Sunday, December 29, 2013
മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു' എന്ന മാര്‍ക്സിന്റെ നിരീക്ഷണം ഇന്നു് വളരെയേറെ പ്രസക്തമാണു്
Saturday, December 14, 2013
Friday, December 6, 2013
അമേരിക്കന്‍ നിരീക്ഷണവും ഇന്ത്യയുടെ കീഴടങ്ങലും - പ്രകാശ് കാരാട്ട്
(Courtesy : Deshabhimani : Posted on: 04-Dec-2013 11:13 PM)
പ്രിസം എന്ന പദ്ധതിയിലൂടെ ലോകമെമ്പാടും അമേരിക്ക നടത്തിയ ചാരപ്രവൃത്തി ദേശീയ സുരക്ഷാ എജന്‍സിയുടെ (എന്‍എസ്എ) മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡെന്‍ പുറത്തുകൊണ്ടുവന്നിട്ട് ആറുമാസമായി. അമേരിക്കന്‍ ടെലികോം- ഇന്റര്‍നെറ്റ് കമ്പനികളായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹു വഴിയുള്ള എല്ലാ ഇ മെയിലുകളും മൊബൈല്‍ ഫോണ്‍കോളുകളും എസ്എംഎസുകളും എന്‍എസ്എയ്ക്ക് ലഭിക്കുകയായിരുന്നു. ഇതുമാത്രമല്ല സ്നോഡെന്‍തന്നെ 2013 മാര്‍ച്ചില്‍ പുറത്തുവിട്ട ഫയലുകള്‍ വ്യക്തമാക്കുന്നത്, ആഗോളനിരീക്ഷണത്തിലൂടെ 97 ശതകോടി രഹസ്യാന്വേഷണ വിവരങ്ങള്‍ എന്‍എസ്എ ശേഖരിച്ചെന്നാണ്. അനധികൃത നിരീക്ഷണത്തിലൂടെ എറ്റവും കൂടുതല്‍ വസ്തുതകള്‍ ശേഖരിക്കപ്പെട്ട അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 6.3 ശതകോടി വസ്തുതകളാണ് ഇന്ത്യയില്‍നിന്ന് ശേഖരിച്ചത്. ചൈനയില്‍നിന്നും റഷ്യയില്‍നിന്നും ശേഖരിച്ചതിനേക്കാള്‍ കൂടുതലാണിത്. ഇതിനുശേഷമാണ് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നത്. മറ്റ് എംബസികളുടെയും എല്ലാ വിവരവിനിമയങ്ങളും അമേരിക്ക നിരീക്ഷിച്ചു.
സ്നോഡെന്‍ നല്‍കിയ ഫയലുകളാണ് ബ്രിട്ടനിലെ "ദ ഗാര്‍ഡിയ"ന്റെയും യൂറോപ്പിലും ലാറ്റിനമേരിക്കയിലുമുള്ള പ്രധാന ദിനപത്രങ്ങളുടെയും വാര്‍ത്തകള്‍ക്ക് അടിസ്ഥാനമായത്. അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളായ ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും രഹസ്യങ്ങള്‍പോലും ചോര്‍ത്തുകയാണെന്ന് ഈ വാര്‍ത്തകള്‍ വ്യക്തമാക്കി. ജര്‍മനിയിലെയും ഫ്രാന്‍സിലെയും ദശലക്ഷകണക്കിന് ഫോണ്‍കോളുകളും ഇ മെയിലുകളും ചോര്‍ത്തപ്പെട്ടു. ഇതോടെ ഫ്രഞ്ച്, ജര്‍മന്‍ സര്‍ക്കാരുകള്‍ ശക്തമായ പ്രതിഷേധവുമായി അമേരിക്കയ്ക്കെതിരെ രംഗത്തുവന്നു.
തുടര്‍ന്നാണ് ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലിന്റെ ഫോണ്‍ 2002 മുതല്‍ ചോര്‍ത്തുകയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 35 ലോകനേതാക്കളുടെ ഇ മെയിലുകളും ഫോണ്‍കോളുകളും നിരീക്ഷണം നടത്തുന്നതില്‍ മെര്‍ക്കലിന്റേതും ഉള്‍പ്പെടും. ക്ഷുഭിതയായ മെര്‍ക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ ടെലിഫോണില്‍ വിളിച്ച് വിശദീകരണംതേടി. ഒക്ടോബറില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ അമേരിക്കയുമായി പുതിയൊരു ഇന്റലിജന്‍സ് കരാര്‍ വേണമെന്ന് ജര്‍മന്‍ ചാന്‍സലറും ഫ്രഞ്ച് പ്രസിഡന്റും സംയുക്തമായി വാദിച്ചു. അമേരിക്കന്‍ ചാരപ്രവൃത്തിയില്‍നിന്ന് മോചനം ഉറപ്പാക്കുന്ന വ്യവസ്ഥകൂടി ഉള്‍ക്കൊള്ളുന്ന കരാറായിരുന്നു വിഭാവനംചെയ്തത്. ഇതിനുപിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റ് സ്വകാര്യത സംരക്ഷിക്കാനുള്ള നിയമം പാസാക്കി. യുറോപ്യന്‍ വസ്തുതകള്‍ വിദേശത്തേക്ക് കൈമാറുന്ന അമേരിക്കന്‍ ടെലികോം കമ്പനികളുടെ നീക്കത്തെ നിയന്ത്രിക്കുന്നതായിരുന്നു ഈ നിയമം. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
അടുത്തതായി ലാറ്റിനമേരിക്കയില്‍ നടത്തിയ അനധികൃത നിരീക്ഷണ വാര്‍ത്ത പറത്തുവന്നു. ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന്റെയും അടുത്ത അനുയായികളുടെയും ഫോണ്‍ എന്‍എസ്എ ചോര്‍ത്തിയെന്നായിരുന്നു വാര്‍ത്ത. ഇത് ബ്രസീലിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഫലമായി പ്രസിഡന്റ് ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. അമേരിക്കയുടെ അടുത്ത അനുയായിയായിട്ടും മെക്സിക്കോയുടെ പ്രസിഡന്റിനെയും മുന്‍ പ്രസിഡന്റുമാരെയും എന്‍എസ്എ നിരീക്ഷിച്ചതായും കണ്ടെത്തി.
വ്യക്തിഗത രാജ്യങ്ങളെ മാത്രമല്ല, അന്താരാഷ്ട്ര സമ്മേളനങ്ങളും നിരീക്ഷണവലയത്തിലായിരുന്നു. 2009ല്‍ ലണ്ടനില്‍ ചേര്‍ന്ന ജി-20 യോഗം ബ്രിട്ടനിലെ ചാര ഏജന്‍സിയായ ജനറല്‍ കമ്യൂണിക്കേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നീരീക്ഷണവലയത്തിലായിരുന്നു. അമേരിക്കന്‍ ഏജന്‍സിയുമായി അടുത്തബന്ധമുള്ള ഏജന്‍സിയാണിത്. ആഗോള ചാരവൃത്തിക്ക് അമേരിക്ക പ്രധാനമായും ആശ്രയിച്ചത് ഇംഗ്ലീഷ് സംസാരിക്കുന്ന നാല് വെള്ളക്കാരുടെ രാഷ്ട്രങ്ങളെയായിരുന്നു. യുണൈറ്റഡ് കിങ്ഡം, ക്യാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവയാണ് ഈ രാജ്യങ്ങള്‍. ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് യുദ്ധോയോനോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരീക്ഷിച്ചത്.
അമേരിക്കന്‍ ചാരവൃത്തിക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളും ബ്രസീലും ശക്തമായി പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യയുടെ പ്രതികരണം അത്ഭുതമുളവാക്കുന്നതും കീഴടങ്ങല്‍ സ്വഭാവമുള്ളതുമായി. വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഗൗരവമുള്ള ഈ വിഷയത്തെ ചെറുതാക്കി ചിത്രീകരിച്ചായിരുന്നു തുടക്കം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു ഖുര്‍ഷിദിന്റെ വിശദീകരണം. കെറിയുടെ വിശദീകരണത്തെക്കുറിച്ച് ഖുര്‍ഷിദ് പറഞ്ഞതിങ്ങനെ- "ഇ മെയിലിന്റെ ഉള്ളടക്കം തേടുകയോ കണ്ടെത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം വ്യക്തമായി വിശദീകരിച്ചു... അതിനാല്‍ നമ്മളെ സംബന്ധിച്ച് ഒരു വിഷയവും അവശേഷിക്കുന്നില്ല". ഇതിന് തൊട്ടുപിന്നാലെയാണ് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം പുറത്തുവന്നത്. അപ്പോള്‍ ഖുര്‍ഷിദിന്റെ പ്രതികരണം "അത് യഥാര്‍ഥ ചോര്‍ത്തലല്ലെ"ന്നായിരുന്നു.
ലോകനേതാക്കളെ അമേരിക്ക നിരീക്ഷിക്കുകയാണെന്ന വിവരം വന്നപ്പോള്‍ പ്രധാനമന്ത്രികാര്യാലയം പുറത്തുവിട്ട വാര്‍ത്ത, പ്രധാനമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ ഫോണ്‍ ചോര്‍ത്താനുള്ള സാധ്യതയില്ലെന്നുമായിരുന്നു. ദുര്‍ബലമായ വാദമാണിത്. പ്രധാനമന്ത്രിയുടെ അടുത്ത അനുയായികളായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിമാരും മൊബൈല്‍ ഫോണും ഇ മെയിലും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ ലംഘിച്ച് അനധികൃതമായി നിരീക്ഷണം നടത്തിയ അമേരിക്കയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ഗതികെട്ട നീക്കമാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും നടത്തിയത്. ബ്രിക്സില്‍ അംഗമായ ബ്രസീലിയന്‍ പ്രസിഡന്റിന്റെ സമീപനത്തില്‍നിന്ന് എന്തുമാത്രം വ്യത്യസ്തമാണ് ഈ സമീപനം! ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തില്‍ അമേരിക്കയുടെ അനധികൃത നിരീക്ഷണത്തെ അപലപിച്ച അവര്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കുത്തകയില്ലാത്ത ഇന്റര്‍നെറ്റ് ക്രമം വേണമെന്ന് വാദിച്ചു. അമേരിക്കയും ബ്രിട്ടനും ഇന്ത്യന്‍ ഉപയോക്താക്കളില്‍നിന്നും സൈറ്റുകളില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിമുഖത കാട്ടുന്നതായി ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കുറിപ്പില്‍ പരാതിപ്പെടുകയുണ്ടായി. ഈ വിവരങ്ങള്‍ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അതായത്, ഇന്ത്യന്‍ പൗരന്മാരില്‍നിന്നും രാജ്യത്തുനിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിലല്ല പരാതി, മറിച്ച് ആ വിവരങ്ങള്‍ പങ്കുവയ്ക്കാത്തതിലാണെന്ന്!
അമേരിക്ക ഇന്ത്യന്‍ പരമാധികാരത്തിന്മേല്‍ വന്‍കൈയേറ്റം നടത്തിയിട്ടും അവര്‍ക്ക് യുപിഎ സര്‍ക്കാര്‍ വഴങ്ങി നില്‍ക്കുന്നതിന് ഒരു കാരണം ഇന്ത്യാ ഗവണ്‍മെന്റ് തന്നെ തങ്ങളുടെ പൗരന്മാരെ നിരീക്ഷിച്ചു വരികയാണെന്നതിനാലാണ്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഏപ്രില്‍മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സംവിധാനമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഫോണ്‍കോളുകളും ഇ മെയിലുകളും നിരീക്ഷണത്തിനായി ശേഖരിക്കും. ഈ സംവിധാനത്തിന് ഏതാണ്ട് 8000 കോടി രൂപ ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു ബൃഹത്തായ നിരീക്ഷണ സംവിധാനത്തിന് നിയമപരമായ ഒരടിസ്ഥാനവുമില്ല. പൗരന്മാരുടെ സ്വകാര്യതയ്ക്കെതിരെയുള്ള ആക്രമണം മാത്രമല്ലിത്; ജനങ്ങളുടെ അവകാശങ്ങള്‍ക്കുനേരേയുള്ള കൈയേറ്റംകൂടിയാണ്. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ഇപ്പോള്‍തന്നെ അധികാര ദുര്‍വിനിയോഗത്തിലൂടെ ഫോണ്‍കോളുകളും മറ്റും ചോര്‍ത്തുന്നുണ്ട്. ഗുജറാത്ത് പൊലീസ് ഒരു യുവതിയെ അന്നത്തെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദേശത്തെതുടര്‍ന്ന് നിരീക്ഷണം നടത്തിയതാണ് ഏറ്റവും അവസാനത്തെ സംഭവം. നരേന്ദ്രമോഡിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
അമേരിക്ക അവരുടെ സാങ്കേതിക മികവും ഇന്റര്‍നെറ്റ് മേഖലയിലെ ആധിപത്യവും ആഗോള ചാരവൃത്തിക്കായി ഉപയോഗിക്കുകയാണ്. അമേരിക്കന്‍ നിരീക്ഷണം ജൂണില്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ സിപിഐ എം മാത്രമാണ് അതിനെ എതിര്‍ത്ത് രംഗത്തുവന്നത്. അമേരിക്കയുടെ അനധികൃത നിരീക്ഷണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹു, ഫേസ്ബുക്ക് എന്നിവ അവരുടെ സര്‍വീസ് ഉപയോഗിക്കുന്നവരോട് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ ഇന്ത്യ മറ്റ് ലോകരാജ്യങ്ങളുമായി കൈകോര്‍ക്കണം. ബ്രസീലും മറ്റു രാജ്യങ്ങളും നിര്‍ദേശിക്കുന്നതുപോലെ അമേരിക്കയുടെ നിയന്ത്രണത്തിന് പുറത്തുള്ള ഇന്റര്‍നെറ്റ് സംവിധാനവും നടത്തിപ്പും ഇന്ത്യയും സ്വായത്തമാക്കണം.
- See more at: http://www.deshabhimani.com/newscontent.php?id=387960#sthash.oBHESjoU.dpuf
Sunday, November 24, 2013
കോടതിഭാഷയും ജനാധിപത്യവും - പി.പവിത്രന്‍
(കടപ്പാടു് - മാതൃഭൂമി 15-03-2013)
നമ്മുടെ മാതൃഭാഷ കോടതിയില്‍ ഉപയോഗിക്കപ്പെടാത്തതിലെ അനീതി എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന യാഥാര്‍ഥ്യം മാത്രമാണ്. താന്‍ പണം കൊടുത്ത് നിയമിച്ച വക്കീല്‍ എന്താണ് തനിക്കു വേണ്ടി വാദിക്കുന്നത് എന്നും ആ വാദത്തിന്റെ അടിസ്ഥാനത്തില്‍ എന്താണ് ന്യായാധിപന്‍ വിധിച്ചത് എന്നും അറിയാനുള്ള അവകാശം പൗരാവകാശമാണ്.
കണ്ണൂര്‍ ജയിലിലെ തടവുകാരെ സംബോധന ചെയ്ത് ഭാഷാപ്രേമിയായ ഒരു ഉദ്യോഗസ്ഥന്‍ 'നിങ്ങളുടെ ഇടയില്‍ നിങ്ങളെ ശിക്ഷിച്ച വിധി വായിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞവര്‍ കൈപൊക്കുക' എന്നു പറഞ്ഞപ്പോള്‍ ഒരൊറ്റ കൈയും പൊങ്ങുകയുണ്ടായില്ല. ഒരു കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ തന്നെ ശിക്ഷിച്ച ന്യായാധിപന് തടവില്‍ കിടന്ന് ഒരു കത്തെഴുതി. സംഭവം നടക്കുന്ന സമയത്ത് ആ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നും തനിക്കറിയാത്ത ഭാഷയിലാണ് വാദം നടന്നത് എന്നതിനാലാണ് തനിക്ക് അത് അവിടെ പറയാന്‍ കഴിയാതെ പോയത് എന്നും കാണിച്ചായിരുന്നു കത്ത്. അന്ന് താന്‍ എവിടെയായിരുന്നു എന്നതിന്റെ രേഖ ഇന്ന സ്ഥലത്തുണ്ടെന്നും കത്ത് സൂചിപ്പിച്ചിരുന്നു. മനുഷ്യത്വമുള്ള ഈ ന്യായാധിപന്‍ അയാള്‍ സൂചിപ്പിച്ച രേഖ കാണാന്‍ വേണ്ടി മാത്രം ആ സ്ഥലത്തേക്ക് യാത്ര ചെയ്തു. രേഖ പരിശോധിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. വിധി പ്രസ്താവിച്ചു കഴിഞ്ഞതിനാല്‍ ആ നീതിമാന് തന്റെ സര്‍വീസ് ജീവിതത്തിലെ ഒരു നോവായി അത് മനസ്സില്‍ സൂക്ഷിക്കാനേ കഴിഞ്ഞുള്ളൂ.
ഭരണഭാഷ ഭരിക്കപ്പെടുന്നവരുടെ ഭാഷയാകണമെന്നത് ജനാധിപത്യത്തിന്റെ പ്രാഥമികമായ പാഠമാണ്. ലോകത്തിലെ എല്ലാ ജനതയും ജനാധിപത്യത്തിലേക്കുള്ള അവരുടെ യാത്രയില്‍ ഭാഷാപരമായ ഈ ഘട്ടം പിന്നിട്ടിട്ടുണ്ട്. നമ്മെ രണ്ടു നൂറ്റാണ്ടോളം അടക്കി ഭരിച്ച ഇംഗ്ലീഷുകാര്‍ തന്നെ അവരുടെ ചരിത്രത്തിലെ ഒരു ഘട്ടത്തില്‍ മാതൃഭാഷ ഭരണഭാഷയും കോടതിഭാഷയുമാക്കുന്നതിന് വേണ്ടി തെരുവിലിറങ്ങിയിട്ടുണ്ട്. എ.ഡി 1066- ല്‍ ഇംഗ്ലീഷുകാര്‍ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന നോര്‍മന്‍കാരുടെ ആധിപത്യത്തിന് കീഴിലായി. രണ്ടു നൂറ്റാണ്ടോളം അവര്‍ ഭരിച്ചു. ഭരണവും കോടതിയും വിദ്യാഭ്യാസവുമെല്ലാം ഫ്രഞ്ചിലായി. അവരുടെ ഭരണം അവസാനിച്ച് നാലു നൂറ്റാണ്ടോളം പിന്നിട്ടപ്പോഴും അവര്‍ക്ക് പൂര്‍ണമായും കോടതി ഭാഷ ഇംഗ്ലീഷാക്കാന്‍ കഴിഞ്ഞില്ല. രേഖകള്‍ ലത്തീനിലും വാദങ്ങള്‍ ഫ്രഞ്ചിലും തുടര്‍ന്നു. ഇംഗ്ലീഷ് മൂന്നാംഭാഷ പോലുമായിരുന്നില്ല. നിരവധി ഇടപെടലുകള്‍ക്ക് ശേഷം 1731- ല്‍ ഇംഗ്ലണ്ടില്‍ ജോര്‍ജ് രണ്ടാമന്റെ കാലത്ത് ഒരു നിയമം വന്നു. ഇനി ആരെങ്കിലും ഇംഗ്ലണ്ടിലെ കോടതികളില്‍ ഫ്രഞ്ചോ ലാറ്റിനോ സംസാരിച്ചാല്‍ വാക്കൊന്നിന് അമ്പതു പവന്‍ പിഴയടയ്‌ക്കേണ്ടിവരും! ഇംഗ്ലണ്ടില്‍ അങ്ങനെയാണ് ഇംഗ്ലീഷ് പൂര്‍ണമായും കോടതി ഭാഷയാകുന്നത്.
ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു കാലത്ത് ഇംഗ്ലണ്ടിലെ രാജസദസ്സിലും പ്രവേശനമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് കവിതയുടെ തുടക്കക്കാരില്‍ ഏറ്റവും പ്രമുഖനായ ജെഫ്രി ചോസറാണ് രാജസദസ്സില്‍ ആദ്യമായി ഇംഗ്ലീഷ് ഭാഷയില്‍ 1397-ല്‍ ഒരു കവിത വായിക്കുന്നത്. രാജഭാഷ മാതൃഭാഷയാക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടലായിരുന്നു ചോസറുടേത്. രണ്ടു വര്‍ഷത്തിന് ശേഷം ഒരു രാജാവ് അധികാരത്തിലേറുന്നതിനുള്ള പ്രതിജ്ഞ മാതൃഭാഷയായ ഇംഗ്ലീഷില്‍ ചൊല്ലി. പിന്നീട് വിജ്ഞാനമണ്ഡലത്തിലും മാതൃഭാഷയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഇംഗ്ലണ്ടില്‍ ഐസക് ന്യൂട്ടന്‍ ഇംഗ്ലീഷില്‍ ശാസ്ത്രകൃതികള്‍ രചിച്ചു തുടങ്ങുന്നതും. പ്രിന്‍കിപ്പിയ എന്ന കൃതി ലത്തീനില്‍ രചിച്ച ന്യൂട്ടന്‍ പ്രകാശശാസ്ത്രത്തെ കുറിച്ചുള്ള കൃതി ഇംഗ്ലീഷില്‍ എഴുതി. അങ്ങനെ ഇംഗ്ലീഷ് ശാസ്ത്രഭാഷയായിത്തുടങ്ങി.
ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും ജനാധിപത്യസംവിധാനങ്ങളിലെ നല്ല വശങ്ങള്‍ പലതും സ്വീകരിച്ചാണ് നമ്മുടെ ഭരണക്രമം രൂപപ്പെടുത്തിയത്. എന്നാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജനങ്ങളുടെ ഭാഷയിലാണ് ഭരിക്കേണ്ടതെന്ന കാര്യം പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ നാം പരാജയപ്പെട്ടു. ഇംഗ്ലീഷുകാര്‍ ഭരിക്കുന്ന കാലത്തു പോലും കോടതിഭാഷയും ഭരണഭാഷയും കേരളത്തില്‍ പലയിടത്തും മാതൃഭാഷയായ മലയാളമായിരുന്നു. കറുത്ത സായ്പന്മാര്‍ അധികാരത്തിലെത്തിയപ്പോഴാണ് അത് പൂര്‍ണമായും ഇംഗ്ലീഷായത്.
കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള കോമാട്ടില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിക്കുന്നത് 1957-ലാണ്. ഡോ.കെ.ഭാസ്‌കരന്‍ നായര്‍, എല്‍.സി. ഐസക്, കെ.ദാമോദരന്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍ എന്നിവര്‍ അംഗങ്ങള്‍. അടുത്തവര്‍ഷം കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്തു. 1969-ല്‍ മലയാളം ഭരണഭാഷയാക്കി. മലയാളമോ ഇംഗ്ലീഷോ എന്നത് പിന്നീട് മലയാളവും ഇംഗ്ലീഷും എന്ന് മാറ്റം വരുത്തി. മറ്റനേകം സംസ്ഥാനങ്ങള്‍ അവരുടെ മാതൃഭാഷ പൂര്‍ണമായും ഭരണഭാഷയാക്കിയപ്പോള്‍ ഭരണഭാഷാ ഉത്തരവ് ശരിയായി പുറപ്പെടുവിക്കാന്‍പ്പോലും ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല.
കോടതിയും ഭരണസംവിധാനത്തിന്റെ ഭാഗമായതിനാല്‍ 1969-ലെ ഉത്തരവിന്റെ തുടര്‍ച്ചയില്‍ കീഴ്‌ക്കോടതി നടപടികള്‍ മലയാളമാക്കാനുള്ള ഉത്തരവ് 1973-ല്‍ വന്നു. മലയാളത്തില്‍ പലരും വിധികളെഴുതി. എന്നാല്‍ കൊളോണിയല്‍ഭൂതം അത്ര വേഗം വിട്ടുപോയില്ല. വീണ്ടും കോടതികള്‍ മെല്ലെ ഇംഗ്ലീഷിലേക്ക് മടങ്ങി. ഇതു പരിഹരിച്ച് കോടതിഭാഷ മലയാളത്തിലാക്കുന്നതിനെ കുറിച്ച് പഠിക്കാനും നിര്‍ദേശം സമര്‍പ്പിക്കാനും ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി 1985-ല്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. 1987-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടു വര്‍ഷം കൊണ്ട് കേരളത്തില്‍ ഹൈക്കോടതിക്ക് കീഴിലുള്ള എല്ലാ കോടതികളിലും നടപടികള്‍ പൂര്‍ണമായി മലയാളത്തിലാക്കാമെന്ന് കമ്മീഷന്‍ പറഞ്ഞു. (കന്നഡ ന്യൂനപക്ഷമുള്ള കാസര്‍കോട് ജില്ലയില്‍ ഒഴികെ. അവിടെ ജനവികാരം മാനിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടു മാത്രം അതാലോചിച്ചാല്‍ മതി എന്നാണ് കമ്മീഷന്റെ നിര്‍ദേശം). അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നടപടികളെ കുറിച്ച് ആലോചിക്കാമെന്നും പറഞ്ഞുവെച്ചു. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
1978-ല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള അഞ്ചുവര്‍ഷത്തെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉത്തരവും ഇറക്കി. 1980-81-ല്‍ കോടതി നടപടികള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്നാണ് ഇതില്‍ നിര്‍ദേശിച്ചത്. ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം നടത്താന്‍ പോകുകയാണെന്നും ഈ മാറ്റത്തിനായി കീഴ്‌ക്കോടതികളെ സജ്ജമാക്കുന്നതിനായി പഠനം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും ആരെയെങ്കിലും നിയമിക്കണമെന്ന് ഹൈക്കോടതി കരുതുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്താല്‍ കൊള്ളാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിക്ക് എഴുതി. അതിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രന്‍ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടത്.
ജ.നരേന്ദ്രന്‍ കമ്മീഷന്റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. കോടതിനടപടികള്‍ മാതൃഭാഷയിലാക്കുന്ന കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്നത് കേരളമാണ് എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 'സാധാരണക്കാരനായ വ്യവഹാരിക്കും കോടതി നടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഭാഷയാകുന്ന ഇരുമ്പു മറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് നമ്മുടെ കോടതി നടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് കോടതി ഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിക്കാതെ നിവൃത്തിയില്ല' എന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു. ആധുനിക ഇന്ത്യന്‍ ഭരണഘടന തന്നെ കോടതി നടപടികള്‍ മാതൃഭാഷയിലാക്കുന്നതിനു വേണ്ടിയാണ് നിലകൊണ്ടത്. ഭരണം ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അറിയാവുന്ന അവരുടെ മാതൃഭാഷയിലായിരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് ഭരണഘടനാനിര്‍മാണ സമിതിക്കുണ്ടായിരുന്നത് എന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ 17-ാം ഭാഗത്തിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള അനുച്ഛേദങ്ങള്‍ വ്യക്തമാക്കുന്നത്' എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
മറ്റു ചില കാര്യങ്ങളും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു: 1973-ലെ ഉത്തരവനുസരിച്ച് ഇപ്പോള്‍ തന്നെ കീഴ്‌ക്കോടതികള്‍ക്ക് വിധിന്യായങ്ങള്‍ മലയാളത്തില്‍ പുറപ്പെടുവിക്കാനുള്ള അവസരമുണ്ട്. അത് ന്യായാധിപന്മാര്‍ ഉപയോഗിക്കണം. മലയാളത്തില്‍ നല്ല വിധിന്യായങ്ങളും കൂടുതല്‍ വിധിന്യായങ്ങളും എഴുതുന്ന ന്യായാധിപന്മാര്‍ക്ക് പ്രോത്സാഹനമായി പ്രതിഫലം നല്‍കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതു നന്നായിരിക്കും. പ്രോത്സാഹന പ്രതിഫലം നല്‍കുന്നതിന്റെ എല്ലാ ചുമതലയും ഹൈക്കോടതിക്കായിരിക്കണം.
ന്യായാധിപന്മാര്‍ക്കുള്ള പരിശീലനത്തില്‍ മലയാളത്തില്‍ വിധിന്യായങ്ങള്‍ എഴുതുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്നുള്ളതാണ് കമ്മീഷന്‍ വെച്ച മറ്റൊരു നിര്‍ദേശം. ഈ പരിശീലനത്തിന് ന്യായാധിപന്മാരുടെ പട്ടിക ഉണ്ടാക്കുമ്പോള്‍ മലയാളം മാതൃഭാഷയല്ലാത്തവര്‍ക്കു മുന്‍ഗണന നല്‍കുകയും ചെയ്യണം. മേലാല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ മലയാളത്തില്‍ വിധിന്യായങ്ങളും മറ്റും എഴുതുന്നതിനുള്ള കഴിവു കൂടി പരീക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
മാറി മാറി വന്ന സര്‍ക്കാറുകളൊന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടതായി നടിച്ചില്ല. ഒടുവില്‍ രണ്ടു വര്‍ഷം മുമ്പ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഇരുപത്തയ്യായിരത്തോളം പേര്‍ ഒപ്പിട്ട ഒരു നിവേദനം സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടു. ഇതിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈ വര്‍ഷം ഭരണഭാഷാവര്‍ഷമായി പ്രഖ്യാപിച്ചിരിക്കയാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് കാല്‍നൂറ്റാണ്ടിന്റെ മൂപ്പു വന്നിരിക്കുന്നു. ക്ലാസിക്കല്‍ പദവി ഇതാ ഒരു വിളിപ്പാടു മാത്രം അകലെയും. കോടതി ഭാഷ മലയാളമാക്കുന്നതിന് ഇതില്‍പ്പരം അനുകൂലമായ സാഹചര്യം വരാനില്ല. കോടതിമുറികളില്‍ ജനാധിപത്യപരമായ ഭാഷാനുഭവമായി ക്ലാസിക്കല്‍ പദവി കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കട്ടെ.
Wednesday, October 23, 2013
ഊര്‍ധ്വന്‍വലിക്കുന്ന ഉന്നതവിദ്യാഭ്യാസം - വി കാര്‍ത്തികേയന്‍നായര്‍
Courtesy : Deshabhimani : Posted on: 22-Oct-2013 10:53 PM
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നൊരു പ്രയോഗമുണ്ട്. മഹാഭിഷഗ്വരന്‍ മന്ത്രസിദ്ധിയാല്‍ പാമ്പിനെ ആവാഹിച്ചുവരുത്തി മുറിവില്‍നിന്ന് വിഷം ഊറ്റിയെടുപ്പിച്ച് ദംശനമേറ്റയാളെ മരണത്തില്‍നിന്ന് രക്ഷിക്കുമത്രെ! പക്ഷേ, പാമ്പ് തലതല്ലിച്ചത്തുകളയും എന്നാണ് ഐതിഹ്യം. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറായ സംസ്ഥാനഗവര്‍ണര്‍ അത്തരമൊരു ദുരവസ്ഥയിലാണ്. അദ്ദേഹം നിയമിച്ച ഒരു വൈസ്ചാന്‍സലര്‍ വ്യാജപ്രമാണം ചമച്ച് നിയമനം നേടിയെന്ന് തെളിഞ്ഞതിനാല്‍ അയാള്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്ടെത്തിയതായാണ് വാര്‍ത്ത. യോഗ്യതയുള്ള മറ്റുപലരുമുണ്ടെന്നും ഇയാള്‍ വ്യാജനാണെന്നും യുജിസി പ്രതിനിധി ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടും ഇയാളെത്തന്നെ സര്‍വകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത് മറ്റ് പരിഗണനകളാലായിരുന്നു.
വ്യാജനാണെന്ന് അറിയാമായിരുന്നിട്ടും ഒരു വ്യക്തിയെ ഉന്നതസ്ഥാനത്ത് നിയമിച്ച ചാന്‍സലറും അത്തരമൊരുവനെ ശുപാര്‍ശചെയ്ത ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരും കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തോട് കൊടുംപാതകമാണ് ചെയ്തത്. ഏറ്റവും ചുരുങ്ങിയത് ഒരു ഖേദപ്രകടനമെങ്കിലും കേരളജനതയോടവര്‍ ചെയ്യേണ്ടതാണ്. പശ്ചാത്താപം പ്രായച്ഛിത്തമെന്നാണ് യേശു മദ്ലനമറിയത്തോട് പറഞ്ഞത്. കുരിശിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ യേശുവചനം മറക്കാതിരിക്കുക.
ഗവര്‍ണര്‍ക്കുള്ള കത്തുകളും ശുപാര്‍ശകളും പോകേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ്. വൈസ്ചാന്‍സലറായി ഒരാളെ നിയമിക്കാനുള്ള ശുപാര്‍ശക്കത്തില്‍ ഒപ്പുവയ്ക്കേണ്ടത് മുഖ്യമന്ത്രിയാണ്. കേരള മുഖ്യമന്ത്രി പശ്ചാത്തപിക്കണമെന്ന് ആരും പറയില്ല. കാരണം, ഇന്നേവരെ തന്റെ പ്രവൃത്തികളുടെ പേരില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ലെന്ന കാര്യം സുതാര്യമാണ്. കേരളത്തിലെ സര്‍വകലാശാലാമുത്തശ്ശിക്ക് നാഥനില്ലാതായിട്ട് മാസങ്ങളായി. ചിലരുടെ ദുര്‍ഭരണത്തിലമര്‍ന്നിരിക്കയാണ് ആ സര്‍വകലാശാല. ഈയൊരവസ്ഥയില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസം എങ്ങനെ ഗുണംപിടിക്കും? വിശ്വപ്രസിദ്ധ അര്‍ഥശാസ്ത്രകാരനും നൊബേല്‍ജേതാവുമായ അമര്‍ത്യസെന്നും ജന്മംകൊണ്ട് ഫ്രഞ്ചുകാരനും പൗരത്വംകൊണ്ട് ഭാരതീയനുമായ ഴാങ്ദ്രസേയും ചേര്‍ന്ന് രചിച്ച "സന്ദിഗ്ധ മാഹാത്മ്യം" (ഡിരലൃമേശി ഏഹീൃ്യ) എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഒരു പാശ്ചാത്യ പ്രസിദ്ധീകരണം ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി നടത്തിയ പഠനത്തിലെ ചില വസ്തുതകള്‍ ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന 200 സര്‍വകലാശാലകളില്‍ ഒരെണ്ണംപോലും ഇന്ത്യയിലില്ല. ആദ്യത്തെ അഞ്ചെണ്ണം അമേരിക്കയിലാണ്. ആദ്യത്തെ ഇരുപതെണ്ണത്തില്‍ ഒന്നുപോലും ഏഷ്യന്‍ രാജ്യങ്ങളിലില്ല. പ്രശസ്തങ്ങളെന്ന് നമ്മള്‍ കരുതുന്ന ഇന്ത്യയിലെ ജെഎന്‍യുവും ഡല്‍ഹി-അലിഗര്‍-ബനാറസ് സര്‍വകലാശാലകളും ഐഐടികളും ഇരുനൂറിനകത്ത് സ്ഥാനം പിടിച്ചിട്ടില്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
നിലവാര നിര്‍ണയത്തിനായി പഠനം നടത്തിയവര്‍ സ്വീകരിച്ച മാനദണ്ഡങ്ങളും മറ്റ് പരിഗണനകളും ഏഷ്യന്‍ സര്‍വകലാശാലകളുടെ നിലവാരം കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കാം എന്ന് ഗ്രന്ഥകാരന്‍ സന്ദേഹിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുതയുണ്ട്. ഉന്നതനിലവാരം പുലര്‍ത്തുന്നതെന്ന് അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍നിന്ന് പ്രശസ്തവിജയം നേടി പുറത്തുവരുന്നവരില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. അപ്പോള്‍ പ്രശ്നം വിദ്യാര്‍ഥികളുടേതല്ല. മറിച്ച് സര്‍വകലാശാലകളുടെ ഭരണം നിര്‍വഹിക്കുന്ന അധ്യാപകരടക്കമുള്ള ഭരണകര്‍ത്താക്കളുടെ നിലവാരത്തകര്‍ച്ചയാണ് കാരണം.
കേരളത്തിന്റെ സമീപകാലാനുഭവങ്ങളില്‍നിന്ന് നമുക്കറിയാം ഒരിക്കലും ഇവിടത്തെ ഉന്നതവിദ്യാഭ്യാസത്തിന് അഖിലേന്ത്യാനിലവാരംപോലും കൈവരിക്കാന്‍ കഴിയില്ലായെന്ന്. ആദ്യത്തെ ഇരുപതിനകത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളേക്കാള്‍ എത്രയോ കേമമാണ് സിംഗപ്പുര്‍, ഹോങ്കോങ്, ബീജിങ്, ടോക്യോ, ക്യോട്ടോ തുടങ്ങിയ ഏഷ്യന്‍ സര്‍വകലാശാലകള്‍. അവര്‍ക്ക് ഈ നിലവാരത്തിലെത്താന്‍ കഴിഞ്ഞത് പാശ്ചാത്യമാതൃക അനുകരിച്ചതുകൊണ്ടാണോ, പാശ്ചാത്യസര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസ്സെന്ററുകള്‍ ആരംഭിച്ചതുകൊണ്ടാണോ, അധ്യയനമാധ്യമം പാശ്ചാത്യഭാഷയിലായതുകൊണ്ടാണോ, സെമസ്റ്റര്‍ സമ്പ്രദായത്തിനുപകരം വാര്‍ഷികപ്പരീക്ഷ നടത്തുന്നതുകൊണ്ടാണോ, വ്യാജന്മാരെ വൈസ്ചാന്‍സലര്‍മാരാക്കുന്നതുകൊണ്ടാണോ എന്നൊക്കെ അന്വേഷിക്കുന്നത് ഉചിതമായിരിക്കും.
അമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദേശസര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തവിജയം നേടാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് ഈ വിദ്യാര്‍ഥികളിലൂടെ നിലവാരം നേടാന്‍ കഴിയുന്നില്ല? പഠിതാവിന്റെ ധൈഷണികമായ മികവിനെ മുരടിപ്പിക്കുന്ന എന്ത് ഘടകമാണ് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്നത്. കൊളോണിയല്‍ മൂശയില്‍ വാര്‍ത്തെടുത്തതാണ് ഇന്ത്യന്‍ സര്‍വകലാശാലാസമ്പ്രദായം. ഭരണകര്‍ത്താവിനെ ചോദ്യംചെയ്യുന്ന പ്രജകളെ ഉല്‍പ്പാദിപ്പിക്കലല്ല അതിന്റെ ലക്ഷ്യം. വിധേയന്മാരെ സൃഷ്ടിക്കലായിരുന്നു. സര്‍വകലാശാലകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബുദ്ധിജീവികളാണ് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതിനാവശ്യമായ പൊതുജനാഭിപ്രായം നിര്‍മിക്കുന്നത്. ഇന്നും ആ ധര്‍മംതന്നെയാണ് സര്‍വകലാശാലകളും ബുദ്ധിജീവികളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ ചട്ടക്കൂടുതന്നെയാണ് ഇപ്പോഴും സര്‍വകലാശാലകള്‍ക്കുള്ളത്. ബിരുദധാരികളും വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും സാമൂഹികപ്രവര്‍ത്തകരും ഭരണസമിതികളായ സെനറ്റിലും സിന്‍ഡിക്കറ്റിലുമെത്തിയിട്ടും നിലവാരമുയരാത്തതിനു കാരണം ചട്ടക്കൂടിന്റെ പ്രശ്നംതന്നെയാണ്. ഘടന ഗുണത്തെ ബാധിക്കുമെന്നത് ശാസ്ത്രസത്യമാണ്. അത് സര്‍വകലാശാലാഭരണത്തിലും പ്രതിഫലിക്കുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരം ആരെ ആശ്രയിച്ചാണിരിക്കുന്നത്? വിദ്യാര്‍ഥികളിലാണോ, അധ്യാപകരിലാണോ, ഭരണകര്‍ത്താക്കളിലാണോ അതിന്റെ കടിഞ്ഞാണ്‍? അതോ ഈ മൂവര്‍ക്കുമാണോ?
ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് നിലവാരമുള്ള ബിരുദധാരികളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ഥം ഇവിടത്തെ അധ്യാപകര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിലവാരം കുറഞ്ഞുപോകുമെന്നല്ലേ? മൊത്തത്തില്‍ ഭരണസംവിധാനത്തിന്റെയാകെ നിലവാരം താണുപോകുമെന്നല്ലേ? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവാരം എന്താണ്? ഊര്‍ധ്വന്‍ വലിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിന് ഉയിരേകാന്‍ ഒറ്റമൂലികളില്ലതന്നെ.
- See more at: http://deshabhimani.com/newscontent.php?id=369113#sthash.UU7knL53.dpuf
ഓണേഴ്സ് ബിരുദവും സര്‍ക്കാരും - ഡോ. ജെ പ്രസാദ്
Courtesy : Deshabhimani : Posted on: 21-Oct-2013 11:06 PM
വിദ്യാഭ്യാസരംഗത്ത് മാതൃകാപരമായ മുന്നേറ്റം കാഴ്ചവച്ച കേരളം രണ്ടുവര്‍ഷമായി തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റി. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, സമഗ്രവും സമ്പുഷ്ടവുമാക്കി 2007ല്‍ കേരളത്തില്‍ നടപ്പാക്കിയ പാഠ്യപദ്ധതിയെ എന്‍സിഇആര്‍ടി മുക്തകണ്ഠമായി അഭിനന്ദിച്ചു. കേരളത്തിന്റെ ക്ലാസ്മുറികളെ ചലനാത്മകവും സര്‍ഗാത്മകവും സംവാദാത്മകവുമാക്കിത്തീര്‍ത്ത നടപടി അന്ന് ശത്രുക്കളുടെപോലും പ്രശംസയ്ക്ക് പാത്രമായി. തുടര്‍ന്ന് നടത്തിയ പ്ലസ്ടു പരിഷ്കാരവും ബിരുദതല പരിഷ്കരണവും പ്രൊഫ. യശ്പാല്‍ കമീഷന്റെയും സാക്ഷാല്‍ കപില്‍ സിബലിന്റെയും പ്രശംസ പിടിച്ചുപറ്റി.
വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും വലിയ "നേട്ട"മായി യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് സ്വയംഭരണ കോളേജുകള്‍ ആരംഭിച്ചു എന്നതാണ്. നാലാം പഞ്ചവത്സരപദ്ധതിക്കാലം മുതല്‍ കേന്ദ്രസര്‍ക്കാരും യുജിസിയും കിണഞ്ഞുശ്രമിച്ചിട്ടും സ്വയംഭരണ കോളേജുകള്‍ കേരളജനത സ്വീകരിച്ചില്ല. ഇന്ത്യയിലാകെ ഇത്തരം 420 കോളേജുകളാണ് നിലവിലുള്ളത്. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വദേശികളും വിദേശികളുമായ കുത്തകകളെ കൊണ്ടുവന്ന് ആ രംഗത്തുനിന്ന് ഘട്ടംഘട്ടമായി പിന്മാറാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അതിവേഗം നടപ്പാക്കുകയാണ്. 1956ലെ യുജിസി ആക്ടിന്റെയും കമ്പനീസ് ആക്ടിന്റെയും ചട്ടങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ കുത്തകവല്‍ക്കരിക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിവരുന്ന സ്വാശ്രയ- സ്വയംഭരണ- കല്‍പ്പിത സങ്കല്‍പ്പങ്ങളിലൂന്നിയ വിദ്യാഭ്യാസ പരിഷ്കരണം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദില്ലിയിലും കേരളത്തിലും നടപ്പാക്കിവരുന്ന ഓണേഴ്സ് ഉള്‍പ്പെടെയുള്ള പുതുതലമുറ കോഴ്സുകള്‍.
പുതുതലമുറ കോഴ്സും ഓണേഴ്സ് ബിരുദവും
സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെ പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലുള്ള പഠനസമിതി പ്രശംസിക്കുകയും രാജ്യമാകെ മാതൃകയാക്കാന്‍ നിര്‍ദേശിക്കുകയുമുണ്ടായി. ആ സമ്പ്രദായം കുറ്റമറ്റതാക്കുന്നതിനുപകരം ഈ സര്‍ക്കാര്‍, ഹൃദയകുമാരി കമീഷന്‍ റിപ്പോര്‍ട്ടിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്തെ വികൃതമാക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ പുതുതലമുറ കോഴ്സുകള്‍ കൊണ്ടുവന്ന് ഉന്നതവിദ്യാഭ്യാസരംഗം "നവീകരിക്കാന്‍" തീരുമാനിച്ചിരിക്കുന്നു. അതിന്റെഭാഗമായി സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്കെന്നപോലെ സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളിലും യഥേഷ്ടം സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കപ്പെട്ടത് എയ്ഡഡ് കോളേജുകളിലാണ്. സ്വാഭാവികമായും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളംപറ്റുന്ന അധ്യാപകരെ ഉപയോഗപ്പെടുത്തിയാകും പുതുതലമുറ കോഴ്സുകള്‍ നടത്തുക. പേരിന് ഏതാനും ഗസ്റ്റ് അധ്യാപകരുണ്ടാകാം. പുതുതലമുറ കോഴ്സുകളുടെ ആകര്‍ഷണമന്ത്രങ്ങളില്‍ മയങ്ങുന്ന രക്ഷിതാക്കളില്‍നിന്ന് ലക്ഷങ്ങള്‍ കോഴവാങ്ങി പ്രവേശനം നടത്തുകയും റഗുലര്‍ അധ്യാപകരെ ചൂഷണം ചെയ്യുകയും വഴി ഒരേ സമയം ഇരട്ടചൂഷണത്തിന് മാനേജ്മെന്റുകളെ അനുവദിക്കുകയാണ് സര്‍ക്കാര്‍. ഏറ്റവും അവസാനമായി നാലു സര്‍ക്കാര്‍ കോളേജുകളില്‍ നാലുവര്‍ഷ ഓണേഴ്സ് ബിരുദം ആരംഭിക്കാനുള്ള തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
തലതിരിഞ്ഞ നടപടി
സാധാരണ ഒരു പുതിയ കോഴ്സ് ആരംഭിക്കുന്നതിനുമുമ്പ് സമൂഹവും സര്‍വകലാശാലകളും അംഗീകരിച്ച ചില നടപടിക്രമങ്ങളുണ്ട്. സര്‍വകലാശാലകളില്‍ അക്കാദമികമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് പഠനബോര്‍ഡുകളും ഫാക്കല്‍റ്റികളും അക്കാദമിക് കൗണ്‍സിലുകളും ഉണ്ട്. ആദ്യം പാഠ്യപദ്ധതിയും പഠനപരിപാടികളും അക്കാദമിക് സമിതികള്‍ അംഗീകരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണം. യോഗ്യരായ അധ്യാപകരെ നിയമിക്കണം. യുജിസി അനുശാസിക്കുന്ന അധ്യയനദിവസം ഉള്‍പ്പെടെയുള്ള അക്കാദമിക് കലണ്ടര്‍ തയ്യാറാക്കണം. ഇവയൊന്നും ചെയ്യാതെയാണ് പുതുതലമുറ കോഴ്സെന്ന പേരില്‍ ഓണേഴ്സ് ബിരുദവുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. യുജിസി ധനസഹായത്തോടെ ചില സര്‍വകലാശാലകള്‍ നടത്തുന്ന ഇടക്കാല കോഴ്സുകള്‍ക്ക് ചേര്‍ന്ന് കുടുങ്ങിപ്പോകുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ദുരവസ്ഥയാണ് ഇവിടെയും കാത്തിരിക്കുന്നത്. ജൂണ്‍ 26നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
കേരള പ്ലാനിങ് ബോര്‍ഡിലെ ഒരംഗത്തിനു തോന്നിയ ഉള്‍വിളിയാണ് ഇതിനാധാരം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഈ അംഗത്തിന് ഇതേ ഉള്‍വിളി തോന്നിയിരുന്നു. അന്ന് സ്വാശ്രയ കോഴ്സാണെന്ന് പച്ചയായി പറഞ്ഞിരുന്നു. ഇന്ന് പരോക്ഷമായി പറയുന്നു എന്നുമാത്രം. 2012 ഡിസംബര്‍ 12 ന്റെ പ്ലാനിങ് ബോര്‍ഡ് ശുപാര്‍ശ പരിഗണിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്. പന്ത്രണ്ടാം പദ്ധതിയില്‍ പ്രതിഭാകേന്ദ്രങ്ങളായി പരിഗണിക്കാന്‍പോകുന്ന തിരുവനന്തപുരം ഗവ. വനിതാ കോളേജ് (ബിഎ ഇംഗ്ലീഷ്), എറണാകുളം മഹാരാജാസ് കോളേജ് (ബിഎ ഇക്കണോമിക്സ്), പാലക്കാട് വിക്ടോറിയ കോളേജ് (ബികോം), തലശേരി ബ്രണ്ണന്‍ കോളേജ് (ബിഎസ്സി മാത്സ്) എന്നിവിടങ്ങളില്‍ ഈ അധ്യയനവര്‍ഷംതന്നെ ഓണേഴ്സ് കോഴ്സുകള്‍ ആരംഭിക്കും. അതിനുള്ള നടപടികള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും അതത് സര്‍വകലാശാലകളും കൈക്കൊള്ളും. മിനിമം യോഗ്യത എഴുപത് ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി. സിലബസ് സര്‍വകലാശാലകള്‍ തീരുമാനിക്കും. ഒരു മണിക്കൂര്‍ പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ദിവസം ആറുമണിക്കൂര്‍ പഠനം (നിലവില്‍ കോളേജുകളില്‍ അധ്യയനസമയം അഞ്ചുമണിക്കൂര്‍ ആണെന്നോര്‍ക്കുക). പുറമെനിന്ന് നിയമിക്കപ്പെടുന്ന കോ-ഓര്‍ഡിനേറ്ററാകും കോഴ്സിന്റെ രൂപരേഖയും കാഴ്ചപ്പാടും നിശ്ചയിക്കുക. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ അതത് വൈസ്ചാന്‍സലര്‍മാര്‍ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഉത്തരവിറക്കി. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തു.
സ്വയംഭരണവും സര്‍ക്കാരും
ഈ സാഹചര്യത്തില്‍വേണം കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം നിലവിലുണ്ടോ എന്ന് പരിശോധിക്കാന്‍. സ്വയംഭരണാവകാശം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍ തന്നെ അതിന്റെ അന്തകരായാല്‍ എന്തുചെയ്യും. അതിന്റെ ദൃഷ്ടാന്തമാണ് കോഴിക്കോട്- കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നനുഭവിക്കുന്ന ദുര്യോഗം. പുതിയ തസ്തികകള്‍ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയെ സാമ്പത്തികമായി ഞെക്കിക്കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരിന് ശക്തമായ പ്രഹരമാണ് എംജി സര്‍വകലാശാലയിലെ എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ കേസിന്റെ വിധിയിലൂടെ ഹൈക്കോടതി നല്‍കിയത്. സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ഉപവകുപ്പാക്കി ചുരുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനേറ്റ ശക്തമായ പ്രഹരമാണ് സെപ്തംബര്‍ 12ന്റെ ഹൈക്കോടതി വിധി. യാദൃച്ഛികമാകാം അന്നുതന്നെ ചേര്‍ന്ന മന്ത്രിസഭായോഗം, ആവശ്യപ്പെടുന്ന കോളേജുകള്‍ക്കൊക്കെ അക്കാദമിക് സ്വയംഭരണം നല്‍കാനും പുതുതായി ആരംഭിക്കുന്ന കോഴ്സുകളുടെ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പുതുതായി തുടങ്ങുന്ന കോഴ്സുകളില്‍ ഓണേഴ്സ് ഉള്‍പ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ജൂണ്‍ 26ന്റെ സര്‍ക്കാര്‍ ഉത്തരവ് മനസ്സിരുത്തി വായിച്ചാല്‍ മതി.
ദില്ലി സര്‍വകലാശാലയും ഓണേഴ്സും
വിദേശിയായതിനെയെല്ലാം ഇരുകൈയുംനീട്ടി സ്വീകരിക്കുന്ന നമ്മുടെ ഭരണകൂടം ഏകപക്ഷീയമായി ഓണേഴ്സിനെയും സ്വീകരിക്കാന്‍ തയ്യാറായി. അതിന്റെ പ്രത്യക്ഷോദാഹരണമാണ് ദില്ലി സര്‍വകലാശാലയില്‍ ഏതാനുംമാസംമുമ്പ് നാം കണ്ടത്. അക്കാദമിക് സമിതികളുമായോ വിദ്യാര്‍ഥി സമൂഹവുമായോ ഒരുവിധ കൂടിയാലോചനയും നടത്താതെയാണ് ദില്ലിയിലെ കോളേജുകളില്‍ പൊടുന്നനെ നാലുവര്‍ഷ ഓണേഴ്സ് ബിരുദം തുടങ്ങാന്‍ തീരുമാനിച്ചത്. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഏജന്‍സിയായ മാര്‍ക്കറ്റ് സെല്‍ ഡാറ്റാ മാട്രിക്സ് പ്ലസ്ടു വിദ്യാര്‍ഥികളുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായത്. നിലവിലുള്ള തൊഴില്‍സംബന്ധമായ ആലോചനകളെ ഈ കോഴ്സ് ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കുമെന്ന് പ്രബലമായ ഒരുവിഭാഗം പറയുന്നു. ഒരുകൂട്ടര്‍ സംശയദൃഷ്ടിയോടെ ഇതിനെ വീക്ഷിക്കുമ്പോള്‍ 43 ശതമാനം പറയുന്നു, മൂന്നുവര്‍ഷം ധാരാളം മതിയാകും; ഒരു വര്‍ഷം വെറുതെ കളയുകയാണെന്ന്. പകുതിയിലേറെപ്പേരും പുതിയ കോഴ്സിനെ അംഗീകരിക്കുന്നില്ല. അക്കാദമിക് വേദികളില്‍ ചര്‍ച്ചചെയ്യാതെയും വേണ്ടത്ര പര്യാലോചനകളില്ലാതെയും ഓണേഴ്സ് കോഴ്സ് ആരംഭിച്ചതിനെതിരെ സീതാറാം യെച്ചൂരി, പ്രൊഫ. ജയഗന്ധി തുടങ്ങിയ പ്രമുഖര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.
ഓണേഴ്സും കേരളവും
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളൊന്നും കാണിക്കാത്ത ആവേശമാണ് ഇക്കാര്യത്തില്‍ കേരളം പ്രകടിപ്പിച്ചത്. ആദ്യം നാലുവര്‍ഷ കോഴ്സായി തുടങ്ങാനായിരുന്നു തീരുമാനം. ദില്ലിയിലെ പ്രതികരണം കണ്ടപ്പോള്‍ മൂന്നുവര്‍ഷം മതി എന്ന് സര്‍ക്കാര്‍ (സര്‍വകലാശാലയല്ല) തീരുമാനിച്ചു. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ അക്കാദമികമായ പല കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളുന്നത് ഇപ്പോള്‍ സെക്രട്ടറിയറ്റ് ആണ്; സര്‍വകലാശാലകള്‍ അനുസരിക്കുന്നു. ഒരേസമയം ഒരേ കോളേജില്‍ത്തന്നെ രണ്ടുതരം ബിരുദധാരികളെ സൃഷ്ടിക്കുന്ന തലതിരിഞ്ഞ നടപടിയാണിത്. ആദ്യകാലത്ത് പ്രീ-യൂണിവേഴ്സിറ്റിക്കുശേഷം ഡിഗ്രിയും പിജിയും സംയോജിപ്പിച്ചുള്ള സിലബസ് ആയിരുന്നു. ഇപ്പോള്‍ രണ്ടിന്റെയും ഇടയിലുള്ള സിലബസാണെന്ന് കേള്‍ക്കുന്നു. ഒറ്റചാന്‍സിന് പ്രശസ്ത വിജയം കൈവരിക്കാനായില്ലെങ്കില്‍ ആ വിദ്യാര്‍ഥികളെ എന്തുചെയ്യും എന്ന് സര്‍ക്കാരോ സര്‍വകലാശാലയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേവലം അതിഥികളായ കോ- ഓര്‍ഡിനേറ്ററും ഗസ്റ്റ് അധ്യാപകരും ചേര്‍ന്നു നടത്തുന്ന (റഗുലര്‍ അധ്യാപകരെ നിയമിക്കുമെന്ന് കേള്‍ക്കുന്നു) ഓണേഴ്സ് ബിരുദം കുട്ടികളുടെ ഓണേഴ്സ് ദുരന്തത്തിന് വഴിവയ്ക്കാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുകയും അവധാനതയോടെ ഈ പ്രശ്നത്തെ സമീപിക്കുകയും വേണം. പുതുതലമുറ കോഴ്സുകളുടെപേരില്‍ സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളില്‍ ആരംഭിക്കുന്ന ഇത്തരം കോഴ്സുകളിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റമാണ് സൂചിപ്പിക്കുന്നത്.
