്രം ഭാഗികവും ചെറുതുമെങ്കിലും മോചനം. കൂടുതല്‍ മെച്ചപ്പെട്ട മാറ്റവും മോചനവും ആവശ്യപ്പെടുന്നവര്‍ ഇടപെടുകയും സമരം മുന്നോട്ടു് നയിക്കുകയുമാണു് വേണ്ടതു്. അല്ലാതെ, കാഴ്ചക്കാരായും വിമര്‍ശകരായും മാത്രം നില്‍ക്കുകയല്ല.

ജോസഫ് തോമസ്.

Friday, August 26, 2011

The ongoing anti-corruption struggle is justified by the noble objective of curbing corruption

Objectives of any struggle varies with those undertaking or organising the struggle by participation, support, motivation in cash, kind or moral.

Therefore, an objective analysis of the objectives of any struggle will make it clear the real objectives behind the struggle.

Here in the instant case, Team Anna may have 'the protection of the present system from failing' as an objective for undertaking the struggle. It is the result and the part of their subjective thinking or wishful thinking.

Objectively, this struggle against corruption weakens the present system (of social production and private appropriation) as without corruption it cannot continue private appropriation any more. The falling rate of growth of trade, profit and often falling trade and profit themselves have landed the system in a dire crisis. The share market cannot be sustained with a falling profit or profit rate. The crash of the share market is imminent with the falling profit or profit rate. So, the system is sought to be sustained by artificially showing that the system generates profit. It resorts to primitive accumulation of assets to show that asset is added by the corporates. Such assets, the values of which are shown on the income side, the balance sheet becomes profitable. This is a fraud. Actually, these assets are not generated by capitalist mode of production. They represent the social assets. But for this loot, naked plunder, the system would have been in a mess, nay it would have collapsed decades back. This fraud of the present system is manifested itself in the scams. This ongoing struggle is against the corruption which is integral to capitalism. Hence the struggle is objectively against the system, against the subjective ideological position of the participants to the struggle. This contradiction is being unfolded through the struggle itself.

This struggle itself is a manifestation of the internal contradiction of the capitalist system.

The contradictions of 'social production and private appropriation' are giving rise to the spectrum scam, sale of PSUs, transfer of natural resources which are all part of the primitive accumulation of capital and the premium profit (if at all any profit is there, it is due to illegal and immoral syphoning of assets from primary and secondary sectors of the economy) made by IT companies, new generation industries including financial and insurance sectors etc. Among the supporters of the existing system, very few are the direct beneficiaries. Vast majority are those who support it because of the indirect benefit accrued out of the system, like those who got employed, those who got self employment in the fields like trading, transportation etc due to the capitalist expansion. Initially, in the early days of capitalist expansion they are really benefited out of it and do not find fault with the system. But, as it advances, with the indirect and direct exploitation intensified by the direct beneficiaries, the indirect beneficiaries feel the pinch and they start fighting against these naked exploitation, swindling of public money and plunder of social assets. They will naturally be wishing to retain the system, but making it in their favour. They may not think of a system change at that stage. The agenda of system change comes to their priority only when they realise that they are unable to cleanse the system.

Naturally, the Civil Society Activism we see today is of that type.

It is quite natural that internal or foreign vested interests may try to take advantage of the struggle, in these days of sophistication. Even the ruling establishment or the ruling class itself may try to utilise these struggles to take advantage or to contain the same to a limited extend so that the system is not challenged, act as a 'safety valve', to pre-empt any serious struggle, as explained by some left intellectuals.

It is true that the unholy elements will be able to take advantage of such apolitical struggles if it is left to itself. It is here that the participation of masses lead, intervened and guided by the revolutionary class, the proletariat, equipped with the well defined ideology and philosophy, the revolutionary principles becomes critical. It is happening.

The left has been on struggle path against corruption all through the past decades. After the 'India Against Corruption' movement started and the state, when, resorted to undemocratic means to crush the movement, the 9 secular opposition parties came out in support of the democratic rights of the 'Civil Society'. The LDF in Kerala supported the protest action of the 9 parties. Later on the 9 parties on their own came out on to the streets with a day observation against the corruption. Most of the progressive organisations including the working class movement like CITU has gone on solidarity action in support of the anti-corruption movement.

The CPI(M) has come out with a comprehensive document listing a set of measures required to curb corruption. This amends and modifies, but at the same time , complements the CSA draft by making the demands more comprehensive and not in any way contradictory in its objectives.

The struggle is advancing in a very positive note.

Joseph Thomas

Thursday, August 25, 2011

Support the anti-corruption movement in India

(List of the corruptions that came public are consolidated. Stand on anti-corruption measures taken by Civil Society Activists & CPI(M) are given)

Summary of All scams of India : Rs. 910603234300000/-

OR

Rs. 91060323 Crores.

OR

Rs.910 lakhs Crores

OR

Rs.9 Crores Croes




How Jan Lokpal Bill is expected to curb the corruption according to Civil Society Activists

-----------------------------------------------------------------------------------
What is happening today

No politician or senior officer ever goes to jail despite huge evidence because Anti Corruption Branch (ACB) and CBI directly come under the government. Before starting investigation or prosecution in any case, they have to take permission from the same bosses, against whom the case has to be investigated.

Proposed by civil society

Lokpal at centre and Lokayukta at state level will be independent bodies. ACB and CBI will be merged into these bodies. They will have power to initiate investigations and prosecution against any officer or politician without needing anyone’s permission. Investigation should be completed within 1 year and trial to get over in next 1 year. Within two years, the corrupt should go to jail.


What is happening today

No corrupt officer is dismissed from the job because Central Vigilance Commission, which is supposed to dismiss corrupt officers, is only an advisory body. Whenever it advises government to dismiss any senior corrupt officer, its advice is never implemented.

Proposed by civil society

Lokpal and Lokayukta will have complete powers to order dismissal of a corrupt officer. CVC and all departmental vigilance will be merged into Lokpal and state vigilance will be merged into Lokayukta.

What is happening today

No action is taken against corrupt judges because permission is required from the Chief Justice of India to even register an FIR against corrupt judges.

Proposed by civil society

Lokpal & Lokayukta shall have powers to investigate and prosecute any judge without needing anyone’s permission.

What is happening today

Nowhere to go - People expose corruption but no action is taken on their complaints.

Proposed by civil society

Lokpal & Lokayukta will have to enquire into and hear every complaint.

What is happening today

There is so much corruption within CBI and vigilance departments. Their functioning is so secret that it encourages corruption within these agencies.

Proposed by civil society

All investigations in Lokpal & Lokayukta shall be transparent. After completion of investigation, all case records shall be open to public. Complaint against any staff of Lokpal & Lokayukta shall be enquired and punishment announced within two months.

What is happening today

Weak and corrupt people are appointed as heads of anti-corruption agencies.

Proposed by civil society

Politicians will have absolutely no say in selections of Chairperson and members of Lokpal & Lokayukta. Selections will take place through a transparent and public participatory process.

What is happening today

Citizens face harassment in government offices. Sometimes they are forced to pay bribes. One can only complaint to senior officers. No action is taken on complaints because senior officers also get their cut.

Proposed by civil society

Lokpal & Lokayukta will get public grievances resolved in time bound manner, impose a penalty of Rs 250 per day of delay to be deducted from the salary of guilty officer and award that amount as compensation to the aggrieved citizen.

What is happening today

Nothing in law to recover ill gotten wealth. A corrupt person can come out of jail and enjoy that money.

