Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, September 23, 2011

Mararikulam leads the way in protecting the PSU - KSDPL



Mararikulam is all set to protect their local industry, the KSDPL under the leadership of its representative to the state legislature Dr. Thomas Isaac.

A massive 24 hours dharna was organised near KSDPL.

Neither the state monopoly nor the finance capital driven market economy will safe guard the interest of the people in protecting the PSUs, the assets of the people. State Monopoly under Capitalism is fulfilling its historical role of surrendering to the dictates of finance capital.

The society shall own the PSUs.

Mararikulam under Dr. Thomas Isaac's able leadership shows the way.

Wish the people of Mararikulam every success in their fight to protect and expand the KSDPL.

See the pictures.



The people of Mararikulam in Dharna



Democratic Womens' Association greets the Dharna



The Dias deliberating a Seminar on 'Protecting the PSUs' during the course of the Dharna.

Joseph Thomas

Saturday, September 17, 2011

ഇന്ത്യന്‍ അനുഭവത്തില്‍ നിന്നുള്ള പാഠങ്ങള്‍ : പ്രഭാത് പട്നായിക്



സാമ്പത്തിക ഉദാരവല്‍ക്കരണം ആരംഭിച്ചതിനുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തികരംഗത്തെ അനുഭവങ്ങള്‍ , ബൂര്‍ഷ്വാ (മുഖ്യധാരാ) വികസനസിദ്ധാന്തത്തെ വ്യക്തമായിത്തന്നെ തള്ളിക്കളയുന്നതാണ്. ഈ കാലഘട്ടത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജിഡിപിയുടെ വളര്‍ച്ചാനിരക്ക് ദ്രുതഗതിയിലാണ് വര്‍ദ്ധിച്ചത്. എന്നാല്‍ അതോടൊപ്പംതന്നെ കേവലമായ ദാരിദ്ര്യം വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ ഒരു കൈവഴിക്കും വിശദീകരിക്കാന്‍ കഴിയാത്ത ഒരു സംയുക്ത പ്രതിഭാസമാണത്. നമുക്ക് ആദ്യംതന്നെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കാം. എന്നാല്‍ വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച് ചര്‍ച്ചചെയ്ത് നാം സമയം കളയേണ്ടതില്ല. വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്ന നിഗമനത്തെ സംബന്ധിച്ചിടത്തോളം രണ്ട് അഭിപ്രായം ഉണ്ടാവേണ്ട ആവശ്യമില്ല.

കണക്കുകളെ സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടായെന്നുവരാം; എന്നാല്‍ അതില്‍നിന്നുള്ള നിഗമനങ്ങളെ സംബന്ധിച്ച് സംശയങ്ങളൊന്നുമില്ല. എന്നാല്‍ ദാരിദ്ര്യത്തെ സംബന്ധിച്ച ഗവണ്‍മെന്‍റിെന്‍റ കണക്കുകള്‍ (ആസൂത്രണക്കമ്മീഷെന്‍റ കണക്കുകള്‍) നിഗമനങ്ങളില്‍ എത്തിച്ചേരുന്ന കാര്യത്തില്‍ , ഒട്ടുംതന്നെ സത്യസന്ധമല്ല എന്നതാണ് വസ്തുത. അതിനാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണ്. ഇന്ത്യയില്‍ ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചകാലംതൊട്ട്, ദാരിദ്ര്യത്തെ സംബന്ധിച്ച നിര്‍വചനം താഴെപറയുന്ന വിധത്തിലാണ: ഗ്രാമീണ മേഖലയില്‍ 2400 കലോറി ഊര്‍ജ്ജത്തിനുവേണ്ട ഭക്ഷണം പ്രതിദിനം പ്രതിശീര്‍ഷം ലഭ്യമല്ലാത്തവരും നഗരപ്രദേശങ്ങളില്‍ 2100 കലോറി ഊര്‍ജ്ജത്തിനുവേണ്ട ഭക്ഷണം പ്രതിദിനം പ്രതിശീര്‍ഷം ലഭ്യമല്ലാത്തവരും ദരിദ്രരാണ്. ഇന്ന് ഓരോവര്‍ഷവും ഇക്കാര്യത്തില്‍ ചെറിയ തോതിലുള്ള സാമ്പിള്‍ സര്‍വെയും അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ കൂടുതല്‍ വിപുലമായ സാമ്പിള്‍ സര്‍വ്വെയും നടത്തപ്പെടുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് നമുക്ക് പ്രത്യക്ഷത്തില്‍ത്തന്നെ വിവരങ്ങള്‍ ലഭ്യമാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് നേരിട്ടുതന്നെ ദാരിദ്ര്യത്തിെന്‍റ അളവ് കണക്കാക്കാം. (ഇത് കേവലമായ ദാരിദ്ര്യത്തിന്റെ കണക്കാണു്).

വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്ന കാലഘട്ടത്തിലും ഈ കണക്കുകൂട്ടല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ഗവണ്‍മെന്‍റ് ചെയ്യുന്നത്. ദാരിദ്ര്യത്തിന്റെ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള പലതരത്തിലുള്ള പരോക്ഷ മാര്‍ഗ്ഗങ്ങളും അവര്‍ അവലംബിക്കുന്നു. "ജനങ്ങളുടെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍പിന്നെ, അവര്‍ക്കു ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും കലോറി ഊര്‍ജ്ജത്തിന്റെ അളവും കുറഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്" എന്ന് സര്‍ക്കാരിനോട് ചോദിച്ചുവെന്നിരിക്കട്ടെ. അവരുടെ ഉത്തരം ഇതായിരിക്കും: "ജനങ്ങളുടെ സ്ഥിതി ഭേദപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഭക്ഷ്യധാന്യങ്ങളില്‍നിന്ന് മറ്റ് ചെലവിനങ്ങളിലേക്ക് അവര്‍ മാറിക്കൊണ്ടിരിക്കുന്നു. അവരുടെ ചെലവുകള്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ലഭിക്കുന്ന കലോറി ഊര്‍ജ്ജം കുറഞ്ഞുകൊണ്ടിരിക്കുന്നത്." മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ വാദഗതിയനുസരിച്ച് കലോറി ഊര്‍ജ്ജം കുറയുന്നത് ആളുകള്‍ കൂടുതല്‍ ദരിദ്രരായിത്തീരുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ സ്ഥിതി മെച്ചപ്പെടുന്നതിെന്‍റ പ്രതിഫലനമാണത്. എന്നാല്‍ ആസൂത്രണക്കമ്മീഷന്‍തന്നെ തുടക്കത്തില്‍ ദാരിദ്ര്യം അളക്കുന്നതിന് ആവിഷ്കരിച്ച ഉപാധികളുടെ അടിയില്‍ കിടക്കുന്ന ധാരണകള്‍ക്ക് കടകവിരുദ്ധമാണത്. എന്നുതന്നെയല്ല, സാമാന്യബുദ്ധിയേയും സാര്‍വദേശീയ അനുഭവങ്ങളെയും അത് കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.

വരുമാനവിതരണം കൂടുതല്‍ വഷളാകുന്നു ഗ്രാഫിന്റെ എക്സ് ആക്സിസില്‍ പ്രതിശീര്‍ഷ യഥാര്‍ഥ വരുമാനവും വൈ ആക്സിസില്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും (പ്രത്യക്ഷ ഉപഭോഗവും പരോക്ഷ ഉപഭോഗവും രണ്ടും കണക്കിലെടുത്തുകൊണ്ട്. അതില്‍ പരോക്ഷ ഉപഭോഗം എന്നതില്‍ സംസ്കരിക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും മാംസവിഭവങ്ങളും ഉള്‍പ്പെടുന്നു) പ്രതിനിധാനംചെയ്തുകൊണ്ട് വരുമാന-ഉപഭോഗ ഗ്രാഫ് വരച്ചുവെന്നിരിക്കട്ടെ. അപ്പോള്‍ വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ഭക്ഷ്യധാന്യ ഉപഭോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും വളരെ ഉയര്‍ന്ന ഒരു വരുമാനത്തില്‍ എത്തിക്കഴിയുമ്പോള്‍ (ഇന്ത്യയിലെ മഹാ ഭൂരിപക്ഷവും നേടുന്ന വരുമാനത്തേക്കാള്‍ എത്രയോ ഉയര്‍ന്നതായിരിക്കും അത്) ഉപഭോഗവര്‍ദ്ധന നിലയ്ക്കുകയും ചെയ്യുന്നതായി കാണാം. അപ്പോള്‍ ഗ്രാഫ് നേര്‍രേഖയിലായിത്തീരുന്നു. ഇത് സാര്‍വ്വദേശീയമായിത്തന്നെയുള്ള അനുഭവമാണ്. ഉപഭോഗത്തിെന്‍റ കാര്യത്തിലെന്നപോലെ ആളുകള്‍ സ്വീകരിക്കുന്ന കലോറി ഊര്‍ജ്ജത്തിെന്‍റ കാര്യത്തിലും ഇത് ശരിയാണ്. എന്നുതന്നെയല്ല ഭക്ഷ്യധാന്യ ഉപഭോഗത്തിെന്‍റ അളവ് നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം വരുമാനംതന്നെയാണെന്ന് കാണാം. വിവിധ രാജ്യങ്ങളിലെ ഉപഭോഗ വ്യത്യാസത്തിന് കാരണം അതാണ് എന്നു കാണാം. മറ്റൊരു ഘടകവും അത്രമാത്രം നിര്‍ണായകമല്ല. അതുകൊണ്ട്, ലോകത്തിലെവിടെയും ദൃശ്യമാകുന്ന വ്യക്തമായ ഒരു നിയമമായിത്തന്നെ അതിങ്ങനെ പ്രസ്താവിക്കാം:

ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമ്പോള്‍ അവരുടെ മൊത്തം ഭക്ഷ്യധാന്യ ഉപഭോഗവും അതോടൊപ്പം കലോറി ഊര്‍ജ്ജ ഉപഭോഗവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ഉയര്‍ന്ന ഒരു വരുമാനതലത്തിലെത്തിക്കഴിഞ്ഞാല്‍ അത് നേര്‍രേഖയിലായിത്തീരുംവരെ ഈ വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. മറിച്ച് ചില രാജ്യങ്ങളില്‍ ചില കാലയളവുകളില്‍ കലോറി ഊര്‍ജ്ജത്തിന്റെ ഉപഭോഗവും അതോടൊപ്പം പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും കുറയുന്നതായി കാണുകയാണെങ്കില്‍ (ഇക്കാര്യത്തില്‍ ഇന്ത്യയില്‍ സംശയാതീതമായ വിധത്തില്‍ത്തന്നെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാണ്) ജനസംഖ്യയില്‍ ഭൂരിഭാഗത്തിെന്‍റയും സാമ്പത്തിക സ്ഥിതി യഥാര്‍ത്ഥത്തില്‍ മോശമായിട്ടുണ്ടായിരിക്കണം; അതായത് ആ കാലയളവില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായിട്ടുണ്ടാവണം. ഇതുതന്നെ മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍ , ഒരു രാജ്യത്ത് യഥാര്‍ത്ഥ പ്രതിശീര്‍ഷ വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പംതന്നെ, പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ , ആ രാജ്യത്തിലെ വരുമാന വിതരണം ആ കാലയളവില്‍ വളരെയേറെ വഷളായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വെറുമൊരു ശരാശരി സംഖ്യയായ പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെങ്കില്‍ത്തന്നെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിെന്‍റയും സ്ഥിതി കേവലമായിത്തന്നെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും വ്യക്തമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇതൊരു പ്രഹേളികയാണ്-ബൂര്‍ഷ്വാ വികസന സിദ്ധാന്തത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു പ്രഹേളിക. ഏറ്റവും പരുക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ , ഈ സിദ്ധാന്തം പ്രസ്താവിക്കുന്നത് ഇതാണ്. പ്രതിശീര്‍ഷവരുമാനം വര്‍ദ്ധിക്കുന്നതുകൊണ്ട് എല്ലാവരുടെയും സ്ഥിതി മെച്ചപ്പെടുന്നവിധത്തിലുള്ള "കിനിഞ്ഞിറങ്ങല്‍" പ്രക്രിയ നടക്കുന്നുണ്ട്; അങ്ങനെ വരുമ്പോള്‍ പ്രതിശീര്‍ഷവരുമാനം ഉയരുന്നതിനനുസരിച്ച് ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കണം.

ഈ സിദ്ധാന്തത്തിെന്‍റ കൂടുതല്‍ പരിഷ്കൃതമായ ഒരു ഭാഷാന്തരത്തില്‍നിന്നും ഇതേ നിഗമനം ഉരുത്തിരിച്ചെടുക്കാവുന്നതാണ്. ദാരിദ്ര്യത്തെ അത് ഒരു "കെണി"യായിട്ടാണ് കാണുന്നത്. രാജ്യങ്ങള്‍ ദാരിദ്ര്യത്തിന്റെ "കെണിയില്‍ ചെന്നകപ്പെ"ടുന്നു; അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. അവരുടെ ദാരിദ്ര്യത്തിെന്‍റ അവസ്ഥയില്‍ , അത്തരം ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള വര്‍ത്തുള ശക്തികളും സംയുക്ത കാര്യകാരണ ബന്ധങ്ങളും നിലനില്‍ക്കുന്നതാണ് അതിനുകാരണം. ഉദാഹരണത്തിന് ഒരു രാജ്യത്തിലെ പ്രതിശീര്‍ഷ മൂലധനം കുറവാണെങ്കില്‍ തൊഴില്‍ ഉല്‍പാദനക്ഷമതയും കുറവായിരിക്കും; അതുകാരണം അധ്വാനിക്കുന്ന തൊഴിലാളികളുടെ കൂലി കുറവായിരിക്കും; അത് അവരെ ദരിദ്രരാക്കിത്തീര്‍ക്കുന്നു. എന്നാല്‍ അവര്‍ക്ക് ഈ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. കാരണം പ്രതിശീര്‍ഷ ഉപഭോഗത്തിന് (നിലനില്‍പ്പിേന്‍റതായ) ഒരു താഴ്ന്നതലം ഉള്ളതുകൊണ്ട്, പ്രതീശീര്‍ഷ ഉല്‍പാദനം (അഥവാ തൊഴില്‍ ഉല്‍പാദനക്ഷമത) താഴ്ന്നതാകുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന സമ്പാദ്യവും നിക്ഷേപവും വളരെ തുച്ഛമായിത്തീരുന്നു; അതുകൊണ്ട് പ്രതിശീര്‍ഷ മൂലധനത്തിന്റെ അളവ് വളരെ താഴ്ന്ന നിലവാരത്തില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു; അതുമൂലം പ്രതിശീര്‍ഷ ഉല്‍പാദനത്തിന്റെ അളവും വളരെ താഴ്ന്ന നിലവാരത്തില്‍ത്തന്നെ തുടര്‍ച്ചയായി നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ ദാരിദ്ര്യം ദാരിദ്ര്യത്തെ ജനിപ്പിക്കുന്നു; അതൊരു കെണിയായിത്തീരുന്നു; അതില്‍നിന്ന് രാജ്യങ്ങള്‍ക്ക് രക്ഷപ്പെടുന്നതിന് കഴിയുകയില്ല. "വിദേശ സഹായം" സ്വീകരിക്കുന്നതിനുള്ള ഒരു ന്യായീകരണമായി ഈ വാദമുഖത്തെ പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുന്നതിന് രാജ്യങ്ങളെ പ്രാപ്തമാക്കുന്ന ഒരു ബാഹ്യശക്തിയാണ് വിദേശസഹായം എന്നാണ് വാദം. പക്ഷേ ഒരു രാജ്യത്തിന്റെ പ്രതിശീര്‍ഷ ഉല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ , ആ രാജ്യത്തിന് ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയണം എന്നുതന്നെയാണ് ഈ വാദവും പ്രസ്താവിക്കുന്നത്. പരുക്കന്‍ രീതിയിലുള്ള "കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം" പ്രസ്താവിക്കുന്നതിനോട് തികച്ചും സമാനമായ ഒരു നിഗമനം തന്നെയാണിത്. വളര്‍ച്ചാവര്‍ദ്ധനയും ദാരിദ്ര്യവും ഒരേ സമയം സംഭവിക്കുന്നു എന്നാല്‍ ഒരു പ്രത്യേക കാലയളവില്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നതും അതേ അവസരത്തില്‍ത്തന്നെ കേവലമായ ദാരിദ്ര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. ദാരിദ്ര്യത്തിന്റെ കെണി എന്ന വാദമുഖം രാജ്യങ്ങള്‍ക്ക് ബാധകമാക്കുന്നതിനുപകരം ഒരു രാജ്യത്തിനുള്ളിലെ വിവിധ വിഭാഗങ്ങള്‍ക്ക് ബാധകമാകുംവിധം വിശദീകരിക്കാം എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യത്തിന്റെ നിലനില്‍പ്പും ഒരേസമയം സംഭവിക്കുന്നതിനെ വിശദീകരിക്കുന്നതിനായി, താഴെപറയുന്ന വിധത്തിലുള്ള ഒരു വാദമുഖം ആവിഷ്കരിക്കാവുന്നതാണ്: ഒരു രാജ്യത്തിനുള്ളില്‍ത്തന്നെ, ദാരിദ്ര്യത്തിന്റെ കെണിയില്‍ അകപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കാം. അത്തരം കെണികളില്‍നിന്ന് രാജ്യം മൊത്തത്തില്‍ രക്ഷപ്പെടുന്ന അവസ്ഥയില്‍ത്തന്നെ ഈ വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ വാദമുഖത്തെ സംബന്ധിച്ചിടത്തോളം പ്രകടമായ മൂന്ന് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യം നിലനില്‍ക്കുന്നതും ഒരേ സമയത്ത് സംഭവിക്കുന്നതിനെ വിശദീകരിക്കാന്‍ അതുകൊണ്ട് കഴിയുമെങ്കിലും ഒരേസമയത്ത് വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്നതും ദാരിദ്ര്യം വര്‍ധിക്കുന്നതുമായ പ്രതിഭാസത്തെ വിശദീകരിക്കാന്‍ അതിന് കഴിയുകയില്ല (ദാരിദ്ര്യത്തിന്റെ വര്‍ദ്ധന ഈ രാജ്യങ്ങളിലെ ഈ വിഭാഗങ്ങളുടെ ദീര്‍ഘകാല പ്രവണതയല്ലെങ്കില്‍ . എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ലല്ലോ. ഇന്ത്യയില്‍ ഈ വിഭാഗങ്ങള്‍ പാപ്പരായിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കാലയളവിനുള്ളിലാണല്ലോ). രണ്ടാമത്, ഏറിക്കവിഞ്ഞാല്‍ ചില ഒറ്റപ്പെട്ട ചെറിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ വാദമുഖം ശരിയാണെന്നു വരാം; എന്നാല്‍ രാജ്യത്തിലെ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷത്തിനും അത് ബാധകമാവാന്‍ വഴിയില്ല. (ഉദാഹരണത്തിന് ഗ്രാമീണ ഇന്ത്യയില്‍ പ്രതിദിനം പ്രതിശീര്‍ഷ കലോറി ഉപഭോഗം 2,400-ല്‍ കുറവായ ആളുകളുടെ ശതമാനം 1993-94ല്‍ 74.5 ആയിരുന്നത് 2004-05 ആയപ്പോഴേക്ക് 87 ആയി ഉയര്‍ന്നു എന്ന കാര്യം നാം ഓര്‍ക്കണം. കൂട്ടത്തോടെയുള്ള വ്യാപകമായ പാപ്പരീകരണത്തെയാണത് സൂചിപ്പിക്കുന്നത്; ഏതെങ്കിലും ചില പ്രത്യേക വിഭാഗത്തിെന്‍റ മാത്രം പാപ്പരീകരണമല്ല). മൂന്നാമത്, രാജ്യം മൊത്തത്തില്‍ വളര്‍ച്ച പ്രാപിക്കുകയും അതേ അവസരത്തില്‍ ചില വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ , ഈ വിഭാഗങ്ങള്‍ ചെന്നകപ്പെട്ടിട്ടുള്ള ദാരിദ്ര്യത്തിെന്‍റ കെണിയില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ ഗവണ്‍മെന്‍റ് എന്തുകൊണ്ടാണ് ഇടപെടാത്തത് എന്ന കാര്യത്തെപ്പറ്റിയും ഈ വാദമുഖം വിശദീകരിക്കുന്നില്ല. നാം ആരംഭിച്ച അടിസ്ഥാനപരമായ കാര്യത്തില്‍ത്തന്നെ ഇത് നമ്മെ തിരിച്ചുകൊണ്ടത്തിക്കുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലയളവില്‍ ഇന്ത്യയിലുണ്ടായ അനുഭവത്തെ വിശദീകരിക്കുന്നതിന്, "മുഖ്യധാരാ" വികസന സിദ്ധാന്തത്തിെന്‍റ പാഠഭേദങ്ങള്‍ക്കൊന്നും കഴിയുന്നില്ല. നമ്മുടെ അനുഭവത്തിന് വിശദീകരണം ലഭിക്കുന്നതിന് നാം മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലേക്കുതന്നെ തിരിയേണ്ടിയിരിക്കുന്നു. മുതലാളിത്ത മേഖലയും പ്രാങ് മുതലാളിത്ത മേഖലയും ഒരേസമയം നിലനില്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ , പ്രത്യേകിച്ചും ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ , മുതലാളിത്ത മേഖലയുടെ വളര്‍ച്ചയ്ക്ക്, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഭൂമിപോലെയുള്ള) വിഭവങ്ങള്‍ മാത്രമല്ല ചരക്കുകളും (ഭക്ഷ്യധാന്യങ്ങള്‍ . ഭൂമിയുടെ വൈവിധ്യവല്‍ക്കരണം അവയുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്) ലഭിക്കണമെന്ന ആവശ്യം കൂടുതല്‍ കൂടുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഉല്‍പന്നം വേണ്ടത്ര അളവില്‍ വര്‍ദ്ധിക്കുന്നില്ലെങ്കില്‍ മുതലാളിത്തമേഖലയില്‍നിന്നുള്ള ഡിമാന്‍റ് വര്‍ധന നിറവേറ്റപ്പെടുന്നത്, നിലവിലുള്ള ഉല്‍പന്നം മാത്രം കൊണ്ടുതന്നെയാണ്. മൂലധനത്തിന്റെ ആദിമ സഞ്ചയത്തിന്റെ വിവിധ മാര്‍ഗങ്ങളിലൂടെ അതിലൊരു ഭാഗം ബലംപ്രയോഗിച്ച് പിടിച്ചെടുത്തുകൊണ്ടാണ് അത് സാധിക്കുന്നത്. പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്മേഖല) കൂടുതല്‍ ഉല്‍പന്നം മുതലാളിത്ത മേഖല ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നതിനോടൊപ്പംതന്നെ, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് മുതലാളിത്തമേഖലയിലേക്ക് തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകയില്ല. മറിച്ച് അങ്ങനെ തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍ , പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകതന്നെ ചെയ്യും; അതുവഴി പ്രാങ് മുതലാളിത്ത മേഖലയുടെ കേവലമായ പാപ്പരീകരണം സംഭവിക്കുകയും ചെയ്യും. അത്തരം കേവലമായ പാപ്പരീകരണം, മുതലാളിത്തമേഖലയിലെതന്നെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തെ താഴ്ത്തി നിര്‍ത്തുകയും കുറയ്ക്കുകയും ചെയ്യും. തൊഴിലാളികളുടെ വിലപേശല്‍ കഴിവ് കുറയ്ക്കുന്നതിലൂടെയാണത്. ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് ഇതാണ്. മുതലാളിത്തത്തിന്‍ കീഴിലെ വളര്‍ച്ചയോടൊപ്പംതന്നെ കടുത്ത ആദിമ മൂലധനസഞ്ചയ പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, മാന്ദ്യത്തിലകപ്പെട്ട പ്രാങ് മുതലാളിത്ത മേഖല നിലനില്‍ക്കുന്ന അവസ്ഥയില്‍ , മുതലാളിത്ത മേഖലയില്‍ത്തന്നെ തൊഴില്‍ അവസരങ്ങള്‍ വലിയതോതില്‍ വര്‍ധിക്കാത്ത അവസ്ഥയില്‍ , അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കേവലമായ പാപ്പരീകരണം വര്‍ദ്ധിക്കാതിരിക്കുകയില്ല. പ്രാങ് മുതലാളിത്തമേഖലയില്‍ മാത്രമല്ല, മുതലാളിത്ത മേഖലയില്‍പോലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഈ പാപ്പരീകരണം സംഭവിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മുതലാളിത്ത മേഖലയിലെ വളര്‍ച്ചാനിരക്കിലെ വര്‍ദ്ധനയോടൊപ്പം (ഈ വളര്‍ച്ചാനിരക്ക് സമ്പദ്വ്യവസ്ഥയുടെതന്നെ വളര്‍ച്ചാനിരക്ക് ആയിട്ടാണ് സ്വയം പ്രകാശിതമാകുന്നത്) കേവലമായ ദാരിദ്ര്യവും വര്‍ദ്ധിക്കുകതന്നെ ചെയ്യും.

