(ദേശാഭിമാനി : 08-Sep-2011)
മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമെല്ലാം സ്വത്ത് വെളിപ്പെടുത്തലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറുദിന പരിപാടിയിലെ ആദ്യ ഇനമായി പ്രഖ്യാപിച്ചത്. അഴിമതിരഹിത സുതാര്യ ഭരണത്തിന്റെ മഹനീയ മാതൃകയായി ഈ പ്രഖ്യാപനത്തെ സ്തുതിപാഠകസംഘം കൊട്ടിഘോഷിച്ചു. നൂറുദിനം പൂര്‍ത്തിയായ ആഗസ്ത്് 25ന് സ്വത്ത് വെളിപ്പെടുത്തലിന്റെ വെബ്സൈറ്റ് ഏറെക്കുറെ ശൂന്യമായിരുന്നു. അത് അന്നുതന്നെ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വെബ്സൈറ്റിലെ ശൂന്യത നികത്തിയിരിക്കുന്നു. പക്ഷേ, വെളുക്കാന്‍ തേച്ച് പാണ്ടായെന്ന് പറഞ്ഞതുമാതിരിയായി ആ സ്വത്ത് വെളിപ്പെടുത്തല്‍ .
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് സംസ്ഥാന മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്‍ , വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിന്മേല്‍ അന്വേഷണം നേരിടുന്നുവെന്നാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ചും അത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ്് മേല്‍പ്പറഞ്ഞ സത്യവാങ്മൂലം നല്‍കിയത്്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരോപണവിധേയരായ മന്ത്രിമാരും വിജിലന്‍സിന്റ ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അത്തരമൊരന്വേഷണം നടക്കുന്നതായി അറിയില്ലെന്നാണ് പറഞ്ഞത്. പേരിനാണെങ്കിലും അന്വേഷണം നടക്കുന്നതായി ഇപ്പോള്‍ ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയുമെല്ലാം സ്വത്തുക്കള്‍ വെളിപ്പെടുത്തിയത് ഒരേ ദിവസമാണ്. നൂറും ഇരുനൂറും 263ഉം കോടിയുടെവരെ പരസ്യമായ സ്വത്തുക്കള്‍ തന്നെയുള്ളവരാണ് കേന്ദ്രമന്ത്രിസഭയിലെ ഭൂരിപക്ഷം എന്നും വന്‍കിട കോര്‍പറേറ്റ് കമ്പനികളിലെ ഓഹരികള്‍ അവരില്‍ പലരും കൈയടക്കി വച്ചിരിക്കുന്നുവെന്നുമെല്ലാം പ്രഥമദൃഷ്ട്യാ വെളിപ്പെട്ടിരിക്കുന്നു.
വന്‍കിട ബൂര്‍ഷ്വാസിയുടെ പ്രതിനിധികളും പ്രതീകങ്ങളുമായ മന്ത്രിമാരുള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ സംസ്ഥാന രൂപമാണല്ലോ കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ എട്ടു കോടിയുടെ സ്വത്ത് മാത്രമേയുള്ളുവെന്ന് ആണയിടുകയും പുറത്തുവന്ന് മുന്നൂറു കോടിയുടെയെങ്കിലും ആസ്തിയുണ്ടെന്ന് പ്രസ്താവന നടത്തുകയും ചെയ്യുന്ന നേതാക്കളുള്ള മുന്നണിയാണ് യുഡിഎഫ്. ഇല്ലാത്ത ബിരുദമുണ്ടെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നാണ് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗത്തിനെതിരായ കേസ്. ആ യുഡിഎഫിലെ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ സ്വത്ത് വെളിപ്പെടുത്തല്‍ നാട്ടുകാരുടെ മൊത്തം പരിഹാസത്തിന് കാരണമായതില്‍ അത്ഭുതമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ വഴികാട്ടികളും സ്തുതിപാഠകരുമായ മലയാള മനോരമ പത്രവും പ്രത്യേകിച്ച് അവരുടെ ടിവി ചാനലും സ്വത്ത് വെളിപ്പെടുത്തലിനെ പുച്ഛിച്ചത് ശ്രദ്ധേയമാണ്. പല വിവരങ്ങളും മറച്ചുവച്ചുവെന്നും ഭൂസ്വത്തുക്കളുടെ മൂല്യം വ്യക്തമാക്കിയില്ലെന്നും പ്രകടമായ കബളിപ്പിക്കല്‍തന്നെ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും മനോരമ ചാനല്‍തന്നെ വ്യക്തമാക്കി. അഞ്ചുമാസംമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തെരഞ്ഞെടുപ്പ്കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സ്വത്തുകണക്കും ഇപ്പോള്‍ നല്‍കിയ കണക്കും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബാലകൃഷ്ണപിള്ള മോഡല്‍ സ്വത്ത് വെളിപ്പെടുത്തലാണ് യുഡിഎഫ് മന്ത്രിസഭ നടത്തിയിരിക്കുന്നത്. ഇപ്പോള്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്വത്തുവിവരം അടിസ്ഥാനമായെടുത്താല്‍ വിജിലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമ്മതിച്ച അഞ്ച് മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കുമെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനെതിരെ അന്വേഷണം നടത്തേണ്ടതായി വരും. യുപിഎയും യുഡിഎഫും മന്ത്രിമാരുടെ സ്വത്തുവിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ (ഭാഗികമായും കാപട്യത്തോടെയും ആണെങ്കിലും) തയ്യാറായത് സവിശേഷമായ ഒരു ചരിത്രസന്ദര്‍ഭത്തിലാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാജ്യവ്യാപകമായി അതിശക്തമായ ജനരോഷമുയര്‍ന്നിരിക്കുന്നതാണ് സന്ദര്‍ഭം. കോമണ്‍വെല്‍ത്ത് ഗെയിംസ് കുഭകോണം, ആദര്‍ശ് ഫ്ളാറ്റ്, 2ജി സ്പെക്ട്രം, എസ് ബാന്‍ഡ് കരാര്‍ , ഐപിഎല്‍ എന്നിങ്ങനെ കുംഭകോണങ്ങളുടെ ഘോഷയാത്രയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കംതൊട്ടുണ്ടായത്.
ജുഡീഷ്യറിയുടെ ഫലപ്രദമായ ഇടപെടലും മാധ്യമങ്ങളുടെ ഇടപെടലും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം നടത്തിയ സമരങ്ങളും ജുഡീഷ്യറിയുടെ ശക്തമായ ഉത്തരവുകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് സിബിഐ നടത്തിയ അന്വേഷണങ്ങളും നടപടികളുമെല്ലാം വമ്പിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് പശ്ചാത്തലമൊരുക്കി. പാമൊലില്‍ കേസില്‍ പ്രതിയായ പി ജെ തോമസ് സിവിസിയാകാന്‍ അര്‍ഹനല്ലെന്ന സുപ്രീംകോടതിവിധിയും അതേത്തുടര്‍ന്ന് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയതും മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതും അഴിമതിക്കെതിരെ രാജ്യവ്യാപകമായി ജനകീയഐക്യം വളര്‍ന്നുവരാന്‍ സഹായകമായി. ഈ പശ്ചാത്തലത്തിലാണ് ജനലോക്പാല്‍ ബില്‍ കുറ്റമറ്റ നിലയില്‍ പാസാക്കി നിയമമാക്കണമെന്നാവശ്യപ്പെട്ട് നാലുമാസം മുമ്പും ഇപ്പോഴും, അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഐതിഹാസികമായി മാറിയത്.
കുറ്റമറ്റ ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിന് ഹസാരെ നേതൃത്വം നല്‍കുന്ന പൗരസമൂഹത്തിലെ പ്രതിനിധികളെകൂടി ഉള്‍പ്പെടുത്താന്‍ സമ്മതിക്കുകയായിരുന്നു ആദ്യസമരത്തിന്റെ ഫലം. എന്നാല്‍ , പൗരസമൂഹ പ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ ലോക്പാല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാനും നീട്ടിക്കൊണ്ടുപോകാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും നിരാഹാരസമരം പ്രഖ്യാപിച്ച ഹസാരെയെ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയും സമരം നിരോധിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ , ബഹുജനരോഷം അലയടിച്ചപ്പോള്‍ ഹസാരെയെ ജയിലില്‍നിന്ന് വിട്ടയക്കാനും സമരം നിരോധിച്ച നടപടി പിന്‍വലിക്കാനും കേന്ദ്രം നിര്‍ബന്ധിതമായി. രാംലീലാ മൈതാനത്ത് പതിമൂന്ന് ദിവസം നീണ്ടുനിന്ന ഹസാരെയുടെ നിരാഹാര സമരം യുപിഎ സര്‍ക്കാരിന്റെ നില്‍നില്‍പ്പുപോലും അവതാളത്തിലാക്കി. ഒടുവില്‍ ഹസാരെയും കൂട്ടരും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. കുറ്റമറ്റ ലോക്പാല്‍ ബില്‍ വൈകാതെ പാസാക്കുകയും പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചുവെങ്കിലും അതില്‍ വെള്ളം ചേര്‍ക്കുമെന്നും നീട്ടിക്കൊണ്ടുപോകുമെന്നും കോണ്‍ഗ്രസിനെക്കുറിച്ചറിയുന്ന എല്ലാവര്‍ക്കുമറിയാം. ഹസാരെയുടെ സമരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ലോക്പാല്‍ നിയമത്തിലൂടെ അഴിമതി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന ധാരണയില്‍ കഴമ്പില്ല. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് വന്‍കുംഭകോണങ്ങളുടെ ഘോഷയാത്രതന്നെ ഉണ്ടാവാന്‍ കാരണമെന്നും മുതലാളിത്തവല്‍ക്കരണനയങ്ങളാണ് അഴിമതിയുടെ രാഷ്ട്രീയമെന്നും കാണുന്നില്ലെന്ന പരിമിതിയുണ്ട്. അങ്ങനെ അരാഷ്ട്രീയമായ ഉള്ളടക്കമുണ്ടെങ്കില്‍പ്പോലും, ഹസാരെയുടെ സമരത്തിന്, അഴിമതിക്കെതിരായി ജനമനഃസാക്ഷിയെ തട്ടിയുണര്‍ത്താന്‍ കഴിഞ്ഞുവെന്നത് സുപ്രധാനവും ചരിത്രം സൃഷ്ടിച്ചതുമാണെന്ന വസ്തുത കാണാതിരിക്കാനാവില്ല. രാജയ്ക്കും കനിമൊഴിക്കും കല്‍മാഡിക്കും പിറകെ അധികാര ദല്ലാളെന്ന് കുപ്രസിദ്ധനായ അമര്‍സിങ്ങും തിഹാര്‍ ജയിലിലെത്തിയിരിക്കുന്നു. ആണവകരാറിനെത്തുടര്‍ന്ന് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചപ്പോള്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി മന്‍മോഹന്‍സിങ്ങിനെ താങ്ങിനിര്‍ത്തിയത് അമര്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ മാഫിയ-ദല്ലാള്‍ പണിയിലൂടെയാണല്ലോ. അന്നത്തെ വോട്ടുകോഴയുടെ പേരിലാണ് അമര്‍സിങ് തടവിലായിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അമര്‍സിങ്ങിന്റെ ദല്ലാള്‍പണി അരങ്ങേറിയത് അമേരിക്ക കേന്ദ്രീകരിച്ചാണെന്നതും ശ്രദ്ധേയമാണ്. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ മന്‍മോഹന്‍സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ട് ധനമന്ത്രിയായ ആദ്യമന്ത്രിസഭ നിലനിന്നത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ വോട്ട് കച്ചവടമാക്കിയിട്ടായിരുന്നുവല്ലോ. അന്നത്തെ പരിചയവും പാരമ്പര്യവും ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്‍മോഹന്‍സിങ്ങിന് പ്രയോജനപ്പെട്ടു. വാസ്തവത്തില്‍ അമര്‍സിങ് മാത്രം ജയിലില്‍ കിടന്നാല്‍ മതിയോ? അമര്‍സിങ് ആര്‍ക്കുവേണ്ടിയാണ് അത് ചെയ്തതെന്നതും പ്രധാനമല്ലേ? ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകത്തിലെ ഖനി കുംഭകോണത്തിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടിനെയും അതേത്തുടര്‍ന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടിവന്നതിനെയും കാണേണ്ടത്. അതിന്റെ തുടര്‍ച്ചയായി കര്‍ണാടകത്തിലെ മുന്‍മന്ത്രി ജനാര്‍ദനറെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. ആന്ധ്രയും കര്‍ണാടകവും ഉള്‍പ്പെടുന്ന മേഖലയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സംഘം പൊതുസ്വത്തായ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് ആയിരക്കണക്കിന് കോടി രൂപയാണുണ്ടാക്കിയതെന്ന് വ്യക്തമായിരിക്കുന്നു. അഴിമതിക്കെതിരായ ജനസമൂഹത്തിന്റെ ഉണര്‍ച്ചയും ജുഡീഷ്യറിയുടെ നടപടികളും കൂടിയായപ്പോള്‍ സിബിഐയെപ്പോലുള്ള ഏജന്‍സികളും സജീവമായി.
അണ്ണ ഹസാരെയുടെ സമരത്തെ ശക്തമായി പിന്തുണയ്ക്കുകയും കോണ്‍ഗ്രസിന്റെ അഴിമതിയെ എതിര്‍ക്കുകയുംചെയ്ത ബിജെപി ഒട്ടും മോശമല്ല എന്നാണ് കര്‍ണാടകത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. യെദ്യൂരപ്പ ഭരണത്തില്‍ റെഡ്ഡിസഹോദരന്മാരും മറ്റും തീവെട്ടിക്കൊള്ളയാണ് നടത്തിയത്. അത് ലോകായുക്തയും സംസ്ഥാന ഗവര്‍ണറും ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്വാനിയും സുഷമാ സ്വരാജുമുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ അപഹാസ്യമായ പ്രകടനങ്ങള്‍ ആരും മറന്നിട്ടില്ല. ഖനികുംഭകോണത്തിനും അനധികൃത ഖനനത്തിനും ബിജെപി ദേശീയ നേതൃത്വം സമ്പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും വ്യത്യസ്തമല്ലെന്നാണിത് കാണിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം കേന്ദ്രമന്ത്രിസഭയിലെയും സംസ്ഥാന മന്ത്രിസഭയിലെയും അംഗങ്ങള്‍ സ്വത്തു വിവരം വെളിപ്പെടുത്തിയതിനെ കാണാന്‍ . തങ്ങളുടെ സ്വത്തുക്കളുടെ യഥാര്‍ഥ ചിത്രമല്ല, മിക്ക മന്ത്രിമാരും വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അവരില്‍ മിക്കവരും ശ്രമിച്ചിരിക്കുന്നത്. ഈ കാപട്യത്തിന്റയും കബളിപ്പിക്കലിന്റെയും ഉള്ളുകള്ളികള്‍ ഭാവിയില്‍ പുറത്തുവരാതിരിക്കില്ല. അഴിമതിരഹിത സുതാര്യഭഭരണം എന്നവകാശപ്പെടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ മുഖംമൂടി നൂറുദിവസം കഴിയുമ്പോഴേക്കുതന്നെ അഴിഞ്ഞുവീണിരിക്കുന്നു.