Proposed by civil society

Loss caused to the government due to corruption will be recovered from all accused.

What is happening today

Small punishment for corruption- Punishment for corruption is minimum 6 months and maximum 7 years.

Proposed by civil society

Enhanced punishment - The punishment would be minimum 5 years and maximum of life imprisonment.
---------------------------------------------------------------------

About Anna Hazare and Lok Pal Bill-:

1.Who is Anna Hazare?

An ex-army personnel (Unmarried). Fought 1965 Indo-Pak war.


2.What's so special about him?

He lead the villagers of Ralegaon Siddhi in Ahamad Nagar district, Maharashtra to develop their village into sufficiency.

3.This village is a self-sustained model village. Energy is produced in the village itself from solar power, biofuel and wind mills. In 1975, it used to be a poverty clad village. Now it is one of the richest village in India. It has become a model for self-sustained, eco-friendly & harmonic village.
4. Anna Hazare was awarded Padma Bhushan and is a known figure for his social activities.

5. He is supporting a cause, the amendment of a law to curb corruption in India.

6. How that can be possible?

He is advocating for a Bill, The Lok Pal Bill (The Citizen Ombudsman Bill), that will form an autonomous authority who will make politicians (ministers), bureaucrats (IAS/IPS) accountable for their deeds.

7. It's an entirely new thing right..?

In 1972, the bill was proposed by then Law minister Mr. Shanti Bhushan. Since then it has been neglected by the politicians and some are trying to change the bill to suit their theft (corruption).

8. Oh.. He is going on a hunger strike for that whole thing of passing a Bill ! How can that be possible in such a short span of time? The first thing he is asking for is: the govt should come forward and announce that the bill is going to be passed. Next, they make a joint committee to DRAFT the LOK PAL BILL. 50% government participation and 50% public participation. Bcoz u can't trust the government entirely for making such a bill which does not suit them.

9.What will happen when this bill is passed?

A LokPal will be appointed at the centre. He will have an autonomous charge, say like the Election Commission of India. In each and every state, Lokayukta will be appointed. The job is to bring all alleged party to trial in case of corruptions within 1 year. Within 2 years, the guilty will be punished.

(Courtsey : A mail from Rajesh/25-08-2011)

The CPI(M) stand on the corruption and measures to curb it.

The CPI(M) holds that along with a law for setting up an independent Lokpal, simultaneous measures to strengthen the legal and administrative framework against corruption are required. These include:



(1) Setting up of a National Judicial Commission to bring the conduct of judiciary under its purview

(2) Law to protect citizens charter for redressal of public grievances

(3) Amendment of Article 105 of the Constitution to bring MPs under anti-corruption scrutiny

(4) Electoral reforms to check money power in elections

(5) Setting up of Lok Ayuktas in the states to cover all public servants at the state-level

(6) Steps to unearth black money and confiscate the funds illegally stashed away in tax havens.

(Anna Hazare and team too agree for most of the changes suggested by CPI(M). Dialogue is still on)

Tuesday, August 23, 2011

Rally and Dharna demanding Strong Lok Pal Bill and stern measures against corruption and Resignation of Kerala CM undergoing vigilance enquiry



Rally reaching the Dharna venue in front of Ernakulam Collectorate.


Participants at Dharna venue.


Inaugural address by Sri. C M Dinesh Mani MLA

Will the intelligentsia in India address the Govt to persuade it to settle the anti-corruption agitation and to end the hunger fast by Anna Hazare ?

It is very funny, that all the responses from the intelligentsia seems to be addressing, advising, persuading, accusing and attacking Anna Hazare who organised a team under the banner 'Civil Society Activists' for their agitation, a gandhian style, non violent, educative, persuasion. Anna Hazare is accused of being arrogant to insist that the Govt do as he dictates. How can a man who resort to hunger fast be termed like that. Hunger fast is a way of harassment of the self and not any body else. Could any of the self proclaimed intelligentsia do that ? A firm will, conviction and commitment to the cause, dedication etc are required to do that. Any amount of intellectual exercise is no match for this method of non-violent struggle. This is a means of persuasion, education and mass communication.

On the contrary, the intelligentsia should have addressed the UPA leaders and the govt how they should address the issues raised by the Anna Hazare team.

One may not be blamed for saying that the support of the intelligentsia to the Govt and the system is because of the privileges enjoyed by the intelligentsia in this system. They do admit that the system is corrupt, draining the public assets to the private corporates and they themselves are occasionally annoyed, but, accommodative when they are faced with instances where they are forced to give bribe. They advise everybody to emulate them, to be passive and amenable to the ills of the society to keep the present system and its frame work.

It is very funny to note that the Prime Minister himself is repeating the arguements put forward by the intelligentsia to save himself and his govt from the wrath of the people. He says, 'Corruption cannot be ended by Lok Pal Bill alone.' He says, it cannot be done over night. According to him Lok Pal bill cannot be passed within the time line, 30th August, set by Anna Hazare.

The great PM was able to sign Nuclear Agreement with US within a day, taking blank cheque from the Parliament with the understanding that Parliament will endorse his action at a later date, which it did, though on bribe (!!!!!!!!!!!!!!!). LokPal bill is an act of Parliament, any difficiency of which could be amended by it too. If there is a will, there is a way. Or atleast, it could be convincingly put to the agitators.

The question the PM, his advisers and the intelligentsia have to answer is, why was not any action taken to end if not to reduce corruption in the past 65 years of independence ?

Corruption has been on the increase, by leaps and bounds, over the period. Not a single anti-corruption measure is to the credit of Central Govt.

Despite the admonitions from the Apex Court of India, Govt is shameless to keep the Swiss bank depositors list secret.

Why the intelligentsia put forward their stand on these issues raised by the anti-corruption movement. Through such open discussions, the infirmities in anti-corruption movement could be resolved and guided it properly. On the contrary they are making allegations against the anti-corruption movement.

The left and secular opposition has come open with its position made clear with its day observation on 23rd on specific demands that suggests modification to the single item charter of Anna Hazare team.

The Jan Lok Pal bill may be amateur. It may not be suiting the best democratic norms. It may not be comprehensive. It may not be the final answer to the issue of corruption.

But, it is a beginning, which is over due for the last 60 years. It was only the left that has addressed this issue in the past, as early as 5 decades.

BJP, unable to come on its own, is hiding behind the Anna Team with the fond hope that the corrupt and anti-people practices of their governments in the state could be covered.

It is not the left that is jealous of Anna Hazare (as alleged by somebody in this thread), but it is the intelligentsia that is jealous of him.

Let the intelligentsia, if they are so concerned about democracy, peace and tranquillity ask the Govt what to do and how to settle the demands of Anna Hazare and team, instead of accusing the people on the struggle path.

Tuesday, August 16, 2011

Condemn the arrest of Anna Hazare and other anti-corruption struggle activists and ban on hunger strike

Any well meaning individual is bound to condemn the arrest of Anna Hazare and other anti-corruption struggle activists and the ban on the hunger strike in Delhi. This high handed action of the Congress lead UPA Govt is an attack on the democratic rights of the people to have peaceful forms of struggle.

It shows the intolerance of Congress and UPA leadership to any anti-corruption movement. Had the Prime Minister and the Govt been sincere in its declarations against corruption made on the independence day, it should not have been agitated over Anna Hazare or any section of the people campaigning for an effective Lok Pal bill and against corruption.

This intolerance on the part of the leaders of ruling coalition against anti-corruption struggle proves the involvement of congress and UPA leadership in the recent spate of corruption. The official Lok Pal Bill presented in parliament is weak and inadequate. Prime Minister need not be placed above the law of the land. It is not above any of the law already in force. Then why there shall be an exemption from the Lok Pal bill being enacted, now ? Congress in the past, during the period of NDA regime pleaded for including of Prime Minister in the purview of Lok Pal bill. This shows the duplicity of the UPA leadership.

A strong popular movement has to be built up to ensure that a proper legislation for an effective LokPal is adopted by parliament. Thus the Anna Hazare struggle is justified and any attempt to crush the struggle is to be opposed. More over the anti-democratic attitude of the Govt of India and their attack on the rights of the people to protest is of greater concern.


While giving full support to the struggle against corruption and for an effective Lok Pal bill, it shall not go unnoticed that the Anna Hazare team struggling against corruption do not realise the real dimensions of the corruption and the root cause of it. That shows their lack of understanding and the limitation of the movement. The progressive movement has to respond favourably to any mass movement against the existing anti-people regime to a natural conclusion in the process of building up vast movements. In the process the vast sections of the people will be drawn to the struggle against the inhuman system of abject loot of the assets of the people by the capital and enhance their awareness on the class contradictions and need for a class approach to the issue.


The role of media in deliberately ignoring the left initiatives is due to its pro-finance capital stand and subservience. But, they are unable to ignore the civil society actions. They may even have deliberate intention to project the civil society activism against the progressive movements. But, they are bound to fail as the civil society activism is contributive to the left movement and in no way contradictory to it.

Corruption is not limited to public servants accepting bribe for the services they give to the public. Sure, such corruption has to be ended. Corruption of any sort whether small or big shall be ended. But, it shall be seen that corruption includes swindling of public money of all sorts and their siphoning away from the people and the nation. This aspect cannot be disputed by any body including the civil society activists.

But they may not agree that the new generation industries are per se corrupt outfits. They appropriate the public assets one way or other. These elites who aligned themselves with the civil society activism are the beneficiaries of the new outfits and the neo-liberal policy frame work. They think that they got employment only because of these new generation industries. This is true and is the case with all those employed in Govt and PSUs even, in the past as also today. But, those so employed will in course of time change as they experience the exploitation of the their labour by the capital. The employees of the new generation industries did not so far thought of the fact that had the PSUs or other similiar structures like co-operatives were expanded instead of the new generation ones, which are not bound by any rules of the game, they would have been better paid with better service conditions ensuring job security and social security. The very insecurity experienced by the new generation workers will make them fight the finance capital in due course. Then they will realise that the neo-liberal policy frame work is the root cause of the increased corruption.

On this analogy the undue favour to the corporates by way of tax concession is the highest form of corruption while subsidy to the poor are curtailed by the UPA govt as part of the neo-liberal policy frame work it has adopted. Handing over of public sector assets to corporates is yet another form of corruption. They include the transfer of PSU shares, PSUs themselves, forest land, mines, oil fields, spectrum and the like.

The loss of 1.76 Lakhs Crores by way of license fee for the mobile communication spectrum allotted to corporates is only a part of the corruption in the sale of spectrum. The very sale is corruption. Common Wealth Game scam is direct political corruption resorted to by the ruling party functionaries. It is quite natural for the politicians to resort to such tactics when they favour the ruling class to loot the people as part of their role of class subservience. Such acts are bound to be ignored or culprits protected by the system, which is being taking place.

The wealth so siphoned away from the people results in deprivation to the people, they being subjected to innumerable suffering. It naturally finds its way to tax havens and Swiss banks. It also reaches the hands of the extremist elements and terrorist outfits that weaken the peoples democratic movements. This shows the nexus between the ruling political elite, the state apparatus lead by the civil servants, their class masters, the extremism, terrorism and every thing that is anti-social.

Thus, the civil society activists are yet to understand that the spate of corruption is very much integral to the system. They are not to be blamed for their ignorance. In the course of the struggle they will realise that the system itself is corrupt and corruption is a means of the primitive capital accumulation process resorted by the corporates against falling profit rate.

Falling profit rate is the result of the crisis of shrinkage in international trade which is the effect of mind boggling exploitation resorted to by the finance capital. Falling profit rate give rise to share market crisis, crash in share prices. Hence, the Corporates are forced to inflate their profit in books of accounts up by showing assets earned out of the swindling of public assets even while actual surplus is falling or rate of growth of profit is retarded.

Share market confidence is thus built up through fraud, like that of the Sathyam episode where real estate gains are utilised to inflate profit. Information Technology Corporates use inflating their intangible assets (value of the software solutions) to create the hype. This in effect result in siphoning away the wealth generated from the real world economy, the agriculture, industry and services into the virtual economy creating economic boom without generating corresponding employment. No employment and hence no surplus, is the essence of the crisis faced by the finance capital. Naked loot of public assets and massive loans are the two ways of sustenance of the modern finance capital. It is thus bound to collapse in short run, the signs of which are visible now.

The new areas like trade in derivatives, the financial instruments, is not generating any surplus of its own. The IT boom and financial sector boom of trade in derivatives are only means of profit sharing or re-appropriation of the loot booty among different groups/sectors of finance capital.

Rising price of Gold, Crisis ridden US Dollar, US loosing credit worthiness etc show how fragile is the global capitalist system is !

Thus corruption is encouraged by the system. It is favouring the finance capital. It is against the people at large. They are deprived of their assets, the public assets as also their private property. In the process they are deprived of a living too.


If the present movement lead by the civil society activists has to achieve their demand for a corruption free India, they have to go a long way. It shall not be achieved by a mere LokPal, how-so-ever effective it is going to be. Even for that a strong popular movement has to be built up to ensure that an effective legislation is adopted by parliament. In addition to LokPal many other system changes are required. Judicial Commission to over see the judiciary is a must. Re-engineering of Govt Departments to make it more transparent and responsive is a must. Democratic expansion achieved through greater awareness of the people and their vigilance is yet another requirement.


On the whole Administrative Reforms measures and democratic expansion put forward by the left is the need of the hour to end corruption, which shall be a step ahead to a more responsive and people oriented governance. It shall include many more measures along with LokPal.

Let this be a beginning that leads to more united struggles for a better future. This struggle shall provide the first lesson for the civil society movement as to who shall be their allies and enemies.