വളര്‍ച്ചാവര്‍ദ്ധനയോടൊപ്പംതന്നെ ദാരിദ്ര്യത്തിന്റെ വര്‍ധനയും ഒരേസമയത്ത് സംഭവിക്കുന്ന ഈ സ്ഥിതിവിശേഷംതന്നെയാണ് സാമ്പത്തിക ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെയും ഫിനാന്‍ഷ്യല്‍ താല്‍പര്യങ്ങളുടെയും കടുംപിടിത്തം സ്റ്റേറ്റിനുമേല്‍ വര്‍ധിച്ചതോതില്‍ ഉണ്ടാക്കുന്ന ഇത്തരമൊരു ഉദാരവല്‍ക്കരണം, ദരിദ്രരായ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെ തടയുന്നതും അതിന്റെ ഫലമായി മാന്ദ്യം ഉണ്ടാകുന്നതും ഇന്ത്യയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വേണ്ടത്ര വ്യക്തമാക്കപ്പെടുന്ന വസ്തുതയാണ്. ഇതും ഇതോടൊപ്പം ഭക്ഷ്യധാന്യ കൃഷിയില്‍നിന്ന് ഭൂമി മറ്റ് ഉപയോഗങ്ങള്‍ക്കായി വഴി തിരിച്ചുവിടുന്നതും ഉല്‍പാദനവര്‍ദ്ധന കൈവരിക്കുന്നതിനുള്ള നവീകരണപ്രക്രിയകളുടെ അഭാവവും (ഈ നവീകരണ പ്രക്രിയയ്ക്കും സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്) കാരണമായിട്ടാണ്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കൈവരിച്ച വളര്‍ച്ചാ പ്രക്രിയയെ നേര്‍ വിപരീതമാക്കിത്തീര്‍ക്കുന്ന സ്ഥിതിയാണിത്. അതേ അവസരത്തില്‍തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത മേഖല വളരെ കുറച്ച് തൊഴിലാളികളെ മാത്രമേ ഉള്‍ക്കൊണ്ടിട്ടുള്ളു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം ആകെയെടുത്താല്‍ , സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടില്ല എന്നുതന്നെ പറയാം. മാത്രമല്ല, 2001നും 2008നും ഇടയില്‍ (2008നുശേഷമുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല) തൊഴില്‍ അവസരങ്ങള്‍ കേവലമായ കണക്കില്‍ കുറയുകതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഏറെയൊന്നും തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത മുതലാളിത്ത മേഖലയും അതോടൊപ്പം മൂലധനത്തിന്റെ ആദിമ സഞ്ചയരീതിയും ചേര്‍ന്ന ഒരു അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത് എന്ന് അതില്‍നിന്ന് സിദ്ധിക്കുന്നു.

വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്ന അവസരത്തില്‍ത്തന്നെ കേവലമായ പാപ്പരീകരണവും സംഭവിക്കുന്നത് അതുകൊണ്ടാണ്. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി തൊട്ട് താഴോട്ടുള്ള ഗവണ്‍മെന്‍റ് വക്താക്കളുടെ ഒരു നീണ്ടനിരതന്നെ നമ്മുടെ മുന്നിലുണ്ട്. പന്ത്രണ്ടാം പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ , വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള ഈ സംഘഗാനം ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിത്തീര്‍ന്നിട്ടുമുണ്ട്. എന്നാല്‍ കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചയോടൊപ്പംതന്നെ രാജ്യത്തെ കേവലമായ ദാരിദ്ര്യത്തിന്റെ അളവ് ഇനിയും കൂടാതെ തരമില്ല എന്ന് മേല്‍പ്പറഞ്ഞതില്‍നിന്ന് വ്യക്തമാകുന്നു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റേണ്ടതുണ്ട്; അതിനാകട്ടെ സ്റ്റേറ്റിന്റെ വര്‍ഗാഭിമുഖ്യത്തില്‍ത്തന്നെ മാറ്റം വരുത്തേണ്ടതുമുണ്ട്.

(Courtesy : Chintha Weekly)

Friday, September 16, 2011

കുറ്റകൃത്യങ്ങളുടെ പരമ്പര - (നേരിനൊപ്പം) : വി എസ് അച്യുതാനന്ദന്‍

Posted on: 15-Sep-2011 03:26 PM ചെയ്ത കുറ്റം മറച്ചുവയ്ക്കാന്‍ വീണ്ടും കുറ്റം, അത് മറച്ചുവയ്ക്കാനും തേച്ചുമായ്ച്ചുകളയാനുമുള്ള ശ്രമത്തിനിടയില്‍ കുറ്റകൃത്യ പരമ്പരയില്‍ പുതിയ പങ്കാളികള്‍ - പാമൊലിന്‍ അഴിമതിക്കേസില്‍നിന്ന് തലയൂരാന്‍ നടത്തുന്ന വെപ്രാളവും അത് കൂടുതല്‍ കൂടുതല്‍ കുരുക്കായി മാറുന്നതുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന പരിപാടി അവസാനിക്കുമ്പോള്‍ ദൃശ്യമാകുന്നത്. പാമൊലിന്‍ കേസില്‍നിന്ന് ഏതുവിധേനയും രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പുതന്നെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയതാണ്. വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡെസ്മണ്ട് നെറ്റോയെയും കേസന്വേഷിച്ച വിജിലന്‍സ് എസ്പി ശശിധരനെയും പ്രലോഭിപ്പിച്ച് വശത്താക്കി ഒരു അസംബന്ധ റിപ്പോര്‍ട്ട് മെനഞ്ഞ് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നെന്ന് വ്യക്തമായിക്കഴിഞ്ഞു. ആ കപട റിപ്പോര്‍ട്ട് അത് അര്‍ഹിക്കുന്ന അവജ്ഞയോടെ പ്രത്യേക വിജിലന്‍സ് കോടതി തള്ളിക്കളയുകയും വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ കേസിലുള്ള പങ്ക് അന്വേഷിക്കണമെന്ന ഉത്തരവില്‍ തന്നെയുണ്ട് ഉമ്മന്‍ചാണ്ടി കുറ്റക്കാരനെന്ന ധ്വനി. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനം ഒഴിയാതെ വിജിലന്‍സ്വകുപ്പ് തന്റെ വിശ്വസ്തന് കൈമാറുക മാത്രമാണ് ഉമ്മന്‍ചാണ്ടിചെയ്തത്. കേസില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടാല്‍ താന്‍ എംഎല്‍എ പോലുമാകാനില്ലെന്ന് ഹൈക്കമാന്‍ഡിനോടും പരോക്ഷമായി പൊതുസമൂഹത്തോടും പറഞ്ഞ ഉമ്മന്‍ചാണ്ടി തന്റെ പങ്ക് അസന്ദിഗ്ധമായി വ്യക്തമായശേഷം ചെയ്തതെന്താണ്-ഒരു കുറ്റകൃത്യം മറയ്ക്കാന്‍ മറ്റൊരു കുറ്റകൃത്യം, അത് മറയ്ക്കാന്‍ മറ്റൊന്ന് എന്നിങ്ങനെ നീതിന്യായ സംവിധാനത്തെയും നീതിനിര്‍വഹണത്തെയും അട്ടിമറിക്കുന്നതിനുള്ള നിഗൂഢപ്രവര്‍ത്തനങ്ങള്‍ . കോടതി ഉത്തരവില്‍ എതിര്‍പ്പുണ്ടെങ്കില്‍ അഥവാ അത് ശരിയല്ലെന്നു തോന്നുന്നുവെങ്കില്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ കൊടുക്കാം. അപ്പീല്‍ കൊടുത്താല്‍ കൂടുതല്‍ കുരുക്കാവുമെന്ന് തോന്നിയതുകൊണ്ടാകണം അപ്പീല്‍ നല്‍കുന്നില്ല, കോടതിയോട് തനിക്ക് ബഹുമാനമുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ഉമ്മന്‍ചാണ്ടി. അതേസമയംതന്നെ, വിജിലന്‍സ് ഡയറക്ടറെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്യുന്നു. തനിക്കെതിരെ കോടതി ആവശ്യപ്പെട്ട അന്വേഷണം തന്റെതന്നെ നേതൃത്വത്തില്‍ നടത്തുന്നുവെന്ന അസംബന്ധമാണ് ഇക്കാര്യത്തിലുള്ളത്. വിജിലന്‍സ് വകുപ്പ് തന്റെ ഗ്രൂപ്പില്‍പ്പെട്ട ഏറ്റവും വിശ്വസ്തന് കൈമാറുന്നത് പ്രഹസനമാണെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയതാണ്. എല്ലാ വകുപ്പുകളുടെയും നിയന്ത്രണാധികാരം, ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ വിജിലന്‍സിലെ ഉദ്യോഗസ്ഥരുടെ മേലുള്ള പ്രത്യേകാധികാരം, പൊതുഭരണവകുപ്പിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ മേലുള്ള അധികാരം എന്നിവയെല്ലാം കാരണം വിജിലന്‍സ് വകുപ്പ് മറ്റൊരു മന്ത്രിക്ക് നല്‍കിയതുകൊണ്ട് ഒരു കാര്യവുമില്ല എന്നും വ്യക്തമാക്കപ്പെട്ടതാണ്. അക്കാര്യം കൂടുതല്‍ വ്യക്തമാകാന്‍ പുതിയ സംഭവവികാസങ്ങള്‍ പര്യാപ്തമാണ്. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ സൃഷ്ടിക്കുന്ന വ്യാജരേഖകള്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വളര്‍ത്തുദൗത്യമുള്ള പത്രം നിരന്തരം പ്രസിദ്ധപ്പെടുത്തുന്നു. പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്തുത പത്രവും വിജിലന്‍സ് ഡയറക്ടറും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനകളും തുടര്‍പ്രവര്‍ത്തനവും പരിഹാസ്യമാണ്. വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം ഡയറക്ടര്‍ തിരിച്ചയച്ചെന്ന് ഒരു ദിവസം ആ പത്രം ഫോട്ടോസ്റ്റാറ്റ് സഹിതം വാര്‍ത്ത പ്രസിദ്ധപ്പെടുത്തുന്നു. എന്നാല്‍ , കോടതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കുവേണ്ടി സമര്‍പ്പിച്ച കേസ്ഡയറിയില്‍ പ്രസ്തുത നിയമോപദേശവുമുണ്ടെന്ന് വ്യക്തമായതോടെ അടുത്ത ഗൂഢാലോചനയായി. താന്‍ "നിരസിച്ച" രേഖയെങ്ങനെ കോടതിയില്‍ സമര്‍പ്പിച്ചെന്ന് ഡയറക്ടര്‍ അന്വേഷണോദ്യോഗസ്ഥനായ എസ്പിയോട് ആരായുന്നു. തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും അബദ്ധം പറ്റിപ്പോയതാണെന്ന് എസ്പി ഡയറക്ടര്‍ക്ക് എഴുതിക്കൊടുക്കുന്നു, അഥവാ ഡയറക്ടര്‍ എഴുതിക്കൊടുത്തതിന്റെ അടിയില്‍ എസ്പി ഒപ്പിടുന്നു. അത് അന്നുതന്നെ മുഖ്യമന്ത്രിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും വേണ്ടപ്പെട്ട പത്രത്തില്‍ എത്തിച്ചുകൊടുക്കുന്നു. പിറ്റേന്ന് അത് പത്രത്തില്‍ വരുന്നു. ഇതൊന്നും രഹസ്യമല്ല, പരസ്യമായ കാര്യങ്ങളാണ്. വിജിലന്‍സ് ഡയറക്ടര്‍ നിരസിച്ച നിയമോപദേശമാണെങ്കില്‍ അത് കീഴുദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കിയത് ഗുരുതരമായ കൃത്യവിലോപമാണല്ലോ. അത്തരത്തില്‍ "കുറ്റം" ചെയ്ത എസ്പിയെ ഐപിഎസിന് പരിഗണിക്കുന്നതിനുള്ള പട്ടികയില്‍ ചേര്‍ക്കാന്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈയടുക്കുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ മനസ്സിലായതോടെ യഥാര്‍ഥ അന്വേഷണറിപ്പോര്‍ട്ട് മുക്കി കടകവിരുദ്ധമായ ഒരു റിപ്പോര്‍ട്ട് മെനഞ്ഞ് അത് അന്നുതന്നെ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു നെറ്റോയും അന്വേഷണോദ്യോഗസ്ഥനായ എസ്പിയും. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിലേക്കുള്ള തടസ്സമൊഴിവാക്കാനായിരുന്നു അതെന്ന് പകല്‍പോലെ വ്യക്തമാണ്. അതിനുള്ള തത്രപ്പാടിനിടയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശമടങ്ങിയ യഥാര്‍ഥ കേസ്ഡയറിയില്‍ കൃത്രിമം നടത്താന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. കേസ് അട്ടിമറിക്കുന്നതിന് പ്രതിഫലമായി നെറ്റോയ്ക്ക് വിജിലന്‍സ് ഡയറക്ടറായി നിയമനം നല്‍കി. അന്നത്തെ കരാറനുസരിച്ചാകണം ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥനായ എസ്പിക്ക് ഐപിഎസ് നല്‍കാന്‍ ഗൂഢാലോചന മുറുകുന്നത്. ഇതിനേക്കാളെല്ലാം പ്രധാനമാണ് വിജിലന്‍സിനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ നിയമിക്കാനുള്ള തീരുമാനം. പാമൊലിന്‍ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായിക്കൊണ്ടിരിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമപരമായി മാറ്റാനാകില്ല എന്നതിനാല്‍ അതിന് മുകളില്‍ ഒരു തസ്തിക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് കോടതികളിലെയും അഴിമതിക്കേസുകളില്‍ സര്‍ക്കാരിന് രാഷ്ട്രീയമായി ഇടപെടല്‍ നടത്തുന്നതിനുള്ള അങ്ങേയറ്റത്തെ നിയമവിരുദ്ധ നീക്കമാണിത്. തല്‍ക്കാലം ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് പ്രസ്തുത തസ്തിക ഉണ്ടാക്കുന്നതെങ്കിലും അതിന് കൂടുതല്‍ വിപുലമായ സാധ്യതയാണുള്ളത്. മന്ത്രിസഭയിലെ മറ്റ് പല അംഗങ്ങള്‍ക്കുമെതിരെ വിവിധ വിജിലന്‍സ് കോടതികളില്‍ നടക്കുന്ന കേസുകള്‍കൂടി നോക്കി നടത്താന്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവില്‍ ഒരാളെ നിയമിക്കുന്നതിന് തുല്യമാണിത്. അഴിമതി നടത്തുന്നതിനും അഴിമതിക്കാരെ രക്ഷിക്കുന്നതിനും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്ന് നാലുമാസംകൊണ്ടുതന്നെ വ്യക്തമായിരിക്കുകയാണ്. വിജിലന്‍സ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് മന്തിമാര്‍ക്കെതിരായ അന്വേഷണവും മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുമെല്ലാം കീഴ്മേല്‍ മറിക്കാന്‍ ഇത്രയും ദിവസത്തിനകംതന്നെ ശ്രമിച്ചു. ഇതേവരെയുള്ള അഴിമതിക്കേസുകളിലും ഇപ്പോള്‍ മന്ത്രിമാര്‍ ആരംഭിച്ചിരിക്കുന്ന അഴിമതി ഇടപാടുകളിലും അവര്‍ക്ക് നിയമപരമായി താങ്ങും തണലുമാകാനാണ് വിജിലന്‍സിന് അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വരുന്നത്. ഇങ്ങനെ ആത്മരക്ഷയ്ക്കുവേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുന്നതിന് പുറമെയാണ് പി സി ജോര്‍ജിനെപ്പോലുള്ളവരെ ഇറക്കിവിട്ടുള്ള കളികള്‍ . പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ അന്നുതൊട്ടുതന്നെ മര്യാദകെട്ട അധിക്ഷേപങ്ങളാണ് ജോര്‍ജ് നടത്തിവരുന്നത്. ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനിക്കുന്നെന്ന് അവകാശപ്പെടുകയും കോടതിയെയല്ല, കോടതിവിധികളെ ന്യായമായിത്തന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി കോടതിയെ നിന്ദിച്ച ജോര്‍ജിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. വിജിലന്‍സ് കോടതി വിധി തനിക്കെതിരാണെന്നതിനാല്‍ ജഡ്ജിയെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും മന്ത്രിക്ക് സമാനമായ പദവിയുള്ള ചീഫ്വിപ്പിനെ നിയോഗിക്കുക എന്ന വലിയ കുറ്റമാണ് ഉമ്മന്‍ചാണ്ടി ചെയ്തിരിക്കുന്നത്. അവിടംകൊണ്ടും നിര്‍ത്താതെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്‍പ്പെടെ കത്തയപ്പിച്ചു. അക്കാര്യം പ്രസിദ്ധപ്പെടുത്തുന്നതിന് ഒത്താശ ചെയ്തു. ഒരുവശത്ത് കോടതിയെ ബഹുമാനമാണെന്നു പറയുക, മറുവശത്ത് കോടതിയെ നിന്ദിക്കാന്‍ പ്രചോദനവും പ്രോത്സാഹനവും നല്‍കുക- ആദര്‍ശത്തട്ടിപ്പിന്റെ പുതിയ മുഖമാണ് ഉമ്മന്‍ചാണ്ടിയില്‍ തെളിയുന്നത്. ചീഫ് വിപ്പിനെ ഉപയോഗപ്പെടുത്തി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയും വിജിലന്‍സ് ജഡ്ജിയെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്ന കുരുട്ടുവിദ്യ. ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള നിയമവിരുദ്ധ നടപടിയിലൂടെ താന്‍ ചീഫ്വിപ്പ് തസ്തികയ്ക്ക് യോഗ്യനല്ലെന്നു തെളിയിച്ചിരിക്കുകയാണ് ജോര്‍ജ്. ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് ചീഫ്വിപ്പിന്റെ നിയമവിരുദ്ധപ്രവര്‍ത്തനമെന്ന് മനസ്സിലാക്കിത്തന്നെ യുഡിഎഫിലെ വലിയൊരു വിഭാഗം നേതാക്കളുള്‍പ്പെടെ ജോര്‍ജിനെതിരെ രംഗത്തുവന്നിരിക്കുന്നു. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ച ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ നല്‍കിയ ഹര്‍ജി ഗവര്‍ണറുടെ പരിഗണനയിലാണ്. ഏതായാലും ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ നൂറുദിന പരിപാടിക്ക് സര്‍ക്കാര്‍വിലാസം പത്രം നൂറില്‍ നൂറിനു മേലെ മാര്‍ക്കാണ് നല്‍കിയത്. റിസള്‍ട്ടാണ് തങ്ങള്‍ക്ക് വേണ്ടതെന്നു പറയുന്ന മുഖ്യമന്ത്രി മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ കോപ്പിയടിച്ചാണ് റിസള്‍ട്ട് ഉണ്ടെന്ന് കൊട്ടിഘോഷിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ കൂടി പങ്കാളിത്തത്തോടെ നടന്നതും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഖജനാവിന് 230 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയതും നാല് കോടിയുടെ നഷ്ടമുണ്ടായെന്ന് ഉമ്മന്‍ചാണ്ടിയുടെകൂടി വക്താവ് എം എം ഹസ്സന്‍ വ്യക്തമാക്കിയതുമായ പാമൊലിന്‍ കേസ് തന്നെയാണ് നൂറുദിന കര്‍മപദ്ധതിയില്‍ നിറഞ്ഞുനിന്നത്. കേസില്‍നിന്ന് രക്ഷപ്പെടാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതില്‍ നൂറില്‍ നൂറിനു മേലെ മാര്‍ക്ക് നേടുന്നതാണ് സര്‍ക്കാരിന്റെ അനൗദ്യോഗിക ജിഹ്വയെ രോമാഞ്ചം കൊള്ളിച്ചിട്ടുണ്ടാവുക. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലംകൊണ്ട് നല്‍കിയ അത്രയും പരസ്യം, നൂറുനാള്‍കൊണ്ട് കൊടുത്തതുകൊണ്ട് അഴിമതിയില്‍ ജീര്‍ണിച്ച യുഡിഎഫ് മന്ത്രിസഭയുടെ മുഖം മറയ്ക്കാന്‍ കഴിയില്ല.