Courtesy : Deshabhimani/08-09-2011)
Friday, September 9, 2011
Wednesday, September 7, 2011
Bribing of MPs: Wider Probe Required - CPI(M)
In the “cash for vote” case during the Confidence Motion in the Lok Sabha in July 2008, Amar Singh, two former MPs and others have been arrested. This follows the Supreme Court’s directive to the Delhi Police to expedite the investigation of the case.
During the confidence vote a number of MPs were induced to defect to the Government side. At least 19 Members of Parliament belonging to opposition parties violated the whip of their parties. Many of them were subsequently disqualified. It is well known that they were bribed or intimidated to do so. The case of the three MPs who produced cash on the floor of the house is only one small part of the overall operation undertaken by the ruling party and its allies to bribe and suborn MPs. Obviously, Amar Singh was not acting alone.
The CPI(M) has been demanding from the beginning a wider investigation into the case of bribery of all the MPs concerned so that those responsible are brought to book.
അഴിമതിയില്‍ കടുത്ത മത്സരം
പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും മറ്റ് അഴിമതികളിലും പരസ്പരം മത്സരിക്കുന്ന രണ്ടു പാര്‍ടിയാണ് കോണ്‍ഗ്രസും ബിജെപിയും. കൂടുതല്‍ കാലം കേന്ദ്രഭരണത്തിലിരുന്നതുകൊണ്ട് കോണ്‍ഗ്രസിന് വേണ്ടത്ര അവസരം കിട്ടിയെന്നുമാത്രം. ഇരുപാര്‍ടികളുടെയും വര്‍ഗനയം ഒന്നുതന്നെയാണ്. ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിലും ഇവര്‍ തമ്മില്‍ ഭേദമൊന്നുമില്ല. കോണ്‍ഗ്രസ് പേരിന് മതനിരപേക്ഷപാര്‍ടിയാണെന്ന് അവകാശപ്പെടാം. ബിജെപിയാകട്ടെ ഹിന്ദുവര്‍ഗീയവാദം അവസരോചിതം ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അതൊരു വര്‍ഗീയപാര്‍ടിയാണെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് വിഷമത്തിലാകുമ്പോള്‍ അഭിപ്രായവ്യത്യാസം മറന്ന് അവരുമായി സഹകരിച്ച ചരിത്രവും ബിജെപിക്കുണ്ട്.
വിലക്കയറ്റത്തിന്റെ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഇരുപാര്‍ടികളും ഒന്നിച്ച് വോട്ടുചെയ്തത് നാം കണ്ടതാണ്. ഒന്നിലധികംതവണ ഇത്തരത്തിലുള്ള സഹകരണം പാര്‍ലമെന്റിലുണ്ടായിട്ടുണ്ട്. ബൊഫോഴ്സ്, മുണ്‍ട്രാ ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി, ഹവാല, കോമണ്‍വെല്‍ത്ത് ഗെയിംസ്, 2ജി സ്പെക്ട്രം, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍ , കൃഷ്ണ ഗോദാവരി നദീതടങ്ങളിലെ പ്രകൃതിവാതകം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികള്‍ സാക്ഷാല്‍ കോണ്‍ഗ്രസിന്റെ കണക്കിലുള്ളതാണ്. ബിജെപി കേന്ദ്രഭരണത്തിലുള്ളപ്പോള്‍ ആ പാര്‍ടിയുടെ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ നോട്ടുകെട്ടുകള്‍ എണ്ണിവാങ്ങി പെട്ടിയിലിടുന്നത് തെഹല്‍ക പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചതാണ്. ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയും ശവപ്പെട്ടി കുംഭകോണവും പെട്രോള്‍പമ്പ് അഴിമതിയും ബിജെപി ഭരണത്തിലാണുണ്ടായത്. കര്‍ണാടകത്തില്‍ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അഴിമതികള്‍ മറനീക്കി പുറത്തുവന്നതാണ്. അദ്ദേഹം പിടിച്ചുനില്‍ക്കാന്‍ പതിനെട്ടടവും പയറ്റി, ഒടുവില്‍ രാജിവച്ചൊഴിയേണ്ടിവന്നു. പകരം സദാനന്ദഗൗഡ മുഖ്യമന്ത്രിയായി. ഖനിരാജാക്കന്മാരായ റെഡ്ഡിസഹോദരന്മാരെ മന്ത്രിസഭയിലുള്‍പ്പെടുത്താത്തതിന്റെ പേരിലുള്ള പ്രതിസന്ധി തുടരുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഖനിരാജാവ് ജനാര്‍ദനറെഡ്ഡിയെയും സഹോദരീഭര്‍ത്താവ് ശ്രീനിവാസറെഡ്ഡിയെയും സിബിഐ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഈ രണ്ടുപേരും ബിജെപി നേതാക്കളാണെന്നത് നിഷേധിക്കാന്‍ കഴിയുന്നതല്ല. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സിബിഐയെ ദുരുപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പതിവാണെന്ന് കുറ്റപ്പെടുത്തി ബിജെപി വക്താവ് അലുവാലിയ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റെഡ്ഡിസഹോദരന്മാരുടെ അറസ്റ്റ് വളരെ നേരത്തെ വേണ്ടതായിരുന്നു എന്നതാണ് പൊതുജനാഭിപ്രായം. കോണ്‍ഗ്രസ് ഭരണാധികാരികള്‍ സിബിഐയെ ആയുധമാക്കാറുണ്ടെന്നത് തികച്ചും ശരിയാണ്. അത്തരത്തിലുള്ള നിരവധി അനുഭവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ , ജനാര്‍ദനറെഡ്ഡി നിരപരാധിയാണെന്ന് പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത മൂന്നുകോടി രൂപയും 30 കിലോ സ്വര്‍ണവും സിബിഐ പിടിച്ചെടുക്കുകയുണ്ടായി. ശ്രീനിവാസറെഡ്ഡിയുടെ വീട്ടില്‍നിന്നും ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. റെഡ്ഡിസഹോദരന്മാരുടെ കാര്യത്തില്‍ ഇത് നിസ്സാരതുകയായിരിക്കാം. എന്നാല്‍ , 77 ശതമാനം ജനങ്ങള്‍ പ്രതിദിനം 20 രൂപ വരുമാനംകൊണ്ട് ജീവിക്കുന്ന ഈ രാജ്യത്ത്, ഇത് വലിയ തുകതന്നെയാണ്. 20 കോടി രൂപ ചെലവഴിച്ച് കൊട്ടാരം പണിത കുബേരനാണ് ജനാര്‍ദനറെഡ്ഡി. പൊതുമുതല്‍ കൊള്ളയടിച്ച തുകകൊണ്ടാണ് ബല്ലാരിയിലെ റെഡ്ഡിസഹോദരന്മാര്‍ ശതകോടീശ്വരന്മാരായത്. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് ഈ കൊള്ളയടി നടന്നതെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. അനധികൃതമായി ഇരുമ്പയിര് കുഴിച്ചെടുത്ത് നാട് കൊള്ളയടിക്കുകയായിരുന്നു ഇക്കൂട്ടര്‍ . ആന്ധ്രയുടെയും കര്‍ണാടകയുടെയും അതിര്‍ത്തിയിലാണ് ഈ കൊള്ളയടി. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹായം ഇക്കൂട്ടര്‍ക്ക് ലഭിച്ചിരുന്നു. അദ്ദേഹം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെതുടര്‍ന്ന് റോസയ്യസര്‍ക്കാര്‍ അധികാരത്തില്‍വന്ന സന്ദര്‍ഭത്തിലാണ് 2009 ഡിസംബറില്‍ റെഡ്ഡിസഹോദരന്മാര്‍ക്കെതിരെ സിബിഐ കേസ് ചാര്‍ജുചെയ്തത്.
വൈ എസ് രാജശേഖരറെഡ്ഡി കോണ്‍ഗ്രസിന്റെ ദേശീയനേതാവായി ഉയര്‍ത്തിക്കാട്ടപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുകയും അതേ അവസ്ഥ തുടരുകയും ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളായ റെഡ്ഡിസഹോദരന്മാരും ചേര്‍ന്നുള്ള ഈ കൊള്ളയടി വിരാമമില്ലാതെ തുടര്‍ന്നേനെ. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ജഗന്‍മോഹന്‍റെഡ്ഡി കോണ്‍ഗ്രസിനെതിരായി തിരിഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് സിബിഐ അന്വേഷണം ആവഴിക്ക് പോയത്. എന്നിട്ടും രണ്ടുവര്‍ഷം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. ജനാര്‍ദനറെഡ്ഡിയെയും സഹോദരീഭര്‍ത്താവിനെയും ജാമ്യത്തിലിറക്കാന്‍ 11 അഭിഭാഷകരാണ് സിബിഐ കോടതിയില്‍ ഹാജരായതെന്നത് ഇവരുടെ പണക്കൊഴുപ്പ് വ്യക്തമാക്കാനുതകുന്നതാണ്. പണം വാരിവിതറിയാണ് ഇവര്‍ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിച്ചതും തെരഞ്ഞെടുപ്പില്‍ ജയിച്ചതും. റെഡ്ഡിസഹോദരന്മാരുടെ പണത്തിന്റെ കുത്തൊഴുക്കിനുമുമ്പില്‍ ബിജെപി നേതാക്കളുടെ കണ്ണ് മഞ്ഞളിച്ചുപോയി. പ്രതിപക്ഷനേതാവ് സുഷമ സ്വരാജാണ് റെഡ്ഡിസഹോദരന്മാര്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയത്. അഴിമതി നടത്തുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുകയായിരുന്നു. അഴിമതിക്കെതിരെയുള്ള അവരുടെ രോഷപ്രകടനം വെറും അഭിനയംമാത്രമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ . കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞുകഴിഞ്ഞു. ഇക്കൂട്ടരുടെ തനിനിറം മനസ്സിലാക്കാന്‍ , ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളെ സഹായിക്കുമെന്ന് കരുതാം. ഈ കൊള്ളയടി അവസാനിപ്പിച്ചേ മതിയാകൂ.
(ദേശാഭിമാനി-എഡിറ്റോറിയല്‍-07-09-2011)
അണ്ണാ ഹസാരെ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തിനു് ഇടതു് പക്ഷം നല്‍കുന്ന പിന്തുണ
ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തോടു് ഇടതു് പക്ഷം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയും അതിനെ ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ ചെറുത്തു് നില്പു് സംഘടിപ്പിക്കുകയുമുണ്ടായി. അണ്ണാ ഹസാരെ നയിക്കുന്ന സമരത്തിന്റേയും അതു് മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടുകളുടേയും പരിമിതികള്‍ ചൂണ്ടിക്കാണിച്ചു് കൊണ്ടു് തന്നെയാണു് ആ സമരത്തെ ഇടതു് പക്ഷം പിന്തുണക്കുന്നതു്. ചൂഷണോപാധിയായും മൂലധനം സമാഹരിക്കാനുള്ള മാര്‍ഗ്ഗമായും വന്‍തോതില്‍ അഴിമതിയും പൊതു മുതല്‍ കൊള്ളയും നടത്തുന്നതും അതിലൂടെ ജന ജീവിതം ദുരിതമയമാക്കുന്ന പട്ടിണിയും പണപ്പെരുപ്പവും വിലക്കയറ്റവും വിഭവ ദാരിദ്ര്യവും സൃഷ്ടിക്കുന്നതും മൂലധനാധിപത്യമാണു് എന്നും അതാണു് ഇന്നു് അഴിമതിയുടെ മുഖ്യമായ ഉറവിടം എന്നും ഇടതു് പക്ഷം ചൂണ്ടിക്കാട്ടുന്നു. അവയടക്കം അഴിമതിയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരായ സമരമായി ലോക്പാല്‍ സമരത്തെ മുന്നോട്ടു് നയിക്കാനാണു് ഇടതു് പക്ഷം ശ്രമിക്കുന്നതു്. അതേ സമയം ഇടതു് പക്ഷ നിലപാടുകളുടെ പേരില്‍ അണ്ണാഹസാരെ നയിക്കുന്ന സമരം ഭരണ വര്‍ഗ്ഗത്തേയും സാമ്രാജ്യത്വത്തേയും സഹായിക്കുന്നതാണെന്നും കുത്തക മുതലാളിത്തവും മാധ്യമങ്ങളുമാണു് അവയ്ക്കു് പിന്നിലെന്നും അരാഷ്ട്രീയ വാദം ശക്തിപ്പെടുകയാണു് അതിലൂടെ നടക്കുന്നതെന്നും മറ്റുമുള്ള വിമര്‍ശനങ്ങളിലൂടെ ആ സമരത്തില്‍ നിന്നു് മാറി നില്കുക എന്ന നിലപാടും ഗണ്യമായ ഒരു വിഭാഗം ഇടതു് പക്ഷ ബുദ്ധി ജീവികള്‍ എടുത്തു് കാണുന്നു. ഇവിടെ പ്രശ്നം, വിശകലനവും വിമര്‍ശനവും ചൂണ്ടുന്ന ദിശയാണു്, അതിന്റെ ലക്ഷ്യമാണു്.
സമരം എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടിലേക്കെത്തിക്കുന്ന വാദങ്ങള്‍ പരിശോധിക്കാം.
* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ യുപിഎ സര്‍ക്കാരാണുള്ളതു്, ജനങ്ങള്‍ക്കു് സര്‍ക്കാരിനോടുള്ള രോഷം വഴിമാറ്റി വിടുകയാണു്, പ്രഷര്‍ കുക്കറിന്റെ സേഫ്റ്റിവാല്‍വു് പൊട്ടിത്തെറി ഒഴിവാക്കുന്നതു് പോലെ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മര്‍ദ്ദം കുറച്ചു് സര്‍ക്കാരിന്റെ പതനവും ബദല്‍ സംവിധാനം വരുന്നതും ഒഴിവാക്കി ആ സര്‍ക്കാരിനെ സഹായിക്കുന്നതാണു് ഈ സമരം.
* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ ബിജെപിയാണു്, സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ മുങ്ങിയ ബിജെപി സര്‍ക്കാരുകള്‍ മൂലം വികൃതമായ ബിജെപിയുടെ മൂഖം രക്ഷിച്ചു് ബിജെപിയെ വളര്‍ത്താനാണു് അതുപകരിക്കുക.
* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ എന്‍ജിഓ കളും അവര്‍ക്കു് പിന്നില്‍ സാമ്രാജ്യത്വവുമാണു്
* മാധ്യമങ്ങളാണു് ഈ സമരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു്
* ഒരു വിഭാഗം കുത്തകകളാണു് സമരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു്
* അരാഷ്ട്രീയത പ്രചരിപ്പിക്കുന്നു, ഉറപ്പിക്കുന്നു
* ജനാധിപത്യ സ്ഥാപനങ്ങളെ അവമതിക്കുന്നു
* ജനങ്ങള്‍ക്കു് നിലവിലുള്ള വ്യവസ്ഥിതിയിലുള്ള വ്യാമോഹം നിലനിര്‍ത്തുന്നു, ഉറപ്പിക്കുന്നു
മേല്പറഞ്ഞ വിമര്‍ശനങ്ങള്‍ ചൂണ്ടുന്ന ദിശയെന്താണു് ? സമരമേ ശരിയല്ല, ശരിയായ ലക്ഷ്യമല്ല സമരക്കാര്‍ക്കുള്ളതു്, സമരം തന്നെ അഴിമതിക്കെതിരല്ല, മറിച്ചു് മറ്റെന്തോ ലക്ഷ്യമാണുള്ളതു്, സമരം ഒരു കാപട്യമാണു് എന്നൊക്കെയാണു് ഈ വാദഗതി സൂചിപ്പിക്കുന്നതു്. അതിനാല്‍, ജനങ്ങളും ഇടതു് പക്ഷവും ഈ സമരത്തിനെതിരെ നിലകൊള്ളുന്നതിലേക്കും സമരത്തിനു് ജന പിന്തുണ നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. എതിര്‍പ്പിലേക്കു് നീങ്ങുമ്പോള്‍ ഭരണ പക്ഷത്തോടൊപ്പം നിന്നു് സമരത്തെ എതിര്‍ക്കുന്നതിലേക്കും ഭരണ പക്ഷത്തെ സഹായിക്കുന്നതിലേക്കും നയിക്കുന്നു. സമരം ക്ഷീണിക്കുന്നു. അഴിമതി വിരുദ്ധ നിലപാടു് ക്ഷീണിക്കുന്നു. ഇപ്പോള്‍ തന്നെ, എല്ലാവരും അഴിമതിക്കാരാണെന്ന ഒരു പൊതു ബോധം ഒട്ടേറെ ആളുകളില്‍ അഴിമതിക്കാരായ മൂതലാളിത്ത ഭരണക്കാര്‍ സൃഷ്ടിച്ചിട്ടുണ്ടു്. മുതലാളിത്തം അഴിമതിയും പൊതു മുതല്‍ ധൂര്‍ത്തും നിര്‍ബാധം തുടരുന്നു. ജനസമ്പത്തു് ശോഷിക്കുന്നു. ജനങ്ങള്‍ വര്‍ദ്ധിച്ച ദുരിതം പേറുന്നു.
അതിനു് പകരം ഇടതു് പക്ഷത്തിന്റെ നിലപാടു്, പ്രായോഗികമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നതു് പോലെ, ഈ സമരത്തെ സഹായിക്കുക, പരിമിതികള്‍ ചൂണ്ടിക്കാട്ടി തിരുത്തുക, സമഗ്രമായ നിലപാടു് രൂപപ്പെടുത്തുക, സമരം മുന്നോട്ടു് നയിക്കുക, ശരിയായ നിലപാടുകളിലേക്കു് എത്തിക്കുക, ഭരണ വര്‍ഗ്ഗത്തേയും അതു് പിന്തുടരുന്ന ഉദാര നയങ്ങളേയും അതിന്റെ പ്രണേതാക്കളായ സാമ്രാജ്യത്വത്തേയും ധന മൂലധനത്തേയും തുറന്നു് കാട്ടുക, അവയ്ക്കെതിരായി ജനങ്ങളുടെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണു്.
അത്തരം ജനകീയ സമരങ്ങള്‍ക്കു് പിന്നില്‍ തല്പര കക്ഷികള്‍ അണിനിരക്കുക എന്നതും അവര്‍ക്കനുകൂലമായി സമരത്തെ വക്രീകരിക്കാന്‍ ശ്രമിക്കുക എന്നതും അവരുടെ താല്പര്യ സംരക്ഷണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി അവര്‍ ചെയ്യുന്നതാണു്. അങ്ങിനെ അണിനിരക്കുന്നവരില്‍ വിരുദ്ധ താല്പര്യമുള്ളവരും ഉണ്ടാകാം. സമരത്തിന്റെ പിന്നില്‍ കാപട്യത്തോടെ ആരെങ്കിലും അണിനിരക്കുന്നതിന്റെ പേരില്‍ അഴിമതി വിരുദ്ധ സമരത്തേയും അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ചു് നിന്നു് സമരത്തില്‍ ആത്മാര്‍ത്ഥമായി അണിനിരന്നിരിക്കുന്നവരേയും അടച്ചാക്ഷേപിക്കുന്നതു് യുക്തി സഹമല്ല. ഇന്നത്തെ സങ്കീര്‍ണ്ണവും ഉദ്ദിഗ്നവുമായ ദശാ സന്ധിയില്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ കേവലമായ നിലപാടുകളിലൂടെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. അവയിലെ വൈരുദ്ധ്യങ്ങള്‍ കുലങ്കഷമായ വിലയിരുത്തലുകള്‍ക്കു് വിധേയമാക്കുകയും മാറ്റത്തിന്റെ ശക്തികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും പിന്തിരിപ്പന്‍ ശക്തികളെ ഒറ്റപ്പെടുത്തുകയുമാണു് പുരോഗമന വാദികളുടെ കടമ.
ഭരണ കക്ഷി
ഭരണ കക്ഷി സമരത്തില്‍ ഇടപെടാനും സമരത്തെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടു്. അതു് കൂടുതലും ഭയത്തില്‍ നിന്നുണ്ടായ ഇടപെടലുകളാണു്. അതാണു് മന്ത്രിമാരുടെ അമിത ശുഷ്കാന്തിയും ഹസാരെയോടുള്ള ചര്‍ച്ചയും മറ്റും കാണിക്കുന്നതു്. ചില ഇടപെടലുകള്‍ സമരം മുതലെടുക്കാനുദ്ദേശിച്ചുള്ളതാണു്. പ്രതിപക്ഷത്തെ മാറ്റിനിര്‍ത്തിയുള്ള സംയുക്ത ലോക്പാല്‍ കമ്മിറ്റിയും മറ്റും കാണിക്കുന്നതു് പോലെ. അവരുടെ തന്ത്രം സമരക്കാരെ വിലയ്ക്കെടുക്കുകയോ സങ്കീര്‍ണ്ണമായ നിയമ നിര്‍മ്മാണത്തിന്റെ നൂലാമാല ചൂണ്ടിക്കാട്ടി നാളതു് വരെ തങ്ങളുടെ പിന്തുണക്കാരായിരുന്ന സമരക്കാരെ സമാധാനിപ്പിച്ചു് പിന്മാറ്റുകയോ സാദ്ധ്യമല്ലാതെ വന്നാല്‍ ഭീഷണിപ്പെടുത്തി സമരം പിന്‍വലിപ്പിക്കുകയോ ഒക്കെ ആകാം. എന്നാല്‍ സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍, കൈകാര്യം ചെയ്തരീതി മൂലം, പാളി. അതു് ഭരണ കക്ഷിക്കു് വലിയ തിരിച്ചടിയായി. ജനാധിപത്യ ധ്വംസനത്തിനെതിരെ ഇടതു് പക്ഷവും പ്രതിപക്ഷമൊന്നാകെയും രംഗത്തു് വന്നതും ഭരണ പക്ഷത്തെ വെട്ടിലാക്കി. ഇത്തരുണത്തില്‍, ഇടതു് പക്ഷത്തിന്റെ സമര പങ്കാളിത്തം ഭരണക്കാരെ കൂടുതല്‍ വിട്ടു് വീഴ്ചകള്‍ക്കു് നിര്‍ബ്ബന്ധിതമാക്കും. ശക്തമായ അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ക്കും വഴിയൊരുക്കും. അഴിമതി മൂലധനാധിപത്യത്തിന്റെ നിലനില്പിന്റെ മാര്‍ഗ്ഗമായിരിക്കെ പൊതു മുതലിന്റെ കൊള്ള എത്ര പരിമിതമായി പോലും അസാദ്ധ്യമാകുന്നതു് മുതലാളിത്ത പ്രതിസന്ധി രൂക്ഷമാക്കും.
ജനങ്ങള്‍ക്കു് സര്‍ക്കാരിനോടുള്ള രോഷം വഴിമാറ്റി വിടുകയാണു് സമരത്തിലൂടെ നടക്കുന്നതെന്നാണു് ഒരു വാദം. പ്രഷര്‍ കുക്കറിന്റെ സേഫ്റ്റിവാല്‍വു് പൊട്ടിത്തെറി ഒഴിവാക്കുന്നതു് പോലെ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മര്‍ദ്ദം കുറച്ചു് സര്‍ക്കാരിന്റെ പതനവും ബദല്‍ സംവിധാനം വരുന്നതും ഒഴിവാക്കി ആ സര്‍ക്കാരിനെ സഹായിക്കുന്നതാണു് പോലും ഈ സമരം. ഈ വാദഗതി സര്‍ക്കാരിന്റെ താല്പര്യത്തില്‍ ശരിയാണു്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതു് പോലെ തന്നെ കാര്യങ്ങള്‍ നടന്നാല്‍. സമരങ്ങളോടുള്ള തൊഴിലാളി വര്‍ഗ്ഗ നിലപാടിനെ മുതലെടുക്കാന്‍ ചില മാനേജ്മെന്റു് വിദഗ്ദ്ധര്‍ പറയാറുള്ള ഒരു വാദഗതിയാണതു്. കമ്പിത്തപാല്‍ തൊഴിലാളികളായ ഞങ്ങളുടെ സമ്മേളനത്തില്‍ വന്നു് 1987 ല്‍ ടെലികോം വകുപ്പിലെ സംയുക്ത ചര്‍ച്ചാവേദിയുടെ ചാര്‍ജ്ജുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞും ഞാന്‍ ഇതു് കേട്ടിട്ടുണ്ടു്. പക്ഷെ, ജനങ്ങളേയും തൊഴിലാളി വര്‍ഗ്ഗത്തേയും സംബന്ധിച്ചിടത്തോളം സമരം ഒരു തുടര്‍ പ്രക്രിയയാണു്. ചില ഘട്ടങ്ങളില്‍ ഒത്തു് തീര്‍പ്പുകള്‍ വേണ്ടിവരും. ചില സമരങ്ങള്‍ വിജയമായിരിക്കും. ചില സമരങ്ങള്‍ പരാജയപ്പെടും. വിജയമായാല്‍ അതിന്റെ നേട്ടം ഉപയോഗിച്ചും പരാജയപ്പെട്ടാല്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും വീണ്ടും വര്‍ദ്ധിച്ച വീറോടെ സമര രംഗത്തിറങ്ങാന്‍ വര്‍ഗ്ഗ ഭരണം നിലനില്‍ക്കുവോളം ജനങ്ങളും തൊഴിലാളികളും നിര്‍ബന്ധിതരാണു്. അതിനാല്‍, ഏതു് സമരത്തേയും ഭരണ വര്‍ഗ്ഗത്തിനു് ആശ്വാസം പകരുന്ന ഒന്നായിട്ടും കാണാം. ഭരണ വര്‍ഗ്ഗത്തെ പരാജയപ്പെടുത്തി, ഭരണാധികാരം തൊഴിലാളി വര്‍ഗ്ഗം പിടിച്ചെടുക്കുന്ന സമരത്തെ പോലും അത്തരത്തില്‍ ആശ്വാസം പകരുന്നതായി അവതരിപ്പിക്കാം. പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചു് കഴിഞ്ഞല്ലോ ? ഇനി കൂടുതല്‍ അപകടം, ഇനിയൊരു പൊട്ടിത്തെറി ഒഴിവാകുമല്ലോ ? എന്നിങ്ങെനെയും ചിന്തിക്കാം!