Joseph Thomas

Monday, August 15, 2011

സ്വാതന്ത്ര്യ ദിന ചിന്തകള്‍ - 2011

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 65-ആം വാര്‍ഷികം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കോളനി ഭരണത്തിനെതിരെ ലോകമാകെ വീശിയടിച്ച സ്വാതന്ത്ര്യ വാഞ്ഛയുടെ, മാനവ മോചനം എന്ന പൊതു സാമൂഹ്യ പ്രക്രിയയുടെ ഭാഗം തന്നെയായിരുന്നു. ഇന്ത്യന്‍ ജനതയുടെ സര്‍വ്വതോമുഖമായ പുരോഗതിയും സൌഖ്യവുമായിരുന്നു സ്വാതന്ത്ര്യ സമരത്തില്‍ അണിനിരന്ന ജനങ്ങളുടെ ലക്ഷ്യം. സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വളര്‍ന്നു കൊണ്ടിരുന്ന മുതലാളിത്തമാകട്ടെ അവരുടെ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യമിട്ടതു്. ജനങ്ങളുടെ സ്വാതന്ത്ര്യാഭിനിവേശത്തെ അവര്‍ ഉത്തേജിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തെന്നതു് ശരിയും നല്ലതുമായിരുന്നു. മുതലാളിത്തം തന്നെ ശൈശവ ദശയിലായിരുന്ന ഇന്ത്യയില്‍ തൊഴിലാളി വര്‍ഗ്ഗം ശൈശവ ദശ പിന്നിട്ടിരുന്നില്ല. സ്വാഭാവികമായും അധികാരമേറ്റെടുത്ത മുതലാളിത്തം മുതലാളിത്ത പാത സ്വീകരിച്ചു. ശൈശവ ദശയിലുള്ള മുതലാളിത്തത്തിന്റെ സ്വാഭാവിക നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിത നിലവാരത്തിലും പ്രതിഫലിച്ചു. സ്വാതന്ത്ര്യത്തിന്റെ ആദ്യ പതിറ്റാണ്ടുകളില്‍ കുറേയേറെ ഗുണ ഫലങ്ങള്‍ താഴേക്കു് അരിച്ചിറങ്ങി കിട്ടിയിരുന്നു. മുതലാളിത്തം അതിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിച്ചു് കൊണ്ടു് മാത്രമാണു് മുന്നേറിയതു്. അവരുടെ വളര്‍ച്ച, അവരുടെ മൂലധന വികാസം, ജനങ്ങളുടെ ചെലവിലാകാനേ തരമുണ്ടായിരുന്നുള്ളു. അതു് തന്നെ നടന്നു. ഇന്നു്, വളര്‍ന്നു് കഴിഞ്ഞ ഇന്ത്യന്‍ മുതലാളിത്തത്തിനു് അനുയോജ്യമായ കൂട്ടു് ആഗോള മുതലാളിത്തം തന്നെയായി കഴിഞ്ഞു. രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വാതന്ത്ര്യമോ സുസ്ഥിതിയോ ഇന്നു് ഇന്ത്യന്‍ കുത്തക മുതലാളിത്തത്തിനു് പ്രശ്നമല്ലാതായി. അവര്‍ക്കിന്നു് ആവശ്യമായ സ്വാതന്ത്ര്യം ലോക കമ്പോളത്തില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യമാണെന്നവര്‍ തിരിച്ചറിയുന്നു. അതിനായി ആഗോള ധന മൂലധനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കുത്തക മൂലധനവും ലയിക്കുന്നു. ചെറുകിട ഇടത്തരം മുതലാളിമാരും കര്‍ഷകരും തൊഴിലാളികളും ഈ ധന മൂലധനത്തിന്റെ ചൂഷണത്തിനു് വിധേയമാക്കപ്പെടുകയാണു്.

ഇന്ത്യ സ്വന്തം കാലില്‍ നിന്നിരുന്നെങ്കില്‍, അതിനായി സമാന സാഹചര്യത്തിലുള്ള ഇതര രാജ്യങ്ങളുമായി ചേര്‍ന്നു് നീങ്ങിയിരുന്നെങ്കില്‍ ധനമൂലധനം ആഗോളമായി നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് വലിയൊരളവു് രക്ഷപ്പെട്ടു് നില്കാന്‍ ഇന്ത്യയ്ക്കു് കഴിയുമായിരുന്നു. എന്നാല്‍ ആഗോള ധനമൂലധനവുമായി ഇന്ത്യയുടെ കെട്ടുപിണയല്‍ ഇന്ത്യയേയും ആഗോള ധന മൂലധന പ്രതിസന്ധിയുടെ നേരിട്ടുള്ള ഇരയായി മാറ്റിയിരിക്കുന്നു. ആഗോള മൂലധനത്തോടൊപ്പം ഒന്നിച്ചു് മുങ്ങുക എന്ന തീരുമാനം ഇന്ത്യന്‍ കുത്തക മൂലധനം എടുത്തതിന്റെ പരിണിതിയാണു് എണ്‍പതുകളില്‍ ആരംഭിച്ചു് തൊണ്ണൂറുകളില്‍ ശക്തി പ്രാപിച്ച ഉദാരവല്കരണവും തുടര്‍ന്നു് വന്ന യുപിഎ സര്‍ക്കാരിന്റെ നയ-നടപടികളും അമേരിക്കയോടുള്ള വിധേയത്വവും. അടുത്ത കാലത്തു് നടന്ന ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മോചനത്തിന്റെ പാത സാര്‍വ്വ ദേശീയ തൊഴിലാളിവര്‍ഗ്ഗ മോചനത്തിന്റെ പാതയോടു് കൂടുതല്‍ സമാന്തരമാക്കി മാറ്റിയിരിക്കുന്നു.

മാനവ രാശി മോചനം സ്വപ്നം കണ്ടു് തുടങ്ങിയിട്ടു് വര്‍ഷങ്ങളെത്രയായെന്നതിനു് കണക്കില്ല. ഒട്ടേറെ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വന്നു് പോയി. പല മതങ്ങളും നിലവില്‍ വന്നു. പല ചിന്താ സരണികളും രൂപപ്പെട്ടു. അവയെല്ലാം വളര്‍ന്നു് വികസിച്ചു. കാരണം, മനുഷ്യന്‍ മോചനം ആഗ്രഹിച്ചു, അവയെല്ലാം മാനവ മോചനം വാഗ്ദാനം ചെയ്തു. മിക്കവയും ആഗ്രഹ പ്രകടനങ്ങള്‍ മാത്രമായിരുന്നു. ചിലവ മാത്രം പരീക്ഷണങ്ങളും. അകാലത്തിലുള്ള പരീക്ഷണങ്ങള്‍ ഒട്ടേറെ പാഠങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു് ഇടയാക്കിയെങ്കിലും സ്വാഭാവികമായും പരാജയപ്പെട്ടു. നിലനിന്നവയെല്ലാം അധികാരത്തിന്റെ തണലിലോ അധികാരത്തിന്റെ കേന്ദ്രം തന്നെയായോ മാറി മാനവ മോചന പ്രസ്ഥാനങ്ങള്‍ക്കു് വിലങ്ങു തടി സൃഷ്ടിക്കുന്നു.

വസ്തു നിഷ്ഠമായും ശാസ്ത്രീയമായും മാനവ മോചനത്തിനുള്ള പാത ചൂണ്ടിക്കാണിച്ചതു്, വളര്‍ന്നു് വരുന്ന തൊഴിലാളി വര്‍ഗ്ഗത്തേയും അവരുടെ ഐക്യത്തേയും മുന്നില്‍ കണ്ട മാര്‍ക്സും എംഗല്‍സുമായിരുന്നു. അവരതു് ചെയ്തതു്, അന്നേവരെ നിലവില്‍ വന്ന എല്ലാ മാനവ മോചന സരണികളും പരിശോധിച്ചും വിശകലനം ചെയ്തും വിലയിരുത്തിയുമായിരുന്നു. മാനവ മോചനത്തിന്റെ ഉപകരണം തൊഴിലാളി വര്‍ഗ്ഗമായിരിക്കുമെന്നു് അവര്‍ കണ്ടെത്തി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിര്‍ണ്ണായക പങ്കും അവരുടെ വര്‍ദ്ധിച്ചു് വരിക മാത്രം ചെയ്യുന്ന എണ്ണവും അതിനാല്‍ തന്നെ ശക്തിയും മേധാവി വര്‍ഗ്ഗത്താല്‍ തന്നെ സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും അവരുടെ ചൂഷണത്താല്‍ ഐക്യപ്പെടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഉരുത്തിരിഞ്ഞു് വരുന്ന ഭൌതിക യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തിയുമാണു് അവരതു് ചെയ്തതു്.