നൂറു ദിവസത്തെ കേരളത്തിന്റെ നഷ്ടം : ഡോ. ടി എം തോമസ് ഐസക്

Posted on: 15-Sep-2011 11:37 PM നൂറു ദിവസത്തിന്റെ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന പരസ്യങ്ങള്‍ കൊണ്ട് പത്രങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നല്ലപങ്കും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് പൂര്‍ത്തിയാക്കിയവ തന്നെ. പിന്നോക്ക സാമൂഹ്യക്ഷേമവകുപ്പും സേവനാവകാശ നിയമവും എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍നിന്ന് പൊക്കിയത്. മറ്റു പലതും പ്രഖ്യാപനങ്ങള്‍മാത്രം. ഇതിനിടെ കേരളത്തിന് നൂറു ദിവസംകൊണ്ടു നഷ്ടപ്പെട്ടതിന്റെ കണക്കൊന്നു കൂട്ടട്ടെ. 1- ഒരു രൂപ അരിയുടെ മറവില്‍ കവര്‍ന്നത് 201 കോടി $ 66 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനുളള എല്‍ഡിഎഫിന്റെ പദ്ധതി നിര്‍ത്തലാക്കി. പകരം 4.5 ലക്ഷം പരമദരിദ്രര്‍ക്ക് 35 കിലോ വച്ച് ഒരു രൂപയ്ക്ക് അരി. 16 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 25 കിലോ വച്ച് ഒരു രൂപയ്ക്ക് അരി. (എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 28 കിലോ വച്ചാണ് നല്‍കിയിരുന്നത്). യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ രണ്ട് രൂപയ്ക്ക് അരി കിട്ടിക്കൊണ്ടിരുന്ന 15 ലക്ഷം എപിഎല്‍ കുടുംബങ്ങള്‍ക്ക് തത്വത്തില്‍ 10 കിലോ അരി രണ്ടു രൂപവച്ച് ഇപ്പോഴും നല്‍കുന്നു. ബാക്കിയുളള 30 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ വച്ച് 8.90 രൂപയ്ക്ക് അരി. മൊത്തം 423 കോടി രൂപ സര്‍ക്കാരിന് വരുമാനം ലഭിക്കും. $ എല്‍ഡിഎഫ് നടപ്പാക്കിയിരുന്ന സ്കീം തുടര്‍ന്നിരുന്നെങ്കിലോ? 4.5 ലക്ഷം പരമദരിദ്രര്‍ക്ക് 35 കിലോ വച്ച് രണ്ട് രൂപയ്ക്ക് അരി. 16 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 20 കിലോ അരി. 45 ലക്ഷം എപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ വച്ച് രണ്ട് രൂപയ്ക്ക് അരി. മൊത്തം വരുമാനം 222 കോടി രൂപ. $ അരി കൂടുതല്‍ കൊടുക്കുന്നതിന്റെ കേമത്തം യുഡിഎഫ് എടുക്കേണ്ടതില്ല. കേന്ദ്രത്തില്‍നിന്ന് കിട്ടുന്ന അരിയേ എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും നല്‍കാന്‍ പറ്റൂ. എല്‍ഡിഎഫ് ഭരണത്തിന്റെ അവസാന നാളുകളില്‍ ബിപിഎല്ലുകാര്‍ക്ക് 28 കിലോ വച്ചു നല്‍കിയ കാര്യം സൂചിപ്പിച്ചുവല്ലോ. $ ഒരു രൂപയുടെ അരി സ്കീം നടപ്പാക്കിയപ്പോള്‍ രണ്ടു രൂപ സ്കീമിനെ അപേക്ഷിച്ച് കേരള സര്‍ക്കാരിന് 201 കോടിയുടെ ലാഭം. ജനങ്ങള്‍ക്ക് അത്രയും നഷ്ടം. 2- ഇല്ലാതാക്കിയ ക്ഷേമപദ്ധതികളിലൂടെ കവര്‍ന്നത് 290 കോടി $ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഉപേക്ഷിച്ചു. നഷ്ടം 45 കോടി രൂപ. $ അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്കുളള ഒരു മാസത്തെ പ്രസവാനുകൂല്യം വേണ്ടെന്നു വച്ചു. നഷ്ടം 20 കോടി രൂപ. $ പഞ്ഞമാസ സമാശ്വാസപദ്ധതിയില്‍ അനുബന്ധ തൊഴിലാളികള്‍ക്കടക്കം 3600 രൂപവച്ചു നല്‍കാനുള്ള പദ്ധതി വേണ്ടെന്നു വച്ചു. പകരം മത്സ്യത്തൊഴിലാളികള്‍ക്കുമാത്രം 1800 രൂപവച്ചു നല്‍കി. നഷ്ടം 20 കോടി രൂപ. $ അമ്പത്തിരണ്ടു കോടി രൂപയുടെ എന്‍സിഡിസി സംയോജിത മത്സ്യവികസന പദ്ധതി 16 കോടിയായി വെട്ടിച്ചുരുക്കി. നഷ്ടം 36 കോടി രൂപ. $ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ 25 രൂപ നിരക്കില്‍ കൊടുക്കുന്ന സ്കീം വേണ്ടെന്നു വച്ചു. നഷ്ടം ചുരുങ്ങിയത് 100 കോടി രൂപ. $ മത്സ്യത്തൊഴിലാളികളുടെ പ്രൊഡക്ഷന്‍ ബോണസ് വേണ്ടെന്നു വച്ചു. നഷ്ടം 2.5 കോടി രൂപ. $ ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും പേരില്‍ പതിനായിരം രൂപയ്ക്കുളള നിക്ഷേപപദ്ധതി വേണ്ടെന്നു വച്ചു. $ ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 300 രൂപയുടെ ഓണറേറിയം വേണ്ടെന്നു വച്ചു - നഷ്ടം 16 കോടി രൂപ. $ 167 കോടി രൂപയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിനു പകരം ആന്ധ്രമോഡല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ രണ്ടുമില്ല. ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇതുവരെ പണം കൈമാറിയിട്ടില്ല. $ കുടുംബശ്രീയുടെ ഗ്രാന്റ് 50 കോടി രൂപ കുറച്ചു. 3- അട്ടിമറിച്ചത് 5000 കോടിയുടെ റോഡ് പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് 5000 കോടി രൂപയുടെ റോഡ് പദ്ധതികള്‍ കൃത്യം ജില്ല തിരിച്ച് പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഇത് 200 കോടി രൂപയായി വെട്ടിക്കുറച്ചു. നഷ്ടം വന്ന പട്ടിക ഇതാ... $ 1920 കോടി രൂപയുടെ 320 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പത്തു സ്റ്റേറ്റ് ഹൈവേകളുടെ പുനരുദ്ധാരണം. $ 36 ജില്ലാ റോഡുകള്‍ രണ്ടു ലൈനായി വികസിപ്പിക്കാനുള്ള 765 കോടി രൂപയുടെ പദ്ധതി. $ 1000 കോടി രൂപയുടെ 16 ബൈപാസുകള്‍ക്കുള്ള പാക്കേജ്. $ അഞ്ചു കോര്‍പറേഷനുകള്‍ക്കും ആലപ്പുഴപോലുള്ള നഗരങ്ങള്‍ക്കും അനുവദിച്ച 900 കോടി രൂപയുടെ പാക്കേജ്. $ തീരദേശ ഹൈവേക്കുള്ള 475 കോടി രൂപ. 4- പൊതുമേഖലയ്ക്ക് 260 കോടിയുടെ പ്രഹരം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്ന വ്യവസായനയം ഉപേക്ഷിച്ചിരിക്കുകയാണ്. പക്ഷേ, പുതിയ വ്യവസായ നയത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തെക്കുറിച്ച് ഒരു വാചകംപോലുമില്ല. 2009-10ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 125 കോടി രൂപ ചെലവില്‍ 11 പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി. ഇവയില്‍ പലതും നിസ്സാരകാരണങ്ങളാല്‍ അടഞ്ഞു കിടക്കുകയാണ്. 46 കോടി രൂപ മുടക്കിയ കോമളപുരം സ്പിന്നിങ് മില്ലിന് വൈദ്യുതി കണക്ഷന്‍ 100 ദിവസത്തിനുള്ളില്‍ കൊടുക്കാനായില്ല. 9.5 കോടി മുടക്കിയ കെഎസ്ഡിപിയുടെ ബീറ്റാ ലാക്ടം ഫാക്ടറിക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടില്ല. 19 കോടി രൂപ കൈയിലുണ്ടായിരുന്നിട്ടും തൊട്ടടുത്തു കിടക്കുന്ന പുറമ്പോക്കു ഭൂമി കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തറക്കല്ലിടാന്‍ കഴിയുന്നില്ല. ഇങ്ങനെ പോകുന്നു, പുതുതായി സ്ഥാപിച്ച വ്യവസായശാലകളില്‍ ഓരോന്നിന്റെയും കഥ. ഇതിനു പുറമെ, 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഒമ്പത് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ 260 കോടി രൂപയുടെ വിപുലീകരണ പദ്ധതി ഇല്ലാതാക്കി. സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിച്ചത്, ഓണപ്പരീക്ഷ വീണ്ടും കൊണ്ടുവന്നത്, ചോദിച്ചവര്‍ക്കെല്ലാം പ്ലസ് ടുവിന് അധികബാച്ച് നല്‍കിയത്, തദ്ദേശവകുപ്പ് വിഭജിച്ചത് എന്നു തുടങ്ങി തലതിരിഞ്ഞ നയങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്നു വിതരണം ചെയ്യാത്തതുമൂലം പ്രതിമാസം 10 കോടി രൂപയുടേതാണ് അധികച്ചെലവ്. വിവേചനരഹിതമായ സ്ഥലംമാറ്റങ്ങളും പ്രതികാരനടപടികളും ഈ സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുന്നു. സുതാര്യതയെക്കുറിച്ചുള്ള വാചകമടിയുടെ മറവില്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. ഇവയൊക്കെ മറയ്ക്കാനായി നൂറു ദിവസംകൊണ്ട് പരസ്യങ്ങളുടെ റെക്കോഡ് ഉണ്ടാക്കിയിരിക്കുകയാണ്. പിആര്‍ഡി വഴിയും മറ്റു വകുപ്പു വഴിയും 100 ദിവസത്തിനകം 21 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി പൊടിച്ചത്.

പുതിയ പെന്‍ഷന്‍ പദ്ധതി ഭീകരമായ പകല്‍ക്കൊള്ള : സുകോമള്‍ സെന്‍

Posted on: 16-Sep-2011 06:05 AM തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് തൊഴിലാളികളുടെ ചോര ഊറ്റിയെടുക്കാന്‍ നവഉദാരവല്‍ക്കരണ സര്‍ക്കാരുകള്‍ പലവിധത്തില്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ ഗൂഢാലോചനയുടെ പ്രധാന ഭാഗങ്ങളാണ് പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണവും ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍ക്കരണവും. പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുകയാണ് പിഎഫ്ആര്‍ഡിഎ ബില്‍ . ജീവനക്കാര്‍ക്കെതിരായ ഈ ബില്ലിനെ എതിര്‍ക്കുന്നത് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ ഈ ബില്ല് നിയമമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായാണ് അറിയുന്നത്. നിയമാനുസരണം നിശ്ചിത ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതിയില്‍ (Statutory Defined Benefit Pension System) അനാവശ്യമായി ഇടപെട്ട്, തങ്ങളുടെ വര്‍ക്ക് പേപ്പറില്‍ ഐഎംഎഫ് പുതിയ പെന്‍ഷന്‍ഫണ്ട് രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. വാര്‍ധക്യകാലത്ത് ജീവിക്കാനാവശ്യമായ വാര്‍ഷിക വേതനം (annuity) ലഭ്യമാക്കുന്നതിനായി വേതനം ലഭിക്കുന്നവരില്‍നിന്ന് അവരുടെ സേവനകാലാവധിയുടെ ആരംഭ കാലഘട്ടം മുതല്‍തന്നെ നിശ്ചിത വിഹിതം ഈടാക്കിയായിരിക്കണം ഈ പെന്‍ഷന്‍ഫണ്ട് രൂപീകരിക്കേണ്ടത്. വാസ്തവത്തില്‍ , നിശ്ചിതാനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതിയില്‍നിന്ന് നിശ്ചിത വിഹിതം ഈടാക്കുന്ന പദ്ധതിയിലേക്കുള്ള പ്രതിലോമപരമായ ഒരു മാറ്റത്തിനായുള്ള നിര്‍ദേശമാണിത്. ഇങ്ങനെ നിര്‍ദേശം ഉന്നയിച്ച് അവര്‍ വ്യക്തമായി പ്രസ്താവിക്കുന്നത് പ്രമുഖ രാജ്യങ്ങള്‍ നേരിടുന്ന ജനസംഖ്യാപരമായ സമ്മര്‍ദം ഇന്ത്യ നേരിടുന്നില്ല എന്നാണ്. 60 ന് മുകളില്‍ പ്രായമുള്ള ഇന്ത്യക്കാരുടെ എണ്ണം 2004 ല്‍ ഏകദേശം ഏഴ് ശതമാനമായിരുന്നത് 2010 ല്‍ 8.3 ശതമാനമായി ഉയര്‍ന്നു; 2030 ആകുമ്പോള്‍ ഇത് 13.7 ശതമാനമായും 2050 ല്‍ 20 ശതമാനമായും വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്തകാലത്ത് വാഷിങ്ടണ്‍ സന്ദര്‍ശനവേളയില്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി അമേരിക്കയുടെ ട്രഷറി സെക്രട്ടറിക്ക് ഉറപ്പുനല്‍കിയത് പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം, ബാങ്കിങ് വ്യവസായത്തിന്റെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ എഫ്ഡിഐ എന്നിങ്ങനെയുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കുമെന്നാണ്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയും മിക്കവാറും സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയുംചെയ്ത പുതിയ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍പദ്ധതിയാണ് പിഎഫ്ആര്‍ഡിഎ ബില്ലിന്റെ പരിധിയില്‍ വരുന്നത്. അതിനൊപ്പം ഈ ബില്ലില്‍ വാര്‍ധക്യകാലത്ത് വാര്‍ഷികാനുകൂല്യം ലഭിക്കണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമായുള്ള ഒരു സാമൂഹ്യസുരക്ഷാപദ്ധതിയും അവതരിപ്പിക്കുന്നു; അതില്‍ സ്വമേധയാ ചേരാവുന്നതാണ്; നിര്‍ബന്ധിതമല്ല. എന്നാല്‍ , നിശ്ചിത തീയതിക്കുശേഷം (1.1.2004) സര്‍വീസില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി നിര്‍ബന്ധിതമാണ്. ജീവനക്കാര്‍ ചുരുങ്ങിയത് അവരുടെ മൊത്തം ശമ്പളത്തിന്റെ 10 ശതമാനമെങ്കിലും പെന്‍ഷന്‍ഫണ്ടില്‍ നിക്ഷേപിക്കണം; തൊഴിലുടമ എന്ന നിലയില്‍ സര്‍ക്കാര്‍ തുല്യതുക നിക്ഷേപിക്കേണ്ടതാണ്. ഒരു ജീവനക്കാരനും ഇതില്‍ ചേരാതെ മാറിനില്‍ക്കാനാവില്ല. സാധ്യതയുള്ള ഒരു നിയമം കൊണ്ടുവരാന്‍ പറ്റാതിരുന്നിട്ടും പശ്ചിമബംഗാള്‍ , കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും നിയമവിരുദ്ധമായ എക്സിക്യൂട്ടീവ് ഉത്തരവു പ്രകാരം കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും മേല്‍ ഏകപക്ഷീയമായി കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍സമ്പ്രദായം അടിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സായുധസേനയിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പശ്ചിമബംഗാള്‍ , കേരളം, ത്രിപുര എന്നീ ഇടതുപക്ഷഭരണം നിലനിന്ന സംസ്ഥാനങ്ങള്‍ നിലവിലുള്ള നിശ്ചിതാനുകൂല്യം ഉറപ്പുവരുത്തുന്ന പെന്‍ഷന്‍പദ്ധതി തുടരുകയാണ്. വിപണി അധിഷ്ഠിത ഗ്യാരന്റിയല്ലാതെ പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ആനുകൂല്യം ഈ പദ്ധതി ഉറപ്പുനല്‍കുന്നില്ലെന്ന് പിഎഫ്ആര്‍ഡിഎ ബില്‍ സംശയാതീതമായി വ്യക്തമാക്കുന്നു. ഇതില്‍ ചേരുന്നയാള്‍ വിരമിച്ചതിന് ശേഷം ചുവടെ ചേര്‍ക്കുന്ന അപകടസാധ്യതകള്‍ നേരിടാന്‍ ഇടയുണ്ട്. (1) ഒരു പ്രമുഖ വിപണി ആഘാതം (market shock) ഉണ്ടായാല്‍ , പുതിയ പെന്‍ഷന്‍പദ്ധതിയില്‍ ചേരുന്നയാള്‍ക്ക് വാര്‍ഷികാനുകൂല്യം ലഭിക്കുമെന്നുള്ളതിന് ഒരു ഉറപ്പുമില്ല. അയാള്‍/അവര്‍ അടച്ച മൊത്തം തുകയും നഷ്ടപ്പെടും. (2) വാര്‍ഷികാനുകൂല്യം അടച്ച തുകയുമായി ബന്ധപ്പെട്ടതായിരിക്കില്ല; അങ്ങനെയാകാന്‍ കഴിയുകയുമില്ല. സമ്പദ്ഘടനയ്ക്കുമേല്‍ വിലക്കയറ്റം ചെലുത്തുന്ന സ്വാധീനത്തെ ആശ്രയിച്ചായിരിക്കും വാര്‍ഷികാനുകൂല്യത്തിന്റെ യഥാര്‍ഥ മൂല്യം. (3) ഈ പദ്ധതിപ്രകാരം, നിക്ഷേപത്തിനുള്ള സ്ഥാപനം ഏതാണെന്ന് തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ട്. ധനകാര്യ ഇടപാടുകളും നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ശരിയായ അറിവ് ലഭ്യമല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെറ്റായ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് സാധ്യതയുണ്ട്. ആ സ്ഥാപനങ്ങള്‍ പിന്നീട് അവരുടെ വാര്‍ധക്യകാല പെന്‍ഷന്‍ കൊള്ളയടിക്കും. (4) ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ നിരക്കുകള്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണ്; ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ മുന്‍ഗണന പരമാവധി ലാഭം തട്ടിയെടുക്കുന്നതിലായിരിക്കും. ജീവനക്കാരന്റെ വിഹിതവും തൊഴിലുടമയുടെ വിഹിതവും ഉപയോഗിച്ച് സൃഷ്ടിച്ച പെന്‍ഷന്‍ഫണ്ട് ഓഹരിവിപണിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്; തൊഴിലുടമയുടെ വിഹിതം ഖജനാവില്‍നിന്ന് നേരിട്ട് എത്തുന്നതാണ് (അതായത് സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍നിന്ന് വരുന്നതാണ് ഈ തുക). ഈ തുക ഓഹരിവിപണിക്ക് നല്‍കുന്നത് അധാര്‍മികമാണെന്നു മാത്രമല്ല, സ്വകാര്യമേഖലയ്ക്ക്, വിദേശികളും ഇന്ത്യക്കാരുമായ മുതലാളിമാര്‍ക്ക്, ലാഭമുണ്ടാക്കുന്നതിനായി പൊതുപണം നഗ്നമായി വകമാറ്റലുമാണിത്. പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാക്കി കഴിയുമ്പോള്‍ ഇപ്പോള്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുപോലും നിയമപരമായി നിശ്ചിതാനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതി നിഷേധിക്കാനോ അതില്‍ മാറ്റം വരുത്താനോ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്; നിശ്ചിത തീയതിക്ക് ശേഷം നിയമിക്കപ്പെട്ടവരുടെ കാര്യത്തില്‍ എന്നതുപോലെ ആയിത്തീരും അതിനുശേഷം സര്‍വീസില്‍ പ്രവേശിച്ചവരുടെയും നിലവിലുള്ള പെന്‍ഷന്‍കാരുടെയും സ്ഥിതി. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയെ സംബന്ധിച്ച അജന്‍ഡ പരിഗണിക്കവെ 6-ാം കേന്ദ്ര ശമ്പളകമീഷന്‍ ഈ പ്രശ്നം പരിശോധിക്കാന്‍ ബംഗളൂരുവിലെ സെന്റര്‍ ഓഫ് ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പോളിസിയോട് ആവശ്യപ്പെട്ടു. അവര്‍ നടത്തിയ പഠനത്തിന്റെ നിഗമനം ഇങ്ങനെ ആയിരുന്നു:ഭ"മിക്കവാറും എല്ലാ സംസ്ഥാന സര്‍ക്കാരുകളും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമിലേക്ക് തിരിയാന്‍ നിശ്ചയിച്ചതിനാല്‍ , ഈ പഠനത്തില്‍നിന്ന് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം സംസ്ഥാന സര്‍ക്കാരുകളുടെ പെന്‍ഷന്‍ബാധ്യത 2038 ആകുമ്പോള്‍ ഇപ്പോഴത്തേതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്ന് ഉറപ്പാണ്." ഇതിന്റെ പച്ചയായ അര്‍ഥം ഇന്ത്യക്കാരും വിദേശികളുമായ മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായി സര്‍ക്കാരിന്റെ വരുമാനം നഷ്ടപ്പെടുത്തുന്നുവെന്നാണ്. 6-ആം കേന്ദ്ര ശമ്പളകമീഷന്‍ ഈ വിഷയത്തെ സംബന്ധിച്ച് തീരുമാനിക്കാന്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അവസാന ഖണ്ഡിക (സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പോളിസി - ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ 76-ആം പേജ്) ചുവടെ. "ഭാവിയില്‍ ഉണ്ടാകുന്ന ബാധ്യത വളരെ വലുതായിരിക്കുമെങ്കിലും അത് ദീര്‍ഘകാലത്തേക്ക് വേണ്ടിവരില്ല; ജിഡിപിയുടെ വിപല്‍ക്കരമാംവിധം വലിയ ഭാഗം വരുന്നതുമായിരിക്കില്ല അത്. ഇത് കുറഞ്ഞുവരികയുമാണ്. നിലവിലുള്ള സമ്പ്രദായം തുടരുന്നത് ബാധ്യത നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമാണെന്നാണ് തോന്നുന്നത്." ആയതിനാല്‍ , കേന്ദ്രസര്‍ക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നത് ഒരു വിദഗ്ധ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ഉദ്ധരിച്ച മേല്‍ ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ പിഎഫ്ആര്‍ഡിഎ ബില്‍ പ്രകാരമുള്ള പുതിയ പെന്‍ഷന്‍പദ്ധതി പാര്‍ലമെന്റില്‍നിന്ന് അടിയന്തരമായി പിന്‍വലിക്കണമെന്നാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും രാജ്യത്തിന്റെ ഖജനാവിന്റെയും താല്‍പ്പര്യം ഇതാണ് ആവശ്യപ്പെടുന്നത്. (Courtesy : Deshabhimani/Sukomal Sen/16-09-2011)

Friday, September 9, 2011

അഴിമതി എന്ന അര്‍ബുദം - സി പി നാരായണന്‍

(Deshabhimani : 09-Sep-2011)
അണ്ണാ ഹസാരെയുടെ നിരാഹാരം പതിമൂന്നാംദിനമാണ് അവസാനിപ്പിച്ചത്. അതൊരു നിര്‍ണായക വിജയമായിരുന്നു. ഹസാരെയെ നിരാഹാരസമരം തുടങ്ങുംമുമ്പ് ജയിലിലടച്ച് സമരം പൊളിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടു. വാസ്തവത്തില്‍ സമരം തടയുന്നതിനും അണ്ണാ ഹസാരെയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനും യുപിഎ, വിശേഷിച്ച് അതിന്റെ കോണ്‍ഗ്രസ് നേതൃത്വം, പ്രയോഗിച്ച അടവുകളൊക്കെ പാളിപ്പോയി. അദ്ദേഹത്തെ അധിക്ഷേപിച്ച് സംസാരിച്ച പി ചിദംബരം, കപില്‍ സിബല്‍ , മനീഷ് തിവാരി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ആ പാര്‍ടിക്കകത്തുപോലും രൂക്ഷവിമര്‍ശനത്തിനു ഇരയായി. അവസാനം പ്രധാനമന്ത്രി അണ്ണാ ഹസാരെയെ അറസ്റ്റുചെയ്തത് മുതല്‍ നടന്ന സംഭവങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചു. അറസ്റ്റിനു ഉത്തരവാദി താനല്ല എന്ന് വ്യക്തമാക്കുകയുംചെയ്തു.

അണ്ണാ ഹസാരെ ടീമിന്റെ മൂന്നുനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പ്രധാനമായി അംഗീകരിച്ചത്. ഒന്ന്- മന്ത്രിമാര്‍ , എംപിമാര്‍ , ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമെ പ്രധാനമന്ത്രിയെയും കീഴ്തട്ടിലുള്ള ഉദ്യോഗസ്ഥരെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. രണ്ട്- ലോക്പാല്‍ പോലെ തന്നെ ശക്തമായ അധികാരങ്ങളോടുകൂടിയ ലോകായുക്തമാരെ സംസ്ഥാനങ്ങളില്‍ നിയമിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യും. മൂന്ന്- എല്ലാ അധികാരസ്ഥാനങ്ങളും പൗരാവകാശരേഖ തയ്യാറാക്കാന്‍ ബില്‍ വഴി ബാധ്യസ്ഥരാകും. അതിലെ ഉറപ്പുകള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാകും. ജഡ്ജിമാരുടെ അഴിമതി അന്വേഷിച്ച് നടപടി കൈക്കൊള്ളാന്‍ ജുഡീഷ്യല്‍ പെരുമാറ്റ കമീഷന്‍ രൂപീകരിക്കണമെന്ന് അണ്ണാ ഹസാരെയും അംഗീകരിക്കുന്നു. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ലോക്പാല്‍ ബില്‍ അപ്രസക്തമായിരിക്കുന്നു. ജനലോക്പാല്‍ ബില്ലും ആ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമ്മേളനവും, സര്‍ക്കാരും അണ്ണാ സംഘവും തമ്മില്‍ നടത്തിയ കൂടിയാലോചനകളും അംഗീകരിച്ച ധാരണയുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലായിരിക്കും ഇനി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക. യുപിഎ ഒഴിച്ചുള്ള കക്ഷികളെല്ലാം ഈ നിലപാട് അംഗീകരിച്ചതുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിനോ ഗവണ്‍മെന്റിനോ മുമ്പ് ചെയ്യാന്‍ ശ്രമിച്ചതുപോലെ ഏകപക്ഷീയമായി കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം രാജ്യത്താകെ ഉണ്ടാക്കിയ പ്രതീതി കോണ്‍ഗ്രസ് അഴിമതിക്കാരെ വഴിവിട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കെജി തടത്തിലെ പ്രകൃതിവാതക വില്‍പ്പന മുതലായവ ഭീമമായ അഴിമതിയും അത് സംബന്ധിച്ച ഗവണ്‍മെന്റിന്റെ നിഷ്ക്രിയത്വവും ജനങ്ങളെ ക്ഷുഭിതരാക്കിയിരുന്നു. ആ സന്ദര്‍ഭത്തിലാണ് ലോക്പാല്‍ ബില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ മാത്രമേ പാസാക്കൂ എന്ന് സര്‍ക്കാര്‍ ശാഠ്യം പിടിച്ചത്. ഇങ്ങനെ അന്തരീക്ഷം വീര്‍പ്പുമുട്ടി നില്‍ക്കുമ്പോഴാണ് അണ്ണാ ഹസാരെ ജനലോക്പാല്‍ ബില്ലുമായി മുന്നോട്ടുവന്നതും അതിനെതിരെ യുപിഎ സര്‍ക്കാര്‍ മുട്ടാപ്പോക്ക് നയം സ്വീകരിച്ചതും.

