Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, January 27, 2014

Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?

Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?: ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു് കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക...

ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?



ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു്

കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക്കു്

കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് മൂലധന ശേഷിയുണ്ടു്. അതവര്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുമുണ്ടു്. ലോകമാകെയെടുത്താല്‍ 85 ധനികരുടെ സ്വത്തു് ലോക ജന സംഖ്യയില്‍ പകുതി വരുന്ന 350 കോടി ജനങ്ങളുടെ സ്വത്തിനു് തുല്യമാണു്. കഴിഞ്ഞ ഒരു വര്‍ഷം ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 1216 ല്‍ നിന്നു് 1426 ആയി. ഒറ്റ വര്‍ഷം കൊണ്ടു് 210 പേര്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ചേര്‍ന്നു. അവരുടെ ആകെ സ്വത്തു് 5400 ശതകോടി ഡോളറാണു്. ലോകം വ്യാപാര മാന്ദ്യത്തിലൂടെ കടന്നു് പോയ കാലത്താണു് ഇത്തരത്തില്‍ ശതകോടീശ്വരന്മാര്‍ വര്‍ദ്ധിച്ചതെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്.

120കോടി ജനങ്ങളുള്ള ഇന്ത്യയിലാകട്ടെ ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ പത്തു് വര്‍ഷത്തിനുള്ളില്‍ 6 നിന്നു് 61 ആയാണു് ഉയര്‍ന്നതു്. അവര്‍ കുന്നു് കൂട്ടിയതു് 250 ശതകോടി ഡോളറാണു്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വത്തു് 2003 ല്‍ രാഷ്ട്ര സമ്പത്തിന്റെ 1.2 ശതമാനത്തില്‍ നിന്നു് 2008 ല്‍ 26 ശതമാനമായാണു് ഉയര്‍ന്നതു്. ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ഇത്തരത്തില്‍ വളര്‍ന്നതു് അവര്‍ പുതിയ സമ്പത്തുല്പാദിപ്പിച്ചതിലൂടെയല്ല, മറിച്ചു്, സര്‍ക്കാരിന്റെ ഒത്താശയോടെ പരിമിതമായ പ്രകൃതി വിഭവങ്ങള്‍ കയ്യടക്കിയതിലൂടെയാണു്. (അവലംബം : Report titled "Working for the Few" released Monday, by the global aid and development organization, Oxfam : Available at : http://www.cnbc.com/id/101348398?utm_source=taboola_biggestrisks)

സര്‍ക്കാര്‍ സഹായം ജനങ്ങള്‍ക്കാണു് വേണ്ടതു്

ശതകോടീശ്വരന്മാരുടെ ധന ശേഖരണ ശേഷിയ്ക്കെതിരെ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ സഹായം ആവശ്യമായതു് ജനങ്ങള്‍ക്കാണു്, അതില്‍ തന്നെ കൂടുതല്‍ സഹായം സാമ്പത്തികമായി ദുരിതം പേറുന്ന സാധാരണ ജനങ്ങള്‍ക്കാണു് ആവശ്യമുള്ളതു്. ഭൂപരമായും സാമൂഹ്യമായും ജാതി പരമായും പിന്നോക്കം നില്കുന്നവര്‍ക്കു് പ്രത്യേക സഹായങ്ങളും ആവശ്യമുണ്ടു്.

കൂലി-വില നയം, കൃഷി നാശത്തിനു് നഷ്ടപരിഹാരം

കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് മെച്ചപ്പെട്ട വിലയും കൃഷി നാശത്തിനു് നഷ്ട പരിഹാരവും തൊഴിലാളികള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും കൂലിയും സ്വയംതൊഴില്‍ സംരംഭകര്‍ക്കു് അവരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും പ്രൊഫഷണലുകള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പ്രതിഫലവും ഉറപ്പാക്കപ്പെടണം. ചെറുകിട-ഇടത്തരം അവശ്യവസ്തു ഉല്പാദന സംരംഭങ്ങള്‍ക്കു് ആഭ്യന്തര സംരക്ഷിത കമ്പോളം ലഭ്യമാക്കണം. അവ ഉറപ്പാക്കും വിധം സമാന തൊഴിലുകള്‍ക്കും ചരക്കുകള്‍ക്കും കൂലി-വില നിര്‍ണ്ണയം നടത്താനുള്ള വിവര സാങ്കേതികാധിഷ്ഠിത വ്യവസ്ഥ സ്ഥാപിക്കപ്പെടണം. അതു് സുതാര്യമായി പ്രവര്‍ത്തിപ്പിക്കപ്പെടണം. ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ ലഭ്യമാക്കപ്പെടണം.

കോര്‍പ്പറേറ്റുകള്‍ക്കു് സഹായധനം നല്‍കാന്‍ പാടില്ല.

കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു് അനുവദിക്കാന്‍ പാടില്ല.

സഹായധനവും നികുതിയിളവും അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതു് ജനപ്രതിനിധി സഭയില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തു് അതിന്റെ ആവശ്യകത ജന പ്രതിനിധികളേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിക്കൊണ്ടു് മാത്രമേ പാടുള്ളു.

ബഡ്ജറ്റു് നികുതി-സഹായധന നിര്‍ണ്ണയപ്രക്രിയയില്‍ നിന്നു് വേര്‍പെടുത്തണം

നിലവില്‍ ബഡ്ജറ്റിലുടെ നികുതിയിളവുകളും സഹായധന വിതരണവും മറച്ചു് പിടിക്കപ്പെടുകയാണു്. നികുതിയിളവും സഹായ ധനവും ബഡ്ജറ്റിലെ പ്രഖ്യാപനത്തിലൂടെ മാത്രം തീരുമാനിക്കുന്നതു് മതിയാവില്ല. ബഡ്ജറ്റു് മുന്‍ വര്‍ഷത്തെ വരവു് ചെലവുകളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷത്തെ പ്രതീക്ഷിത കണക്കുകളുണ്ടാക്കുകയാണു്. അതില്‍ ഉള്‍പ്പെടുത്തുന്ന നികുതികളും സഹായ ധനവും പ്രത്യേക പരിഗണന നല്‍കി തീരുമാനിക്കപ്പെടണം.