അവര്‍ ദീര്‍ഘ ദര്‍ശനം നടത്തിയ ആഗോള മുതലാളിത്ത പ്രതിസന്ധിയും തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വ ദേശീയതയും ഇന്നു് യാഥാര്‍ത്ഥ്യമായിരിക്കുന്നു. വികസിച്ചു് വരുന്ന വാര്‍ത്താ വിനിമയ-ഗതാഗത ശൃംഖലകളും അവയെ ആധാരമാക്കി വളരുന്ന ആഗോള വ്യാപാരവുമാണു് അവരെ വ്യവസായ സമ്പദ്ഘടനയുടെ ഗതിവിഗതികളും അതിലൂടെ ഉരുത്തിരിയുന്ന ആഗോള മൂലധനവും അതിന്റെ സ്വാഭാവിക പ്രതിഫലനമായി തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയും അവ തമ്മിലുള്ള വര്‍ഗ്ഗ സമരവും തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയവും പ്രഖ്യാപിക്കാന്‍ സഹായിച്ചതു്. അന്നു്, 8 മണിക്കൂര്‍ തൊഴില്‍ സമയം നിയമപരമായ അവകാശമായി നേടുന്നതിനു് വേണ്ടി നടന്ന തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം വിപ്ലവകാരിയായ വര്‍ഗ്ഗത്തെ കണ്ടെത്തുന്നതില്‍ അവര്‍ക്കു് സഹായകമായി. മൂലധനാധിപത്യത്തെ അവര്‍ വിശകലനം ചെയ്തതില്‍ കൂടുതലായി നാളിതു് വരെ ആരും ചെയ്തിട്ടില്ല. മൂലധനത്തിന്റെ ചലനാത്മകതയും ചടുലതയും അവര്‍ പ്രവചിച്ചതു് പോലെ തന്നെ പ്രകടമാക്കപ്പെടുന്നു. അതിലൂടെ, വിവര വിനിയ മേഖലയുടെ വികാസം മൂലധനാധിപത്യത്തിന്റെ വികാസത്തിനു് വഴിയൊരുക്കി. പുതിയ കമ്പോളങ്ങള്‍ കണ്ടെത്താനും വെട്ടിപ്പിടിക്കാനും അതിനു് കഴിഞ്ഞു. ലോക മാകെ വ്യാപിക്കാന്‍ കഴിഞ്ഞു. ദേശീയ വ്യവസായാടിത്തറകള്‍ കടപുഴക്കി ആഗോള മൂലധനാധിപത്യം ഉറപ്പിക്കാന്‍ ചരക്കുകളുടെ കുറഞ്ഞ വിലയും പുതിയ വിപണന തന്ത്രങ്ങളും സഹായിച്ചു. ഇന്നു് പ്രതിസന്ധിയും ആഗോളമായി. നടന്നു് കൊണ്ടിരിക്കുന്ന വിവര വിനിമയ വിപ്ലവം മൂലധന വ്യാപനത്തിന്റേതെന്ന പോലെ തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടേയും മൂര്‍ത്തവും ശക്തവുമായ ഉപകരണമായി പരിണമിച്ചിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം ഇനി അതിന്റെ ചരിത്രപരമായ കടമ നിര്‍വ്വഹിക്കുകയേ വേണ്ടൂ.

സമൂഹത്തെയാകെ എല്ലാ വിധ മര്‍ദ്ദനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ നിലവില്‍ മുതലാളിത്തത്തിന്റെ മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തിനു് സ്വയം മോചനം നേടാനാവില്ല എന്നതാണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിന്റെ സാംഗത്യവും അനിവാര്യതയും ഉറപ്പും. വിപ്ലവം തനിയെ നടക്കുകയല്ല, മറിച്ചു് അതു് ജനങ്ങള്‍ നടത്തുകയാണു്. തൊഴിലാളി വര്‍ഗ്ഗം നേതൃത്വം ഏറ്റെടുക്കുകയാണു്. അത്തരം കടമ ഏറ്റെടുക്കാന്‍ ഉരുത്തിരിയുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിക്കപ്പെടുകയാണു് എന്നതാണു് അനിവാര്യത. തൊഴിലാളി വര്‍ഗ്ഗ വിപ്ലവം സാരാംശത്തില്‍ ആഗോളമാണെങ്കിലും രൂപത്തില്‍ ദേശീയമാണു്. കാരണം, ഓരോ രാജ്യത്തും അതാതിടങ്ങളിലെ തൊഴിലാളി വര്‍ഗ്ഗത്തിനു് മാത്രമേ അവിടങ്ങളിലെ മൂലധനാധിപത്യവുമായി കണക്കു് തീര്‍ക്കാനാവൂ എന്നു് മാര്‍ക്സു് പണ്ടേ നിരീക്ഷിച്ചതു് ഇന്നും ശരിയായി തന്നെ തുടരുകയാണു്.

ഇതിലേക്കു് വിരല്‍ ചൂണ്ടുന്ന ഒട്ടേറെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ഉദ്ദിഗ്ന ദശാസന്ധിയിലൂടെയാണു് ലോകം കടന്നു് പോകുന്നതു്. ആശയ രംഗത്തു് മാര്‍ക്സിസത്തിനു് ശേഷം പ്രായോഗിക വിപ്ലവ രാഷ്ട്രീയത്തില്‍ ലെനിനിസം പോലെ പ്രധാനമാണു് തൊഴിലാളി വര്‍ഗ്ഗ സമര മുഖത്തു് മുതലാളിത്തത്തെ നേര്‍ക്കു് നേര്‍ നേരിടാന്‍ തൊഴിലാളി വര്‍ഗ്ഗത്തെ ശാക്തീകരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും വിവിധ വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും നിലയുറപ്പിച്ചു് കഴിഞ്ഞു എന്നതു്. മുതലാളിത്തത്തെ, അതിന്റെ ആധുനിക കേന്ദ്രീകരണമായ ആഗോള ധന മൂലധനാധിപത്യത്തെ തൊലിയുരിച്ചു് കാട്ടുന്നതില്‍ വിക്കീ ലീക്സു് പോലയുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ആഗോള മൂലധനാധിപത്യത്തെ നേര്‍ക്കു് നേര്‍ വെല്ലുവിളിക്കുകയാണിന്നു്. പുതിയ വാര്‍ത്താവിനിയ സംവിധാനങ്ങളുടെ സഹായത്തോടെ ലോകമാകെ രാഷ്ട്രീയ രംഗത്തു് പുതിയ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുള പൊട്ടുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉപകരണവും ഉപാധിയുമായി തൊഴിലാളികള്‍ക്കു് മാത്രം വഴങ്ങുന്നതും സ്വത്തവകാശത്തിനു് സാംഗത്യമില്ലാത്തതുമായി സ്വതന്ത്ര വിജ്ഞാന സമ്പത്തു് മാറിക്കഴിഞ്ഞിരിക്കുന്നു.