ജനങ്ങളും പ്രതിപക്ഷ പാര്‍ടികളും അണ്ണാ ഹസാരെയുടെ സമരത്തിനു പിന്തുണ നല്‍കി. അണ്ണാ ഹസാരെയും സുഹൃത്തുക്കളും കൈക്കൊണ്ട നിലപാടോ ചെയ്ത നടപടികളോ എല്ലാം ശരിയാണെന്ന് ഇതിനര്‍ഥമില്ല. രാഷ്ട്രീയ പാര്‍ടികളെയും ജനാധിപത്യവ്യവസ്ഥയെയും പാര്‍ലമെന്റിനെയും ഭരണഘടനയെയും പുല്ലുവില കല്‍പ്പിക്കുന്ന നിലപാട് ഒന്നിലേറെ തവണ അണ്ണാസംഘത്തില്‍നിന്നുണ്ടായി. രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല അരുണാ റോയ്, സ്വാമി അഗ്നിവേശ് മുതലായവരും അണ്ണാഹസാരെയുടെ ചില നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുകയും തള്ളിപ്പറയുകയുംചെയ്തു. പാര്‍ലമെന്റില്‍ അഴിമതിക്കാരായ എംപിമാരുണ്ട് എന്നത് നേരാണ്. അതുകൊണ്ട് പാര്‍ലമെന്റിനെ അംഗീകരിക്കില്ല എന്ന നിലപാട് കൈക്കൊള്ളാനാകില്ല. ഇവിടെ ഭരണഘടനപ്രകാരം നിയമനിര്‍മാണത്തിനു അധികാരം പാര്‍ലമെന്റിനു മാത്രമാണ്. അഴിമതിക്കാര്‍ എംപിമാരാകാതിരിക്കാന്‍ വേണ്ടത് ജനപ്രാതിനിധ്യനിയമം ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയാണ്. പാര്‍ലമെന്റും അതിന്റെ നടപടിക്രമങ്ങളും തങ്ങള്‍ പറയുന്നത് അംഗീകരിക്കണം എന്ന ഹസാരെ സംഘത്തിന്റെ നിലപാടില്‍ സ്വേച്ഛാധിപത്യ പ്രവണത നിഴലിച്ചിരുന്നു. ലോക്പാലിനെ പാര്‍ലമെന്റിനും പ്രസിഡന്റിനും അതീതമായ അധികാര സ്ഥാനമാക്കണം എന്ന നിര്‍ദേശം ഹസാരെ സംഘം ഉന്നയിച്ചിരുന്നു. അത് അഴിമതി തടയാന്‍ പര്യാപ്തമല്ല. അഴിമതിയുടെയും സ്വേച്ഛാധികാരത്തിന്റെയും പുതിയൊരു കേന്ദ്രം ഉണ്ടാകാനാണ് അത് ഇടയാക്കുക. അതിനോട് ജനാധിപത്യബോധമുള്ള ആര്‍ക്കും യോജിക്കാനാകില്ല. ഇങ്ങനെ ചില കാര്യങ്ങളില്‍ അണ്ണാസംഘം പൂര്‍ണമായോ അവരില്‍ ചിലരോ നടത്തിയ അഭിപ്രായപ്രകടനങ്ങളെ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ വിമര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്ന് അവര്‍ വിവിധ രാഷ്ട്രീയപാര്‍ടികളും ഗ്രൂപ്പുകളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരായി. ഇത് സംഭവിച്ചത് അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തെ ചില വാര്‍ത്താമാധ്യമങ്ങള്‍ മൊത്തത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതുമൂലമാണ്. ഇതിനു അണിയറയില്‍നിന്ന് ചരടുവലിച്ചത് അഴിമതിയുടെ മൂര്‍ത്തീകരണങ്ങളായ ചില കുത്തകകളും ചില വിദേശ താല്‍പ്പര്യക്കാരുമായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ- ബഹുജന പ്രസ്ഥാനങ്ങളെ അപ്പാടെ അപ്രസക്തമാക്കാനായിരുന്നു അവരുടെ നീക്കം. ഇത് മനസ്സിലാക്കി ഇവരുടെ പ്രചാരണത്തിന്റെയും അണ്ണാഹസാരെ സംഘത്തിന്റെ ചില പ്രസ്താവനകളുടെയും ജനാധിപത്യവിരുദ്ധ സ്വഭാവം തുറന്നുകാട്ടുകയും ഹസാരെയെയും മറ്റും ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ പലരും സജീവമായി ഇടപെട്ടു. ആണവക്കരാറിന്റെ കാര്യത്തിലടക്കം വിദേശ- സ്വദേശ കുത്തകകള്‍ക്ക് രാജ്യത്തെ തീറെഴുതുന്നതില്‍ ഇടത്തരക്കാരുടെയും മറ്റും പിന്തുണ നേടാന്‍കഴിഞ്ഞ യുപിഎ സര്‍ക്കാരിനു, ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അതിനുകഴിഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന അഴിമതികള്‍ യുപിഎ സര്‍ക്കാരിന്റെ- പ്രധാനമന്ത്രിയടക്കമുള്ളവരുടെ - അറിവോടും സമ്മതത്തോടും കൂടി നടന്നതായി സി ആന്‍ഡ് എ ജിയുടെ റിപ്പോര്‍ട്ടുകളും സുപ്രീംകോടതിയിലെ കേസ് വിചാരണയും വെളിവാക്കിയിരുന്നു. തങ്ങള്‍ നിരപരാധികളാണെന്ന് ആരെയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനുകഴിഞ്ഞില്ല എന്നു മാത്രമല്ല, മറിച്ചുള്ള പല തെളിവുകളും ജനശ്രദ്ധയില്‍ വരികയുംചെയ്തു. അതോടെയാണ് ജനങ്ങളില്‍ വലിയൊരുഭാഗം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ഈയൊരു പശ്ചാത്തലത്തിലാണ് അണ്ണാ ഹസാരെ അഴിമതിവിരുദ്ധ സമരത്തിനു മുന്നോട്ടുവന്നത്. ഇടതുപക്ഷമായിരുന്നു അഴിമതിയുടെ ഭീമാകാരം ജനശ്രദ്ധയില്‍ ആദ്യം കൊണ്ടുവന്നത്. സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് ഇത് സംബന്ധമായി പലതവണ കത്തുകള്‍ എഴുതി. പാര്‍ലമെന്റിലും പുറത്തും പാര്‍ടി നേതാക്കള്‍ വിഷയം ഉന്നയിച്ചു. ഇപ്പോള്‍ അഴിമതിയെക്കുറിച്ച് വലിയ പ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ അക്കാലത്തൊക്കെ അത് മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. ടാറ്റ, റിലയന്‍സ് മുതലായ കുത്തകകളുടെ ഇതുമായി ബന്ധപ്പെട്ട ഇടപെടല്‍ വിവരം പുറത്തുവന്നതോടെ അഴിമതി അന്വേഷണം വഴിതിരിച്ചുവിടാന്‍ അവര്‍ സജീവമായി ഇടപെട്ടു.

അങ്ങനെയാണ് അണ്ണാ ഹസാരെക്ക് കുത്തക മാധ്യമങ്ങളുടെ അകമ്പടിയോടുകൂടിയ വലിയ പ്രചാരം സിദ്ധിച്ചത്. ഇടത്തരക്കാരുടെ പിന്തുണ സംഘടിപ്പിക്കപ്പെട്ടതില്‍ കുത്തകകളുടെയും മാധ്യമങ്ങളുടെയും സജീവമായ പങ്കുണ്ട്. പക്ഷേ, ഇവരാരും ഉദ്ദേശിച്ച രീതിയിലല്ല അണ്ണാ ഹസാരെയുടെ നിരാഹാരസമരവും അഴിമതിയെ തുറന്നുകാട്ടുന്നതും മുന്നോട്ടു നീങ്ങിയത്. സ്ഥാപിത താല്‍പ്പര്യക്കാരുടെ ഇംഗിതം അനുസരിച്ച് അഴിമതിവിരുദ്ധ സമരത്തെ രൂപപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനുള്ള ചിലരുടെ ഇടപെടല്‍ പൊളിഞ്ഞിരിക്കുന്നു. എല്ലാ ജനങ്ങളും ബഹുജനസംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ സമരത്തിനൊപ്പമുണ്ട്. ആ പിന്‍ബലം ഉള്ളതുകൊണ്ട് ലോക്പാല്‍ ബില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ പാസാക്കാന്‍ പാര്‍ലമെന്റ് നിര്‍ബന്ധിതമാകും. അതേസമയം, സര്‍ക്കാരും അഴിമതിലോബികളും കാര്യക്ഷമമായ ലോക്പാല്‍ പ്രവര്‍ത്തനം ആഗ്രഹിക്കുന്നില്ല. അതിനാല്‍ നാമമാത്രമായ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്താനായിരിക്കും അവരുടെ നീക്കം. അവസാനംവരെ കണ്ണിലെണ്ണയൊഴിച്ചിരുന്ന് ലോക്പാല്‍ ബില്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ പാസാക്കും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

(Courtesy : Deshabhimani/09-09-2011)

മുഖംമൂടി അഴിഞ്ഞുവീണ നൂറുദിനം - വി എസ് അച്യുതാനന്ദന്‍ (അഴിമതിയേക്കുറിച്ചും ഹസാരെ സമരത്തേക്കുറിച്ചും)

(ദേശാഭിമാനി : 08-Sep-2011)

മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമെല്ലാം സ്വത്ത് വെളിപ്പെടുത്തലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറുദിന പരിപാടിയിലെ ആദ്യ ഇനമായി പ്രഖ്യാപിച്ചത്. അഴിമതിരഹിത സുതാര്യ ഭരണത്തിന്റെ മഹനീയ മാതൃകയായി ഈ പ്രഖ്യാപനത്തെ സ്തുതിപാഠകസംഘം കൊട്ടിഘോഷിച്ചു. നൂറുദിനം പൂര്‍ത്തിയായ ആഗസ്ത്് 25ന് സ്വത്ത് വെളിപ്പെടുത്തലിന്റെ വെബ്സൈറ്റ് ഏറെക്കുറെ ശൂന്യമായിരുന്നു. അത് അന്നുതന്നെ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വെബ്സൈറ്റിലെ ശൂന്യത നികത്തിയിരിക്കുന്നു. പക്ഷേ, വെളുക്കാന്‍ തേച്ച് പാണ്ടായെന്ന് പറഞ്ഞതുമാതിരിയായി ആ സ്വത്ത് വെളിപ്പെടുത്തല്‍ .

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് സംസ്ഥാന മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്‍ , വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിന്മേല്‍ അന്വേഷണം നേരിടുന്നുവെന്നാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ചും അത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ്് മേല്‍പ്പറഞ്ഞ സത്യവാങ്മൂലം നല്‍കിയത്്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരോപണവിധേയരായ മന്ത്രിമാരും വിജിലന്‍സിന്റ ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അത്തരമൊരന്വേഷണം നടക്കുന്നതായി അറിയില്ലെന്നാണ് പറഞ്ഞത്. പേരിനാണെങ്കിലും അന്വേഷണം നടക്കുന്നതായി ഇപ്പോള്‍ ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയുമെല്ലാം സ്വത്തുക്കള്‍ വെളിപ്പെടുത്തിയത് ഒരേ ദിവസമാണ്. നൂറും ഇരുനൂറും 263ഉം കോടിയുടെവരെ പരസ്യമായ സ്വത്തുക്കള്‍ തന്നെയുള്ളവരാണ് കേന്ദ്രമന്ത്രിസഭയിലെ ഭൂരിപക്ഷം എന്നും വന്‍കിട കോര്‍പറേറ്റ് കമ്പനികളിലെ ഓഹരികള്‍ അവരില്‍ പലരും കൈയടക്കി വച്ചിരിക്കുന്നുവെന്നുമെല്ലാം പ്രഥമദൃഷ്ട്യാ വെളിപ്പെട്ടിരിക്കുന്നു.

വന്‍കിട ബൂര്‍ഷ്വാസിയുടെ പ്രതിനിധികളും പ്രതീകങ്ങളുമായ മന്ത്രിമാരുള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ സംസ്ഥാന രൂപമാണല്ലോ കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ എട്ടു കോടിയുടെ സ്വത്ത് മാത്രമേയുള്ളുവെന്ന് ആണയിടുകയും പുറത്തുവന്ന് മുന്നൂറു കോടിയുടെയെങ്കിലും ആസ്തിയുണ്ടെന്ന് പ്രസ്താവന നടത്തുകയും ചെയ്യുന്ന നേതാക്കളുള്ള മുന്നണിയാണ് യുഡിഎഫ്. ഇല്ലാത്ത ബിരുദമുണ്ടെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നാണ് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗത്തിനെതിരായ കേസ്. ആ യുഡിഎഫിലെ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ സ്വത്ത് വെളിപ്പെടുത്തല്‍ നാട്ടുകാരുടെ മൊത്തം പരിഹാസത്തിന് കാരണമായതില്‍ അത്ഭുതമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ വഴികാട്ടികളും സ്തുതിപാഠകരുമായ മലയാള മനോരമ പത്രവും പ്രത്യേകിച്ച് അവരുടെ ടിവി ചാനലും സ്വത്ത് വെളിപ്പെടുത്തലിനെ പുച്ഛിച്ചത് ശ്രദ്ധേയമാണ്. പല വിവരങ്ങളും മറച്ചുവച്ചുവെന്നും ഭൂസ്വത്തുക്കളുടെ മൂല്യം വ്യക്തമാക്കിയില്ലെന്നും പ്രകടമായ കബളിപ്പിക്കല്‍തന്നെ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും മനോരമ ചാനല്‍തന്നെ വ്യക്തമാക്കി. അഞ്ചുമാസംമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തെരഞ്ഞെടുപ്പ്കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സ്വത്തുകണക്കും ഇപ്പോള്‍ നല്‍കിയ കണക്കും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബാലകൃഷ്ണപിള്ള മോഡല്‍ സ്വത്ത് വെളിപ്പെടുത്തലാണ് യുഡിഎഫ് മന്ത്രിസഭ നടത്തിയിരിക്കുന്നത്. ഇപ്പോള്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്വത്തുവിവരം അടിസ്ഥാനമായെടുത്താല്‍ വിജിലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമ്മതിച്ച അഞ്ച് മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കുമെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനെതിരെ അന്വേഷണം നടത്തേണ്ടതായി വരും. യുപിഎയും യുഡിഎഫും മന്ത്രിമാരുടെ സ്വത്തുവിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ (ഭാഗികമായും കാപട്യത്തോടെയും ആണെങ്കിലും) തയ്യാറായത് സവിശേഷമായ ഒരു ചരിത്രസന്ദര്‍ഭത്തിലാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാജ്യവ്യാപകമായി അതിശക്തമായ ജനരോഷമുയര്‍ന്നിരിക്കുന്നതാണ് സന്ദര്‍ഭം. കോമണ്‍വെല്‍ത്ത് ഗെയിംസ് കുഭകോണം, ആദര്‍ശ് ഫ്ളാറ്റ്, 2ജി സ്പെക്ട്രം, എസ് ബാന്‍ഡ് കരാര്‍ , ഐപിഎല്‍ എന്നിങ്ങനെ കുംഭകോണങ്ങളുടെ ഘോഷയാത്രയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കംതൊട്ടുണ്ടായത്.

ജുഡീഷ്യറിയുടെ ഫലപ്രദമായ ഇടപെടലും മാധ്യമങ്ങളുടെ ഇടപെടലും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം നടത്തിയ സമരങ്ങളും ജുഡീഷ്യറിയുടെ ശക്തമായ ഉത്തരവുകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് സിബിഐ നടത്തിയ അന്വേഷണങ്ങളും നടപടികളുമെല്ലാം വമ്പിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് പശ്ചാത്തലമൊരുക്കി. പാമൊലില്‍ കേസില്‍ പ്രതിയായ പി ജെ തോമസ് സിവിസിയാകാന്‍ അര്‍ഹനല്ലെന്ന സുപ്രീംകോടതിവിധിയും അതേത്തുടര്‍ന്ന് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയതും മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതും അഴിമതിക്കെതിരെ രാജ്യവ്യാപകമായി ജനകീയഐക്യം വളര്‍ന്നുവരാന്‍ സഹായകമായി. ഈ പശ്ചാത്തലത്തിലാണ് ജനലോക്പാല്‍ ബില്‍ കുറ്റമറ്റ നിലയില്‍ പാസാക്കി നിയമമാക്കണമെന്നാവശ്യപ്പെട്ട് നാലുമാസം മുമ്പും ഇപ്പോഴും, അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഐതിഹാസികമായി മാറിയത്.

കുറ്റമറ്റ ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിന് ഹസാരെ നേതൃത്വം നല്‍കുന്ന പൗരസമൂഹത്തിലെ പ്രതിനിധികളെകൂടി ഉള്‍പ്പെടുത്താന്‍ സമ്മതിക്കുകയായിരുന്നു ആദ്യസമരത്തിന്റെ ഫലം. എന്നാല്‍ , പൗരസമൂഹ പ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ ലോക്പാല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാനും നീട്ടിക്കൊണ്ടുപോകാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും നിരാഹാരസമരം പ്രഖ്യാപിച്ച ഹസാരെയെ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയും സമരം നിരോധിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ , ബഹുജനരോഷം അലയടിച്ചപ്പോള്‍ ഹസാരെയെ ജയിലില്‍നിന്ന് വിട്ടയക്കാനും സമരം നിരോധിച്ച നടപടി പിന്‍വലിക്കാനും കേന്ദ്രം നിര്‍ബന്ധിതമായി. രാംലീലാ മൈതാനത്ത് പതിമൂന്ന് ദിവസം നീണ്ടുനിന്ന ഹസാരെയുടെ നിരാഹാര സമരം യുപിഎ സര്‍ക്കാരിന്റെ നില്‍നില്‍പ്പുപോലും അവതാളത്തിലാക്കി. ഒടുവില്‍ ഹസാരെയും കൂട്ടരും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. കുറ്റമറ്റ ലോക്പാല്‍ ബില്‍ വൈകാതെ പാസാക്കുകയും പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചുവെങ്കിലും അതില്‍ വെള്ളം ചേര്‍ക്കുമെന്നും നീട്ടിക്കൊണ്ടുപോകുമെന്നും കോണ്‍ഗ്രസിനെക്കുറിച്ചറിയുന്ന എല്ലാവര്‍ക്കുമറിയാം. ഹസാരെയുടെ സമരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ലോക്പാല്‍ നിയമത്തിലൂടെ അഴിമതി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന ധാരണയില്‍ കഴമ്പില്ല. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് വന്‍കുംഭകോണങ്ങളുടെ ഘോഷയാത്രതന്നെ ഉണ്ടാവാന്‍ കാരണമെന്നും മുതലാളിത്തവല്‍ക്കരണനയങ്ങളാണ് അഴിമതിയുടെ രാഷ്ട്രീയമെന്നും കാണുന്നില്ലെന്ന പരിമിതിയുണ്ട്. അങ്ങനെ അരാഷ്ട്രീയമായ ഉള്ളടക്കമുണ്ടെങ്കില്‍പ്പോലും, ഹസാരെയുടെ സമരത്തിന്, അഴിമതിക്കെതിരായി ജനമനഃസാക്ഷിയെ തട്ടിയുണര്‍ത്താന്‍ കഴിഞ്ഞുവെന്നത് സുപ്രധാനവും ചരിത്രം സൃഷ്ടിച്ചതുമാണെന്ന വസ്തുത കാണാതിരിക്കാനാവില്ല. രാജയ്ക്കും കനിമൊഴിക്കും കല്‍മാഡിക്കും പിറകെ അധികാര ദല്ലാളെന്ന് കുപ്രസിദ്ധനായ അമര്‍സിങ്ങും തിഹാര്‍ ജയിലിലെത്തിയിരിക്കുന്നു. ആണവകരാറിനെത്തുടര്‍ന്ന് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചപ്പോള്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി മന്‍മോഹന്‍സിങ്ങിനെ താങ്ങിനിര്‍ത്തിയത് അമര്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ മാഫിയ-ദല്ലാള്‍ പണിയിലൂടെയാണല്ലോ. അന്നത്തെ വോട്ടുകോഴയുടെ പേരിലാണ് അമര്‍സിങ് തടവിലായിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അമര്‍സിങ്ങിന്റെ ദല്ലാള്‍പണി അരങ്ങേറിയത് അമേരിക്ക കേന്ദ്രീകരിച്ചാണെന്നതും ശ്രദ്ധേയമാണ്. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ മന്‍മോഹന്‍സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ട് ധനമന്ത്രിയായ ആദ്യമന്ത്രിസഭ നിലനിന്നത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ വോട്ട് കച്ചവടമാക്കിയിട്ടായിരുന്നുവല്ലോ. അന്നത്തെ പരിചയവും പാരമ്പര്യവും ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്‍മോഹന്‍സിങ്ങിന് പ്രയോജനപ്പെട്ടു. വാസ്തവത്തില്‍ അമര്‍സിങ് മാത്രം ജയിലില്‍ കിടന്നാല്‍ മതിയോ? അമര്‍സിങ് ആര്‍ക്കുവേണ്ടിയാണ് അത് ചെയ്തതെന്നതും പ്രധാനമല്ലേ? ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകത്തിലെ ഖനി കുംഭകോണത്തിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടിനെയും അതേത്തുടര്‍ന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടിവന്നതിനെയും കാണേണ്ടത്. അതിന്റെ തുടര്‍ച്ചയായി കര്‍ണാടകത്തിലെ മുന്‍മന്ത്രി ജനാര്‍ദനറെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. ആന്ധ്രയും കര്‍ണാടകവും ഉള്‍പ്പെടുന്ന മേഖലയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സംഘം പൊതുസ്വത്തായ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് ആയിരക്കണക്കിന് കോടി രൂപയാണുണ്ടാക്കിയതെന്ന് വ്യക്തമായിരിക്കുന്നു. അഴിമതിക്കെതിരായ ജനസമൂഹത്തിന്റെ ഉണര്‍ച്ചയും ജുഡീഷ്യറിയുടെ നടപടികളും കൂടിയായപ്പോള്‍ സിബിഐയെപ്പോലുള്ള ഏജന്‍സികളും സജീവമായി.

അണ്ണ ഹസാരെയുടെ സമരത്തെ ശക്തമായി പിന്തുണയ്ക്കുകയും കോണ്‍ഗ്രസിന്റെ അഴിമതിയെ എതിര്‍ക്കുകയുംചെയ്ത ബിജെപി ഒട്ടും മോശമല്ല എന്നാണ് കര്‍ണാടകത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. യെദ്യൂരപ്പ ഭരണത്തില്‍ റെഡ്ഡിസഹോദരന്മാരും മറ്റും തീവെട്ടിക്കൊള്ളയാണ് നടത്തിയത്. അത് ലോകായുക്തയും സംസ്ഥാന ഗവര്‍ണറും ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്വാനിയും സുഷമാ സ്വരാജുമുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ അപഹാസ്യമായ പ്രകടനങ്ങള്‍ ആരും മറന്നിട്ടില്ല. ഖനികുംഭകോണത്തിനും അനധികൃത ഖനനത്തിനും ബിജെപി ദേശീയ നേതൃത്വം സമ്പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും വ്യത്യസ്തമല്ലെന്നാണിത് കാണിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം കേന്ദ്രമന്ത്രിസഭയിലെയും സംസ്ഥാന മന്ത്രിസഭയിലെയും അംഗങ്ങള്‍ സ്വത്തു വിവരം വെളിപ്പെടുത്തിയതിനെ കാണാന്‍ . തങ്ങളുടെ സ്വത്തുക്കളുടെ യഥാര്‍ഥ ചിത്രമല്ല, മിക്ക മന്ത്രിമാരും വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അവരില്‍ മിക്കവരും ശ്രമിച്ചിരിക്കുന്നത്. ഈ കാപട്യത്തിന്റയും കബളിപ്പിക്കലിന്റെയും ഉള്ളുകള്ളികള്‍ ഭാവിയില്‍ പുറത്തുവരാതിരിക്കില്ല. അഴിമതിരഹിത സുതാര്യഭഭരണം എന്നവകാശപ്പെടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ മുഖംമൂടി നൂറുദിവസം കഴിയുമ്പോഴേക്കുതന്നെ അഴിഞ്ഞുവീണിരിക്കുന്നു.

Courtesy : Deshabhimani/08-09-2011)

Wednesday, September 7, 2011

Bribing of MPs: Wider Probe Required - CPI(M)

In the “cash for vote” case during the Confidence Motion in the Lok Sabha in July 2008, Amar Singh, two former MPs and others have been arrested. This follows the Supreme Court’s directive to the Delhi Police to expedite the investigation of the case. During the confidence vote a number of MPs were induced to defect to the Government side. At least 19 Members of Parliament belonging to opposition parties violated the whip of their parties. Many of them were subsequently disqualified. It is well known that they were bribed or intimidated to do so. The case of the three MPs who produced cash on the floor of the house is only one small part of the overall operation undertaken by the ruling party and its allies to bribe and suborn MPs. Obviously, Amar Singh was not acting alone. The CPI(M) has been demanding from the beginning a wider investigation into the case of bribery of all the MPs concerned so that those responsible are brought to book.