സമരത്തെ തൊഴിലാളി വര്‍ഗ്ഗ പക്ഷത്തു് നിന്നു് വിലയിരുത്തുന്ന രീതി പ്രഷര്‍ കുക്കര്‍ ഉദാഹരണത്തിലൂടെയല്ല. അഥവാ പ്രഷര്‍ കുക്കര്‍ ഉപമ ഉപയോഗിക്കുകയാണെങ്കില്‍, അതിനു് മറ്റൊരു വ്യാഖ്യാനമാണുള്ളതു്. പ്രഷര്‍ കുക്കര്‍ ബഹജന സമരമോ തൊഴിലാളി സമരമോ മാത്രമല്ല, മൊത്തം മുതലാളിത്ത വ്യവസ്ഥിതി തന്നെയാണു്. അതിനുള്ളില്‍ വര്‍ഗ്ഗ മര്‍ദ്ദനത്തിന്റേയും വര്‍ഗ്ഗ ചൂഷണത്തിന്റേയും വര്‍ഗ്ഗ സമരത്തിന്റേയും അമിതോല്പാദന പ്രതിസന്ധിയുടേയും വ്യാപാര മാന്ദ്യത്തിന്റേയും കോളനി വെട്ടിപ്പിടുത്തത്തിന്റേയും ലോക മഹായുദ്ധങ്ങളുടേയും ഉല്പാദന ശക്തികളുടെ വളര്‍ച്ചയുടേയും ബോധപൂര്‍വ്വമുള്ള നശീകരണത്തിന്റേയും ഭ്രാന്തന്‍ പ്രക്രിയകളാണു് നടക്കുന്നതു്. ചിലപ്പോള്‍ പുറത്തേയ്ക്കു് നീരാവി ചീറ്റും. അങ്ങിനെ ചീറ്റി പോകുന്ന അവസരങ്ങളാണു് മുകളില്‍ പറഞ്ഞ പല നിര്‍ണ്ണായക പ്രതിസന്ധികളും. തൊഴിലാളി സമരങ്ങള്‍ മാത്രമല്ല. പ്രഷര്‍ കുക്കറിന്റെ സുരക്ഷാ വാല്‍വിന്റെ ധര്‍മ്മം പൊട്ടിത്തെറി ഒഴിവാക്കുകയാണെന്നതു് മുതലാളിത്തത്തിന്റെ സൌകര്യമാണു്. അതിനെ പൊട്ടിത്തെറി ആസൂത്രിതമായി നടത്താന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് ഉപയോഗിക്കാനും കഴിയും. വാല്‍വിനു് മേല്‍ ചെറിയ മര്‍ദ്ദം കൊടുത്തു് അകത്തെ മര്‍ദ്ദം എത്ര വേണമെങ്കിലും ഉയര്‍ത്താനും തങ്ങള്‍ നിശ്ചയിക്കുന്ന സന്ദര്‍ഭത്തില്‍ മുതലാളിത്ത വ്യവസ്ഥയെന്ന പ്രഷര്‍ കുക്കര്‍ പൊട്ടിച്ചു് കളയാനും പുതിയ വ്യവസ്ഥിതി കെട്ടിപ്പടുക്കാനും തൊഴിലാളി വര്‍ഗ്ഗത്തിനുള്ള സൌകര്യം ഒരുക്കുന്നതിനാലാണതു് കഴിയുന്നതു്. ഏതായാലും പ്രഷര്‍കുക്കര്‍ തിയറി സമരത്തോടുള്ള തൊഴിലാളി വര്‍ഗ്ഗ വ്യാഖ്യാനത്തിനു് നിരക്കുന്നതല്ല. അണ്ണാ സംഘം നയിച്ച അഴിമതി വിരുദ്ധ സമരം കൊണ്ടു് യുപിഎ സര്‍ക്കാരിനു് നേട്ടമല്ല, കോട്ടമാണു് ഉണ്ടായിട്ടുള്ളതു്, മുതലാളിത്തത്തിനു് മൊത്തത്തില്‍ ഇനിയും ഉണ്ടാകാന്‍ പോകുന്നതും നേട്ടമല്ല.
ബിജെപി
ബിജെപിയാകട്ടെ, സമരത്തെ തട്ടിക്കൊണ്ടു് പോകാനും കോണ്‍ഗ്രസിനെതിരെ ജനങ്ങളെ അണിനിരത്തി ഭരണം പിടിച്ചെടുക്കാനും ശ്രമിക്കുന്നതു് പ്രതിപക്ഷമെന്ന പങ്കിനു് ചേര്‍ന്നതു് തന്നെ. അവരേയും കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. സംസ്ഥാനങ്ങളില്‍ ബിജെപി ഭരണങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നതിനാല്‍ അഴിമതി വിരുദ്ധ സമരം നേരിട്ടു് നടത്താന്‍ അവര്‍ക്കാവാത്ത സ്ഥിതിയുണ്ടു്. അതിനു് പരിഹാരമായി അണ്ണാ സമരത്തെ ഉപയോഗിച്ചു് അഴിമതി വിരുദ്ധ മുഖം കൈവരിക്കാനും ജനശ്രദ്ധ തിരിച്ചു് വിടാനും അവര്‍ ശ്രമിക്കുന്നുണ്ടു്. ഇടതു് പക്ഷം ഇടപെട്ടു് മാത്രമേ സമരത്തെ അത്തരം മുതലെടുപ്പുകളില്‍ നിന്നു് രക്ഷിക്കാനാവൂ. മൂലധനാധിപത്യ വ്യവസ്ഥയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളുമെന്ന നിലയില്‍ ബിജെപിക്കു് പൊതു മുതലിന്റെ കൊള്ളയോ ഇതര അഴിമതിയോ അവസാനിപ്പിക്കുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. വെറും മുതലെടുപ്പിനു് മാത്രം അഴിമതി വിരുദ്ധത പറയുന്നു എന്നേയുള്ളു. സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന അഴിമതികളും അവരുടെ ധന മൂലധന പ്രീണന നയങ്ങളും ഇക്കാര്യം തെളിയിക്കുന്നു.
എന്‍ജിഓകളും സാമ്രാജ്യത്വവും
അണ്ണാ ഹസാരെ സമരത്തിന്റെ പുറകില്‍ അണിനിരന്നിരിക്കുന്നതു് സന്നദ്ധ സംഘടനകളാണെന്നതു് നേരു്. അത്തരം സംഘടനകള്‍ നിലവിലുള്ള വ്യവസ്ഥ നിലനിര്‍ത്തുക എന്ന ദൌത്യമാണു് നിര്‍വഹിക്കുന്നതു് എന്നതും നേരു്. പല സംഘടനകള്‍ക്കും പിന്നില്‍ സാമ്രാജ്യത്വം കളിക്കുന്നുണ്ടെന്നതും ശരി. ഇവിടെ അണ്ണാ ഹസാരേയ്ക്കു് പിന്നില്‍ അണിനിരന്നിരിക്കുന്ന സംഘടനകള്‍ക്കു് വിദേശ പണം കിട്ടുന്നുണ്ടാകാം. അവയ്ക്കു് പിന്നിലും സാമ്രാജ്യത്വ അജണ്ടകളുണ്ടാകാം. ഒരു പക്ഷെ, സാമ്രാജ്യത്വത്തിനു് ഇന്ത്യാ സര്‍ക്കാരിനു് തലവേദന സൃഷ്ടിക്കുക എന്ന അജണ്ട പോലും ഉണ്ടാകാം. ഇന്നു് ഇന്ത്യയാണു് ചൈനക്കു് ശേഷം അമേരിക്ക ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നതു്. ചൈന ആ കടം ഉപയോഗിച്ചു് സാമ്രാജ്യത്വ മേധാവിത്വം തകര്‍ക്കാനായിരിക്കും നോക്കുക. ഇന്ത്യ പക്ഷെ, മുതലാളിത്ത താല്പര്യം കാരണം അങ്ങിനെയായിക്കൊള്ളണമെന്നില്ല. അതേ സമയം, ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാനുള്ള ഇന്ത്യയുടേയും ഭരണാധികാരികളുടേയും സ്വാഭാവിക ശ്രമങ്ങള്‍ അമേരിക്കക്കു് തലവേദന സൃഷ്ടിക്കാം. അതൊഴിവാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുക സ്വാഭാവികം. അതിന്റെ ഭാഗമാകാം അവരുടെ നോട്ടം. ഇടതു് പക്ഷം മാറി നിന്നാല്‍ അവരുടെ മുതലെടുപ്പും സാധ്യമാകും. മറിച്ചു് ഇടതു് പക്ഷം ഈ സമരത്തെ മുന്നോട്ടു് നയിച്ചാല്‍ അതു് സമ്രാജ്യത്വ അജണ്ടക്കെതിരായി ഉപയോഗപ്പെടും.
കുത്തക മാധ്യമങ്ങള്‍
മാധ്യമങ്ങള്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ഇത്തരം സമരങ്ങളുടെ പിന്നില്‍ അണിനിരന്നിട്ടുണ്ടു്. ഇത്തരം സമരങ്ങള്‍ വ്യവസ്ഥിതിക്കെതിരല്ലെന്നും അതിന്റെ നിലനില്പിനു് സഹായകരമാകുമെന്നും അവര്‍ കാണുന്നു. ഇടതു് പക്ഷത്തെ പിന്തുണക്കാന്‍ അതേ കാരണം കൊണ്ടു് അവര്‍ക്കു് കഴിയില്ല. അവരോടുള്ള വിരോധം വെച്ചു് സമരത്തെ നാം എതിര്‍ക്കേണ്ടതില്ലല്ലോ ? അവരില്‍ നിന്നു് സമരത്തെ രക്ഷപ്പെടുത്തി മുന്നോട്ടു് നീക്കാന്‍ ഇടതു് പക്ഷ സഹായവും പങ്കാളിത്തവും ഉപകരിക്കും. മാധ്യമങ്ങള്‍ ഇടതു് പക്ഷ മുന്‍കൈകളെ തമസ്കരിക്കുന്നതിനു് മറ്റു് സമരങ്ങളെ കുറ്റം പറയുന്നതു് പരിഹാരമല്ല. കുത്തക മൂലധനം നിയന്ത്രിക്കുന്ന മാധ്യമങ്ങളെ ആശ്രയിച്ചു് ഇടതു് പക്ഷത്തിനു് മുന്നേറാനാവില്ല. അതിനു് ഇടതു് പക്ഷം ബദല്‍ മാധ്യമങ്ങളുടെ ജനകീയ ശൃംഘല സൃഷ്ടിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു.
കുത്തക മൂലധന ശക്തികള്‍
മൂലധനാധിപത്യത്തിന്റെ ചില വിഭാഗങ്ങള്‍ ഈ സമരത്തിനു് പിന്നിലുണ്ടു്. ശരിയാണു്. ഇന്നു് നടക്കുന്ന കൊള്ളയില്‍ എതിര്‍പ്പുള്ളവരാകാം, കൊള്ളമുതല്‍ പങ്കു് വെയ്ക്കുന്നതില്‍ അസംതൃപ്തരായവരാകാം. ഏതായാലും മൂലധനാധിപത്യ ശക്തികള്‍ക്കിടയിലെ, മൂലധന വ്യവസ്ഥയിലെ, വിള്ളലോ നിലനില്‍ക്കുന്ന പ്രശ്നങ്ങളോ ആണു് വെളിവാക്കപ്പെടുന്നതു്. അവ മുതലെടുത്തു് സമരത്തെ മുന്നോട്ടു് നീക്കാന്‍ ഇടതു് പക്ഷ ഇടപെടല്‍ ആവശ്യമാണു്.
ഇടതു് പക്ഷം
മേല്പറഞ്ഞവയെല്ലാം നിലവിലുള്ള വ്യവസ്ഥിതിക്കുള്ളില്‍ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളുടെ പ്രതിഫലനമാണു്. അവയെ ഉപയോഗിക്കുകയും അവ മൂര്‍ച്ഛിപ്പിക്കുകയും ജനങ്ങളെ അണിനിരത്തി മുന്നേറുകയുമാണു് ഇടതു് പക്ഷത്തിന്റെ കടമ. ജനങ്ങള്‍ അഴിമതിക്കെതിരെ രംഗത്തു് വരുന്നു. ഇടതു് പക്ഷവും കൂടി ചേര്‍ന്നാല്‍ നല്ലൊരു ശക്തിയാകും. സമരം ശക്തമായി മുന്നേറിയാല്‍ ഇടതു് പക്ഷത്തിനു് നേട്ടമേ ഉണ്ടാകൂ. കോട്ടം ഭരണ വര്‍ഗ്ഗത്തിനു് മാത്രമാണു്.
മറിച്ചു് സമരത്തിന്റെ ഒരു ഘട്ടത്തില്‍, സമരത്തില്‍ നിന്നു് ഹസാരേയും കൂട്ടരും പിന്മാറിയാല്‍ അതു് സമര സജ്ജരായി രംഗത്തു് വന്നിട്ടുള്ള ജനങ്ങള്‍ സഹിക്കില്ല. അവര്‍ കൂടുതല്‍ വിശ്വസ്തരായ ഇടതു് പക്ഷത്തേക്കു് മാറി ചിന്തിക്കുക സ്വാഭാവികം. കാരണം ഇടതു് പക്ഷമാണു് അഴിമതിക്കെതിരായി ആത്മാര്‍ത്ഥമായി നിലകൊള്ളുന്ന ഒരേ ഒരു വിഭാഗമെന്നു് ജനങ്ങള്‍ക്കറിയാം. അവര്‍ പക്ഷെ ഇടതു് പക്ഷത്തണിനിരക്കാത്തതു് മറ്റു് രാഷ്ട്രീയ നിലപാടുകളിലെ മുന്‍വിധി കാരണമാണു്. അവരിലേക്കെത്താന്‍ ഇടതു് പക്ഷത്തിനാകാത്തതും കാരണമാണു്. അതിനുള്ള ഒരവസരമായി ഈ സമരം ഉപകരിക്കുന്നു. അതാകട്ടെ, ഇടതു് പക്ഷത്തിനു് മുന്നേറാനുള്ള മാര്‍ഗ്ഗം തന്നെയാണു്.
ഇവയെല്ലാം സമരത്തിന്റെ ഗതി വിഗതികളില്‍ ഉണ്ടാകാവുന്ന വളവു് തിരിവുകള്‍ക്കനുസരിച്ചു് വ്യത്യസ്തമാകാം. എങ്കിലും നേട്ടം ജനങ്ങള്‍ക്കും ഇടതു് പക്ഷത്തിനും തന്നെ. കാരണം, ഈ സമരത്തിനാധാരമായ വിഷയം ഇടതു് പക്ഷ സൃഷ്ടിയല്ല, പ്രതിസന്ധിയും ഇടതു് പക്ഷത്തിന്റേതല്ല, ഭരണവര്‍ഗ്ഗത്തിന്റേതാണു്. അതുപയോഗിക്കുകയും ജനങ്ങളെ അണിനിരത്തുകയും കൂടുതല്‍ ജനകീയ സമരങ്ങളിലേക്കു് നയിക്കുകയുമാണു് ഇടതു് പക്ഷം ചെയ്യേണ്ടതു്.
