Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, September 26, 2012

മലയാളത്തിന്റെ ഭാവിക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍



മലയാളികളുടെ മക്കള്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുന്നു, മലയാളം ചാനലുകള്‍ മംഗ്ലീഷില്‍ പരിപാടി അവതരിപ്പിക്കുന്നു.



ഇംഗ്ലീഷിനോടുള്ള അമിതാഭിമുഖ്യം മലയാളികളുടെ തനതു് സംസ്കാരവും ബുദ്ധിവികാസവും വൈദഗ്ദ്ധ്യവും ചിന്താശേഷിയും നശിപ്പിച്ചു് മലയാളികളെ അടിമകളാക്കുകയും ചെയ്യുന്നു.



സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നതു് മലയാള ഭാഷയെ പിന്നോട്ടടിപ്പിക്കുന്നു. പ്രസിദ്ധീകരണം ഇന്നും പഴയ ASCII യിലാണു് യുണിക്കോഡിലല്ല നടക്കുന്നതു് ലോകത്തു് മറ്റേതു് ഭാഷയോടുമൊപ്പം സൃഷ്ടിക്കപ്പെടുന്ന മലയാളം ഉള്ളടക്കം അനായാസം എടുത്തുപയോഗിക്കാന്‍ കഴിയാതെ പോകുന്നു. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ മലയാളം പതിപ്പുണ്ടാക്കാന്‍ അവയുടെ ഉടമസ്ഥര്‍ക്കു് മാത്രമേ കഴിയൂ, അവരതു് അവരുടെ ലാഭം നോക്കി മാത്രമേ ചെയ്യൂ മലയാളി സമൂഹത്തിനതു് ചെയ്യാനാവില്ല. കാരണം അവയുടെ മൂലകോഡുകള്‍ രഹസ്യമാക്കപ്പെട്ടിരിക്കുന്നു, ലൈസന്‍സ് വ്യവസ്ഥ മെച്ചപ്പെടുത്തല്‍ തടഞ്ഞിരിക്കുന്നു.



മലയാളത്തിന്റേയും ഏതൊരു പ്രാദേശിക ഭാഷയുടേയും വികസനത്തിനു് യൂണീക്കോഡും സ്വതന്ത്ര സോഫ്റ്റ്‌വെയറും കൂട്ടായി ഉപയോഗിക്കപ്പെടണം. അവ സ്വതന്ത്രമായതിനാല്‍ പ്രാദേശിക ഭാഷാ സമൂഹത്തിനു് പ്രാദേശിക വൈദഗ്ദ്ധ്യം നേടി സ്വന്തം ഭാഷയ്ക്കാവശ്യമായ സങ്കേതങ്ങള്‍ വികസിപ്പിക്കാം.



യുണിക്കോഡില്‍ പ്രസിദ്ധീകരണം, ഇതര ഭാഷകളുമായി ലപിമാറ്റല്‍, വിവര്‍ത്തനം, എഴുത്തു് ശബ്ദമായും ശബ്ദം എഴുത്തായും മാറ്റല്‍ തുടങ്ങിയവയിലൂടെ നടത്താവുന്ന മലയാളത്തിന്റെ വികാസമാണു് മലയാളം പഠന മാധ്യമമായും ശാസ്ത്ര ഭാഷയായും ഭരണ ഭാഷയായും നിയമ ഭാഷയായും കോടതി ഭാഷയായും വളര്‍ത്തി ഇംഗ്ലീഷിനും ഹിന്ദിക്കും അയല്‍ സംസ്ഥാന ഭാഷകള്‍ക്കുമൊപ്പം മലയാളത്തേയും മലയാളികളുടെ സംസ്കാരത്തേയും പരിപോഷിപ്പിക്കാനാവശ്യം.



സ്ക്രൈബസിന്റെ മലയാളം പതിപ്പു് വികസിപ്പിച്ചതിലൂടെ അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം ലയാളം ഭാഷാ സങ്കേതങ്ങളുടെ രംഗത്തു് ചെറിയ തുടക്കം കുറിച്ചിരിക്കുന്നു. മലയാളം പ്രസിദ്ധീകരണം യുണീക്കോഡില്‍ സാദ്ധ്യമാക്കിയിരിക്കുന്നു.



ഭാഷാ സമൂഹത്തിന്റേയും ഭാഷാ വിദഗ്ദ്ധരുടേയും പ്രസിദ്ധീകരണശാലകളുടേയും പത്ര മാധ്യമങ്ങളുടേയും കൂട്ടായ ഇടപെടല്‍ ഈ നേട്ടം അതിവേഗം ഉറപ്പിക്കാനുതകും എല്ലാവരുടേയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.



ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം, കേരള അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, കൊച്ചി www.dakf.in, dakf@googlegroups.com, 9447006466


No comments:

Blog Archive