- See more at: http://deshabhimani.com/newscontent.php?id=368528#sthash.qsFBvxi6.dpuf
Saturday, September 28, 2013
Liberty and Order in Cyberspace - Lu Wei
Courtesy : http://africa.chinadaily.com.cn/china/2013-09/09/content_16955869.htm
Updated: 2013-09-09 21:10( Xinhua)
Liberty and Order in Cyberspace——Keynote speech at the Fifth China-UK Internet Roundtable September 9, 2013
Lu Wei, Minister of the State Internet Information Office, China
Good morning! Since I arrived in the United Kingdom, the birthplace of the World Wide Web, I cannot help recalling a touching moment at the opening ceremony of the 2012 London Olympic Games. Two teenagers, Frankie and June, gave an exciting performance in tribute to the inventor of the World Wide Web, Sir Tim Berners-Lee, for his gift to the world. Mr. Berners-Lee, sitting in the center of the Olympic Stadium with a smile on his face, tapped on a computer keyboard, and then a row of giant letters flashed around the stadium: "THIS IS FOR EVERYONE".
The sentence is short, but points out the relationship between man and the Internet. As one of the greatest inventions of the 20th century, the Internet is a treasure, a resource and a homeland for all mankind. It has turned the world into a "village." In this "village," home to 7 billion people, everyone pursues freedom and happiness. But by what means can we achieve and safeguard liberty? The famous writer George Bernard Shaw once said: "Liberty means responsibility." I think I can also say "Liberty means order." The two are closely linked, as liberty is the aim of order and order is the safeguard of liberty. Liberty cannot exist without order. Where there is no order, there is no liberty. The more we seek liberty, the more we need order. The essence of order is exactly that it is "for everyone."
For the sake of everyone: we advocate the establishment of an order, in the following six aspects.
Firstly, we call for an order of mutual respect. In the United Kingdom, being a "gentleman" means keeping to etiquette and order. In China, we have a parallel title junzi. Being a "junzi" means "not imposing on others what you yourself do not desire." We also need "Internet junzi" and "Internet gentlemen." In cyberspace, people with different skin colors, nationalities, cultures and languages should be equally entitled to participation, free speech and development. Although each country has a different status quo, culture and tradition, we should abandon prejudices, respect differences and be tolerant and open. In particular, we should respect cyber sovereignty, discard hegemony and avoid putting our own country's interests above those of other countries. We should join hands to build an order for the development of the Internet on the basis of mutual respect and equal treatment.
Secondly, we should encourage the establishment of an order for sharing information. The Internet was designed for disseminating and sharing information. Information channels capital, influences decision-making and determines transactions. One factor undergirding the competitiveness of a company or institution is whether it is able to understand market rules, predict the outlook, discover opportunities, and control market risks through information. The amount of information a country can obtain is an important symbol of its soft power and influence. The Internet is rife with problems, all of which are related to subjectivity, bias, imbalances and asymmetry of information dissemination. Twenty percent of the world's population controls 80 percent of the information, while the remaining 80 percent of the population has access to less than 20 percent of the information. This has led to a large information gap. We should strive to break down the information barrier and bridge the information gap. We should make information flow on the Internet freely, safely and in an orderly way, and turn it into a treasure for everyone, thus bringing more benefits to society and humanity.
Thirdly, we should encourage the establishment of an order for spreading positive energy. The phrase "positive energy" topped the list of China's buzzwords in 2012. The popularity of the phrase is attributed to the book, "Rip It Up", written by the British psychologist Richard Wiseman. The phrase "positive energy" has acquired extra levels of meaning in China today. All positive, sound, inspiring, supportive, hopeful and loving people and things are considered "positive energy." Positive energy is meant to give people confidence and hope, encourage people to love their country, society and life, as well as to pursue nice things. Everything we do is ultimately for the sake of spreading positive energy. Positive energy knows no boundaries. If everyone were to spread positive energy on the Internet, the world would be a much better place.
Fourthly, we should establish an Internet order which is civilized and harmonious. The Internet is a product of social development, and a symbol of modern civilization. It carries the important missions of passing on cultural heritage and promoting civilization. But one cannot forget that there is a large amount of harmful information on the Internet, especially pornographic and violent contents, which have severely impaired teenagers' physical and mental health. The "dregs" of the Internet, if not cleaned in time, will affect social trends, child development, and the sound development of the Internet. The British government has long been committed to protecting young people from exposure to harmful information online. Civilization and progress are the common pursuit of mankind. In order to create a healthy and harmonious Internet environment, all countries should cultivate a civilized Internet, and guide their people to use the Internet in a civilized way. We should utilize the Internet to promote cultural diversity, social progress and civilization.
Fifthly, we should establish an Internet order that helps maintain security. The Internet is a worldwide platform for sharing information. It is "a community of common interests". No country is immune to such global challenges as cybercrime, hacking and invasion of privacy. In cyberspace, it is becoming increasingly difficult to uphold security for one's own country by sacrificing that of others. It is also not practical to pursue one's own interests by rejecting others' needs. China is also a victim of hacking. We have always firmly opposed all forms of Internet attacks. We hope to deepen exchanges and cooperation with other countries in online cyber security, anti-terrorism, law enforcement and protection of privacy. Through joint efforts, we can build a strong foundation to safeguard cyber security.
Finally, we should establish an Internet order that features law-based governance. Good order depends on rules. The Internet is a free and open platform. Everyone has the right to speak. However, compliance with the law is the bottom line that no one should violate. Last year, British Olympic diver Tom Daley received a death threat from a Twitter user after missing out on a medal. The user was later arrested. Recently, a British man was arrested for a series of tweets reviling British feminist writer Caroline Criado-Perez and threatening sexual assault. Cyber violence, online rumor and online fraud are the tumors of the Internet. We must stick to the bottom line and exercise governance in accordance with the law. What we advocate is that all stakeholders of the Internet work together to build an international order for Internet governance within the UN framework that is multilateral, democratic and transparent. That will make the Internet more orderly, and better serve the development of all countries and the interests of all mankind.
As a developed country in the Internet world, Britain has advanced experience in Internet content management, technical support, industry self-regulation, and laws and regulations. In particular, the UK has formulated a national strategy for the Internet. Such a decision is wise and far-sighted. China is among the latecomers to the Internet. However, China's Internet is developing rapidly. It has two distinctive features: a huge Internet population and a huge number of websites. With an Internet penetration rate of 44.1 percent, China has almost 600 million Internet users. And the number is still on the rise. The respective numbers of micro bloggers and WeChat users have both exceed 300 million. More than 200 million micro blogs are posted and forwarded each day. The Chinese mainland hosts more than 2,940,000 websites. Five Chinese websites, Baidu.com, QQ.com, Taobao.com, Sina.com.cn and Sohu.com, are listed in the Top 20 Most Popular Websites in the World in 2013. The Internet is a new platform for many Chinese entrepreneurs to realize their dreams. The Chinese government has stuck to its basic Internet policy: active use, scientific development, law-based administration and ensured security. The Chinese Internet market is open to the world. We are willing to share the fruits of the development of China's Internet with the world. Recently, the Chinese government introduced a series of measures, such as promoting information consumption, and implementing the "Broadband China" strategy, all of which demonstrate China's confidence and determination in accelerating Internet development. The Internet in China is less than 20 years old and far from mature. China needs to learn from the UK and other countries with a developed Internet in service provision, management, development, use, and many other aspects.
Chinese President Xi Jinping has pointed out that it is in the common interests of the international community to uphold peace, security, openness, and cooperation in cyberspace. There are many things in common between the Internet in China and the Internet in the UK. We have many things to offer each other, and we have carried out good cooperation in recent years. This is the fifth China - UK Internet round-table conference. I feel that all nations across the world, including China and the UK, have more and more consensuses, possess more and enjoy more resources to share and more and more win-win opportunities.
Both as rapid developing Internet giants with great global influence, China and the UK play a significant role in establishing the international Internet order and shoulder important responsibilities. We sincerely hope that China and the UK can deepen our consensus and strengthen cooperation in the following five aspects:
Firstly, we should establish a regular exchange and communication mechanism. We can open up dialogue channels between the Internet management departments of our two countries. We can also strive to incorporate the Internet roundtable conference into the China-UK Strategic Dialogue Framework so as to lift it to a higher level.
Secondly, we should establish a new mechanism for collaborative innovation cooperation. We should encourage our Internet companies to invest in each other's countries, promote R&D in key technologies and industry cooperation, and promote the popularization and application of new technologies.
Thirdly, we should establish a mechanism for research and consultation. We should encourage research exchanges in the major theoretical and practical issues about the Internet and actively explore rules for the development of the Internet.
Fourthly, we should establish a cooperation mechanism for cyber security, so as to reinforce coordination on the handling of problems including cyber attack and youth protection, and jointly create a reliable safe and credible cyber environment.
Finally, we should establish a mechanism for Internet information sharing, embracing greater openness and tolerance and promoting the flow of information on the Internet in an orderly and universally accessible way.
Ladies and gentlemen:
The ancient Chinese thinker Confucius said that a truly mature person is someone who is able to "follow the dictates of his heart without transgressing what is right. " In this Internet age, we should perform our duties to establish, maintain and defend order, while enjoying what our hearts desire. I am firmly convinced that the wise peoples of China and the UK will live up to this historical mission. By deepening consensus and promoting cooperation, we can achieve mutual benefit, and help build a new international Internet order and a more beautiful future for the Internet!
I sincerely hope that the Internet will bring everybody happiness and health .
Wednesday, September 25, 2013
വിവര സുരക്ഷയുടെ പ്രാധാന്യം - ജോസഫ് തോമസ്
Courtesy : Deshabhimani :Posted on: 24-Sep-2013 10:32 PM
എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാരനിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റ് ചോര്‍ത്തലിനുമെതിരെ വമ്പിച്ച പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. അമേരിക്കന്‍ പൗരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റ് സന്ദേശവാഹകരുടെ സെര്‍വറുകളില്‍നിന്ന് വിവരംചോര്‍ത്തി നിരീക്ഷിക്കാനുള്ള "പ്രിസം" എന്ന പദ്ധതിയാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര ശൃംഖലകളില്‍നിന്ന് വിവരംചോര്‍ത്തുന്ന എക്സ് കീസ്കോര്‍പോലെ വേറെയുമുണ്ട് അമേരിക്കന്‍ ചാരപരിപാടികള്‍. ലോകമാകെ ടെലി കമ്യൂണിക്കേഷന്‍ ശൃംഖലകളും കേബിള്‍പഥങ്ങളും മൈക്രോവേവ് പ്രസരണപഥങ്ങളും ഉപഗ്രഹ പ്രസരണവും ചോര്‍ത്തുന്ന പരിപാടിയും നടക്കുന്നുണ്ട്. ആയിരത്തഞ്ഞൂറോളം നിരീക്ഷണകേന്ദ്രങ്ങളാണ് ലോകമാകെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ എംബസികളും കോണ്‍സുലേറ്റുകളും അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനികളുമാണ് ആ പണി ചെയ്യുന്നത്. ഇന്ത്യയിലടക്കം ഇത് നടക്കുന്നുണ്ട്.
അമേരിക്കയില്‍ കേന്ദ്രീകരിച്ച ആഗോള വിവരവിനിമയ ശൃംഖലയും കമ്യൂണിക്കേഷന്‍ രംഗത്തെ അമേരിക്കന്‍ മേധാവിത്വവുമാണ് ഇത്തരം ചോര്‍ത്തലിന് അവരെ പ്രാപ്തമാക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചാരനിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണ് അമേരിക്കയുടെ ന്യായീകരണം. എന്നാല്‍, ഭീകരവാദവും തീവ്രവാദവും മറയാക്കി തങ്ങളുടെ സാമ്പത്തിക വാണിജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് അമേരിക്ക വിവരം ചോര്‍ത്തുന്നതെന്ന് വ്യക്തമാണ്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സ്വകാര്യതയിലുപരി സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും ദേശീയ പരമാധികാരവുമാണ് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രശ്നം. ഭീകരവാദത്തെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്ക് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റാരേക്കാളും പങ്ക് അമേരിക്കന്‍ ഭരണകൂടത്തിനുണ്ട്. തെമ്മാടിരാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തുന്നു. ബിന്‍ലാദനെയും താലിബാനെയും പാലൂട്ടി വളര്‍ത്തി. പാകിസ്ഥാനില്‍ ഐഎസ്ഐയെ ശക്തിപ്പെടുത്തി. ശത്രുരാജ്യമെന്നോ മിത്രരാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തി. കോള്‍മാന്‍ ഹെഡ്്ലിയെപ്പോലെ ജനദ്രോഹികളെ സൃഷ്ടിച്ചു. ചില രാജ്യങ്ങളില്‍ ഏകാധിപതികളെ പതിറ്റാണ്ടുകളോളം പിന്തുണച്ച് നിലനിര്‍ത്തിപ്പോന്നു. എത്രയെത്ര ഭരണാധികാരികളെയാണ് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന പട്ടാളം കൊന്നൊടുക്കിയത്.
ലോകത്താകമാനം ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്ക് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തുന്നുണ്ട്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനും മേധാവിത്വം ഉറപ്പാക്കാനുമുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കൈയിലെത്തി. ലോകത്തെല്ലായിടത്തുനിന്നും വിവരം അവരുടെ കംപ്യൂട്ടറിലേക്ക് ഒഴുകിയെത്തുന്നു. കാരണം അമേരിക്കയിലാണ് ലോകത്ത് മിക്കവരുടെയും വിവര വിനിമയാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഇന്റര്‍നെറ്റിന്റെ പശ്ചാത്തല വിഭവങ്ങളെല്ലാം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സെര്‍വറുകളും മെമ്മറി ഫാമുകളും കേന്ദ്രീകരിച്ചിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ലോകമാകെ കൈകാര്യംചെയ്യപ്പെടുന്ന വിവരമെല്ലാം അവിടെയെത്തിയാണ് വിതരണംചെയ്യപ്പെടുന്നത്. സെര്‍വറുകളില്‍ നിന്ന് ആവശ്യമുള്ളതെടുത്ത് വിശദമായി പരിശോധിച്ചാല്‍ മാത്രംമതി. ഇന്റര്‍നെറ്റ് അമേരിക്കയില്‍ തുടങ്ങിയതാണ്. അമേരിക്കയില്‍ വ്യാപിച്ച് വളര്‍ന്നു, തുടര്‍ന്ന് പുറത്തേക്കും. ഇന്ന് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അത് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അവിടെയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അവര്‍ക്ക് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ഥ്യമാണ്. അവിടെയാണ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദനവും സോഫ്റ്റ്വെയര്‍ വികസനവും സെര്‍വറുകളും വിവരസംഭരണികളും വെബ് ഹോസ്റ്റിങ് സ്ഥാപനവും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖല വിഭവങ്ങളും ശൃംഖലകളും നിലവില്‍ വന്നിട്ടുള്ളത്്. മറ്റാര്‍ക്കും സ്വന്തം ശൃംഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കിലും ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍മാത്രം ഉപയോഗിക്കുക എന്ന ശീലമാണ് നിലനില്‍ക്കുന്നത്. ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവനദാതാക്കളെയും വിഭവങ്ങളെയും ആശ്രയിക്കുന്നതുമൂലം അവര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. ഏത് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നത് അവിടെനിന്നാണ്. പ്രത്യേകിച്ചും കംപ്യൂട്ടറുകളുടെയും മറ്റിതര വിവര വിനിമയോപകരണങ്ങളുടെയും പ്രധാന ഘടകമായ മൈക്രോ പ്രോസസറുകള്‍. ലോകത്താര് ഇന്റര്‍നെറ്റ് ഉപയോഗിച്ചാലും അമേരിക്കയ്ക്ക് വരുമാനം കിട്ടുന്നു.
ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമാണ്. വിജയകരമായി യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിന് ഇത് അവരെ സഹായിക്കുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. വല്യേട്ടന്റെ കണ്ണുകള്‍ പതിയാത്ത ഇടങ്ങള്‍ ലോകത്തിലില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. അതാകട്ടെ മറ്റ് രാജ്യങ്ങളുടെ വിവരം ചോര്‍ത്തുക മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെയാണ് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചത്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങി. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡന് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു. സ്നോഡനെ പിന്തുണയ്ക്കാന്‍ ലോകജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. കാരണം, അമേരിക്കയുടെ ചാരപ്രവര്‍ത്തനം അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ എന്നതിലുപരി ലോകജനതയ്ക്കും രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും എതിരെയുള്ളതാണ്.
ഭീകരപ്രവര്‍ത്തനങ്ങളും ശത്രുരാജ്യങ്ങളുടെ നീക്കങ്ങളും കണ്ടറിഞ്ഞ് രാജ്യസുരക്ഷ ഉറപ്പാക്കുക എന്ന സൈനിക വിവര ചോര്‍ത്തലിനുപരി വ്യാവസായിക പ്രാധാന്യമുള്ള വിവരങ്ങളും ചോര്‍ത്തപ്പെടുകയാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും സ്വന്തം താല്‍പ്പര്യംകൂടി സംരക്ഷിച്ചുള്ള ജനാധിപത്യ ലോകക്രമം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. സ്നോഡന് പിന്തുണയും അമേരിക്കന്‍ മേധാവിത്വത്തിനെതിരെ ചെറുത്തുനില്‍പ്പും അമേരിക്കന്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന സ്വന്തം സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളും ആവശ്യമാണ്. അവ മാത്രം പോരാ. അവയെല്ലാറ്റിനുമൊപ്പം ആഗോള വിവരവിനിമയ ശൃംഖലയില്‍ അമേരിക്കന്‍ മേധാവിത്വം അവസാനിപ്പിക്കാനാവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും ലോകജനത മുഴുകണം. എങ്കില്‍മാത്രമേ നിലവിലെ സാമ്രാജ്യത്വ മേധാവിത്വത്തിലുള്ള ആഗോള ക്രമത്തിനുപകരം ബഹുധ്രുവലോകം സാധ്യമാകൂ.
ദേശീയ പരമാധികാരവും രാജ്യസുരക്ഷയും മറ്റ് രാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിന്റെയും സമഭാവനയുടെയും അടിസ്ഥാനത്തിലുള്ള സാര്‍വദേശീയ ബന്ധവും ഭീകരാക്രമണത്തില്‍നിന്നും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍നിന്നും മോചനവും ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും കൂട്ടായ്മയുടെയും മുമ്പില്‍ വിവരം ചോര്‍ത്തല്‍ തടയാന്‍ മാര്‍ഗങ്ങളുണ്ട്. വിവര സാങ്കേതികരംഗത്ത് പ്രത്യേകിച്ച് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണത്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ നിലവിലുള്ള ആഗോളശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ ഉറപ്പുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃംഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാവിഭവങ്ങളുണ്ടാക്കാം. അതിനെല്ലാം സഹായിക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയുംചെയ്ത് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം.
(ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റാണ് ലേഖകന്‍)
- See more at: http://www.deshabhimani.com/newscontent.php?id=356580#sthash.zut6bcH3.dpuf
Monday, September 23, 2013
Let’s aim for a post-theistic society - Professor Vasant Natarajan
Courtesy : The Hindu : Opinion » Open Page September 22, 2013 Updated: September 22, 2013 00:09 IST
http://www.thehindu.com/opinion/open-page/lets-aim-for-a-posttheistic-society/article5154603.ece?homepage=true
Religion is founded on FEAR, the fear of the unknown. But modern science has been able to explain almost all natural phenomena.
A cursory study of recorded human history shows that more wars have been fought in the name of religion than anything else. In fact, the periods with the most intense religiosity and dogma have been periods of the worst cruelty — the Spanish Inquisition, for example. The rise of Nazism and anti-Semitism in Germany led to World War II. The present phenomenon of Islamist terror is not a clash of civilisations (as some would call it) but a clash of religions, between Islam and Christianity. It has resulted in Islamic leaders hardening their stand to the point where mullahs preach that childhood vaccination is a secret western (read Christian) scheme to sterilise children so as to keep their population down. Thus, the debilitating polio (preventable with a simple oral vaccine) remains prevalent in Pakistan, Afghanistan and Nigeria. And the Taliban recently killed several health care workers involved in a polio vaccination drive in Pakistan.
Before going further, let us first try to understand why humans invented the concept of God, and whether it has any relevance today. Religion is founded on FEAR, the fear of the unknown. But modern science has been able to explain almost all natural phenomena so that the purview of the unknown has shrunk considerably and the fear of nature is largely irrelevant. We do not need a sun-god, a wind-god or any of the multitude of such nature-gods that the ancient Hindus (and also the Greeks, among others) invented. In fact, a moment’s reflection shows that invoking God is not an explanation of anything but a primitive response of shrugging your shoulders and saying that something is beyond your comprehension — not relevant to today’s scientific knowledge.
But even the monotheistic religions that are dominant today (Judaism, Christianity and Islam, all of which, by the way, have the same foundation in the Old Testament), which presumably evolved to do away with nature-gods, still postulated one God with supernatural powers. What supernatural powers? Let us first realise that there is no supernatural MIRACLE that has withstood the scrutiny of science.
Indeed, we are born with a rational instinct, because a world-view that is consistent with natural laws gives us a distinct evolutionary advantage for survival. Experiments show that children as young as one year, who have not yet learned to speak, will get perturbed and start crying when they see a magical event, i.e., one that is not consistent with their world-view. For example, if a block does NOT fall when it is pushed beyond the edge of a table, because the experimenter has cleverly put a plate of invisible glass there. It is only later (after age four) that we learn to suspend this rationality so as to enjoy a magic show in which, we know, that the magician is playing tricks to entertain us. But the same “belief in miracles” can be drilled into children by parents and teachers, telling them to pray to a God with supernatural powers, one who can perform miracles. Children accept this against their natural instinct because they consider parents and teachers all-knowing elders.
We get our morality, not from religion, but from an innate sense of humanity and from being able to see the pain of a fellow creature — something other animals do not appear to be capable of. Take the example of the 9/11 terrorist hijackers who flew planes into the World Trade Center. They were convinced that they were doing the right thing and killing infidels, for which they would be rewarded by God in an afterlife. George Bush later said the terrorists had hijacked a good religion (Islam) to perform immoral acts. Which shows that he is defining morality based on something beyond Islam, while the same act was considered moral by the terrorists (and, presumably, by their teachers who indoctrinated them) within their religion.
This is what prompted the Nobel-prize winning physicist Steven Weinberg to say “religion is an insult to human dignity. Without it you would have good people doing good things and evil people doing evil things. But for good people to do evil things, that takes religion.” Weinberg shared his Nobel with Pakistani physicist Abdus Salam, who tried to bring science into the Gulf states. He found that the leaders there were not supportive because they felt science was corrosive of religious belief. Yes, science IS corrosive of religion. And that is why religious belief is anachronistic in today’s science-driven world.
Apologists for religion will argue that the pain and suffering we see around us is really God’s test of the strength of faith of the loved ones. Yeah, right! Tell that to the parents of an innocent child suffering from cancer. If you had such supernatural powers to do this to the child, and actually did it, I would consider you the cruellest person.
Einstein called belief in God a childish superstition. What he meant was that it is natural to give up this concept as we grow up and mature. But I think the bigger message is that, as a civilisation, we should outgrow this childish notion. Philosopher Colin McGinn divides non-believers into atheists — those who could not care less whether others share their views or not — and anti-theists — those who actively campaign against religion because of the harm it does. But he foresees a society that is POST-THEISTIC, i.e., one in which religion is not an issue.
A society where people will look back and laugh at the primitive concept of God that we had till the 21st century. The way we look at primitive cave art today. Childish paintings on the cave wall may have been an essential step in the evolution of our art before it reached the heights of a Picasso or Rembrandt, but nobody gets upset and issues a fatwa if somebody makes fun of the cave paintings.
To sum up what we can do, I quote from Bertrand Russel’s essay, Why I Am Not A Christian, written almost 100 years ago: “We want to stand upon our own feet and look fair and square at the world, its good facts, its bad facts, its beauties, and its ugliness; see the world as it is and be not afraid of it. Conquer the world by intelligence and not merely by being slavishly subdued by the terror that comes from it. The whole conception of God is a conception derived from the ancient Oriental despotisms. It is a conception quite unworthy of free men ... A good world needs knowledge, kindliness, and courage; it does not need a regretful hankering after the past or a fettering of the free intelligence by the words uttered long ago by ignorant men.”
(The writer is on the faculty of the Department of Physics, Indian Institute of Science, Bangalore. Email: profvasant@gmail.com)
Sunday, September 22, 2013
Cooperative sector offers calm amid global turbulence: U.N. official
Courtesy : The Hindu
(http://www.thehindu.com/news/cities/kozhikode/cooperative-sector-offers-calm-amid-global-turbulence-un-official/article5149113.ece
Special Correspondent)
More than 20 per cent of the global output comes from cooperatives.
The relevance of cooperatives when the world is in the grip of a financial crisis was the focus of speeches on Thursday at the two-day academic session of an international conference on “Cooperatives in transition in the era of globalisation” at the Indian Institute of Management, Kozhikode (IIM-K). The conference began on Wednesday.
Noting that the world was in financial trouble, Lise Grande, U.N. Resident Coordinator and UNDP Resident Representative in New Delhi, said the cooperative model seemed to provide stability during turbulent times when food supply had dwindled, jobs had vanished and climate change was posing many grave problems.
The cooperative sector was a winner, she said while pointing out that cooperatives owned $1.3 trillion in assets, employed 800 million people and were creating 100 million jobs annually. More than 20 per cent of the global output came from cooperatives. They looked after their members better than their corporate counterparts, had several advantages, such as providing voice and justice to their members, and were engaged in a dialogue with governments and the public.
However, their major challenges were in the higher cost of capital, access to technology and in giving due representation to women and the younger population. The U.N. saw cooperatives as instruments of social and equitable development.
In his keynote address, Prabhat Patnaik, Professor Emeritus at Jawaharlal Nehru University, said cooperatives could be instruments to protect farmers’ interests since in these times of globalisation, the State had become the handmaiden of Big Capital and no longer acted as protector of peasant interests that it used to do earlier.
Cooperatives could be viewed as a bridge to transcend the forces of globalisation and could become a bridge to the effective and equitable distribution of gains from social and economic development, he said.
However, cooperatives ran the risk of getting corporatised, which could result in alienation of members and encroachment by the capitalist model.
Krishna Kumar Ladha, Professor, IIM-K, in his presidential address, agreed that the world was plagued by a financial crisis, climate change and unequal distribution of income. Cooperatives had in-built democracy and benefited from the “wisdom of crowds.” Cooperatives offered the checks and balances which could not be found in profit-maximising firms. “These ensured justice and equality to happen,” he said. The conference was jointly organised by the Tata Institute of Social Sciences, the IIM-K and the Uralungal Labour Contract Cooperative Society.
കാലം ആവശ്യപ്പെടുന്ന ബദല്‍ - പി രാജീവിന്റെ ലേഖനം രണ്ടാം ഭാഗം
Courtesy : Deshabhmani : Posted on: 20-Sep-2013 12:17 AM
ബെന്‍ഗഡിക്യാന്‍ രചിച്ച മീഡിയ മോണോപ്പളി എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങിയിട്ടുണ്ട്. 1983 ലാണ് ആദ്യ പതിപ്പിറങ്ങുന്നത്. അതില്‍ പറയുന്നത് അമേരിക്കയിലെ മാധ്യമരംഗത്തെ നിയന്ത്രിക്കുന്നത്50 കോര്‍പറേറ്റുകള്‍ ആണെന്നാണ്. 2003 ലെ കണക്കാണ് ഒടുവിലത്തെ പതിപ്പില്‍ സൂചിപ്പിക്കുന്നത്. അതനുസരിച്ച് അമേരിക്കന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് അഞ്ചുകുത്തകകളാണ്. 50 ല്‍ നിന്ന് ഉടമകളുടെ എണ്ണം 20 വര്‍ഷംകൊണ്ട് അഞ്ചിലേക്ക് മാറി. വല്ലാത്ത കേന്ദ്രീകരണമാണിത്. ഇന്ത്യയില്‍ 86000 പത്രങ്ങളും നൂറുകണക്കിന് ചാനലുകളും റേഡിയോസ്റ്റേഷനുകളുമെല്ലാം ഉണ്ടെങ്കിലും ഇതിന്റെയെല്ലാം ഉടമസ്ഥരുടെ എണ്ണം നൂറില്‍ താഴെയാണ്.
ജനാധിപത്യത്തില്‍ അപകടകരമായ ഒന്നായി മാറുന്നു മാധ്യമങ്ങളും. കേന്ദ്രീകരണത്തില്‍ മൂന്നുമാനങ്ങളുണ്ട്. തിരശ്ചീനം, ലംബം, വികര്‍ണം എന്നിങ്ങനെയാണ് മാധ്യമകുത്തകകളുടെ രൂപം. അച്ചടിമാധ്യമം അച്ചടിമാധ്യമവുമായി ചേരുന്നതാണ് തിരശ്ചീനം. ടെലിവിഷന്‍ രംഗത്തുള്ള സ്ഥാപനം വിതരണത്തിലേക്കോ നിര്‍മാണത്തിലേക്കോ കടക്കുമ്പോള്‍ അത് ലംബമാകും. അച്ചടി മാധ്യമവും ചാനലും ടെലികോമും ഇന്റര്‍നെറ്റ് വിതരണവുമെല്ലാം ഒരേ കമ്പനി നടത്തുമ്പോള്‍ അത് വികര്‍ണാവസ്ഥയിലുള്ള വളര്‍ച്ചയാണ്.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇത് പരിശോധിക്കുന്നത് ടിവി 18 ല്‍ റിലയന്‍സ് ഓഹരി കൈയടക്കുമ്പോഴാണ്. നമുക്ക് ഉടനെ മനസിലാകുന്നു, ഇ നാട് ടിവി റിലയന്‍സിന്റേതാണ്, ഇ കോമേഴ്സ് റിലയന്‍സിന്റേതാണ്, ഇന്റര്‍നെറ്റ് മേഖല റിലയന്‍സിന്റെ കൈയിലാണ്, ടെലികോം മേഖലയില്‍ ഇന്റര്‍നെറ്റ് ഉണ്ട്. ഇത് ജനാധിപത്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് എന്ന് സെബി ട്രായിയോട് പറയുകയാണ്. വികസിത ജനാധിപത്യരാജ്യങ്ങളില്‍പ്പോലും ഇങ്ങനെ അനുവദിക്കുന്നില്ല. ഈ ക്രോസ് ഓണര്‍ഷിപ് എന്നുള്ളത് അഭിപ്രായ രൂപീകരണത്തിന്റെ എല്ലാ തലങ്ങളെയും വല്ലാതെ കേന്ദ്രീകരിക്കുന്നു എന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. വൈവിധ്യത്തിനുനേരെയുള്ള വെല്ലുവിളി എന്നാണ് ക്രോസ് ഓണര്‍ഷിപ്പിനെ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്.
മാധ്യമരംഗത്തെ മറ്റൊരു ഗൗരവമേറിയ അപചയമാണ് പ്രൈവറ്റ് ട്രീറ്റികള്‍-സ്വകാര്യ ഉടമ്പടികള്‍. ഇന്ത്യയുടെ ഒന്നാമത്തെ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രൈവറ്റ് ട്രീറ്റി എന്നൊരു വിഭാഗം കാണാം. പ്രൈവറ്റ് ട്രീറ്റി എന്നത് മാധ്യമവും സ്വകാര്യകമ്പനികളും തമ്മിലുള്ള സ്വകാര്യ ഉടമ്പടികളാണ്. ഇതിലൂടെ ബ്രാന്‍ഡ് പ്രൊമോഷനാണ് മാധ്യമം നിര്‍വഹിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് 220ല്‍ അധികം കമ്പനികളില്‍ ഓഹരിയുണ്ട്. അവയെക്കുറിച്ചൊന്നും നെഗറ്റീവ് വാര്‍ത്തകള്‍ ആ പത്രത്തില്‍ വരില്ല. പണമൊന്നും കൊടുക്കാതെ മാധ്യമത്തിന് സ്വകാര്യക്കമ്പനിയില്‍ ഓഹരി കിട്ടുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥാപനങ്ങളില്‍ ഓഹരിയുള്ള മാധ്യമം ടൈംസ് ഓഫ് ഇന്ത്യയാണ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നേരത്തെ പെയ്ഡ് ന്യൂസ് എന്തെന്ന് പരിശോധിക്കുകയുണ്ടായി. ക്രോസ് മീഡിയ ഓണര്‍ഷിപ്, പ്രൈവറ്റ് ട്രീറ്റി, പെയ്ഡ് ന്യൂസ് ഈ മൂന്നിനെയും ആഴത്തില്‍ പരിശോധിക്കുന്നതാണ് റിപ്പോര്‍ട്ട്. ചില സ്ഥാപനങ്ങളെ പത്രം വല്ലാതെ പര്‍വതീകരിക്കുന്നു. അതോടെ അതിന്റെ ഓഹരി വില ഉയരുന്നു. ആളുകള്‍ അങ്ങോട്ട് ചാടുന്നു. ഇതിന്റെ ലാഭം മാധ്യമത്തിന് കിട്ടുന്നു. ഇങ്ങനെ ധാര്‍മികത ഇല്ലാത്ത, മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ഒന്നാണ് സ്വകാര്യ ഉടമ്പടികള്‍. ജനാധിപത്യത്തില്‍ അപകടമുണ്ടാക്കുന്ന മറ്റൊന്നാണ് പെയ്ഡ് ന്യൂസ്. പ്രൈവറ്റ് ട്രീറ്റി വാണിജ്യവ്യവസായ മണ്ഡലത്തെ ബാധിക്കുന്നു, പെയ്ഡ് ന്യൂസ് രാഷ്ട്രീയ മണ്ഡലത്തെയും. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലാണ് പെയ്ഡ് ന്യൂസ് ഏറ്റവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചാനല്‍ ഉള്‍പ്പെടെ താരിഫ് കാര്‍ഡ് കൊടുക്കുകയാണ്. നിങ്ങള്‍ നോമിനേഷന്‍ കൊടുക്കുന്ന വാര്‍ത്ത വരണമോ അതിന് ഇത്ര രൂപ തരണം. ഒപ്പം ചിത്രം കൊടുക്കണമോ തുക ഉയരും. റേഡിയോവിലും ചാനലിലും പത്രത്തിലും ഒന്നിച്ച് കൊടുക്കണമോ; ഇത്ര തുക, കുറച്ച് റിഡക്ഷനുണ്ട്. പെയ്ഡ് ന്യൂസ് സംബന്ധിച്ച പ്രസ് കൗണ്‍സിലിന്റെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടില്‍ ഏതൊക്കെ ചാനലുകളാണ് ഇങ്ങനെ താരിഫ് നല്‍കിയതെന്ന് പറയുന്നുണ്ട്. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട് എന്ന് വോട്ടര്‍മാര്‍ അറിയണമെന്നുതന്നെയില്ല. ഏറ്റവും ഒടുവില്‍ നിയമസഭഭതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ പ്രസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രത്യേകം പരിശോധിച്ചു. ഇരുനൂറിലധികം പെയ്ഡ്ന്യൂസ് സംഭവങ്ങളാണ് കൗണ്‍സിലിന്റെ സംസ്ഥാന വിഭാഗം കണ്ടെത്തിയത്. ജില്ലാതലത്തില്‍ വേറെയും. എങ്ങനെയാണ് ഈ പ്രശ്നത്തെ മറികടക്കേണ്ടത് എന്നത് സംബന്ധിച്ച് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ് കൗണ്‍സിലിന്റെ അധികാരമമൊന്നുമില്ലാത്ത അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. സെല്‍ഫ് റഗുലേറ്ററി മെക്കാനിസം എന്നാണ് ദൃശ്യമാധ്യമങ്ങളുടെ നിയന്ത്രണസംവിധാനത്തെ വിശേഷിപ്പിക്കുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ഇതിനെ ഐ വാഷ് എന്നും. കണ്ണില്‍ പൊടിയിടല്‍!