അഴിമതിയും കൈക്കൂലിയും
വലിയ അഴിമതിയും ചെറിയ അഴിമതിയും എന്ന ഒരു വേര്‍തിരിവു് ചിലര്‍ കൊണ്ടു് വന്നു് കാണുന്നു. ഹസാരെ സമരത്തില്‍ ഉയര്‍ത്തപ്പെട്ട ആവശ്യം ജനങ്ങളെ നേരിട്ടു് ബാധിക്കുന്ന ബാബുമാരുടെ അഴിമതിയായിരുന്നു. ദൃശ്യമാധ്യമക്കാര്‍ നടത്തിയ മുഖാമുഖങ്ങളില്‍ സാധാരണക്കാര്‍ ഉന്നയിച്ചവ ഏറിയ കൂറും അത്തരത്തിലുള്ളവയായിരുന്നു. അതു് സ്വാഭാവികം. അവര്‍ക്കറിയുന്നതു് അവയാണു്. കോര്‍പ്പറേറ്റു് തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതികള്‍ മൂടിവെയ്ക്കാന്‍ ബാദ്ധ്യതപ്പെട്ട കുത്തക മാധ്യമങ്ങളായിരുന്നു അവയ്ക്കു് പ്രചരണം കൊടുക്കാതിരുന്നതു്. പക്ഷെ, സമരം ഉയര്‍ന്നതു് തന്നെ കോര്‍പ്പറേറ്റു്-രാഷ്ട്രീയാഴിമതികളുടെ പശ്ചാത്തലത്തിലാണു്. അതിനെതിരായ പ്രതികരണമായാണു്. സ്വാഭാവികമായും അവയും ജനങ്ങളുടെ ശ്രദ്ധയിലേക്കു് വരാന്‍ സമരം ഉപകരിച്ചിട്ടുണ്ടു്. ഇടതു് പക്ഷത്തിന്റെ ഇടപെടല്‍ ആ ദിശയിലേക്കു് ചര്‍ച്ച തിരിച്ചു് വിടുകയും ചെയ്തു. മാത്രമല്ല, അഴിമതിക്കോ കൈക്കൂലിക്കോ മാത്രം, വലിയ അഴിമതിക്കോ ചെറിയ അഴിമതിക്കോ മാത്രം എതിരായ സമരം പോലും തുടങ്ങിക്കഴിഞ്ഞാല്‍ ക്രമേണ എല്ലാ വിധ അഴിമതിക്കും എതിരായ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും. എന്തെന്നാല്‍, ഉദ്യോഗസ്ഥ തലത്തില്‍, താഴേ തട്ടിലുള്ള അഴിമതിയിലുണ്ടാകുന്ന കുറവും മൂലധനത്തെ തന്നെയാണു് ബാധിക്കുന്നതു്. കാരണം, കൈക്കൂലിയിലൂടെ കാര്യം കാണുന്നതു് ഏറിയകൂറും മൂലധന ഉടമകള്‍ തന്നെയാണു്. പാവപ്പെട്ടവനു് പാവപ്പെട്ടവനായതിനാല്‍ തന്നെ കൈക്കൂലി കൊടുക്കാനുള്ള കഴിവില്ല. ചെറുകിടമുതലാളിക്കു് പോലും അഴിമതി ഗുണകരമല്ല. കാരണം, അവര്‍ക്കു് കുത്തക മുതലാളിയുമായി കൈക്കൂലിക്കാര്യത്തില്‍ മത്സരിക്കാനുള്ള കഴിവില്ല. ഉദ്യോഗസ്ഥനു് കിട്ടുന്ന കൈക്കൂലി മൂലധന ഉടമകള്‍ക്കു് നല്‍കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ക്കുള്ള പ്രതിഫലമാണു്. തുടര്‍ന്നു്, കൈക്കൂലിയോടുള്ള ആകര്‍ഷണം മൂലം ധനമൂലധന ശക്തികള്‍ നടത്തുന്ന പൊതുമുതല്‍ കൊള്ളയ്ക്കു് കൂട്ടു് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ അതു് മൂലം തന്നെ അഴിമതി ഭരണത്തിനു് അനുകൂലമായി ചിന്തിക്കുകയും അതു് നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുക സ്വാഭാവികമാണു്. അഴിമതിയും കൈക്കൂലിയും മൊത്തത്തിലോ, അഴിമതിനടക്കുമ്പോള്‍ തന്നെ കൈക്കൂലിമാത്രമായോ പോലും, തടയപ്പെടുന്നതിലൂടെ അഴിമതിയോടുള്ള അവരുടെ ആഭിമുഖ്യം ഇല്ലാതാകുകയും അഴിമതി സംവിധാനം അവസാനിപ്പിക്കാനുള്ള സമരത്തില്‍ അണിനിരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യും.
ഈ സമരത്തിലൂടെ ഉണ്ടാകുന്ന ജനകീയ ഉണര്‍വ്വും ബോധവല്കരണവും കൂടുതല്‍ ജനാധിപത്യ വിപുലീകരണത്തിനായി ഉപയോഗിക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയും. പാര്‍ലമെണ്ടിന്റെ പരമാധികാരം എന്നതൊക്കെ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം അഴിമതി വിഷയത്തില്‍ നിന്നു് ഒളിച്ചോടാനുള്ള മാര്‍ഗ്ഗമായി ഉന്നയിച്ചതാണു്. ഭരണ വര്‍ഗ്ഗത്തിനു് പാര്‍ലമെണ്ടിനോടും ഭരണ ഘടനാ സ്ഥാപനങ്ങളോടുമുള്ള അവജ്ഞ അടിയന്തിരാവസ്ഥയിലും മറ്റും ജനങ്ങള്‍ കണ്ടതാണു്. അവരുടെ ജനാധിപത്യ പ്രേമത്തിനു് അതിലപ്പുറം അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ പാര്‍ലമെണ്ടിനല്ല, ജനങ്ങള്‍ക്കാണു് പരമാധികാരം എന്ന ഭരണ ഘടനാ നിലപാടു് അംഗീകരിച്ചെടുപ്പിക്കുക എന്നതു് ജനകീയ ഇടപെടലുകള്‍ക്കു് ആക്കം കൂട്ടുന്നതും ജനാധിപത്യ വിപുലീകരണത്തിനു് ഉപകരിക്കുന്നതുമാണു്.
ജനപ്രതിനിധികളെ തിരിച്ചു് വിളിക്കാനുള്ള അവകാശം എന്ന ഇടതു് പക്ഷത്തിന്റെ നിലപാടു് ഈ സമരത്തിലൂടെ ഹസാരേയും കൂട്ടരും ഏറ്റെടുത്തിരിക്കുന്നു. ഇടതു് പക്ഷത്തിനു് സന്തോഷിക്കാനുള്ള മറ്റൊരു കാര്യമാണതു്.
ഇടതു് പക്ഷമില്ലാതെ ഈ സമരം അധികം മുന്നോട്ടു് പോകില്ല. ഇടതു് പക്ഷം വിട്ടു് നിന്നാല്‍ ഇത്തരം സമരങ്ങളെ തളര്‍ത്താന്‍ ഭരണ പക്ഷത്തിനു് കഴിയും. ബിജെപി അതിനു് കൂട്ടു് നില്കുകയും ചെയ്യും. മാത്രമല്ല, ഈ സമരത്തിന്റെ പരാജയം ഇടതു് പക്ഷത്തിന്റെ ഭാവി സമരങ്ങളും ഭാഗികമായി പോകാന്‍ ഇടയാക്കും. ഈ സമരത്തില്‍ നിന്നു് വിട്ടു് നില്കുന്ന ഇടതു് പക്ഷത്തെ ഒരു വിഭാഗം ജനങ്ങളെങ്കിലും സംശയത്തോടെ കാണും. അതു് കുറേക്കാലത്തേയ്ക്കു് കൂടിയെങ്കിലും നിലവിലുള്ള വ്യവസ്ഥിതിയുടെ അതിജീവനത്തിനു് സഹായകമാകും. മറിച്ചു്, ഇടതു് പക്ഷവുമായി ചേര്‍ന്നുള്ള ഈ സംയുക്ത സമരത്തിന്റെ ഭാഗികമായി പോലുമുള്ള വിജയമോ പരാജയമോ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്കുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണു് ചെയ്യുക.
ചുരുക്കത്തില്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നതിലൂടെ ജനങ്ങള്‍ക്കു് നേട്ടം മാത്രമാണുണ്ടാവുക, ഇടതു് പക്ഷത്തിന്റെ ശക്തി വര്‍ദ്ധിക്കുക മാത്രമേ ഉള്ളു. ഒന്നും നഷ്ടപ്പെടാനില്ല. ഇടതു് പക്ഷ നിലപാടു് ഈ സമരത്തിനു് അനുകൂലമായിരുന്നു. ഇടതു് പക്ഷം ഈ സമരത്തെ പിന്തുണച്ചിരുന്നു, ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്രമായി സമരം മുന്നോട്ടു് നയിച്ചിരുന്നു. വരും നാളുകളില്‍ സംയുക്ത സമരത്തിലേക്കു് മുന്നേറാനുള്ള പശ്ചാത്തലം ഒരുക്കപ്പെട്ടിരിക്കുന്നു.
ജോസഫ് തോമസ്.
അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം
Sunday, September 4, 2011
അണ്ണാ ഹസാരെ സംഘം നയിച്ച അഴിമതി വിരുദ്ധ സമരത്തെ എതിര്‍ത്ത ബുദ്ധി ജീവികള്‍ തങ്ങളുടെ നിലപാടു് പുന:പരിശോധിക്കണം
ഇടതു് പക്ഷ ബുദ്ധി ജീവികളില്‍ ഒരു വിഭാഗം അണ്ണാ ഹസാരെ സംഘം നയിച്ച അഴിമതി വിരുദ്ധ സമരങ്ങളുടെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്നതിലും പല കുറവുകളും പരിഹരിക്കത്തക്ക വിധം അണ്ണാ ഹസാരെ സംഘത്തിന്റെ നിലപാടുകള്‍ മെച്ചപ്പെടുത്തുന്നതിലും ഇടതു് പക്ഷ നേതൃത്വത്തോടൊപ്പം വലിയ പങ്കു് വഹിച്ചു. എന്നാല്‍ പരിമിതികളുടെ പേരില്‍ അതിനെതിരെ ഒട്ടേറെ കോലാഹലം സൃഷ്ടിച്ചു് കൊണ്ടു് ആ സമരത്തെ തള്ളിപ്പറയാന്‍ ശ്രമിച്ചവരാണു് ഇടതു് പക്ഷ ബുദ്ധി ജീവികളില്‍ ഗണ്യമായൊരു വിഭാഗം. വിമര്‍ശകര്‍ മാത്രമായി ഒതുങ്ങിപ്പോയ ഇടതു് പക്ഷ ബുദ്ധി ജീവികള്‍ അഴിമതിയുടെ ഗുണഭോക്താക്കളാണോ എന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ഉളവാക്കത്തക്ക തരത്തില്‍ ഭരണ വര്‍ഗ്ഗത്തിനു് സമരത്തെ അപഹസിക്കാനുള്ള കരുക്കളായി മാറിയതു് അവര്‍ക്കു് ഭൂഷണമായില്ല. അത്തരം വിമര്‍ശകര്‍ ജനകീയ മുന്നേറ്റങ്ങളെ പ്രോത്സീഹിപ്പിക്കുന്നവരല്ല, ചരിത്രം സൃഷ്ടിക്കപ്പെടുമ്പോള്‍ ജനങ്ങളോടൊപ്പം നില്‍ക്കാതെ അതിനെ എതിര്‍ത്തു് ചൂഷകര്‍ക്കു് കുടപിടിക്കുന്നവരും ചരിത്രമായിക്കഴിയുമ്പോള്‍ അതിനെ പ്രകീര്‍ത്തിച്ചു് മുതലെടുക്കുന്നവരും മാത്രമായി മാറിയ സ്ഥിതിയാണുണ്ടായതു്. ആ വിമര്‍ശകര്‍ മറുപടി പറയേണ്ട വളരെയേറെ ചോദ്യങ്ങളാണു് അവരുടെ നിഷേധാത്മക വിമര്‍ശനങ്ങളില്‍ നിന്നുയരുന്നതു്.
അഴിമതി വിരുദ്ധ സമരത്തെ തള്ളിപ്പറയുന്ന ഇടതു് പക്ഷ ബുദ്ധി ജീവികളുയര്‍ത്തിയ വാദഗതികളെല്ലാം ആരെ സഹായിക്കും ?
അഴിമതിക്കാരേയോ അഴിമതിയെ എതിര്‍ക്കുന്നവരേയോ ?
ഇന്ത്യന്‍ ഇടതു് പക്ഷത്തിന്റെ പങ്കു് സാമ്രാജ്യത്വത്തോടും അതിനെ താങ്ങി നിര്‍ത്താന്‍ വിഫല ശ്രമം നടത്തുന്ന ഭരണ വര്‍ഗ്ഗത്തോടും ഒപ്പമോ ? ജനങ്ങള്‍ക്കൊപ്പമോ ?
ഇവിടെ കണ്ടതു് ഭരണ വര്‍ഗ്ഗ പാര്‍ടികളുടെ ഉള്ളിലുണ്ടായ വിള്ളലല്ലേ ? അതോ ഇടതു് പക്ഷത്തുണ്ടായ വിള്ളലാണോ ?
ഇവിടെ നടന്ന സമരം ഇടതു് പക്ഷത്തിനെതിരെയാണെന്നു് പറയാന്‍ കഴിയുമോ ?
അതു് പാര്‍ലമെണ്ടറി വ്യവസ്ഥക്കെതിരെയാണെന്നു് പറയാന്‍ കഴിയുമോ ?
പാര്‍ലമെണ്ടറി വ്യവസ്ഥയെ ധനാധിപത്യത്തിനു് കീഴടക്കിയതിനെതിരായ സമരം എങ്ങിനെ ജനാധിപത്യത്തിനെതിരാകും ?
അഴിമതിയുടെ നൂറായിരം ചരടുകളിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെ പണാധിപത്യത്തിനു് കീഴടക്കിയവരല്ലേ യാഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിനു് കോട്ടം വരുത്തുന്നതു് ?
(മുതലാളിത്ത വര്‍ഗ്ഗ ഭരണം ഇതര വര്‍ഗ്ഗങ്ങള്‍ക്കു് മേല്‍ അടിച്ചേല്പിക്കുന്നതു് അഴിമതിയുടെ എണ്ണിയാലൊടുങ്ങാത്ത ചരടുകളിലൂടെയാണു്. അത്തരം ചരടുകള്‍ വളരെ ബൃഹത്തും സങ്കീര്‍ണ്ണവുമാണു്. ജനങ്ങള്‍ക്കു് നല്‍കുന്ന സേവനങ്ങള്‍ക്കു് അവരില്‍ നിന്നു് കൈക്കൂലി വാങ്ങുന്നതു് മുതല്‍ പൊതു മരാമത്തു് പണികളടക്കം വിവിധ മാര്‍ഗ്ഗങ്ങളിലുടെ പൊതു പണം ചോര്‍ത്തുന്നതും സാധാരണക്കാര്‍ക്കു് കിട്ടേണ്ട സഹായധനവും റേഷനും തട്ടിയെടുക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളും ജനങ്ങളുടെ നിക്ഷേപങ്ങളും ധാതു ഘനികളും എണ്ണ-വാതകപ്പാടങ്ങളും ജല സ്രോതസുകളും കാറ്റാടിപ്പാടങ്ങളും മറ്റിതര ഊര്‍ജ്ജ സ്രോതസുകളും അടക്കം പ്രകൃതി വിഭവങ്ങളും സ്വകാര്യ മൂലധന ഉടമകള്‍ക്കു് കൈമാറുന്നതും ജനങ്ങള്‍ക്കു് കിട്ടേണ്ട മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നിഷേധിച്ചുകൊണ്ടു് മൂലധനത്തിനു് നികുതി സഹായങ്ങള്‍ നല്‍കുന്നതു് വരെ അഴിമതിയുടെ ഗണത്തില്‍ പെടും. കൈക്കൂലി വാങ്ങുന്നവരും പണിയെടുക്കാതെ ജനങ്ങള്‍ക്കു് സേവനം നിഷേധിക്കുന്നവരും ഈ വര്‍ഗ്ഗ ഭരണത്തെ താങ്ങി നിര്‍ത്തുന്നവരായി മാറുന്നു. അഴിമതിയെ ന്യായീകരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുന്നു. അഴിമതി വിരുദ്ധ സമരങ്ങളെ അവര്‍ക്കു് തള്ളിപ്പറയേണ്ടി വരും.)
