സാമൂഹ്യ പ്രതിബദ്ധതയോടെ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ വ്യാപനം ത്വരിതപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയുടെ ജനപക്ഷ പ്രയോഗം സാധ്യമാക്കുക, അതിലൂടെ വിവര സാങ്കേതികവിദ്യയുടെ പ്രയോജനം പിന്നോക്ക ജന വിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അതി വേഗം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ ഒരു സംസ്ഥാനതല കൂട്ടായ്മ ആവശ്യമാണെന്ന കാര്യം 2008 നവമ്പര്‍ 15-16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തോടെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു.
21-12-2008 ല്‍ എറണാകുളത്തു് BEFI ഓഫീസിലെ നരേഷു് പാല്‍ സെന്ററില്‍ ചേര്‍ന്ന ഐറ്റി പ്രോഫഷണലുകളുടേയും ഉപഭോക്താക്കളുടേയും സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരുടേയും സംയുക്ത യോഗം സാമൂഹ്യ പ്രതിബദ്ധതയോടെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനവും വിവര സാങ്കേതിക വിദ്യയുടെ ജനപക്ഷ പ്രയോഗവും ലക്ഷ്യം വെച്ചു് സംസ്ഥാന വ്യാപകമായ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത യോഗം ഈ കൂട്ടായ്മയുടേയും അതിലൂടെ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ വ്യാപനത്തിനും വിവര സാങ്കേതിക വിദ്യയുടെ ജന പക്ഷ പ്രയോഗത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു് മുന്‍കൈയെടുക്കാന്‍ 21 പേരടങ്ങുന്ന സംഘാടക സമിതിയും പ്രചരണത്തിനും പ്രോജക്ടു് രൂപീകരണത്തിനും വേണ്ടി രണ്ടു് കമ്മിറ്റികളും രൂപീകരിച്ചു. സംഘാടക സമിതിയുടെ 23-05-2009 ല്‍ എറണാകുളത്തു് നരേഷു്പാല്‍ സെന്ററില്‍ ചേര്‍ന്ന യോഗം താഴെപ്പറയുന്ന നയപരിപാടി പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഈ കൂട്ടായ്മ പ്രവര്‍ത്തിക്കണമെന്നും ഇക്കാര്യങ്ങള്‍ വിശദീകരിച്ചു് കൊണ്ടുള്ള നയപരിപാടി പ്രമേയം പ്രസിദ്ധീകരിക്കണമെന്നും ജില്ലാ തല കണ്‍വെന്‍ഷനുകളിലും തുടര്‍ന്നു് സംസ്ഥാന കണ്‍വെന്‍ഷനിലും ചര്‍ച്ച ചെയ്തു് അവസാന രൂപം നല്‍കണമെന്നും തീരുമാനിച്ചു.
സംഘടനാ പ്രമാണങ്ങള്‍.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരും പ്രൊപ്രൈറ്ററി സോഫ്റ്റു്വെയറുകള്‍ ഉപയോഗിക്കുന്നവരെങ്കിലും സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനം ലക്ഷ്യമായി അംഗീകരിക്കുന്ന ഐറ്റി പ്രൊഫഷണലുകളും തൊഴിലാളികളും വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരും ഈ പ്രസ്ഥാനത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണു്.
ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സ്ഥാപന തലത്തിലും കൂട്ടായ്മകള്‍ രൂപീകരിക്കാവുന്നതാണു്. സ്ഥാപന തലത്തിലും പ്രാദേശിക തലത്തിലുമുള്ള കൂട്ടായ്മകള്‍ ജില്ലാ തലത്തിലും അവ സംസ്ഥാന തലത്തിലും കേന്ദ്രീകരിക്കപ്പെടും.
വര്‍ഷത്തിലൊരിക്കലെങ്കിലും യോഗം ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും വേണം.
മേല്‍ ലക്ഷ്യങ്ങള്‍ നേടാനാവശ്യമായ ഫണ്ടു് ശേഖരിക്കുകയും പൊതു ഫണ്ടെന്ന നിലയില്‍ ഉത്തര വാദിത്വത്തോടെ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുക.
ഉദ്ദേശ ലക്ഷ്യങ്ങള്‍.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവും സ്വതന്ത്ര സോഫ്റ്റു്വെയറിന്റേയും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിന്റേയും ജനറല്‍ പബ്ലിക് ലൈസന്‍സ് സംവിധാനത്തിന്റേയും വികാസവും വര്‍ദ്ധിച്ചതും വ്യാപകവുമായ ഉപയോഗവും അതിലൂടെ വിവര സാങ്കേതിക വിദ്യയില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ശാക്തീകരണവും സമത്വാധിഷ്ഠിത പുരോഗതിയും ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമാണു്.
ഈ കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ പ്രയോഗം വ്യാപിപ്പിക്കുന്നതിനു് വേണ്ടി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുകയും കേരളത്തിലെ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വതന്ത്ര സോഫ്റ്റു്വെയറിന്റേയും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന "കേരള ഐറ്റി പോളിസി 2007” ന്റെ ശരിയായ പ്രയോഗത്തിനു് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്നതാണു്.
ഈ കൂട്ടായ്മ സര്‍ക്കാര്‍ വകുപ്പുകളിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാമൂഹ്യ സ്ഥാപനങ്ങളിലും സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിക്കുന്നു എന്നുറപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും.
സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ ഉപയോഗവും പൊതു മേഖലയിലും സ്വകാര്യ മേഖലയിലും സ്വതന്ത്ര സോഫ്റ്റു്വെയര്‍ അധിഷ്ഠിതമായ വ്യവസായ യൂണിറ്റുകളും പ്രോത്സാഹിപ്പിക്കും.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ സാങ്കേതിക വിദ്യയുടെ സാധ്യതകളുപയോഗപ്പെടുത്തി കൂട്ടായ്മയിലുള്ളവരെ ശാക്തീകരിക്കുകയും സംസ്ഥാനത്തു് മനുഷ്യവിഭവ വികസനവും സാങ്കേതിക വികസനവും നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും
പൊതുവെ ഐറ്റി വ്യവസായ യൂണിറ്റുകള്‍ക്കു് നല്‍കപ്പെട്ട സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ക്കു് പുറമേ സ്വതന്ത്ര സോഫ്റ്റു്വെയറധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ക്കു് കൂടുതലായി സര്‍ക്കാര്‍ പ്രോത്സാഹനം തേടും.
സംസ്ഥാനത്തിനകത്തു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രോത്സാഹനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളും ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുകയും അവരുമായി ചേര്‍ന്നു് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും.
പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുമായി യോജിച്ചു് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വ്യാപനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുകയും വിവര സാങ്കേതിക രംഗത്തുള്ളവരെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു് പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കനുകൂലമായി വിര്‍ച്ച്വല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിക്കും.
വിര്‍ച്ച്വല്‍ മീഡിയയില്‍ കൂട്ടായ്മയുടെ സാന്നിദ്ധ്യവും ബന്ധങ്ങളും വ്യാപിപ്പിക്കും.
വിവര സാങ്കേതിക മേഖലയിലെ പ്രശ്നങ്ങളില്‍ സാമൂഹ്യോത്തരവാദിത്വത്തോടെ ഇടപെടുക.
സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ സാധ്യതകളുപയോഗപ്പെടുത്തി പ്രാദേശിക-ദേശീയ ശാക്തീകരണവും ഐറ്റി പ്രൊഫഷണലുകളുടേയും തൊഴിലാളികളുടേയും ക്ഷേമവും വൈദഗ്ദ്ധ്യപോഷണവും പൊതുവെ സാങ്കേതിക വിദ്യാ വികാസവും വിവരാധിഷ്ഠിത സേവനങ്ങളുടെ വികാസവും ലക്ഷ്യം വെച്ചു് വിവര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുക.
മേല്‍ ലക്ഷ്യങ്ങള്‍ നേടാനായി സ്വതന്ത്ര സോഫ്റ്റു്വെയര്‍ കൂട്ടായ്മ വളര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുക.
പ്രവര്‍ത്തന പരിപാടികള്‍
ജില്ലാ തല കണ്‍വെന്‍ഷനുകള്‍/ഘടകങ്ങള്‍
പ്രാദേശിക/സ്ഥാപന തല യോഗങ്ങള്‍/ഘടകങ്ങള്‍
സംസ്ഥാനതല കണ്‍വെന്‍ഷന്‍
സര്‍ക്കാര്‍ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ ഉപയോഗം വേഗത്തിലും കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന മെമ്മോറാണ്ടം.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യവസായ യൂണിറ്റുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രോത്സാഹന നിര്‍ദ്ദേശങ്ങളടങ്ങുന്ന മെമ്മോറാണ്ടം.
ഇ-പബ്ലിക്കേഷന്‍
സംസ്ഥാനത്തെ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രൊപ്രൈറ്ററി പരിഹാരങ്ങള്‍ക്കു് പോകുന്നതിനെതിരായ ഇടപെടലുകള്‍
ജില്ലാ/പ്രാദേശിക/സ്ഥാപന തല സ്വതന്ത്ര സോഫ്റ്റു്വെയര്‍ പരിശീലന പരിപാടി
വിര്‍ച്ച്വല്‍ മീഡിയയിലെ ഇടപെടലുകള്‍
pragoti.org പോലെ മലയാളം വിജ്ഞാന കേന്ദ്രം സ്ഥാപിക്കുക (www.vivaravicharam.....)
ഐറ്റി പ്രൊഫഷനല്‍/തൊഴിലാളി ക്ഷേമ സംവിധാനം.
Monday, January 17, 2011
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
January
(10)
- വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി
- സ്വതന്ത്ര സോഫ്റ്റ്വെയര് വ്യാപനം
- കേരളത്തിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐട...
- സ്വതന്ത്ര സോഫ്റ്റ്വെയര് പ്രോജക്ടുകള്‍
- ഐടി@സ്കൂള്‍ പദ്ധതി.
- സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഇന്ത്യയില്‍
- വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമ ചരിത്രം
- വിവര വിനിമയ ശൃംഖല തൊഴിലാളി വര്‍ഗ്ഗത്തിനു് സമരായുധം
- നേട്ടങ്ങള്‍ കൊയ്യുന്നതു് മുതലാളിത്തം.
- വിവര വിനിമയ സാങ്കേതിക വിദ്യ
-
▼
January
(10)
No comments:
Post a Comment