മാധ്യമത്തിന്റെ ദൗത്യത്തില്‍ വരുന്ന മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിലാണ് മാധ്യമങ്ങള്‍ കേന്ദ്രീകരിക്കുന്നത്. ആവശ്യത്തിനൊത്ത് ചരക്ക് ഉല്‍പ്പാദിപ്പിക്കുക എന്ന മുന്‍കാലങ്ങളിലെ രീതി മാറി. ആവശ്യം ആദ്യം ഉല്‍പ്പാദിപ്പിക്കുക പിന്നെ അതിനൊത്ത് ചരക്ക് ഉല്‍പ്പാദിപ്പിക്കുക. വളരെ പ്രശസ്തമായ ബ്രാന്‍ഡ് അതിന്റെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരു വര്‍ഷം നല്‍കുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലാണ് സ്ഥാപനം അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ നവോമി ക്ലീന്‍ വെളിപ്പെടുത്തുകയുണ്ടായി. ബ്രാന്‍ഡ് മെയ്ക്കിങ്ങില്‍ പ്രധാനപ്പെട്ട ദൗത്യം മാധ്യമങ്ങള്‍ വഹിക്കുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായത്തെ മറച്ചുവയ്ക്കാനുള്ള പ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ നിര്‍മിക്കുന്നു. തെറ്റായി ഉപയോഗിക്കുന്ന രണ്ട് പ്രയോഗങ്ങളാണ് ഗ്രോത്ത്, ഡവലപ്പ്മെന്റ് എന്നിവ. വളര്‍ച്ചയും വികസനവും. ഗ്രോത്ത്, ഡവലപ്മെന്റല്ല യഥാര്‍ഥത്തില്‍ എന്ന് അധികം പഠിപ്പിക്കുന്നില്ല. ഇ എം എസ് 1992 ലെ മത്തായി മാഞ്ഞൂരാന്‍ പ്രഭാഷണത്തില്‍ ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ വികസനം? മാധ്യമങ്ങള്‍ എല്ലായ്പ്പോഴും ജിഡിപിയെക്കുറിച്ച് പറയും. നമ്മുടെയെല്ലാം പ്രസംഗത്തിലും ജിഡിപി കടന്നുവരും. ജോസഫ് സ്റ്റിഗ്സിറ്റ്സും അമര്‍ത്യാസെന്നും ജീന്‍ പോള്‍ ഫിറ്റോസ്സിയും ചേര്‍ന്നെഴുതിയ മിസ്മെഷറിങ് ഔര്‍ ലൈവ്സ് എന്ന പുസ്തകത്തില്‍ എന്തുകൊണ്ട് ജിഡിപി ഒരു സൂചകമല്ലെന്ന് സ്ഥാപിക്കുന്നു. നമ്മുടെ നാട്ടില്‍ മാധ്യമങ്ങള്‍ വളര്‍ച്ച, വികസനം ഒരേ അര്‍ഥത്തിലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ 52 ശതമാനം സ്വത്തും കൈയടക്കിയിരിക്കുന്നത് സമ്പന്നരായ പത്ത് ശതമാനം പേരാണ്. ദരിദ്ര പത്ത് ശതമാനത്തിന്റെ കൈയിലുള്ളത് 0.2 ശതമാനമാണ്. ഇതാണ് അസമത്വത്തിന്റെ ഭീകരമായ ചിത്രം. ഇതിനെ വളര്‍ച്ച എന്ന് വേണമെങ്കില്‍ പറയാം, പക്ഷേ,വികസനം എന്ന് വിളിക്കാന്‍ പറ്റില്ല. മാധ്യമം എന്നതുതന്നെ ഒരു കോര്‍പറേറ്റ് എന്റിറ്റിയാണ്. അല്ലാത്ത മാധ്യമങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ, അവ ചെറുതാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നതിനേക്കാള്‍ അതൊരു കോര്‍പറേറ്റ് എന്റിറ്റിയാണ് എന്നതാണ് പ്രധാനം. ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളുടെയും സ്ഥിതി ഇതാണ്. അപ്പോള്‍ ഈ മാധ്യമങ്ങള്‍തന്നെയല്ലേ ശക്തമായി പല പ്രശ്നങ്ങളും ഉന്നയിക്കുന്നത് എന്ന ചോദ്യമുയരാം.
ഹസാരെ സമരം ഉയര്‍ത്തിക്കൊണ്ടുവന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ ചാനലാണ്. ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ, സമ്മര്‍ദങ്ങളെ തുറന്നുവിട്ട് പൊട്ടിത്തെറി ഒഴിവാക്കാനുള്ള സേഫ്റ്റി വാല്‍വുകളായി ഇത്തരം പ്രക്ഷോഭങ്ങളെ മാധ്യമങ്ങള്‍ ഉപയോഗിച്ചു എന്നതും ചരിത്രം. മുഖ്യധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ ഉണ്ട്. നവമാധ്യമങ്ങളില്ലേ എന്ന ചോദ്യവുമുണ്ട്. വാള്‍സ്ട്രീറ്റ് ഓക്കുപ്പേഷന്റെ വിവരങ്ങള്‍ മുഴുവന്‍ എന്തുകൊണ്ട് തെരയല്‍ യന്ത്രത്തിലൂടെ കിട്ടുന്നില്ല എന്ന് ചോദിച്ചപ്പോള്‍ സാങ്കേതികപ്രശ്നമെന്നാണ് യാഹു വിശദീകരിച്ചത്. ന്യൂ മീഡിയ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആധുനിക രൂപമാകുമെന്നും ജനാധിപത്യത്തിന്റെ യഥാര്‍ഥ രൂപമായി പരിവര്‍ത്തനപ്പെടുത്താമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ആ പ്രതീക്ഷയും വ്യാമോഹമാകാം എന്നതിന്റെ അനുഭവസൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. സാങ്കേതികവിദ്യയും ഇനിയും പുതിയ സാധ്യതകള്‍ തുറന്നിട്ടു എന്നുവരാം. പുതിയ സാധ്യതകള്‍ അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനാധിപത്യത്തില്‍ വന്ന മാറ്റത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉപകരണമായി മാധ്യമം മാറിയിരിക്കുന്നു.
ലൂയി അല്‍ത്തൂസര്‍ ഭരണകൂട ഉപകരണങ്ങളെ രണ്ടായി തരം തിരിക്കുകയുണ്ടായി. അടിച്ചമര്‍ത്തുന്ന ഭരണകൂട ഉപകരണങ്ങളും പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളും. അല്‍ത്തൂസര്‍ മാധ്യമത്തെ പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളുടെ പട്ടികയിലാണ് പെടുത്തിയത്. മാധ്യമം നമ്മള്‍ അറിയാതെ നമ്മുടെ സമ്മതി നിര്‍മിക്കുന്ന ഒരു ഉപകരണമാണ് എന്ന് അല്‍ത്തൂസര്‍ പറഞ്ഞെങ്കില്‍ ഇന്നത്തെ ജനാധിപത്യത്തിന്റെ സവിശേഷമായ ഘട്ടത്തില്‍ അതൊരു കോര്‍പറേറ്റ് എന്റിറ്റി ആയി മാറുന്നു, ഒരു പ്രത്യയശാസ്ത്ര ഉപകരണമായി മാറുന്നു. ഈ തിരിച്ചറിയലില്‍ നിന്ന് ഒരു ബദല്‍ മാധ്യമ സാധ്യത എന്താണ് എന്ന അന്വേഷണമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. വിമര്‍ശങ്ങളുണ്ടാകാമെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന് ഏറെ പുരോഗമനപരമായ വശങ്ങളുണ്ട്. ഇതിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മാധ്യമങ്ങളും പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെയും മാധ്യമത്തിന്റെയും ശരിയായ വീണ്ടെടുക്കലും ഒരു സമരമാണ്. (കേരള പ്രസ് അക്കാദമിയില്‍ നടത്തിയ മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം) അവസാനിച്ചു
- See more at: http://www.deshabhimani.com/newscontent.php?id=354512#sthash.EBDTajnT.dpuf
Wednesday, September 18, 2013
വര്‍ത്തമാനകാലത്തെ ജനാധിപത്യവും മാധ്യമവും - പി രാജീവ്
Courtesy : Deshabhimani : Posted on: 17-Sep-2013 11:49 PM
എന്താണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത്? എങ്ങനെയാണ് മാധ്യമം ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത്? മാധ്യമത്തിന്റെ സ്വഭാവം, രൂപം, ഉള്ളടക്കം എന്നിവകളില്‍ സമീപകാലത്ത് വന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഇവ പരിശോധിക്കേണ്ട വിഷയങ്ങളാണ്. ജനാധിപത്യസംവിധാനം തുടര്‍ച്ചയായി നിലകൊള്ളുന്നുവെന്നത് ഇന്ത്യയുടെ പ്രധാന സവിശേഷതയാണ്. പാകിസ്ഥാനില്‍ ആദ്യമായി ഇപ്പോഴാണ് ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. പട്ടാളവിപ്ലവമോ മറ്റെന്തെങ്കിലും അട്ടിമറിയോ ഭരണത്തിന് അന്ത്യംകുറിക്കാറാണ് പതിവ്. ഇന്ത്യയില്‍ 1975-77 കാലത്തുമാത്രമാണ് ഏകാധിപത്യഭരണത്തിന് വഴങ്ങേണ്ടിവന്നത്.
ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയെ 1920കള്‍ക്കുശേഷം ജര്‍മനിയിലുണ്ടായ അവസ്ഥയോടാണ് എന്‍ റാം താരതമ്യംചെയ്യുന്നത്. ഹിറ്റ്ലര്‍ വരുന്നതിനുമുമ്പുള്ള ജര്‍മനിയുടെ അവസ്ഥ. താരതമ്യം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കണ്ടേക്കാം. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ സ്വഭാവത്തില്‍ എന്തുമാറ്റം വരുന്നു, പാര്‍ലമെന്റിന്റെ ഇന്നത്തെ ഘടന എന്താണ്? ആരാണ് പാര്‍ലമെന്റില്‍ എത്തുന്നത്? പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ എന്തുമാറ്റം വരുന്നു? എന്നിവ പ്രധാന ചോദ്യങ്ങളാണ്്. ഇലക്ഷന്‍ വാച്ചിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് ഈ ലോക്സഭയിലുള്ളത് 306 കോടീശ്വരന്മാരാണ്. കഴിഞ്ഞ പാര്‍ലമെന്റിനേക്കാള്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധന.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചുകോടിയിലേറെ ആസ്തിയുള്ളവരില്‍ 32 ശതമാനംപേരും വിജയിച്ചു. 50 ലക്ഷത്തിനും അഞ്ചുകോടിക്കും ഇടയില്‍ ആസ്തിയുണ്ടായിരുന്നവരില്‍ 18.6 ശതമാനമാണ് ജയിച്ചത്. പത്തുലക്ഷത്തിനുമുകളിലുള്ളവരില്‍ 2.3 ശതമാനം സഭയില്‍ എത്തി. അതിനുതാഴെയുള്ളവരോ? വെറും 0.4 ശതമാനംമാത്രം. ഇതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. നിങ്ങള്‍ എത്രമാത്രം സമ്പന്നനാണോ അത്രയും നിങ്ങളുടെ വിജയസാധ്യത വര്‍ധിക്കുന്നു. ഇപ്പോള്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനൗദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്, ഒരു നിയമസഭാഭമണ്ഡലത്തില്‍ നൂറുമുതല്‍ 200 കോടിവരെ സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചെന്നാണ്. പാര്‍ലമെന്റെന്നത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലെന്നാണ് തെരഞ്ഞെടുപ്പുകണക്കുകള്‍ വ്യക്തമാക്കുന്നത്.
കേന്ദ്രമന്ത്രിമാരില്‍ അഞ്ചുകോടിക്കപ്പുറം സ്വത്തുള്ളവരാണ് 23 പേരും. പത്തുലക്ഷത്തിനുതാഴെ സ്വത്തുള്ള ഒരാള്‍മാത്രമേയുള്ളൂ. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ഒരു പ്രധാനമന്ത്രി ഇതുവരെ നമുക്കുണ്ടായിട്ടില്ല. പാര്‍ലമെന്റാണല്ലോ ജനാധിപത്യത്തിന്റെ കസ്റ്റോഡിയന്‍. ഈ പാര്‍ലമെന്റിന്റെ അധികാരത്തില്‍ എന്തുമാറ്റം സംഭവിക്കുന്നുവെന്നതാണ് ഏറ്റവും ഉല്‍ക്കണ്ഠയുണ്ടാക്കുന്നത്. പാര്‍ലമെന്റിനെക്കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങളും മറ്റും എപ്പോഴും ചര്‍ച്ചചെയ്യുന്ന ഒരു കാര്യം പാര്‍ലമെന്റ് സമ്മേളിക്കുന്നത് എത്ര സമയമാണ് എന്നതിനെക്കുറിച്ചാണ്. ഇതേവരെയുള്ളതില്‍ ഏറ്റവും കുറച്ച് സമ്മേളിച്ച പാര്‍ലമെന്റാണ് ഇപ്പോഴത്തേത് എന്നത് ശരിയാണ്. രാജ്യസഭ എന്നത് ഏറ്റവും ഗൗരവമേറിയ ചര്‍ച്ച നടക്കുന്ന വേദിയാണെന്നാണ് ധാരണ. രാജ്യസഭ സമ്മേളിക്കുന്നതും വളരെ കുറവാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി നയപരമായ തീരുമാനങ്ങളില്‍ പാര്‍ലമെന്റിന്റെ പങ്ക് കുറഞ്ഞുവരുന്നു എന്നതാണ്.
തൊണ്ണൂറുകള്‍ക്കുമുമ്പ് ബജറ്റ് അവതരണസന്ദര്‍ഭത്തില്‍ ജനം ശ്രദ്ധിച്ചിരുന്നത്, പെട്രോളിനോ പാചകവാതകത്തിനോ വില കൂടുമോ നികുതി കൂടുമോ എന്നൊക്കെയായിരുന്നു. ഇപ്പോഴതെല്ലാം മാറി. ഇതൊന്നും പാര്‍ലമെന്റിന്റെ പരിഗണനയിലേക്ക് വരുന്നേയില്ല. ആദ്യം പലതും എക്സിക്യൂട്ടീവിലേക്ക് മാറി, പിന്നെ കമ്പനികളിലേക്ക് മാറി. റെയില്‍വേ ബജറ്റ് വരുമ്പോള്‍ ചാര്‍ജ് കൂടുമോ ചരക്കുകൂലി കൂടുമോ എന്നൊക്കെയായിരുന്നു ആശങ്കകള്‍. ഇതും ഇപ്പോള്‍ പാര്‍ലമെന്റില്‍ വരുന്നില്ല. എല്ലാറ്റിനും റഗുലേറ്ററി ബോര്‍ഡുകളായി. അവരാണ് എല്ലാം നിശ്ചയിക്കുന്നത്. ആകെ അവശേഷിക്കുന്നത് നികുതിഘടനയില്‍ എന്തുമാറ്റമുണ്ടാകും എന്നതാണ്. ചരക്ക് സേവന നികുതി വരുന്നതോടെ ഇക്കാര്യത്തിലും പാര്‍ലമെന്റിനുള്ള പങ്ക് കുറയും. ഇതിനായി രൂപീകരിക്കുന്ന സമിതിയാണ് ചരക്കുനികുതിയും സേവനനികുതിയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നത്. നയപരമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുന്നതാകട്ടെ പാര്‍ലമെന്റ് അറിയാതെ അതിന് പുറത്തും. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരവും അട്ടിമറിക്കപ്പെടുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായിരിക്കുന്നു ആധാര്‍. ആധാറിന് ഒരു നിയമത്തിന്റെയും പിന്‍ബലമില്ല. ആധാറിന് പിന്‍ബലമാകേണ്ടിയിരുന്നത് യുഐഡി ബില്ലാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ച ബില്ലാണ്. ഈ നിയമം തള്ളിക്കളയേണ്ട ഒന്നാണെന്നമട്ടിലുള്ള നിര്‍ദേശമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയത്. എന്നാല്‍, അതിനുശേഷം ഇതുവരെയും ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചില്ല. ആധാര്‍ പ്രായോഗികമാവുകയും ചെയ്തു. പാര്‍ലമെന്റിന്റെ രണ്ട് സഭകള്‍ ഒരു നിയമം പാസാക്കിയാല്‍ അത് ഇന്ത്യയിലെ പൗരന്മാര്‍ക്കെല്ലാം ബാധകമാണ്. എന്നാല്‍, പാസാക്കിയ നിയമത്തെ അട്ടിമറിക്കുന്ന കാഴ്ച നമുക്കിന്ന് ഇന്ത്യയില്‍ കാണാം.
പൂര്‍വകാലപ്രാബല്യമുള്ള നികുതിസംവിധാനം പ്രണബ് മുഖര്‍ജിയുടെ അവസാനത്തെ ബജറ്റില്‍ അവതരിപ്പിക്കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. വോഡാഫോണിന് ബാധകമായ ഒരു നികുതിക്കുവേണ്ടിയാണ് അത് നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍, പി ചിദംബരം ധനമന്ത്രിയായപ്പോള്‍ നികുതിവിദഗ്ധന്‍ പാര്‍ഥസാരഥി ഷോമിനെ ഇത് പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തി. അപ്പം ചുടുന്ന വേഗത്തില്‍ മൂന്നാഴ്ചകൊണ്ട് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ നിയമം മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ഏകകണ്ഠമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമത്തെ ഒരു വിദഗ്ധന്റെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ നടപ്പാക്കാതിരിക്കാന്‍ കഴിയുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണിത്. ഈ കാലഘട്ടത്തിലെ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ കടന്നുവരുന്ന ഒരു വാക്കാണ് ക്രോണി ക്യാപ്പിറ്റലിസം. ചങ്ങാത്ത മുതലാളിത്തം എന്നു മലയാളത്തില്‍ പറയാം. ചങ്ങാത്ത മുതലാളിത്തമെന്നത് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിയും കോര്‍പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതാണ് തീരുമാനങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യയുടെ സവിശേഷത ഈ ചങ്ങാതിമാര്‍ക്കിടയില്‍ മാധ്യമംകൂടി ഉണ്ടെന്നതാണ്. ക്ലാസിക്കല്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമമൊഴിച്ചുള്ള മറ്റു മൂന്നു പങ്കാളികളേ ഉള്ളൂ. ഇന്ത്യന്‍ സാഹചര്യത്തിലാണ് മോഡേണ്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമങ്ങള്‍ കടന്നുവരുന്നത്.
ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഒരു പ്രത്യേകത ഇതിലെ പങ്കാളികള്‍ അവരുടെ സ്വന്തം റോളുകളില്‍മാത്രം നില്‍ക്കുന്നില്ല എന്നതാണ്. ഓരോരുത്തരും അവരുടെ പരിധി കടക്കുന്നു. രാഷ്ട്രീയക്കാര്‍ കോര്‍പറേറ്റാകുന്നു, മാധ്യമം നടത്തുന്നു, മാധ്യമക്കാര്‍ രാഷ്ട്രീയക്കാരാകുന്നു, കോര്‍പറേറ്റുകള്‍ രാഷ്ട്രീയക്കാരുമാകുന്നു. ബ്യൂറോക്രസിയും ഇതിലെല്ലാം കടന്നുകയറുന്നു. രാഷ്ട്രീയപാര്‍ടികളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നുകില്‍ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റുകള്‍ കടന്നുകയറുന്നു. റോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ്. നാലാംതൂണിന്റെ ഒരു സവിശേഷത മറ്റു തൂണുകളില്‍നിന്ന് വ്യത്യസ്തമായി ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇത് സര്‍ക്കാരിന്റെ തൂണല്ല, ചില സൗജന്യങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം. പക്ഷേ, സര്‍ക്കാരിന്റെ ചെലവിലോ നിയന്ത്രണത്തിലോ അല്ല ഇത് പ്രവര്‍ത്തിക്കുന്നത്.