ആഗോള ധനമൂലധനത്തിന്റെ (അതിനോടു് ഉല്‍ഗ്രഥിക്കപ്പെട്ടിരിക്കുന്ന ദേശീയ കുത്തക മൂലധനത്തിന്റേയും) നിലനില്പു് ഇന്നു് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ ഇടിയുന്ന ലാഭത്തോതു് തനി കൊള്ളയിലൂടെയല്ലാതെ ഇനിയൊരു നിമിഷം നിലനില്‍ക്കാനതിനു് കഴിയില്ലെന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നു. വെറും തട്ടിപ്പു് മാത്രമായി മാറിയിട്ടുള്ള പുതിയ ധന ഇടപാടുകളും ധന ഉപകരണങ്ങളും അവയുടെ ക്രയവിക്രയവും ഓഹരി വിപണിയിലെ ചൂതാട്ടവും ഒന്നും മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മേല്‍ പ്രക്രിയകളെല്ലാം ലാഭം പങ്കുവെപ്പിന്റെ രീതികളില്‍ മാത്രമേ മാറ്റം വരുത്തുന്നുള്ളു. ചുരുക്കം, മുതലാളിമാര്‍ തമ്മിലുള്ള കടിപിടി മാത്രമാണതു് പ്രകടമാക്കുന്നതു്. ഒഹരി ഉടമകള്‍ കബളിപ്പിക്കപ്പെടുക മാത്രമാണതിലൂടെ നടക്കുന്നതു്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ധന മൂലധനം പിടിച്ചു് നില്കുന്നതു് തനി കൊള്ളയിലൂടെയാണു്. വിവര സാങ്കേതിക വിദ്യയുടെ പേരില്‍ ഇതര മേഖലകളില്‍ നിന്നുള്ള സമ്പത്തു് വലിച്ചെടുക്കുക, മൂലധന ഉടമകള്‍ക്കു് ലാഭനിരക്കു് നിലനിര്‍ത്താനായി നികുതി ഇളവുകള്‍ നല്‍കുക, 'ആധാര്‍' പോലെ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ സൃഷ്ടിച്ചു് ജനങ്ങളെ കൊള്ളയടിക്കുക, പെന്‍ഷന്‍ ഫണ്ടും, ബാങ്കു് മൂലധനവും അടക്കം പൊതു മേഖലാ ആസ്തികള്‍ കൈമാറുക, ഊര്‍ജ്ജ സ്രോതസുകള്‍, വനഭൂമി, ജല സ്രോതസുകള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുക, സ്പെക്ട്രം പോലുള്ള പുതിയ വിഭവങ്ങളെ ചരക്കാക്കി മാറ്റി ആസ്തി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പൊതു സ്വത്തിന്റെ കൊള്ളയാണു് നടക്കുന്നതു്. പക്ഷെ, ഇത്തരത്തില്‍ കൊള്ളയിലൂടെ സമാഹരിക്കുന്ന ആസ്തികള്‍ ഓഹരി വിപണിയില്‍ ലാഭത്തിന്റെ കണക്കു് കാണിക്കാന്‍ ഉപകരിക്കുമെങ്കിലും വരും വര്‍ഷങ്ങളില്‍ ആ പുതിയ ആസ്തികള്‍ക്കും കൂടി ആവശ്യമായത്ര മിച്ചം (ലാഭം) കണ്ടെത്തണമെന്ന ഊരാക്കുടുക്കിലേക്കു് ആഗോള ധന മൂലധന വ്യവസ്ഥ അതി വേഗം മുതലക്കുപ്പു് കുത്തുകയാണു്. ലോക വ്യാപാരക്കുഴപ്പം ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നു.

മാനവ രാശിയുടെ മോചനത്തിനുള്ള ഭൌതികാടിത്തറ രൂപപ്പെട്ടിരിക്കുന്നു. നേതൃത്വം കൊടുക്കാനാവശ്യമായ ആത്മ നിഷ്ഠ ഘടകം, രാഷ്ട്രീയ സംഘടനയും, നിലവില്‍ വന്നിരിക്കുന്നു. മാനവ രാശിയെ എന്നെന്നേയ്ക്കുമായി എല്ലാ വിധ മര്‍ദ്ദനങ്ങളില്‍ നിന്നും ചുഷണങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ വൈരങ്ങളില്‍ നിന്നും ഈ കാലഹരണപ്പെട്ട സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കുന്ന ദുഷ്ടുകളില്‍ നിന്നും മോചിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം ആധുനിക സങ്കേതങ്ങളാല്‍ ശാക്തീകരിക്കപ്പെടുക മാത്രമാണിനി വേണ്ടതു്. അതിനുള്ള ഉപകരണം, ആഗോള വിവര വിനിമയ ശൃംഘലയും സ്ഥാപിതമായിരിക്കുന്നു. അതെടുത്തുപയോഗിക്കുകയേ വേണ്ടൂ.

സ്വാതന്ത്ര്യം കയ്യെത്തും ദൂരത്തായിരിക്കുന്നു.

ജോസഫ് തോമസ്.
ആഗസ്റ്റു്, 15, 2011

Tuesday, August 9, 2011

സാമ്രാജ്യത്വം കൊമ്പു് കുത്തുന്നു, മുതലാളിത്തം ഊരാക്കുടുക്കില്‍

അമേരിക്ക സാമ്രാജ്യത്വ നായകന്‍, അഗോള ധനമൂലധന വ്യവസ്ഥയുടെ പ്രചോദനം.

ആ അമേരിക്ക ഏറ്റവും വലിയ കടക്കാരന്‍ -

അതു് പക്ഷെ, കടം മേടിക്കാനുള്ള കഴിവിന്റെ നിദാനമായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ അമേരിക്കയുടെ ശക്തിയായി വാഴ്തപ്പെട്ടു് പോന്നു. ശക്തനെ നേതാവായി കണക്കാക്കി അതിനു് ചുറ്റും മുതലാളിത്തം അതിന്റെ പുതിയ ഘട്ടത്തില്‍ വികസിച്ചു. അമേരിക്കന്‍ നേതൃത്വത്തില്‍ ആഗോള ധന മൂലധനത്തെ ആസ്പദമാക്കിയുള്ള സാമ്രാജ്യത്വം രൂപപ്പെട്ടു.

(അമേരിക്ക എന്നു് തുടര്‍ന്നു് പറയുമ്പോള്‍ അമേരിക്കന്‍ ജനതയേയല്ല, സാമ്രാജ്യത്വ നേതൃത്വമേറ്റിട്ടുള്ള അമേരിക്കന്‍ ഭരണകൂടത്തേയാണു് ഉദ്ദേശിക്കുന്നതു്)

അമേരിക്ക, പക്ഷെ, കടം മേടിച്ചു് നല്ല കാര്യം ചെയ്യുകയായിരുന്നില്ല - ധൂര്‍ത്തടിക്കുക മാത്രമായിരുന്നില്ല, മറ്റു് രാജ്യങ്ങള്‍ക്കു് മേല്‍ തങ്ങളുടെ ധിക്കാരം അടിച്ചേല്പിക്കുകയും കൊള്ള നടത്തുകയുമായിരുന്നു.

പണ്ടു്, കൊറിയ, വിയറ്റ്നാം, ക്യൂബ, ............
പിന്നീടു് ഇറാന്‍, അഫ്ഘാനിസ്ഥാന്‍, ................
അടുത്തകാലത്തു് ഇറാക്കു് .................