അഴിമതിയില്‍ കടുത്ത മത്സരം


പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും മറ്റ് അഴിമതികളിലും പരസ്പരം മത്സരിക്കുന്ന രണ്ടു പാര്‍ടിയാണ് കോണ്‍ഗ്രസും ബിജെപിയും. കൂടുതല്‍ കാലം കേന്ദ്രഭരണത്തിലിരുന്നതുകൊണ്ട് കോണ്‍ഗ്രസിന് വേണ്ടത്ര അവസരം കിട്ടിയെന്നുമാത്രം. ഇരുപാര്‍ടികളുടെയും വര്‍ഗനയം ഒന്നുതന്നെയാണ്. ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിലും ഇവര്‍ തമ്മില്‍ ഭേദമൊന്നുമില്ല. കോണ്‍ഗ്രസ് പേരിന് മതനിരപേക്ഷപാര്‍ടിയാണെന്ന് അവകാശപ്പെടാം. ബിജെപിയാകട്ടെ ഹിന്ദുവര്‍ഗീയവാദം അവസരോചിതം ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അതൊരു വര്‍ഗീയപാര്‍ടിയാണെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് വിഷമത്തിലാകുമ്പോള്‍ അഭിപ്രായവ്യത്യാസം മറന്ന് അവരുമായി സഹകരിച്ച ചരിത്രവും ബിജെപിക്കുണ്ട്.

വിലക്കയറ്റത്തിന്റെ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഇരുപാര്‍ടികളും ഒന്നിച്ച് വോട്ടുചെയ്തത് നാം കണ്ടതാണ്. ഒന്നിലധികംതവണ ഇത്തരത്തിലുള്ള സഹകരണം പാര്‍ലമെന്റിലുണ്ടായിട്ടുണ്ട്. ബൊഫോഴ്സ്, മുണ്‍ട്രാ ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി, ഹവാല, കോമണ്‍വെല്‍ത്ത് ഗെയിംസ്, 2ജി സ്പെക്ട്രം, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍ , കൃഷ്ണ ഗോദാവരി നദീതടങ്ങളിലെ പ്രകൃതിവാതകം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികള്‍ സാക്ഷാല്‍ കോണ്‍ഗ്രസിന്റെ കണക്കിലുള്ളതാണ്. ബിജെപി കേന്ദ്രഭരണത്തിലുള്ളപ്പോള്‍ ആ പാര്‍ടിയുടെ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ നോട്ടുകെട്ടുകള്‍ എണ്ണിവാങ്ങി പെട്ടിയിലിടുന്നത് തെഹല്‍ക പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചതാണ്. ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയും ശവപ്പെട്ടി കുംഭകോണവും പെട്രോള്‍പമ്പ് അഴിമതിയും ബിജെപി ഭരണത്തിലാണുണ്ടായത്. കര്‍ണാടകത്തില്‍ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അഴിമതികള്‍ മറനീക്കി പുറത്തുവന്നതാണ്. അദ്ദേഹം പിടിച്ചുനില്‍ക്കാന്‍ പതിനെട്ടടവും പയറ്റി, ഒടുവില്‍ രാജിവച്ചൊഴിയേണ്ടിവന്നു. പകരം സദാനന്ദഗൗഡ മുഖ്യമന്ത്രിയായി. ഖനിരാജാക്കന്മാരായ റെഡ്ഡിസഹോദരന്മാരെ മന്ത്രിസഭയിലുള്‍പ്പെടുത്താത്തതിന്റെ പേരിലുള്ള പ്രതിസന്ധി തുടരുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഖനിരാജാവ് ജനാര്‍ദനറെഡ്ഡിയെയും സഹോദരീഭര്‍ത്താവ് ശ്രീനിവാസറെഡ്ഡിയെയും സിബിഐ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഈ രണ്ടുപേരും ബിജെപി നേതാക്കളാണെന്നത് നിഷേധിക്കാന്‍ കഴിയുന്നതല്ല. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സിബിഐയെ ദുരുപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പതിവാണെന്ന് കുറ്റപ്പെടുത്തി ബിജെപി വക്താവ് അലുവാലിയ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റെഡ്ഡിസഹോദരന്മാരുടെ അറസ്റ്റ് വളരെ നേരത്തെ വേണ്ടതായിരുന്നു എന്നതാണ് പൊതുജനാഭിപ്രായം. കോണ്‍ഗ്രസ് ഭരണാധികാരികള്‍ സിബിഐയെ ആയുധമാക്കാറുണ്ടെന്നത് തികച്ചും ശരിയാണ്. അത്തരത്തിലുള്ള നിരവധി അനുഭവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ , ജനാര്‍ദനറെഡ്ഡി നിരപരാധിയാണെന്ന് പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത മൂന്നുകോടി രൂപയും 30 കിലോ സ്വര്‍ണവും സിബിഐ പിടിച്ചെടുക്കുകയുണ്ടായി. ശ്രീനിവാസറെഡ്ഡിയുടെ വീട്ടില്‍നിന്നും ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. റെഡ്ഡിസഹോദരന്മാരുടെ കാര്യത്തില്‍ ഇത് നിസ്സാരതുകയായിരിക്കാം. എന്നാല്‍ , 77 ശതമാനം ജനങ്ങള്‍ പ്രതിദിനം 20 രൂപ വരുമാനംകൊണ്ട് ജീവിക്കുന്ന ഈ രാജ്യത്ത്, ഇത് വലിയ തുകതന്നെയാണ്. 20 കോടി രൂപ ചെലവഴിച്ച് കൊട്ടാരം പണിത കുബേരനാണ് ജനാര്‍ദനറെഡ്ഡി. പൊതുമുതല്‍ കൊള്ളയടിച്ച തുകകൊണ്ടാണ് ബല്ലാരിയിലെ റെഡ്ഡിസഹോദരന്മാര്‍ ശതകോടീശ്വരന്മാരായത്. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് ഈ കൊള്ളയടി നടന്നതെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. അനധികൃതമായി ഇരുമ്പയിര് കുഴിച്ചെടുത്ത് നാട് കൊള്ളയടിക്കുകയായിരുന്നു ഇക്കൂട്ടര്‍ . ആന്ധ്രയുടെയും കര്‍ണാടകയുടെയും അതിര്‍ത്തിയിലാണ് ഈ കൊള്ളയടി. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹായം ഇക്കൂട്ടര്‍ക്ക് ലഭിച്ചിരുന്നു. അദ്ദേഹം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെതുടര്‍ന്ന് റോസയ്യസര്‍ക്കാര്‍ അധികാരത്തില്‍വന്ന സന്ദര്‍ഭത്തിലാണ് 2009 ഡിസംബറില്‍ റെഡ്ഡിസഹോദരന്മാര്‍ക്കെതിരെ സിബിഐ കേസ് ചാര്‍ജുചെയ്തത്.

വൈ എസ് രാജശേഖരറെഡ്ഡി കോണ്‍ഗ്രസിന്റെ ദേശീയനേതാവായി ഉയര്‍ത്തിക്കാട്ടപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുകയും അതേ അവസ്ഥ തുടരുകയും ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളായ റെഡ്ഡിസഹോദരന്മാരും ചേര്‍ന്നുള്ള ഈ കൊള്ളയടി വിരാമമില്ലാതെ തുടര്‍ന്നേനെ. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ജഗന്‍മോഹന്‍റെഡ്ഡി കോണ്‍ഗ്രസിനെതിരായി തിരിഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് സിബിഐ അന്വേഷണം ആവഴിക്ക് പോയത്. എന്നിട്ടും രണ്ടുവര്‍ഷം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. ജനാര്‍ദനറെഡ്ഡിയെയും സഹോദരീഭര്‍ത്താവിനെയും ജാമ്യത്തിലിറക്കാന്‍ 11 അഭിഭാഷകരാണ് സിബിഐ കോടതിയില്‍ ഹാജരായതെന്നത് ഇവരുടെ പണക്കൊഴുപ്പ് വ്യക്തമാക്കാനുതകുന്നതാണ്. പണം വാരിവിതറിയാണ് ഇവര്‍ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിച്ചതും തെരഞ്ഞെടുപ്പില്‍ ജയിച്ചതും. റെഡ്ഡിസഹോദരന്മാരുടെ പണത്തിന്റെ കുത്തൊഴുക്കിനുമുമ്പില്‍ ബിജെപി നേതാക്കളുടെ കണ്ണ് മഞ്ഞളിച്ചുപോയി. പ്രതിപക്ഷനേതാവ് സുഷമ സ്വരാജാണ് റെഡ്ഡിസഹോദരന്മാര്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയത്. അഴിമതി നടത്തുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുകയായിരുന്നു. അഴിമതിക്കെതിരെയുള്ള അവരുടെ രോഷപ്രകടനം വെറും അഭിനയംമാത്രമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ . കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞുകഴിഞ്ഞു. ഇക്കൂട്ടരുടെ തനിനിറം മനസ്സിലാക്കാന്‍ , ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളെ സഹായിക്കുമെന്ന് കരുതാം. ഈ കൊള്ളയടി അവസാനിപ്പിച്ചേ മതിയാകൂ.

(ദേശാഭിമാനി-എഡിറ്റോറിയല്‍-07-09-2011)

അണ്ണാ ഹസാരെ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തിനു് ഇടതു് പക്ഷം നല്‍കുന്ന പിന്തുണ


ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തോടു് ഇടതു് പക്ഷം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയും അതിനെ ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ ചെറുത്തു് നില്പു് സംഘടിപ്പിക്കുകയുമുണ്ടായി. അണ്ണാ ഹസാരെ നയിക്കുന്ന സമരത്തിന്റേയും അതു് മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടുകളുടേയും പരിമിതികള്‍ ചൂണ്ടിക്കാണിച്ചു് കൊണ്ടു് തന്നെയാണു് ആ സമരത്തെ ഇടതു് പക്ഷം പിന്തുണക്കുന്നതു്. ചൂഷണോപാധിയായും മൂലധനം സമാഹരിക്കാനുള്ള മാര്‍ഗ്ഗമായും വന്‍തോതില്‍ അഴിമതിയും പൊതു മുതല്‍ കൊള്ളയും നടത്തുന്നതും അതിലൂടെ ജന ജീവിതം ദുരിതമയമാക്കുന്ന പട്ടിണിയും പണപ്പെരുപ്പവും വിലക്കയറ്റവും വിഭവ ദാരിദ്ര്യവും സൃഷ്ടിക്കുന്നതും മൂലധനാധിപത്യമാണു് എന്നും അതാണു് ഇന്നു് അഴിമതിയുടെ മുഖ്യമായ ഉറവിടം എന്നും ഇടതു് പക്ഷം ചൂണ്ടിക്കാട്ടുന്നു. അവയടക്കം അഴിമതിയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരായ സമരമായി ലോക്പാല്‍ സമരത്തെ മുന്നോട്ടു് നയിക്കാനാണു് ഇടതു് പക്ഷം ശ്രമിക്കുന്നതു്. അതേ സമയം ഇടതു് പക്ഷ നിലപാടുകളുടെ പേരില്‍ അണ്ണാഹസാരെ നയിക്കുന്ന സമരം ഭരണ വര്‍ഗ്ഗത്തേയും സാമ്രാജ്യത്വത്തേയും സഹായിക്കുന്നതാണെന്നും കുത്തക മുതലാളിത്തവും മാധ്യമങ്ങളുമാണു് അവയ്ക്കു് പിന്നിലെന്നും അരാഷ്ട്രീയ വാദം ശക്തിപ്പെടുകയാണു് അതിലൂടെ നടക്കുന്നതെന്നും മറ്റുമുള്ള വിമര്‍ശനങ്ങളിലൂടെ ആ സമരത്തില്‍ നിന്നു് മാറി നില്കുക എന്ന നിലപാടും ഗണ്യമായ ഒരു വിഭാഗം ഇടതു് പക്ഷ ബുദ്ധി ജീവികള്‍ എടുത്തു് കാണുന്നു. ഇവിടെ പ്രശ്നം, വിശകലനവും വിമര്‍ശനവും ചൂണ്ടുന്ന ദിശയാണു്, അതിന്റെ ലക്ഷ്യമാണു്.

സമരം എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടിലേക്കെത്തിക്കുന്ന വാദങ്ങള്‍ പരിശോധിക്കാം.

* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ യുപിഎ സര്‍ക്കാരാണുള്ളതു്, ജനങ്ങള്‍ക്കു് സര്‍ക്കാരിനോടുള്ള രോഷം വഴിമാറ്റി വിടുകയാണു്, പ്രഷര്‍ കുക്കറിന്റെ സേഫ്റ്റിവാല്‍വു് പൊട്ടിത്തെറി ഒഴിവാക്കുന്നതു് പോലെ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മര്‍ദ്ദം കുറച്ചു് സര്‍ക്കാരിന്റെ പതനവും ബദല്‍ സംവിധാനം വരുന്നതും ഒഴിവാക്കി ആ സര്‍ക്കാരിനെ സഹായിക്കുന്നതാണു് ഈ സമരം.
* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ ബിജെപിയാണു്, സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ മുങ്ങിയ ബിജെപി സര്‍ക്കാരുകള്‍ മൂലം വികൃതമായ ബിജെപിയുടെ മൂഖം രക്ഷിച്ചു് ബിജെപിയെ വളര്‍ത്താനാണു് അതുപകരിക്കുക.
* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ എന്‍ജിഓ കളും അവര്‍ക്കു് പിന്നില്‍ സാമ്രാജ്യത്വവുമാണു്
* മാധ്യമങ്ങളാണു് ഈ സമരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു്
* ഒരു വിഭാഗം കുത്തകകളാണു് സമരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു്
* അരാഷ്ട്രീയത പ്രചരിപ്പിക്കുന്നു, ഉറപ്പിക്കുന്നു
* ജനാധിപത്യ സ്ഥാപനങ്ങളെ അവമതിക്കുന്നു
* ജനങ്ങള്‍ക്കു് നിലവിലുള്ള വ്യവസ്ഥിതിയിലുള്ള വ്യാമോഹം നിലനിര്‍ത്തുന്നു, ഉറപ്പിക്കുന്നു


മേല്പറഞ്ഞ വിമര്‍ശനങ്ങള്‍ ചൂണ്ടുന്ന ദിശയെന്താണു് ? സമരമേ ശരിയല്ല, ശരിയായ ലക്ഷ്യമല്ല സമരക്കാര്‍ക്കുള്ളതു്, സമരം തന്നെ അഴിമതിക്കെതിരല്ല, മറിച്ചു് മറ്റെന്തോ ലക്ഷ്യമാണുള്ളതു്, സമരം ഒരു കാപട്യമാണു് എന്നൊക്കെയാണു് ഈ വാദഗതി സൂചിപ്പിക്കുന്നതു്. അതിനാല്‍, ജനങ്ങളും ഇടതു് പക്ഷവും ഈ സമരത്തിനെതിരെ നിലകൊള്ളുന്നതിലേക്കും സമരത്തിനു് ജന പിന്തുണ നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. എതിര്‍പ്പിലേക്കു് നീങ്ങുമ്പോള്‍ ഭരണ പക്ഷത്തോടൊപ്പം നിന്നു് സമരത്തെ എതിര്‍ക്കുന്നതിലേക്കും ഭരണ പക്ഷത്തെ സഹായിക്കുന്നതിലേക്കും നയിക്കുന്നു. സമരം ക്ഷീണിക്കുന്നു. അഴിമതി വിരുദ്ധ നിലപാടു് ക്ഷീണിക്കുന്നു. ഇപ്പോള്‍ തന്നെ, എല്ലാവരും അഴിമതിക്കാരാണെന്ന ഒരു പൊതു ബോധം ഒട്ടേറെ ആളുകളില്‍ അഴിമതിക്കാരായ മൂതലാളിത്ത ഭരണക്കാര്‍ സൃഷ്ടിച്ചിട്ടുണ്ടു്. മുതലാളിത്തം അഴിമതിയും പൊതു മുതല്‍ ധൂര്‍ത്തും നിര്‍ബാധം തുടരുന്നു. ജനസമ്പത്തു് ശോഷിക്കുന്നു. ജനങ്ങള്‍ വര്‍ദ്ധിച്ച ദുരിതം പേറുന്നു.

അതിനു് പകരം ഇടതു് പക്ഷത്തിന്റെ നിലപാടു്, പ്രായോഗികമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നതു് പോലെ, ഈ സമരത്തെ സഹായിക്കുക, പരിമിതികള്‍ ചൂണ്ടിക്കാട്ടി തിരുത്തുക, സമഗ്രമായ നിലപാടു് രൂപപ്പെടുത്തുക, സമരം മുന്നോട്ടു് നയിക്കുക, ശരിയായ നിലപാടുകളിലേക്കു് എത്തിക്കുക, ഭരണ വര്‍ഗ്ഗത്തേയും അതു് പിന്തുടരുന്ന ഉദാര നയങ്ങളേയും അതിന്റെ പ്രണേതാക്കളായ സാമ്രാജ്യത്വത്തേയും ധന മൂലധനത്തേയും തുറന്നു് കാട്ടുക, അവയ്ക്കെതിരായി ജനങ്ങളുടെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണു്.

അത്തരം ജനകീയ സമരങ്ങള്‍ക്കു് പിന്നില്‍ തല്പര കക്ഷികള്‍ അണിനിരക്കുക എന്നതും അവര്‍ക്കനുകൂലമായി സമരത്തെ വക്രീകരിക്കാന്‍ ശ്രമിക്കുക എന്നതും അവരുടെ താല്പര്യ സംരക്ഷണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി അവര്‍ ചെയ്യുന്നതാണു്. അങ്ങിനെ അണിനിരക്കുന്നവരില്‍ വിരുദ്ധ താല്പര്യമുള്ളവരും ഉണ്ടാകാം. സമരത്തിന്റെ പിന്നില്‍ കാപട്യത്തോടെ ആരെങ്കിലും അണിനിരക്കുന്നതിന്റെ പേരില്‍ അഴിമതി വിരുദ്ധ സമരത്തേയും അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ചു് നിന്നു് സമരത്തില്‍ ആത്മാര്‍ത്ഥമായി അണിനിരന്നിരിക്കുന്നവരേയും അടച്ചാക്ഷേപിക്കുന്നതു് യുക്തി സഹമല്ല. ഇന്നത്തെ സങ്കീര്‍ണ്ണവും ഉദ്ദിഗ്നവുമായ ദശാ സന്ധിയില്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ കേവലമായ നിലപാടുകളിലൂടെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. അവയിലെ വൈരുദ്ധ്യങ്ങള്‍ കുലങ്കഷമായ വിലയിരുത്തലുകള്‍ക്കു് വിധേയമാക്കുകയും മാറ്റത്തിന്റെ ശക്തികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും പിന്തിരിപ്പന്‍ ശക്തികളെ ഒറ്റപ്പെടുത്തുകയുമാണു് പുരോഗമന വാദികളുടെ കടമ.

ഭരണ കക്ഷി
ഭരണ കക്ഷി സമരത്തില്‍ ഇടപെടാനും സമരത്തെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടു്. അതു് കൂടുതലും ഭയത്തില്‍ നിന്നുണ്ടായ ഇടപെടലുകളാണു്. അതാണു് മന്ത്രിമാരുടെ അമിത ശുഷ്കാന്തിയും ഹസാരെയോടുള്ള ചര്‍ച്ചയും മറ്റും കാണിക്കുന്നതു്. ചില ഇടപെടലുകള്‍ സമരം മുതലെടുക്കാനുദ്ദേശിച്ചുള്ളതാണു്. പ്രതിപക്ഷത്തെ മാറ്റിനിര്‍ത്തിയുള്ള സംയുക്ത ലോക്പാല്‍ കമ്മിറ്റിയും മറ്റും കാണിക്കുന്നതു് പോലെ. അവരുടെ തന്ത്രം സമരക്കാരെ വിലയ്ക്കെടുക്കുകയോ സങ്കീര്‍ണ്ണമായ നിയമ നിര്‍മ്മാണത്തിന്റെ നൂലാമാല ചൂണ്ടിക്കാട്ടി നാളതു് വരെ തങ്ങളുടെ പിന്തുണക്കാരായിരുന്ന സമരക്കാരെ സമാധാനിപ്പിച്ചു് പിന്മാറ്റുകയോ സാദ്ധ്യമല്ലാതെ വന്നാല്‍ ഭീഷണിപ്പെടുത്തി സമരം പിന്‍വലിപ്പിക്കുകയോ ഒക്കെ ആകാം. എന്നാല്‍ സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍, കൈകാര്യം ചെയ്തരീതി മൂലം, പാളി. അതു് ഭരണ കക്ഷിക്കു് വലിയ തിരിച്ചടിയായി. ജനാധിപത്യ ധ്വംസനത്തിനെതിരെ ഇടതു് പക്ഷവും പ്രതിപക്ഷമൊന്നാകെയും രംഗത്തു് വന്നതും ഭരണ പക്ഷത്തെ വെട്ടിലാക്കി. ഇത്തരുണത്തില്‍, ഇടതു് പക്ഷത്തിന്റെ സമര പങ്കാളിത്തം ഭരണക്കാരെ കൂടുതല്‍ വിട്ടു് വീഴ്ചകള്‍ക്കു് നിര്‍ബ്ബന്ധിതമാക്കും. ശക്തമായ അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ക്കും വഴിയൊരുക്കും. അഴിമതി മൂലധനാധിപത്യത്തിന്റെ നിലനില്പിന്റെ മാര്‍ഗ്ഗമായിരിക്കെ പൊതു മുതലിന്റെ കൊള്ള എത്ര പരിമിതമായി പോലും അസാദ്ധ്യമാകുന്നതു് മുതലാളിത്ത പ്രതിസന്ധി രൂക്ഷമാക്കും.

ജനങ്ങള്‍ക്കു് സര്‍ക്കാരിനോടുള്ള രോഷം വഴിമാറ്റി വിടുകയാണു് സമരത്തിലൂടെ നടക്കുന്നതെന്നാണു് ഒരു വാദം. പ്രഷര്‍ കുക്കറിന്റെ സേഫ്റ്റിവാല്‍വു് പൊട്ടിത്തെറി ഒഴിവാക്കുന്നതു് പോലെ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മര്‍ദ്ദം കുറച്ചു് സര്‍ക്കാരിന്റെ പതനവും ബദല്‍ സംവിധാനം വരുന്നതും ഒഴിവാക്കി ആ സര്‍ക്കാരിനെ സഹായിക്കുന്നതാണു് പോലും ഈ സമരം. ഈ വാദഗതി സര്‍ക്കാരിന്റെ താല്പര്യത്തില്‍ ശരിയാണു്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതു് പോലെ തന്നെ കാര്യങ്ങള്‍ നടന്നാല്‍. സമരങ്ങളോടുള്ള തൊഴിലാളി വര്‍ഗ്ഗ നിലപാടിനെ മുതലെടുക്കാന്‍ ചില മാനേജ്മെന്റു് വിദഗ്ദ്ധര്‍ പറയാറുള്ള ഒരു വാദഗതിയാണതു്. കമ്പിത്തപാല്‍ തൊഴിലാളികളായ ഞങ്ങളുടെ സമ്മേളനത്തില്‍ വന്നു് 1987 ല്‍ ടെലികോം വകുപ്പിലെ സംയുക്ത ചര്‍ച്ചാവേദിയുടെ ചാര്‍ജ്ജുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞും ഞാന്‍ ഇതു് കേട്ടിട്ടുണ്ടു്. പക്ഷെ, ജനങ്ങളേയും തൊഴിലാളി വര്‍ഗ്ഗത്തേയും സംബന്ധിച്ചിടത്തോളം സമരം ഒരു തുടര്‍ പ്രക്രിയയാണു്. ചില ഘട്ടങ്ങളില്‍ ഒത്തു് തീര്‍പ്പുകള്‍ വേണ്ടിവരും. ചില സമരങ്ങള്‍ വിജയമായിരിക്കും. ചില സമരങ്ങള്‍ പരാജയപ്പെടും. വിജയമായാല്‍ അതിന്റെ നേട്ടം ഉപയോഗിച്ചും പരാജയപ്പെട്ടാല്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും വീണ്ടും വര്‍ദ്ധിച്ച വീറോടെ സമര രംഗത്തിറങ്ങാന്‍ വര്‍ഗ്ഗ ഭരണം നിലനില്‍ക്കുവോളം ജനങ്ങളും തൊഴിലാളികളും നിര്‍ബന്ധിതരാണു്. അതിനാല്‍, ഏതു് സമരത്തേയും ഭരണ വര്‍ഗ്ഗത്തിനു് ആശ്വാസം പകരുന്ന ഒന്നായിട്ടും കാണാം. ഭരണ വര്‍ഗ്ഗത്തെ പരാജയപ്പെടുത്തി, ഭരണാധികാരം തൊഴിലാളി വര്‍ഗ്ഗം പിടിച്ചെടുക്കുന്ന സമരത്തെ പോലും അത്തരത്തില്‍ ആശ്വാസം പകരുന്നതായി അവതരിപ്പിക്കാം. പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചു് കഴിഞ്ഞല്ലോ ? ഇനി കൂടുതല്‍ അപകടം, ഇനിയൊരു പൊട്ടിത്തെറി ഒഴിവാകുമല്ലോ ? എന്നിങ്ങെനെയും ചിന്തിക്കാം!