ഈ കാലഘട്ടത്തില്‍ മാധ്യമത്തിന്റെ രൂപം, ഉള്ളടക്കം, സാങ്കേതികവിദ്യ, ദൗത്യം തുടങ്ങിയ എല്ലാറ്റിലും മാറ്റംവന്നിരിക്കുന്നു. പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ എന്നുള്ളതിന്റെ വ്യത്യാസങ്ങള്‍ മാറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമം ഇപ്പോള്‍ മൊബൈല്‍ഫോണ്‍ ആണ്. മൊബൈല്‍ഫോണില്‍ എല്ലാ മാധ്യമവുമുണ്ട്. പത്രം വായിക്കാം, ടെലിവിഷന്‍ കാണാം, റേഡിയോ കേള്‍ക്കാം, സോഷ്യല്‍ മീഡിയയില്‍ ഇടപെടാം, സിനിമയും കാണാം. അച്ചടിക്കാതെതന്നെ അച്ചടിമാധ്യമം മൊബൈല്‍ഫോണില്‍ വായിക്കാമെന്നത് വലിയ വിപ്ലവംതന്നെയാണ്. ട്രായിയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 90 കോടി മൊബൈല്‍ഫോണാണുള്ളത്. 60 കോടിയില്‍ കുറയില്ല ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം. ഈ 60 കോടിയില്‍ 30 കോടി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവയാണ്. ഇന്ത്യയിലെ മൊത്തം പത്രങ്ങള്‍ എത്തുന്നത് 37 കോടി ആളുകളില്‍മാത്രമാണ്. മാധ്യമത്തിന്റെ ഈ സ്വഭാവമാറ്റം വിശാലമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ്. പക്ഷേ, ഇത് മാധ്യമകേന്ദ്രീകരണത്തിലേക്ക് നയിക്കുന്നു. (അവസാനിക്കുന്നില്ല)
- See more at: http://www.deshabhimani.com/newscontent.php?id=353490#sthash.EO6hoDQZ.dpuf
Sunday, August 18, 2013
ചരിത്രം കുറിച്ചിട്ട് ആഗസ്ത് 12,13 - എം എം നാരായണന്‍
Courtesy Deshabhimani - Posted on: 18-Aug-2013 08:14 AM
ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്
സോളാര്‍ തട്ടിപ്പിലെ നായകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിച്ച സെക്രട്ടറിയറ്റ് ഉപരോധം ഉയര്‍ത്തിവിട്ട അലകള്‍ കേരളീയ പൊതുമണ്ഡലത്തില്‍ അത്രവേഗം അടങ്ങുകയില്ല. സമാനതകളില്ലാത്ത ഈ സമരമാതൃക ചരിത്രം രേഖപ്പെടുത്തുകതന്നെചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്ത് പൊട്ടിപ്പുറപ്പെട്ട ബഹുജനപ്രക്ഷോഭങ്ങളോട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉപരോധസമരത്തിന് സാദൃശ്യവും ഒപ്പം മൗലികമായ വ്യത്യാസവും ഉണ്ട്. മുല്ലപ്പൂ വിപ്ലവം, അറബ് വസന്തം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, യൂറോപ്യന്‍ നഗരങ്ങളിലെ സമരങ്ങള്‍, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം, ഇസ്താംബൂളിലും കെയ്റോവിലും ഡാക്കയിലും ഡമാസ്കസിലും ഇരമ്പി ഉയരുന്ന മതമൗലികശക്തികള്‍ക്കെതിരായ മതേതര ജനമുന്നേറ്റങ്ങള്‍- ഇവയോടെല്ലാമുള്ള സമരസാഹോദര്യം സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ പ്രതിഷേധക്കൂട്ടായ്മകളില്‍ നഗരവാസികളും അഭ്യസ്തവിദ്യരുമായ മധ്യവര്‍ഗത്തില്‍പെട്ട യുവതീയുവാക്കളുടെ വര്‍ധിച്ച പങ്കാളിത്തം ഒരു പൊതുസവിശേഷതയാണ്.
തിരുവനന്തപുരത്തെ ഉപരോധസമരം പങ്കാളികള്‍ക്കും കാഴ്ചക്കാര്‍ക്കും അവിസ്മരണീയമായ അനുഭവമാണെന്ന് എഴുതിയ ടൈംസ് ഓഫ് ഇന്ത്യ, ബാങ്ക് മാനേജര്‍മാരും അധ്യാപകരുമൊക്കെ അടങ്ങിയ അഭ്യസ്തവിദ്യരായ യുവതയുടെ സജീവസാന്നിധ്യം സമരത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ദശകങ്ങള്‍നീണ്ട പട്ടാളഭരണത്തെപ്പോലും പിടിച്ചുകുലുക്കുംവിധം ജനലക്ഷങ്ങള്‍ വലിയ നഗരചത്വരങ്ങളില്‍ ഒരേ വികാരത്താല്‍ പ്രേരിതരായി രാവും പകലും ഒത്തുകൂടി അവരുടെ സമരശക്തിയും സംഘശേഷിയും സര്‍ഗാത്മകത്വവും സമന്വയിപ്പിച്ച് കാട്ടുകയാണ് കെയ്റോവിലും ന്യൂയോര്‍ക്കിലും ഏഥന്‍സിലുമെല്ലാം ഉണ്ടായത്. നമ്മുടെ തലസ്ഥാനത്ത് ലക്ഷങ്ങള്‍ക്ക് ഒത്തിരിക്കാവുന്ന ചത്വരങ്ങള്‍ ഇല്ലായിരുന്നു. ജനങ്ങള്‍ നഗരവീഥിയില്‍ത്തന്നെ പകലും രാവും കൂടുകയായിരുന്നു. അവര്‍ എന്തിനും സന്നദ്ധരായിരിക്കുമ്പോള്‍ത്തന്നെ പാടുകയും ആടുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും എല്ലാം ചെയ്തുകൊണ്ടിരുന്നു. അറബ് വസന്തം മുതല്‍ അണ്ണാ ഹസാരെ പ്രക്ഷോഭംവരെ ദുര്‍ഭരണത്തിനെതിരായ നൈസര്‍ഗികമായ ജനരോഷത്തിന്റെ തിളച്ചുമറിയലായിരുന്നു. അതിനപ്പുറം നവമാധ്യമങ്ങളുടെ പ്രത്യക്ഷസ്വാധീനവും ആ സമരങ്ങളില്‍ ഉണ്ടായിരുന്നു.
എന്നാല്‍, സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ കേവലം വികാരവായ്പുകൊണ്ട് ഓടിക്കൂടിയ ഒരു ജനസഞ്ചയം ആയിരുന്നില്ല. അവര്‍ ആസൂത്രിതവും സുസംഘടിതവുമായ ഒരു രാഷ്ട്രീയപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത് അയക്കപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രശംസനീയമായ അച്ചടക്കം ആദ്യവസാനം സമരത്തില്‍ പുലര്‍ന്നുകണ്ടത്. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ഭരണക്കാര്‍ തുനിഞ്ഞെങ്കിലും, ഒരിക്കല്‍പ്പോലും അക്രമമായോ അരാജകത്വമായോ ആള്‍ക്കൂട്ടത്തിന്റെ കലാപമായോ ജനലക്ഷങ്ങളുടെ ഈ സമരം വഴിമാറിപ്പോകാതിരിക്കാനും അതുതന്നെയാണ് കാരണം. "59 ലെ" വിമോചനസമരം മുതല്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ പാഠപുസ്തകസമരംവരെ പല സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിരപരാധികളായ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാം എതിരായ തെമ്മാടിത്തരവും കൈയേറ്റവും കലാപവുമായി മാറിയതിന് സമീപഭൂതകാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തിനൊരുങ്ങിയ ഒരു പാവം അധ്യാപകനെ "പാഠപുസ്തകസമര"ത്തിന്റെപേരില്‍ ചവിട്ടിക്കൊന്നത് ഈ നാട്ടിലാണെന്ന് മറക്കരുത്. ഈ പശ്ചാത്തലത്തിലാണ് ഏകദേശം ഒരു ലക്ഷം ആളുകള്‍ തെരുവില്‍ തിങ്ങിനിറഞ്ഞ് ഒരു നഗരത്തില്‍ പകലും രാത്രിയും സമരസജ്ജരായി നിലയുറപ്പിച്ചിട്ടും ഒരനിഷ്ടസംഭവവും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാകുന്നത്. അത്രമേല്‍ സുസംഘടിതരും സുശിക്ഷിതരുമായിരുന്നു സമരവളന്റിയര്‍മാര്‍. പക്വവും സുശക്തവുമായ സമരനേതൃത്വവും ഉണ്ടായിരുന്നു. ഈ അര്‍ഥത്തില്‍ തിരുവനന്തപുരം സമരം മറ്റു മഹാനഗരങ്ങളിലെ ജനമുന്നേറ്റങ്ങളില്‍നിന്ന് വെട്ടിത്തിരിഞ്ഞ് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒന്നാണ്.
എന്നാല്‍, അതേസമയം തലസ്ഥാനത്തെ ഉപരോധസമരം വാള്‍സ്ട്രീറ്റിലേതുപോലുള്ള പ്രക്ഷോഭസമരങ്ങളുടെ നിരയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സര്‍വഥാ യോഗ്യതയുള്ള ഒന്നാണ്. കേവലം പ്രതിപക്ഷരാഷ്ട്രീയത്തിന്റെ മുറകളിലൊന്നായി അതിനെ വെട്ടിച്ചുരുക്കാന്‍ ആര്‍ക്കും ആകില്ല. ഒരുലക്ഷം ആളുകള്‍ സമരത്തില്‍ പങ്കെടുത്തുവെന്നത് അത്രവലിയ കാര്യമല്ല. എന്നാല്‍, അവര്‍ എന്തിനുവേണ്ടിയാണ് ഒത്തുകൂടിയത് എന്നത് തീര്‍ച്ചയായും പരിഗണിക്കേണ്ട വിഷയമാണ്. "മുഖ്യമന്ത്രി രാജിവയ്ക്കുക" എന്ന ഒരടിയന്തര രാഷ്ട്രീയലക്ഷ്യം" അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ലോകനഗരങ്ങളെ വിറപ്പിച്ച സമരങ്ങള്‍ പലതിനും അധികാരികളെ സ്ഥാനഭ്രഷ്ടമാക്കുക എന്ന അജന്‍ഡ ഉണ്ടായിരുന്നു. എന്നാല്‍, ഒരാള്‍ക്ക് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കുക, ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുക എന്ന ലളിതമായ ലക്ഷ്യമല്ല ആ സമരങ്ങളൊന്നും ആത്യന്തികമായി മുന്നോട്ടുവച്ചത്. "അധികാരി ആര്" എന്നതിലുപരി "അധികാരം ആര്‍ക്കുവേണ്ടി" എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരോക്ഷമായോ പ്രത്യക്ഷമായോ പ്രസ്തുത സമരങ്ങള്‍ പരിശ്രമിക്കുകയുണ്ടായി. "ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റൊമ്പതുശതമാനം" എന്ന വാള്‍സ്ട്രീറ്റ് "ഫോര്‍മുല" ഈ വിശ്വസമരങ്ങളുടെയെല്ലാം ഉള്‍ക്കാമ്പിലേക്ക് വെളിച്ചംവീഴ്ത്തുന്നുണ്ട്. ഏകാധിപത്യം മാത്രമല്ല ജനാധിപത്യംപോലും "ധനാധിപത്യ"മാണെന്ന്, അധികാരം ഏതും വര്‍ഗാധികാരമാണെന്ന്, വര്‍ഗരാഷ്ട്രീയത്തിന് ഒരു സ്വാധീനവും പാരമ്പര്യവുമില്ലാത്ത അമേരിക്കയില്‍പ്പോലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരുടെ ആ മുഴങ്ങുന്ന മുദ്രാവാക്യം വെളിപ്പെടുത്തുന്നത്. രാജ്യംഭരിക്കുന്ന വ്യക്തിയോ പാര്‍ടിയോ മുന്നണിയോ മാറിയതുകൊണ്ടായില്ല, നയങ്ങളാണ് മാറേണ്ടത് എന്നൊരു വെളിപാടിലേക്ക് ലോകം പതുക്കെ ഉണരുകയാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പ്രക്ഷോഭങ്ങളൊന്നും ഭാഷയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ വംശത്തിന്റെയോ, പൊതുവേ സാംസ്കാരികമെന്ന് വ്യവഹരിക്കാവുന്ന ഏതെങ്കിലും വിഷയങ്ങളെയോ ആധാരമാക്കിയല്ല പൊട്ടിപ്പുറപ്പെട്ടത്. ഭൂമിയുടെ, വേലയുടെ, കൂലിയുടെ, പാര്‍പ്പിടത്തിന്റെ, ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെയൊക്കെ പ്രശ്നങ്ങളാണ് മേല്‍പ്പറഞ്ഞ നഗരചത്വരങ്ങളില്‍നിന്നുയര്‍ന്നത്. ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്ന അധികാരഘടനകളെമാത്രമല്ല അവയെ സാധൂകരിക്കുന്ന ആശയാവലികളെയും ഈ ജനമുന്നേറ്റങ്ങള്‍ വെല്ലുവിളിക്കുകയുണ്ടായി. ഈവിധം പരിശോധിക്കുമ്പോഴും തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് ഉപരോധം സവിശേഷവും അപൂര്‍വവും അധികമാനമാര്‍ന്നതുമാണ്. നടേ പറഞ്ഞവിധം ഒരു ഭരണാധികാരിയുടെ രാജികൊണ്ടുമാത്രം തീര്‍പ്പാകുന്ന പ്രശ്നത്തിന്റെ പേരിലാണ് ഉപരോധസമരമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍, പരോക്ഷമായും സൂക്ഷ്മമായും നിരീക്ഷിച്ചാല്‍ അതിനെല്ലാമപ്പുറത്തേക്ക് തിരുവനന്തപുരത്തെ വീഥികളെ ജനനിബിഡമാക്കിയ പ്രക്ഷോഭസമരം അലയടിച്ചെത്തുന്നുണ്ട്.
മുമ്പൊക്കെ അഴിമതി വ്യക്തിപരമായ ഒരപഭ്രംശം മാത്രമായിരുന്നു. അയാള്‍ വ്യവസ്ഥകളെ ലംഘിക്കുകയോ മുറ തെറ്റിക്കുകയോ ആണ് ചെയ്യുന്നത്. ആ വ്യക്തിയെ മാറ്റിയാല്‍ അതിന് പരിഹാരമായി. പില്‍ക്കാലത്ത് വ്യവസ്ഥയുടെതന്നെ അപഭ്രംശമായി അത് വികസിച്ചു. അപ്പോള്‍ ചികിത്സ വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കണമെന്നുവന്നു. എന്നാലിന്ന് കാര്യങ്ങള്‍ക്ക് മൗലികമായ മാറ്റം ഭവിച്ചിരിക്കുന്നു. ഒരാള്‍ക്ക് "മുറ" തെറ്റുകയോ, "മുറയ്ക്ക്" തെറ്റുപറ്റുകയോ അല്ല തെറ്റുതന്നെ "മുറ"യായിത്തീരുകയാണ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് ഇന്ന് അഴിമതി ഒരപഭ്രംശമല്ല, നിയമലംഘനമല്ല നിയമംതന്നെയാണ്. അത് വ്യവസ്ഥയും മുറയുമാണ്. ഭരണഘടനയും ഭരണകൂടവുമാണ്. അപ്പോള്‍ "ആള്" മാറിയതുകൊണ്ടോ "വ്യവസ്ഥ"യ്ക്കകത്ത് ചില മാറ്റംമറിച്ചിലുകളോ കൂട്ടിക്കിഴിക്കലുകളോ സംഭവിച്ചതുകൊണ്ടോ കാര്യങ്ങള്‍ക്ക് ഒരു ഗുണപരിണാമവും വരാന്‍ പോകുന്നില്ല "ലാഭംകിട്ടുമെങ്കില്‍ എന്തും അനുവദനീയമാണ്" എന്നാണ് ഉദാരവല്‍ക്കരണത്തിന്റെ ഉല്‍ബോധനം. അപ്പോള്‍ "എന്തുകിട്ടി" എന്നല്ലാതെ "എങ്ങനെ കിട്ടി" എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല.
മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്ന സമ്പ്രദായം നഗ്നവും വ്യക്തവും ശക്തവുമാക്കിയത് മുതലാളിത്തമാണ്.ആഗോളവല്‍ക്കരണം ലാഭലോഭത്തിന് സര്‍വത്ര കുറുക്കുവഴികള്‍ തുറന്നിട്ടിരിക്കുന്നു. ഈ പ്രകരണത്തിലാണ് പുത്തന്‍ മുതലാളിത്തത്തിന് "ചൂതാട്ട മുതലാളിത്തം" എന്ന സംജ്ഞ സംഗതമാകുന്നത്. ഈ "കാസിനോ കാപ്പിറ്റിലിസ"ത്തിന്റെ കളിവിളയാട്ടങ്ങളാണ് ഡല്‍ഹിയിലെ കല്‍ക്കരി കുംഭകോണം മുതല്‍ കേരളത്തിലെ സോളാര്‍ കുംഭകോണംവരെ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്. വാള്‍സ്ട്രീറ്റിലും തഹരീര്‍സ്ക്വയറിലും ജന്തര്‍മന്ദറിലും എല്ലാം അഴിമതിക്കും അത്യാചാരങ്ങള്‍ക്കും എതിരെ ഉയര്‍ന്ന മുഖരമായ മുദ്രാവാക്യങ്ങളില്‍ തിരുവനന്തപുരത്തെ ഭരണഗോപുരനടയില്‍ ഒത്തുകൂടിയ പതിനായിരങ്ങളുടെ ഹൃദയത്തുടിപ്പുകളും ഇടകലരുന്നുണ്ട്.
അഞ്ചാംമന്ത്രി, സമുദായസന്തുലനം, ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം, ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം, മന്ത്രിപുംഗവന്റെ പരഭാര്യാബന്ധവും അതുമൂലമുണ്ടായ കുടുംബശൈഥില്യവും സര്‍വോപരി സകല ചേരുവകളും ചേരുംപടി ചേര്‍ന്ന സോളാര്‍ കുംഭകോണം-തുടങ്ങിയ വൃത്തികേടുകളും ചപ്പുചവറുകളും അടിഞ്ഞുകൂടിയ നമ്മുടെ പൊതുജീവിതത്തിന്റെ തെരുവുകളെ മാലിന്യമുക്തമാക്കാനുള്ള മഹല്‍ സംരംഭമായി ഉപരോധസമരം മാറുകയായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത്. നഷ്ടമായ അതിന്റെ മൂല്യങ്ങളും ആദര്‍ശശോഭയും തിരിച്ചുപിടിക്കുന്നതിന് തിരുവനന്തപുരംസമരം വേദിയൊരുക്കുകയുണ്ടായി. നമ്മുടെ ജനതയുടെ പ്രബുദ്ധമായ സമരത്തിന്റെയും സഹനത്തിന്റെയും സല്‍പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്നതിന് അത്യപൂര്‍വമായ ഈ സമരം ഒരളവുവരെ വിജയംവരിക്കുകയും ചെയ്തിരിക്കുന്നു.