പൊതു മുതല്‍ പൊതു ഉടമസ്തതയില്‍ തന്നെ സംരക്ഷിക്കപ്പെടണം, അവയുടെ ഉടമാവകാശം സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല.

പൊതു ഭൂമിയുടെ ഉടമാവകാശം ഒരു കാരണവശാലും സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല. കാര്‍ഷിക-വ്യാവസായിക-ഭവന ആവശ്യങ്ങള്‍ക്കു് ഭൂമി നല്‍കേണ്ടതു് ആവശ്യമായി വരുമ്പോള്‍ അവയുടെ നിശ്ചിത കാലത്തേയ്ക്കുള്ള നിയതമായ ഉപയോഗാവശ്യം മാത്രമേ നല്‍കാന്‍ പാടുള്ളു.

പ്രകൃതി വിഭങ്ങളുടെ കൈകാര്യകര്‍ത്തൃത്വം സമൂഹത്തിനും സാമൂഹ്യ സംഘടനകള്‍ക്കും മാത്രമാകണം

പ്രകൃതി വിഭവങ്ങളായ ഖനികള്‍, ജലസ്രോതസുകള്‍, ഊര്‍ജ്ജ സ്രോതസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള അവകാശം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമൂഹ കൂട്ടായ്മകള്‍ക്കും മാത്രമേ നല്‍കാവൂ. ഒരു കാരണ വശാലും കോര്‍പ്പറേറ്റുകളെ ഏല്പിക്കരുതു്.

പൊതു മേഖലാ ഉടമസ്തത കൈമാറാന്‍ പാടില്ല, ഓഹരികളുടെ വില്പന പാടില്ല.

പൊതു മേഖലാ സ്ഥാപനങ്ങളുടെ മാനേജ്മെന്റു് സ്വകാര്യ വ്യക്തികളേയും കോര്‍പ്പറേറ്റുകളേയും ഏല്പിക്കാന്‍ പാടില്ല. അവയുടെ മാനേജ്മെന്റോ കൈകാര്യ കര്‍ത്തൃത്വമോ കൈമാറേണ്ടതു് ആവശ്യമായി വന്നാല്‍ അതു് കൃത്യമായ മാനദണ്ഡങ്ങളോടെ സമൂഹ കൂട്ടായ്മകള്‍ക്കു് (സഹകരണ മേഖല, പ്രാദേശിക സമൂഹം തുടങ്ങിയവ) മാത്രമേ നല്‍കാവൂ. അപ്പോഴും ഉടമസ്തത സമൂഹത്തിന്റേതു് മാത്രമായിരിക്കണം.

പൊതു വിഭവം ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കളുടേയും പൊതു വിഭവമോ പശ്ചാത്തലമോ ഉപയോഗിക്കുന്ന സേവനങ്ങളുടേയും വില നിര്‍ണ്ണയാധികാരം സമൂഹത്തിനാകണം

പ്രകൃതി വാതകം, പെട്രോളിയം ഉല്പന്നങ്ങള്‍, ഖനി ഉല്പന്നങ്ങള്‍ ഉപയോഗിച്ചു് നിര്‍മ്മിക്കുന്ന വസ്തുക്കള്‍, പൊതു വിഭവം ഉപയോഗിച്ചു് നല്കപ്പെടുന്ന സേവനങ്ങള്‍ (ബാങ്കിങ്ങു്, ഗതാഗതം, വാര്‍ത്താ വിതരണ-പ്രക്ഷേപണം, വിവര വിനിമയം, വിനോദോപാധികള്‍ മുതലായവ) തുടങ്ങിയവയക്കു് നിരക്കുകള്‍ നിശ്ചയിക്കുന്നതു് ജന പ്രതിനിധി സഭയായിരിക്കണം. അവയുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതു് സേവന ദാതാക്കളോ അവരുടെ താല്പര്യം സംരക്ഷിക്കുന്ന അതോറിറ്റികളോ ഉദ്യോഗസ്ഥരോ ആകാന്‍ പാടില്ല. മേല്പറഞ്ഞവയ്ക്കെല്ലാം രാജ്യമാകെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഏകീകൃത നിരക്കുകളുണ്ടാകണം.

ജനങ്ങളുടെയാകെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാകണം

ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയും പാര്‍പ്പിട സുരക്ഷയും കുടിവെള്ള സുരക്ഷയും ആരോഗ്യ പരിരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ ബാദ്ധ്യതയാകണം. അതിനുള്ള സമ്പത്തു് ഇന്ത്യയിലടക്കം ലോകം നേടിക്കഴിഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയുടേയും സാമൂഹ്യ പുരോഗതിയുടേയും ജീവിത ഗുണമേന്മാ വര്‍ദ്ധനവിന്റേയും മാര്‍ഗ്ഗം ജനങ്ങള്‍ക്കിടയിലുണ്ടാകേണ്ട സഹകരണമാണു്. അതല്ലാതെ, മുതലാളിത്തം പ്രചരിപ്പിക്കുന്നതു് പോലെ അവര്‍ക്കിടയിലുള്ള മത്സരമല്ല തന്നെ. യഥാര്‍ത്ഥ ജനാധിപത്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേയും ജീവിതം മെച്ചപ്പെടുത്താനുള്ളതാകണം. അതു് അവര്‍ക്കു് പങ്കാളിത്തമുള്ളതാകണം. ജനങ്ങള്‍ക്കു് വേണ്ടി ജനങ്ങളാല്‍ നയിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണു് ജനാധിപത്യത്തില്‍ ഉരുത്തിരിയേണ്ടതെന്നും അതല്ലാതെ മൂലധന ശക്തികള്‍ക്കു് വേണ്ടി മൂലധനം നയിക്കുന്ന മൂലധനം മുടക്കി സൃഷ്ടിക്കപ്പെടുന്ന സര്‍ക്കാരല്ല വേണ്ടതെന്നും മേല്പറഞ്ഞ പഠനത്തിലൂടെ വെളിപ്പെട്ട വസ്തുതകള്‍ തെളിയിക്കുന്നു.
ജോസഫ് തോമസ്

