വർഗ്ഗീയത, ഫാസിസം, ഭീകരവാദം, തീവ്രവാദം, സ്വത്വവാദം, പ്രാദേശിക വാദം, മണ്ണിന്റെ മക്കൾ വാദം തുടങ്ങി എല്ലാ വിഘടനവാദങ്ങളും നിക്ഷിപ്ത താല്പര്യക്കാരുടെ സൃഷ്ടികളാണ്. അവയുടെ ഫലം സമൂഹത്തിന്റെ ഐക്യവും അതിന്റെ കെട്ടുറപ്പും ക്ഷേമവും പുരോഗതിയും തകർക്കപ്പെടുകയാണ്. ഇക്കാര്യങ്ങളിൽ അധികമാർക്കും തർക്കമുണ്ടാവില്ല.
xxx എങ്ങിനെ അവയെ നേരിട്ട് പരാജയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ സമൂഹത്തെ പരമാവധി ഐ ക്യപ്പെടുത്തി ക്ഷേമവും പുരോഗതിയും കൈവരിക്കാമെന്നതാണ് കാതലായ പ്രശ്നം.
xxx ഇവ ചെറുക്കപ്പെടെണ്ടതും ഒറ്റപ്പെടുത്തപ്പെടേണ്ടതും പരാജയപ്പെടുത്തപ്പെടേണ്ടതും ആണെന്ന കാര്യത്തിൽ പുരോഗമന പ്രസ്ഥാനത്തിൽ അണിനിരക്കുന്നവർക്ക് ബോധ്യമുണ്ടാകും. ഇല്ലെങ്കിൽ ചർച്ച ചെയ്ത് അതുണ്ടാക്കണം.
xxx പക്ഷെ ചർച്ച കൊണ്ടും പ്രചരണം കൊണ്ടും സമൂഹമാകെ ഐക്യപ്പെടില്ല. വിവിധ കാരണങ്ങളാൽ ജനങ്ങളിൽ പലരും പല ഘട്ടത്തിലും അത്തരം വിഘടന വാദങ്ങളൊട് ഏറിയും കുറഞ്ഞും ആഭിമുഖ്യം പുലർത്താനിടയാകാം. ചരിത്രത്തിലൂടെ യാഥാർത്ഥ്യമായിക്കഴിഞ്ഞ മതം, ജാതി, സാമൂഹ്യവും ജാതിപരവും വർഗ്ഗ പരവും ലിംഗപരവും മറ്റുമായ പിന്നോക്കാവസ്ഥ തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ അതിനുണ്ട്.
xxx വർഗീയതയടക്കം എല്ലാ വിഘന പ്രസ്ഥാനങ്ങളേയും ഒറ്റപ്പെടുത്തി ക്ഷീണിപ്പിച്ച് പരാജയപ്പെടുത്താനുള്ള മാർഗ്ഗം അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെ, അവരുടെ വർഗ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ, ജീവിതമാർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ ഐക്യപ്പെടുത്തുകയാണ്. ഇവിടെ നാം നേരിടുന്ന പ്രശ്നം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തന്നെ മൂന്ന് വ്യതസ്ത വർഗങ്ങളായി നിലനില്ക്കുന്നു എന്നതാണ്. തൊഴിലാളികൾ , കർഷകർ, സ്വയം സംരംഭകർ എന്നിവ വ്യത്യസ്ത ജീവിതമാർഗ്ഗങ്ങളുള്ളവരാണ്. അവരെല്ലാം പൊതുവെ സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. ചൂഷിതരാണ്. പീഢിതരാണ്. അതിനാൽ അവരെ ചൂഷകർക്കെതിരെ, മർദ്ദകർക്കെതിരെ ഐക്യപ്പെടുത്താൻ കഴിയും. എന്നാൽ കർഷകരും സ്വയംസംരംഭകരും അവരുടെ ജീവിത മാർഗ്ഗത്തിന്റെ പ്രത്യേകതകൾ കാരണം വർഗ്ഗപരമായി സംഘടിതരാകുന്നതിൽ പരിമിതികളുണ്ട്. തൊഴിലാളി വർഗത്തിന് അത്തരം പരിമിതികളില്ല. മറിച്ച് ഒട്ടേറെ മേന്മകളുണ്ട്. നിരന്തരം പെരുകുന്നു. മുതലാളിമാർ തന്നെ അവരെ വ്യവസായത്തിൽ ഒരുക്കൂട്ടുന്നു. രാഷ്ടീയമായി പോലും സംഘടിപ്പിക്കുന്നു. രാഷ്ടീയ സമരങ്ങളിൽ പരിശീലിപ്പിക്കുന്നു. ശാസ്ത്ര-സാങ്കേതിക -മാനേജ്മെൻറ് പരിശീലനം നൽകുന്നു. എല്ലാറ്റിനുമുപരി ഉല്പാദനം നിയന്ത്രിക്കുന്നു. അതിനാൽ അവരിൽ മുതലാളിത്തം തുടച്ചു നീക്കാനുള്ള എല്ലാ ശേഷിയും അവസരങ്ങളും സമ്മേളിച്ചിരിക്കുന്നു. അതിനാലാണ് തൊഴിലാളി വർഗ്ഗം വിപ്ലവകാരിയായ വർഗ്ഗമെന്ന് പറയപ്പെടുന്നത്.
xxx പക്ഷെ, മുതലാളിത്തം സ്വന്തം അതിജീവനത്തിനായി തൊഴിലാളി വർഗത്തെ ഭിന്നിപ്പിച്ച് നിർത്തുന്നു. അവരുടെ സ്വാഭാവിക വളർച്ച തടയുന്നു. കർഷകരും സ്വയം സംരംഭകരും തൊഴിലാളികളുമായി ഐക്യപ്പെടാതിരിക്കാൻ ഓരോ വിഭാഗത്തെയും പ്രത്യേകം അവകാശങ്ങൾ നൽകി പ്രീണിപ്പിക്കുന്നു.
xxx സംഘടിത തൊഴിലാളികളുടെ വളർച്ച തടയാൻ ഉല്പാദന പ്രകിയ വിതരിതമാക്കുന്നു. തൊഴിലാളികളെ അസംഘടിതരായി നിലനിർത്തുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ സ്വയം സംരഭകരെ കൂടുതൽ കൂടുതൽ തങ്ങളുടെ വിതരിത ഉല്പാദന ശൃംഖലയുടെ ഭാഗമാക്കുന്നു.
xxx സംഘടിത തൊഴിലാളി വർഗ്ഗമാണ് ഈ സ്ഥിതിക്ക് പരിഹാരം കാണാൻ ശേഷിയുള്ള ഒരേ ഒരു ശക്തി. പക്ഷെ, അവരിന്ന് വഴിമുട്ടി ഉഴറുന്നു.
xxx ചർച്ചയിലൂടെ മാത്രം വർഗ്ഗ ഐക്യമോ വർഗങ്ങളുടെ കൂട്ടായ്മയോ വിഘടന ശക്തികൾക്കും അവയെ സൃഷ്ടിച്ച് വളർത്തി പരിപാലിച്ച് മർദ്ദക - ചൂഷക വ്യവസ്ഥ നിലനിർത്തുന്ന മുതലാളിത്തത്തിനു് മേൽ വിജയമോ നേടാനാവില്ല.
xxx നിലവിൽ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടെങ്കിലും മുതലാളിത്ത ചൂഷണവും മർദ്ദനവും വിവേചനവും നേരിട്ടനുഭവിക്കുന്ന സംഘടിത തൊഴിലാളി പ്രസ്ഥാനം സ്വന്തം വർഗത്തിന്റെ ഐക്യവും അദ്ധ്വാനിക്കുന്ന വർഗങ്ങളുടെ വിപ്ലവ സഖ്യവും ഊട്ടി ഉറപ്പിക്കാൻ മുൻകൈ എടുക്കണം.