- See more at: http://www.deshabhimani.com/newscontent.php?id=340707#sthash.CAEEkCSc.dpuf
Monday, July 22, 2013
എഡ്വേഡ് സ്നോഡനെ പിന്തുണയ്ക്കുക - ക്രിയാത്മകമായി പ്രതികരിക്കുക
അടുത്തിടെ നാം കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ ലോകം ഒരു വലിയ മാറ്റത്തിന്റെ തിരുമുറ്റത്താണെന്ന സൂചനകള്‍ നല്‍കുന്നവയാണു്. വാള്‍സ്ട്രീറ്റു് സമരം. ലോക മുതലാളിത്ത നായക രാഷ്ട്രമായ അമേരിക്കയുടെ ധനകാര്യ സിരാകേന്ദ്രത്തെ മാസങ്ങളോളം വിറപ്പിച്ച സമരം. വിവര സാങ്കേതിക വിദഗ്ദ്ധനായ ജൂലിയന്‍ അസ്സാഞ്ജേ അമേരിക്കന്‍ രഹസ്യ രേഖകള്‍ ചോര്‍ത്തി ലോകത്തിനു് മുമ്പില്‍ അമേരിക്കയെ നാണം കെടുത്തിയതു് മറ്റൊന്നു്. അമേരിക്ക നാളുകളായി ലോക പോലീസുകാരന്‍ ചമഞ്ഞു് നടത്തി വന്ന ചാരപ്പണികളുടേയും അതിലൂടെ ലോകമാകെ ഭരണ കൂടങ്ങള്‍ കാട്ടിയ വൃത്തികേടുകളുടേയും നേര്‍ ചിത്രം ലോകത്തിനു് മുമ്പില്‍ അവയിലൂടെ തുറന്നു് കാട്ടപ്പെട്ടു. ഇപ്പോഴിതാ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്കു് വേണ്ടി പണിയെടുക്കുന്ന കോണ്‍ട്രാക്ടു് സ്ഥാപനത്തിലെ ശൃംഖലാ സുരക്ഷാ വിദഗ്ദ്ധനായിരുന്ന എഡ്വേഡ് സ്നോഡന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചാര നിരീക്ഷണത്തിനായി നടത്തുന്ന വിവരം ചോര്‍ത്തലിന്റേയും അമേരിക്കന്‍ പൌരന്മാര്‍ അനുഭവിക്കുന്ന ഗുരുതരമായ സ്വകാര്യതാ ധ്വംസനത്തിന്റേയും വൈപുല്യം വെളിപ്പടുത്തിയിരിക്കുന്നു. അദ്ദഹം പറയുന്നതു് ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടേയും വിവരം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തുന്നുണ്ടെന്നാണു്. അതേ സമയം, റഷ്യയില്‍ നിന്നുള്ളതിനേക്കാള്‍ പോലും കൂടുതല്‍ അമേരിക്കന്‍ പൌരന്മാരുടെ വിവരം അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തുന്നുണ്ടു്. അമേരിക്കന്‍ പൌരന്മാരുടേതടക്കം സ്വകാര്യത നശിപ്പിക്കുന്ന ഭരണ കൂട പരിപാടി ഇന്റര്‍നെറ്റു് സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നാണു് സ്നോഡന്റെ വെളിപ്പെടുത്തലിനു് അദ്ദേഹത്തെ പ്രേരിപ്പിച്ചതു്. സ്വന്തം ഭാവിയും ജീവനും പണയപ്പെടുത്തിയാണു് ലോക പോലീസുകാരനായ അമേരിക്കന്‍ ഭരണ കൂടത്തിനെതിരെ സ്നോഡന്‍ പ്രതികരിച്ചിട്ടുള്ളതു്. അമേരിക്കന്‍ ഭരണ കൂടത്തെ വലിയൊരു പ്രതിസന്ധിയിലാണു് ഈ സംഭവങ്ങളെല്ലാം കൊണ്ടെത്തിച്ചിരിക്കുന്നതു്.
സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാര നിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റു് ചോര്‍ത്തലിനുമെതിരെ വമ്പിച്ച തോതില്‍ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണു്. അമേരിക്കന്‍പൌരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റു് ഉപഭോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിനു് വിധേയമാക്കപ്പെടുന്നുണ്ടു്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റു് സന്ദേശ വാഹകരുടേയും സെര്‍വ്വറുകളില്‍ നിന്നു് വിവരം നിരീക്ഷിക്കാനുള്ള 'പ്രിസം' എന്ന പദ്ധതിയാണു് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു് പോരുന്നതു്. 2001 സെപ്തംബര്‍ 11 നു് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു് നേരെ നടന്ന ആകാശ ഭീകരാക്രമണമടക്കം ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു് വരുന്ന പശ്ചാത്തലത്തിലാണു് ഈ സമഗ്ര ചാര നിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണു് അമേരിക്കയുടെ ന്യായീകരണം.
ഭീകരാക്രമണത്തേക്കുറിച്ചോ ഭീകര വാദത്തേക്കുറിച്ചോ തീവ്രവാദത്തേക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്കു് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റേതു് രാജ്യത്തിനേക്കാള്‍ കൂടുതല്‍ പങ്കു് അമേരിക്കന്‍ ഭരണകൂടത്തിനുണ്ടു്. തെമ്മാടി രാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തി പോരുന്നതു് അമേരിക്കയാണു്. ബിന്‍ലാദനേയും താലിബനേയും പാലൂട്ടി വളര്‍ത്തിയതു് അമേരിക്കന്‍ ഭരണ കൂടമാണു്. അഫ്ഘാനിസ്ഥാനില്‍ അവര്‍ക്കു് താവളമൊരുക്കി കൊടുത്തതു് അമേരിക്കന്‍ ഭരണകൂടമാണു്. പാകിസ്ഥാന്‍ ഐഎസ്ഐ യെ ശക്തിപ്പെടുത്തി നിലനിര്‍ത്തി പോന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ശത്രു രാജ്യമെന്നോ മിത്ര രാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും സ്വന്തം ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ-ഭീകരവാദ ഗ്രൂപ്പുകളെ പാലൂട്ടി വളര്‍ത്തി പോരുന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ഇരട്ട ചാരനായ കോള്‍മാന്‍ ഹാഡ്ലിയേപ്പോലെ എത്രയോ ജന ദ്രോഹികളെ അമേരിക്കന്‍ ഭരണ നേതൃത്വം സൃഷ്ടിച്ചു് വിട്ടിരിക്കുന്നു ! എത്രയെത്ര രാജ്യങ്ങളില്‍ എത്രയെത്ര ഏകാധിപതികളെ പതിറ്റാണ്ടുകളോളം അമേരിക്ക പിന്തുണച്ചു് നിലനിര്‍ത്തിപ്പോന്നു ! എത്രയെത്ര ജനസേവകരായ ഭരണാധികാരികളേയാണു് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന ചോറ്റു് പട്ടാളം കൊന്നൊടുക്കിയിട്ടുള്ളതു് ! എന്തിനേറെ അമേരിക്ക എന്ന ആധുനിക രാഷ്ട്രം സൃഷ്ടിച്ചതു് തന്നെ ബ്രിട്ടനില്‍ നിന്നു് നാടു് കടത്തപ്പെട്ട കൊലപാതകികളും ക്രിമിനല്‍ കുറ്റവാളികളും ചേര്‍ന്ന് തദ്ദേശീയ ജനവിഭാഗമായ റെഡ്ഡിന്ത്യക്കാരുടെ വംശപരമ്പര തന്നെ ഇല്ലാതാക്കിക്കൊണ്ടാണു്. ലോകമാകെ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു് സര്‍ക്കാരിതര സ്ഥാപനങ്ങളെ ചെല്ലും ചെലവും കൊടുത്തു് തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി അമേരിക്ക പോറ്റി വളര്‍ത്തി നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ലോകത്തെല്ലായിടത്തും ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്കു് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്നാണു് വാദം. ഇന്നിപ്പോഴിതാ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കയ്യിലെത്തിയിരിക്കുന്നു. ലോകത്തെല്ലായിടത്തു് നിന്നും വിവരം അവരുടെ കമ്പ്യൂട്ടറിലേയ്ക്കൊഴുകിയെത്തുന്നു. ആവശ്യമുള്ളതെടുത്തു് വിശദമായി പരിശോധിച്ചാല്‍ മാത്രം മതി. മറ്റിതര ചാരപ്പണികള്‍ക്കു് ഇനി മേലാല്‍ വിഭവം മുടക്കേണ്ടതില്ലാത്ത അനുകൂല സാഹചര്യാമാണിതു് സൃഷ്ടിച്ചിട്ടുള്ളതു്.
ഇന്റര്‍നെറ്റു് അമേരിക്കയില്‍ തുടങ്ങിയതാണു്. അമേരിക്കയില്‍ വ്യാപിച്ചു് വളര്‍ന്നു. തുടര്‍ന്നു് പുറത്തേയ്ക്കും. ഇന്നു് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അതിന്റെ ഉപയോഗം വെറും വ്യക്തിപരമായ ആശയ വിനിമയോപാധി എന്ന നില വിട്ടു് എല്ലാ സാമൂഹ്യ പ്രക്രിയകളുടേയും വിവര വിവരാധിഷ്ഠിത ഘടകങ്ങള്‍ തത്സമയം ദൂര ദേശ പരിധിയില്ലാതെ നടത്താന്‍ പറ്റുന്ന ശൃംഖലയായി വളര്‍ന്നിരിക്കുന്നു. അതു് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അമേരിക്കയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അമേരിക്കയ്ക്കു് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ത്ഥ്യമാണു്. അതിനാല്‍ അവിടെയാണു് ഹാര്‍ഡ്‌വെയര്‍ ഉല്പാദനവും സോഫ്റ്റ്‍വെയര്‍ വികസനവും സെര്‍വ്വറുകളും വിവര സംഭരണികളും വെബ്ബു് ഹോസ്റ്റിങ്ങു് സ്ഥാപനങ്ങളും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖലാ വിഭവങ്ങളും ശൃംഖലകളും വര്‍ദ്ധിച്ച തോതില്‍, പ്രത്യേകിച്ചും കമ്പോളാടിസ്ഥാനത്തില്‍ നിലവില്‍ വന്നിട്ടുള്ളതു്. എങ്കിലും മറ്റാര്‍ക്കും സ്വന്തം ശൃഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കെ ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുക എന്ന ശീലമാണു് നിലനില്‍ക്കുന്നതു്. അതു് മൂലം ഭരണ നിര്‍വ്വഹണത്തിനായി ആധുനിക വിവര സംവിധാനങ്ങളുപയോഗിക്കുന്ന ഏതൊരു രാജ്യത്തേയും വിവരങ്ങളൊന്നും അമേരിക്കയ്ക്കു് രഹസ്യമല്ല. അവയെല്ലാം അമേരിക്കയ്ക്കു് തുറന്നു് കിട്ടുന്നു.
ഇത്തരത്തില്‍ ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവന ദാതാക്കളേയും വിഭവങ്ങളേയും ആശ്രയിച്ചു് പോരുന്നതു് മൂലം അമേരിക്കയ്ക്കു് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ടു്. ചാരപ്പണിക്കായി ഉപയോഗിച്ചിരുന്ന വിഭവം സംരക്ഷിക്കാന്‍ കഴിയുന്നതു് മാത്രമല്ല. ഏതു് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നതു് അവിടെ നിന്നാണു്. പ്രത്യേകിച്ചും കമ്പ്യൂട്ടറുകളുടേയും മറ്റിതര വിവര വിനിമയോപകരണങ്ങളുടേയും പ്രധാന ഘടകമായ മൈക്രോപ്രോസസറുകള്‍. ലോകത്താരു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാലും അമേരിക്കയക്കു് കപ്പം കിട്ടും.ലോകത്താരു് ഇന്റര്‍നെറ്റുപയോഗിച്ചാലും അമേരിക്കക്കു് വരുമാനം കിട്ടുന്നു. ലോകത്താരു് വെബ്ബ് സൈറ്റുണ്ടാക്കുമ്പോഴും അമേരിക്കയ്ക്കു് നേട്ടമാണു്. യഥാര്‍ത്ഥത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ കിട്ടുന്ന വരുമാനമാണു് ഇന്നും അമേരിക്കയെ ലോക പോലീസുകാരനായി നിലനിര്‍ത്തുന്നതു്.
1970 കളിലും 1980 കളിലും ലോകം ചര്‍ച്ച ചെയ്തിരുന്ന കാര്യമായിരുന്നു ലോക സാമ്രാജ്യ നേതൃത്വം ഇനിയാരു് വഹിക്കുമെന്നതു്. രണ്ടു് നൂറ്റാണ്ടു് സാമ്രാജ്യത്വ നായക സ്ഥാനം വഹിച്ച ബ്രിട്ടന്‍ രണ്ടാം ലോക മഹായുദ്ധത്തോടെ കിരീടം അമേരിക്കയ്ക്കു് കൈമാറി. വെറും നാല്പതു് വര്‍ഷം കൊണ്ടു് അമേരിക്ക ക്ഷീണിച്ചു. ഫോര്‍ഡും റോക്ക്ഫെല്ലറും വിലസിയിരുന്ന വാഹന നിര്‍മ്മാണ വ്യവസായത്തില്‍ ജപ്പാന്‍ അമേരിക്കയെ പിന്നിലാക്കി. യന്ത്ര നിര്‍മ്മാണ രംഗം ജര്‍മ്മനി കയ്യടക്കി. അങ്ങിനെ അമേരിക്കയ്ക്കു് ലോക പോലീസിന്റെ കടമ നിര്‍വ്വഹിക്കാനാവശ്യമായ സാമ്പത്തിക സ്രോതസില്ലാതെ വലഞ്ഞു് തുടങ്ങി. അപ്പോഴാണു് ഇനിയാരു് നേതൃത്വം ഏറ്റെടുക്കും എന്ന പ്രശ്നം സജീവമായതു്. ജപ്പാനു് തന്നെ പറ്റില്ല. ജര്‍മ്മനിക്കു് തന്നെ പറ്റില്ല. രണ്ടു് രാഷ്ട്രങ്ങളും കൂടിയാലും സാധ്യമാവില്ല. ഇതെല്ലാം ലോക മാധ്യമങ്ങള്‍ അന്നു് ചര്‍ച്ച ചെയ്തിരുന്നു. 1990 ഓടെ ചിത്രം മാറി. സോവിയറ്റു് യൂണിയന്‍ തകര്‍ന്നു. പക്ഷെ, അതു് രാഷ്ട്രീയമായ മേല്‍ക്കൈ അമേരിക്കയ്ക്കു് സൃഷ്ടിച്ചപ്പോഴും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയില്ല. എന്നാല്‍ അപ്പോഴേയ്ക്കും വ്യാപകമായി വന്ന വിവര സാങ്കേതിക മേഖലയും ഇന്റര്‍നെറ്റുമാണു് അമേരിക്കയെ സാമ്പത്തികമായി പിടിച്ചു് നില്‍ക്കാന്‍ സഹായിച്ചതു്. അതിന്നും തുടരുന്നു. ധന മൂലധന പ്രതിസന്ധിയും വ്യാപാര മാന്ദ്യവും ഇതിനേയെല്ലാം മറികടക്കുന്ന തരത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയ്ക്കും ലോക മുതലാളിത്ത വ്യവസ്ഥയ്ക്കും ഭീഷണിയായി മാറിയതു് അടുത്ത കാല സംഭവം. അവയും തുടരുക തന്നെയാണു്..
ചുരുക്കത്തില്‍, ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്പിന്റെ പ്രശ്നമാണു്. അതാകട്ടെ മറ്റു് രാജ്യങ്ങളുടെ വിവരം മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ടു്. ഇതിനെതിരേയാണു് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചിരിക്കുന്നതു്. വ്യക്തിയുടെ സ്വകാര്യതയ്ക്കു് വലിയ പ്രാധാന്യം കൊടുക്കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടു്. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡനു് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിയുകയാണു്. സര്‍വ്വ ശക്തമായ അമേരിക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ എന്തും ചെയ്യാന്‍ തയ്യാറാകും. അതിനെ പ്രതിരോധിക്കാന്‍ ലോക ബഹുജനാഭിപ്രായം ഉണരണം.
മാത്രമല്ല, ദേശീയ പരമാധികാരവും രാജ്യ സുരക്ഷയും ആഗ്രഹിക്കുന്നവരും ഭീകരാക്രമണത്തില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരുമായ രാഷ്ട്രങ്ങളുടെ മുമ്പില്‍ വിവര ചോര്‍ച്ച തടയാന്‍ മാര്‍ഗ്ഗങ്ങളുണ്ടു്. വിവര സാങ്കേതിക രംഗത്തും പ്രത്യേകിച്ചു് ഇന്റര്‍നെറ്റിന്റെ കാര്യത്തിലും അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണതു്. ഇന്റര്‍നെറ്റിനു് ഒരു വശത്തു് സമഗ്രതയും കേന്ദ്രീകരണ സ്വഭാവവും ഉള്ളപ്പോള്‍ തന്നെ അതിനു് ജനാധിപത്യ സ്വഭാവവുമുണ്ടു്. വളരെ ഉയര്‍ന്ന തോതിലുള്ള ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സാധ്യതകളുമുണ്ടു്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ സാര്‍വ്വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാ വിഭവങ്ങളുണ്ടാക്കാം.
അതിനെല്ലാം സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തു് കൊണ്ടു് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം. രാഷ്ട്രങ്ങള്‍ക്കു് അമേരിക്കയുടെ ലോക പോലീസിങ്ങിനു് കീഴ്പ്പെടാതെ സ്വന്തം ദേശീയ പരമാധികാരം സംരക്ഷിക്കാം. ജന സമൂഹങ്ങള്‍ക്കു് സാമ്രാജ്യത്വ മേധാവിത്വം വലിച്ചെറിഞ്ഞു് സ്വതന്ത്രരാകാം. സ്വന്തം കാലില്‍ വളരാനുള്ള പശ്ചാത്തലമൊരുക്കാം. അതാകട്ടെ, അമേരിക്കയെ സാര്‍വ്വദേശീയ സമൂഹത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ സ്ഥാനവും പങ്കും ബോധ്യപ്പെടുത്താനുതകുകയും ചെയ്യും. അത്തരം ഒരു തീരമാനമാകട്ടെ സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും ദേശീയ പരമാധികാരവും സ്വകാര്യതയും ആഗ്രഹിക്കുന്ന ലോക ജനത സ്വന്തം ജീവന്‍ കൊണ്ടു് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച എഡ്വേഡ് സ്നോഡന്‍ എന്ന ചെറുപ്പക്കാരനു് നല്‍കുന്ന ഉപഹാരം.
സ്നോഡന്‍ ഇന്റര്‍നെറ്റു് സ്വാതന്ത്ര്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൌണ്ടേഷന്റെ' പ്രവര്‍ത്തകനുമായിരുന്നു. അതാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ വെളിവായിവരുന്നു. സാമ്രാജ്യത്വം സ്വയം തകരുകയില്ല. തകര്‍ക്കപ്പെടാതെ തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനമില്ല. തകര്‍ക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിക്കപ്പെടുന്നിടത്താണു് സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും നാശത്തിന്റെ അനിവാര്യത. അതായതു് സാമ്രാജ്യത്വം തകര്‍ക്കപ്പെടുകയാണു് വേണ്ടതു്. അതിനുള്ള ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നാണു് വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും. നിലവില്‍ സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ തകര്‍ച്ച ലോക മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാക്കുകയും ചെയ്യും.
സാമ്രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും ചെറുത്തു് നില്പു് സമരങ്ങള്‍ക്കും ഒപ്പം സാധ്യമായ സമരായുധങ്ങളെല്ലാം സ്വായത്തമാക്കുകയും പ്രയോഗിക്കുകയുമാണു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ കാലിക കടമ. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള വിവര സാങ്കേതിക വിദ്യ അതില്‍ പ്രധാനമാണു്.
ജോസഫ് തോമസ് 19-07-2013
Subscribe to:
Posts (Atom)