സമരത്തെ തൊഴിലാളി വര്‍ഗ്ഗ പക്ഷത്തു് നിന്നു് വിലയിരുത്തുന്ന രീതി പ്രഷര്‍ കുക്കര്‍ ഉദാഹരണത്തിലൂടെയല്ല. അഥവാ പ്രഷര്‍ കുക്കര്‍ ഉപമ ഉപയോഗിക്കുകയാണെങ്കില്‍, അതിനു് മറ്റൊരു വ്യാഖ്യാനമാണുള്ളതു്. പ്രഷര്‍ കുക്കര്‍ ബഹജന സമരമോ തൊഴിലാളി സമരമോ മാത്രമല്ല, മൊത്തം മുതലാളിത്ത വ്യവസ്ഥിതി തന്നെയാണു്. അതിനുള്ളില്‍ വര്‍ഗ്ഗ മര്‍ദ്ദനത്തിന്റേയും വര്‍ഗ്ഗ ചൂഷണത്തിന്റേയും വര്‍ഗ്ഗ സമരത്തിന്റേയും അമിതോല്പാദന പ്രതിസന്ധിയുടേയും വ്യാപാര മാന്ദ്യത്തിന്റേയും കോളനി വെട്ടിപ്പിടുത്തത്തിന്റേയും ലോക മഹായുദ്ധങ്ങളുടേയും ഉല്പാദന ശക്തികളുടെ വളര്‍ച്ചയുടേയും ബോധപൂര്‍വ്വമുള്ള നശീകരണത്തിന്റേയും ഭ്രാന്തന്‍ പ്രക്രിയകളാണു് നടക്കുന്നതു്. ചിലപ്പോള്‍ പുറത്തേയ്ക്കു് നീരാവി ചീറ്റും. അങ്ങിനെ ചീറ്റി പോകുന്ന അവസരങ്ങളാണു് മുകളില്‍ പറഞ്ഞ പല നിര്‍ണ്ണായക പ്രതിസന്ധികളും. തൊഴിലാളി സമരങ്ങള്‍ മാത്രമല്ല. പ്രഷര്‍ കുക്കറിന്റെ സുരക്ഷാ വാല്‍വിന്റെ ധര്‍മ്മം പൊട്ടിത്തെറി ഒഴിവാക്കുകയാണെന്നതു് മുതലാളിത്തത്തിന്റെ സൌകര്യമാണു്. അതിനെ പൊട്ടിത്തെറി ആസൂത്രിതമായി നടത്താന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് ഉപയോഗിക്കാനും കഴിയും. വാല്‍വിനു് മേല്‍ ചെറിയ മര്‍ദ്ദം കൊടുത്തു് അകത്തെ മര്‍ദ്ദം എത്ര വേണമെങ്കിലും ഉയര്‍ത്താനും തങ്ങള്‍ നിശ്ചയിക്കുന്ന സന്ദര്‍ഭത്തില്‍ മുതലാളിത്ത വ്യവസ്ഥയെന്ന പ്രഷര്‍ കുക്കര്‍ പൊട്ടിച്ചു് കളയാനും പുതിയ വ്യവസ്ഥിതി കെട്ടിപ്പടുക്കാനും തൊഴിലാളി വര്‍ഗ്ഗത്തിനുള്ള സൌകര്യം ഒരുക്കുന്നതിനാലാണതു് കഴിയുന്നതു്. ഏതായാലും പ്രഷര്‍കുക്കര്‍ തിയറി സമരത്തോടുള്ള തൊഴിലാളി വര്‍ഗ്ഗ വ്യാഖ്യാനത്തിനു് നിരക്കുന്നതല്ല. അണ്ണാ സംഘം നയിച്ച അഴിമതി വിരുദ്ധ സമരം കൊണ്ടു് യുപിഎ സര്‍ക്കാരിനു് നേട്ടമല്ല, കോട്ടമാണു് ഉണ്ടായിട്ടുള്ളതു്, മുതലാളിത്തത്തിനു് മൊത്തത്തില്‍ ഇനിയും ഉണ്ടാകാന്‍ പോകുന്നതും നേട്ടമല്ല.

ബിജെപി
ബിജെപിയാകട്ടെ, സമരത്തെ തട്ടിക്കൊണ്ടു് പോകാനും കോണ്‍ഗ്രസിനെതിരെ ജനങ്ങളെ അണിനിരത്തി ഭരണം പിടിച്ചെടുക്കാനും ശ്രമിക്കുന്നതു് പ്രതിപക്ഷമെന്ന പങ്കിനു് ചേര്‍ന്നതു് തന്നെ. അവരേയും കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. സംസ്ഥാനങ്ങളില്‍ ബിജെപി ഭരണങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നതിനാല്‍ അഴിമതി വിരുദ്ധ സമരം നേരിട്ടു് നടത്താന്‍ അവര്‍ക്കാവാത്ത സ്ഥിതിയുണ്ടു്. അതിനു് പരിഹാരമായി അണ്ണാ സമരത്തെ ഉപയോഗിച്ചു് അഴിമതി വിരുദ്ധ മുഖം കൈവരിക്കാനും ജനശ്രദ്ധ തിരിച്ചു് വിടാനും അവര്‍ ശ്രമിക്കുന്നുണ്ടു്. ഇടതു് പക്ഷം ഇടപെട്ടു് മാത്രമേ സമരത്തെ അത്തരം മുതലെടുപ്പുകളില്‍ നിന്നു് രക്ഷിക്കാനാവൂ. മൂലധനാധിപത്യ വ്യവസ്ഥയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളുമെന്ന നിലയില്‍ ബിജെപിക്കു് പൊതു മുതലിന്റെ കൊള്ളയോ ഇതര അഴിമതിയോ അവസാനിപ്പിക്കുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. വെറും മുതലെടുപ്പിനു് മാത്രം അഴിമതി വിരുദ്ധത പറയുന്നു എന്നേയുള്ളു. സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന അഴിമതികളും അവരുടെ ധന മൂലധന പ്രീണന നയങ്ങളും ഇക്കാര്യം തെളിയിക്കുന്നു.

എന്‍ജിഓകളും സാമ്രാജ്യത്വവും
അണ്ണാ ഹസാരെ സമരത്തിന്റെ പുറകില്‍ അണിനിരന്നിരിക്കുന്നതു് സന്നദ്ധ സംഘടനകളാണെന്നതു് നേരു്. അത്തരം സംഘടനകള്‍ നിലവിലുള്ള വ്യവസ്ഥ നിലനിര്‍ത്തുക എന്ന ദൌത്യമാണു് നിര്‍വഹിക്കുന്നതു് എന്നതും നേരു്. പല സംഘടനകള്‍ക്കും പിന്നില്‍ സാമ്രാജ്യത്വം കളിക്കുന്നുണ്ടെന്നതും ശരി. ഇവിടെ അണ്ണാ ഹസാരേയ്ക്കു് പിന്നില്‍ അണിനിരന്നിരിക്കുന്ന സംഘടനകള്‍ക്കു് വിദേശ പണം കിട്ടുന്നുണ്ടാകാം. അവയ്ക്കു് പിന്നിലും സാമ്രാജ്യത്വ അജണ്ടകളുണ്ടാകാം. ഒരു പക്ഷെ, സാമ്രാജ്യത്വത്തിനു് ഇന്ത്യാ സര്‍ക്കാരിനു് തലവേദന സൃഷ്ടിക്കുക എന്ന അജണ്ട പോലും ഉണ്ടാകാം. ഇന്നു് ഇന്ത്യയാണു് ചൈനക്കു് ശേഷം അമേരിക്ക ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നതു്. ചൈന ആ കടം ഉപയോഗിച്ചു് സാമ്രാജ്യത്വ മേധാവിത്വം തകര്‍ക്കാനായിരിക്കും നോക്കുക. ഇന്ത്യ പക്ഷെ, മുതലാളിത്ത താല്പര്യം കാരണം അങ്ങിനെയായിക്കൊള്ളണമെന്നില്ല. അതേ സമയം, ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാനുള്ള ഇന്ത്യയുടേയും ഭരണാധികാരികളുടേയും സ്വാഭാവിക ശ്രമങ്ങള്‍ അമേരിക്കക്കു് തലവേദന സൃഷ്ടിക്കാം. അതൊഴിവാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുക സ്വാഭാവികം. അതിന്റെ ഭാഗമാകാം അവരുടെ നോട്ടം. ഇടതു് പക്ഷം മാറി നിന്നാല്‍ അവരുടെ മുതലെടുപ്പും സാധ്യമാകും. മറിച്ചു് ഇടതു് പക്ഷം ഈ സമരത്തെ മുന്നോട്ടു് നയിച്ചാല്‍ അതു് സമ്രാജ്യത്വ അജണ്ടക്കെതിരായി ഉപയോഗപ്പെടും.

കുത്തക മാധ്യമങ്ങള്‍
മാധ്യമങ്ങള്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ഇത്തരം സമരങ്ങളുടെ പിന്നില്‍ അണിനിരന്നിട്ടുണ്ടു്. ഇത്തരം സമരങ്ങള്‍ വ്യവസ്ഥിതിക്കെതിരല്ലെന്നും അതിന്റെ നിലനില്പിനു് സഹായകരമാകുമെന്നും അവര്‍ കാണുന്നു. ഇടതു് പക്ഷത്തെ പിന്തുണക്കാന്‍ അതേ കാരണം കൊണ്ടു് അവര്‍ക്കു് കഴിയില്ല. അവരോടുള്ള വിരോധം വെച്ചു് സമരത്തെ നാം എതിര്‍ക്കേണ്ടതില്ലല്ലോ ? അവരില്‍ നിന്നു് സമരത്തെ രക്ഷപ്പെടുത്തി മുന്നോട്ടു് നീക്കാന്‍ ഇടതു് പക്ഷ സഹായവും പങ്കാളിത്തവും ഉപകരിക്കും. മാധ്യമങ്ങള്‍ ഇടതു് പക്ഷ മുന്‍കൈകളെ തമസ്കരിക്കുന്നതിനു് മറ്റു് സമരങ്ങളെ കുറ്റം പറയുന്നതു് പരിഹാരമല്ല. കുത്തക മൂലധനം നിയന്ത്രിക്കുന്ന മാധ്യമങ്ങളെ ആശ്രയിച്ചു് ഇടതു് പക്ഷത്തിനു് മുന്നേറാനാവില്ല. അതിനു് ഇടതു് പക്ഷം ബദല്‍ മാധ്യമങ്ങളുടെ ജനകീയ ശൃംഘല സൃഷ്ടിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു.

കുത്തക മൂലധന ശക്തികള്‍
മൂലധനാധിപത്യത്തിന്റെ ചില വിഭാഗങ്ങള്‍ ഈ സമരത്തിനു് പിന്നിലുണ്ടു്. ശരിയാണു്. ഇന്നു് നടക്കുന്ന കൊള്ളയില്‍ എതിര്‍പ്പുള്ളവരാകാം, കൊള്ളമുതല്‍ പങ്കു് വെയ്ക്കുന്നതില്‍ അസംതൃപ്തരായവരാകാം. ഏതായാലും മൂലധനാധിപത്യ ശക്തികള്‍ക്കിടയിലെ, മൂലധന വ്യവസ്ഥയിലെ, വിള്ളലോ നിലനില്‍ക്കുന്ന പ്രശ്നങ്ങളോ ആണു് വെളിവാക്കപ്പെടുന്നതു്. അവ മുതലെടുത്തു് സമരത്തെ മുന്നോട്ടു് നീക്കാന്‍ ഇടതു് പക്ഷ ഇടപെടല്‍ ആവശ്യമാണു്.

ഇടതു് പക്ഷം
മേല്പറഞ്ഞവയെല്ലാം നിലവിലുള്ള വ്യവസ്ഥിതിക്കുള്ളില്‍ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളുടെ പ്രതിഫലനമാണു്. അവയെ ഉപയോഗിക്കുകയും അവ മൂര്‍ച്ഛിപ്പിക്കുകയും ജനങ്ങളെ അണിനിരത്തി മുന്നേറുകയുമാണു് ഇടതു് പക്ഷത്തിന്റെ കടമ. ജനങ്ങള്‍ അഴിമതിക്കെതിരെ രംഗത്തു് വരുന്നു. ഇടതു് പക്ഷവും കൂടി ചേര്‍ന്നാല്‍ നല്ലൊരു ശക്തിയാകും. സമരം ശക്തമായി മുന്നേറിയാല്‍ ഇടതു് പക്ഷത്തിനു് നേട്ടമേ ഉണ്ടാകൂ. കോട്ടം ഭരണ വര്‍ഗ്ഗത്തിനു് മാത്രമാണു്.

മറിച്ചു് സമരത്തിന്റെ ഒരു ഘട്ടത്തില്‍, സമരത്തില്‍ നിന്നു് ഹസാരേയും കൂട്ടരും പിന്മാറിയാല്‍ അതു് സമര സജ്ജരായി രംഗത്തു് വന്നിട്ടുള്ള ജനങ്ങള്‍ സഹിക്കില്ല. അവര്‍ കൂടുതല്‍ വിശ്വസ്തരായ ഇടതു് പക്ഷത്തേക്കു് മാറി ചിന്തിക്കുക സ്വാഭാവികം. കാരണം ഇടതു് പക്ഷമാണു് അഴിമതിക്കെതിരായി ആത്മാര്‍ത്ഥമായി നിലകൊള്ളുന്ന ഒരേ ഒരു വിഭാഗമെന്നു് ജനങ്ങള്‍ക്കറിയാം. അവര്‍ പക്ഷെ ഇടതു് പക്ഷത്തണിനിരക്കാത്തതു് മറ്റു് രാഷ്ട്രീയ നിലപാടുകളിലെ മുന്‍വിധി കാരണമാണു്. അവരിലേക്കെത്താന്‍ ഇടതു് പക്ഷത്തിനാകാത്തതും കാരണമാണു്. അതിനുള്ള ഒരവസരമായി ഈ സമരം ഉപകരിക്കുന്നു. അതാകട്ടെ, ഇടതു് പക്ഷത്തിനു് മുന്നേറാനുള്ള മാര്‍ഗ്ഗം തന്നെയാണു്.

ഇവയെല്ലാം സമരത്തിന്റെ ഗതി വിഗതികളില്‍ ഉണ്ടാകാവുന്ന വളവു് തിരിവുകള്‍ക്കനുസരിച്ചു് വ്യത്യസ്തമാകാം. എങ്കിലും നേട്ടം ജനങ്ങള്‍ക്കും ഇടതു് പക്ഷത്തിനും തന്നെ. കാരണം, ഈ സമരത്തിനാധാരമായ വിഷയം ഇടതു് പക്ഷ സൃഷ്ടിയല്ല, പ്രതിസന്ധിയും ഇടതു് പക്ഷത്തിന്റേതല്ല, ഭരണവര്‍ഗ്ഗത്തിന്റേതാണു്. അതുപയോഗിക്കുകയും ജനങ്ങളെ അണിനിരത്തുകയും കൂടുതല്‍ ജനകീയ സമരങ്ങളിലേക്കു് നയിക്കുകയുമാണു് ഇടതു് പക്ഷം ചെയ്യേണ്ടതു്.

അഴിമതിയും കൈക്കൂലിയും
വലിയ അഴിമതിയും ചെറിയ അഴിമതിയും എന്ന ഒരു വേര്‍തിരിവു് ചിലര്‍ കൊണ്ടു് വന്നു് കാണുന്നു. ഹസാരെ സമരത്തില്‍ ഉയര്‍ത്തപ്പെട്ട ആവശ്യം ജനങ്ങളെ നേരിട്ടു് ബാധിക്കുന്ന ബാബുമാരുടെ അഴിമതിയായിരുന്നു. ദൃശ്യമാധ്യമക്കാര്‍ നടത്തിയ മുഖാമുഖങ്ങളില്‍ സാധാരണക്കാര്‍ ഉന്നയിച്ചവ ഏറിയ കൂറും അത്തരത്തിലുള്ളവയായിരുന്നു. അതു് സ്വാഭാവികം. അവര്‍ക്കറിയുന്നതു് അവയാണു്. കോര്‍പ്പറേറ്റു് തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതികള്‍ മൂടിവെയ്ക്കാന്‍ ബാദ്ധ്യതപ്പെട്ട കുത്തക മാധ്യമങ്ങളായിരുന്നു അവയ്ക്കു് പ്രചരണം കൊടുക്കാതിരുന്നതു്. പക്ഷെ, സമരം ഉയര്‍ന്നതു് തന്നെ കോര്‍പ്പറേറ്റു്-രാഷ്ട്രീയാഴിമതികളുടെ പശ്ചാത്തലത്തിലാണു്. അതിനെതിരായ പ്രതികരണമായാണു്. സ്വാഭാവികമായും അവയും ജനങ്ങളുടെ ശ്രദ്ധയിലേക്കു് വരാന്‍ സമരം ഉപകരിച്ചിട്ടുണ്ടു്. ഇടതു് പക്ഷത്തിന്റെ ഇടപെടല്‍ ആ ദിശയിലേക്കു് ചര്‍ച്ച തിരിച്ചു് വിടുകയും ചെയ്തു. മാത്രമല്ല, അഴിമതിക്കോ കൈക്കൂലിക്കോ മാത്രം, വലിയ അഴിമതിക്കോ ചെറിയ അഴിമതിക്കോ മാത്രം എതിരായ സമരം പോലും തുടങ്ങിക്കഴിഞ്ഞാല്‍ ക്രമേണ എല്ലാ വിധ അഴിമതിക്കും എതിരായ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും. എന്തെന്നാല്‍, ഉദ്യോഗസ്ഥ തലത്തില്‍, താഴേ തട്ടിലുള്ള അഴിമതിയിലുണ്ടാകുന്ന കുറവും മൂലധനത്തെ തന്നെയാണു് ബാധിക്കുന്നതു്. കാരണം, കൈക്കൂലിയിലൂടെ കാര്യം കാണുന്നതു് ഏറിയകൂറും മൂലധന ഉടമകള്‍ തന്നെയാണു്. പാവപ്പെട്ടവനു് പാവപ്പെട്ടവനായതിനാല്‍ തന്നെ കൈക്കൂലി കൊടുക്കാനുള്ള കഴിവില്ല. ചെറുകിടമുതലാളിക്കു് പോലും അഴിമതി ഗുണകരമല്ല. കാരണം, അവര്‍ക്കു് കുത്തക മുതലാളിയുമായി കൈക്കൂലിക്കാര്യത്തില്‍ മത്സരിക്കാനുള്ള കഴിവില്ല. ഉദ്യോഗസ്ഥനു് കിട്ടുന്ന കൈക്കൂലി മൂലധന ഉടമകള്‍ക്കു് നല്‍കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ക്കുള്ള പ്രതിഫലമാണു്. തുടര്‍ന്നു്, കൈക്കൂലിയോടുള്ള ആകര്‍ഷണം മൂലം ധനമൂലധന ശക്തികള്‍ നടത്തുന്ന പൊതുമുതല്‍ കൊള്ളയ്ക്കു് കൂട്ടു് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ അതു് മൂലം തന്നെ അഴിമതി ഭരണത്തിനു് അനുകൂലമായി ചിന്തിക്കുകയും അതു് നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുക സ്വാഭാവികമാണു്. അഴിമതിയും കൈക്കൂലിയും മൊത്തത്തിലോ, അഴിമതിനടക്കുമ്പോള്‍ തന്നെ കൈക്കൂലിമാത്രമായോ പോലും, തടയപ്പെടുന്നതിലൂടെ അഴിമതിയോടുള്ള അവരുടെ ആഭിമുഖ്യം ഇല്ലാതാകുകയും അഴിമതി സംവിധാനം അവസാനിപ്പിക്കാനുള്ള സമരത്തില്‍ അണിനിരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യും.

ഈ സമരത്തിലൂടെ ഉണ്ടാകുന്ന ജനകീയ ഉണര്‍വ്വും ബോധവല്കരണവും കൂടുതല്‍ ജനാധിപത്യ വിപുലീകരണത്തിനായി ഉപയോഗിക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയും. പാര്‍ലമെണ്ടിന്റെ പരമാധികാരം എന്നതൊക്കെ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം അഴിമതി വിഷയത്തില്‍ നിന്നു് ഒളിച്ചോടാനുള്ള മാര്‍ഗ്ഗമായി ഉന്നയിച്ചതാണു്. ഭരണ വര്‍ഗ്ഗത്തിനു് പാര്‍ലമെണ്ടിനോടും ഭരണ ഘടനാ സ്ഥാപനങ്ങളോടുമുള്ള അവജ്ഞ അടിയന്തിരാവസ്ഥയിലും മറ്റും ജനങ്ങള്‍ കണ്ടതാണു്. അവരുടെ ജനാധിപത്യ പ്രേമത്തിനു് അതിലപ്പുറം അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ പാര്‍ലമെണ്ടിനല്ല, ജനങ്ങള്‍ക്കാണു് പരമാധികാരം എന്ന ഭരണ ഘടനാ നിലപാടു് അംഗീകരിച്ചെടുപ്പിക്കുക എന്നതു് ജനകീയ ഇടപെടലുകള്‍ക്കു് ആക്കം കൂട്ടുന്നതും ജനാധിപത്യ വിപുലീകരണത്തിനു് ഉപകരിക്കുന്നതുമാണു്.

ജനപ്രതിനിധികളെ തിരിച്ചു് വിളിക്കാനുള്ള അവകാശം എന്ന ഇടതു് പക്ഷത്തിന്റെ നിലപാടു് ഈ സമരത്തിലൂടെ ഹസാരേയും കൂട്ടരും ഏറ്റെടുത്തിരിക്കുന്നു. ഇടതു് പക്ഷത്തിനു് സന്തോഷിക്കാനുള്ള മറ്റൊരു കാര്യമാണതു്.

ഇടതു് പക്ഷമില്ലാതെ ഈ സമരം അധികം മുന്നോട്ടു് പോകില്ല. ഇടതു് പക്ഷം വിട്ടു് നിന്നാല്‍ ഇത്തരം സമരങ്ങളെ തളര്‍ത്താന്‍ ഭരണ പക്ഷത്തിനു് കഴിയും. ബിജെപി അതിനു് കൂട്ടു് നില്കുകയും ചെയ്യും. മാത്രമല്ല, ഈ സമരത്തിന്റെ പരാജയം ഇടതു് പക്ഷത്തിന്റെ ഭാവി സമരങ്ങളും ഭാഗികമായി പോകാന്‍ ഇടയാക്കും. ഈ സമരത്തില്‍ നിന്നു് വിട്ടു് നില്കുന്ന ഇടതു് പക്ഷത്തെ ഒരു വിഭാഗം ജനങ്ങളെങ്കിലും സംശയത്തോടെ കാണും. അതു് കുറേക്കാലത്തേയ്ക്കു് കൂടിയെങ്കിലും നിലവിലുള്ള വ്യവസ്ഥിതിയുടെ അതിജീവനത്തിനു് സഹായകമാകും. മറിച്ചു്, ഇടതു് പക്ഷവുമായി ചേര്‍ന്നുള്ള ഈ സംയുക്ത സമരത്തിന്റെ ഭാഗികമായി പോലുമുള്ള വിജയമോ പരാജയമോ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്കുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണു് ചെയ്യുക.

ചുരുക്കത്തില്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നതിലൂടെ ജനങ്ങള്‍ക്കു് നേട്ടം മാത്രമാണുണ്ടാവുക, ഇടതു് പക്ഷത്തിന്റെ ശക്തി വര്‍ദ്ധിക്കുക മാത്രമേ ഉള്ളു. ഒന്നും നഷ്ടപ്പെടാനില്ല. ഇടതു് പക്ഷ നിലപാടു് ഈ സമരത്തിനു് അനുകൂലമായിരുന്നു. ഇടതു് പക്ഷം ഈ സമരത്തെ പിന്തുണച്ചിരുന്നു, ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്രമായി സമരം മുന്നോട്ടു് നയിച്ചിരുന്നു. വരും നാളുകളില്‍ സംയുക്ത സമരത്തിലേക്കു് മുന്നേറാനുള്ള പശ്ചാത്തലം ഒരുക്കപ്പെട്ടിരിക്കുന്നു.