xxx അവർക്ക് ലഭ്യമായ എല്ലാ ശാസ്ത്ര-സാങ്കേതിക - മാനേജ്മെന്റ് -സംഘാടന ശേഷികളും സമഗ്രമായി ഉപയോഗിക്കണം. മുതലാളിത്ത കമ്പോളം നേരിടുന്ന പ്രതിസന്ധി മൂർച്ഛിപ്പിക്കണം. അതിനായി സഹോദര വർഗങ്ങളെ ഐക്യപ്പെടുത്തണം. അതിനായി പ്രാദേശിക സ്വതന്ത്ര സമൂഹങ്ങൾ കെട്ടിപ്പടുക്കണം. ധനമൂലധനാധിപത്യത്തിൽ നിന്ന് തങ്ങളുടെ കമ്പോളം തിരിച്ച് പിടിക്കണം. സ്വതന്ത്ര കമ്പോളങ്ങൾ സ്ഥാപിച്ച് അവയെ ശൃംഖലപ്പെടുത്തി ധനമൂലധന കോർപ്പറേറ്റുകളെ ഒറ്റപ്പെടുത്തണം. പ്രതിസന്ധി മൂർച്ഛിച്ച് അവ ഒന്നൊന്നായി തുടങ്ങി ഓഹരി കമ്പോളമടക്കം ചീട്ടുകൊട്ടാരം പോലെ തകർന്നടിയും. അവയടക്കം എല്ലാ സ്വകാര്യ പൊതുമേഖലാ കോർപ്പറേറ്റ് സ്ഥാപനങ്ങളും അവ നാളിത് വരെ കൊള്ളയടിച്ച പൊതു ആസ്തികളും അതതിടങ്ങളിലെ സംഘത തൊഴിലാളികളുടെ നേതൃത്വത്തിൽ സഹകരണാടിസ്ഥാനത്തിൽ നടത്തണം. ധനമൂലധന നിയന്ത്രണത്തിലുള്ള ചരക്ക് കമ്പോളത്തിന്റെയും ഓഹരിക മ്പോളത്തിന്റെയും തകർച്ച അതോടൊപ്പം തന്നെ അത് നയിക്കുന്ന ഭരണകൂടത്തിന്റയും തകർച്ചയ്ക്ക് ഇടയാക്കും. അവ അപ്പോൾ പിടിച്ചെടുത്ത് ജനാധിപത്യപരമായി ഉടച്ചുവാർത്ത് സോഷ്യലിസ്റ്റ് നിർവഹണ സംവിധാനമായി പരിവർത്തിപ്പിക്കാം. ക്രമേണ, വർഗ രഹിതമായി തീരുന്ന മുറയ്ക്ക മർദ്ദനോപാധിയെന്ന നിലയിൽ ഭരണ കൂടം കൊഴിഞ്ഞു പൊയ്ക്കൊള്ളും.
xxx ഇത്തരം പ്രായോഗിക വിപ്ലവ ഇടപെടലുകൾക്കിടയിൽ വിഘടനവാദങ്ങളെല്ലാം അപ്രസക്തമാകും.
xxx സൃഷ്ടിപരമായ ഇടപെടലുകളില്ലാതെ വർഗീയതയ്ക്കെതിരായി എത്ര പറഞ്ഞാലും എഴുതിയാലും അതെല്ലാം വർഗീയതയും മറ്റെല്ലാ വിഘടനവാദങ്ങളും സജീവമായി നില നിൽക്കാൻ മാത്രമേ വഴിയൊരുക്കൂ. വിപ്ലവാശയങ്ങളുടെ പ്രയോഗ മാതൃകകൾ സൃഷ്ടിക്കുമ്പോൾ സമൂഹവും വിപ്ലവ മുന്നണിയും ഐക്യപ്പെടും. വിഘടന പ്രസ്ഥാനങ്ങൾ ഒറ്റപ്പെടും.
xxx എളുപ്പമല്ല. പക്ഷെ., മറ്റു മാർഗമില്ല. ഇതിനാ കട്ടെ പല കൈവഴികളുമുണ്ട് താനും.
No comments:
Post a Comment