ഭരണ വര്‍ഗ്ഗപാര്‍ടികളും അതിനെതിരെ സമരം ചെയ്യുന്നവരും ഒരേ തരത്തില്‍ എതിര്‍ക്കപ്പെടേണ്ടവരാണോ ?
സമരക്കാര്‍ മുന്‍കാലത്തു് ഭരണ വര്‍ഗ്ഗത്തെ, ഭരണ വര്‍ഗ്ഗ പാര്‍ടികളിലൂടെ, പിന്തുണച്ചവരാണെന്നതും ആഗോളവല്കരണത്തിനെ പാടിപുകഴ്ത്തിയവരാണെന്നതും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുണ്ടോ ?
ആഗോളവല്കരണം കൊണ്ടു വന്ന ഭരണ വര്‍ഗ്ഗ പാര്‍ടികള്‍ വേട്ടക്കാരും അവരെ മുന്‍കാലത്തു് പിന്തുണച്ചവരെങ്കിലും സമരത്തിലണിനിരന്നവര്‍ അതിന്റെ ഇരകളുമാണെന്ന കാര്യം കാണാതെ പോകാമോ ?
ഇരകള്‍ ഇരപിടിയന്മാരെ തിരിച്ചറിഞ്ഞിട്ടില്ലെന്നതു് നേരു്. അതു് കൊണ്ടു് അവര്‍ ഇരകളല്ലാതാവില്ലല്ലോ ?
സമരത്തിലണിനിരന്നവരുടെ പിന്നില്‍ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനു് വേണ്ടി നിലയുറപ്പിച്ചതു്, പ്രതിപക്ഷത്തിന്റെ താല്പര്യത്തില്ലേ, സ്വാഭാവികമല്ലേ ?
സാമ്രാജ്യത്വവും ഭരണ വര്‍ഗ്ഗവും ഭരണ കൂടവും ഇത്തരം സമരങ്ങളെ (പ്രഷര്‍ കുക്കറിന്റെ വാല്‍വു് മാതിരി ജനരോഷം മയപ്പെടുത്താനോ ഭരണ വര്‍ഗ്ഗത്തിനെതിരെ ഉയര്‍ന്നു വരുന്ന മറ്റു് മേഖലകളിലെ ജന രോഷം തിരിച്ചു് വിടാനോ പുരോഗമന ശക്തികളെ അടിച്ചമര്‍ത്താനുള്ള നിമിത്തങ്ങളായോ ഒക്കെ) ഭരണ വര്‍ഗ്ഗത്തിന്റെ താല്പര്യത്തില്‍ അവര്‍ ഉപയോഗിക്കുന്നതു് എങ്ങിനെ സമരത്തെ എതിര്‍ക്കാന്‍ കാരണമാകും ?
അതു് സമരത്തേയോ സമരക്കാരേയോ തള്ളിപ്പറയാനുള്ള കാരണമാകാമോ ?
ഏറ്റവും ഇങ്ങേയറ്റം ഭരണക്കാരും സമരക്കാരും ഒരേ വര്‍ഗ്ഗപരമായ നിലപാടും താല്പര്യങ്ങളും ഉള്ളവരാണെങ്കില്‍ പോലും ഭരണ വര്‍ഗ്ഗത്തിനുള്ളിലുള്ള വൈരുദ്ധ്യമോ ഭിന്നിപ്പോ എന്ന നിലയ്ക്കെങ്കിലും ഉപയോഗപ്പെടുത്തുകയല്ലേ തൊഴിലാളി വര്‍ഗ്ഗ താല്പര്യം ?
ഇനി പറയൂ, ഇതില്‍ ഏതു് പക്ഷത്താണു് ഇടതു് പക്ഷം നില്കേണ്ടതു് ?
ഇനിയെങ്കിലും സമരത്തെ തള്ളിപ്പറഞ്ഞു് നമ്മുടെ ഭാവി മിത്രങ്ങളെ ശത്രുപക്ഷത്തേയ്ക്കു് ഓടിക്കുന്ന ചര്‍ച്ച ഒഴിവാക്കുകയല്ലേ നല്ലതു് ?
സമരക്കാര്‍ക്കു് ശത്രുക്കളുടെ ശത്രുക്കളെന്ന സാമാന്യ പരിഗണനയെങ്കിലും കൊടുത്തു കൂടേ ?
ടീം ഹസാരേയുടെ ഓരോ ചേഷ്ടകളും അരിച്ചു് പെറുക്കി വിമര്‍ശിക്കാന്‍ അവര്‍ ഇടതു് പക്ഷക്കാരാണെന്നോ അവര്‍ മാത്രമാണു് അഴിമതി വിരുദ്ധരെന്നോ ഒന്നും അവര്‍ അവകാശപ്പെട്ടിട്ടില്ലല്ലോ ?
സമരത്തിന്റെ വിമര്‍ശകര്‍ യഥാര്‍ത്ഥത്തില്‍ അഴിമതിക്കെതിരാണെങ്കില്‍ അഴിമതിക്കു് കാരണക്കാരാകുന്നവരോടല്ലേ എതിര്‍പ്പു് തോന്നേണ്ടതു് ?
എങ്കില്‍ സമരക്കാരോടല്ലേ ആഭിമുഖ്യം തോന്നേണ്ടതു് ?
സമരക്കാരെ നമുക്കനുകൂലമായി അണിനിരത്തുകയല്ലേ, നമ്മുടെ ചുറ്റുപാടുകളെ നമുക്കനുകൂലമാക്കുകയല്ലേ നാം ചെയ്യേണ്ടതു് ?
അതോ നമ്മുടെ അഹം ബോധം തൃപ്തിപ്പെടുത്തുകയാണോ നമ്മുടെ കടമ ?
വര്‍ഗ്ഗപരമായ കാരണങ്ങളാല്‍, വര്‍ഗ്ഗ വൈരുദ്ധ്യം മൂലം, ഭരണ വര്‍ഗ്ഗത്തെ അനുകൂലമാക്കാന്‍ കഴിയില്ലല്ലോ ?
ഭരണ വര്‍ഗ്ഗത്തെ പിന്തുണക്കുന്നവരെങ്കിലും അവരെ തൊലിയുരിച്ചു് കാണിക്കുന്നവരെന്ന നിലക്കു് സമരക്കാരോടു് ചെറിയ വിട്ടു് വിഴ്ച കാട്ടിക്കൊണ്ടു് അവരെ നമുക്കനുകൂലമാക്കാനുള്ള ശ്രമത്തിലേര്‍പ്പെടുകയല്ലേ നല്ലതു് ?
ഇടതു് പക്ഷം സമരത്തില്‍ നിന്നു് വിട്ടു് മാറി നിന്നു് പ്രതിലോമ ശക്തികള്‍ക്കുപയോഗിക്കാന്‍ ഈ സമരത്തെ വിട്ടു കൊടുക്കുകയാണോ അതോ അവര്‍ക്കെതിരായി ഉപയോഗിക്കുകയാണോ വേണ്ടതു് ?
ഈ ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ ഈ സമരത്തെ വിമര്‍ശിച്ചു് മാത്രം സമയം കളഞ്ഞ ബുദ്ധി ജീവികള്‍ തയ്യാറാകണം.
* * * * * * * * * * * * * * *
സമരത്തിലിടപെട്ടു് അതിനെ ജനങ്ങള്‍ക്കനുകൂലമായി തിരുത്തുക എന്ന കടമ ഇന്ത്യന്‍ ഇടതു് പക്ഷം സാധ്യമായേടത്തോളം ചെയ്തിട്ടുണ്ടു്.
(താഴെത്തട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയിട്ടുമുണ്ടു്. ഇടതു് പക്ഷ ബുദ്ധി ജീവികളുടെ മേല്പറഞ്ഞ ബുദ്ധിപരമായ പാപ്പരത്തം അതിനു് കാരണമായിട്ടുമുണ്ടു്)
ജനകീയ-രാഷ്ട്രീയ സമ്മര്‍ദ്ദഫലമായാണു് ഭരണ വര്‍ഗ്ഗ പാര്‍ടികള്‍ സമരാവശ്യങ്ങള്‍ക്കു് പിറകില്‍ അണിനിരന്നതു്. ആഭിമുഖ്യമുണ്ടായിട്ടല്ല.
ഇടതു് പക്ഷം മാത്രമാണു് സമരാവശ്യങ്ങള്‍ക്കു് വിപുലീകരണം നല്‍കിയതു്.
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും യുപിഎയും സമരക്കാരെ വിമര്‍ശിക്കുകയും സമര മാര്‍ഗ്ഗത്തെ അപകടമായി കാണുകയുമാണുണ്ടായതു്.സമരക്കാരേക്കാള്‍ അഴിമതി വിരുദ്ധത കൈവരിക്കാനായി ലോക്പാലുകൊണ്ടു് മാത്രം അഴിമതി തടയാന്‍ കഴിയില്ലെന്നു് പറഞ്ഞു നോക്കി. സമരക്കാരേക്കാള്‍ അഴിമതി വിരുദ്ധത പ്രകടിപ്പിക്കാനായി ലോക്പാല്‍ ഭരണഘടനാപരമാക്കുക എന്ന കൂടിയ പരിഹാരം മുന്നോട്ടു് വെക്കുകയും ചെയ്തു. ഇടതു് പക്ഷ ബുദ്ധിജീവികളുടെ വാദഗതികള്‍ തന്നെയാണു് രാഹുലിന്റെ മുന്തിയടവുകള്‍ക്കായി പ്രയോഗിക്കപ്പെട്ടതു്. രാഹുലും കോണ്‍ഗ്രസും സമരവിമര്‍ശകരായ ഇടതു് പക്ഷ ബുദ്ധിജീവികളും ഒരേ ചേരിയില്‍ അണിനിരന്നു് അഴിമതി വിരുദ്ധ സമരത്തെ എതിര്‍ത്തതു് ജനങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചതു്.
ഹസാരെയുടെ നിലപാടുകളില്‍ സമര പുരോഗതിക്കൊപ്പം ഉണ്ടായ പരിണാമങ്ങള്‍ ശ്രദ്ധാര്‍ഹമാണു്.
ആദ്യം ഭാരത് മാതാ കീ ജെയ് എന്നും വന്ദേ മതരം എന്നും മാത്രം വിളിച്ചിരുന്നുള്ളു.
കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് എന്നും കൂടി വിളിച്ചു് തുടങ്ങി.
ഒരു ഘട്ടത്തില്‍ ഭഗത് സിങ്ങിനേയും രാജ് ഗുരവിനേയും അനുസ്മരിച്ചു് സമരക്കാര്‍ക്കു് ആവേശം പകര്‍ന്നു തുടങ്ങി.
ഹസാരെയുടെ ഉപസംഹാര പ്രസംഗം ഇടതു് പക്ഷക്കാരെന്നഭിമാനിക്കുകയും ഹസാരെ സമരത്തെ എതിര്‍ക്കുകയും ചെയ്തവര്‍ ശ്രദ്ധിക്കണം.
ഹിന്ദിയിലായിരുന്നു. മാധ്യമങ്ങള്‍ ഹസാരെയെ ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശരിയായ ഉള്ളടക്കത്തില്‍ ജനങ്ങളിലെത്തിക്കുന്നില്ല എന്ന കാര്യം കാണാതെ പോയിക്കൂടാ. അതവരുടെ വര്‍ഗ്ഗ താല്പര്യമാണു് കാട്ടുന്നതു്. മാധ്യമങ്ങള്‍ പറയുന്നകാര്യങ്ങള്‍ വെച്ചു് മാത്രമാകരുതു് ഈ സമരത്തെ വിലയിരുത്തേണ്ടതു്. അതു് മാധ്യമങ്ങളുടെ കയ്യില്‍ കളിക്കാനിടവരുത്തും.
തൊഴിലാളികളുടെ, കൃഷിക്കാരുടെ, ഗ്രാമീണരുടെ നഗര ദരിദ്രരുടെ തൊഴിലില്ലാത്തവരുടെ ഒക്കെ പ്രശ്നങ്ങള്‍ എടുത്തു് പറഞ്ഞു് ജനകീയ ജനാധിപത്യ നിലപാടുകളോടു് ഹസാരെ ആഭിമുഖ്യം പ്രകടിപ്പിച്ചു.
സമരം താല്കാലികമായി നിര്‍ത്തുന്നു എന്നും സമരം 50% മാത്രം വിജയിച്ചിരിക്കുന്നു എന്നും തുടരുമെന്നുമാണു് പറഞ്ഞിരിക്കുന്നതു്.
പ്രധാനമന്ത്രിയടക്കം (രാജ്യ രക്ഷയും ക്രമസമാധാനവുമൊഴിച്ചുള്ള കാര്യങ്ങളില്‍) എല്ലാ ബാബുമാരേയും ലോക്പാലിനു് കീഴില്‍ കൊണ്ടുവരിക എന്നതു് തന്നെയാണു് സമരാവശ്യം. അതില്‍ വെള്ളം ചോര്‍ക്കപ്പെട്ടു എന്ന വിമര്‍ശനവും അടിസ്ഥാന രഹിതമാണു്.
നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ഉപാധികളായാണു്, ഏറ്റവും കുറഞ്ഞ ആവശ്യങ്ങളെന്ന നിലയില്‍ ലോക്പാല്‍ ബില്‍ പാസാക്കുക, എല്ലാ ബാബുമാരേയും അതിന്റെ പരിധിയില്‍ കൊണ്ടുവരിക, സംസ്ഥാനങ്ങള്‍ക്കും സമാന സംവിധാനം കൊണ്ടുവരിക എന്നിവ ഉയര്‍ത്തപ്പെട്ടതു്.