ജോസഫ് തോമസ്.
അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം

Sunday, September 4, 2011

അണ്ണാ ഹസാരെ സംഘം നയിച്ച അഴിമതി വിരുദ്ധ സമരത്തെ എതിര്‍ത്ത ബുദ്ധി ജീവികള്‍ തങ്ങളുടെ നിലപാടു് പുന:പരിശോധിക്കണം

ഇടതു് പക്ഷ ബുദ്ധി ജീവികളില്‍ ഒരു വിഭാഗം അണ്ണാ ഹസാരെ സംഘം നയിച്ച അഴിമതി വിരുദ്ധ സമരങ്ങളുടെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്നതിലും പല കുറവുകളും പരിഹരിക്കത്തക്ക വിധം അണ്ണാ ഹസാരെ സംഘത്തിന്റെ നിലപാടുകള്‍ മെച്ചപ്പെടുത്തുന്നതിലും ഇടതു് പക്ഷ നേതൃത്വത്തോടൊപ്പം വലിയ പങ്കു് വഹിച്ചു. എന്നാല്‍ പരിമിതികളുടെ പേരില്‍ അതിനെതിരെ ഒട്ടേറെ കോലാഹലം സൃഷ്ടിച്ചു് കൊണ്ടു് ആ സമരത്തെ തള്ളിപ്പറയാന്‍ ശ്രമിച്ചവരാണു് ഇടതു് പക്ഷ ബുദ്ധി ജീവികളില്‍ ഗണ്യമായൊരു വിഭാഗം. വിമര്‍ശകര്‍ മാത്രമായി ഒതുങ്ങിപ്പോയ ഇടതു് പക്ഷ ബുദ്ധി ജീവികള്‍ അഴിമതിയുടെ ഗുണഭോക്താക്കളാണോ എന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ഉളവാക്കത്തക്ക തരത്തില്‍ ഭരണ വര്‍ഗ്ഗത്തിനു് സമരത്തെ അപഹസിക്കാനുള്ള കരുക്കളായി മാറിയതു് അവര്‍ക്കു് ഭൂഷണമായില്ല. അത്തരം വിമര്‍ശകര്‍ ജനകീയ മുന്നേറ്റങ്ങളെ പ്രോത്സീഹിപ്പിക്കുന്നവരല്ല, ചരിത്രം സൃഷ്ടിക്കപ്പെടുമ്പോള്‍ ജനങ്ങളോടൊപ്പം നില്‍ക്കാതെ അതിനെ എതിര്‍ത്തു് ചൂഷകര്‍ക്കു് കുടപിടിക്കുന്നവരും ചരിത്രമായിക്കഴിയുമ്പോള്‍ അതിനെ പ്രകീര്‍ത്തിച്ചു് മുതലെടുക്കുന്നവരും മാത്രമായി മാറിയ സ്ഥിതിയാണുണ്ടായതു്. ആ വിമര്‍ശകര്‍ മറുപടി പറയേണ്ട വളരെയേറെ ചോദ്യങ്ങളാണു് അവരുടെ നിഷേധാത്മക വിമര്‍ശനങ്ങളില്‍ നിന്നുയരുന്നതു്.

അഴിമതി വിരുദ്ധ സമരത്തെ തള്ളിപ്പറയുന്ന ഇടതു് പക്ഷ ബുദ്ധി ജീവികളുയര്‍ത്തിയ വാദഗതികളെല്ലാം ആരെ സഹായിക്കും ?

അഴിമതിക്കാരേയോ അഴിമതിയെ എതിര്‍ക്കുന്നവരേയോ ?

ഇന്ത്യന്‍ ഇടതു് പക്ഷത്തിന്റെ പങ്കു് സാമ്രാജ്യത്വത്തോടും അതിനെ താങ്ങി നിര്‍ത്താന്‍ വിഫല ശ്രമം നടത്തുന്ന ഭരണ വര്‍ഗ്ഗത്തോടും ഒപ്പമോ ? ജനങ്ങള്‍ക്കൊപ്പമോ ?

ഇവിടെ കണ്ടതു് ഭരണ വര്‍ഗ്ഗ പാര്‍ടികളുടെ ഉള്ളിലുണ്ടായ വിള്ളലല്ലേ ? അതോ ഇടതു് പക്ഷത്തുണ്ടായ വിള്ളലാണോ ?

ഇവിടെ നടന്ന സമരം ഇടതു് പക്ഷത്തിനെതിരെയാണെന്നു് പറയാന്‍ കഴിയുമോ ?

അതു് പാര്‍ലമെണ്ടറി വ്യവസ്ഥക്കെതിരെയാണെന്നു് പറയാന്‍ കഴിയുമോ ?

പാര്‍ലമെണ്ടറി വ്യവസ്ഥയെ ധനാധിപത്യത്തിനു് കീഴടക്കിയതിനെതിരായ സമരം എങ്ങിനെ ജനാധിപത്യത്തിനെതിരാകും ?

അഴിമതിയുടെ നൂറായിരം ചരടുകളിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെ പണാധിപത്യത്തിനു് കീഴടക്കിയവരല്ലേ യാഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിനു് കോട്ടം വരുത്തുന്നതു് ?

(മുതലാളിത്ത വര്‍ഗ്ഗ ഭരണം ഇതര വര്‍ഗ്ഗങ്ങള്‍ക്കു് മേല്‍ അടിച്ചേല്പിക്കുന്നതു് അഴിമതിയുടെ എണ്ണിയാലൊടുങ്ങാത്ത ചരടുകളിലൂടെയാണു്. അത്തരം ചരടുകള്‍ വളരെ ബൃഹത്തും സങ്കീര്‍ണ്ണവുമാണു്. ജനങ്ങള്‍ക്കു് നല്‍കുന്ന സേവനങ്ങള്‍ക്കു് അവരില്‍ നിന്നു് കൈക്കൂലി വാങ്ങുന്നതു് മുതല്‍ പൊതു മരാമത്തു് പണികളടക്കം വിവിധ മാര്‍ഗ്ഗങ്ങളിലുടെ പൊതു പണം ചോര്‍ത്തുന്നതും സാധാരണക്കാര്‍ക്കു് കിട്ടേണ്ട സഹായധനവും റേഷനും തട്ടിയെടുക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളും ജനങ്ങളുടെ നിക്ഷേപങ്ങളും ധാതു ഘനികളും എണ്ണ-വാതകപ്പാടങ്ങളും ജല സ്രോതസുകളും കാറ്റാടിപ്പാടങ്ങളും മറ്റിതര ഊര്‍ജ്ജ സ്രോതസുകളും അടക്കം പ്രകൃതി വിഭവങ്ങളും സ്വകാര്യ മൂലധന ഉടമകള്‍ക്കു് കൈമാറുന്നതും ജനങ്ങള്‍ക്കു് കിട്ടേണ്ട മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നിഷേധിച്ചുകൊണ്ടു് മൂലധനത്തിനു് നികുതി സഹായങ്ങള്‍ നല്‍കുന്നതു് വരെ അഴിമതിയുടെ ഗണത്തില്‍ പെടും. കൈക്കൂലി വാങ്ങുന്നവരും പണിയെടുക്കാതെ ജനങ്ങള്‍ക്കു് സേവനം നിഷേധിക്കുന്നവരും ഈ വര്‍ഗ്ഗ ഭരണത്തെ താങ്ങി നിര്‍ത്തുന്നവരായി മാറുന്നു. അഴിമതിയെ ന്യായീകരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുന്നു. അഴിമതി വിരുദ്ധ സമരങ്ങളെ അവര്‍ക്കു് തള്ളിപ്പറയേണ്ടി വരും.)

ഭരണ വര്‍ഗ്ഗപാര്‍ടികളും അതിനെതിരെ സമരം ചെയ്യുന്നവരും ഒരേ തരത്തില്‍ എതിര്‍ക്കപ്പെടേണ്ടവരാണോ ?

സമരക്കാര്‍ മുന്‍കാലത്തു് ഭരണ വര്‍ഗ്ഗത്തെ, ഭരണ വര്‍ഗ്ഗ പാര്‍ടികളിലൂടെ, പിന്തുണച്ചവരാണെന്നതും ആഗോളവല്കരണത്തിനെ പാടിപുകഴ്ത്തിയവരാണെന്നതും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുണ്ടോ ?

ആഗോളവല്കരണം കൊണ്ടു വന്ന ഭരണ വര്‍ഗ്ഗ പാര്‍ടികള്‍ വേട്ടക്കാരും അവരെ മുന്‍കാലത്തു് പിന്തുണച്ചവരെങ്കിലും സമരത്തിലണിനിരന്നവര്‍ അതിന്റെ ഇരകളുമാണെന്ന കാര്യം കാണാതെ പോകാമോ ?

ഇരകള്‍ ഇരപിടിയന്മാരെ തിരിച്ചറിഞ്ഞിട്ടില്ലെന്നതു് നേരു്. അതു് കൊണ്ടു് അവര്‍ ഇരകളല്ലാതാവില്ലല്ലോ ?

സമരത്തിലണിനിരന്നവരുടെ പിന്നില്‍ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനു് വേണ്ടി നിലയുറപ്പിച്ചതു്, പ്രതിപക്ഷത്തിന്റെ താല്പര്യത്തില്ലേ, സ്വാഭാവികമല്ലേ ?

സാമ്രാജ്യത്വവും ഭരണ വര്‍ഗ്ഗവും ഭരണ കൂടവും ഇത്തരം സമരങ്ങളെ (പ്രഷര്‍ കുക്കറിന്റെ വാല്‍വു് മാതിരി ജനരോഷം മയപ്പെടുത്താനോ ഭരണ വര്‍ഗ്ഗത്തിനെതിരെ ഉയര്‍ന്നു വരുന്ന മറ്റു് മേഖലകളിലെ ജന രോഷം തിരിച്ചു് വിടാനോ പുരോഗമന ശക്തികളെ അടിച്ചമര്‍ത്താനുള്ള നിമിത്തങ്ങളായോ ഒക്കെ) ഭരണ വര്‍ഗ്ഗത്തിന്റെ താല്പര്യത്തില്‍ അവര്‍ ഉപയോഗിക്കുന്നതു് എങ്ങിനെ സമരത്തെ എതിര്‍ക്കാന്‍ കാരണമാകും ?

അതു് സമരത്തേയോ സമരക്കാരേയോ തള്ളിപ്പറയാനുള്ള കാരണമാകാമോ ?

ഏറ്റവും ഇങ്ങേയറ്റം ഭരണക്കാരും സമരക്കാരും ഒരേ വര്‍ഗ്ഗപരമായ നിലപാടും താല്പര്യങ്ങളും ഉള്ളവരാണെങ്കില്‍ പോലും ഭരണ വര്‍ഗ്ഗത്തിനുള്ളിലുള്ള വൈരുദ്ധ്യമോ ഭിന്നിപ്പോ എന്ന നിലയ്ക്കെങ്കിലും ഉപയോഗപ്പെടുത്തുകയല്ലേ തൊഴിലാളി വര്‍ഗ്ഗ താല്പര്യം ?

ഇനി പറയൂ, ഇതില്‍ ഏതു് പക്ഷത്താണു് ഇടതു് പക്ഷം നില്കേണ്ടതു് ?

ഇനിയെങ്കിലും സമരത്തെ തള്ളിപ്പറഞ്ഞു് നമ്മുടെ ഭാവി മിത്രങ്ങളെ ശത്രുപക്ഷത്തേയ്ക്കു് ഓടിക്കുന്ന ചര്‍ച്ച ഒഴിവാക്കുകയല്ലേ നല്ലതു് ?

സമരക്കാര്‍ക്കു് ശത്രുക്കളുടെ ശത്രുക്കളെന്ന സാമാന്യ പരിഗണനയെങ്കിലും കൊടുത്തു കൂടേ ?

ടീം ഹസാരേയുടെ ഓരോ ചേഷ്ടകളും അരിച്ചു് പെറുക്കി വിമര്‍ശിക്കാന്‍ അവര്‍ ഇടതു് പക്ഷക്കാരാണെന്നോ അവര്‍ മാത്രമാണു് അഴിമതി വിരുദ്ധരെന്നോ ഒന്നും അവര്‍ അവകാശപ്പെട്ടിട്ടില്ലല്ലോ ?

സമരത്തിന്റെ വിമര്‍ശകര്‍ യഥാര്‍ത്ഥത്തില്‍ അഴിമതിക്കെതിരാണെങ്കില്‍ അഴിമതിക്കു് കാരണക്കാരാകുന്നവരോടല്ലേ എതിര്‍പ്പു് തോന്നേണ്ടതു് ?

എങ്കില്‍ സമരക്കാരോടല്ലേ ആഭിമുഖ്യം തോന്നേണ്ടതു് ?

സമരക്കാരെ നമുക്കനുകൂലമായി അണിനിരത്തുകയല്ലേ, നമ്മുടെ ചുറ്റുപാടുകളെ നമുക്കനുകൂലമാക്കുകയല്ലേ നാം ചെയ്യേണ്ടതു് ?

അതോ നമ്മുടെ അഹം ബോധം തൃപ്തിപ്പെടുത്തുകയാണോ നമ്മുടെ കടമ ?

വര്‍ഗ്ഗപരമായ കാരണങ്ങളാല്‍, വര്‍ഗ്ഗ വൈരുദ്ധ്യം മൂലം, ഭരണ വര്‍ഗ്ഗത്തെ അനുകൂലമാക്കാന്‍ കഴിയില്ലല്ലോ ?

ഭരണ വര്‍ഗ്ഗത്തെ പിന്തുണക്കുന്നവരെങ്കിലും അവരെ തൊലിയുരിച്ചു് കാണിക്കുന്നവരെന്ന നിലക്കു് സമരക്കാരോടു് ചെറിയ വിട്ടു് വിഴ്ച കാട്ടിക്കൊണ്ടു് അവരെ നമുക്കനുകൂലമാക്കാനുള്ള ശ്രമത്തിലേര്‍പ്പെടുകയല്ലേ നല്ലതു് ?

ഇടതു് പക്ഷം സമരത്തില്‍ നിന്നു് വിട്ടു് മാറി നിന്നു് പ്രതിലോമ ശക്തികള്‍ക്കുപയോഗിക്കാന്‍ ഈ സമരത്തെ വിട്ടു കൊടുക്കുകയാണോ അതോ അവര്‍ക്കെതിരായി ഉപയോഗിക്കുകയാണോ വേണ്ടതു് ?

ഈ ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ ഈ സമരത്തെ വിമര്‍ശിച്ചു് മാത്രം സമയം കളഞ്ഞ ബുദ്ധി ജീവികള്‍ തയ്യാറാകണം.

* * * * * * * * * * * * * * *

സമരത്തിലിടപെട്ടു് അതിനെ ജനങ്ങള്‍ക്കനുകൂലമായി തിരുത്തുക എന്ന കടമ ഇന്ത്യന്‍ ഇടതു് പക്ഷം സാധ്യമായേടത്തോളം ചെയ്തിട്ടുണ്ടു്.

(താഴെത്തട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയിട്ടുമുണ്ടു്. ഇടതു് പക്ഷ ബുദ്ധി ജീവികളുടെ മേല്പറഞ്ഞ ബുദ്ധിപരമായ പാപ്പരത്തം അതിനു് കാരണമായിട്ടുമുണ്ടു്)

ജനകീയ-രാഷ്ട്രീയ സമ്മര്‍ദ്ദഫലമായാണു് ഭരണ വര്‍ഗ്ഗ പാര്‍ടികള്‍ സമരാവശ്യങ്ങള്‍ക്കു് പിറകില്‍ അണിനിരന്നതു്. ആഭിമുഖ്യമുണ്ടായിട്ടല്ല.

ഇടതു് പക്ഷം മാത്രമാണു് സമരാവശ്യങ്ങള്‍ക്കു് വിപുലീകരണം നല്‍കിയതു്.

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും യുപിഎയും സമരക്കാരെ വിമര്‍ശിക്കുകയും സമര മാര്‍ഗ്ഗത്തെ അപകടമായി കാണുകയുമാണുണ്ടായതു്.സമരക്കാരേക്കാള്‍ അഴിമതി വിരുദ്ധത കൈവരിക്കാനായി ലോക്പാലുകൊണ്ടു് മാത്രം അഴിമതി തടയാന്‍ കഴിയില്ലെന്നു് പറഞ്ഞു നോക്കി. സമരക്കാരേക്കാള്‍ അഴിമതി വിരുദ്ധത പ്രകടിപ്പിക്കാനായി ലോക്പാല്‍ ഭരണഘടനാപരമാക്കുക എന്ന കൂടിയ പരിഹാരം മുന്നോട്ടു് വെക്കുകയും ചെയ്തു. ഇടതു് പക്ഷ ബുദ്ധിജീവികളുടെ വാദഗതികള്‍ തന്നെയാണു് രാഹുലിന്റെ മുന്തിയടവുകള്‍ക്കായി പ്രയോഗിക്കപ്പെട്ടതു്. രാഹുലും കോണ്‍ഗ്രസും സമരവിമര്‍ശകരായ ഇടതു് പക്ഷ ബുദ്ധിജീവികളും ഒരേ ചേരിയില്‍ അണിനിരന്നു് അഴിമതി വിരുദ്ധ സമരത്തെ എതിര്‍ത്തതു് ജനങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചതു്.

ഹസാരെയുടെ നിലപാടുകളില്‍ സമര പുരോഗതിക്കൊപ്പം ഉണ്ടായ പരിണാമങ്ങള്‍ ശ്രദ്ധാര്‍ഹമാണു്.
ആദ്യം ഭാരത് മാതാ കീ ജെയ് എന്നും വന്ദേ മതരം എന്നും മാത്രം വിളിച്ചിരുന്നുള്ളു.
കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് എന്നും കൂടി വിളിച്ചു് തുടങ്ങി.
ഒരു ഘട്ടത്തില്‍ ഭഗത് സിങ്ങിനേയും രാജ് ഗുരവിനേയും അനുസ്മരിച്ചു് സമരക്കാര്‍ക്കു് ആവേശം പകര്‍ന്നു തുടങ്ങി.

ഹസാരെയുടെ ഉപസംഹാര പ്രസംഗം ഇടതു് പക്ഷക്കാരെന്നഭിമാനിക്കുകയും ഹസാരെ സമരത്തെ എതിര്‍ക്കുകയും ചെയ്തവര്‍ ശ്രദ്ധിക്കണം.
ഹിന്ദിയിലായിരുന്നു. മാധ്യമങ്ങള്‍ ഹസാരെയെ ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശരിയായ ഉള്ളടക്കത്തില്‍ ജനങ്ങളിലെത്തിക്കുന്നില്ല എന്ന കാര്യം കാണാതെ പോയിക്കൂടാ. അതവരുടെ വര്‍ഗ്ഗ താല്പര്യമാണു് കാട്ടുന്നതു്. മാധ്യമങ്ങള്‍ പറയുന്നകാര്യങ്ങള്‍ വെച്ചു് മാത്രമാകരുതു് ഈ സമരത്തെ വിലയിരുത്തേണ്ടതു്. അതു് മാധ്യമങ്ങളുടെ കയ്യില്‍ കളിക്കാനിടവരുത്തും.

തൊഴിലാളികളുടെ, കൃഷിക്കാരുടെ, ഗ്രാമീണരുടെ നഗര ദരിദ്രരുടെ തൊഴിലില്ലാത്തവരുടെ ഒക്കെ പ്രശ്നങ്ങള്‍ എടുത്തു് പറഞ്ഞു് ജനകീയ ജനാധിപത്യ നിലപാടുകളോടു് ഹസാരെ ആഭിമുഖ്യം പ്രകടിപ്പിച്ചു.

സമരം താല്കാലികമായി നിര്‍ത്തുന്നു എന്നും സമരം 50% മാത്രം വിജയിച്ചിരിക്കുന്നു എന്നും തുടരുമെന്നുമാണു് പറഞ്ഞിരിക്കുന്നതു്.

പ്രധാനമന്ത്രിയടക്കം (രാജ്യ രക്ഷയും ക്രമസമാധാനവുമൊഴിച്ചുള്ള കാര്യങ്ങളില്‍) എല്ലാ ബാബുമാരേയും ലോക്പാലിനു് കീഴില്‍ കൊണ്ടുവരിക എന്നതു് തന്നെയാണു് സമരാവശ്യം. അതില്‍ വെള്ളം ചോര്‍ക്കപ്പെട്ടു എന്ന വിമര്‍ശനവും അടിസ്ഥാന രഹിതമാണു്.

നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ഉപാധികളായാണു്, ഏറ്റവും കുറഞ്ഞ ആവശ്യങ്ങളെന്ന നിലയില്‍ ലോക്പാല്‍ ബില്‍ പാസാക്കുക, എല്ലാ ബാബുമാരേയും അതിന്റെ പരിധിയില്‍ കൊണ്ടുവരിക, സംസ്ഥാനങ്ങള്‍ക്കും സമാന സംവിധാനം കൊണ്ടുവരിക എന്നിവ ഉയര്‍ത്തപ്പെട്ടതു്.

അടുത്ത സമരത്തിന്റെ അജണ്ടയായി തിരഞ്ഞെടുപ്പു് പരിഷ്കാരമടക്കം അംഗീകരിച്ചിരിക്കുന്നു.

നടന്ന സമരത്തിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിക്കുകയും ഭരണ രംഗത്തും മാധ്യമ രംഗത്തുമുള്ള വേതാളങ്ങള്‍ കിടിലം കൊള്ളുകയും ചെയ്യുന്ന കാര്യം ഈ സമരാവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്നതായിരുന്നു. നിരാഹാര സമരം ഏകാധിപത്യപരമാണെന്ന വാദവും അവരുയര്‍ത്തുന്നു. അതില്‍ തീരെ ജനാധിപത്യമില്ല പോലും. നാളെ ആരെങ്കിലും ജനങ്ങള്‍ക്കെതിരായ ആവശ്യവുമായി ഇത്തരം നിരാഹാര സമരം നടത്തിയാല്‍ നാമെന്തു് ചെയ്യുമെന്നതായിരുന്നു രാഹുലിന്റേയും കൂട്ടരുടേയും ആശങ്ക. സമരത്തിനാധാരമായി ഉന്നയിക്കപ്പെട്ടിരിക്കുന്ന ആവശ്യത്തിന്റെ ന്യായം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നതിനാല്‍ സമരത്തെ തള്ളിപ്പറയാന്‍ കണ്ടെത്തുന്ന വാദം മാത്രമാണതു്. നിരാഹാര സമരത്തില്‍ ഏകാധിപത്യം കാണുന്നതിനു് മുമ്പേ 'ഗാന്ധി' എന്ന പേരിന്റെ ഉപേക്ഷിച്ചിരുന്നെങ്കില്‍ അതു് രാജ്യത്തോടും രാഷ്ട്രപിതാവിനോടും നീതി കാട്ടുന്നതാകുമായിരുന്നു. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീഷണി ഉയര്‍ത്തിക്കൊണ്ടു് തന്നെയാണു് ഹസാരെ സമരം നിര്‍ത്തിവെച്ചതു്.

150 ക്രിമിനലുകളേയും 300 ലേറെ ശതകോടീശ്വനന്മാരേയും കുടിയിരുത്തിയിട്ടുള്ള പാര്‍ലമെണ്ടിനല്ല ജനകീയ പാര്‍ലമെണ്ടില്‍ മാത്രം സ്ഥാനമുള്ള ജനങ്ങള്‍ക്കാണു് ഭരണഘടന പരമാധികാരം നല്‍കിയിട്ടുള്ളതു് എന്നാണു് അദ്ദേഹം പറഞ്ഞതു്.

ഈ സമരത്തിലൂടെ പാര്‍ലമെണ്ടിനുള്ള നിയമ നിര്‍മ്മാണാധികാരം അംഗീകരിക്കുകയാണു് സമരക്കാര്‍ ചെയ്തതു്. പക്ഷെ, നിയമ നിര്‍മ്മാണത്തില്‍ ഇടപെടാനും നിയമവും നിയമ നിര്‍മ്മാണ പ്രക്രിയകളും പഠിക്കാനും അഭിപ്രായം പറയാനും ജനകീയമായ അഭിപ്രായ രൂപീകരണത്തിലൂടെ പാര്‍ലമെണ്ടിലെ തങ്ങളുടെ പ്രതിനിധികള്‍ തങ്ങള്‍ക്കും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അനുകൂലമായിത്തന്നെ പ്രവര്‍ത്തിക്കുന്നു എന്നു് ഉറപ്പാക്കാനുമുള്ള ജനങ്ങളുടെ അധികാരം ഉറപ്പിച്ചതും കാണാതെ പോയിക്കൂടാ.

ഇടതു് പക്ഷത്തിന്റെ സഹായം സമരക്കാര്‍ക്കാവശ്യമുണ്ടു്.
അവരതു് സ്വീകരിക്കുകയും ചെയ്യും.

സമരക്കാരും ഭരണകൂടവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂര്‍ച്ഛിപ്പിക്കുകയാണു് വേണ്ടതു്, നടക്കുന്നതു്, നടക്കാന്‍ പോകുന്നതു്.