Monday, January 20, 2014

ജനന-മരണ രജിസ്ട്രേഷന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്


തിരു: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ജനന-മരണ രജിസ്ട്രേഷനുകള്‍ ഇനി സ്വകാര്യകമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്. ആദ്യപടിയായി തിരുവനന്തപുരം-കൊച്ചി കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റകളും കൈമാറാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന കോര്‍പറേഷനുകളിലേക്കും മുഴുവന്‍ മുനിസിപ്പാലിറ്റികളിലേക്കും സ്വകാര്യവല്‍ക്കരണം താമസിയാതെ വ്യാപിപ്പിക്കുമെന്ന് അറിയുന്നു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ നവംബര്‍ 25ന് ചേര്‍ന്ന യോഗത്തിലാണ് കൊച്ചി-തിരുവനന്തപുരം കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ ഡാറ്റയും സാങ്കേതികസഹായവും കൈമാറണമെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് ആവശ്യപ്പെട്ടത്. ഈ തീരുമാനം നടപ്പാകാത്തതിനെ തുടര്‍ന്ന്് അടിയന്തരമായി ഇവ കൈമാറണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കയാണ്്. കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ വിവരങ്ങളും തിങ്കളാഴ്ചയ്ക്കകം നല്‍കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ ജനന-മരണ, വിവാഹ രജിസ്ട്രേഷനുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സേവന സോഫ്റ്റ്വെയര്‍ വഴിയാണ്. 1970 മുതലുള്ള മുഴുവന്‍ രജിസ്ട്രേഷനുകളും ഏറെ ശ്രമകരമായാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിറ്റലൈസ് ചെയ്തത്. 99 ശതമാനം കാര്യക്ഷമതയുള്ള സേവന സോഫ്റ്റ്വെയറിന് രണ്ടുവട്ടം കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ "അക്സിഞ്ചര്‍" സോഫ്റ്റ്വെയര്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു തീരുമാനിച്ചതും സേവനയുടെ കാര്യക്ഷമത ചൂണ്ടിക്കാട്ടിയായിരുന്നു. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ ജോലി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനുപിന്നില്‍ കോടികളുടെ ഇടപാടുള്ളതായി സംശയിക്കുന്നു. സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷനുകളുടെ ചുമതലപഞ്ചായത്ത് രജിസ്ട്രാറിനാണ്. പഞ്ചായത്ത് രജിസ്ട്രാര്‍ ഉള്‍പ്പെടെ അറിയാതെയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ഡാറ്റകള്‍ കൈമാറുന്നത്. രജിസ്ട്രേഷന്‍ വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് കൈമാറുന്നത് പല വിധത്തിലുള്ള തട്ടിപ്പിനും വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്. രേഖകള്‍ പലവിധത്തിലും ദുരുപയോഗിക്കപ്പെടാനും സാധ്യതയേറെയാണ്. - See more at: http://www.deshabhimani.com/newscontent.php?id=407638#sthash.O98n64Vz.dpuf

Friday, January 17, 2014

കേരളത്തെ ഇനിയും തളര്‍ത്തരുത് - പ്രൊ. സി രവീന്ദ്രനാഥ്



Courtesy : Deshabhimani : Posted on: 17-Jan-2014 01:04 AM

രാജ്യവും സംസ്ഥാനവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധികള്‍ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. റബറിന്റെ വിലകൂടി തകര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ച പൂര്‍ണമായി. അഭൂതപൂര്‍വമായ വിലക്കയറ്റം ഭീതി ജനിപ്പിക്കുന്നു. തൊഴിലില്ലായ്മയുടെ വര്‍ധന സമ്പദ്വ്യവസ്ഥയെ വല്ലാതെ അലട്ടുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പൂര്‍വാധികം ഗൗരവമാണ്. മിക്കവാറും പ്രശ്നങ്ങള്‍ക്ക് കാരണം നവലിബറല്‍ നയങ്ങളാണ്. ഇന്ത്യയില്‍ 22 വര്‍ഷങ്ങളായി തുടരുന്ന ഈ നയം ലോകത്തൊരു രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയ ഒന്നല്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥപോലും ദുര്‍ബലമായി. ഈ നയത്തിന്റെ വക്താവും പ്രയോക്താവുമായ ജോസഫ് സ്നിഗ്ലിറ്റ്സ് പോലും സ്വതന്ത്ര വിപണിയുടെ രൂക്ഷവിമര്‍ശകനായി മാറി. അതുകൊണ്ട് അതേ നയത്തിന്റെ തുടര്‍ച്ചയിലൂടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്ന് ചരിത്രം തെളിയിക്കുന്നു. ഈ സത്യം ഉള്‍ക്കൊള്ളുക എന്നതാണ് ഈ വര്‍ഷത്തെ ബജറ്റ് ചിന്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചുരുക്കത്തില്‍ 2014-15 ന്റെ കേന്ദ്ര, കേരള ബജറ്റുകളില്‍ നവലിബറല്‍ കാഴ്ചപ്പാട് തിരുത്തണം എന്നര്‍ഥം. കഴിഞ്ഞ 35 വര്‍ഷത്തെ ലോക സാമ്പത്തിക ചരിത്രത്തില്‍നിന്നുമുള്ള ലളിതമായ തിരിച്ചറിവ് മാത്രമാണിത്. അതല്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഗുരുതരമായ നാണയപ്പെരുപ്പത്തെ നേരിടേണ്ടിവരും. അത് കേരളത്തെയും ബാധിക്കും. സര്‍ക്കാര്‍ മുഖ്യ തൊഴില്‍ദായക സംവിധാനമല്ല എന്ന നവലിബറല്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയെ അഭിമുഖീകരിക്കാന്‍ ഒരിക്കലും കഴിയില്ല. സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടരുത് എന്ന മറ്റൊരു നവലിബറല്‍ നിലപാടിന് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതല്ല. ഇറക്കുമതിയെ വലിയതോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തിലൂടെ ഇനിയും മുന്നോട്ടുപോയാല്‍ അടവു ശിഷ്ട കമ്മി കൂടുതല്‍ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇനിയും കുറയുകയുംചെയ്യും. രൂപയുടെ മൂല്യത്തകര്‍ച്ച സാമ്പത്തികത്തകര്‍ച്ചയുടെ മുന്നോടിയാണ്. മൂല്യത്തകര്‍ച്ചയിലൂടെ നാമെടുത്ത കടത്തിന്റെ അളവ് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിദേശ മലയാളികളുടെ നിക്ഷേപത്തുക വര്‍ധിക്കും എന്നത് ശരിയാണെങ്കിലും വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൂടിയ നിക്ഷേപംകൊണ്ട് പണ്ട് വാങ്ങിയ അത്രയും സാധനങ്ങളും വസ്തുക്കളും വാങ്ങിക്കാന്‍ കഴിയില്ല.

കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കാത്ത നവലിബറല്‍ നയത്തിലൂടെ ഉല്‍പ്പാദനമേഖലയെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ കഴിയില്ല എന്ന ചരിത്രാനുഭവം വസ്തുനിഷ്ഠമായി ഉള്‍ക്കൊള്ളണം. ഉല്‍പ്പാദനമേഖലകളുടെ മുരടിപ്പില്‍ എങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും? രൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാന്‍ ഈ നയത്തിന് കഴിയില്ല എന്ന് ചുരുക്കം. എന്നാല്‍, നവഉദാരവല്‍ക്കരണ നയത്തിന് ചില നേട്ടങ്ങള്‍ ഉണ്ട്. അത് ഊഹക്കച്ചവടത്തിന്റെ വളര്‍ച്ചയും സമസ്ത വിഭവങ്ങളുടെയും ചരക്കുവല്‍ക്കരണവുമാണ്. ഈ പ്രശ്നം സാംസ്കാരിക മൂല്യച്യുതിക്കുപോലും കളമൊരുക്കി. മാഫിയകളുടെയും തെരുവു ഗുണ്ടകളുടെയും ബലാത്സംഗങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും നാടായി നമ്മുടെ വിശ്വപ്രസിദ്ധകേരളം മാറിയതിന്റെ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 1200 കോടി രൂപയുടെ നികുതി വരുമാനം കുറയുകയാണുണ്ടായത്. നികുതി വര്‍ധിപ്പിച്ചിട്ടും നികുതി വരുമാനം കുറഞ്ഞതെന്തുകൊണ്ടാണെന്ന് തിരിച്ചറിയണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചു വര്‍ഷക്കാലം ഒറ്റ പൈസപോലും നികുതി വര്‍ധിപ്പിച്ചില്ല. അക്കാലത്ത് നികുതി വരുമാനം നിരന്തരമായി വര്‍ധിച്ചു. അവസാനവര്‍ഷം 22.5 ശതമാനം വരെ നികുതി വര്‍ധിച്ചു. ഇവിടെയാണ് നവലിബറല്‍ നയവും ഇടതുപക്ഷ ബദലും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത്. നവലിബറല്‍ നയത്തില്‍ സബ്സിഡികളും മറ്റു ഇടപെടലും കുറച്ചിരിക്കുകയാണ്. ഇത് ജനങ്ങളുടെ മൊത്തം വാങ്ങല്‍ശേഷി&മലഹശഴ;കുറയ്ക്കും എന്നുമാത്രമല്ല വിലക്കയറ്റം കൂട്ടുകയുംചെയ്യും. അപ്പോള്‍ രണ്ട് പ്രശ്നങ്ങള്‍ പരസ്പരപൂരകമായി ഉണ്ടാകുന്നു- വിലക്കയറ്റവും വാങ്ങല്‍ശേഷി കുറയലും. ഇതോടൊപ്പം നികുതി വര്‍ധിപ്പിക്കുകയും കൂടി ചെയ്യുമ്പോള്‍ കച്ചവടം നടക്കാത്തതുകൊണ്ട് നികുതി വരുമാനം കുറയും. ഇതാണ് 2013-14 ല്‍ സംഭവിച്ചത്. 2006-11 വരെ നികുതി വര്‍ധിപ്പിച്ചില്ല. പൊതു ഇടപെടലിലൂടെ സര്‍ക്കാര്‍ സഹായം(ഇടപെടല്‍)വര്‍ധിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയും വര്‍ധിച്ചു. അതോടെ നികുതി വരുമാനവും വര്‍ധിച്ചു. 2006-11 കാലത്ത് പൊതുമേഖലയെ മൊത്തത്തില്‍ ലാഭത്തിലേക്ക് കൊണ്ടുവന്നതിനാല്‍ രണ്ട് ഗുണം സര്‍ക്കാരിന് ലഭിച്ചു. 1. ഖജനാവില്‍ നിന്ന് പൊതുമേഖലാനഷ്ടം നികത്താന്‍ പണം കൂടുതല്‍ നല്‍കേണ്ടി വന്നില്ല. ഖജനാവിന് നേട്ടം. 2. ലാഭം കൂടിയതിനാല്‍ സര്‍ക്കാരിന് ഡിവിഡന്റ് വരുമാനം കൂടി. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഇക്കണോമിക്ക് റിവ്യൂ കണക്കനുസരിച്ച് വ്യാവസായിക വളര്‍ച്ച 2.8 ശതമാനമാണ്. ഇതില്‍നിന്ന് തൊഴില്‍സാന്ദ്രമായ ഉല്‍പ്പാദനമേഖല തകര്‍ന്നു, സേവനമേഖല (പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ്, ഓഹരിക്കമ്പോളം) വളര്‍ന്നു എന്നാണ് വ്യക്തമാകുന്നത്. വികലമായ ഈ വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നതാണ് അടിസ്ഥാന വിഷയം. ഈ പ്രശ്നം നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. നികുതി വരുമാനത്തിന്റെ കുറവ് ധനകമ്മി കൂടുന്നതിലേക്ക് നയിക്കും. ഈ അവസ്ഥ വീണ്ടും വണ്ടും സര്‍ക്കാരിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ വീണ്ടും വഷളാകും. 20,000 കോടി രൂപ വാര്‍ഷിക ബജറ്റ് പ്രതീക്ഷിക്കുന്ന കേരള സംസ്ഥാനത്ത് 2.6 ലക്ഷം കോടി രൂപ സഹകരണ പൊതുമേഖല, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഇത്രതന്നെ കള്ളപ്പണവും നാട്ടിലുണ്ട്. ഒട്ടും കുറവല്ലാത്ത രീതിയില്‍ നികുതി വെട്ടിപ്പും ഉണ്ട്. അങ്ങനെയുള്ള പ്രദേശത്താണ് ട്രഷറി പൂട്ടേണ്ട സാഹചര്യം ഉണ്ടായത് എന്നത് വിചിത്രമാണ്. നോണ്‍ ടാക്സ് റവന്യൂ ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും വിധം നെറ്റ് വികസിപ്പിക്കുവാന്‍ നല്ലപോലെ ശ്രമിക്കണം. ടാക്സ് ചോര്‍ച്ച തടഞ്ഞാല്‍ കോടിക്കണക്കിന് രൂപ നേടാം. സാധാരണക്കാരനെ ഒട്ടും ബാധിക്കാതെ ടാക്സ് നെറ്റും വികസിപ്പിക്കാം. അങ്ങനെ ദിശാബോധമുള്ള ഇടപെടലുകളിലൂടെ റവന്യൂ വരുമാന വര്‍ധനയുണ്ടാക്കിക്കൊണ്ട് റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാം. റവന്യൂ കമ്മി കുറച്ചുകൊണ്ടു വരും തോറും കൂടുതല്‍ കടമെടുക്കാം. ഈ കടം വലിയ തോതിലുള്ള ആഭ്യന്തരകടമായിരിക്കണം. ഇങ്ങനെയെടുക്കുന്ന പണം പൂര്‍ണമായും മൂലധന നിക്ഷേപമാക്കി മാറ്റണം. ഇത്തരം മൂലധന നിക്ഷേപം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കത്തക്ക രീതിയിലും ആയിരിക്കണം. ഉല്‍പ്പാദന മേഖലയില്‍ത്തന്നെ കാര്‍ഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കണം. എങ്കില്‍മാത്രമേ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിക്കൊണ്ടും തൊഴിലും ഭക്ഷണവും സൃഷ്ടിച്ചുകൊണ്ടും സുസ്ഥിര വികസനം നേടാന്‍ കഴിയൂ. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണം ബജറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനുവേണ്ടി സൃഷ്ടിക്കുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ നിശ്ചയമായും പരിസ്ഥിത സൗഹൃദ സംരംഭങ്ങളായിരിക്കണം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള പ്രധാന മാര്‍ഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ്. ഇവ ചേര്‍ന്നാല്‍ ഒട്ടനവധി പരിസ്ഥിതി സൗഹൃദ ഉല്‍പ്പാദന സംരംഭങ്ങള്‍ ആരംഭിക്കാം. ഉല്‍പ്പാദനത്തിനും വിതരണത്തിനും കുടുംബശ്രീയെന്ന ജനകീയ മഹാപ്രസ്ഥാനത്തെക്കൂടി കൂട്ടുചേര്‍ത്താല്‍ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഇതിനെല്ലാം ഉതകുന്ന സമഗ്രമായ ബജറ്റ് കാഴ്ചപ്പാട് അനിവാര്യമാണ്.

വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണവും നടക്കുന്നു. ജനതയുടെ സംസ്കാരത്തെയും ആരോഗ്യത്തെയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ മാറ്റിക്കുറിക്കാന്‍ ഭരണത്തിന്റെ ഇടപെടല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. ഇതിന് നവലിബറല്‍ അജന്‍ഡയ്ക്ക് കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും ഫലമെന്തെന്ന് കേരളം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അതില്‍നിന്നുള്ള തിരിഞ്ഞോട്ടത്തെ കേരളജനത തടഞ്ഞുനിര്‍ത്തിയേ പറ്റൂ. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും സ്വകാര്യവല്‍ക്കരണത്തിനുള്ള ഭരണകൂടനീക്കവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ സ്വകാര്യവല്‍ക്കരണം ഭൂരിപക്ഷത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിലേക്കാണ് നയിക്കപ്പെടുക. ഇനിയും നവലിബറല്‍ നയങ്ങളിലൂടെ സഞ്ചരിച്ചാല്‍ കേരളം തകര്‍ന്നുപോകും.

- See more at: http://www.deshabhimani.com/newscontent.php?id=406640#sthash.4qJyO3Jo.dpuf

"പട്ടിക്കഥ"യുടെ വ്യാജ നിര്‍മിതി - സുനീത് ചോപ്ര



(Courtesy : Deshabhimani : Posted on: 17-Jan-2014 01:05 AM)

ജനുവരി ഏഴിന് "ഹിന്ദുസ്ഥാന്‍ ടൈംസ്" ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. "നിങ്ങള്‍ വിചാരിക്കുന്നുണ്ടോ കിം അദ്ദേഹത്തിന്റെ അമ്മാവനെ നായക്ക് തീറ്റയായി നല്‍കിയെന്ന്? യാഥാര്‍ഥ്യമല്ല; അതൊരു ആക്ഷേപഹാസ്യം" കിം ജോങ് ഉനിന്റെ അമ്മാവനായ ജംഗ് തോങ് സാക്കിനെ വധിച്ചതിനെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കഥയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തയും. സാക്കിനെ വസ്ത്രമുരിച്ച് വധിച്ച് കിം ജോങ് ഉനിന്റെയും 300 ദൃക്സാക്ഷികളുടെയും സാന്നിധ്യത്തില്‍ നൂറ്റിയിരുപതോളം പട്ടികള്‍ക്ക് മൃതദേഹം തീറ്റയായി നല്‍കിയെന്നായിരുന്നു ഈ കഥ. അസാധാരണമായ ഈ പൊതുപ്രവൃത്തി രഹസ്യമാക്കിവയ്ക്കുക അസാധ്യമാണെങ്കിലും വാദത്തിനു വേണ്ടി അങ്ങനെയാണെന്നു വയ്ക്കുക.

ഈ കഥയ്ക്ക് വിശ്വാസ്യത നല്‍കാനായി ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫെലോ എയ്ഡാന്‍ ഫോസ്റ്റര്‍ കാര്‍ട്ടര്‍ ഇങ്ങനെ പറഞ്ഞതായി പ്രചാരണം ഉയര്‍ന്നു. "വടക്കന്‍ കൊറിയന്‍ ഭരണത്തിന് ക്രൂരതയുടെ മുഖം ഞാന്‍ ചാര്‍ത്തി നല്‍കുന്നില്ല. എങ്കിലും ഇത് കടന്ന കൈയായിപ്പോയി എന്ന് അവര്‍ക്കുപോലും തോന്നിയിരിക്കും. അവര്‍ ഏറെ വിമര്‍ശിച്ച തെക്കന്‍കൊറിയയുടെ പ്രസിഡന്റിന്റെ കോലമായി അവര്‍ മാറിയിരിക്കുന്നു". ഈ കഥയുടെ ഉത്ഭവം അത്ഭുതാവഹമാണ്. ടെന്‍ സെന്റ് വിബോ(ഒരു ചൈനീസ് മൈക്രോ ബ്ലോഗ്")യില്‍നിന്നാണ് കഥയുടെ ആരംഭം. "പ്രസിദ്ധനായ ആക്ഷേപഹാസ്യകാരന്റെ പേരില്‍ അയാളെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍" ആദ്യം ഈ കഥ ട്വീറ്റ് ചെയ്തു. ഡിസംബര്‍ 11ന് അത് എടുത്ത് പ്രസിദ്ധീകരിക്കാന്‍ "സ്വതന്ത്ര" പരിവേഷമുള്ള ഹോങ്കോങ് ദിനപത്രം വെന്‍ വീബോ തയ്യാറായി. ട്വീറ്റ് ചെയ്ത ഈ വാക്കുകള്‍ 290,000 പേര്‍ കണ്ടു എന്നതില്‍നിന്നുതന്നെ ഇതിനു പിന്നില്‍ ഏതെങ്കിലും എജന്‍സിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരുന്നു. തെറ്റായ ഈ വാര്‍ത്ത ഡിസംബറോടെ സിംഗപ്പുര്‍ വഴി ലോകത്തിലെ പ്രമുഖപത്രങ്ങളും ഇതേപോലുള്ള അവിശ്വസനീയകഥകള്‍ക്കൊപ്പം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

വിശ്വാസ്യതയെക്കുറിച്ച് ഡല്‍ഹിയിലെ അതിപ്രചാരമുള്ള പത്രങ്ങള്‍പോലും ഇന്ത്യയിലെ ഡിപിആര്‍കെ എംബസിയുമായി ചര്‍ച്ചചെയ്യാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സിഐഎ വഴി ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്ന രേഖകളും വസ്തുക്കളും പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ആരും ശ്രമിക്കാറില്ല. അമ്മാവനെ വധിക്കാന്‍ വിധിച്ചപ്പോള്‍ വടക്കന്‍ കൊറിയന്‍ നേതാവ് മദ്യപിച്ചിരുന്നുവെന്ന് എഴുതുന്നിടം വരെയെത്തി ഈ വ്യാജപ്രചാരണം. വസ്തുതകള്‍ വ്യക്തമാണ്. ജംഗിനെ പ്രത്യേക സൈനിക ട്രിബ്യൂണല്‍ വിചാരണചെയ്യുകയും ഡിപിആര്‍കെ ക്രിമിനല്‍ ചട്ടത്തിലെ 60-ാം വകുപ്പ് അനുസരിച്ച് വധശിക്ഷക്ക് വിധിക്കുകയുംചെയ്തു. സ്വകാര്യസ്വത്ത് കുന്നുകൂട്ടിയെന്നും ഒരു കൂട്ടം സ്തുതിപാഠകരെ സൃഷ്ടിച്ചുവെന്നും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുംവിധം പണപരവും സാമ്പത്തികവുമായ നയങ്ങള്‍ സ്വീകരിച്ചുവെന്നും വടക്കന്‍ കൊറിയയുടെ പ്രകൃതിവിഭവങ്ങള്‍ ചൂഷണംചെയ്യാന്‍ വിദേശികള്‍ക്ക്് അവസരമൊരുക്കിയെന്നും ജംഗിനെതിരെ ആരോപണമുയര്‍ന്നു. ഇതെല്ലാംതന്നെ ജനങ്ങളെ ദോഷകരമായി ബാധിച്ചുവെന്ന വിലയിരുത്തലുമുണ്ടായി. മാത്രമല്ല സൈന്യത്തിലും പാര്‍ടിയിലും അട്ടിമറി നടത്താനും ജംഗ് ശ്രമിച്ചു.