വായ്പവാങ്ങിയും കൊള്ളയടിച്ചും കിട്ടിയതെല്ലാം ഉപയോഗിച്ചു് ആഭ്യന്തരമായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതോടൊപ്പം കൊള്ള തുടരാനായി ആയുധം കുന്നു് കൂട്ടുകയും ലോകമാകെ ആയുധപ്പുരകളും ആയിരക്കണക്കിനു് സൈനിക കേന്ദ്രങ്ങളും സ്ഥാപിക്കുകയും ചെയ്തു.

സ്വയം ഭീകരത നടത്തുകയും (സിഐഎ), ഭീകര രാഷ്ട്രങ്ങളെ വളര്‍ത്തുകയും (ഇസ്രായേല്‍), ഭീകര പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുകയും (ഐഎസ്ഐയിലൂടെ തീവ്രവാദ സംഘടനകളെ പാകിസ്ഥാനില്‍ ഇന്ത്യക്കെതിരെ, ബിന്‍ ലാദനെ അഫ്ഘാനിസ്ഥാനില്‍ അവിടെയുണ്ടായിരുന്ന സോഷ്യലിസ്റ്റു് ഭരണത്തിനെതിരെ ..........) ചെയ്തു് പോന്നു.

ഇന്നിതാ അതെല്ലാം ഭാരമായി കൂടി മാറിയിരിക്കുന്നു.
ഇതെല്ലാം നിലനിര്‍ത്താന്‍ ഇനിയും കൂടുതല്‍ കടം വാങ്ങണം.

കടം വാങ്ങാനുള്ള കഴിവു് ഇടിയുന്നു.
ഉള്ളതു് കൊണ്ടു് ജീവിക്കാന്‍ പഠിക്കണമെന്നു് ചൈന പോലും അമേരിക്കയെ താക്കീതു് ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ആഗോള ധന മൂലധന പ്രതിസന്ധിയാണിതിലൂടെ നിര്‍ണീതമാകുന്നതു്.

വ്യവസായ മൂലധനവും (ഒഹരി മൂലധനവും) ബാങ്കിങ്ങു് മൂലധനവും കൂടിച്ചേര്‍ന്നു് രൂപപ്പെട്ട ധന മൂലധനം സൃഷ്ടിക്കുന്ന മിച്ചം മൊത്തം മൂലധനത്തിന്റെ നിലനില്പിനും വികാസത്തിനും ആവശ്യമായ ലാഭം സൃഷ്ടിക്കുന്നില്ല.
കാരണം, ലോക വ്യാപാര പ്രതിസന്ധി (അമിത ചൂഷണം മൂലമുണ്ടാകുന്ന കമ്പോള ചുരുക്കവും തല്‍ഫലമായുണ്ടാകുന്ന അമിതോല്പാദനവും) തന്നെ.
മൊത്തം ധന മൂലധനത്തിന്റെ ലാഭ നിരക്കു് ഓരോ വര്‍ഷവും ഇടിയുന്നു.
ഇതു് ഓഹരി വിലയുടെ മൂല്യം ഇടിയാന്‍ ഇടയാക്കുന്നു.
ഇതു് തടയാനുള്ള കൃത്രിമ മാര്‍ഗ്ഗമായാണു് പൊതു മുതല്‍ കൊള്ളയടിച്ചു് വര്‍ദ്ധിച്ച ആസ്തി കാണിച്ചു് ലാഭം കൂടിയതായി കണക്കുണ്ടാക്കുന്നതു്. കൂടുതല്‍ നികുതി ബാധ്യത അതുണ്ടാക്കുന്നു.മുതലാളിത്ത ഭരണ കൂടം നികുതിയിളവു് നല്‍കുന്നു. ഇത്തരത്തില്‍ മൂലധനം വര്‍ദ്ധിപ്പിക്കുന്നതു് ലാഭ നിരക്കു് ഇടിയാതിരിക്കാന്‍ വര്‍ദ്ധിച്ച മിച്ചം സൃഷ്ടിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. കൂടുതല്‍ കൊള്ള നടത്തേണ്ടതു് ആവശ്യമായി വരുന്നു. മുതലാളിത്ത ഭരണകൂടം അതിനു് ഒത്താശ ചെയ്യുന്നു. ഈ പ്രക്രിയയുടെ ഭാഗമായി ആഗോള ധന മൂലധനം ക്രമാതീതമായി വികസിക്കുന്നു. പക്ഷെ, ഭരണകൂടം സാമ്പത്തിക പ്രതിന്ധിയിലാകുന്നു. ഈ വിഷമ വൃത്തത്തിന്റെ പ്രതിഫലനമാണു് കടക്കെണി. ലാഭം പ്രതീക്ഷിച്ചു്, വര്‍ദ്ധിച്ച വരുമാനം പ്രദീക്ഷിച്ചു് കൊണ്ട കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നിരിക്കുന്നു.
ഓഹരി കമ്പോളത്തിലെ ഇടിവു് ഇനിയും ഭീകരമാകും.

നേതാവിന്റെ നാണയമെന്ന നിലയില്‍ ആഗോള നാണയമായി കണക്കാക്കപ്പെട്ടിരുന്ന ഡോളറിന്റെ മൂല്യശോഷണം സംഭവിക്കുന്നു.
ഡോളറില്‍ കൈകാര്യം ചെയ്യുന്ന സമ്പത്തിന്റെ വിലയിടിയുന്നു.
ഡോളറില്‍ നിന്നു് ശക്തമായ നാണയത്തിലേക്കു് മാറാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നു.
ഏതാണു് ശക്തമെന്നു് പറയാനാവാത്ത സ്ഥിതി.
ഡോളറിനും നാണയത്തിനു് തന്നെയും പകരം കൂടുതല്‍ കൂടുതല്‍ സ്വര്‍ണ്ണത്തെ നിക്ഷേപമായി കാണാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ഇതൊക്കെ പ്രതീക്ഷിക്കപ്പെട്ടതും പ്രവചിക്കപ്പെട്ടതുമാണു്.

അമേരിക്ക മുങ്ങാന്‍ പോകുന്ന എന്ന കാര്യം ഇന്ത്യയൊഴിച്ചു് മറ്റു് കൂട്ടാളികള്‍ക്കൊക്കെ ബോദ്ധ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയോളം അമേരിക്കയെ കൂറോടെ സേവിച്ച മറ്റൊരു ഭരണ കൂടവും ഉണ്ടെന്നു് തോന്നുന്നില്ല. ഡോളറിനോടു് ഇന്ത്യന്‍ രൂപയെ കൂട്ടിക്കെട്ടുക മാത്രമല്ല, ഉദാരവല്കരണത്തിന്റെ പേരില്‍ അമേരിക്കന്‍ സമ്പദ്ഘടനയോടു് കൂടുതല്‍ ഇഴുകിച്ചേരാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു യുപിഎ സര്‍ക്കാരും അതിനു് നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ കുത്തകകളും.