അതു് കാലഘട്ടത്തിന്റെ ആവശ്യമാണു്.

യഥാര്‍ത്ഥത്തില്‍ വിപ്ലവം നടത്തുന്നവര്‍ വിപ്ലവം നടത്തുകയാണു് എന്ന സ്വയം ബോധത്തോടെയല്ല അതു് നടത്താറു്. വസ്തു നിഷ്ഠ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി അവര്‍ വിപ്ലവത്തില്‍ പങ്കെടുക്കുകയാണു്.

വിപ്ലവം നടത്തുമെന്നു് പറഞ്ഞു നടക്കുന്നവര്‍ക്കതു് ചെയ്യാനുമാവില്ല. കാരണ വിപ്ലവം നടക്കുമ്പോള്‍ അതു് വിപ്ലവമാണോ എന്ന ചര്‍ച്ചയിലായിരിക്കും അവര്‍ ഏര്‍പ്പെടേണ്ടി വരിക.

ഈ നടന്ന സമരത്തില്‍ ഇടതു് പക്ഷത്തിനു് വലിയ പങ്കുണ്ടു്.
അതിന്റെ ക്രെഡിറ്റിനു് വേണ്ടി പറയുന്നതല്ല.
ഇടതു് പക്ഷം പങ്കെടുക്കാതെ അരാഷ്ട്രീയമായി മാത്രമാണെങ്കിലും അതു് നടന്നതു് ഇന്ത്യന്‍ പൊതു ധാരാ രാഷ്ട്രീയത്തിന്റെ അപചയത്തിനെതിരെയാണു്.
നല്ല രാഷ്ട്രീയം ആകാമെന്നതിന്റെ ഉദാഹരണം സമരക്കാരടക്കം കണ്ടിട്ടുള്ളതു് ഇടതു് പക്ഷത്തിലാണു്.
ഇടതു് പക്ഷമെങ്കിലും അഴിമതി തടയാനാകുമെന്നും സംശുദ്ധ ഭരണം സാധ്യമാണെന്നും പറഞ്ഞിരുന്നില്ലെങ്കില്‍ അഴിമതിക്കെതിരായ സമരത്തിനുള്ള പ്രേരണ ജനങ്ങള്‍ക്കു് കിട്ടുമായിരുന്നില്ല. കാരണം, വലതു് പക്ഷക്കാരെല്ലാം മുമ്പു് പറഞ്ഞതു് അഴിമതി സാര്‍വ്വത്രികമാണെന്നും ആഗോളമാണെന്നും അരും അതിനു് അതീതരല്ലെന്നും എല്ലാവരും അഴിമതിക്കാരാണെന്നും മറ്റുമാണു്. ഇടതു് പക്ഷം മാത്രമാണു് ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ അഴിമതിക്കെതിരെ പറഞ്ഞു പോന്നതു്. അതു് അവസാനിപ്പിക്കാനാവുമെന്നു് പറയുന്നതും അവര്‍ മാത്രമാണു്.

ഇടതു് പക്ഷത്തെ മാറ്റി നിര്‍ത്താനാണു് പകരം വെക്കാനാണു് ഈ സമരം നടന്നതെന്നു് വാദിച്ചാല്‍ പോലും, അത്തരം ലക്ഷ്യം പ്രതിലോമ ശക്തികള്‍ക്കുണ്ടായിരിക്കും, അതു് ഇടതു് പക്ഷത്തിന്റെ മാത്രം ക്രെഡിറ്റിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്.

ഇന്ത്യന്‍ ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ഉത്തരവാദിത്വം ഇടതു് പക്ഷത്തിനല്ല.
അതു്കൊണ്ടു് തന്നെ മലീമസപ്പെട്ട ഇന്ത്യന്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെയല്ല, യഥാര്‍ത്ഥ രാഷ്ട്രീയത്തേയാണു് ഇടതു് പക്ഷം അംഗീകരിക്കുന്നതു്.

രാഷ്ട്രീയമില്ലെന്നു് സമരക്കാര്‍ പറഞ്ഞതു് അവരേ സംബന്ധിച്ചിടത്തോളം നാളിതു് വരെ വിശ്വസിച്ചിരുന്ന രാഷ്ട്രീയം അംഗീകരിക്കാനാവാത്തതാണെന്നു് ബോദ്ധ്യപ്പെട്ടതു് മൂലമാണു്. എന്നാല്‍ ഇടതു് പക്ഷത്തെ അംഗീകരിക്കാന്‍ നാളതു് വരെ അവര്‍ കേട്ടു് പഴകിയ വാദങ്ങളും ആരോപണങ്ങളും മൂലം അവര്‍ക്കാവുന്നുമില്ല.

ഇങ്ങിനെ തന്നെയാണു് നാളിതു് വരെ സമരത്തിനു് തയ്യാറാകാത്തവര്‍ പോലും സമര പക്ഷത്തേയ്ക്കു് ക്രമേണ നീങ്ങുന്നതു്.
അവരെ ഓടിക്കാതിരിക്കാന്‍ ശ്രമിക്കണം.

ഇടതു് പക്ഷവും ഈ സമര സജ്ജരായ ജനസമൂഹവും തമ്മിലുള്ള സമരൈക്യമാണു് ഭാവി മാറ്റങ്ങളുടെ ഉറപ്പു്.

മാറി നില്കുകയോ സമരത്തിലിറങ്ങിയ ജനങ്ങളെ അവഹേളിക്കുകയോ അല്ല, അവരെ ശരിയായ വഴിയില്‍ നയിക്കുന്നതിനായി അവരോടൊപ്പം നടക്കുകയാണു് വേണ്ടതു്.

അതാണു് ഇന്ത്യന്‍ ഇടതു് പക്ഷ നേതൃത്വം ചെയ്തതു്.

സമരത്തില്‍ പങ്കെടുത്തവര്‍ തങ്ങള്‍ക്കു് രാഷ്ട്രീയമില്ലെന്നു് എത്ര ഘോരഘോരം പറഞ്ഞാലും ഈ സമരത്തിനു് രാഷ്ട്രീയമുണ്ടു്. അതു് അവര്‍ മനസിലാക്കുന്നില്ല എന്നു് മാത്രമാണു് അവര്‍ പറയുന്നതിനര്‍ത്ഥം. അവര്‍ ഈ സമരത്തിലൂടെ കൈകാര്യ ചെയ്തിരിക്കുന്ന രാഷ്ട്രീയം ഇടതു് പക്ഷം അംഗീകരിക്കുന്നതാണു്. ഇടതു് പക്ഷത്തോളം വ്യക്തത പല കാര്യങ്ങളിലും അവര്‍ക്കില്ലെന്നതു് അവരെ പഴിക്കാനുള്ള കാരണമല്ല, മറിച്ചു് അവരോടു് കൂടുതല്‍ അടുത്തിടപഴകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന കാര്യം മാത്രമാണു്.

ഇവിടെ നടന്ന അഴിമതി വിരുദ്ധ സമരത്തിന്റെ ഉള്ളടക്കം ജനാധിപത്യ വികാസമാണു്. ജനങ്ങളുടെ സക്രിയതയാണു് അതിന്റെ മാര്‍ഗ്ഗം. വരും കാലങ്ങളില്‍ ഇത്തരം സമരങ്ങളുടെ വേലിയേറ്റമുണ്ടാകുകയും അവ കൂടുതല്‍ കൂടുതല്‍ ഇടതു് പക്ഷ-പുരോഗമനാഭിമുഖ്യം പുലര്‍ത്തുകയും വിപ്ലവ പാതയിലൂടെ സമൂഹം മുന്നേറുന്നതിനു് വഴിയൊരുക്കുകയും ചെയ്യും.

ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം കിടിലം കൊണ്ടിരിക്കുന്നു.
സാമ്രാജ്യത്വത്തിനു് സന്തോഷിക്കാന്‍ വകയുമില്ല.

ഈ സമരം മുന്നോട്ടു് പോകുകയും അവര്‍ക്കെതിരായി നീങ്ങുകയും ചെയ്യും.

ജോസഫ് തോമസ്.

പലരും തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങള്‍ - പി. രാജീവ് എം പി അഴിമതി വിരുദ്ധ സമരത്തേക്കുറിച്ചു്

(Courtesy : Deshabhimani/30-08-2011)

അഴിമതിയുടെ അടിവേരുകള്‍ എവിടെയാണ്? സമീപകാലത്ത് ഭീതിജനകമാംവിധം അഴിമതി ശക്തിപ്പെട്ടത് എന്തുകൊണ്ടാണ്? ഹസാരെയും സംഘവും ഈ ചോദ്യം ഉയര്‍ത്തുന്നില്ലെങ്കിലും പാര്‍ലമെണ്ടില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ സജീവമായി ഉയരുകയുണ്ടായി. രാജ്യസഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ച ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി തന്റേത് കുറ്റസമ്മതത്തിന്റെ ഭാഷകൂടിയാണെന്നു പരാമര്‍ശിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെ സംബന്ധിച്ച് തനിയ്ക്ക് നേരത്തെയുണ്ടായിരുന്ന ധാരണകള്‍ പലതും തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നയങ്ങള്‍ക്കായി കൊണ്ടുവന്ന പല നിയമങ്ങളെയും ഇടതുപക്ഷം മാത്രമാണ് എതിര്‍ത്തിരുന്നതെന്നും അതില്‍ പലതും ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ പലരും ഇതേ അഭിപ്രായം പങ്കുവെയ്ക്കുകയുണ്ടായി. രാജ്യത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെണ്ട് തിരിച്ചറിവിലൂടെ കടന്നുപോകുന്നെന്നു തോന്നിപ്പിക്കുന്നതാണ് ഈ ചര്‍ച്ചകളെന്ന് സീതാറം യെച്ചൂരി അഭിപ്രായപ്പെട്ടു. കടുത്ത വലതുപക്ഷ നിലപാടുകളുടെ വക്താക്കാളായ പലരും ഇടതുപക്ഷമാണ് ശരിയെന്നു പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ടതിന്റെ അനുഭവങ്ങള്‍ മൂര്‍ത്തമായി വിശകലനം ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്ന് ഈ കോളത്തില്‍ നേരത്തെ എഴുതിയിരുന്നു.

അഴിമതിയുടെ പുതിയ പുതിയ സാധ്യതകള്‍ തുറന്നിട്ടുവെന്നതാണ് ഈ നയത്തിന്റെ പ്രധാന സംഭാവന. സര്‍ക്കാരിന്റെ ലൈസന്‍സ് രാജ് അഴിമതിയുടെ പ്രധാന കേന്ദ്രമാണെന്നും ആ കാലം അവസാനിച്ചുവെന്നുമാണ് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 1991ല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ , ഇപ്പോള്‍ അത്തരം കാലത്തെയെല്ലാം വല്ലാതെ പുറകിലാക്കുന്ന രൂപത്തില്‍ അഴിമതി എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. കല്‍ക്കരിയും പ്രകൃതി വാതകവും എണ്ണയും ഭൂമിയുടെ അടിത്തട്ടില്‍നിന്നും കുഴിച്ചെടുക്കുന്നതാണ്. ഭൂമിയുടെ അടിയിലേക്ക് പോകുംതോറും അഴിമതിയുടെ അളവ് വര്‍ധിക്കുന്നു. സ്പെക്ട്രം ആകാശത്തിന്റെ പരപ്പുകളിലാണ്. അതാണ് അമ്പരപ്പിക്കുന്ന അഴിമതിയുടെ ഭൂമികയായി മാറിയത്. ഈ നയങ്ങളുടെ ഗുണഭോക്താക്കളായ വന്‍കിട കോര്‍പറേറ്റുകളുടെ ആസ്തി ഞെട്ടിപ്പിക്കുംവിധമാണ് രണ്ടു പതിറ്റാണ്ടുകൊണ്ട് വര്‍ധിച്ചത്. ഹസാരെ സമരത്തിന്റെ രസകരമായ ഒരുവശം കോര്‍പറേറ്റുകള്‍ പലരും അദ്ദേഹത്തെ ശക്തമായി പിന്തുണച്ചുവെന്നതാണ്.

ആരോഗ്യരംഗത്ത് ഇന്നു രാജ്യത്തെ പ്രധാന കുത്തകയായ മേദാന്തയാണ് ഹസാരെയുടെ ആരോഗ്യസംരഷണം ഏറ്റെടുത്തിരിക്കുന്നത്. നോയിഡയിലെ അവരുടെ മെഡിസിറ്റി ഈ രംഗത്തെ കോര്‍പറേറ്റ്‌വല്‍ക്കരണത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. ഹസാരെക്ക് പിന്തുണയര്‍പ്പിക്കുന്ന ചില കോര്‍പറേറ്റ് എംപിമാരുണ്ടു്. സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരെ വിലക്കു് വാങ്ങി രാജ്യസഭയിലേക്ക് സ്വതന്ത്ര പരിവേഷത്തോടെ കടന്നുവന്നവര്‍ അഴിമതിക്കെതിരെ നടത്തുന്ന പ്രസംഗം ആരുടേയോ ചാരിത്ര്യ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന ഞെട്ടിപ്പിക്കുന്ന നികുതി ഇളവുകളെ സംബന്ധിച്ച് ഇവരാരും ഒന്നും പറയുന്നില്ല. വിദേശമൂലധനത്തിന്റെ മുഖംമൂടി ധരിച്ച് ഇന്ത്യന്‍ മൂലധനം കടന്നുവരുന്നതിന് അവസരം ഒരുക്കിയത് ആരാണ്? ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ മൂലധനം വരുന്ന രാജ്യത്തിന്റെ പേര് മൗറീഷ്യസെന്നാണ്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മൗറീഷ്യസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കുന്ന കരാറാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.

അവിടെ മൂലധനത്തിനും ലാഭത്തിനും നികുതി ഇല്ലാത്തതുകൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ അവിടെ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ഇന്ത്യന്‍ മൂലധനം വിദേശ മൂലധനമെന്ന മട്ടില്‍ രാജ്യത്തേക്ക് ഒഴുക്കുകയും ചെയ്യുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നുവെന്ന അടിസ്ഥാന പ്രശ്നത്തെ തൊടാതെ എങ്ങനെയാണ് നികുതി വെട്ടിപ്പുകളെയും അഴിമതിയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത്? അഴിമതിക്കെതിരെ വലിയ ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്ന മാധ്യമമാണ് ടൈംസ് ഓഫ് ഇന്ത്യ. ഇവരാണ് മാധ്യമ രംഗത്തെ പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചത്. ഇരുനൂറിലധികം വരുന്ന കമ്പനികളുമായി ടൈംസ് ഓഫ് ഇന്ത്യ സ്വകാര്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു. ഈ കമ്പനികളിലെല്ലാം ഈ പത്രത്തിന് വലിയ ഓഹരികളുണ്ട്. ഇവര്‍ക്കെതിരായ ഒരു വാര്‍ത്തയും ടൈംസില്‍ പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ മാധ്യമങ്ങള്‍ ആ ഘട്ടവും കടന്ന് പെയ്ഡ് ന്യൂസില്‍ എത്തിയിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉദാരവല്‍ക്കരണ കാലത്തെ ചങ്ങാതിക്കൂട്ടത്തില്‍ ഇടം തേടിപിടിച്ചവരാണ്. വിവാദമായ റാഡിയ ടേപ്പുകള്‍ ഇതിന്റെ നാണിപ്പിക്കുന്ന രംഗങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

പുതിയ നയത്തിന്റെ ഭാഗമായി അഴിമതി കലയാക്കി വളര്‍ത്തിയെടുത്തവര്‍ ബ്യൂറോക്രസിയാണ്. സര്‍ക്കാരിന്റെ പല നയങ്ങളും ആവിഷ്കരിക്കുന്നത് അവരാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുകയെന്ന നയം നടപ്പിലാക്കിയതിന്റെ ഭാഗമായി രാജ്യത്തിന്റെ ഖജനാവിനു ലഭിക്കേണ്ട എത്രലക്ഷം കോടികളാണ് നഷ്ടപ്പെടുത്തിയത്. അതിന്റെ പങ്കുവെയ്ക്കലുകളില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും പ്രധാനവീതം കൈയടക്കുന്നു. ഇക്കാലത്തെ അഴിമതിയുടെ മറ്റൊരു പ്രധാന ഉപകരണം സര്‍ക്കാര്‍ ഇതര സംഘടനകളാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം ഒരു തരത്തിലുള്ള സൂക്ഷ്മ പരിശോധനക്കും വിധേയമാക്കുന്നില്ല. ഇവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതിനെ സംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ ടീം അണ്ണ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അതുപോലെതന്നെ ആഴത്തിലുള്ള അധ:പതനത്തിനു വിധേയമായ രംഗമാണ് നീതിന്യായ വ്യവസ്ഥ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യുന്ന പ്രമേയം രാജ്യസഭ പാസാക്കിയെങ്കിലും ഏറെ ദുഷ്കരമാണ് ഈ സംവിധാനം.

അതുകൊണ്ടുതന്നെ ജഡ്ജിമാരെ വിലയിരുത്തുന്നതിനായി പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് തുടക്കം മുതല്‍ ഇടതുപക്ഷം ആവശ്യപ്പെടുന്നു. അറപ്പുളവാക്കുംവിധം അഴിമതി വ്യാപകമായി എന്നതാണ് ഹസാരെയുടെ സമരത്തിനു പ്രധാന്യം ലഭിക്കാന്‍ ഇടയായ പ്രധാന കാരണം. ആ സാഹചര്യം തിരിച്ചറിഞ്ഞ് മൂര്‍ത്തമായ സമരരൂപം ആവിഷ്കരിക്കാന്‍ ഹസാരെക്കു കഴിഞ്ഞുവെന്നതും കാണാതിരുന്നുകൂട. ശക്തമായ ലോക്പാല്‍ എന്ന വികാരം ശക്തമാക്കുന്നതിലും അതിന് അനുകൂലമായ ജനാഭിപ്രായം ശക്തിപ്പെടുത്തുന്നതിലും ഹസാരെയുടെ നിരാഹാരസമരം പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. എല്ലാത്തിനെയും അരാഷ്ട്രീയവല്‍ക്കരിക്കുകയും വ്യക്തികേന്ദ്രീകൃതമാക്കുകയും ചെയ്യുകയെന്ന ഉദാരവല്‍ക്കരണ രീതി ഇവിടെയും സമര്‍ഥമായി പ്രയോഗിക്കുന്നത് കാണാന്‍ കഴിയും. പ്രസ്ഥാനങ്ങള്‍ തെറ്റെന്നും വ്യക്തി മാത്രമാണ് ശരിയെന്നും സ്ഥാപിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ പ്രചാരവേലകളുടെ ഭാഗമായി മാറിയ ചിലര്‍പോലും ഇപ്പോള്‍ അപകടത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ട്. അഴിമതി വ്യാപകമാക്കുന്ന നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രം അവതരിപ്പിക്കാനാണ് പലരും ശ്രമിക്കുന്നതു്.

ഇന്ത്യയില്‍ കക്കൂസുള്ള വീടുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം എന്നതിനെ ഏതു വളര്‍ച്ചയായാണ് ഇവര്‍ കാണുന്നത്. രാജ്യസഭയില്‍ പ്രസംഗിച്ച പ്രൊഫസര്‍ കുര്യന്‍ അഴിമതി തടയുന്നതിനുള്ള ഒറ്റമൂലി കണ്ടെത്തുകയുണ്ടായി. ഭഗവദ്ഗീത വായിച്ചാല്‍ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് കുര്യന്റെ കണ്ടുപിടിത്തം. രണ്ടു പതിറ്റാണ്ടിന്റെ ഉദാരവല്‍ക്കരണ നയങ്ങളുടെ അനുഭവം വിലയിരുത്തുന്നതിനും തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കുന്നതിലേക്കും തിരിച്ചറിവുകള്‍ നയിക്കുന്നില്ലെന്നതാണ് ചര്‍ച്ചയുടെ അനുഭവവും പഠിപ്പിക്കുന്നതു്. എന്നാല്‍ , വൈവിധ്യം നിറഞ്ഞ അഭിപ്രായങ്ങള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ശക്തമായ ലോക്പാല്‍ നിയമം പാസാക്കുന്നതിന് പുതിയ സാഹചര്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Friday, September 2, 2011

State as the saviour - Sitaram Yechury

(Courtesy : Hindustantimes/22-08-2011)

It is universally recognised that the current protests against corruption in high places is a reflection of the deep popular disgust against the various scams that are unfolding. While an effective lokpal is essential to be institutionalised, it is important also to try and understand why such
mega corruption is surfacing like it is.

Corruption has ancient roots. Hence the fight against it has to be both tenacious and continuous. Recollect a short story of our primary school days. A king, once testing the morals of his subjects, asked everybody to bring a mug of milk to be poured into a cauldron at the palace.

Alas, at the end of the day, he found the cauldron full of water as every subject presumed that his mug of water will go unnoticed in the milk that others will pour!

However, the corruption that we are witnessing today is of an entirely different character. While all manifestations of corruption need to be fought, the current scams are directly linked with the liberalisation process that has opened up hitherto unknown avenues for large-scale loot.

This has elevated the corrupt businessmen-bureaucrat-politician nexus to a qualitatively higher level. The reform process has unleashed a murky morass of crony capitalism in India. Crony capitalism is nothing but the theft of people’s property.

Capital, in its urge to maximise profits, invariably seeks to bend, if not violate, all rules and regulations. Nepotism in awarding contracts, sweetheart deals in disposing off public properties and creating illegal and new avenues for money laundering and looting public resources are some of the forms that crony capitalism takes.

The capitalist State puts in place certain rules and institutionalises regulators to ensure adherence to these rules in order to provide a level playing field for the capitalists. However, given the fundamental nature of capitalism, where the big fish eat the small ones, these rules and regulations are pushed to the limits of violation.

Capitalism inherently breeds cronyism.

In countries like India, late entrants into the global capitalist system, (particularly when it embraces the neo-liberal economic trajectory of globalisation) such cronyism becomes all pervasive, trapping in its web governmental institutions and, indeed, the entire government itself. Every single scam that has come to light reflects this.

In a comment that stunned the practitioners of neo-liberalism and international finance capital, former editor of the Daily Telegraph, the biographer of Margaret Thatcher, Charles Moore said: “I am starting to think that the Left must actually be right.”

Moore went on to suggest that the ‘free market’ actually accords freedom only to a super rich mobile elite able to shift its resources at will and influence policy to maximise its interests. It is this latter aspect that enlarges the scope for large-scale corruption and loot.

The last two decades of globalisation led by international finance capital saw the leveraging of the global economy leading to the current recession and financial turbulence.

Such was — and is — its dominance that unbridled avenues for crony capitalism are being opened up particularly in developing countries like ours. We can protect ourselves from such loot only by a disciplined regulation.

The cries, therefore, for greater reforms such as the deregulation of the financial sector will only spell further disaster and will exponentially enlarge the avenues for loot.

In the larger context, such a shift in the direction of policy trajectory must be brought about in order to check corruption in high places. Simultaneously, new laws and institutions must be created if such corruption has to be tackled in right earnest.

First, of course, is the institutionalisation of an effective lokpal. The second is to establish by law a mechanism to tackle corruption in the judiciary, like the National Judicial Commission. Thirdly, radical electoral reforms that will minimise, if not eliminate, the growing dominance of money and muscle power are most essential.

To begin with, the country must seriously consider the banning of corporate funding for political parties. Finally, effective laws must be put in place to tackle the menace of black money and to bring back the monies illegally stashed in tax havens abroad.

To tackle crony capitalism, the fountainhead of such corruption, we need to go further. Since this thrives on the theft of people’s property, the first measure that needs to be taken is to protect people’s properties from being privatised.

Crony capitalism is also leading to the loot of our national resources, like seen in the instances of large-scale illegal mining. This must be prevented by the nationalisation of all exhaustible resources and the operation of all mines must be the State’s responsibility. Likewise, strict regulation to break the land and real estate speculation through proper legislation is essential.

All these may sound contradictory. On the one hand, the struggle is against crony capitalism and its attendant corruption and, on the other, we are talking of regulations and controls to be implemented by that very State machinery which is promoting crony capitalism in the first place.

This apparent contradiction can be resolved only when we simultaneously implement the package of measures that we are talking about, including legislation against corruption. Clearly, therefore, in this situation, the focus on creating an effective lokpal, however necessary, alone will not be sufficient to tackle this menace of corruption.

Needless to add, this package needs to be implemented in its entirety, within the constitutional framework of our Republic. The Constitution is the social contract upon which the modern Indian State is founded and it can’t be overturned by the wishes of any section, however mighty and strident they may be.

We need to, therefore, fight to eliminate such mega corruption continuously fed by crony capitalism through such a package of measures.

(Sitaram Yechury is CPI(M) Politburo member and Rajya Sabha MP. The views expressed by the author are personal)

Blog Archive