അന്തരാഷ്ട്ര വേദികളില്‍ പരിഷ്കരണവാദിയെന്ന പേര് ലഭിക്കാന്‍ മന്ത്രിസഭയില്‍ നിര്‍ണായകമായ ഇടപെടലുകള്‍ അദ്ദേഹം നടത്തി. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെ "കാത്തിരിക്കല്‍ തന്ത്രത്തിന"് സഹായം ചെയ്യുക വഴി ഡിപിആര്‍കെയെതന്നെ അസ്ഥിരീകരിക്കാനുമാണ് ജംഗ് ശ്രമിച്ചത്. എന്നാല്‍, ഇത്തരം തടസ്സങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും തുടര്‍ച്ച ഡിപിആര്‍കെക്ക് സ്വന്തമാണ്. അമേരിക്കന്‍ നേതൃത്വത്തില്‍ മറ്റ് രാഷ്ട്രങ്ങള്‍ നടത്തിയ ആക്രമണത്തെയും രാഷ്ട്രത്തെ പട്ടിണിക്കിടാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെയും പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ആണവനിലയം പൂട്ടിയാല്‍ ഘനജലം ലഭ്യമാക്കാമെന്നുള്ള പ്രലോഭനങ്ങളെയും സൈനികാക്രമണം നടത്തുമെന്ന തുടര്‍ച്ചയായ ഭീഷണിയെയും അതിജീവിച്ച രാഷ്ട്രമാണ് ഡിപിആര്‍കെ. സ്വാശ്രയത്വത്തിലും സ്വയം പ്രതിരോധത്തിലും ഊന്നിയുള്ള സോഷ്യലിസ്റ്റ് സംവിധാനമാണ് ഈ തടസ്സങ്ങളൊക്കെ അതിജീവിക്കാന്‍ ഡിപിആര്‍കെക്ക് കരുത്ത് നല്‍കിയത്. കിം ഇല്‍ സുങ് 1990 ല്‍ മുന്നോട്ടുവച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ എകീകരണത്തിന് ഇരു കൊറിയയിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തെക്കന്‍ കൊറിയ സന്ദര്‍ശിച്ച വേളയില്‍ ശക്തമായിത്തന്നെ ഈ ആവശ്യം മുന്നോട്ടുവയ്ക്കപ്പെട്ടു. ഇറാഖിനെയും ലിബിയയെയും തകര്‍ത്തതുപോലെ കൊറിയയെ തകര്‍ക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്. ഡിപിആര്‍കെയെ ആഭ്യന്തരമായി ഇടപെട്ട് ഇപ്പോള്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതും ഇതുകൊണ്ടാണ്. സോഷ്യലിസ്റ്റ് സംവിധാനം ജനങ്ങളെ സേവിക്കുകമാത്രമല്ല അവര്‍ക്ക് സംരക്ഷണം നല്‍കുകയുംചെയ്യുന്നു. പിടിച്ചുനില്‍ക്കാനുള്ള ഡിപിആര്‍കെയുടെ ശേഷിയാണ് സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിച്ച് തെളിയിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കുത്തക കോര്‍പറേറ്റ് മാധ്യമങ്ങളുടെയും കുറ്റകരമായ പ്രചാരണത്തെ ജാഗ്രതയോടെ വീക്ഷിക്കാന്‍ തയ്യാറാകണം. അമേരിക്കന്‍ ഉപഗ്രഹ രാഷ്ട്രമായി നില്‍ക്കുന്നതിനേക്കാള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുക ഡിപിആര്‍കെപോലുള്ള രാജ്യങ്ങള്‍ക്കാണെന്നും വ്യക്തമായി. ലോകത്ത് സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ വിജയത്തില്‍ ആശയറ്റ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജല്‍പ്പനം മാത്രമാണ് ഇത്തരം പ്രചാരണങ്ങള്‍.

- See more at: http://www.deshabhimani.com/newscontent.php?id=406641#sthash.RGwQ5Ibb.dpuf

വര്‍ക്കേഴ്സ് ഫോറം: ഭാരതീയ പൈതൃകം: വസ്തുനിഷ്ഠമായ പഠനം ആവശ്യം

വര്‍ക്കേഴ്സ് ഫോറം: ഭാരതീയ പൈതൃകം: വസ്തുനിഷ്ഠമായ പഠനം ആവശ്യം: യുക്തിവിചാരത്തിന്റെ നേരെയുള്ള വെല്ലുവിളിയാണ് ഇന്നു പരക്കെ കാണുന്നത്. ശാസ്ത്രം, ദര്‍ശനം, സംസ്‌ക്കാരം തുടങ്ങിയവയ്ക്കുള്ള പ്രസക്തി കുറഞ്ഞുവരിക...

Tuesday, January 14, 2014

കാലത്തിനനുസരിച്ച മാറ്റം ഉള്‍ക്കൊള്ളാന്‍ സോഷ്യലിസത്തിനാകണം: സീതാറാം യെച്ചൂരി



(കടപ്പാടു് - ജാഗ്രതാ ബ്ലോഗ്, ദേശാഭിമാനി)

കോഴിക്കോട്: സാമ്രാജ്യത്വത്തിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളെ ശരിയായി മനസ്സിലാക്കി അതിനെ മാറ്റിത്തീര്‍ക്കാനാവശ്യമായ പ്രത്യയശാസ്ത്രമാണ് ഇന്ത്യയില്‍ സിപിഐ എം വികസിപ്പിച്ചെടുക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ചിന്തയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച മാര്‍ക്സിസം 21-ാം നൂറ്റാണ്ടില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന വാദം അടിസ്ഥാനരഹിതമാണ്. മാര്‍ക്സിസം ഒരു പ്രമാണവാദമല്ല. അത് മൂര്‍ത്തമായ സാഹചര്യങ്ങളെ മൂര്‍ത്തമായി അപഗ്രഥിക്കുന്ന ശാസ്ത്രമാണ്. കാലഘട്ടത്തിന് അനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ സോഷ്യലിസത്തിനാവണം. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് അതില്‍നിന്നും മുതലെടുത്ത് വളരുക എന്ന തത്വമാണ് മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്നത്. അത് ഒരിക്കലും മനുഷ്യന്റെ പുരോഗതിക്ക് ഉതകുന്നില്ല. മുതലാളിത്തത്തെ തുടച്ചുനീക്കുന്നതിലൂടെ മാത്രമേ മനുഷ്യമോചനം സാധ്യമാകൂ. സോഷ്യലിസം നടപ്പാക്കുന്നതിലെ പാളിച്ചയാണ് റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകരാന്‍ കാരണം.