അടുത്ത സമരത്തിന്റെ അജണ്ടയായി തിരഞ്ഞെടുപ്പു് പരിഷ്കാരമടക്കം അംഗീകരിച്ചിരിക്കുന്നു.
നടന്ന സമരത്തിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിക്കുകയും ഭരണ രംഗത്തും മാധ്യമ രംഗത്തുമുള്ള വേതാളങ്ങള്‍ കിടിലം കൊള്ളുകയും ചെയ്യുന്ന കാര്യം ഈ സമരാവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്നതായിരുന്നു. നിരാഹാര സമരം ഏകാധിപത്യപരമാണെന്ന വാദവും അവരുയര്‍ത്തുന്നു. അതില്‍ തീരെ ജനാധിപത്യമില്ല പോലും. നാളെ ആരെങ്കിലും ജനങ്ങള്‍ക്കെതിരായ ആവശ്യവുമായി ഇത്തരം നിരാഹാര സമരം നടത്തിയാല്‍ നാമെന്തു് ചെയ്യുമെന്നതായിരുന്നു രാഹുലിന്റേയും കൂട്ടരുടേയും ആശങ്ക. സമരത്തിനാധാരമായി ഉന്നയിക്കപ്പെട്ടിരിക്കുന്ന ആവശ്യത്തിന്റെ ന്യായം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നതിനാല്‍ സമരത്തെ തള്ളിപ്പറയാന്‍ കണ്ടെത്തുന്ന വാദം മാത്രമാണതു്. നിരാഹാര സമരത്തില്‍ ഏകാധിപത്യം കാണുന്നതിനു് മുമ്പേ 'ഗാന്ധി' എന്ന പേരിന്റെ ഉപേക്ഷിച്ചിരുന്നെങ്കില്‍ അതു് രാജ്യത്തോടും രാഷ്ട്രപിതാവിനോടും നീതി കാട്ടുന്നതാകുമായിരുന്നു. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീഷണി ഉയര്‍ത്തിക്കൊണ്ടു് തന്നെയാണു് ഹസാരെ സമരം നിര്‍ത്തിവെച്ചതു്.
150 ക്രിമിനലുകളേയും 300 ലേറെ ശതകോടീശ്വനന്മാരേയും കുടിയിരുത്തിയിട്ടുള്ള പാര്‍ലമെണ്ടിനല്ല ജനകീയ പാര്‍ലമെണ്ടില്‍ മാത്രം സ്ഥാനമുള്ള ജനങ്ങള്‍ക്കാണു് ഭരണഘടന പരമാധികാരം നല്‍കിയിട്ടുള്ളതു് എന്നാണു് അദ്ദേഹം പറഞ്ഞതു്.
ഈ സമരത്തിലൂടെ പാര്‍ലമെണ്ടിനുള്ള നിയമ നിര്‍മ്മാണാധികാരം അംഗീകരിക്കുകയാണു് സമരക്കാര്‍ ചെയ്തതു്. പക്ഷെ, നിയമ നിര്‍മ്മാണത്തില്‍ ഇടപെടാനും നിയമവും നിയമ നിര്‍മ്മാണ പ്രക്രിയകളും പഠിക്കാനും അഭിപ്രായം പറയാനും ജനകീയമായ അഭിപ്രായ രൂപീകരണത്തിലൂടെ പാര്‍ലമെണ്ടിലെ തങ്ങളുടെ പ്രതിനിധികള്‍ തങ്ങള്‍ക്കും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അനുകൂലമായിത്തന്നെ പ്രവര്‍ത്തിക്കുന്നു എന്നു് ഉറപ്പാക്കാനുമുള്ള ജനങ്ങളുടെ അധികാരം ഉറപ്പിച്ചതും കാണാതെ പോയിക്കൂടാ.
ഇടതു് പക്ഷത്തിന്റെ സഹായം സമരക്കാര്‍ക്കാവശ്യമുണ്ടു്.
അവരതു് സ്വീകരിക്കുകയും ചെയ്യും.
സമരക്കാരും ഭരണകൂടവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂര്‍ച്ഛിപ്പിക്കുകയാണു് വേണ്ടതു്, നടക്കുന്നതു്, നടക്കാന്‍ പോകുന്നതു്.
അതു് കാലഘട്ടത്തിന്റെ ആവശ്യമാണു്.
യഥാര്‍ത്ഥത്തില്‍ വിപ്ലവം നടത്തുന്നവര്‍ വിപ്ലവം നടത്തുകയാണു് എന്ന സ്വയം ബോധത്തോടെയല്ല അതു് നടത്താറു്. വസ്തു നിഷ്ഠ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി അവര്‍ വിപ്ലവത്തില്‍ പങ്കെടുക്കുകയാണു്.
വിപ്ലവം നടത്തുമെന്നു് പറഞ്ഞു നടക്കുന്നവര്‍ക്കതു് ചെയ്യാനുമാവില്ല. കാരണ വിപ്ലവം നടക്കുമ്പോള്‍ അതു് വിപ്ലവമാണോ എന്ന ചര്‍ച്ചയിലായിരിക്കും അവര്‍ ഏര്‍പ്പെടേണ്ടി വരിക.
ഈ നടന്ന സമരത്തില്‍ ഇടതു് പക്ഷത്തിനു് വലിയ പങ്കുണ്ടു്.
അതിന്റെ ക്രെഡിറ്റിനു് വേണ്ടി പറയുന്നതല്ല.
ഇടതു് പക്ഷം പങ്കെടുക്കാതെ അരാഷ്ട്രീയമായി മാത്രമാണെങ്കിലും അതു് നടന്നതു് ഇന്ത്യന്‍ പൊതു ധാരാ രാഷ്ട്രീയത്തിന്റെ അപചയത്തിനെതിരെയാണു്.
നല്ല രാഷ്ട്രീയം ആകാമെന്നതിന്റെ ഉദാഹരണം സമരക്കാരടക്കം കണ്ടിട്ടുള്ളതു് ഇടതു് പക്ഷത്തിലാണു്.
ഇടതു് പക്ഷമെങ്കിലും അഴിമതി തടയാനാകുമെന്നും സംശുദ്ധ ഭരണം സാധ്യമാണെന്നും പറഞ്ഞിരുന്നില്ലെങ്കില്‍ അഴിമതിക്കെതിരായ സമരത്തിനുള്ള പ്രേരണ ജനങ്ങള്‍ക്കു് കിട്ടുമായിരുന്നില്ല. കാരണം, വലതു് പക്ഷക്കാരെല്ലാം മുമ്പു് പറഞ്ഞതു് അഴിമതി സാര്‍വ്വത്രികമാണെന്നും ആഗോളമാണെന്നും അരും അതിനു് അതീതരല്ലെന്നും എല്ലാവരും അഴിമതിക്കാരാണെന്നും മറ്റുമാണു്. ഇടതു് പക്ഷം മാത്രമാണു് ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ അഴിമതിക്കെതിരെ പറഞ്ഞു പോന്നതു്. അതു് അവസാനിപ്പിക്കാനാവുമെന്നു് പറയുന്നതും അവര്‍ മാത്രമാണു്.
ഇടതു് പക്ഷത്തെ മാറ്റി നിര്‍ത്താനാണു് പകരം വെക്കാനാണു് ഈ സമരം നടന്നതെന്നു് വാദിച്ചാല്‍ പോലും, അത്തരം ലക്ഷ്യം പ്രതിലോമ ശക്തികള്‍ക്കുണ്ടായിരിക്കും, അതു് ഇടതു് പക്ഷത്തിന്റെ മാത്രം ക്രെഡിറ്റിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്.
ഇന്ത്യന്‍ ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ഉത്തരവാദിത്വം ഇടതു് പക്ഷത്തിനല്ല.
അതു്കൊണ്ടു് തന്നെ മലീമസപ്പെട്ട ഇന്ത്യന്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെയല്ല, യഥാര്‍ത്ഥ രാഷ്ട്രീയത്തേയാണു് ഇടതു് പക്ഷം അംഗീകരിക്കുന്നതു്.
രാഷ്ട്രീയമില്ലെന്നു് സമരക്കാര്‍ പറഞ്ഞതു് അവരേ സംബന്ധിച്ചിടത്തോളം നാളിതു് വരെ വിശ്വസിച്ചിരുന്ന രാഷ്ട്രീയം അംഗീകരിക്കാനാവാത്തതാണെന്നു് ബോദ്ധ്യപ്പെട്ടതു് മൂലമാണു്. എന്നാല്‍ ഇടതു് പക്ഷത്തെ അംഗീകരിക്കാന്‍ നാളതു് വരെ അവര്‍ കേട്ടു് പഴകിയ വാദങ്ങളും ആരോപണങ്ങളും മൂലം അവര്‍ക്കാവുന്നുമില്ല.
ഇങ്ങിനെ തന്നെയാണു് നാളിതു് വരെ സമരത്തിനു് തയ്യാറാകാത്തവര്‍ പോലും സമര പക്ഷത്തേയ്ക്കു് ക്രമേണ നീങ്ങുന്നതു്.
അവരെ ഓടിക്കാതിരിക്കാന്‍ ശ്രമിക്കണം.
ഇടതു് പക്ഷവും ഈ സമര സജ്ജരായ ജനസമൂഹവും തമ്മിലുള്ള സമരൈക്യമാണു് ഭാവി മാറ്റങ്ങളുടെ ഉറപ്പു്.
മാറി നില്കുകയോ സമരത്തിലിറങ്ങിയ ജനങ്ങളെ അവഹേളിക്കുകയോ അല്ല, അവരെ ശരിയായ വഴിയില്‍ നയിക്കുന്നതിനായി അവരോടൊപ്പം നടക്കുകയാണു് വേണ്ടതു്.
അതാണു് ഇന്ത്യന്‍ ഇടതു് പക്ഷ നേതൃത്വം ചെയ്തതു്.
സമരത്തില്‍ പങ്കെടുത്തവര്‍ തങ്ങള്‍ക്കു് രാഷ്ട്രീയമില്ലെന്നു് എത്ര ഘോരഘോരം പറഞ്ഞാലും ഈ സമരത്തിനു് രാഷ്ട്രീയമുണ്ടു്. അതു് അവര്‍ മനസിലാക്കുന്നില്ല എന്നു് മാത്രമാണു് അവര്‍ പറയുന്നതിനര്‍ത്ഥം. അവര്‍ ഈ സമരത്തിലൂടെ കൈകാര്യ ചെയ്തിരിക്കുന്ന രാഷ്ട്രീയം ഇടതു് പക്ഷം അംഗീകരിക്കുന്നതാണു്. ഇടതു് പക്ഷത്തോളം വ്യക്തത പല കാര്യങ്ങളിലും അവര്‍ക്കില്ലെന്നതു് അവരെ പഴിക്കാനുള്ള കാരണമല്ല, മറിച്ചു് അവരോടു് കൂടുതല്‍ അടുത്തിടപഴകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന കാര്യം മാത്രമാണു്.
ഇവിടെ നടന്ന അഴിമതി വിരുദ്ധ സമരത്തിന്റെ ഉള്ളടക്കം ജനാധിപത്യ വികാസമാണു്. ജനങ്ങളുടെ സക്രിയതയാണു് അതിന്റെ മാര്‍ഗ്ഗം. വരും കാലങ്ങളില്‍ ഇത്തരം സമരങ്ങളുടെ വേലിയേറ്റമുണ്ടാകുകയും അവ കൂടുതല്‍ കൂടുതല്‍ ഇടതു് പക്ഷ-പുരോഗമനാഭിമുഖ്യം പുലര്‍ത്തുകയും വിപ്ലവ പാതയിലൂടെ സമൂഹം മുന്നേറുന്നതിനു് വഴിയൊരുക്കുകയും ചെയ്യും.
ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം കിടിലം കൊണ്ടിരിക്കുന്നു.
സാമ്രാജ്യത്വത്തിനു് സന്തോഷിക്കാന്‍ വകയുമില്ല.
ഈ സമരം മുന്നോട്ടു് പോകുകയും അവര്‍ക്കെതിരായി നീങ്ങുകയും ചെയ്യും.

പലരും തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങള്‍ - പി. രാജീവ് എം പി അഴിമതി വിരുദ്ധ സമരത്തേക്കുറിച്ചു്
(Courtesy : Deshabhimani/30-08-2011)
അഴിമതിയുടെ അടിവേരുകള്‍ എവിടെയാണ്? സമീപകാലത്ത് ഭീതിജനകമാംവിധം അഴിമതി ശക്തിപ്പെട്ടത് എന്തുകൊണ്ടാണ്? ഹസാരെയും സംഘവും ഈ ചോദ്യം ഉയര്‍ത്തുന്നില്ലെങ്കിലും പാര്‍ലമെണ്ടില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ സജീവമായി ഉയരുകയുണ്ടായി. രാജ്യസഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ച ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി തന്റേത് കുറ്റസമ്മതത്തിന്റെ ഭാഷകൂടിയാണെന്നു പരാമര്‍ശിച്ചു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെ സംബന്ധിച്ച് തനിയ്ക്ക് നേരത്തെയുണ്ടായിരുന്ന ധാരണകള്‍ പലതും തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നയങ്ങള്‍ക്കായി കൊണ്ടുവന്ന പല നിയമങ്ങളെയും ഇടതുപക്ഷം മാത്രമാണ് എതിര്‍ത്തിരുന്നതെന്നും അതില്‍ പലതും ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ പലരും ഇതേ അഭിപ്രായം പങ്കുവെയ്ക്കുകയുണ്ടായി. രാജ്യത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെണ്ട് തിരിച്ചറിവിലൂടെ കടന്നുപോകുന്നെന്നു തോന്നിപ്പിക്കുന്നതാണ് ഈ ചര്‍ച്ചകളെന്ന് സീതാറം യെച്ചൂരി അഭിപ്രായപ്പെട്ടു. കടുത്ത വലതുപക്ഷ നിലപാടുകളുടെ വക്താക്കാളായ പലരും ഇടതുപക്ഷമാണ് ശരിയെന്നു പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ടതിന്റെ അനുഭവങ്ങള്‍ മൂര്‍ത്തമായി വിശകലനം ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്ന് ഈ കോളത്തില്‍ നേരത്തെ എഴുതിയിരുന്നു.