അതിന്റെ ഭാഗമായാണു് അമേരിക്കയുമായി തന്ത്രപരമായ ബന്ധത്തിലേര്‍പ്പെട്ടതും ആസിയന്‍ കരാറും ആണവ കരാറും ഉണ്ടാക്കിയതും അതിനായി ഇടതു് പക്ഷവുമായുള്ള ബന്ധം വിച്ഛേദിച്ചതും പണം കൊടുത്തു് ഭൂരിപക്ഷമുണ്ടാക്കിയതും അതിന്റെ പേരില്‍ ഉണ്ടായിരുന്ന ധാര്‍മ്മികത പോലും നഷ്ടപ്പെടുത്തിയതും. ഉളുപ്പു് കെട്ടു കഴിഞ്ഞപ്പോള്‍ പിന്നെ ഏതു് കൊള്ളയും ഭൂഷണമായി മാറിയതാണു് അഴിമതിയുടെ വേലിയേറ്റത്തിനു് കാരണം.സാമ്രാജ്യത്വ നായകന്റെ ആസന്നമായ പതനം ഇന്ത്യയെ വല്ലാതെ ഉലക്കുന്നതിനാണു് ഈ അവിഹിതമായും അസ്ഥാനത്തും ഉണ്ടാക്കിയബന്ധം വഴിവെച്ചിട്ടുള്ളതു്.സാമ്രാജ്യത്വ നായകന്റെ ആസന്നമായ പതനം ഇന്ത്യയെ വല്ലാതെ ഉലയ്ക്കുന്നതിനാണു് അവിഹിതമായും അസ്ഥാനത്തും ഉണ്ടാക്കിയ ഈ ബന്ധം വഴിവെച്ചിട്ടുള്ളതു്.

മുതലാളിത്തത്തെ സംരക്ഷിക്കാനുള്ള ത്വര സ്വാഭാവികമായും ഇന്ത്യന്‍ മുതലാളിമാര്‍ക്കെല്ലാം ഉണ്ടായതു് മനസിലാക്കാം. പക്ഷെ, ഇതിന്റെ ഗുണഭോക്താക്കള്‍ എല്ലാ മുതലാളിമാരുമല്ലെന്നും കുത്തക മുതലാളിമാര്‍ മാത്രമാണെന്നുമുള്ള കാര്യം കാണാന്‍ മൂലധന താല്പര്യവും സ്വകാര്യ സ്വത്തിനോടുള്ള ആഭിമുഖ്യവും മൂലം പലര്‍ക്കും കഴിയാതെ പോയി. ഈ അപകടം കണ്ട പലരും തന്നെ മൂലധന താല്പര്യം മൂലം ഇടതു് പക്ഷ നിലപാടുകളോടു് ആഭിമുഖ്യം പുലര്‍ത്താന്‍ തയ്യാറാകാതിരുന്നതിനാല്‍ കുത്തകകളോടു് സഹകരിച്ചു് നിന്നു.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ചെറുകിട-ഇടത്തരം വ്യവസായികളുടേയും സംരംഭകരുടേയും താല്പര്യം പൊതുമുതലിന്റെ കൊള്ളയും ജനങ്ങളുടെ പാപ്പരീകരണവും നടത്തുന്ന ഉദാരവല്കരണമല്ല, മറിച്ചു് സത്യ സന്ധമായ വ്യാപാര-വ്യവസായ പ്രവര്‍ത്തനങ്ങളാണു്. അതിനു് യാതൊരു വിഘാതവും ഇടതു് പക്ഷം ഉണ്ടാക്കില്ലെന്ന കാര്യം അവര്‍ കാണാതെ പോയി.

ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്ന ജനകീയ ജനാധിപത്യം എന്ന കാഴ്ചപ്പാടു് കുത്തകകളും സാമ്രാജ്യത്വവും ഭൂപ്രഭൂക്കളും പ്രതിനിധാനം ചെയ്യുന്ന നവ-ഉദാര മൂലധനാധിപത്യ-കമ്പോള നയങ്ങള്‍ക്കാണെതിരു്. സാമൂഹ്യോത്തരവാദിത്വത്തോടെയും സാമൂഹ്യ നിയന്ത്രണത്തിലും ജനാധിപത്യ വ്യവസ്ഥക്കു് വഴങ്ങിയും പ്രവര്‍ത്തിക്കുന്ന കമ്പോളത്തിനും സംരംഭങ്ങള്‍ക്കും ജനകീയ ജനധിപത്യത്തില്‍ ഒന്നും പേടിക്കേണ്ടതില്ല. സത്യസന്ധമായി വ്യവസായ-വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു് ജനകീയ ജനാധിപത്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

ജനകീയ ജനാധിപത്യ പരിപാടി അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതയെ നിര്‍ബ്ബന്ധിതരാക്കുന്ന നാളുകളാണു് വരാന്‍ പോകുന്നതു്. ആഗോള പ്രതിസന്ധിയും അതിന്റെ ഭാഗമായും ഇരയായും മാറുന്ന ഇന്ത്യന്‍ ഭരണകൂടവും തകര്‍ച്ചയുടെ വക്കിലാണു്. ഇക്കാര്യത്തില്‍ അവരുടെ ഒന്നാം കക്ഷിയായ മതനിരപേക്ഷതയുടെ മുഖം മൂടിയിടുന്ന കോണ്‍ഗ്രസും ഭൂരിപക്ഷ മത പ്രാതിനിധ്യത്തിന്റെ മേലങ്കിയണിഞ്ഞു് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ബിജെപിയും ഒരേ തട്ടിലാണെന്നു് കര്‍ണ്ണാടകത്തിലെ സംഭവ വികാസങ്ങള്‍ കാണിക്കുന്നു.

അഴിമതിയും പൊതു മുതല്‍ ധൂര്‍ത്തും പൊതു സ്വത്തിന്റെ അപഹരണവുമെല്ലാം മുങ്ങിച്ചാകാന്‍ പോകുന്ന ഇന്ത്യന്‍ കുത്തക ഭരണ വര്‍ഗ്ഗത്തിന്റെ അവസാന കച്ചിത്തുരുമ്പുകളാണു്.

അവയ്ക്കെതിരായ ശക്തമായ ഐക്യ പ്രതിരോധത്തിനു്, അഴിമതിക്കെതിരായ ശക്തമായ ഐക്യ സമരത്തിനു് മാന്യമായി ജീവിക്കാനാഗ്രഹിക്കുന്ന മുതലാളിമാരും കര്‍ഷകരും, തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തില്‍, തയ്യാറാകണം.

തൊഴിലാളി വര്‍ഗ്ഗം ആ രംഗത്തു് ആശയപരമായി സായുധരാണു്. ബദല്‍ പരിപാടിയുണ്ടു്. നടപ്പാക്കിയുള്ള പരിചയമുണ്ടു്. അവര്‍ക്കു് മാത്രമേ പുതിയ ജനകീയ ജനാധിപത്യ സംവിധാനത്തിനു് നേതൃത്വം കൊടുക്കാനാവൂ.

ഈ പശ്ചാത്തലം മനസിലാക്കി തന്നെയാണു് ഇടതു് പക്ഷത്തിനെതിരെ ശക്തമായ വിഷലിപ്ത പ്രചരണം ഉദാരവല്കരണ പക്ഷപാതികള്‍ നടത്തിക്കൊണ്ടിരിക്കുന്നതു്. അത്തരം സ്ഥാപിത താല്പര്യ പ്രചോദിതമായ ദുഷ്പ്രചരണങ്ങളെ അര്‍ഹമായ അവജ്ഞയോടെ അവഗണിച്ചും ശരിയായ നിലപാടുകളും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ചും ഇടതു് പക്ഷം ഈ ഉദ്ദിഗ്ന ദശാസന്ധിയെ ഉപയോഗപ്പെടുത്തുകയാണു് വേണ്ടതു്. ജനകീയ ജനാധിപത്യ പരിപാടി ജനങ്ങളുടെ മുമ്പില്‍ ശക്തവും വ്യാപകവുമായി അവതരിപ്പിക്കുകയാണു് അടിയന്തിര കടമ.

ജോസഫ് തോമസ്.

Blog Archive