ആഗോളവല്‍ക്കരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ മാര്‍ക്സിസത്തിന് പ്രസക്തി ഏറുകയാണ്. തൊഴിലിന്റെ രൂപം മാറിയെങ്കിലും തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും സ്ത്രീസമത്വവും ഉറപ്പുവരുത്തുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണ്. സിപിഐ എമ്മിനെതിരെ മുമ്പ് പലരീതിയില്‍ ആക്രമിച്ചവര്‍ ഇന്ന് ഫണ്ടിന്റെ പേരില്‍ ആക്രമിക്കുകയാണ്. ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുകയും ഒപ്പം അംഗങ്ങള്‍ നല്‍കുന്ന ലെവിയും ഉപയോഗിച്ചാണ് പാര്‍ടി ഫണ്ട് സ്വരൂപിക്കുന്നത്. ടാറ്റ ഓരോ പാര്‍ടിക്കും ലഭിച്ച വോട്ടിന്റെ അനുപാതത്തില്‍ മുമ്പ് ഫണ്ടുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സിപിഐ എമ്മിന് ടാറ്റ നല്‍കിയ 60 ലക്ഷത്തിന്റെ ചെക്ക് മടക്കി അയയ്ക്കുകയും ഈ തുക സര്‍ക്കാരിനോ തെരഞ്ഞെടുപ്പുകമീഷനോ നല്‍കിയാല്‍ മതിയെന്നുമായിരുന്നു പാര്‍ടി ജനറല്‍ സെക്രട്ടറിയായ സുര്‍ജിത് പറഞ്ഞത്. തത്വസംഹിതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എമ്മെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രം എല്ലാം വാണിജ്യവല്‍ക്കരിക്കുന്നു: യെച്ചൂരി

കോഴിക്കോട്: എല്ലാ ജീവിതമേഖലയും വാണിജ്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പരമാവധി ലാഭമുണ്ടാക്കാന്‍ സ്വകാര്യ മേഖലയെ പൊതുസേവനരംഗത്തേക്കും ആനയിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണത്തിനെതിരായ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിതിരായ പോരാട്ടം തന്നെയാണ്. സിപിഐ എം ടൗണ്‍ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന "വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണം" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

വിദേശ സര്‍വകലാശാലകളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ സാര്‍വദേശീയ വാണിജ്യവല്‍ക്കരണമാണ് ഉണ്ടാകുക. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അഞ്ചുവര്‍ഷം മുമ്പാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നത്. അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് 80 ശതമാനം തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ്. അത് 50 ശതമാനവും 30 ശതമാനവുമായി കേന്ദ്രം കുറച്ചു. 30 ശതമാനംപോലും ചെലവാക്കാന്‍ മടിക്കുന്നു. സാര്‍വത്രിക വിദ്യാഭ്യാസം പിന്നെ എങ്ങനെയാണ് നടപ്പാവുകയെന്ന് യെച്ചൂരി ചോദിച്ചു. വിവര സാങ്കേതിക രംഗത്തിന്റെ കേന്ദ്രമായ സിലിക്കോണ്‍ വാലിയിലും ബഹിരാകാശ ശാസ്ത്രകേന്ദ്രമായ നാസയിലും ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരുമാണ് ഭൂരിഭാഗവുമുള്ളത്. അവരൊക്കെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുവന്നരാണ്. പൊതുവിദ്യാഭ്യാസം ശക്തമാക്കി ഇന്ത്യയിലെ യുവശക്തിക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കിയാല്‍ ലോക വൈജ്ഞാനിക നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യക്ക് കഴിയും. വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരുകള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നു. ഈ തുക സര്‍ക്കാര്‍ മേഖലയില്‍ ചെലവഴിച്ചാല്‍ സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടും. ധനികരുടെ മക്കള്‍ മാത്രം ഉപരിപഠനം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രനയം.

ബദലുകള്‍ വളര്‍ത്താനാകണം: ഐസക്

കോഴിക്കോട്: 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മൗലികതത്വങ്ങളെ നിരാകരിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബദലുകള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണം. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും പുതിയ കൂട്ടായ്മകളും ബദലുകളും ഉയര്‍ന്നുവരുകയാണ്-ചിന്ത സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തര്‍ദേശീയ മൂലധനത്തിന്റെ കുത്തൊഴുക്കാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വിവര സാങ്കേതികരംഗത്ത് പുരോഗതിയുണ്ടായിട്ടും മുതലാളിത്ത നയങ്ങള്‍ പിന്തുടരുന്നതുമൂലം പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. അസംബന്ധമാണ് മുതലാളിത്തമെന്ന ബോധം ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. അനന്തമായ ആര്‍ത്തിയുണ്ടാക്കി മാത്രമേ മുതലാളിത്തത്തിന് വളരാന്‍ കഴിയുകയുള്ളു. മുതലാളിത്തവ്യവസ്ഥയ്ക്കു പകരം വേറൊന്നു വേണമെന്ന ആവശ്യം ലോകത്ത് ശക്തമായിട്ടുണ്ടെന്നും അതുകൊണ്ട് സോഷ്യലിസത്തിനേറ്റ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Blog Archive