അഴിമതിയുടെ പുതിയ പുതിയ സാധ്യതകള്‍ തുറന്നിട്ടുവെന്നതാണ് ഈ നയത്തിന്റെ പ്രധാന സംഭാവന. സര്‍ക്കാരിന്റെ ലൈസന്‍സ് രാജ് അഴിമതിയുടെ പ്രധാന കേന്ദ്രമാണെന്നും ആ കാലം അവസാനിച്ചുവെന്നുമാണ് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 1991ല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ , ഇപ്പോള്‍ അത്തരം കാലത്തെയെല്ലാം വല്ലാതെ പുറകിലാക്കുന്ന രൂപത്തില്‍ അഴിമതി എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. കല്‍ക്കരിയും പ്രകൃതി വാതകവും എണ്ണയും ഭൂമിയുടെ അടിത്തട്ടില്‍നിന്നും കുഴിച്ചെടുക്കുന്നതാണ്. ഭൂമിയുടെ അടിയിലേക്ക് പോകുംതോറും അഴിമതിയുടെ അളവ് വര്‍ധിക്കുന്നു. സ്പെക്ട്രം ആകാശത്തിന്റെ പരപ്പുകളിലാണ്. അതാണ് അമ്പരപ്പിക്കുന്ന അഴിമതിയുടെ ഭൂമികയായി മാറിയത്. ഈ നയങ്ങളുടെ ഗുണഭോക്താക്കളായ വന്‍കിട കോര്‍പറേറ്റുകളുടെ ആസ്തി ഞെട്ടിപ്പിക്കുംവിധമാണ് രണ്ടു പതിറ്റാണ്ടുകൊണ്ട് വര്‍ധിച്ചത്. ഹസാരെ സമരത്തിന്റെ രസകരമായ ഒരുവശം കോര്‍പറേറ്റുകള്‍ പലരും അദ്ദേഹത്തെ ശക്തമായി പിന്തുണച്ചുവെന്നതാണ്.
ആരോഗ്യരംഗത്ത് ഇന്നു രാജ്യത്തെ പ്രധാന കുത്തകയായ മേദാന്തയാണ് ഹസാരെയുടെ ആരോഗ്യസംരഷണം ഏറ്റെടുത്തിരിക്കുന്നത്. നോയിഡയിലെ അവരുടെ മെഡിസിറ്റി ഈ രംഗത്തെ കോര്‍പറേറ്റ്‌വല്‍ക്കരണത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. ഹസാരെക്ക് പിന്തുണയര്‍പ്പിക്കുന്ന ചില കോര്‍പറേറ്റ് എംപിമാരുണ്ടു്. സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരെ വിലക്കു് വാങ്ങി രാജ്യസഭയിലേക്ക് സ്വതന്ത്ര പരിവേഷത്തോടെ കടന്നുവന്നവര്‍ അഴിമതിക്കെതിരെ നടത്തുന്ന പ്രസംഗം ആരുടേയോ ചാരിത്ര്യ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന ഞെട്ടിപ്പിക്കുന്ന നികുതി ഇളവുകളെ സംബന്ധിച്ച് ഇവരാരും ഒന്നും പറയുന്നില്ല. വിദേശമൂലധനത്തിന്റെ മുഖംമൂടി ധരിച്ച് ഇന്ത്യന്‍ മൂലധനം കടന്നുവരുന്നതിന് അവസരം ഒരുക്കിയത് ആരാണ്? ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ മൂലധനം വരുന്ന രാജ്യത്തിന്റെ പേര് മൗറീഷ്യസെന്നാണ്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മൗറീഷ്യസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കുന്ന കരാറാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.
അവിടെ മൂലധനത്തിനും ലാഭത്തിനും നികുതി ഇല്ലാത്തതുകൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ അവിടെ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ഇന്ത്യന്‍ മൂലധനം വിദേശ മൂലധനമെന്ന മട്ടില്‍ രാജ്യത്തേക്ക് ഒഴുക്കുകയും ചെയ്യുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നുവെന്ന അടിസ്ഥാന പ്രശ്നത്തെ തൊടാതെ എങ്ങനെയാണ് നികുതി വെട്ടിപ്പുകളെയും അഴിമതിയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത്? അഴിമതിക്കെതിരെ വലിയ ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്ന മാധ്യമമാണ് ടൈംസ് ഓഫ് ഇന്ത്യ. ഇവരാണ് മാധ്യമ രംഗത്തെ പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചത്. ഇരുനൂറിലധികം വരുന്ന കമ്പനികളുമായി ടൈംസ് ഓഫ് ഇന്ത്യ സ്വകാര്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു. ഈ കമ്പനികളിലെല്ലാം ഈ പത്രത്തിന് വലിയ ഓഹരികളുണ്ട്. ഇവര്‍ക്കെതിരായ ഒരു വാര്‍ത്തയും ടൈംസില്‍ പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ മാധ്യമങ്ങള്‍ ആ ഘട്ടവും കടന്ന് പെയ്ഡ് ന്യൂസില്‍ എത്തിയിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉദാരവല്‍ക്കരണ കാലത്തെ ചങ്ങാതിക്കൂട്ടത്തില്‍ ഇടം തേടിപിടിച്ചവരാണ്. വിവാദമായ റാഡിയ ടേപ്പുകള്‍ ഇതിന്റെ നാണിപ്പിക്കുന്ന രംഗങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.
പുതിയ നയത്തിന്റെ ഭാഗമായി അഴിമതി കലയാക്കി വളര്‍ത്തിയെടുത്തവര്‍ ബ്യൂറോക്രസിയാണ്. സര്‍ക്കാരിന്റെ പല നയങ്ങളും ആവിഷ്കരിക്കുന്നത് അവരാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുകയെന്ന നയം നടപ്പിലാക്കിയതിന്റെ ഭാഗമായി രാജ്യത്തിന്റെ ഖജനാവിനു ലഭിക്കേണ്ട എത്രലക്ഷം കോടികളാണ് നഷ്ടപ്പെടുത്തിയത്. അതിന്റെ പങ്കുവെയ്ക്കലുകളില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും പ്രധാനവീതം കൈയടക്കുന്നു. ഇക്കാലത്തെ അഴിമതിയുടെ മറ്റൊരു പ്രധാന ഉപകരണം സര്‍ക്കാര്‍ ഇതര സംഘടനകളാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം ഒരു തരത്തിലുള്ള സൂക്ഷ്മ പരിശോധനക്കും വിധേയമാക്കുന്നില്ല. ഇവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതിനെ സംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ ടീം അണ്ണ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അതുപോലെതന്നെ ആഴത്തിലുള്ള അധ:പതനത്തിനു വിധേയമായ രംഗമാണ് നീതിന്യായ വ്യവസ്ഥ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യുന്ന പ്രമേയം രാജ്യസഭ പാസാക്കിയെങ്കിലും ഏറെ ദുഷ്കരമാണ് ഈ സംവിധാനം.
അതുകൊണ്ടുതന്നെ ജഡ്ജിമാരെ വിലയിരുത്തുന്നതിനായി പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് തുടക്കം മുതല്‍ ഇടതുപക്ഷം ആവശ്യപ്പെടുന്നു. അറപ്പുളവാക്കുംവിധം അഴിമതി വ്യാപകമായി എന്നതാണ് ഹസാരെയുടെ സമരത്തിനു പ്രധാന്യം ലഭിക്കാന്‍ ഇടയായ പ്രധാന കാരണം. ആ സാഹചര്യം തിരിച്ചറിഞ്ഞ് മൂര്‍ത്തമായ സമരരൂപം ആവിഷ്കരിക്കാന്‍ ഹസാരെക്കു കഴിഞ്ഞുവെന്നതും കാണാതിരുന്നുകൂട. ശക്തമായ ലോക്പാല്‍ എന്ന വികാരം ശക്തമാക്കുന്നതിലും അതിന് അനുകൂലമായ ജനാഭിപ്രായം ശക്തിപ്പെടുത്തുന്നതിലും ഹസാരെയുടെ നിരാഹാരസമരം പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. എല്ലാത്തിനെയും അരാഷ്ട്രീയവല്‍ക്കരിക്കുകയും വ്യക്തികേന്ദ്രീകൃതമാക്കുകയും ചെയ്യുകയെന്ന ഉദാരവല്‍ക്കരണ രീതി ഇവിടെയും സമര്‍ഥമായി പ്രയോഗിക്കുന്നത് കാണാന്‍ കഴിയും. പ്രസ്ഥാനങ്ങള്‍ തെറ്റെന്നും വ്യക്തി മാത്രമാണ് ശരിയെന്നും സ്ഥാപിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ പ്രചാരവേലകളുടെ ഭാഗമായി മാറിയ ചിലര്‍പോലും ഇപ്പോള്‍ അപകടത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ട്. അഴിമതി വ്യാപകമാക്കുന്ന നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രം അവതരിപ്പിക്കാനാണ് പലരും ശ്രമിക്കുന്നതു്.
ഇന്ത്യയില്‍ കക്കൂസുള്ള വീടുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം എന്നതിനെ ഏതു വളര്‍ച്ചയായാണ് ഇവര്‍ കാണുന്നത്. രാജ്യസഭയില്‍ പ്രസംഗിച്ച പ്രൊഫസര്‍ കുര്യന്‍ അഴിമതി തടയുന്നതിനുള്ള ഒറ്റമൂലി കണ്ടെത്തുകയുണ്ടായി. ഭഗവദ്ഗീത വായിച്ചാല്‍ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് കുര്യന്റെ കണ്ടുപിടിത്തം. രണ്ടു പതിറ്റാണ്ടിന്റെ ഉദാരവല്‍ക്കരണ നയങ്ങളുടെ അനുഭവം വിലയിരുത്തുന്നതിനും തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കുന്നതിലേക്കും തിരിച്ചറിവുകള്‍ നയിക്കുന്നില്ലെന്നതാണ് ചര്‍ച്ചയുടെ അനുഭവവും പഠിപ്പിക്കുന്നതു്. എന്നാല്‍ , വൈവിധ്യം നിറഞ്ഞ അഭിപ്രായങ്ങള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ശക്തമായ ലോക്പാല്‍ നിയമം പാസാക്കുന്നതിന് പുതിയ സാഹചര്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Friday, September 2, 2011
State as the saviour - Sitaram Yechury
(Courtesy : Hindustantimes/22-08-2011)
It is universally recognised that the current protests against corruption in high places is a reflection of the deep popular disgust against the various scams that are unfolding. While an effective lokpal is essential to be institutionalised, it is important also to try and understand why such
mega corruption is surfacing like it is.
Corruption has ancient roots. Hence the fight against it has to be both tenacious and continuous. Recollect a short story of our primary school days. A king, once testing the morals of his subjects, asked everybody to bring a mug of milk to be poured into a cauldron at the palace.
Alas, at the end of the day, he found the cauldron full of water as every subject presumed that his mug of water will go unnoticed in the milk that others will pour!
However, the corruption that we are witnessing today is of an entirely different character. While all manifestations of corruption need to be fought, the current scams are directly linked with the liberalisation process that has opened up hitherto unknown avenues for large-scale loot.
This has elevated the corrupt businessmen-bureaucrat-politician nexus to a qualitatively higher level. The reform process has unleashed a murky morass of crony capitalism in India. Crony capitalism is nothing but the theft of people’s property.
Capital, in its urge to maximise profits, invariably seeks to bend, if not violate, all rules and regulations. Nepotism in awarding contracts, sweetheart deals in disposing off public properties and creating illegal and new avenues for money laundering and looting public resources are some of the forms that crony capitalism takes.
The capitalist State puts in place certain rules and institutionalises regulators to ensure adherence to these rules in order to provide a level playing field for the capitalists. However, given the fundamental nature of capitalism, where the big fish eat the small ones, these rules and regulations are pushed to the limits of violation.
Capitalism inherently breeds cronyism.
In countries like India, late entrants into the global capitalist system, (particularly when it embraces the neo-liberal economic trajectory of globalisation) such cronyism becomes all pervasive, trapping in its web governmental institutions and, indeed, the entire government itself. Every single scam that has come to light reflects this.
In a comment that stunned the practitioners of neo-liberalism and international finance capital, former editor of the Daily Telegraph, the biographer of Margaret Thatcher, Charles Moore said: “I am starting to think that the Left must actually be right.”
Moore went on to suggest that the ‘free market’ actually accords freedom only to a super rich mobile elite able to shift its resources at will and influence policy to maximise its interests. It is this latter aspect that enlarges the scope for large-scale corruption and loot.
The last two decades of globalisation led by international finance capital saw the leveraging of the global economy leading to the current recession and financial turbulence.
Such was — and is — its dominance that unbridled avenues for crony capitalism are being opened up particularly in developing countries like ours. We can protect ourselves from such loot only by a disciplined regulation.
The cries, therefore, for greater reforms such as the deregulation of the financial sector will only spell further disaster and will exponentially enlarge the avenues for loot.
In the larger context, such a shift in the direction of policy trajectory must be brought about in order to check corruption in high places. Simultaneously, new laws and institutions must be created if such corruption has to be tackled in right earnest.
First, of course, is the institutionalisation of an effective lokpal. The second is to establish by law a mechanism to tackle corruption in the judiciary, like the National Judicial Commission. Thirdly, radical electoral reforms that will minimise, if not eliminate, the growing dominance of money and muscle power are most essential.
To begin with, the country must seriously consider the banning of corporate funding for political parties. Finally, effective laws must be put in place to tackle the menace of black money and to bring back the monies illegally stashed in tax havens abroad.
To tackle crony capitalism, the fountainhead of such corruption, we need to go further. Since this thrives on the theft of people’s property, the first measure that needs to be taken is to protect people’s properties from being privatised.
Crony capitalism is also leading to the loot of our national resources, like seen in the instances of large-scale illegal mining. This must be prevented by the nationalisation of all exhaustible resources and the operation of all mines must be the State’s responsibility. Likewise, strict regulation to break the land and real estate speculation through proper legislation is essential.
All these may sound contradictory. On the one hand, the struggle is against crony capitalism and its attendant corruption and, on the other, we are talking of regulations and controls to be implemented by that very State machinery which is promoting crony capitalism in the first place.
This apparent contradiction can be resolved only when we simultaneously implement the package of measures that we are talking about, including legislation against corruption. Clearly, therefore, in this situation, the focus on creating an effective lokpal, however necessary, alone will not be sufficient to tackle this menace of corruption.
Needless to add, this package needs to be implemented in its entirety, within the constitutional framework of our Republic. The Constitution is the social contract upon which the modern Indian State is founded and it can’t be overturned by the wishes of any section, however mighty and strident they may be.
We need to, therefore, fight to eliminate such mega corruption continuously fed by crony capitalism through such a package of measures.
(Sitaram Yechury is CPI(M) Politburo member and Rajya Sabha MP. The views expressed by the author are personal)

Subscribe to:
Posts (Atom)